Aksharathalukal

...നല്ല പാതി...

 
(Better Half ❤️...)
 
 
ഭാഗം_ഒന്ന്
 
 
 
✍️രചന : DILANA
 
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
"ഞാൻ പറഞ്ഞല്ലോ ശേഖരാ... ചെക്കൻ്റെ പേര് അരവിന്ദ്.... ഓട്ടോ ഡ്രൈവറാണ്.... അച്ഛനും മൂന്ന് പെങ്ങന്മാരും അനുജനും അടങ്ങുന്ന കുടുംബം...  ചെക്കൻ്റെ അമ്മയാണെങ്കിൽ ചെറിയ കൊച്ചിൻ്റെ പ്രസവത്തിൽ അങ്ങ് പോയി... രണ്ട് പെങ്ങന്മാരെ കല്യാണം കഴിഞ്ഞു... ഇനി താഴെ ഒന്നുണ്ട്... അത് ഇപ്പോ ഏഴിലോ എട്ടിലോ ആണ്... വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലാനും... ഇനി ഞാൻ എന്റെ അഭിപ്രായത്തിൽ പറയാണെങ്കിൽ ഇതിപ്പോ വന്നിരിക്കുന്നത് നല്ലൊരു ആലോചനയാണ്... പിന്നെ അവർക്ക് ആണെങ്കിൽ ഒന്നും വേണ്ടാന്നും... പിന്നെ മീര മോളുടെ ആണെങ്കിൽ രണ്ടാം കെട്ട് ആണല്ലോ.... അതൊക്കെ വെച്ച് നോക്കുമ്പോൾ....  വന്നിരിക്കുന്നത് നല്ലൊരു ആലോചനയാണ്... ഇത് ഇപ്പോ പറഞ്ഞത് തന്നെ ഹരിതയാണ്.... അവളുടെ വകയിലെ അമ്മാവൻ്റെ മകനാണെത്രേ... എന്താ നിന്റെ അഭിപ്രായം..."
 
 
അത്രയും പറഞ്ഞ് ചന്ദ്രൻ തന്റെ മുന്നിൽ സെറ്റിൽ ഇരിക്കുന്ന ഇതെല്ലാം കേട്ട് കൊണ്ടിരിക്കുന്ന ശേഖരനെ നോക്കി... അയാൾ തന്റെ നെഞ്ചിൽ ഒന്ന് തടവി കൊണ്ട് സെറ്റിയിൽ ചാഞ്ഞു...
 
 
"ഞാൻ ഇപ്പോ പെട്ടെന്നെന്ത് പറയാനാ... ചന്ദ്രാ... നീ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ചെക്കൻ ആണെങ്കിൽ മഹിടെ പ്രായം ഒള്ളൂ.... പോരാത്തതിന് ഒന്നാമത്തെ കെട്ടും.... നീ പറഞ്ഞത് വെച്ചു നോക്കുമ്പോൾ സാമ്പത്തികമായി ഇത്തിരി പിന്നോക്കം നിൽക്കുന്നു എന്നല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ലാനും.... ഏതായാലും മിത്രയും മഹിയും മീരയും ഒക്കെ വന്നിട്ട് ആലോചിച്ച് മറുപടി പറയാം...  "
 
 
"അതൊക്കെ പതിയെ മതി ശേഖരാ... വലിയ തിരക്കൊന്നും പിടിക്കേണ്ട... ആലോചിച്ച് മറുപടി പറഞ്ഞാ മതി... ഇന്ന് നിനക്ക് ലീവാണെന്ന് ഹരിത പറയണത് കേട്ടു... അതാ ഇപ്പോ തന്നെ വന്നത്... ഏതായാലും ഇപ്പോ ഞാൻ ഇറങ്ങട്ടെ ട്ടോ... അല്ല... സുമിത്രയും മീര മോളും സ്കൂളിൽ പോയതായിരിക്കും അല്ലേ.... ഇനിയും വൈകിയാൽ അനു മോളെ സ്കൂളിൽ കൊണ്ട് വരാൻ വൈകും.... എന്നാ ഞാൻ ഇറങ്ങാ..." അത്രയും പറഞ്ഞയാൾ ചിരിയോടെ യാത്ര പുറത്തിറങ്ങി... 
 
 
അയാൾ തൻ്റെ നെഞ്ചിൽ തടവി കൊണ്ട് എന്തെല്ലാമോ ആലോചനയിൽ മുഴുകി സെറ്റിയിലേക്ക് ചാഞ്ഞു....
 
