Aksharathalukal

പ്രേതത്തെ കണ്ട രാത്രി

ഈ കഥ എന്റെ സുഹൃത്തിന്റെ അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്‌.ഇത്‌ വലിയ ഹൊററൊന്നുമല്ല.അതുകൊണ്ട്‌
കുട്ടികൾക്കും വായിപ്പാം.അതായത്‌
നാടകവസ്‌തുക്കൾ കണ്ട്‌ ഭയന്ന
എന്റെ സുഹൃത്തായ ആ മഹാനുഭാവന്റെ
അല്ലീ കഥ.അതിൽനിന്നും പ്രചോദനം
ഉൾക്കൊണ്ട്‌ രചിച്ചതാണ്‌.
 
 
  
എന്റെ അമ്മാവന്റെ അടുത്തേക്ക്‌ ഒരിക്കൽ പോവുകയുണ്ടായി.ഒരു
അവധിക്കാലത്ത്‌.നല്ല പ്രദേശമാണ്‌.
(നല്ല പ്രദേശമെന്നു  പറഞ്ഞാൽ 
അങ്ങനെ വിചാരിക്കരുത്‌.പുലിയ്‌ക്കും
കടുവയ്‌ക്കും പറ്റിയ സൈര്യവിഹാര
കേന്ദ്രമാണ്‌.)അവിടെ പ്രേതം,മാടൻ,മറുത
മുതലായവ ഉണ്ടെന്നു പറയുന്നതിനാൽ
അവിടെയൊക്കെ പോകാൻ.അച്ഛനുമമ്മയ്‌ക്കും ഇതിലൊന്നും വലിയ വിശ്വാസമില്ലാത്തതിനാൽ എന്നെ നിർബന്ധിച്ചു.ആദ്യം മടിച്ചെങ്കിലും
പിന്നീട്‌ ഞാൻ സമ്മതിച്ചു.കാരണം,
ഗ്രാമീണഭംഗി തന്നെ.നഗരങ്ങളിൽ
അത്‌ കാണുവാൻ സാധിക്കില്ലല്ലോ!
അപ്പോൾ അവ കാണുവാൻ ലഭിക്കുന്ന
അവസരം അന്ധവിശ്വാസങ്ങളാൽ
നശിപ്പിക്കണോ?അവിടെ എത്തിയപ്പോൾ
അമ്മാവൻ ഞങ്ങളെ റെയിൽവേ സ്റ്റേഷനിൽനിന്നും വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി.അവിടെ ഞാൻ
രാഘവൻ ചേട്ടനൊപ്പം(അമ്മാവന്റെ
മകനാണ്‌ രാഘവൻ ചേട്ടൻ.)ധാരാളം
ഓടിക്കളിച്ചു.ആദിത്യദേവൻ  പടിഞ്ഞാറൻ ചക്രവാളത്തിൽ മറഞ്ഞപ്പോൾ ഞങ്ങൾ കളി നിർത്തി.
അപ്പോൾ അമ്മായി ഭയത്തോടുകൂടി
പറഞ്ഞു"കുട്ടോളേ, സന്ധ്യയ്‌ക്ക്‌ അധികം
പുറത്തിറങ്ങണ്ട"!  
 
                           
                           (തുടരും)
 

പ്രേതത്തെ കണ്ട രാത്രി

പ്രേതത്തെ കണ്ട രാത്രി

3.3
798

അമ്മായി പറഞ്ഞത് കേട്ട് അൽപ നിമിഷം ഞാൻ ആലോചനയിൽ ആണ്ടു. അപ്പോൾ, അമ്മായി  പറഞ്ഞു : മോനു അമ്മായി  ഒരു കഥ പറഞ്ഞു തരാം. അമ്മായിയും വിഷയം മാറ്റാൻ ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നി. ഏതായാലും, അന്നു ഞാൻ ഉറങ്ങി.  പക്ഷേ, രാത്രി 12 മണിയോടെ അടുത്തപ്പോൾ ശക്തമായ പേമാരി ആർത്തലയ്ക്കക്കാനാരംഭിച്ചു. മന്ദമാരുതൻ വീശി. അതിനു തണുപ്പുണ്ടായിരുന്നു. ഞാൻ അല്പമൊന്നു ഭയന്നെങ്കിലും ധൈര്യം വീണ്ടെടുത്തു പുതപ്പിനടിയിൽ കേറി കിടന്നു. പിറ്റേന്ന് ഞാൻ എഴുന്നേറ്റു. എനിക്ക് വാർഷിക അവധി ലഭിച്ചതോടെ കൂടിയാണ് ഇങ്ങോട്ട് തിരിച്ചത്. ഇനി രണ്ടുമാസത്തേക്ക് അവധി. ഇനി ഞാൻ 5 ക്ലാസിലാണ് രാവിലെ ഞാൻ എഴ