Aksharathalukal

ചെകുത്താൻ 😈1

ചെകുത്താൻ 😈
THE   DARE  DEVIL

Part  1

✍️worst friend 



"എവിടേക്കാടി   ഒരുങ്ങി  കെട്ടി. ഓ   ഇന്നവളുടെ    ആദിരാത്രി   അല്ലെ. നടക്കില്ലെടി   നിന്റെ   ഒരു  മോഹവും   നടക്കില്ല. ഈ   ജിത്തൂന്റെ   കൂടെയുള്ള   ഒരു   നല്ല   ജീവിതം  മോൾ  സ്വപ്നം   കാണണ്ട.അല്ലേലും   നിനക്ക്   വേണ്ടത്  ജീവിതമല്ലല്ലോ   എന്റെ   കാശ്   മാത്രമല്ലേ.

എന്തിനായിരുന്നു   ഇതൊക്കെ.  എന്നോട്  ഈ  ചതി   വേണ്ടായിരുന്നു   വൃന്ദ. ഇന്ന്   തകർന്നടിഞ്ഞത്   എന്റെ   അഭിമാനം  മാത്രമല്ല    എന്നിൽ   പലർക്കും    ഉണ്ടായിരുന്ന   വിശ്വാസം   കൂടിയ   എല്ലാം..   എല്ലാം  നീ  കാരണമാ .. ആ   നിനക്ക്  ഇവിടെ    കിടന്നു   സുഖിക്കണം അല്ലെ. ഇല്ല       നീറണം   നീറി  നീറി   കഴിയണം   നീ  ഈ   അഭിജിത്തിന്റെ കാൽകീഴിൽ.ഇന്ന്   ഈ   അവസ്ഥയിലെത്തിച്ച   നിന്റെ   ചെയ്തികളെ   നീ  സ്വയം   പഴിക്കണം. കുറ്റബോധം   നിന്റെ   മനസിനെ   മുറിവേൽക്കണം.മനസും   ശരീരവും  ഒരുപോലെ    മുറിവേറ്റ്  ഒന്നുറക്കെ   കരയാൻ   പോലും   ആവാതെ    ഈ   നാലു  ചുവരുകൾക്കുള്ളിൽ  നീ   ഉരുകി  ഉരുകി   തീരണം."



******.   ഈ *ചെകുത്താന്റെ*  പകയിൽ    നീറി    ഒടുങ്ങണം   നീ.****

*****എന്റെ   പകയാൽ   ഞാൻ   നിന്നോട്   കഠിനമായി   പ്രതികാരം   ചെയ്യും...*****

****ഈ   *ചെകുത്താന്റെ*    പകയിൽ   ഉടലെടുത്ത    പ്രഹരം    സഹിക്കവയ്യാതെ     നരകിക്കും  നീ.***



***കുറ്റബോധം   നിന്റെ   മനസിനെ   മുറിവേൽപ്പിക്കണം***


****ഈ    *ചെകുത്താന്റെ*    കോട്ടയിൽ  നിന്നോ    എന്റെ   പകയിൽ    നിന്നോ     ഇനി    നിനക്ക്    ഒരു    മോചനം    അസാധ്യമാണ്   വൃന്ദ.......****



അവന്റെ   വാക്കുകൾ   ഹൃദയത്തിൽ   ഒരു   കത്തി   കുത്തിയിറക്കുന്ന   വേദനയാൽ   അവൾ   കേട്ടു. തറഞ്ഞ്   നിൽക്കുകയായിരുന്നു   അവൾ.  അവൻ   കൈകളിൽ   ഏല്പ്പിക്കുന്ന   വേദനയെ   അവൾ   തിരിച്ചറിഞ്ഞില്ല...