*****************************
 
 
"ഇന്ന് ചന്ദ്രനൊരു ആലോചന കൊണ്ട് വന്നിരുന്നു... വല്ല്യ സാമ്പത്തികം ഒന്നുമില്ല... ചെക്കൻ ആണെങ്കിൽ മഹിടെ പ്രായമേ ഒള്ളൂ... പക്ഷേ ചെക്കൻ്റെ ആദ്യത്തെ കെട്ടാണ്.... "
 
ശേഖറിന്റെ ശബ്ദം അത്രയും നേരം ശബ്ദ കോലാഹലങ്ങൾ കൊണ്ട് നിറഞ്ഞ ആ തീന്മേശ ഒരു നിമിഷം നിശബ്ദമായി.... മഹി തൻ്റെ അച്ഛൻ്റെ മുഖത്തോട്ട് നോക്കി... തികച്ചും ശാന്തമായ മുഖം... പക്ഷേ മനസ്സിൽ തൻ്റെ മകളുടെ ജീവിതത്തെ കുറിച്ച് നിറയെ ആശങ്കകൾ ആണ്.. അതുപോലെ തന്നെ അമ്മയുടെയും... എന്നാൽ മീരയുടെ മുഖത്ത് പ്രതേകിച്ചു വലിയ മാറ്റങ്ങളൊന്നും ഇല്ല... എങ്കിലും അച്ഛൻ  പറയുന്നത് ശ്രദ്ധയോടെ കേട്ടു നിൽക്കുന്നു... അവൻ്റെ എന്തെല്ലാമോ ആലോചനയിൽ കണ്ണുകൾ നിറഞ്ഞു... അവൻ്റെ മനസ്സിൽ ഇതുപോലെ ഒരു ദിനം മനസ്സിൽ തെളിഞ്ഞു... പക്ഷേ അന്ന് ഇത് പോലെ അല്ലായിരുന്നു... ആ സമയത്ത് തീന്മേശക്ക് ചുറ്റും തൻ്റെയും മീരയുടെയും കളിയാക്കലുകളും പൊട്ടി ചിരിക്കളും ഉയർന്നു കേട്ടിരുന്നു... മഹി നിറകണ്ണുകളോടെ ഓർത്തു....
 
 
അങ്ങനെ ശേഖർ ചന്ദ്രൻ പറഞ്ഞതെല്ലാം പറഞ്ഞ് നിർത്തിയതും നിശബ്ദത അവർക്ക് ഇടയിൽ തളം കെട്ടി നിന്നു....
 
 
"അച്ഛൻ താൽപ്പര്യം ഉണ്ടെങ്കിൽ സ്കൂൾ ഇല്ലാത്ത ദിവസം വരാൻ പറഞ്ഞോളൂ.... " അത്രയും പറഞ്ഞ് പ്ലേറ്റും എടുത്തു തിരിഞ്ഞ് പോകുന്നവളെ മൂന്ന് പേരും സങ്കടത്തോടെ നോക്കി.....
 
 
അവർക്ക് അറിയാമായിരുന്നു... അവളുടെ ഈ തീരുമാനം തങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന്...
 
 
*********************************************
 
(അപ്പോ ഇവരെ ഒന്ന് പരിചയപ്പെടാം...)
 
 ശ്രീമംഗലം തറവാട്ടിലെ  ശേഖറിൻ്റെയും ഭാര്യ സുമിത്രയുടേയും ഒരേയൊരു പുത്രി *മീര*.... അവളുടെ ഏട്ടൻ *മഹേഷ്*... അച്ഛൻ ശേഖർ അടുത്തുള്ള ഹോസ്പിറ്റലിൽ ഡോക്ടർ ആണ്... അമ്മ സുമിത്ര അടുത്തുള്ള ഹൈസ്കൂളിൽ പ്രധാന അധ്യാപികയാണ്... ഇതേ സ്കൂളിൽ മലയാളം അധ്യാപികയാണ് മീര.... 
ഏട്ടൻ മഹി കോളേജ് പ്രൊഫസറായി വർക്ക് ചെയ്യുന്നു....
 
