Aksharathalukal

സ്നേഹ തൂവൽ part 42

*💞സ്നേഹതൂവൽ💞*
      Part.42

   ✍️ *~°♡jìfñì♡☆♡jààñ♡°~*


copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 

                         °°°°°°°°°°°°°°°°°

അത് സീൻ ചെയ്ത് വായിച്ചതും എന്റെ കയ്യിൽ നിന്ന് ഫോൺ നിലം പതിഞ്ഞു.
ഫോണിന്റെ കൂടെ ഞാനും ആ ബാൽകാണിയിൽ മുട്ട്കുത്തി ഇരുന്ന്.

ആ മെസേജ് വീണ്ടും ഫോൺ കയ്യിലെടുത്ത് ഞാൻ വായിച്ചു.

*'ഐറ റൂബി എന്നാ നീ ഇന്ന് മുതൽ എന്റെ ഭാര്യയാണ്... നീ ഇഷ്ടമില്ലാതെ ഏറ്റെടുത്ത ഒരു പട്ടം ആണ് എന്റെ ഭാര്യാപട്ടം എന്നെനിക്ക് അറിയാം.... വർഷങ്ങളോളം ഒരുമിച്ചു കണ്ട സ്വപനങ്ങൾ എല്ലാം നീ എന്നോ മണ്ണിട്ട് മൂടി എന്നും എനിക്കറിയാം... ഇപ്പൊ നീ കാണുന്ന സ്വപനങ്ങൾ എല്ലാം എന്നെ എങ്ങനെ ഇല്ലാതെ ആകണം എന്നാണും എന്ന് എനിക്കറിയാം. എന്നിട്ടും ഞാൻ ഇന്ന് നിന്റെ കഴുത്തിൽ മഹർ ചാർത്തിയെങ്കിൽ അത് ഞാൻ ആഗ്രഹിച്ചത് എന്തും നേടി എടുക്കുന്നവനാണ് എന്ന് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ്."*

*"നീ വിചാരിക്കുന്നുണ്ടാകും ഇപ്പോഴും എന്റെ മനസ്സിൽ ഫുൾ നീയാണ് എന്ന്. പക്ഷെ അത് മോളുടെ വെറും തെറ്റുദ്ധാരണ മാത്രമാണ്. നിന്റെ ഓർമകൾ എന്ന് എന്നെ മറന്നെന്നു പറഞ്ഞോ അന്ന് മുതൽ ഞാൻ നിന്നെ മറക്കാൻ ശ്രേമിക്കുക ആയിരിന്നു.പിന്നെ നിനക്ക് എന്നോട് ദേഷ്യം ആണെന്ന് പറഞ്ഞ ആ നിമിഷം മുതൽ നിന്നോട് വെറുപ്പും.അപ്പൊ നിന്റെ മനസ്സിൽ ഉണ്ടാകും പിന്നെ മൂന്ന് വർഷം ആവാൻ ആയിട്ടും ഞാൻ എന്ത് കൊണ്ട് മാരേജ് കഴിച്ചില്ലാന്ന്. അതിനും ഒരു വ്യക്തമായ മറുപടി ഉണ്ട്. "*

*"എനിക്ക് കല്യാണ പ്രായം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ.... പിന്നെ ന്റ ഉമ്മ നിർബന്ധിക്കുമ്പോ ഒഴിഞ്ഞു മാറാൻ മാത്രമുള്ള ഒരു കാരണമായിരുന്നു നീ.... എനിക്ക് എന്റെ ഉപ്പയെ ഇല്ലാണ്ടാക്കിയവരോട് പകരം വീട്ടണമായിരുന്നു അതിന് ഒരു പെണ്ണ് കൂടെ ഉണ്ടെങ്കിൽ ബുദ്ധിമുട്ടാണ്.. എല്ലാം റെഡി ആയതിനു ശേഷം നിന്നെക്കാൾ നല്ല ഒരു കുട്ടിയെ കാണാനും സ്വഭാവവും നന്നായ ഒരാളെ കെട്ടണം എന്നായിരുന്നു എന്റെ ആഗ്രഹം. പറ്റിയാൽ ഒരു പോലീസ്കാരിയെ തന്നെ. അതിന് വേണ്ടി ഒരാളെ കണ്ട് വെച്ചിട്ടും ഉണ്ടായിരുന്നു."*

