Aksharathalukal

ചെകുത്താൻ 😈2

ചെകുത്താൻ😈
THE DARE DEVIL 

Part  2
✍️worst friend


ഉറയ്ക്കാത്ത    കാലടികളോടെ     വൃന്ദ   ജിത്തൂന്റെ    റൂം    ലക്ഷ്യമാക്കി    നടന്നു.... നിന്ന    നിൽപ്പിൽ    അങ്ങ്   മരിച്ചു   പോയെങ്കിൽ    എന്ന്   അവൾക്    തോന്നി ...


ഇനിയുണ്ടാവാൻ    പോകുന്ന    കാര്യങ്ങൾ    ആലോചിച്ചതും    അവളുടെ   കണ്ണുനീർ    അണപൊട്ടി  ഒഴുകി ....
ഹൃദയത്തിൽ   നിന്ന്    ചോര   കിനിയുന്നു.

ജിത്തൂന്റെ   ഓരോ   അവഗണനയും    അവൾക്ക്     താങ്ങാവുന്നതിലും   അപ്പുറമായിരുന്നു...
അവൾ    തന്റെ   നെഞ്ചോടു    ചേർന്ന്   നിൽക്കുന്ന    അവന്റെ    താലിയിൽ   നോട്ടം   എത്തിച്ചു....
വലം   കൈയ്യാൽ    താലി    മുറുകെ   പിടിച്ചവൾ    മുറിയിൽ    പ്രവേശിച്ചു.


ജിത്തു    അവിടെ   ഇല്ലെന്ന്   കണ്ടതും   അവൾക്    ആശ്വാസമായി...ആ  വലിയ   മുറി   ആകെ   വൃന്ദ   കണ്ണോടിച്ചു....


റൂമിന്   ഒത്ത   നടുവിലായി   ഒരു   വലിയ   കട്ടിൽ.  ബെഡിന്റെ   ഹെഡ് ബോർഡിന്   നേരെ   മുകളിലായി    ഒരു   വലിയ   ഫ്രേം ഫോട്ടോ   കണ്ടതും    വൃന്ദ    ഞെട്ടി.  താൻ   വീഴാൻ    പോകുമ്പോൾ   ഒരു   ചിരിയോടെ  ഇടുപ്പിൽ    കൈ    ഇട്ട്    താങ്ങി    നിൽക്കുന്ന    ജിത്തൂന്റെ   ഫോട്ടോ....

പണ്ട്    എപ്പോഴോ    ആരോ   പകർത്തിയ   ഒരു    അൺഎക്സ്‌പെക്ടഡ്   ഫോട്ടോ ഏതോ    കൂട്ടുകാരിയുടെ   സ്നേഹ സമ്മാനം... ഏതോ  കൂട്ടുകാരി   അല്ല      അഹല്യ.... എന്റെ   ജീവിതം   നശിപ്പിച്ചവൾ  ...... ജിത്തേട്ടൻ   എന്നെ   വെറുക്കാൻ    കാരണമായവൾ....ഇന്ന്   അവൾ    തന്നെ   മുൻകൈ   എടുത്തു   ഇവിടെ    ഈ   മുറിയിൽ  ഈ   ഫോട്ടോ    തൂക്കിയിടാൻ   കാരണം....???


"നിന്നെ   കാണും   തോറും   എനിക്ക്   വെറുപ്പാ... അറപ്പാ   നിന്നെ   എനിക്ക്. നിന്നോടുള്ള    ദേഷ്യം   മാറി   ഞാൻ   നിന്നെ   സ്നേഹിക്കുമെന്ന്   കരുതണ്ട  വൃന്ദ.... ഞാനും    നീയും  ഒത്തുള്ള    നിമിഷങ്ങൾ    മനസിലേക്ക്   വരും  തോറും  പക   കൂടിക്കൊണ്ടിരിക്കുകയാ... ഇന്ന്  എന്തിനെയെങ്കിലും   അത്രമേൽ    ജിത്തു   വെറുക്കുന്നുണ്ടെകിൽ   അത്   നിന്നെ   മാത്രമ.."


