Aksharathalukal

ശ്രീനിവേദം ഭാഗം 2

തന്നെ വിടാതെ പിന്തുടരുന്ന സ്വപ്‍നം മൂലം വേദയിൽ പല മാറ്റങ്ങളും വരുത്താൻ തുടങ്ങി..
പതിയെ പതിയെ വേദ ആ സ്വപ്‍നത്തിന് അടിമ പ്പെടുകയായിരുന്നു...

പിറ്റേന്ന് രാവിലെ വേദ നേരെത്തെ എണീറ്റ് ഒരു കറുപ്പും നിലയും ചേർന്ന കളറിലുള്ള ഒരു ചുരിദാർ ധരിച്ചു അമ്പലത്തിലേക്ക് യാത്രയായി...

അമ്പലത്തിലെത്തിയതും വേദ കൃഷ്ണന്റെ മുന്നിൽ പ്രാർത്ഥിക്കാൻ തുടങ്ങി...

"ന്റെ കൃഷ്ണാ.. ഞാൻ കാണുന്ന സ്വപ്‍നം എന്തിന്റെ ലക്ഷ്യമാ.."

അവൾ തന്റെയുള്ളിലെ പ്രശ്നങ്ങളെല്ലാം കൃഷ്‌ണനോട് പറഞ്ഞു പ്രസാദം വാങ്ങി നടക്കുമ്പോളാണ് ... പിന്നിൽ നിന്ന് ഒരാൾ നിൽക്കണേ എന്ന് പറഞ്ഞ് വേദയുടെ അടുത്തേക്ക് വന്നു....

അയാളെ കാണാൻ ഒരു സ്വാമിയേ പോലെയുണ്ടായിരുന്നു..അയാളുടെ വാക്കുകൾക്കായി വേദ കാതോർത്തു....

അയാൾ പറഞ്ഞ ഓരോ കാര്യങ്ങളും വേദയെ ഞെട്ടിച്ചു...

അവൾ അയാളോട് ഒന്നും മിണ്ടാതെ തിരികെ വീട്ടിലേക്ക് യാത്രയായി...

തിരികെ വീട്ടിലെത്തിയതും ഗായത്രി വേദയുടെ അടുത്ത് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. വേദയുടെ മുഖം ഗായത്രി തനിക്ക് അഭിമുഖമായി നിർത്തിയതും വേദ ഗായത്രിയെ കെട്ടിപിടിച്ചുകൊണ്ട് കരയാൻ തുടങ്ങി...

ഗായത്രി വേദയെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല...

കുറേനേരം ആയിട്ടും വേദയെയും ഗായത്രിയെയും കാണാതെയായപ്പോൾ ഇവരെ തേടി റൂമിലേക്ക് വന്ന ത്രേസ്യാമ്മച്ചി കാണുന്നത് കരഞ്ഞു തളർന്നിരിക്കുന്ന വേദയെയും അവളെ ആശ്വാസവാക്കുകൾ കൊണ്ട് സമദാനിപ്പിക്കുന്ന ഗായത്രിയെയും ആണ്....

ത്രേസ്യാമ്മച്ചി ഗായത്രിയോട് വേദക്ക് എന്താ പറ്റിയെന്ന് ചോദിച്ചു...

ഗായത്രി ത്രേസ്യാമ്മച്ചിയോട് അവൾ കാണുന്ന സ്വപ്നത്തെ പറ്റി പറഞ്ഞു...

ത്രേസ്യാമ്മച്ചി വേദയെ ചേർത്തുപിടിച്ചുകൊണ്ട്
"എന്റെ വേദമോൾ എന്തിനാ കരയുന്നത്..."

വേദ "അമ്മച്ചി...ഞാൻ സ്വപ്‍നം കാണുന്ന ആദിമോൾ എന്റെ ജീവിതത്തിലേക്ക് വരുമെന്ന അമ്പലത്തിൽ വെച്ച് കണ്ട സ്വാമി എന്നോട് പറഞ്ഞത്.."

ഇതേസമയത്തായിരുന്നു വേദയും ഗായത്രിയും എവിടെത്തി എന്നറിയാൻ അർജുൻ ഗായത്രിയെ വിളിച്ചത്...

ഫോൺ ഡിസ്പ്ലേയിൽ അർജുൻ കോളിങ് എന്ന് കണ്ടതും ഗായത്രി കോൾ അറ്റൻഡ് ചെയ്ത് കാതോരം വെച്ചു..

"നിങ്ങൾ ഇതെവിടെയാ... ഇന്ന് വരുന്നില്ലേ രണ്ടുപേരും സ്കൂളിലേക്ക് "

"ഇല്ല.."

"എന്താടോ തന്റെ ശബ്‍ദം വല്ലാതെയിരിക്കുന്നത്.."