ക്രോധം   ചുവപ്പ്   രാശി    വരുത്തിയ   അവന്റെ  കണ്ണുകളിൽ   ഭയത്തോടെ   വൃന്ദ   ആഴ്ന്നിറങ്ങി... ഇല്ല   അതിൽ   അവളുടെ   പ്രിയപ്പെട്ട   ആ   കാപ്പിക്കണ്ണുകളിൽ   ഇന്ന്    ഒരു  തരി  സ്നേഹം  പോലും   ഇല്ല. മറിച്ചു    വെറുപ്പും   പകയും  നിറഞ്ഞ  സമ്മിശ്ര   ഭാവം   മാത്രം.. 
വൃന്ദയെ   ഇത്രയേറെ   വെറുക്കാൻ   ജിത്തൂന്    കഴിയുമോ..
ആ   ചെകുത്താന്റെ    മാലാഖ  പെണ്ണിന്  അത്   താങ്ങുമോ.


അവന്റെ   നഖങ്ങൾ   തീർത്ത   മുറിപ്പാടിലേക്ക്   വൃന്ദ   വേദനയോടെ  നോക്കി..


"ന്റെ   കൃഷ്ണ .. ഞാനാല്ല  അറിഞ്ഞുകൊണ്ട്   ഒന്നും   ഞാൻ  ചെയ്‌തിട്ടില്ല. ജിത്തേട്ടന്റെ  പണം   എന്നല്ല   ജിത്തേട്ടനെ   പോലും   ആഗ്രഹിച്ചിട്ടില്ല   ഞാൻ. പലപ്പോഴും 
  മനസ്  അതിന്   മുതിർന്നപ്പോൾ  ശാസിച്ചു നിർത്തിട്ടെ  ഉള്ളു  എന്നും "


♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️

കല്യാണമണ്ഡപത്തിൽ   ഇരിക്കുമ്പോൾ   താൻ   വെറുമൊരു   ജീവച്ഛവം   മാത്രമാണെന്ന്   വൃന്ദക്ക്   തോന്നി.


എല്ലാ    പെണ്ണിനേയും  പോലെ   തനിക്കും   ഉണ്ടായിരുന്നു  കല്യാണത്തെ   കുറിച്  ചില   സ്വപ്‌നങ്ങൾ.

കുറച്ചു ആളും   ആരവങ്ങളും   ആയി  ഒരു  ചെറിയ  പരുപാടി.താലികെട്ടുന്നവൻ   അത്ര   പണക്കാരൻ  ആവണം   എന്നൊന്നും   ആ  പെണ്ണ്   ആഗ്രഹിച്ചിരുന്നില്ല.

««»«»««»««»«»«»«»»««»»««««»»»»»🥀


"വിധു   എന്റെ   കല്യാണം   എങ്ങനെ  ആയിരിക്കും ...ആരായിരിക്കും   എന്നെ  കല്യാണം   കഴിക്കാൻ   പോകുന്നത്.."


"അതിപ്പോ   എങ്ങനാടാ   ചേച്ചിക്ക്   അറിയുക.... എന്തായാലും   ന്റെ  വൃന്ദയെ  കെട്ടാൻ    പോകുന്നവൻ    നല്ല   പൂത്ത  കാശ്   കാരൻ    ആയിരിക്കും.  ന്താ   പോരെ   ന്റെ   വൃന്ദക്കുട്ടിക്ക്..."

"അത്  വേണ്ട ..."

"പിന്നെ...?"


"ന്നെ   കല്യാണം  കഴിക്കുന്നയാൾ   എന്നെ   മനസറിഞ്ഞു   സ്നേഹിച്ചാൽ   മതി. ന്നെ   പൊന്ന്   പോലെ   നോക്കിയാൽ   മാത്രം   മതി.."


"അമ്പടി   കേമി... നീ    ആൾ  കൊള്ളാലോ   മുട്ടേന്നു   വിരിഞ്ഞില്ല   അവളുടെ  ഒരു   കല്യാണം...."

«»»»»»»»»«»»-»«»»«---»«-««»««««»»»🥀


സമയമായി  താലി  കെട്ടിക്കോള്ളു...

