Aksharathalukal

ശ്രീനിവേദം ഭാഗം 3

ഞാൻ തിരിഞ്ഞ് നോക്കിയപ്പോ കണ്ടത് അവൾ അവിടെ ഉണ്ടായിരുന്ന മാവിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ഇരുന്നാടുന്നു...മാമൻ അതുകണ്ട് ചിരിച്ചു നിൽക്കുന്നു...

ദൈവമേ ഏത് നേരത്താണാവോ ഈ മാരണത്തെ കൊണ്ട് വരാൻ തോന്നിയെ...(എന്റെ ആത്മ)

ഡി കാലമാടത്തി അവിടെ ഇരുന്നു കളിക്കാതെ ഇറങ്ങി വാ..

ഞാൻ വിളിച്ചു പറഞ്ഞിട്ടും അവൾ ആസ്വദിച്ച് ഊഞ്ഞാലാടുന്നു.. 

വേഗം ചെന്നവളെ പിടിച്ചിറക്കി കൊണ്ടുവരുമ്പോഴും മാമന്റെ ചിരി കേൾക്കാമായിരുന്നു..

ഞങ്ങൾ മൂവരും പാടവരമ്പത്തോടെ നടക്കുമ്പോളായിരുന്നു എവിടെ നിന്നോ ആ ഗാനം കേട്ടത്....

"മാടത്താക്കിളി മാടത്താക്കിളി പാടതെന്തു വിശേഷം 
ചൊല്ലുക പാടതെന്തു വിശേഷം 
പാടത്തെല്ലാം വിത്ത് വിതച്ചു പയ്യെ ചുണ്ടും കീറി മുറച്ചു 
ഒരു മഴ കിട്ടാഞ്ഞുഴരും ഞാറിൻ ഓമലേ പീലി കരിഞ്ഞു 
പോന്നോമൽ പീലി കരിഞ്ഞു .."

"മാടത്താക്കിളി മാടത്താക്കിളി മാനതെന്തു വിശേഷം 
ചൊല്ലുക മാനതെന്തു വിശേഷം 
മാനത്തിലൊരു വാർനിഴൽ എന്നാൽ ഇളത്തിൽ കാട്ടോതുന്നു 
കാറ്റിൻ പിറകെ ചിറകുവിരാതി കാര്നിറയെത്തി പെയ്താലോ 
ആ മഴ പൊതി ചുണ്ടുവിരുകിൽ ആ മണി ഞാറു തഴകുല്ലോ "

"മാടത്താക്കിളി മാടത്താക്കിളി മാടത്തിൽ കഥ എന്തോ മാടത്തിൽ കഥ എന്തോ 
തെങ്ങിൻ പോടേമെന്ന് മാടത്തിൽ ഭാഗ്യില്ല മുട്ടകൾ ഞാൻ ഇട്ടു 
മുട്ട വിരിഞ്ഞാൽ കുഞ്ഞുങ്ങൾക്കിനി വിറ്റൊഴിയാത്ത വിശപ്പല്ലോ 
പുല്ലപോൻതുകളെ കൊണ്ടുകൊടുക്കാണും അപ്പോൾ മാനം കണിയായ്ക്കിൽ 
പുല്ലും ഞാരും പുല്ലപോൻതുകളും നെല്ലും നമ്മൾക്കുണ്ടാമോ "

അത് കണ്ട് അവൾ അവളെ മുഴുവനൊന്ന് നോക്കിയതും അവൾ ഒരു ചമ്മിയ ഇളി pass ആക്കി നടന്നു തന്നെ കയറി...

അല്ല നോക്കിയതാ.. പാട്ടിനൊപ്പം തുള്ളികളിച്ചു പോയോന്ന്.. പിള്ളേരെ പഠിപ്പിക്കുന്ന ടീച്ചറാ.. അതിന്റെ വല്ല ബോധോം ഉണ്ടേലല്ലേ..

ഞാൻ പറഞ്ഞതും അവൾ ചിരിച്ചു..

പിന്നേ പിള്ളേരെ പഠിപ്പിക്കുന്നു എന്നും പറഞ്ഞു ഭൂമി എടുത്തു തലയിൽ വെച്ചു നടക്കേണ്ട കാര്യമൊന്നുമില്ല.. ഞാൻ നാട്ടിൽ പോയാലും ഇങ്ങനൊക്കെ തന്നെയാണ്.. 

