Aksharathalukal

നിന്നിലേക്ക്💞 - 45

നിന്നിലേക്ക്💞
Part 45
 
 
"ആഹ് വാങ്ങെഡോ "
 
ആരു ചോക്ലേറ്റ് ഒന്ന് കൂടെ നീട്ടികൊണ്ട് പറഞ്ഞു... അലീന അവളെ ദേഷ്യത്തോടെ നോക്കി...
 
''എന്റെ സന്തോഷത്തിന് അല്ലെ വാങ്ങ് അലീന"
 
ആരു മുഖത്തു സങ്കടം വരുത്തി പറഞ്ഞതും അലീന ദേഷ്യത്തോടെ അവളുടെ കയ്യിൽ നിന്ന് ചോക്ലേറ്റ് തട്ടിയിട്ടു...ആ തട്ടലിൽ ആരുവിന്റെ കൈപോയി ചുമരിൽ ഇടിച്ചു... ആരു എരിവ് വലിച്ചു കൊണ്ട് അവളെ നോക്കി... അലീന അവളെ നോക്കി പുച്ഛത്തോടെ തിരിഞ്ഞതും...
 
പ്ടെ💥
 
അലീന ഒന്ന് തിരിഞ്ഞു കൊണ്ട് നേരെ വന്നു...മുഖത്ത് കൈ വെച്ചു...
 
"ഡീ നീയെന്നെ തല്ലി അല്ലെ "
 
അലീന ദേഷ്യത്തോടെ ചോദിച്ചു...
 
"ആഹ് തല്ലി... ഇനിയെന്റെ കെട്ട്യോനെ നോക്കി വെള്ളമിറക്കിയ ഇനിയും തല്ലും😬പുല്ലേ "
 
ആരു പല്ല് കടിച്ചു പറഞ്ഞതും അലീന അവളെ ദേഷ്യത്തോടെ നോക്കി...
 
കനിയും തനുവുമൊക്കെ അവളുടെ കവിളിൽ അഞ്ചു വിരലും പതിഞ്ഞിട്ടില്ലേ എന്ന് സ്കാൻ ചെയ്യുവാണ്...😌
 
"ഡീ നിന്നെ ഞാൻ"
 
അലീന ദേഷ്യത്തോടെ അവളുടെ നേരെ വിരൽ ചൂണ്ടി...
 
"നാണം ഉണ്ടോടി നിനക്ക് വേറൊരുത്തിയുടെ ഭർത്താവിനെ ആഗ്രഹിക്കുവാൻ😤😤പിന്നെ അന്ന് നീ ചെയ്ത വേലത്തരത്തിന് തരാൻ പാടില്ലാത്തത് കൊണ്ടല്ല എന്റെ കൈ ചീത്തയാവും ഇനിയും നിന്നെ തൊട്ടാ... പിന്നെ ചെവി തുറന്നു കേട്ടോ... നീ എന്തൊക്കെ വൃത്തിക്കേട് കാണിച്ചു കൂട്ടിയാലും ആരവിന് ഈ ജന്മം ഒരൊറ്റ പെണ്ണെ കാണു അത് ഈ ആർദ്ര ആരവ് ആയിരിക്കും..."
 
ആരു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവളുടെ സീറ്റിൽ പോയിരുന്നു...
 
അലീന ദേഷ്യത്തോടെ അവളെ നോക്കിക്കൊണ്ട് പുറത്തേക്ക് പോയി....
 
"ഒന്ന് കൂടെ കൊടുക്കായിരുന്നു "
 
ആരുവിന്റെ അടുത്ത് ഇരുന്ന് കൊണ്ട് കനി പറഞ്ഞു...
 
"അതെ, നിന്നോട് ചെയ്തത് വെച്ച് നോക്കുമ്പോ കുറഞ്ഞു പോയി ഇത്...ചോക്ലെറ്റും കൊണ്ട് പോയപ്പോ നിനക്ക് ഒന്ന് പൊട്ടിക്കാനാ തോന്നിയെ "
 
തനുവും പറഞ്ഞു....ആരു അവരെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് ഡെസ്ക്കിൽ തലവെച്ച് കിടന്നു...
 