ആരോ   വിളിച്ചു   പറഞ്ഞതും   വൃന്ദ  ചിന്തകളിൽ   നിന്ന്   ഉണർന്നു.ഒരു   നോട്ടം  കൊണ്ട്  പോലും   ജിത്തു   അവളെ  പരിഗണിച്ചില്ല.


ജിത്തൂന്റെ   താലി   കഴുത്തിൽ  വീഴുന്നത്   വൃന്ദ   അറിഞ്ഞു.
അപ്പോൾ   ഒരിറ്റു  കണ്ണീർ  കണ്മഷി  കറുപ്പ്   പടർന്ന  മിഴിയിഴകളിൽ  നിന്നും   കവിളിലൂടെ  ഊർന്നിറങ്ങി  അവന്റെ   കൈ   നനച്ചു.

അവന്റെ   കൈ    കഴുത്തിൽ   തട്ടിയപ്പോൾ  ഒരു   തണുപ്പനുഭവപ്പെട്ടെങ്കിലും   സിന്ദുരം ചാർത്തി   അവൻ   പറഞ്ഞത്  കെട്ട്   അവളുടെ  ദേഹം  ചുട്ടുപൊള്ളാൻ തുടങ്ങി , അല്ല  ചുട്ടുപൊള്ളിച്ചു   അവന്റെ  പേര്  പതിച്ച   താലിയും  അവൻ  ചുമപ്പിച്ച   സീമന്ത  രേഖയിലെ  സിന്ദുരവും.


"ഇത്   ഈ   ജിത്തൂന്റെ  പേര്  പതിച്ച  താലിയല്ല   പകരം  നിനക്ക്  ഈ  ചെകുത്താൻ  തരുന്ന കൊലക്കയറാണ്".

അവന്റെ  വാക്കുകൾ   കാതുകളിൽ  വീണ്ടും   വീണ്ടും   പ്രതിധ്വനിനിക്കുന്നതായി   അവൾക്  തോന്നി.


അവിടെ  നിന്നും   പലരും  അടക്കം   പറച്ചിൽ  തുടരുന്നുണ്ടായിരുന്നു.

:"ചേച്ചിയും  അനിയത്തിയും  ആ  അമ്മയ്ക്ക്    എന്നും   അപമാനം   ആണല്ലോ  വാങ്ങിച്ചു കൊടുക്കുന്നത്."


"അല്ലെ   രണ്ടും    പിഴച്ചുപോയതല്ലേ. നല്ല   പുളിക്കൊമ്പ്  നോക്കി  പിടിച്ചതും  പോരാ."

"ശരിയാ ഇവളുടെ   ചേച്ചി   ആരും   അറിയാതെയായിരുന്നല്ലോ. പക്ഷെ   ഇവളോ   എല്ലാരുടെയും  മുന്നിൽ   വച്ചു.ഛെ....."


"അങ്ങനെ   എല്ലാരുടെയും  മുന്നിൽ  വച്ചു   ആയത്   കൊണ്ടല്ലേ  ഇന്ന്  ആ  ചെക്കന്റെ  താലി   അണിഞ്ഞു  നടക്കുന്നെ."


"അതെ വൃന്ദടെ ചേച്ചിടെ  കാര്യം  ആരും   അറിയാത്തതിനാൽ   ആ  ചെക്കനെ   കെട്ടിയതും  ഇല്ല,പെണ്ണ് മരിക്കുകയും  ചെയ്തു."

"എന്നാലും  എങ്ങനെ   നടന്ന  പിള്ളേരാ. സരളേടെ  ചെക്കൻ   കൈയിൽ   കയറി  പിടിക്കാൻ   നോക്കി  എന്നും   പറഞ്ഞ് അവന്റെ  കരണം പുകച്ച    മുതലാ  ഈ  വൃന്ദ.