അവന്റെ   വാക്കുകൾ   വീണ്ടും വീണ്ടും കാതിൽ   പ്രതിദ്വനിക്കുന്നതായി   അവൾക്ക് തോന്നി.
കഴിഞ്ഞു    പോയ    കാര്യങ്ങൾ   ഓരോന്നു    ഓർത്തതും    അവളുടെ   കണ്ണുനീർ    കവിളിനെ   തുരുതുരെ    ചുംബിച്ചു   നിലത്തേക്ക്    പതിച്ചു..



പെട്ടന്ന്    വാതിൽ   കൊട്ടി അടയുന്ന  ശബ്ദം   കേട്ടതും    അവൾ    പൊടുന്നനെ    തിരിഞ്ഞു നോക്കി...
മുന്നിൽ    വല്ലാത്ത   ഭാവത്തോടെ   നിൽക്കുന്ന    ജിത്തുവിനെ    കണ്ടതും   അവൾ    ഞെട്ടി..

രക്തവർണമായ    കണ്ണുകളും   അഴിഞ്ഞുലഞ്ഞ   ഷർട്ടും  പാറിപറന്ന  മുടിയിഴകളും    അവനിൽ   ഇതുവരെ   അപരിചിതമായൊരു   രൂപം....
കണ്ണുകളിൽ    അലസതകയ്ക്ക്   അപ്പുറം   കാമമോ   ക്രോധമോ   പകയോ... ഇല്ല   നിർവചിക്കാൻ   കഴിയുന്നില്ല.. നിർവചിക്കാൻ   കഴിയാത്ത    ഭാവം....എന്തായാലും   അതിൽ    സ്നേഹത്തിന്റെ   ഒരംശം   പോലും   ഇല്ലെന്ന്   വൃന്ദ   അറിഞ്ഞു.

മേശമേൽ   വച്ച   പാൽ   കാണെ   ജിത്തു  പുച്ഛിച്ചു    ചിരിച്ചു.


"ഓ   ആദിരാത്രി   ആഘോഷിക്കാൻ   വന്നതാവും    ല്ലേ..."


പുച്ഛം   നിറഞ്ഞ   ചിറി   അവൻ   കൊട്ടി  അവളെ   ഒന്നാകെ   അശ്ലീല  ചുവയോടെ  വീക്ഷിച്ചു.
ആടിയുലഞ്ഞു   അവളിലേക്ക്    അടുക്കുമ്പോൾ    ഒന്നും    ചെയ്യല്ലേ   എന്ന   യാജനയിൽ    തലചലിപ്പിച്ചു   അവൾ   പിറകിലേക്ക്   അടി   വച്ചു  നീങ്ങി...


"ന്താ   ഭാര്യേ....   പേടിയാ    എന്റെ   വൃന്ദകുട്ടിക്ക്.... ഇതിന്    വേണ്ടിയല്ലേ    നീ    എല്ലാം   ചെയ്ത്   കൂട്ടിയത്...."

അധരങ്ങളിൽ    പുച്ഛം മാത്രം.  ചുണ്ട്   കൊട്ടി   നാവ്   കുഴയാത്ത വിധം   അവൻ   പറഞ്ഞൊപ്പിച്ചു..


"വാ ..... ഇവിടെ...  ഇവിടെയല്ലേ    നിനക്ക്   സ്ഥാനം    വേണ്ടത്..... വാ    ചേട്ടൻ    നിന്നെയൊന്ന്    സ്നേഹിക്കട്ടെ..."


വലത് കാൽ   പൊക്കി കൊണ്ട്   തുടയിലടിച്ചു    അവൻ   പറഞ്ഞു....
മിഴികൾ    വാർക്കുന്നവളെ   കണ്ടു   അവന്റെ   കണ്ണ്    കുറുകി.... മൂക്കിൻ   തുമ്പ്    ചുമന്നു..പാഞ്ഞു പോയി    അവളുടെ   കരണത്ത്    അടിച്ചുകൊണ്ട്    കവിളിൽ    കുത്തി   പിടിച്ചു ....