 
അലീന അവളുടെ സ്കൂട്ടിയും എടുത്ത് പുറത്തേക്ക് പാഞ്ഞു... അവൾ ദേഷ്യം അടക്കാൻ കഴിയാതെ വണ്ടിയുടെ സ്പീഡ് കൂട്ടി....
 
'പന്ന മോളെ  നിന്റെ അവസാനം അടുത്തേടി... ഇനി എനിക്കവനെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല....അവനെ ഇനി നിന്റെ കൂടെ പൊറുപ്പിക്കില്ല ഞാൻ...'
 
അലീന മനസ്സിൽ പറഞ്ഞു.... അവൾ നേരെ പോയത് ഒരു കാട്പ്പോലെ മൂടി കിടക്കുന്ന സ്ഥലത്തേക്ക് ആണ്... ഒരു ഓടിട്ട പൊളിഞ്ഞ വീട് ഉണ്ടായിരുന്നു അവിടെ... അവൾ സ്കൂട്ടി സ്റ്റാൻഡിൽ ഇട്ടു ബാഗിൽ നിന്ന് ക്യാഷ്യും എടുത്ത് അതിന്റെ അകത്തേക്ക് കയറി...
 
ഒന്ന് രണ്ട് പേര് അവിടെ ഇരിക്കുന്നുണ്ടായിരുന്നു... കണ്ടാൽ തന്നെ പേടിവരുന്ന രൂപം ആയിരുന്നു അവരുടേത്ത്... മുടിയൊക്കെ വളർത്തി താടിയുംമൊക്കെ ആകെ കൂടെ ഒരു അലങ്ങോലമായിരുന്നു...കണ്ണുകൾ പോലും ശെരിക്കും തുറക്കാൻ കഴിയുന്നില്ലായിരുന്നു...അവൾ അവരുടെ അടുത്ത് ചെന്ന് ക്യാഷ് നീട്ടി...
അതിൽ ഒരുത്തൻ കണ്ണുകൾ പ്രയാസത്തോടെ തുറന്നു ക്യാഷ് വാങ്ങി,പോക്കറ്റിൽ നിന്നൊരു കുഞ്ഞു ബോട്ടിൽ അവൾക്ക് നേരെ നീട്ടി... അവൾ അതും വാങ്ങി വേഗത്തിൽ പുറത്തേക്ക് നടന്നു...
 
കയ്യിലുള്ള മരുന്ന് കഴിഞ്ഞിട്ട് രണ്ടു ദിവസം ആയി... അതുകൊണ്ട് തന്നെ ഉറക്കം ഒന്നും ശരിയാവുന്നില്ലായിരുന്നു ഇപ്പൊ ഇതും കൂടെ ആയതും അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.... മരുന്നില്ലെങ്കി ഒരു പക്ഷെ അവൾ പിടിവിട്ട് പോവും അതുകൊണ്ട് ആണ് നേരെ മരുന്ന് കയ്യിലുള്ളവരുടെ അടുത്തേക്ക് പോന്നത്...
 
വീട്ടിൽ എത്തിയതും അലീന റൂമിൽ ചെന്ന് ബാഗിൽ നിന്ന് ഇൻസുലിൻ എടുത്ത് കയ്യിലേക്ക് കുത്തിയിറക്കി...
 
പതിയെ അവളുടെ കണ്ണുകൾ മാടി അടഞ്ഞു....
 
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
"കുഴപ്പമൊന്നുമില്ലല്ലോ ടാ"
 
ക്ലാസ്സിലേക്ക് വന്നതും ആരവ് ചോദിച്ചു... ആരു പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി...
 
ആരവിനൊരു സമാധാനം ഉണ്ടാവാൻ വേണ്ടിയാണ് അവളെ കോളേജിലേക്ക് കൊണ്ടുവരുന്നത്....ഇല്ലെങ്കിൽ അവൻ മിനിറ്റിന് മിനിറ്റ് അവൾക്ക് വിളിച്ചു കൊണ്ടേ ഇരിക്കും...
 