എല്ലാം  കെട്ട്  കണ്ണീർ   പൊഴിക്കാനെ  അവൾക്  കഴിഞ്ഞുള്ളു. ആൾക്കൂട്ടത്തിനിടയിലും  കണ്ടു   തലയോന്ന്   ഉയർത്തി   പിടിക്കാൻ   പോലുമാക്കാതെ    വിതുമ്പുന്ന  തന്റെ  അമ്മയെ.... നെഞ്ച്   പറിഞ്ഞു   പോകുന്നുവോ....
ഞാൻ   തെറ്റ്   ചെയ്തില്ല  എന്ന്  ഉറക്കെ  വിളിച്ചു പറയാൻ   അവൾക്  തോന്നി. പക്ഷെ  എങ്ങനെ. അവൾ   പറഞ്ഞാലും   ആരും  വിശ്വസിക്കിലെന്ന്   അവൾക്   അറിയാമായിരുന്നു.



ഒരു  വിധം   ചടങ്ങെല്ലാം  കഴിഞ്ഞ്   തൃച്ചംബലത്തു   വലതുകാൽ   വച്ചു  കയറുമ്പോൾ    വൃന്ദ  കണ്ടു  അവളെ   അറപ്പോടെയും   വെറുപ്പോടെയും   നോക്കുന്ന   കണ്ണുകളെ...

അതിലൊന്ന്  ജിത്തുവിന്റെത് ആയിരുന്നോ... അവൾ   അത്രമേൽ   ഇഷ്ടപ്പെടുന്ന    ആ   പീലികണ്ണുകളിലും   വെറുപ്പ്    മാത്രമായിരുന്നോ...


⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️


"ആ  മോൾ   വന്നോ. മ്മ്   ഈ  ഡ്രെസ്സിൽ   മോളെ  കാണാൻ  ഒരു  ദേവതയെ  പോലുണ്ട്   അല്ലെ  ആതി."

ജിത്തൂന്റെ    അമ്മയാണ്. പത്മിനി, എന്തൊക്കെ  സംഭവിച്ചിട്ടും   പത്മിനിക്ക്   വൃന്ദയോട്   പരിഭവമൊന്നും  ഇല്ല. അതുപോലെ   തന്നെ   അവന്റെ  പെങ്ങളായ  ആതിക്കും.


"ശരിയാ   അല്ലേലും  ഏട്ടത്തി   ചുന്ദരിയല്ലേ "


വൃന്ദയുടെ   താടിയിൽ   കൊഞ്ചിച്ചു   ആതി  പറഞ്ഞു.
അപ്പോഴും  വൃന്ദയുടെ കണ്ണിൽ  നിന്ന്   തോരാതെ   കണ്ണീർ  മഴ  പെയ്യുന്നുണ്ടായിരുന്നു.

കരഞ്ഞു   കലങ്ങിയ   മിഴികൾ  ഉയർത്തി  അവരെ  നോക്കുമ്പോൾ   കുറ്റബോധം   ആയിരുന്നോ   അവളിൽ. അറിയില്ല   അത്   മറ്റെന്തോ   വികാരമായിരുന്നു.


"അമ്മക്ക്   എന്നോട്  ദേഷ്യമില്ലേ."


"എന്തിന് ? എന്തൊക്കെ  ആയാലും   എന്റെ  ജിതന്റെ   ഭാര്യയാണ്  നീ."

അവൾ    അമ്മയുടെ കാൽക്കൽ വീണു   പൊട്ടികരഞ്ഞു.


"വെറുക്കല്ലേ  അമ്മേ. സഹിക്കില്ലെനിക്ക്. ഞാൻ  ഒരു  തെറ്റും   ചെയ്തിട്ടില്ല."


ആ   അമ്മയുടെ   കണ്ണുകളും നിറഞ്ഞു.
അവളെ   പിടിച്ചു   എണീപ്പിച്ചു   അവർ  അവളെ   നെഞ്ചോടു  ചേർത്തു.