"അതുപിന്നെ ചെറിയയൊരു തലവേദനയുണ്ട്.. "

"വേദയോ "

വേദ എവിടെയെന്ന് ചോദിച്ചതും ഗായത്രി "ഞങ്ങൾ ഇന്ന് ലീവാ " എന്ന് പറഞ് അവന്റെ മറുപടി കാത്ത് നിൽക്കാതെ ഫോൺ കട്ട്‌ ആക്കി...

ഇതേ സമയം ചന്ദ്രമംഗലത്ത് വീട്ടിൽ....

പ്രായം ചെന്ന ഒരാൾ ചാരികസേരയിൽ ഇരിക്കുകയായിരുന്നു..പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതാണ് നമ്മളുടെ വേദയുടെ അച്ഛൻ മഹാദേവൻ ..അപ്പോളാണ് അവിടേക്ക് കാറിൽ സ്വാമി എന്ന് തോന്നിക്കുന്നയാൾ വന്നത്. ആ സ്വാമിയേ കണ്ടതും ആ അച്ഛൻ കസേരയിൽ നിന്ന് എണിറ്റു ആളെ അകത്തേക്ക് സ്വികരിച്ചു...

അയാളാണ് നമ്മളുടെ മഹാദേവന്റെ സഹോദരൻ രാജശേഖരൻ..ആൾ ഒരു ദേഷ്യക്കാരൻ ആണ്...
രാജശേഖരന്റെ ഭാര്യ ശ്രീദേവി.. ശ്രീദേവി ആ നാട്ടിലെ പ്രമാണിയുടെ മകളാണ്... രാജശേഖരനും ശ്രീദേവിക്കും മൂന്ന് മക്കൾ രാഹുൽ രോഹിത് രശ്മി.. രാഹുൽ ബിസിനസ്‌ മാൻ ആണ്..
രാഹുലിന്റെ ഭാര്യ പാർവതി...

രാജശേഖരൻ മുഖവര ഇല്ലാതെ പറഞ്ഞു തുടങ്ങി...

"നമ്മളുടെ നാട്ടിൽ അമ്പലത്തിലെ ഉത്സവം അല്ലേ വരാൻ പോകുന്നത് നമ്മൾക്ക് വേദയോട് ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞല്ലോ..."

"മ്മ് പറയാം.."

************************

വേദ റൂമിലേക്ക് കയറി ചന്ദനം നെറ്റിയിൽ തോട്ടു..

വേദ ഒന്ന് കണ്ണാടിയിലേക്ക് നോക്കിയതും സ്വാമി പറഞ്ഞ കാര്യങ്ങൾ വേദയെ വല്ലാതെ തളർത്താൻ തുടങ്ങി...

പതിയെ ജനാലകൾക്ക് അടുത്തേക്ക് പോയി ജനൽ പതിയെ തുറന്നതും മനസ്സിന് കുളിർമ ഏകാൻ എന്നപോലെ ഇളം തെന്നൽ വേദയെ തഴുകി കടന്നു പോയി...

അതിനെ കുറിച്ച് ചിന്തിക്കും തോറും വേദയുടെ മനസ്സിൽ ഭയം നിറഞ്ഞു...

പെട്ടന്ന് ആയിരുന്നു ഗായത്രി പിന്നിൽ വന്നു വിളിച്ചത്...

വേദ നീ ഇത്രക്ക് പേടിക്കണ്ട അങ്ങനെ ഒന്നും ഉണ്ടാവില്ല എല്ലാം നിന്റെ ഓരോ പേടിയാ...

അല്ല ഗായത്രി ആ സ്വാമി അങ്ങനെ...

അങ്ങനെ ആണെങ്കിൽ നീ ഇവിടേ നിന്നും കുറച്ചു ദിവസം മാറി നിക്ക് നിന്റെ നാട്ടിലേക്ക് പോയിക്കോ...

അവൾ പറഞ്ഞതും വേദക്കും അത് തന്നെ ആണ് നല്ലത് എന്ന് തോന്നി....

വേദ phone എടുത്ത് ട്രെയിൻ ബുക്ക്‌ ചെയ്തു...
ഗായത്രി ഗ്രേസി ടീച്ചറെ വിളിച്ചു ഞാൻ ലീവ് എടുക്കുന്ന കാര്യം പറഞ്ഞു...ഗ്രേസി ടീച്ചർ വേദയും ഗായത്രിയും പഠിപ്പിക്കുന്ന സ്കൂളിലെ അസിസ്റ്റന്റ് HM ആണ്...

വേദ സാധനകളൊക്കെ ബാഗിൽ വച്ചു...