അങ്ങനെ ആരവ് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... ഇടയ്ക്ക് ആരുവിനെ നോക്കി ചിരിക്കുന്നുമുണ്ട്... അവളും ഒരു ചിരിയോടെ അവനെയും നോക്കിയിരുന്നു....
 
ക്ലാസ്സ്‌ കഴിഞ്ഞതും ആരവ് ആരുവിനെയും കൂട്ടി കാന്റീനീലേക്ക് പോയി...
 
"എനിക്ക് വിശക്കുന്നില്ല ഏട്ടാ"
 
കാന്റീനിലേക്ക് ആണെന്ന് കണ്ടതും ആരു പറഞ്ഞു...
 
"നിനക്ക് ഇല്ലായിരിക്കും പക്ഷെ കുഞ്ഞിന് വിശക്കുന്നുണ്ട് ആരു"
 
അവളുടെ കൈപിടിച്ച് നടക്കുന്നതിന്റെ ഇടയിൽ അവൻ പറഞ്ഞു... അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി... അവൻ പക്ഷെ അത് കാണാത്തപ്പോലെ വേണ്ടതെല്ലാം ഓർഡർ ചെയ്തു...
 
എല്ലാം കഴിച്ചു കഴിഞ്ഞപ്പോയെക്കും ആരു ഒരു വിതം ആയിരുന്നു... അവൾ വയർ ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി...
 
"എനിക്ക് വയർ നിറഞ്ഞു "
 
ആരു പറഞ്ഞതും അവൻ അവളെ നോക്കി കണ്ണുരുട്ടി...അത് കണ്ടതും ആരു പല്ല് കടിച്ചു കൊണ്ട് വീണ്ടും കഴിക്കാൻ തുടങ്ങി...
 
 
_______________❤️❤️❤️
 
ഏതോ സാറിനോട് സംസാരിച്ചു നിൽക്കുന്ന കിരണിനെ കണ്ടതും പ്രീതി അവനെ തന്നെ നോക്കിയിരുന്നു...സംസാരത്തിന്റെ ഇടയ്ക്ക് എപ്പോയോ അവന്റെ കണ്ണുകളും അവളിൽ പതിഞ്ഞു... അവൻ നോക്കുന്നത് കണ്ടതും അവൾ വേഗം മുഖം വെട്ടിച്ചു...
 
സർ പോയതും കിരൺ പ്രീതിയുടെ അടുത്തേക്ക് നടന്നു...അവളുടെ തൊട്ടടുത്ത ബെഞ്ചിൽ ഇരുന്നു....
 
"ഡോ ''
 
അവൻ വിളിച്ചതും അവൾ അവനെ നോക്കി എന്തെന്ന് ചോദിച്ചു...
 
"അത്... താൻ എന്നെ ഇതിന് മുന്നേ കണ്ടിട്ടില്ലെന്ന് പറഞ്ഞത് കള്ളം അല്ലെ "
 
കിരൺ അവളെ നോക്കി... അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു....
 
"മ്മ്മ് കള്ളവ "
 
"ഏഹ് അപ്പൊ അപ്പൊ താൻ എവിടുന്നാ എന്നെ കണ്ടേ "
 
കിരൺ ആകാംഷയോടെ ചോദിച്ചു...
 
"ആന്റിക്കും അങ്ങളിനും സുഖമാണോ"
 
പ്രീതി ചോദിച്ചതും കിരൺ നെറ്റി ചുളിച്ചു കൊണ്ട് തലയാട്ടി...അവൾക്കെങ്ങനെ അമ്മയെയും അച്ഛയെയും അറിയാം എന്ന നിലയിൽ അവൻ അവളെ നോക്കി...
 
"ഹ്മ്മ് okkey ഇയാൾക്കെന്നെ ഓർമയില്ലാത്ത സ്ഥിതിക്ക് ഞാനൊരു കഥ പറയാം...
 