"അമ്മയ്ക്ക്   അതറിയാം   മോളെ.. മോൾ   നിരപരാധി   ആണെന്ന്   അമ്മയ്ക്ക്   അറിയാം..."


വൃന്ദ   ഞെട്ടി   അവരെ   നോക്കി.

"മ്മ്   അതെ  മോളെ   അന്ന്  ഞാൻ   നിന്റെ  വീട്ടിലേക്ക്   നിന്നെ   പെണ്ണ്   ചോദിക്കാൻ   വന്നത്   സ്വമനസാലെ   അല്ലെങ്കിലും   നിന്നെ   ഇപ്പോ   ഇവിടെ   സ്വീകരിച്ചത്   ന്റെ   മരുമകളായിട്ടല്ലാ   എന്റെ  മകളായിട്ട്   തന്നെയാ...

അന്ന്   നിന്റെ   മുറിയിൽ   കണ്ട പോയ്സൺ   പാക്കറ്റും   മറ്റും   നിന്റെ  നിരപരാദിത്വം വിളിച്ചോതുന്നുണ്ടായിരുന്നു... അത്   അവിടെനിന്നും   എടുത്തു    മാറ്റിയത്  ഞാനാ...."



വൃന്ദയുടെ   മനസിലൂടെ  ഒരു  മിന്നൽ   പിണൽ   പാഞ്ഞു..


"മാത്രമല്ല    ചേച്ചി   ഈ   കല്യാണം  മുടക്കാൻ   പല   പണിയും   നോക്കിയത്  നമ്മൾ   അറിയുന്നുണ്ടായിരുന്നു."  -ആതി 

"നിനക്ക്   ജിതനെ   ഇഷ്ടമല്ലേ   മോളെ... അവസാന   നിമിഷവും   ഈ   കല്യാണം  മുടക്കാൻ   നോക്കിയത്   എന്തിനായിരുന്നു..."



"വൃന്ദ   പൊട്ടിയ..,  പിഴച്ചവളാ....ചേരില്ല  ,..... ചേരില്ലമ്മേ.🥺ജിത്തേട്ടന്   ഞാൻ....ഇല്ല    ചേരില്ല.... അതുകൊണ്ട   അതുകൊണ്ട്   മാത്രമ... അല്ലാതെ   ജിത്തേട്ടനോട്   എനിക്ക്  ഇഷ്ടക്കുറവൊന്നും  ഇല്ല .... വെറുപ്പും.. ഈ   പിഴച്ചവളെ   ഭാര്യയാക്കാനുള്ള  ഗതികേട്  ജിത്തേട്ടന്   ഇല്ല   അമ്മേ....  വൃന്ദ  പിഴച്ചവളാ..


"   നീ   പൊട്ടിയായിരുന്നോ  മോളെ    അല്ല   നീ  സ്വയം അങ്ങനെ   ആയി   തീരുവായിരുന്നു. പിന്നെ  നീ   പിഴച്ചു  പോയെങ്കിൽ   അതിന്റെ   പേരിൽ   പഴി   കേട്ടെങ്കിൽ   അതിന്   ഒരു   ഉത്തരവാദിയെ   ഉള്ളു. എന്റെ  മകൻ   അഭിജിത്ത്.."




"അരുതമ്മേ   ആ  പാവത്തിനെ   അവിശ്വസിക്കരുത്. ഒന്നും   അറിഞ്ഞു   കൊണ്ടായിരുന്നില്ല. എന്നെ പോലെ ആരോ  വിരിച്ച   ചതിക്കുഴിയിൽ  അകപ്പെട്ടു   പോയതാ.