എനിക്കിങ്ങനെ ചെടിയോടും പൂവിനോടും കിളിയോടും ഒക്കെ സംസാരിച്ചു നടക്കുന്നതാണ് ഇഷ്ടം.. 

അവൾ പറഞ്ഞതും ഞാൻ പുഞ്ചിരിച്ചതെയുള്ളൂ.. 

അങ്ങനെ ഞങ്ങൾ എല്ലാവരും വയലിലൂടെ മുന്നിലേക്ക് നടന്നതും പഴമയുടെ ഭംഗി എടുത്തു കാണിക്കുന്ന എന്റെയാ വലിയ വിട് പ്രൗഢിയോടെ തലയെടുപ്പോടെ നിൽക്കുന്നത് കണ്ടു..

ദോ.. ഇനി കണ്ടില്ല കേട്ടില്ല എന്നു പറയരുത്.. അതാണ് എന്റെ വീട്..

ഞാൻ പറഞ്ഞതും ഗായത്രി അങ്ങോട്ട് നോക്കി..

ഞാനവളെ നോക്കിയതും മൈ ബോസ്സിലെ ദിലീപിന്റെ വീടാദ്യം കണ്ട മംമ്‌തയുടെ പോസിൽ വയും പൊളിച്ചു നിൽക്കുന്നു..

ഗായൂ.. ശെരിക്കും നിന്റെ കിളി പോയോ..

ഞാൻ സ്വകാര്യമായി ചോദിച്ചു..

അവളൊന്ന് ഇളിച്ചു കാണിച്ചു..

കേട്ടോ മാമാ.. സ്കൂളിലെ പിള്ളേരുടെ പേടിസ്വപ്നമായ ഗായത്രി ടീച്ചറാണ്..ഇങ്ങനെ ചിരിച്ചുകൊണ്ട് നിൽക്കുന്നത്...

ഞാൻ പറഞ്ഞതും മാമൻ ചിരിച്ചു..

ഞങ്ങൾ വീടിന്റെ മതില്കെട്ടിന് പുറത്തെത്തിയതും കണ്ടു..

എല്ലാവരും ഞങ്ങളെ സ്വീകരിക്കാൻ മുറ്റത്ത് തന്നെ നിൽക്കുന്നു..

അല്ല അച്ഛമ്മയും അമ്മയുമൊക്കെ എന്തിയേ..

അവരൊക്കെ കാലത്തെ അമ്പലത്തിൽ പോയി. ഇന്ന് പൂജയാണ്.. നീ വരുന്ന കാര്യം അങ്ങനെ ആരോടും പറഞ്ഞുമില്ലായിരുന്നല്ലോ..

മാമി പറഞ്ഞു..

നീ വാ ഗായൂ.. നമുക്ക് ഫ്രഷാകാം..

അതേ.. നീ അമ്പലത്തിൽ പോകുന്നില്ലേ..

അവളെയും വിളിച്ച് അകത്തേയ്ക്ക് നടക്കുമ്പോൾ മാമി വിളിച്ചു ചോദിച്ചു..

പോണം.. ഒന്ന് ഫ്രഷാകട്ടെ..

മ്മ്...

ഒന്ന് മൂളി മാമി പോകുന്നത് കണ്ടു.. ഞാൻ പോയി വാതിൽ അടച്ചു ഗായൂനെയും കൂട്ടി റൂമിലെത്തി..

അപ്പോളാണ് ഗ്രേസി ടീച്ചർ ഞങ്ങളെ ഫോൺ ചെയ്തത്... വിശേഷങ്ങൾ പറഞ്ഞു നേരം പോയത് അറിഞ്ഞില്ല..

സത്യത്തിൽ വീടും പറമ്പുമൊക്കെ കണ്ടപ്പോ ഞാനോർത്തു ഈ പഴയ തറവാട് പോലെ കുറെ ആളുകളൊക്കെ ഉണ്ടാകും.. ഉമ്മറത്ത് നിന്നെ കാത്ത് എല്ലാരും നിൽപ്പുണ്ടാകും.. സ്നേഹത്തോടെ കെട്ടിപ്പിടിച്ചു സ്വീകരിക്കും എന്നൊക്കെ..