ത്രേസ്യാമ്മച്ചിയോട് യാത്ര പറഞ്ഞ് കാറിന്റെ അടുത്തേക്ക് പോകുമ്പോളായിരുന്നു ഞാൻ തിരികെ വന്ന് ത്രേസ്യാമ്മച്ചിയെ കെട്ടിപിടിച്ചു പറഞ്ഞു "ഞാൻ പോവാട്ടോ എന്റെ വീട്ടിലേക്ക്..."

ത്രേസ്യാമ്മച്ചി "പോയിട്ട് വാ മോളെ.. എല്ലാം ശരിയാവും " എന്ന് പറഞ് എന്നെ ആശ്വസിപ്പിച്ചു...

കണ്ണ് മുന്നിൽ നിന്ന് വേദയും ഗായത്രിയും മറയുന്നത് വരെ ത്രേസ്യാമ്മച്ചി അവരെ നോക്കിനിന്നു..

അവിടെന്ന് യാത്രയാകും മുമ്പ് 
ഞാൻ അമ്പലത്തിലേക്ക് പോയി കൃഷ്ണനെ നോക്കി എന്റെ എല്ലാസങ്കടങ്ങളും പറഞ്ഞു കാറിൽ ഇരുന്നു യാത്രക്ക് തുടക്കം കുറിച്ച്....

വേദ റയിൽവേ എത്തിയതും ഗായത്രിയോട് യാത്ര പറഞ്ഞതും...

അവൾ പറഞ്ഞു നീ ഒറ്റക്ക് പോവണ്ട ഞാൻ വരാം നിന്റെ കൂടെ എന്ന് അതൊരു വിധത്തിൽ എനിക്ക് സമാധാനത്തിന്റെ വാക്കുകൾ ആയിരുന്നു.....

ഞങ്ങൾക്ക് പോവാനുള്ള ട്രെയിൻ വന്നിരുന്നു ഞങ്ങൾ ട്രെയിനിൽ ഇരുന്നു പച്ചപ്പ് നിറഞ്ഞ എന്റെ നാട്ടിലേക്ക് തിരിച്ചു...

നീല മേഘങ്ങളാലുടുപ്പിട്ട മലകളും കുന്നുകളും വയലുകളും കൊണ്ട് അനുഗ്രഹീതമായ നാട്... വന്യജീവികൾ വിഹരിക്കുന്ന കൊടും കാടുകളും കുപ്പിവളച്ചിരിയുമായി തെളിഞ്ഞൊഴുകുന്ന കാട്ടാറുകളും ആമ്പലുകൾ നിറഞ്ഞ പൊയ്കകളും നായനന്ദകരം തന്നെയാണ്.. വർണ്ണചെപ്പുകളിൽ നിന്നും വാരിവിതറിയ സിന്ദൂര ചിറകുകളുള്ള പക്ഷികൾ നിറഞ്ഞു നിൽക്കുന്ന കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ എന്റെ നാടിന്റെ സൗന്ദര്യം വർണ്ണനകളിലും അപ്പുറം ആക്കുന്നു.... പച്ച പട്ടുടുത്ത വയൽ വരമ്പിലൂടെ നിറഞ്ഞു നിൽക്കുന്ന നെൽക്കതിരുകളെ തലോടി ആ വയലിൽ നിന്നും അവ തമ്മിൽ കൂട്ടി ഉരുമുമ്പോൾ ഉള്ള സംഗീതവും പാലക്കാടിന്റെ ഭംഗിയാണ്...

രാവിലെ സൂര്യ കിരണങ്ങൾ ഗായത്രിയുടെ കണ്ണുകളിൽ വന്നു പതിഞ്ഞതും അവൾ പതിയെ കണ്ണുകൾ തുറന്ന് മുന്നിലേക്ക് നോക്കിയതും തന്നെ നോക്കി നിൽക്കുന്ന വേദയെ കണ്ടതും അവളൊന്ന് ഞെട്ടി..

അവൾ കിടന്ന് വിറക്കുന്നു നെറ്റിയിലൂടെ വിയർപ്പ് തുള്ളിക്കൾ ഒലിച്ചിറങ്ങി...

പതിയെ അവളെ മെല്ലെ വിളിച്ചതും അവൾ നേട്ടി കണ്ണുക്കൾ വലിച്ചു തുറന്നു...

അവൾ ഒന്ന് ചിരിച്ചു തന്നതും വേദയുടെ ഫോൺ റിങ് ചെയ്തു ...

ആ സ്വപ്നത്തിൽ നിന്ന് ഞെട്ടി കണ്ണുകൾ തുറന്നതും ഫോൺ ഡിസ്പ്ലയിൽ maman കാളിങ് എന്ന് കണ്ടതും വേദ പെട്ടന്ന് കാൾ എടുത്ത് സംസാരിക്കാൻ തുടങ്ങി...