**"കരയുകയാണോ    നീ....കണ്ണീറല്ല    നിന്റെ    കണ്ണിൽ   നിന്ന്   ചോര... ചോര .
വരുത്തും    ഞാൻ.   ഈ    ചെകുത്താൻ ...... ഈ   ചെകുത്താൻ   മാത്രം.... ഇതിനേക്കാൾ    ഉറക്കെ   ഉറക്കെ   നീ    കരയണം    ചങ്ക്   പൊട്ടി   കരയണം   നീ ....... ഞാൻ    അനുഭവിച്ചതിന്റെ    ഇരട്ടി    നീ    അനുഭവിക്കണം      വൃന്ദ ....."**

അവൻ   പിറകിലേക്ക്    തള്ളിയതും    വീഴാൻ    പോയ    അവളുടെ   സാരിത്തുമ്പിൽ    പിടുത്തമിട്ട്   അവൻ വന്യമായി   ചിരിച്ചു... 


"ന്നെ.....   ന്നെ  ..... ഒന്നും    ചെയ്യല്ലേ" 

തൊഴുകൈയാൽ     അവൾ   വാക്കുകൾ    പെറുക്കി   കൂട്ടി    പറഞ്ഞതും    അവൻ   ചുണ്ടുകൾ    കൂട്ടിപിടിച്ചു    ക്രോധം   നിറഞ്ഞ   കണ്ണുകൾ   വീണ്ടും   ചുമന്നു...
ഒരൊറ്റ    വലിക്ക്    മാറിൽ   നിന്ന്   സാരി തെന്നി    മാറി    അവന്റെ   കൈകളിലായി....
സേഫ്റ്റിപ്പിൻ    തോളിൽ    അമർന്നു    അവിടെ    രക്തം    പൊടിഞ്ഞു....


പാതി  നഗ്നയായവളെ  തോളിൽ   പിടിച്ചു     ബെഡിലേക്ക്       തള്ളിയിട്ടതും    അവൾ   ബെഡിലേക്    മലർന്നടിച്ചു   വീണു...

അവളുടെ    സാരി   പിടിച്ചു വലിച്ചു  റൂമിന്റെ   ഏതോ   മൂലയിലേക്ക്    വലിച്ചെറിഞ്ഞു.... ബെഡിൽ   നിന്നും    നിരങ്ങി   പിന്നിലേക്ക്   പോകുന്നവളുടെ   കാലിൽ    പിടുത്തമിട്ടു    അവൻ   വലിച്ചടുപ്പിച്ചു... 



അവൻ   സ്വയം   ഷർട്ട്‌   വലിച്ചുരി    ആ   പെണ്ണുടലിലേക്ക്    അമർന്നു.
അവൾ   ആവും   വിധം   അവനെ   തടുക്കാൻ   നോക്കിയെങ്കിലും   അവന്റെ   കൈകരുത്തിന്   പിന്നിൽ   അവൾ   നിസ്സഹായയായി...
തളർന്നു    പോയിരുന്നു   അവൾ...


"ഇതിലും    വലുതായി    ഒരു   വേദനയും   നിനക്ക്    ഈ   ചെകുത്താന്റെ   കൈയിൽ    നിന്നും    ലഭിക്കാനില്ല    വൃന്ദ..... ലോകത്ത്    ഏതോരു   പെണ്ണിനും   സഹിക്കാൻ    കഴിയാവുന്നതിലും    അപ്പുറം    വേദന    ഞാൻ    ഈ   ചെകുത്താൻ   നിനക്ക്    തന്നിരിക്കും......"