 
**********
 
*******
 
 
"എന്താ മിത്ര നീ ഈ പറയുന്നത്..... എൻ്റെ അഭിപ്രായത്തിൽ ഇപ്പോ തന്നെ ഒരു കല്യാണം വേണ്ടാ എന്നാണ്... മീരമോൾ ഇപ്പോഴല്ലേ സ്കൂളിൽ കയറിയത്... പോരാത്തതിന്.. ഡിവോഴ്സ് കഴിഞ്ഞിട്ട് ആകെ രണ്ട് മാസം ആയിട്ടല്ലോ... അതും പോട്ടെ... ഇത് ഇപ്പോ വന്നതോ... നമ്മുടെ സ്റ്റാറ്റസിന്  ചേരുന്നതാണോ... ഞാൻ നല്ലൊരു ചെറുക്കനെ പറഞ്ഞപ്പോൾ നിങ്ങൾക്ക് അവനെ ഇല്ലാത്ത കുറ്റങ്ങൾ ഇല്ലാ... നിനക്ക് ഇതൊക്കെ ശേഖരേട്ടനെ പറഞ്ഞ് മനസ്സിലാക്കി കൂടെ മിത്രേ..."
 
 
എന്തോ ചോദിക്കാൻ വന്ന മീര അടുക്കളയിൽ നിന്ന് ഉയർന്ന വല്ല്യമ്മയുടെ വർത്തമാനം കേട്ട് ഒന്ന് നിന്നു....
 
 
മീരയുടെ അച്ഛൻ ഒരു ചേട്ടനും അനിയത്തിയും ആണുള്ളത്.. ചേട്ടൻ മോഹനും ഭാര്യ സാവിത്രിയും മക്കൾ ആയ വിഷ്ണുവും വൈഷ്ണവിയും അനിയത്തി ലക്ഷ്മിയും ഭാർത്താവ് നന്ദനും മകൻ അനന്ദുവും  ശേഖറിന്റെ അച്ഛൻ്റെ കൂടെ തറവാട്ടിലാണ് താമസം. ശേഖറിനും സുമിത്രക്കും ജോലിക്ക് പോകാൻ ബുദ്ധിമുട്ട് കാരണം തറവാട്ടിൽ നിന്നും കുറച്ചു വിട്ട് ഒരു വീട് പണിതു താമസം മാറി... അതിൽ പിന്നെ അപ്പച്ചിയായ ലക്ഷ്മിക്കും വല്ല്യമ്മയായ സവിത്രിക്കും സുമിത്രയോട് ചെറിയൊരു നീരസമുണ്ട്... ഇപ്പോ മീര കല്യാണത്തിന് സമ്മതം അറിയിച്ചതോടെ എല്ലാവരും കൂടെ ശേഖറിൻ്റെ വീട്ടിൽ എത്തിയതാണ്...
 
 
"എന്റെ ചേച്ചി... ഇത് തന്നെയാ... ഞാനും ചേട്ടനോട് പറഞ്ഞത്.... അപ്പോ ചേട്ടൻ പറയാ... അതൊക്കെ നിനക്ക് തോന്നാന്..... ആഹാ.. അല്ലെങ്കിലും നമ്മക്കൊന്നും ഇവിടെ വില ഇലല്ലോ... ഇതൊക്കെ അനുഭവിക്കുമ്പോൾ പഠിച്ചോളും..." അത്രയും പറഞ്ഞ് പുച്ഛത്തോടെ തിരഞ്ഞ ലക്ഷ്മി ചുമരിൽ ചാരി കൈയ്യും കെട്ടി നിൽക്കുന്ന മീരയെ കണ്ടതും ഞെട്ടി....
 
 
'ദേവീ... ഈ കുരിശ് ഇത് എപ്പോഴാ ഇങ്ങോട്ട് കെട്ടിയെടുത്തത്... ഈശ്വര... വല്ലതും കേട്ടോ എന്തോ... ' ഓരോന്നും പിറുപിറുത്തു കൊണ്ട് ലക്ഷ്മി തൻ്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ചു അവളെ നോക്കി ചിരിച്ചു... അപ്പോഴേക്കും അവളെ കണ്ടതും 'താൻ ഒന്നും പറഞ്ഞില്ലാ' എന്ന മട്ടിൽ വല്യമ്മ മുറ്റത്തെ കല്ലുകളുടെ എണ്ണം പെറുക്കാൻ തുടങ്ങി....  
 
എന്നാൽ ഇതേസമയം മീരയുടെ ശ്രദ്ധ ഇതൊന്നും തന്നെ തന്നോട് അല്ല എന്ന ഭാവത്തിൽ നിന്ന് കറി ഇളക്കുന്ന സുമിത്രയെ അവൾ ചിരിയോടെ നോക്കി ...
 