കുളി കഴിഞ്ഞു മുടി വിടർത്തി ഇടുമ്പോഴാണ് ഗായുവിന്റെ പറച്ചിൽ.. ഞാൻ ചിരിച്ചു.

വലിയ വീടൊക്കെ തന്നെയാ.. പക്ഷെ ഇവിടങ്ങനെ ഒത്തിരി ആളുകളൊന്നുമില്ല..

അച്ഛനും അമ്മയും ധന്വികയും ഞാനും ഏട്ടനും സ്വാതിഏട്ടത്തിയും അച്ഛമ്മയും..

ഇപ്പൊ തന്നെ വല്യ ഒരു ഫാമിലി ആയില്ലേ .

പിന്നെ മാമിയും മാമനും ഇവിടെ തൊട്ടടുത്ത് മാമന്റെ വീതത്തിൽ ഉള്ള വസ്തുവിൽ വീട് വെച്ചിട്ടാ താമസിക്കുന്നെ.. പിന്നെ ബന്ധുക്കൾക്ക് കുറവൊന്നുമില്ല.. അമ്മാവന്മാരും കുഞ്ഞമ്മമാരും കൊച്ചച്ഛന്മാരും മേമമാരും.. ഒക്കെയുണ്ട്.. പറഞ്ഞിട്ട് കാര്യമില്ല.. 

എല്ലാവരും അവരവരുടെ ലോകത്താ.. പിന്നെ ദോഷം പറയരുതല്ലോ... ആരും നന്നാകുന്നത് പരസ്പരം ആർക്കും കണ്ടൂടാ... അത്രേം ഒരുപകാരം ഉണ്ട്..

ഞാൻ പറഞ്ഞിട്ട് ചിരിച്ചതും ഗായത്രിയും കൂടെ കൂടി..

രണ്ടാളും ഒരുങ്ങി ഇറങ്ങി വാതിലൊക്കെ ഭദ്രമായി അടച്ചു..

------------------

ഞങ്ങൾ രണ്ടാളും സെറ്റുസാരി ആയിരുന്നു ഉടുത്തിരുന്നത്..

പാടത്തൂടെ സാരി ഒതുക്കിപ്പിടിച്ചു നടക്കുമ്പോഴും ഇളം വെയിലും കാറ്റും ഞങ്ങളെ തഴുകി പോകുന്നുണ്ടായിരുന്നു..

നല്ല ഭംഗിയുള്ള.സ്ഥലം..

ഗായത്രി പറഞ്ഞു..

ഞാൻ ചിരിച്ചതെയുള്ളൂ..

ആ വേദമോള് വന്നോ.. 'അമ്മ പറഞ്ഞായിരുന്നു ഈയാഴ്ച ചിലപ്പോ വരുമെന്ന്.. അല്ല മോളെ കല്യാണം ഒന്നുമായില്ലേ.. 

ശാന്തേട്ടത്തി ആണ്.. 

ഞാൻ ഗായൂനെ ഒന്ന് നോക്കി..

പിന്നെ അവരെയും..

ഇപ്പൊ വേണ്ടാന്ന് പറഞ്ഞു ശാന്തേട്ടത്തി..

പോ തള്ളേ.. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്നു മനസ്സിൽ ആയിരം വട്ടം ചോദിച്ചെങ്കിലും പരമാവധി വിനയം വരുത്തി ഞാൻ പറഞ്ഞൊപ്പിച്ചു..

ഇപ്പൊ വേണ്ടാന്ന് ആര് പറഞ്ഞെന്ന്.. എന്റെ കൊച്ചേ.. പെണ്പിള്ളേരുടെ കെട്ടുപ്രായം 24 വയസ്സാ.. അത് കഴിഞ്ഞാൽ പിന്നെ ചെക്കനെ കിട്ടുകേല..നല്ല തറവാട്ടിലൊന്നും പെണ്പിള്ളേരെ അതിന് മേലെ നിർത്തുകേല.. അങ്ങനെ നിൽപ്പുണ്ടേൽ പെണ്പിള്ളേർക്ക് വല്ല ചുറ്റിക്കളിയും കാണുമെന്നാ.. ഹാ.. ഇനി വല്ല നല്ല ആലോചനയും വന്നാൽ നീയതങ്ങു സമ്മതിച്ചേരേ കേട്ടോ..

മ്മ്..