*"പക്ഷെ നാട്ടിൽ വന്നപ്പോ ഇർശു എന്നോട് പറഞ്ഞത് നിന്നെ വെറുക്കരുത്. നിന്നെ കെട്ടണം നീ അതാണ് ഉപ്പാനോട് ആവിശ്യപെട്ടത് എന്നൊക്കെ പറഞ്ഞു. കൂടെ നിന്റെ ഉപ്പയും എന്നെ നിർബന്ധിപ്പിച്ചു. എന്റെ എല്ലാമാണ് ഇർശു അവൻ ക്ക് മുന്നിൽ നിന്നെ കെട്ടാ എന്ന് സമ്മതിക്കേണ്ടി വന്നു.അല്ലാതെ നിന്നോടുള്ള പ്രേമം കൊണ്ടൊന്നും അല്ല. പിന്നെ അസ്‌കർ നിന്നെ കൊണ്ട് പോയപ്പോ രക്ഷിച്ചതും ന്റ ഇർശുന് വേണ്ടിയാ... പിന്നെ നിസു അത് ന്റ കൈയബദ്ധം ആണ്. അതിന് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇവർക്ക് കൊടുത്ത വാക്ക് പാലിക്ക എന്നല്ലാതെ.. അത് കൊണ്ട് മാത്രമാണ് ഇഷ്ടമില്ലാഞ്ഞിട്ട് പോലും ഇന്ന് ഞാൻ നിന്നെ നിക്കാഹ് ചെയ്തത്. എനിക്കും നിനക്കും ഒരു തരി പോലും ഇഷ്ടമില്ലാതെ ഇന്ന് ഞമ്മൾ ഒന്നായി നിന്നെ എന്നെ ഏൽപ്പിച്ചു നിന്റെ ഉപ്പ.... മനസ്സില്ലാതെ ഞാൻ സ്വീകരിച്ചു. പക്ഷെ ഇതിന്റെ പേരും പറഞ്ഞു മഹറിന്റെ അവകാശവും പറഞ്ഞു ഒരിക്കലും എന്റെ കാര്യങ്ങളിൽ ഇടപെടരുത്. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി. നിക്കാഹ് കഴിഞ്ഞെന്ന് വെച്ച് നിന്റെ ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല. കല്യാണ ഡേറ്റ് ഞാൻ പരമാവധി നീട്ടും. ഇത്രേ എനിക്ക് നിന്നോട് പറയാനോള്ളൂ... പിന്നെ നാളെ ഞാൻ അവിടെ വരും. ഒരു കാര്യം പറയാൻ അത് നീ സമ്മദിക്കണം. നിന്നോട് ഉള്ള സ്നേഹം കൊണ്ടോ ഇഷ്ട്ടം കൊണ്ടോ ഒന്നും അല്ല. നിന്റെ ഉപ്പയും പറഞ്ഞു അതാണ് നല്ലത് എന്ന്. ആ കാര്യം നാളെ പറയുമ്പോ നീ എതിര് പറയരുത്. അപ്പൊ ഇനി നമ്മൾ തമ്മിൽ ഒരു സംസാരവും വേണ്ട. നിനക്ക് പറ്റുമെങ്കിൽ ഞാൻ നിന്നെ അണിയിച്ച മഹർ ഊരി വെക്കണം. അത് നിന്റെ കഴുത്തിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന് മറ്റൊരാളെ ഞാൻ കണ്ടത്തി കഴിഞ്ഞിരുന്നു. "*


ഇത്രെയും വായിച്ചു കഴിഞ്ഞതും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒയികാൻ തുടങ്ങി. എത്ര നിയന്ത്രിച്ചിട്ടും എനിക്ക് കണ്ണുനീരിനെ തടയാൻ പറ്റിയില്ല. ഞാൻ എന്റെ കഴുത്തിൽ ആടി കളിക്കുന്ന ആ മാല കയ്യിൽ എടുത്ത്.

"ഇല്ല... ഇത് എന്റെ ആണ്... നീയും എന്റെ ആണ് .മറ്റാർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല... എനിക്ക് വേണം നിന്നെ. നിന്റെ സ്നേഹം എനിക്ക് വേണം.. നീ ഈ പറഞ്ഞതൊന്നും ഞാൻ വിശ്വസിക്കില്ല... നീ ചുമ്മാ പറയാണ്. ഈ എന്നെ മറക്കാനോ വെറുക്കാനോ നിനക്ക് പറ്റില്ല..നീ എന്റെ ആണ്....."