"ആഹാ... എന്റെ നിഷ്കളങ്കരായ വല്യമ്മക്കും അപ്പച്ചിക്കും സുഖമല്ലേ...  ദേ വല്യമ്മയോടും അപ്പച്ചിയോടും ഞാൻ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി പരിപാടി കൊണ്ട് ഇറങ്ങരുതെന്ന്.... ദേ ഇനിയും ഇതിന്റെ പേരിൽ അമ്മയെ ചെന്ന് ശല്യം ചെയ്യ്താൽ.. ദേ എൻ്റെ തനി കൊണം നിങ്ങൾ കാണും... പിന്നെ നന്ദുവും വൈഷുവും ഇന്ന് എന്റെ കൂടെ നിൽക്കും ട്ടോ... "
 
 
അത്രയും പറഞ്ഞ് തങ്ങളെ നോക്കുന്ന മീരയെ നോക്കി അവർ ഇരുവരും അനുസരണയുള്ള കുട്ടികളെ പോലെ തലയാട്ടി....
 
 
മീര തിരിഞ്ഞ് നടന്നതും ഇരുവരും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... പിന്നെ 'ഞങ്ങളെ നന്നാവൂല്ലാ' എന്ന മട്ടിൽ അവരുടെ പണി തുടർന്നും... സുമിത്ര ചിരിയോടെ തന്റെ അവരെ ഒന്ന് തൻ്റെ ജോലികളിലേക്ക് തിരിഞ്ഞു... 
 
 
***************************************************
 
"എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിനു സമ്മതിക്കില്ല അങ്കിളേ....ദേ ഇവിടെ പണിത്തിന് ഇച്ചിരി കുറവ് ഉണ്ടെന്നേ ഒള്ളൂ... എന്ന് കരുതി എന്റെ രവിക്ക് രണ്ടാം കെട്ടുക്കാരിയെ കെട്ടേണ്ട ഗതികേട് ഒന്നും ഇല്ല... "
 
 
തൻ്റെ മുന്നിൽ അരിശത്തോടെ നിൽക്കുന്ന അരുന്ധതിയെ ചന്ദ്രൻ നിസഹായത്തോടെ ഹരിതയെ ഒന്ന് നോക്കി ... 
 
 
"എന്തൊക്കെയാ ആദി മോളെ നീ ഈ പറയുന്നത്... ദേ നീ ആ കൊച്ചിനെ ഇങ്ങനെ പറയല്ലേ....മീര മോൾ ഒരു പച്ച പാവമാണ്.... അതിനെ പോലെ ഒരു കൊച്ചിനെ രവി മോൻ ഈ ലോകത്ത് കിട്ടില്ല.... കഴിഞ്ഞ പ്രാവശ്യം അമ്മാവൻ ഇവൻ പെണ്ണ് ആലോചിക്കുന്നത് പറഞ്ഞത്.... അപ്പോ ഒന്ന് സൂചിപ്പിച്ചു എന്നേ ഒളളൂ ചന്ദ്രേട്ടൻ കൂടി പ്രതീക്ഷിക്കാതെയാണ് അവർ ആണെങ്കിൽ സമ്മതം പറഞ്ഞത്... അമ്മാവനോട് ഞാൻ ഇത് ഒന്ന് സൂചിപ്പിച്ചിരുന്നു... പിന്നെ അവർ സമ്മതം മൂളിയിട്ട് നിങ്ങളോട് പറഞ്ഞാൽ പതി എന്ന് പറഞ്ഞത് ഞാനാണ്....ഇനി മീര മോൾ ആണെങ്കിൽ ടീച്ചറാണ്... പോരാത്തതിന് നല്ല സൗന്ദര്യവും സമ്പത്തും... പിന്നെ രണ്ടാം കെട്ട്... അത് ആ കൊച്ചിൻ്റെ പ്രശ്നമല്ല.... അത് ആ ചെറുക്കൻ ഒരു കാമുകി ഉണ്ടായിരുന്നു.... അത് ഗർഭിണി ആയിരുന്നെത്രേ.... ആ പെൺകൊച്ചിൻ്റെ കാരണവന്മാരും ആങ്ങളന്മാരും വന്ന് ആകെ പ്രശ്നമാക്കി....അതിൽ പിന്നെ അത് കേട്ടതും അതിന്റെ അച്ഛനും ചേട്ടനും കൂടിയാണ് അതിനെ വീട്ടിൽ കൊണ്ട് വന്നത്...  പാവം അത് കുറേ കരഞ്ഞു.... അത് എന്ത് തെറ്റ് ചെയ്തിട്ടാണോ ദൈവം അങ്ങനെയൊരു വിധി കൊടുത്തത്.... "
 
