Aksharathalukal

...നല്ല പാതി... - 2

(Better Half ❤️...)
ഭാഗം_രണ്ട്
✍️രചന : DILANA
 
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
 
അങ്ങനെ ഇന്നാണ് മീരയുടെ പെണ്ണുകാണൽ ചടങ്ങ്.....
 
 
ശ്രീമംഗലം തറവാട്ടിൽ ആഘോഷങ്ങൾ ആരംഭിച്ചു...
 
 
ഇപ്രാവശ്യം അച്ഛച്ഛൻ്റെ ആഗ്രഹമായിരുന്നു.... തറവാട്ടിൽ  വെച്ച് പെണ്ണുകാണൽ ചടങ്ങ് നടത്തണമെന്ന്.... 
 
 
ഇതുപോലെ ഒരു ദിനം മനസ്സിൽ മിഴിവോടെ തെളിഞ്ഞു... അന്ന് തൻ്റെ വീട്ടിലായിരുന്നു ആഘോഷങ്ങൾ... ഓരോന്നും ചെയ്യ്തു കൊണ്ടിരിക്കുന്ന ഏട്ടൻ്റെയും അച്ഛൻ്റെയും ഓടി നടന്നും അമ്മയുടെ ദേഷ്യം പിടിപ്പിച്ചും വിച്ചുവിൻ്റേയും വൈഷുവിൻ്റെയും നന്ദുവിൻ്റേയും കളിച്ചു നടന്നും തൻ്റെ  ശബ്ദം അവിടെയെല്ലാം ഉയർന്നു കേട്ടു.... ഒരുപാട് സ്വപ്നങ്ങളായിരുന്നു അന്ന്... പക്ഷേ ഇന്നോ.... വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ല... മീര ഒരു ചെറു നോവൊടെ ഓർത്തു... 
 
 
അണിഞ്ഞൊരുങ്ങിയ അവളുടെ മുഖം കണ്ണാടിയിൽ നോക്കി നിൽക്കെ മനസ്സിൽ എന്തെല്ലാമോ സംഘർഷങ്ങൾ നിറയുന്നത് അവൾ അറിഞ്ഞു... ഇനിയും താൻ ഇവിടെ തുടരുകയാണെങ്കിൽ മനസ്സ് കൈവിട്ടു പോകും എന്ന് തോന്നിയതും അവൾ പതിയെ പുറത്തേക്ക് ഇറങ്ങി...
 
 
***********
 
 
മീര റൂമിൽ നിന്നും പുറത്തേക്കിറങ്ങിയത് അത്രയും നേരം പുറത്തെ ബാൽക്കണിയിൽ വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന വൈഷുവും നന്ദുവും അവളുടെ പിന്നാലെ കൂടി... 
 
 
"അല്ലടാ... നിങ്ങൾക്ക് ഒന്നും ഇന്ന് ക്ലാസ് ഇല്ലേ.... വെറുതെ ഇതിന്റെ പേരിൽ ഒക്കെ ലീവ് ആക്കണോ... ഒന്നും ഇല്ലെങ്കിലും എക്സാം ഒക്കെ വരാൻ ആയില്ലേ...." തൻ്റെ കൂടെ ഓരോന്നും പറഞ്ഞ് നടക്കുന്ന അവരോട് അവൾ ചോദിച്ചു...
 
 
"അത് എങ്ങനെ ഏച്ചീ.... ഇന്ന് ഞങ്ങളുടെ വല്യേച്ചിയുടെ പെണ്ണുകാണാൻ അല്ലേ... ഒന്നും ഇല്ലെങ്കിലും ഞങ്ങളുടെ ഭാവി വല്യേട്ടൻ ഞങ്ങൾ ഒരു ത്വര ഉണ്ടാവില്ലേ...." കുറുമ്പോടെ തന്നെ നോക്കി പറയുന്ന വൈഷുവിനെ അവൾ ചിരിയോടെ നോക്കി...
 
 
"ആഹാ... ആ ത്വര എക്സാമിനും കാണിക്കണം എന്നേ ഒള്ളൂ.... " 
 
 
"എൻ്റെ വല്യേച്ചി... ഒന്നും ഇല്ലെങ്കിലും ഇത് തന്നെയല്ലേ സ്കൂളിൽ വന്ന് പറയുന്നത്... ഒന്ന് മാറ്റി പിടിയേച്ചീ......" 
 