ഒരു പ്രാന്തിയെ പോലെ നിലത്തിരുന്ന് കൊണ്ട് ഞാൻ എന്തൊക്കെയോ വിളിച്ചു കൂവി കൊണ്ടിരുന്നു.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*[അവളുടെ വീട്ടിൽ രാവിലെ ഒരു 7:30 ന് ]*


രാത്രി ലേറ്റ് ആയി കിടന്നത് കാരണം ആ വീട്ടിലെ പതിവ് തെറ്റി. രാവിലെ 4:30 ന് ബൾബുകൾ കത്തി പ്രകാശം നിറയുന്ന ആ വീട്ടിൽ അന്ന് ലൈറ്റ് വന്നത് 6:30 ന് ആണ്.

എണീക്കാൻ വഴുക്കിയ തൃർഥിയിൽ ഉമ്മ ആരെയും വിളിക്കാനൊന്നും നില്കാതെ അടുക്കളയിൽ കയറി. ഉമ്മാന്റെ നാത്തൂൻമാരും ഉണ്ടായിരുന്നു കൂട്ടിന്.
അവർ ഇന്ന് evening പാലക്കടേക്ക് തിരിക്കും. പിന്നെ ജോലിക്ക് വരുന്ന ആൾ മുറ്റം അടിക്കാൻ.. വീടിനെക്കാൾ വലിയ ഒരു മുറ്റം ഉണ്ട്.

"മാമി.... റൂബി എവിടെ...."(ഹന)

അത് ചോദിച്ചു കൊണ്ട് ഹന കിച്ചണിലേക്ക് വന്നതും എല്ലാവരുടെയും ശ്രദ്ധഅവളിൽ ആയിരുന്നു.

"അവൾ എവിടെ പോകാനാ അവിടെ കിടന്ന് ഉറങ്ങുന്നുണ്ടാകും."(അവളുടെ ഒരു അമ്മായി.)

"അവൾ ഇവിടെ ഒരു റൂമിലും ബാത്റൂമിലും ഒന്നും ഇല്ല. ഞാൻ എല്ലാ ഇടതും അവളെ പോയി തപ്പി." ഹനക്ക് പിറകെ അതും പറഞ്ഞു അവളുടെ മറ്റൊരു കസിൻ ആയ ഷാനയും വന്നു.

"ന്നാ അവൾ നിസൂന്റെ അരികിൽ ഉണ്ടാകും ഞാൻ പോയി നോക്കാ..." എന്നും പറഞ്ഞു അവളുടെ ഉമ്മ ദോശ ചുടുന്ന ചട്ടകം അവിടെ വെച്ച് കൊണ്ട് അങ്ങോട്ട് നടന്നപ്പോ അജു അവിടെ നിന്ന് ഇറങ്ങി വന്നു കൊണ്ട് അവൾ അവിടെ ഇല്ലാന്ന് പറഞ്ഞു.
അതോടെ ആ ഉമ്മ പാതി തളർന്നിരുന്നു.

ന്റ മോൾ......

അവൾ ഇവിടെ എവിടെ എങ്കിലും ഉണ്ടാകും... ഇജ്ജ് വിപി കൂട്ടല്ലേ...

ഓരോരുത്തർ ഓരോ വഴിക്ക് തിരയാൻ നിന്നപ്പോ തന്നെ zayu ഉം മുബിയും അമ്മും വന്നു.

Zayu അകത്ത് കയറിയതും ബേജാറായി ഇരിക്കുന്ന എല്ലാരുടെ മുഖത്തേക്കും മാറി മാറി നോക്കി.

"ന്താ...."(zayu )

"റൂബിനെ കാണാൻ ഇല്ല...."(അമ്മായി )

"ന്താ ഇങ്ങൾ ഈ പറയുന്നേ.... അവൾ എവിടെ പോകാനാ...."(zayu )

"അറിയില്ല മോനെ രാവിലെ എല്ലാരും എണീറ്റപ്പോ അവൾ ഏത് റൂമിലും ഇല്ല... രാവിലെ ഒന്നും പുറത്തും പോയിട്ടില്ല. പിന്നെ ന്റ മോൾ.." എന്നും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങി.

"ഉമ്മാക് എന്നെ വിശ്വാസം ഇല്ലേ.... അവളെ ഞാൻ കണ്ടെത്തി തരും.... ഒന്നും പറ്റാതെ തന്നെ."(zayu )

അവന്റെ ആ വാക്ക് എല്ലാർകും ഒരു ആത്മബലം ആയിരുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*[zayu ]*

അങ്ങോട്ട് പോകുമ്പോൾ അങ്ങനെ ഒരു വാർത്ത കേൾക്കേണ്ടി വരും എന്ന് കരുതിയില്ല.