ഒന്ന് മൂളി നടക്കുമ്പോൾ എങ്ങനെയെങ്കിലും അവിടുന്നൊന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു..

ഉഗ്രൻ.. അപ്പൊ ഇതിനൊന്നും ഇവിടേം കുറവൊന്നും ഇല്ലല്ലേ..

ഗായത്രിയാണ്..

ഹേയ്.. ഒന്നെടുത്താൽ ഒന്ന് ഫ്രീ പോലെ ഇഷ്ടം പോലെയുണ്ട്.. നിനക്ക് വേണോ.. അഞ്ചാറെണ്ണം പൊതിഞ്ഞു തരാം.. റിയർ പീസസ് ആണ്..

ഞാൻ പറഞ്ഞതും അവൾ ചിരിച്ചുകൊണ്ട് വേണ്ടാന്ന് കൈകൂപ്പി..

അല്ല ഇതെന്താ ഈ 24 കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് വല്ല കൊമ്പും വരുമോ..

ഗായുവാണ്..

മ്മ്.. പിന്നേ.. സത്യം പറഞ്ഞാൽ ഇപ്പൊ ഒരു കല്യാണത്തിന് പോകാനോ ഇവിടെ വന്നാൽ കവല വരെ ഇറങ്ങാനോ പോലും പേടിയാണ്.. ഈ ചോദ്യങ്ങൾ.. സഹികെടും.. 

ഞാൻ പറഞ്ഞു.. 

അയ്യോ.. സമയം ഒത്തിരിയായി.. നീ വേഗം വാ..

ഞാൻ പറഞ്ഞു.. ഞങ്ങൾ വേഗം നടന്നു..

---------------------

എന്താ ഭഗവതി എനിക്ക് സംഭവിക്കുന്നത്.. സത്യത്തിൽ പേടിയാകുവാ... 

എന്തൊക്കെയാ ആ തിരുമേനി പറഞ്ഞത്.. ആ കുഞ്ഞ് എന്റെ ജീവിതത്തിലേയ്ക്ക് വരുമെന്നോ.. അതാരാ ആ കുഞ്ഞ്.. 

ആകെ പേടിയാകുവാ.. ആ സ്വപ്നം.. ഇനിയൊരിക്കലും ആ സ്വപ്നം കാണാൻ ഇടവരുത്തരുതെ ദേവീ..

മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു..

പ്രാർത്ഥന കഴിഞ്ഞു നോക്കിയപ്പോൾ പ്രസാദവും പിടിച്ചു ഗായൂ കാര്യമായ ആലോചനയിലാണ്..

എന്താടി..

ഞാൻ ചോദിച്ചു..

ഓ.. ഞാനോർക്കുവായിരുന്നു.. ഞാൻ ഇവിടെങ്ങാനും ജനിച്ചാൽ മതിയായിരുന്നു എന്നു.

ഇവിടുത്തെ ദേവിയെ അത്രയ്ക്ക് ഇഷ്ടമായോ..

നിഷ്കളങ്കമായ എന്റെ ചോദ്യത്തിന് അവൾ കൂർപ്പിച്ചു നോക്കി..

അതല്ലെടി.. എന്റെ നാട്ടിലെ അമ്പലത്തിൽ ഇത്രേം ചേട്ടന്മാർ വരാറില്ല.. ഇവിടുള്ളോർക്കൊക്കെ നല്ല ഭക്തിയാ അല്ലെ..

ഓ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ..

മനസ്സിലോർത്ത് തിരിഞ്ഞു നടന്നു..

അമ്മ എന്നെ കണ്ടതും ഓടിവന്ന് പ്രസാദം തൊട്ടു തന്നു..

ക്ഷീണിച്ചു നീ.. അവിടൊന്നും കഴിക്കുന്നില്ലേ..

രണ്ടു ദിവസം മക്കൾ എവിടെങ്കിലും പോയി വന്നാൽ അമ്മമാർക്കുള്ള സ്ഥിരം ഡയലോഗ് ആണ്.

പോ അമ്മേ.. രണ്ടാഴ്ച ആയില്ല ഞാൻ പോയിട്ട്.. അതിന് മുമ്പ് ക്ഷീണിച്ചെന്ന്. ചുമ്മാ പറയുവാ..

ഞാൻ പറഞ്ഞു..

'അമ്മ ചിരിച്ചു..