പ്രീതി പറഞ്ഞു തുടങ്ങി... അവൾ അവനെ ആദ്യമായി കണ്ട ആ ദിവസത്തെ കുറിച്ച്... കരഞ്ഞു തളർന്നിരുന്ന തന്നെ ചേർത്തു പിടിച്ച ആ പയ്യനെ കുറിച്ച്...
 
"അച്ചയ്ക്ക് ബാംഗ്ലൂർ ഒരു കമ്പനിയിൽ ആയിരുന്നു ജോബ്... അതുകൊണ്ട് തന്നെ തന്റെ സ്കൂൾ പഠനമെല്ലാം അവിടെ വെച്ച് തന്നെയായിരുന്നു...കൂട്ടിലിട്ട കിളിയെപ്പോലെ... പരിജയമുള്ള ആരും തന്നെ ഇല്ലായിരുന്നു...ഓരോ ദിവസവും നീക്കികൊണ്ടിരിക്കുമ്പോൾ ആണ് ആ ദുരന്തം സംഭവിച്ചത്... തന്റെ അച്ഛൻ വന്ന ബൈക്ക് ഒരു കാറുമായി ഇടിച്ചു.... ആ വാർത്തകേട്ടതും ക്ലാസ്സ്‌ കഴിഞ്ഞു വന്ന തന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടുകയായിരുന്നു അമ്മ, അവിടെ എത്തിയതും അച്ചയ്ക്ക് സീരിയസ് ആണെന്ന് കേട്ടതും താനും ആകെ തളർന്നുപ്പോയി...അമ്മയുടെ ബോധം പോയി.... സഹായിക്കാൻ ആരും തന്നെ ഇല്ലാതെ അന്നത്തെ ആ പതിനാല് കാരി തളർച്ചയോടെ അവിടെ ഇരുന്നു...എന്ത് ചെയ്യണമെന്ന് അറിയാതെ...
എപ്പോയോ കരഞ്ഞു തളർന്നു അവിടെയുള്ള ചെയറിൽ ഇരുന്ന് ഉറങ്ങിപ്പോയി... ആരോ തന്റെ തലയിൽ തലോടുന്നത് അറിഞ്ഞാണ് കണ്ണ് തുറന്നത്... സാരിയൊക്കെ ഉടുത്ത് ഐശ്വര്യം തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ... അവരുടെ കയ്യിലൊരു സ്റ്റെതും ഉണ്ടായിരുന്നു... തന്നെ നോക്കിയവർ പുഞ്ചിരിച്ചു... പിന്നെ തന്നെയും ചേർത്ത് പിടിച്ചു കാന്റീനിലേക്ക് നടന്നു... അപ്പോയെല്ലാം അവരുടെ കൂടെ ഉണ്ടായിരുന്ന ആ പയ്യന്റെ കണ്ണുകൾ തന്നിൽ ആയിരുന്നു..."
 
പ്രീതി ഒന്ന് നിർത്തികൊണ്ട് കിരണിനെ നോക്കി...കിരൺ എന്തോ ഓർത്തെന്നപ്പോലെ അവളെ കണ്ണ് വിടർത്തി നോക്കി... അവൾ ഒരു ചിരിയോടെ പിന്നെയും പറയാൻ തുടങ്ങി...
 
 
ആ ആന്റി അവിടുത്തെ ഡോക്ടർ ആയിരുന്നു... ആൾടെ ഹസ്ബൻഡും അവിടെ തന്നെയായിരുന്നു....
 അവരുടെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ അവരുടെ മകനാണെന്ന് മനസിലായി... അവൻ പറഞ്ഞത് കൊണ്ടാണ് തന്നെ അവർ കാന്റീനിലേക്ക് കൊണ്ടുപോയത് പ്പോലും...
 