 
"എൻ്റെ നന്ദൂ... നീ വചകം അടിക്കാതെ വേഗം ചെന്ന് വല്യേട്ടനെയും വിച്ചുവേട്ടനേയും ചെന്ന് സഹായിക്ക്..." തങ്ങളുടെ മുന്നിൽ എന്തെല്ലാമോ കൊണ്ട് പോകുന്ന മഹിയേയും വിച്ചുവിനെയും ചൂണ്ടിക്കാട്ടി അവൾ നന്ദുവിനോടായി പറഞ്ഞു...
 
 
അത് കേട്ടതും അവളെ നോക്കി കോക്രി കാണിച്ചു കൊണ്ടവൻ ഓടി... പിറകിൽ വാലുപോലെ വൈഷുവും...
 
 
നന്ദുവും വൈഷുവും മീര പഠിപ്പിക്കുന്ന അതേ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു.... ചെറുപ്പത്തിലേ ഇരുവരും ഒരുമിച്ച് വളർന്നത് കൊണ്ടാവാം നന്ദു ഉള്ള എല്ലാ സ്ഥലത്തും വാലുപോലെ വൈഷുവും കൂടെ ഉണ്ടാവും.... മീര അതെല്ലാം ചെറു ചിരിയോടെ ഓർത്തു.... 
 
 
 
അതേ ചിരിയോടെ താഴേക്ക് ഇറങ്ങാൻ തുടങ്ങിയ അവൾ വീടിന്റെ മുറ്റത്ത് ഇരുമ്പലോടെ വന്ന് നിർത്തിയ കാറിന്റെ ശബ്ദം ഉയർന്നതും അവൾ ഒരു നിമിഷം ഞെട്ടലോടെ നിന്നു...
 
 
"വല്യേച്ചീ... അവര് വന്നൂട്ടോ..." തന്നെ നോക്കി വിളിച്ചു പറഞ്ഞ് താഴേക്ക് ഇറങ്ങി ഓടുന്ന വൈഷുവിൻ്റെ ശബ്ദമാണ് അവളെ സ്വബോധത്തിൽ കൊണ്ട് വന്നത്....
 
 
അവളുടെ കാലുകൾ അറിയാതെ അടുത്തുള്ള ജനലിന്റെ അടുത്തേക്ക് നീങ്ങി...
 
 
അവളുടെ കണ്ണുകൾ കാറിൽ നിന്ന് ഇറങ്ങിയ ആ കുട്ടികളിലേക്ക് നീങ്ങി... ഒരു പെൺകുട്ടിയും ആൺകുട്ടിയും അവരുടെ കൈകൾ കൊർത്ത് പിടിച്ചു ഒരു കുഞ്ഞു ചെക്കനും ആയിരുന്നു  അത്.... രണ്ട് പേരോടും ചുറ്റും ഓരോന്നും ചൂണ്ടിക്കാട്ടി കൊണ്ട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്... അവൾ അതെല്ലാം ചെറു ചിരിയോടെ നോക്കി നിന്നു.... 
 
 
ഇടക്ക് എപ്പോഴോ അകത്ത് നിന്ന് ആരോ വിളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു പെൺകുട്ടി കുഞ്ഞി ചെക്കനെ എടുത്ത് കൊണ്ട് ഉള്ളിലേക്ക് നടന്നു.. കൂടെ ആ ചെറുക്കനും...
 
 
"വല്യേച്ചി.... ചെറിയമ്മ വേഗം താഴേക്ക് വരാൻ പറഞ്ഞു..." ഇടക്ക് എപ്പോഴോ വൈഷു വന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ അവിടെ നിന്നും തന്റെ കണ്ണുകൾ പിൻവലിച്ചു താഴേക്ക് ഇറങ്ങി....
 
 
*****************
 
 
"ആഹാ... നീ എത്തിയോ... ദേ ടെൻഷൻ ഒന്നും അടിക്കാതെ ഈ ചായ കൊണ്ട് എന്റെ കൂടെ വാ ട്ടോ...." മീര കണ്ടതും മിത്ര തന്റെ കയ്യിലെ ട്രേ ഏൽപ്പിച്ചു കൊണ്ടവർ പലഹാരങ്ങൾ നിറച്ച രണ്ട് പാത്രങ്ങളും പിടിച്ചു നടന്നു നീങ്ങി...
 
 
മീര തൻ്റെ ഇരുകണ്ണുകളും ഒന്ന് ഇറുക്കെ ചിമ്മി ഒന്ന് നെടുവീർപ്പിട്ടു മുന്നിലേക്ക് നീങ്ങി...
 
 
***********
 
 
 
"ഇതാണ് എന്റെ ഭാര്യ സുമിത്ര... ഇവൾ പഠിപ്പിക്കുന്ന അതേ സ്കൂളിലാണ് മീരയും പഠിപ്പിക്കുന്നേ... ചന്ദ്രൻ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ... ആഹാ... ഇതാണ് എന്റെ മോൾ മീര... പറഞ്ഞല്ലോ ഇവിടെ സ്കൂളിൽ ടീച്ചറാണ്..."
 