ഞാൻ അവരുടെ അടുത്ത് നിന്ന് മാറി നിന്ന് ന്റ ഫ്രണ്ടിനെ വിളിക്കാൻ തീരുമാനിച്ചു. അസ്‌കറും മോനും അകത്ത് തന്നെ അല്ലെ എന്ന് ഉറപ്പ് വരുത്താൻ വേണ്ടി.

ഹാളിൽ നിന്ന് സിറ്റ് ഔട്ടിലേക്ക് പോകാൻ നിന്നപ്പോ അവളുടെ കസിൻസൊക്കെ ഹാളിൽ വന്നു ഇരുന്നത്.

"അവൾ ഈ വീട്ടിൽ ഇല്ല. ഞങ്ങൾ ഫുള്ളയി നോക്കി " എന്നും പറഞ്ഞത്.

"മുകളിൽ മുഴിവൻ നോക്കിയോ..."(ഞാൻ )

"അവിടെ രാവിലെ എണീറ്റപ്പോ തന്നെ നോക്കിയതാ.. അപ്പോഴാ അവൾ വീട്ടിൽ ഇല്ലാന്ന് അറിഞ്ഞത്."(റെമി )

മം.... നിങ്ങൾ സമാദാപെട്ടിരിക്കി... ഞാൻ അവളെ നിങ്ങൾക് എത്രെയും പെട്ടന്ന് കണ്ടെത്തി തരും.... (ഞാൻ )

മോനെ... നീയും ഒത്തിരി സങ്കടപെടുന്നുണ്ടെന്ന് അറിയാം... ന്നട്ടും ഞങ്ങളെ സമാധാനിപ്പിക്കല്ലേ... നിന്റെ ഭാര്യ അല്ലെ അവൾ അപ്പൊ നിന്റെ വിഷമം ഞങ്ങൾക് അറിയാം മൊനെ... നീ ആവളെ കണ്ടെത്തും എന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.

ഇത് പറഞ്ഞത് അവളുടെ ഉമ്മാന്റെ ഉമ്മ ആയിരുന്നു.
ഇതിന് എന്ത് മറുപടി കൊടുകാണം എന്നറിയാതെ ഞാൻ സിറ്റ് ഔട്ടിലേക്ക് നടന്നു.

ഫ്രണ്ടിന് വിളിക്കാൻ വേണ്ടി ഫോൺ open ആകിയപ്പോ ഞാൻ ഒന്ന് നിക്ഷലമായി..

"റബ്ബേ........"(ന്റ ആത്മ )

തുടരും....💞

❤❤❤❤❤❤❤❤❤❤ആദ്യമായിട്ടാ ഇത്ര കുറെ part ആയി സ്റ്റോറി എഴുതുന്നത്. കൂടിപ്പോയാൽ 40 പാർട്ടിൽ കൂടുതൽ ഞാൻ എഴുത്തിട്ടില്ല.... നിങ്ങളുടെ ഒകെ സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രമാണ് ങ്ക് ഇത് ഇത്ര എത്തിക്കാൻ പറ്റിയത് ഇനിയും നിങ്ങളുടെ ആ സപ്പോർട്ട് ഞാൻ പ്രേതീക്ഷിക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤❤


~വരികളുടെ പ്രണയിനി~


സ്നേഹം തൂവൽ part 43

സ്നേഹം തൂവൽ part 43

4.9
2325

*💞സ്നേഹതൂവൽ💞*       Part.43    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° ഫ്രണ്ടിന് വിളിക്കാൻ വേണ്ടി ഫോൺ open ആകിയപ്പോ ഞാൻ ഒന്ന് നിക്ഷലമായി.. "റബ്ബേ........"(ന്റ ആത്മ ) അവളുടെ 15 മിസ്സിഡ് call. ഞാൻ അവൻക് വിളിക്കുന്നതിന് മുമ്പ് അവളുടെ റൂമിലേക്ക് പോയി. ഇന്നലെ ഞാൻ അയച്ച msg സീൻ ചെയ്തിട്ടുണ്ട്. അതിന്റെ മുമ്പാണോ ശേഷമാണോ എന്നറിയില്ല ഇത്രയും call. ചിലപ്പോ ഞാൻ പറഞ്ഞത് താങ്ങാൻ ആവാതെ എങ്ങേട്ടെങ്