അമ്മയ്ക്ക് ബോധം വന്നു... എങ്കിലും ഭയങ്കര മൂകമായിരുന്നു അവസ്ഥ... വീട്ടിൽ വേറെ ആരും ഇല്ലാത്തത് കൊണ്ട് തന്നെ താനും ഹോസ്പിറ്റലിൽ തന്നെ നിന്നു....ചടഞ്ഞിരിക്കുന്ന തന്റെ അടുത്തേക്ക് ആ പയ്യൻ വരും... എന്തൊക്കെയോ പറഞ്ഞു തന്നെ ചിരിപ്പിക്കാൻ നോക്കും...കൂടെ കളിക്കാൻ വിളിക്കും...പ്രീതി എന്ന് രസമില്ലെന്ന് പറഞ്ഞു പീപ്പി എന്ന് വിളിച്ചു കളിയാക്കി...എപ്പോയൊക്കെയോ കരഞ്ഞു ഇരിക്കുന്ന തന്റെ കവിളിൽ മൃദുവായി ചുംബനങ്ങൾ നൽകും.... "
 
പ്രീതി ചിരിയോടെ പറഞ്ഞു കൊണ്ട് കിരണിനെ നോക്കി...
 
"അച്ഛയെ ഡിചാർച്ച് ആക്കി പോവുമ്പോ ആൾ ഇല്ലായിരുന്നു അവിടെ... അവസാനമായി കാണാൻ ആ കുഞ്ഞു ഹൃദയം വെമ്പി... പക്ഷെ... പക്ഷെ പിന്നീട് ഒരിക്കലും കണ്ടില്ല ആളെ.... എന്നിട്ടും എന്തോ എനിക്ക് മറക്കാൻ പറ്റിയില്ല....പിന്നീട് അങ്ങോട്ട് എങ്ങനെയൊക്കെയോ തള്ളി നീക്കുവായിരുന്നു ദിവസങ്ങൾ.... പുറത്തു പോവുമ്പോയേക്കെ ആർക്കോ വേണ്ടി കണ്ണുകൾ തിരയും... പക്ഷെ കാണില്ല,,, ആൾ തന്നെ മറന്ന് കാണുമെന്നു തലച്ചോർ പറയുമ്പോഴും അങ്ങനെ മറക്കാൻ പറ്റില്ലെന്ന് ഹൃദയം വാദിച്ചു....
 
വർഷങ്ങൾ കഴിഞ്ഞു... ഒരുപാട് ആളുകളെ കണ്ടു... പക്ഷെ താൻ തിരഞ്ഞു കൊണ്ടിരുന്നവനെ മാത്രം കണ്ടില്ല...അങ്ങനെയിരിക്കെ ആണ് നാട്ടിലേക്ക് വന്നെ... ജസ്റ്റ്‌ വെക്കേഷൻ ഒന്ന് എൻജോയ് ചെയ്യാൻ ആയിരുന്നു... പക്ഷെ അപ്രതിക്ഷിതമായി തന്റെ അച്ചടെ ജീവൻ രക്ഷിച്ച ആ ഡോക്ടറെ കണ്ടു... സന്തോഷത്തിന് അതിരില്ലായിരുന്നു... അവരിൽ നിന്ന് മകനെ കുറിച്ച് അറിയാലോ എന്ന ആകാംഷ... പതിയെ പതിയെ ഓരോ വിശേഷങ്ങൾ ചോദിക്കുന്നതിന്റെ ഇടയിലൂടെ ചോദിച്ചു... അപ്പൊ അറിഞ്ഞു ആ പതിനാറു കാരൻ ഇപ്പൊ വെല്ല്യ ആളായി എന്ന്...മ്മ്മ് ഏത് കോളേജ് ആണെന്ന് ചോദിച്ചപ്പോ തന്റെ ഏട്ടൻ പഠിപ്പിക്കുന്ന കോളേജ്... പിന്നെ ജീവേട്ടനോട്‌ ചോദിച്ചു... ഇങ്ങനെയോരാളെ അറിയുവോ എന്ന് ചെയർ മാൻ ആയതുകൊണ്ട് ആവാം... ജീവേട്ടൻ പെട്ടന്ന് മനസിലായി.... പിന്നീട് ഇനി ബാംഗ്ലൂരിലേക്ക് ഇല്ലെന്ന് തീരുമാനിച്ചു... ജീവേട്ടന്റെ സഹായത്തോടെ ഇവിടെ അഡ്മിഷൻ വാങ്ങി...ആളെ  കാണാൻ ധൃതി പിടിച്ചു വന്നപ്പോ എന്നെ ഓർമയില്ലപ്പോലും ഹും "
 
പ്രീതി നിരാശയോടെ പറഞ്ഞു... കിരൺ ചിരിയോടെ അവളുടെ കൈകളിൽ പിടിച്ചു...
 