അവൻ    അവളുടെ    കഴുത്തിലേക്ക്   മുഖം   പൂഴ്ത്തി    അവിടെ   ദന്തങ്ങൾ     ആഴ്ത്തി.വേദനയാൽ   ഒന്നുറക്കെ   കരയാൻ    പോലും   ആവാതെ    പുളഞ്ഞു   പോയി    അവൾ....


അലറി    കരയാൻ   തോന്നി   പക്ഷെ   തൊണ്ട   കുഴിയിൽ     നിന്ന്   ശബ്ദം   പുറത്തു   വരുന്നില്ല...


"ആാാാ....."

പെട്ടന്ന്   പുറത്തു   നിന്ന്   നിലവിളി    കേട്ടതും    ജിത്തു   ഞെട്ടി.  അവളിൽ   നിന്നും    വിട്ടുമാറി  കാത് കൂർപ്പിച്ചു....വീണ്ടും    കരച്ചിൽ    കേട്ടതും    അത്    അജിയാണെന്ന്    മനസിലായി   അവൻ    എങ്ങനെയൊക്കെയോ   ബാത്‌റൂമിൽ    കയറി.... വെള്ളം   മുഖത്തേക്ക്    ഒഴിച്ച്കൊണ്ടേ   ഇരുന്നു.

വലിച്ചു   കയറ്റിയ    മദ്യത്തിന്റെയും   പുകച്ചു    കളഞ്ഞ    പുകച്ചുരുലിന്റെയും   ആലസ്യം    വിട്ടു   മാറാതെ   അവൻ    കൈയിൽ   കിട്ടിയ    ഷർട്ടും   എടുത്ത്   ദൃതിയിൽ   പുറത്തേക്ക്   പാഞ്ഞു..


കഴുത്തോളം     പുതപ്പ്    വലിച്ചു   കയറ്റി    അവന്റെ   പ്രവൃത്തിയെ   വൃന്ദ   പകപ്പോടെ   നിരീക്ഷിച്ചു... നേരത്തെ   നടന്ന     കാര്യങ്ങളിൽ    നിന്നും   അവളുടെ  മനസ്   വിട്ടമാറിയിട്ടില്ലായിരുന്നു.....
കിതച്ചുകൊണ്ട്    അവൾ   ഭയത്തോടെ   ചുറ്റും   നോക്കി.

   കാൽമുട്ടിൽ   മുഖം    കയറ്റി   വച്ചുകൊണ്ട്   അവൾ   പൊട്ടി    കരഞ്ഞു....

-----------------------------------------🥀

"എന്താ   അമ്മേ...   എന്താ   ചേച്ചിക്ക്."

  നിറവയറിൽ   കൈ   വച്ചു    വേദനയാൽ    പുളയുന്നവളുടെ   കാൽ   താങ്ങി  പിടിച്ചു   കൊണ്ട്   അവൻ    വെപ്രാളപ്പെട്ടു.


'"ജിതാ..... വണ്ടിയെടുക്കടാ..."

അജിയെ    മാറോടടക്കി   പിടിച്ചുകൊണ്ട്  നിതുൻ    അവനോട്    പറഞ്ഞു...
നിമിഷനേരം   കൊണ്ട്   ആ   കാർ   ഹോസ്പിറ്റൽ   ലക്ഷ്യം   വച്ചു   പാഞ്ഞു...


ഹോസ്പിറ്റൽ   icu  വിനു   മുന്നിൽ   നിരത്തിവച്ച    കസേരകളിൽ   ഒന്നിൽ  ഇരിക്കുകയാണ്   ജിത്തു.
വലിച്ചു    കയറ്റിയ   ലഹരിയാൽ   തല  പൊട്ടിപോളിയുന്ന   വേദന  തോന്നി   അവനു....

മുടികൾക്കിടയിലൂടെ    കൈവിരലുകൾ   
കടത്തി   അവൻ   കോർത്തു  വലിച്ചു..
എന്തോ   ഓർത്തിട്ടെന്നപോലെ   അവൻ   ഞെട്ടി   എഴുന്നേറ്റ്   നിതുവിന്റെയും   അമ്മയുടെയും    അടുത്തേക്ക്   പാഞ്ഞു..