 
 
ശേഖർ പറഞ്ഞ് നിർത്തിയതും മീര തന്റെ തല ഉയർത്തി നോക്കി....
 
 
 
"ദേ ഇതാണ് ചെക്കൻ *അരവിന്ദ്*... "
 
 
 
 എല്ലാവരുടെയും കണ്ണുകൾ തനിക്ക് നേരെയാണെന്ന് കണ്ടതും അവൾ തന്റെ കയ്യിലെ ട്രേ മുന്നിലെ ടീ പോയിൽ വെച്ച് തിരികെ നടക്കാൻ ഒരുങ്ങിയ അവളോടായി ശേഖർ പറഞ്ഞു....
 
 
അവൾ തന്റെ കണ്ണുകൾ ഉയർത്തി നോക്കി സത്യൻ്റെ അടുത്ത് ഇരിക്കുന്ന അരവിന്ദിൻ്റെ മുഖത്തോട് നോക്കി...
 
ഇതേസമയം അരവിന്ദും തന്റെ തലയുയർത്തി നോക്കി... കണ്ണുകൾ രണ്ടും പരസ്പരം ഇടഞ്ഞതും ഇരുവരും ചെറു പുഞ്ചിരിയോടെ തല ചെരിച്ചു....
 
 
"എന്നാ... കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ..." ശേഖർ മീരയുടെ മനസ്സ് വായിച്ചെന്ന പറഞ്ഞു... അവൾ നന്ദിയോടെ അച്ഛനെ നോക്കി.... അയാൾ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....
 
 
മീര അരവിന്ദിൻ്റെ അച്ഛൻ സത്യനേയും അരുന്ധതിയേയും ഒന്ന് നോക്കി കൊണ്ട് അകത്തേക്ക് കയറി... 
 
 
"നന്ദൂ... ചേട്ടൻ വല്യേച്ചിയുടെ മുറിയൊന്ന് കാണിച്ചു കൊടുത്തേ..." തൻ്റെ അടുത്ത് ഇരിക്കുന്ന നന്ദുവിനോടായി മഹി പറഞ്ഞു....
 
 
അത് കേട്ടതും നന്ദൂ ഓടിച്ചെന്നു അരവിന്ദിൻ്റെ കൈയ്യും പിടിച്ച് അകത്തേക്കു നടക്കാൻ തുടങ്ങി... അരവിന്ദ് ചുണ്ടിൽ വിരിഞ്ഞ ചെറുചിരിയോടെ നന്ദുവിൻ്റെ കൂടെ നടന്നു...
 
 
*********************
 
ഇതേസമയം അരുന്ധതി കയറി പോകുന്ന അരവിന്ദനെയും അവൻ്റെ കൈ പിടിച്ചു നടക്കുന്ന നന്ദൂവിനേയും ഒന്ന് നോക്കി... ശേഷം തൻ്റെയടുത്ത് ഇരിക്കുന്ന കുട്ടികളിലേക്കും.... അവൾ എന്തെല്ലാമോ ആലോചനയിൽ മുഴുകി.....
 
 
തുടരും😇******************

...നല്ല പാതി... - 3

...നല്ല പാതി... - 3

4.5
2970

(Better Half ❤️...)     ഭാഗം_മൂന്ന്       ✍️രചന : DILANA @@@@@@@@@@@@@@@@@@@@@@@@@@@@@@@@     ഇതേസമയം അരുന്ധതി കയറി പോകുന്ന അരവിന്ദനെയും അവൻ്റെ കൈ പിടിച്ചു നടക്കുന്ന നന്ദൂവിനേയും ഒന്ന് നോക്കി... ശേഷം തൻ്റെയടുത്ത് ഇരിക്കുന്ന കുട്ടികളിലേക്കും.... അവൾ എന്തെല്ലാമോ ആലോചനയിൽ മുഴുകി.....       ***************************************     മീര തൻ്റെ മുറിയിലേക്ക് കടന്നു... അരവിന്ദനോട് തൻ്റെ കാര്യങ്ങൾ എല്ലാ തുറന്ന് പറയണം എന്നെല്ലാം ഉണ്ടെങ്കിലും എവിടെ നിന്ന് തുടങ്ങണം എന്നത് അവളെ കുഴപ്പിച്ചു.... അവൾ ടെൻഷനോടെ അടുത്തുള്ള ജനലിലൂടെ വിദൂരതയിലേക്ക് കണ്ണ് നട്ടു....      *********************************************   "നന്ദു... എത്