"പീപ്പി...
 
കിരൺ വിളിച്ചതും അവൾ ചിരിച്ചു...
 
"ഇപ്പൊ ഓർമവന്നല്ലോ... എങ്കിലും എന്നെ ഒന്ന് അന്വേഷിച്ചത് പോലും ഇല്ലല്ലോ "
 
പ്രീതി സങ്കടത്തോടെ പറഞ്ഞു...
 
"എന്താടാ നീ പറയുന്നെ... അന്വേഷിച്ചില്ല എന്നോ... അന്ന് നിന്നെ കാണാൻ ഓടി കിതച്ചു വന്നിരുന്നു ഞാൻ... പക്ഷെ നീ അപ്പോയെക്കും പോയിരുന്നു... എന്തിനെന്നു അറിയാതെ ഒരുപാട് കരഞ്ഞു... ഹൃദയത്തിൽ നിന്നൊരു ഭാഗം മുറിച്ചപ്പോലെ ആയിരുന്നു... അമ്മയോടും അച്ഛയോടും ദേഷ്യം കാണിച്ചും... ക്ലാസ്സിൽ പോവാതെയുമൊക്കെ നടന്നു... അവസാനം അവർ തനിക്ക് അവിടെ മടുത്തു എന്ന് കരുതി നാട്ടിലുള്ള ഓരു ഹോസ്പിറ്റലിലേക്ക് മാറി... നീ അവിടെ തന്നെയുണ്ടാകുമോ എന്ന് ഓർത്തായിരുന്നു പിന്നീടുള്ള ദേഷ്യവും വാശിയുമൊക്കെ.... പിന്നീട് ഇവിടെ കോളേജിൽ ചേരുമ്പോഴും ഒരുപാട് പെൺപിള്ളേർ പുറകെ വന്നു ഇഷ്ട്ടവും പറഞ്ഞ് പക്ഷെ എന്തോ ഒന്നിലും മനസ്സ് ഉടക്കിയില്ല..."
 
കിരൺ അവളുടെ കൈകളിൽ മൃദുവായി ചുംബിച്ചു... പ്രീതി ഒരു ചിരിയോടെ കൈ വലിച്ചു...
 
"എന്നാലും അമ്മയും അച്ഛയും എന്നോട് നിന്നെ കണ്ടാക്കാര്യം പറഞ്ഞില്ലല്ലോ "
 
"അത് ഞാനാ പറഞ്ഞെ പറയണ്ടാന്ന്... എന്നെ ഒന്ന് കാണാൻ വേണ്ടി അങ്ങോട്ട് വന്നത് പോലും ഇല്ല..."
 
പ്രീതി പറഞ്ഞു...
 
"എടി ദ്രോഹി... ഞാൻ കാത്തിരുന്നതിനൊന്നും വിലയില്ല അല്ലെ അപ്പൊ..."
 
കിരൺ കണ്ണുരുട്ടി പറഞ്ഞു...
 
"ഇല്ല... ഇയാൾ അങ്ങ് ഉമ്മയും തന്ന് പോയതല്ലേ... മനുഷ്യൻ ആ ചൂടിൽ നിന്ന് എപ്പോഴാ ഒന്ന് മുക്തയായതെന്ന് അറിയോ... ചെറിയ ഒരു കുട്ടിയെ ഉമ്മയും വെച്ച് പോയിരിക്കുന്നു "
 
"ആഹാ നീ എന്തിനാടി അപ്പൊ നിന്ന് തന്നെ... നീയൊന്ന് ഒച്ച വെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ "
 
കിരൺ പറഞ്ഞതും അവൾ ചിരിച്ചു... അവളുടെ ചിരി കണ്ട് അവന്റെ ചൊടിയിലും പുഞ്ചിരി വിരിഞ്ഞു....
 