ഹലോ വേദ.... എത്ര നേരായി ഇവിടെ ഇരിക്കുന്നു ഇന്ന് നിങ്ങൾ എത്താറിയില്ല 

ആ ഞങ്ങൾ എത്തി മാമ എന്ന് പറഞ്ഞതും റെയിവേ സ്റ്റേഷൻ എത്തിയിരുന്നു ഞങ്ങൾ അവിടെ എത്തിയതും മാമൻ കൈ കൊണ്ട് വരാൻ പറഞ്ഞതും ഞാൻ ഓടി പോയി മാമനെ കെട്ടി പിടിച്ചു...

ഡീ മതി പെണ്ണെ ഇയ്യ് മാമനോട് മിണ്ടണ്ട എന്ന് പോയതാ...

അല്ല ഇതാരടി നിന്റെ കൂടെയുള്ളത്..

ഇതാണ് എന്റെ സൃഹുത്ത് ഗായത്രി വാസുദേവ്...
എന്നെ മനസിലാക്കുകയും എന്റെ കൂടെ നിൽക്കുന്ന എന്റെ പ്രിയപെട്ടവൾ...
ഗായത്രിയെ ഞാൻ മാമന് പരിചയപ്പെടുത്തികൊടുത്തു..

ആ രണ്ട് പേരും വരിം...

മാമൻ ഞങ്ങളോട് വരാൻ പറഞ്ഞു ഞങൾ കാറിൽ കയറി ഇരുന്നു... വീട്ടിലെ ഓരോ വിശേഷങ്ങൾ പറയുന്നതിനുപകരം എന്റെ വിശേഷങ്ങൾ ചോദിച്ചു അറിയുകയായിരുന്നു...

മാമൻ ഒന്ന് എന്നെ നോക്കികൊണ്ട് നിങ്ങൾ വന്ന ദിവസം കൊള്ളാം...

ഇവിടെത്തെ അമ്പലത്തിൽ ഇന്ന് കോടിയേറ്റം നടത്തിയിരുന്നു... ഇനിയുള്ള പത്തു ദിവസവും അമ്പലത്തിൽ പരിപാടികൾ ഉണ്ടാകും...

ഇതുകേട്ടതും ഞങ്ങൾക്ക് സന്തോഷമായി...

ഞങ്ങൾ പോകും തോറും ഗായത്രിയുടെ മുഖം സതോഷം കൊണ്ട് തെളിഞ്ഞു...

ഡീ എന്ത് രസമാടി ഇവിടെ നമ്മക്ക് ഇവിടെ തന്നെ കുടിയാലോ...

അങ്ങനെ വയലിന്റെ അടുത്ത എത്തിയതും മാമൻ ഇറങ്ങാൻ പറഞ്ഞു...

അങ്ങനെ ഞാൻ അവളെകൊണ്ട് മുന്നിലേക്ക് നടന്നതും ഞാൻ ഓടി...

ഞാൻ കുറെ ഓടി പിന്നിലേക്ക് തിരിഞ്ഞതും അവരെ കാണാൻ ഇല്ല...

ഞാൻ ഇത്തിരി ഭയത്തോടെ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയതും അവിടെ കണ്ട കാഴ്ച കണ്ട് എനിക്ക് ദേഷ്യം വന്നു...

                     (തുടരും).....


ശ്രീനിവേദം ഭാഗം 3

ശ്രീനിവേദം ഭാഗം 3

5
1679

ഞാൻ തിരിഞ്ഞ് നോക്കിയപ്പോ കണ്ടത് അവൾ അവിടെ ഉണ്ടായിരുന്ന മാവിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ഇരുന്നാടുന്നു...മാമൻ അതുകണ്ട് ചിരിച്ചു നിൽക്കുന്നു... ദൈവമേ ഏത് നേരത്താണാവോ ഈ മാരണത്തെ കൊണ്ട് വരാൻ തോന്നിയെ...(എന്റെ ആത്മ) ഡി കാലമാടത്തി അവിടെ ഇരുന്നു കളിക്കാതെ ഇറങ്ങി വാ.. ഞാൻ വിളിച്ചു പറഞ്ഞിട്ടും അവൾ ആസ്വദിച്ച് ഊഞ്ഞാലാടുന്നു..  വേഗം ചെന്നവളെ പിടിച്ചിറക്കി കൊണ്ടുവരുമ്പോഴും മാമന്റെ ചിരി കേൾക്കാമായിരുന്നു.. ഞങ്ങൾ മൂവരും പാടവരമ്പത്തോടെ നടക്കുമ്പോളായിരുന്നു എവിടെ നിന്നോ ആ ഗാനം കേട്ടത്.... "മാടത്താക്കിളി മാടത്താക്കിളി പാടതെന്തു വിശേഷം  ചൊല്ലുക പാടതെന്തു വ