"എന്താ   അമ്മ ... എന്താ   അജിക്ക്   പറ്റിയത്.."

കണ്ണുനിറച്ചു    അവൻ    അമ്മയെ  നോക്കി... അവരുടെ   ചുണ്ടും   വിറച്ചിരുന്നു.


"വഴുതി   വീഴാൻ പോയതാടാ    അവൾ.   നിതു    അവളെ   താങ്ങിപിടിച്ചത്   കൊണ്ടു   മറ്റൊന്നും   സംഭവിച്ചില്ല ..... അല്ലായിരുന്നെങ്കിൽ....."


പൂർത്തിയാക്കാൻ   ആവാതെ  പത്മിനി   വിതുമ്പി.



"ജിതാ    ന്റെ   കുഞ്ഞ്..... അജി   ഓക്കെ   ആയിരിക്കുമോടാ.... ന്റെ   കുഞ്ഞിനും   ഒന്നും   സംഭവിക്കില്ലായിരിക്കും   അല്ലെ."


തന്റെ    മുന്നിൽ    നിന്ന്   പൊട്ടിക്കരയുന്നവനെ    ജിത്തുന്റെ കൈകൾ    വരിഞ്ഞു   മുറുകി.

"ഇല്ലടാ   ഒന്നും   സംഭവിക്കില്ല.... നീ   സമാധാനപ്പെട്..'"


നിതുവിന്റെ   തോളിൽ   തട്ടി   ആശ്വസിപ്പിക്കുമ്പോഴും   ജിത്തുവിന്റെ   കണ്ണിൽ   നിന്നും   കണ്ണീർ   ചാലിട്ട്   ഒഴുകുന്നുണ്ടായിരുന്നു.

⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️


കർട്ടൻ   വിടവിലൂടെ    വെളിച്ചം   മുഖത്തേക്ക്    പതിച്ചതും   വൃന്ദ   കണ്ണ്  കഷ്ടപ്പെട്ട്  വലിച്ചു   തുറന്നു.

ശരീരം   നുറുങ്ങുന്ന    വേദന   തോന്നി   അവൾക്ക്.. ഇന്നലത്തെ    ബലപ്രയോഗത്തിൽ     അവളുടെ  ശരീരത്തിൽ    അങ്ങിങ്ങായി   ചോര   പൊടിഞ്ഞിട്ടുണ്ടായിരുന്നു.


ഇന്നലെ    വെറും  നിലത്താണ്   അവൾ   ചുരുണ്ടുകൂടിയത്.  അതും   പാതി  നഗ്നയായി.   വീണ്ടും    ആ   പുതപ്പ്  കഴുത്തോളം    വലിച്ചു   കയറ്റി   അവൾ  ഭയത്തോടെ   ചുറ്റും    നോക്കി.


ജിത്തുവിന്റെ   സാമീപ്യം   ഇല്ലെന്ന്   മനസിലായതും   അവൾ   പുതപ്പ്   വായിൽ   തിരുകികയറ്റി    പൊട്ടിക്കരഞ്ഞു.


ഏറെ   നേരത്തിനോടുവിൽ    മെല്ലെ   വേച്ച്   വേച്ചു    അവൾ    ബാത്രൂം   ലക്ഷ്യമാക്കി. തണുത്ത വെള്ളം   ശരീരത്തിൽ   വീഴുന്ന   സമയം   അവൾക്ക്   വല്ലാത്ത  നീറ്റൽ    അനുഭവപ്പെട്ടു...