 
            ✨️✨️✨️✨️✨️✨️
 
ഡേവിയോടൊപ്പം മാളിൽ വന്നതാണ് ഗംഗ... അവൻ വരുന്നോ എന്ന് ചോദിച്ചതും ഒന്നും ആലോചിക്കാതെ സമ്മതം മൂളി...ഈ അവസ്ഥയിൽ തന്റെ സാമിഭ്യം അവനെ കുറച്ചു എങ്കിലും ആശ്വസിപ്പിക്കും എന്നവൾക്ക് തോന്നി...അവർ ഒരുപാട് ഒന്നും സംസാരിച്ചില്ല...വെറുതെ നടന്നു ഒരുപാട്... അങ്ങനെ ഫുഡും കഴിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് ഡേവിക്കൊരു കാൾ വന്നത്... അവൻ അവളോട് പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു... അവൾ അവൻ പോവുന്നതും നോക്കി പുറകെയും... അവനെ നോക്കി നടന്നത് കൊണ്ട് തന്നെ അവൾ അവളുടെ നേരെ വരുന്ന ആ വെക്തിയെ കണ്ടില്ല... അവൾ നേരെ ചെന്ന് അയാളുടെ നെഞ്ചിൽ ചെന്ന് മുട്ടി...
 
"ഓഹ് സോറി "
 
ഗംഗ പറഞ്ഞു കൊണ്ട് മുഖം ഉയർത്തിയതും അവളെ നോക്കി മനോഹരമായൊരു പുഞ്ചിരി നൽകി കണ്ണുകൾ ചിമ്പി ആ വെക്തി കടന്നു പ്പോയി...
 
"ഗംഗാ "
 
ഡേവി ഫോൺ വെച്ച് കൊണ്ട് വിളിച്ചതും അവൾ ആ വ്യക്തിയിൽ നിന്ന് മുഖം എടുത്ത് അവന്റെ അടുത്തേക്ക് നടന്നു....
 
 
❤️❤️❤️❤️❤️❤️
 
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു...
 
ആരുവിന് ഇപ്പൊ രണ്ടാം മാസത്തിലേക്ക് കടന്നു... അവൾ പറയുന്ന ഓരോ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ പോലും നടത്താനുള്ള ആകാംഷയിൽ ആണ് എല്ലാവരും...
 
തനുവും കനിയുമെല്ലാം ആരുവിന്റെ വായിൽ നിന്ന് എന്തെങ്കിലും വരാൻ കാത്തിരിക്കും കാന്റീനിലേക്ക് ഓടാൻ...
 
പ്രീതിയും കിരണും പഴയ പാതിനാല് കാരിക്കും പതിനാറുക്കാരനും പഠിക്കുവാണ്.... ഒത്തിരി സ്നേഹത്തോടെ😍
 
കനി ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞതോട് കൂടി അവളുടെ പണി വീണ്ടും തുടങ്ങി😌ജീവ ആ കലിപ്പിൽ ആണ്...
 
പിന്നെ ആദിയും തനുവും പരസ്പരം സ്നേഹിച്ചു നടക്കുന്നു... അതുപോലെ മിയയും ആഷിയും...
 
 
"അതെ എണീറ്റെ..."
 
 ആരു വിളിക്കുന്നത് കേട്ടതും ആരവ് ഞെട്ടികൊണ്ട് എഴുനേറ്റു...
 
"എന്താടാ എന്തെങ്കിലും കുഴപ്പമുണ്ടോ "
 
ആരവ് പരിഭ്രമത്തോടെ ചോദിച്ചു...
 