 
ഹരിത കാര്യങ്ങൾ വിശദീകരിച്ചു.... അത് ഒക്കെ കേട്ടതും അരുന്ധതി ഒന്ന് അടങ്ങി... ചന്ദ്രനും ഹരിതയും ചെറുക്കൻ്റെ അച്ഛനായ സത്യനോട് കാര്യങ്ങൾ പറയാൻ വന്നതായിരുന്നു.... പക്ഷേ സത്യൻ എന്തിനോ വേണ്ടി പുറത്ത് പോയിരുന്നു... വീട്ടിൽ അരവിന്ദൻ്റെ മൂത്ത ചേച്ചി ആയ അരുന്ധതിയായിരുന്നു ഉണ്ടായിരുന്നത്.. അനിയനെ ജീവനും മുൻകോപക്കാരിയുമായ ചേച്ചിക്ക് അത് ഒന്നും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... 
 
 
"എന്നാ... ഇപ്പോ ഞങ്ങൾ ഇറങ്ങാ.. ആദിമോളെ... അച്ഛനോട് കൂടി ആലോചിച്ചു മീര മോളെ കാണാൻ വായോ... എന്നിട്ട് തീരുമാനിക്കാം ബാക്കി ഒക്കെ... എന്നാ ഞങ്ങൾ അങ്ങട്ട് ഇറങ്ങി...." അത്രയും പറഞ്ഞ് അവർ ഇറങ്ങി.... 
 
 
അരുന്ധതി എന്തോ ആലോചിച്ചു കൊണ്ട് ഹാളിൽ തൂക്കിയിട്ട തങ്ങളുടെ കുടുംബം ഫോട്ടോയിലേക്ക് ഉറ്റുനോക്കി.....
 
 
 
************************
 
*************
 
 
ദിനങ്ങൾ കൊഴിഞ്ഞു വീണു... ഇതിനിടയിൽ അരവിന്ദനും മീരയ്ക്കും വിവാഹത്തിന് സമ്മതം മൂളിയതും എല്ലാവർക്കും അവധിയായ ഒരു ദിവസം പെണ്ണുകാണൽ ചടങ്ങ് തീരുമാനിച്ചു....
 
 
 
********
 
 
 
അങ്ങനെ ഇന്നാണ് മീരയുടെ പെണ്ണുകാണൽ ചടങ്ങ്.....
 
 
 
 
തുടരും.......................😊💫

...നല്ല പാതി... - 2

...നല്ല പാതി... - 2

4.3
3223

(Better Half ❤️...) ഭാഗം_രണ്ട് ✍️രചന : DILANA   @@@@@@@@@@@@@@@@@@@@@@@@@@@@@@@@   അങ്ങനെ ഇന്നാണ് മീരയുടെ പെണ്ണുകാണൽ ചടങ്ങ്.....     ശ്രീമംഗലം തറവാട്ടിൽ ആഘോഷങ്ങൾ ആരംഭിച്ചു...     ഇപ്രാവശ്യം അച്ഛച്ഛൻ്റെ ആഗ്രഹമായിരുന്നു.... തറവാട്ടിൽ  വെച്ച് പെണ്ണുകാണൽ ചടങ്ങ് നടത്തണമെന്ന്....      ഇതുപോലെ ഒരു ദിനം മനസ്സിൽ മിഴിവോടെ തെളിഞ്ഞു... അന്ന് തൻ്റെ വീട്ടിലായിരുന്നു ആഘോഷങ്ങൾ... ഓരോന്നും ചെയ്യ്തു കൊണ്ടിരിക്കുന്ന ഏട്ടൻ്റെയും അച്ഛൻ്റെയും ഓടി നടന്നും അമ്മയുടെ ദേഷ്യം പിടിപ്പിച്ചും വിച്ചുവിൻ്റേയും വൈഷുവിൻ്റെയും നന്ദുവിൻ്റേയും കളിച്ചു നടന്നും തൻ്റെ  ശബ്ദം അവിടെയെല്ലാം ഉയർന്നു കേട്