കണ്ണാടിക്ക്   മുന്നിൽ   നിന്നപ്പോൾ   അവൾക്ക്  സ്വയം    പുച്ഛം  തോന്നി... കണ്ണാടിയിലൂടെ    നോക്കിയപ്പോൾ   കഴുത്തിലായി  ജിത്തൂന്റെ    ദന്തങ്ങളുടെ പാടുകൾ    തെളിഞ്ഞു   നിന്നു.
അവൾക്കായി   അവൻ    സമ്മാനിച്ച    ആദ്യ  പ്രണയമുദ്ര.....

അല്ല    അത്    എങ്ങനെ   പ്രണയമുദ്രയാവും  വൃന്ദയോട്   പ്രണയമില്ലാത്ത   അഭിജിത്ത്  സമ്മാനിക്കുന്നത്    ഒരിക്കലും   പ്രണയമുദ്ര     ആയിരിക്കില്ല.അവളോട്   ജിത്തൂന്   പക   മാത്രമാണ്.

  ചെകുത്താൻ    അവളിലേൽപ്പിക്കുന്ന   ഓരോ   നോവും   പ്രതികാരം  മാത്രം.അതിലൊരു   തരി  പ്രണയമില്ല   എന്തിനു  പറയുന്നു   ദയ    പോലും   അവൻ മാപ്പ്    നൽകില്ല  അവൾക്ക്  അവന്റെ   വൃന്ദയ്ക്ക്.


അപ്പോഴും   വൃന്ദയുടെ   കണ്ണുകൾ   നിറഞ്ഞു   തുളുമ്പുന്നുണ്ടായിരുന്നു.. അല്ലെങ്കിൽ   തന്നെ    ഇനി   വൃന്ദയുടെ   കണ്ണീരിനു    ഒരു   ശമനം   ഉണ്ടാവുമോ???


താഴെ  എത്തിയതും   ആരും   എഴുന്നേറ്റിട്ടില്ലെന്ന്    അവൾക്ക്   തോന്നി. അവൾ   നേരെ   അടുക്കളയിലേക്ക്   പോയി   അവിടമാകെ   വീക്ഷിച്ചു..
അവളുടെ   വീടിന്റെ   അടുക്കളയുടെ   നാലിരട്ടി   വലുപ്പമുണ്ടായിരുന്നു   ആ  അടുക്കള.. അവൾ   ഗ്യാസ്  ഓൺ   ചെയ്തു   പാൽ   തിളപ്പിക്കാൻ   വച്ചു.   


(ഇതിനൊക്കെ   തനിക്ക്   യോഗ്യതയുണ്ടോ  വൃന്ദ.... ഇല്ല   ഒന്നിലും   എനിക്ക്   അവകാശമില്ല.. എന്തിനേറെ  പറയുന്നു   ജിത്തേട്ടനിൽ   പോലും..)

പലതും   ആലോചിച്ചു   അവൾ  തിളച്ചു  പൊന്തുന്ന   പാൽ   കണ്ടില്ല..


"മോളിത്   ഏത്   ലോകത്താ.."

ഗ്യാസ്   ഓഫ്   ചെയ്തുകൊണ്ട്   അവിടുത്തെ   വേലക്കാരി   ത്രേസ്യച്ചേച്ചി   അവളോട്   ചോദിച്ചതും   അവൾ  ഞെട്ടി.


"അത്.... ഞാൻ  .... വെറുതെ.."


നിറഞ്ഞ  കണ്ണുകൾ   അവർ    കാണാതെ  മറച്ചു വയ്ക്കാൻ   അവൾ   ഒരു   ശ്രമം  നടത്തി. വെറുതെ   ഒരു   പാഴ്ശ്രമം... അതിൽ    അവൾ   പരാജയപ്പെട്ടു.. അല്ലെങ്കിൽ  തന്നെ   വൃന്ദ   ജീവിതത്തിൽ   ഇന്നോളം   വിജയിച്ചിട്ടുണ്ടോ.


"എന്നാ   പറ്റിയതാ   കൊച്ചിന്... എന്നാത്തിനാ    കണ്ണു   നിറഞ്ഞെ.."