ശരിയാ  വൃന്ദ   പൊട്ടിപെണ്ണ്   ആയിരുന്നില്ല. തന്റെടി   ആയിരുന്നു. കാലത്തിന്റെ   കൈപിടിയിൽ   എപ്പോഴോ പൊട്ടിയാവേണ്ടിവന്നു  അവൾക്.തന്റെ   ചേച്ചിയുടെ   തിരോദാനത്തിൽ   അമ്മയ്ക്ക്   നൽകാൻ   പറ്റിയ   ഏക  വാക്കും ആശ്വാസവും   ഒന്ന്   മാത്രമായിരുന്നു   ഒന്നും   അറിയാത്ത  പൊട്ടിയായി  ഒന്നും   പ്രതികരിക്കാതെ   എല്ലാം   കെട്ട്   ക്ഷമിച്ചു   കണ്ണ്   നിറയ്ക്കാൻ  മാത്രം   അറിയാവുന്ന   പെണ്ണായി  ഇനി   മുതൽ   ജീവിക്കുമെന്ന്.പേടിയായിരുന്നു അമ്മക്ക്    വൃന്ദയും  ചേച്ചിയെ  പോലെ.........ആ   നിമിഷം   മുതൽ    തന്റെടി   ആയ  വൃന്ദ  മരിച്ചു. പുതിയ  വൃന്ദയായി   ആര്   എന്ത്   പറഞ്ഞാലും   കണ്ണും  നിറക്കുന്ന   വൃന്ദ."



എല്ലാവരുടെ   കണ്ണിലും കണ്ണീർ   ഉരുണ്ടു  കൂടി.


വീർത്ത   വയറും   വച്ചു   അടുക്കളയിൽ  എത്തിയതും   ജിത്തൂന്റെ   മൂത്ത  പെങ്ങളായ   അജി    കാണുന്നത്  അമ്മയുടെ   മാറിൽ   കിടന്നു   പൊട്ടി  കരയുന്ന  വൃന്ദയെ   ആയിരുന്നു.


"ഇതെന്താ   ഇവിടെ  വല്ല   കരച്ചിൽ   മത്സരവും    നടക്കുന്നുണ്ടോ.... എന്താ   അമ്മേ   വന്ന്   കയറിയപാടെ   ഈ   പിഴച്ചവൾ   കുപ്പിയിലക്കിയോ.?"

ചുണ്ട്  കൊട്ടി   പുച്ഛിച്ചു കൊണ്ട്    അജി  അനിഷ്ട്ടം   പ്രകടിപ്പിച്ചു.

"അജി......😠"

"ചേച്ചിക്കിത്   എന്തിന്റെ   കേടാ..ഏട്ടത്തി  പിഴച്ചിട്ടൊന്നുമില്ല.. അങ്ങനെ   ആണെങ്കിൽ   തന്നെ   അത്   ഏട്ടൻ   കാരണം   ആയിരുന്നു. ആ    ഏട്ടൻ  ഇപ്പോ   ഏട്ടത്തിടെ   ഭർത്താവ."



"" ... ഇവൾ   പെഴച്ചില്ലായിരിക്കും   ഇവളുടെ  ചേച്ചിയോ.? എന്താ   അവളും   പിഴച്ചവൾ   അല്ലെന്ന്   പറയാൻ   പറ്റുവോ...എന്തായാലും  പിഴച്ചവളുടെ   അനിയത്തി  അല്ലെ " 


പിഴച്ചവളുടെ   അനിയത്തി  ആ   വാക്കുകൾ   അവളെ  കഴിഞ്ഞ്  പോയ   കാലത്തിലേക്ക്  കൊണ്ട്  പോയി. അവൾ   അത്രമേൽ   വെറുക്കുന്ന   നിമിഷങ്ങളിലേക്ക്. കണ്ണുകൾ   മുറുക്കെ   അടച്ചു   കാതുകൾ   കൈകൊണ്ടു  കൊട്ടി  പിടിച്ചു  അവൾ.


"അജി  മിണ്ടാതിരി   നീ   ഇപ്പോ   അകത്തു  പൊ..."