ആ നീ വാ.. ദേ നമ്മുടെ പണിക്കരുടെ കയ്യിൽ നിന്റെ ജാതകം കൊടുത്തിട്ടുണ്ട്... നോക്കിയിട്ട് പറയാം എന്ന് പറഞ്ഞായിരുന്നു.. നമുക്ക് അവിടെ വരെ പോകാം.. വാ മോളെ..

കൂടുതൽ ഒന്നും പറയാൻ സമ്മതിക്കാതെ അമ്മ എന്നെയും ഗായുവിനെയും കൂട്ടി നടന്നു..

ഹാ എത്തിയോ.. വാ ഇരിക്ക്..

പണിക്കരാണ്..

ഞങ്ങൾ ഇരുന്നു.

ഞാൻ ഇപ്പൊ വരാം..

അതും പറഞ്ഞു ജാതകം എഴുതിയതുമായി പുള്ളി വന്നു.. അമ്മയ്ക്ക് അത് നൽകി..

എന്താ പണിക്കരെ.. കല്യാണത്തിനുള്ള സമായമായോ..

ഹാ.. അതേപ്പറ്റി തന്നെയാണ് ഞാനും പറയാൻ വന്നത്.. മോളുടെ കല്യാണം എത്രയും വേഗം നടത്തുന്നതാണ് നല്ലത്..

ഞാനും ഗായത്രിയും ഞെട്ടി അമ്മയെ നോക്കി..

എവിടെ.. കേൾക്കാൻ ആഗ്രഹിച്ച എന്തോ കേട്ടതുപോലെ കാത് കൂർപ്പിച്ചിരിപ്പുണ്ട്..

ഇപ്പൊ കുട്ടിക്ക് ദശാകാലമാണ്.. എന്തോ ഒരു വലിയ ദോഷം കുട്ടിയെ തേടി വരും.. 

പണിക്കരെ..

ഇത്തവണ അമ്മയുടെ ശബ്ദം ഇടറി..

ദോഷകാലം ഭഗവാന്മാർക്ക് പോലും ഉണ്ടെന്നല്ലേ വേദമോൾക്കും ഇപ്പൊ ദോഷ കാലമാണ്..

ഒരു അവിട്ടം നക്ഷത്രജാത കാരണമാകും ദോഷങ്ങൾ വരുന്നത് . 

ഒന്നും ചെയ്യാൻ കഴിയില്ലേ..

അമ്മയാണ്..

ഇല്ല.. ഇത്രേം വേഗം കല്യാണം നടത്തുക അതാണ് പരിഹാരം..

ഇതേസമയം ശ്രീനി കാര്യമായിട്ട് എന്തോ ചിന്തിച്ചു നടക്കുകയായിരുന്നു വരാന്തയിലൂടെ...പെട്ടന്ന് ഒരു സ്വരം കേട്ടതും അവൻ തിരിഞ്ഞു നോക്കി....

തുടരും


ശ്രീനിവേദം ഭാഗം 4

ശ്രീനിവേദം ഭാഗം 4

5
1562

തന്നെ നോക്കിനിൽക്കുന്ന അച്ഛനെയും അമ്മയും കണ്ടതും അവനൊന്ന് പുഞ്ചിരിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു...   "നമ്മളുടെ മകൻ നമ്മളിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ട്... വന്നപ്പോ മുതൽ കാണുന്നതാ അവന്റെ മുഖത്ത് എന്തോ വിഷമമുള്ളതുപോലെ.."   "നീ പറഞ്ഞത് ശരിയാ സത്യഭാമ... സ്കൂളിൽ നിന്ന് വന്നത് മുതൽ അവന്റെ മുഖത്ത് ഒരു സന്തോഷവും തെളിച്ചവും ഇല്ല..."   ഇതേസമയം....   ശ്രീനി വേദയെ കുറച്ചു ഓർക്കുകയായിരുന്നു...ബെഡിൽ കിടന്നുകൊണ്ട്.....കുറച്ചുനാൾ കൊണ്ട് ശ്രീനിയുടെ മനസിൽ അവളോട് ഒരു ഇഷ്ടം തോന്നിയിരുന്നു...   വേദ അധികം ആരോടും മിണ്ടാത്തയാളാണ്...കുട്ടികളോട് സൗമ്യമായി പേരു