ആവലാതിയോടെ    ചോദിക്കുന്നവരെ   കണ്ടു   അവളുടെ   കണ്ണു   തുളുമ്പി.


"പെട്ടന്ന്   അമ്മയെ   ഓർത്തതാ..."


"കല്യാണം   കഴിഞ്ഞാൽ   ഇതൊക്കെ   സർവ്വ  സാധാരണ   ആണ്   മോളെ. സാരമില്ല...."

വാക്കുകൾ   കൊണ്ട്   ആശ്വസിപ്പിച്ച  അവർക്ക്    നേരെ   അവൾ   പുഞ്ചിരിച്ചു.
അധരങ്ങൾ   അതിന്  മുതിരുന്നില്ലേ. 
എന്തിന്   അധരങ്ങൾ   പുഞ്ചിരിക്കാൻ   മടിക്കുന്നു .... അല്ലെങ്കിൽ  തന്നെ    അധരങ്ങളെ   പഴിച്ചിട്ട്    എന്ത്   കാര്യം.
എന്നോ   ചിരിക്കാൻ   മറന്നതല്ലേ  വൃന്ദ.


"അല്ല   ഇതെന്താ   കഥ.... മോളെന്തിനാ   അടുക്കളയിൽ    കയറിയത്... ന്റെ   കർത്താവെ   ജിതൻകൊച്ചങ്ങാനം   കണ്ട  പിന്നതുമതി.  എന്നാത്തിനാ   ത്രേസ്യാമ്മോ   എന്റെ   കെട്ട്യോളെ   അടുക്കളയിൽ   കയറ്റിയത്   എന്ന്  ചോദിച്ചാൽ   ഞാൻ   എന്നാ   പറയും..'"


അത്   കേട്ടതും   വൃന്ദ   അവർക്ക്   വേദനയിൽ    കവിഞ്ഞ   പുഞ്ചിരി    സമ്മാനിച്ചു .


"അതുകൊണ്ട്   ന്റെ   കുഞ്ഞ്   വേഗം  വിട്ടോ... ജിതൻ കുഞ്ഞു    ഉണർന്നാൽ   അന്വേഷിക്കും. ഇവിടെ   ആരും   ഈ  സമയം   ഉണരാറില്ല. മോൾ   കുറച്ചു   നേരം   കൂടി   കിടന്നോ..."


അവർ   അവളുടെ   തലയിൽ   തഴുകി   അത്   പറഞ്ഞതും   അവളുടെ   കണ്ണുകളിൽ   ഭയം   നിറഞ്ഞു. എന്തോ   ആലോചിച്ചതിന്   ശേഷം  അവൾ തിരിഞ്ഞോടി..


(To  be  continued )


©worst friend.
 


ചെകുത്താൻ 😈3

ചെകുത്താൻ 😈3

4.9
3461

ചെകുത്താൻ 😈 THE DARE DEVIL Part 3 ✍️worst friend "അല്ല   ഇതെന്താ   കഥ.... മോളെന്തിനാ   അടുക്കളയിൽ    കയറിയത്... ന്റെ   കർത്താവെ   ജിതൻകൊച്ചങ്ങാനം   കണ്ട  പിന്നതുമതി.  എന്നാത്തിനാ   ത്രേസ്യാമ്മോ   എന്റെ   കെട്ട്യോളെ   അടുക്കളയിൽ   കയറ്റിയത്   എന്ന്  ചോദിച്ചാൽ   ഞാൻ   എന്നാ   പറയും..'" അത്   കേട്ടതും   വൃന്ദ   അവർക്ക്   വേദനയിൽ    കവിഞ്ഞ   പുഞ്ചിരി    സമ്മാനിച്ചു . "അതുകൊണ്ട്   ന്റെ   കുഞ്ഞ്   വേഗം  വിട്ടോ... ജിതൻ കുഞ്ഞു    ഉണർന്നാൽ   അന്വേഷിക്കും. ഇവിടെ   ആരും   ഈ  സമയം   ഉണരാറില