"അമ്മയ്ക്ക്   ഇപ്പോ   എന്റെ  വാ  മൂടാം. പക്ഷെ   നാട്ടുകാരുടെയോ... ഈ  പിഴച്ചവൾ   നമ്മുടെ  കാശ്   മോഹിച്ചിട്ടല്ലേ   ഇത്തരം   തരം താണ  പ്രവൃത്തി   ച്ചെ   പറയാൻ   തന്നെ   അറപ്പ്  തോന്നുവാ..."


"അജി....😡"


"ഇല്ല   ഒന്നും   പറയുന്നില്ല   നിർത്തി.  ദേ  നിക്കുന്ന   കണ്ടില്ലേ   കണ്ണും   നിറച്ചു... കുറയ്ക്കണ്ട   ഒരു   ഗ്ലാസ്‌   പാൽ  ചൂടോടെ   എടുത്തു  കൊടുക്ക്... ആഘോഷിക്കട്ടെ   അവൾ    എന്റെ  അനിയന്റെ   ജീവിതം   തുലച്ചിട്ട്.😡"


ദേഷ്യത്തോടെ  അജി   വയറും   താങ്ങി   അവിടെ   നിന്നും   പോയി..


"സാരമില്ല   മോളെ .. അജി   അവനോടുള്ള   സ്നേഹം  കൊണ്ട നിന്നെ
ഇങ്ങനെ   വേദനിപ്പിക്കുന്നത്... ജിതൻ  എല്ലാം  മനസിലാക്കിയാൽ   അവൻ നിന്നെ  സ്നേഹം    കൊണ്ട്   പൊതിയും... അതിലും   കൂടുതൽ  മോളെ   സ്നേഹിക്കാൻ  പോകുന്നത്   അവളായിരിക്കും.""


വൃന്ദയുടെ   കണ്ണീർ   തുടച്ചു  കൊണ്ട്   അമ്മ    ഒരു   ഗ്ലാസ്‌   പാൽ   അവളുടെ  കൈയിൽ   വച്ചു   കൊടുത്തു.


"മോൾ   ചെല്ല്   ചേട്ടങ്ങൊന്നും  തെറ്റിക്കേണ്ട."


ഇരുവരെയും   ദയനീയമായി   നോക്കിക്കൊണ്ട്   അവൾ   ജിത്തൂന്റെ   റൂം    ലക്ഷ്യമാക്കി..


അപ്പോഴും   അവളുടെ   മനസ്   പെരുമ്പറ  കൊട്ടുകയായിരുന്നു.. ഉള്ളിന്റെ  ഉള്ളിൽ  ചോദ്യമുയർന്നു   ഇനിയെന്ത്...??


(To   be  continued )


©worst friend




ചെകുത്താൻ 😈2

ചെകുത്താൻ 😈2

4.8
3565

ചെകുത്താൻ😈 THE DARE DEVIL  Part  2 ✍️worst friend ഉറയ്ക്കാത്ത    കാലടികളോടെ     വൃന്ദ   ജിത്തൂന്റെ    റൂം    ലക്ഷ്യമാക്കി    നടന്നു.... നിന്ന    നിൽപ്പിൽ    അങ്ങ്   മരിച്ചു   പോയെങ്കിൽ    എന്ന്   അവൾക്    തോന്നി ... ഇനിയുണ്ടാവാൻ    പോകുന്ന    കാര്യങ്ങൾ    ആലോചിച്ചതും    അവളുടെ   കണ്ണുനീർ    അണപൊട്ടി  ഒഴുകി .... ഹൃദയത്തിൽ   നിന്ന്    ചോര   കിനിയുന്നു. ജിത്തൂന്റെ   ഓരോ   അവഗണനയും    അവൾക്ക്     താങ്ങാവുന്നതിലും   അപ്പുറമായിരുന്നു... അവൾ    തന്റെ   നെഞ്ചോടു    ചേർന്ന്&nb