"കുഴപ്പം...മ്മ്മ് എനിക്ക്  ബ്രെഡ് റോസ്റ്റ് കഴിക്കാൻ കൊതിയാവുന്നു "
 
ആരു പറഞ്ഞതും ആരവ് ക്ലോക്കിലേക്ക് ഒന്ന് നോക്കി...
 
2:30am🙄
 
"ഇപ്പൊ തന്നെ വേണോ "
 
ആരവ് ഉറക്കചടവോടെ ചോദിച്ചു...
 
"ആ ഇപ്പൊ തന്നെ വേണം... ഓരോന്ന് ചെയ്ത് വെച്ചിട്ട്..."
 
ആരു മുഖം കഴറ്റി പിടിച്ചു കൊണ്ട് പറഞ്ഞു...
 
"നീ നിന്ന് തന്നിട്ടല്ലേ ഡീ "
 
ആരവ് അവളുടെ അരയിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു... ആരു അവനെ നോക്കി കണ്ണുരുട്ടി...
 
"അതപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് തന്നതല്ലേ... എനിക്ക് അറിയായിരുന്നോ ഇത്ര പെട്ടന്ന് ഇങ് എത്തും എന്ന്"
 
ആരു വയർ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു...
 
"അതാടി... എന്റെ കുഞ്ഞിപ്പെണ്ണിന്റെ സ്നേഹം... അച്ഛയെ കാണാൻ കൊതിയായിട്ടാണ് അവൾ വേഗം വരുന്നേ "
 
അവളുടെ വയറിൽ മൃദുവായി തലോടികൊണ്ട് അവൻ പറഞ്ഞു...
 
"അവളാണെന്ന് ഉറപ്പിച്ചോ '
 
ആരു ചോദിച്ചു...
 
"മം.. ഇത് അവൾ തന്നെയാടി...നിന്നെപ്പോലെ ഇവിടെ വാശിയും കുറുമ്പുമൊക്കെ കാണിക്കുന്ന "
 
അവന്റെ കൈകൾ അവളുടെ അരയിലൂടെ അരിച്ചിറങ്ങി...
 
"ആഹാ... എങ്ങോട്ടാ പറഞ്ഞു പറഞ്ഞു പോവുന്നെ... വേഗം വന്നു ബ്രെഡ്‌ റോസ്റ്റ് ഉണ്ടാക്കിക്കേ "
 
അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു...
 
"നീ മറന്നില്ല ല്ലേ😬"
 
ആരവ്‌ പല്ല് കടിച്ചു കൊണ്ട് ചോദിച്ചു...
 
"അങ്ങനെ  ഞാൻ മറക്കില്ല മോനെ... വാ എനിക്ക് രണ്ടണ്ണം വേണം "
 
അവനെ ചുറ്റി പിടിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് കൊണ്ടുപോയി...
 
അങ്ങനെ നമ്മുടെ ആരവ് സർ രാത്രി 2:30ക്ക് നല്ല കിടുക്കാച്ചി ബ്രെഡ്‌ റോസ്റ്റ് ഉണ്ടാക്കി ഭാര്യക്ക് കൊടുത്തു...ആദ്യമൊക്കെ ഉണ്ടാകുന്നതിന്റെ ഇടയിൽ അവളെ വഴക്ക് പറഞ്ഞു വെങ്കിലും പിന്നെ അവൾ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...
 
"വാ ഇനി ഉറങ്ങാ "
 
ആരവിന്റെ കൈകളിൽ ചുറ്റിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു...
 
"വാ കഴുകെടി പെണ്ണെ "
 
അവളുടെ തലയ്ക്കു ഒന്ന് മേടികൊണ്ട് പറഞ്ഞു... അവൾ മുഖം കഴുകി അവന്റെ ബനിയനിൽ അമർത്തി ചുണ്ടുകൾ ഉരസി...അവൻ അവളെ നോക്കി കണ്ണുരുട്ടി... അത് കണ്ടതും അവൾ വീണ്ടും മുഖത്തെ വെള്ളം മുഴുവൻ അവന്റെ ബനിയനിൽ ഉരച്ചുകൊണ്ട് മുകളിലേക്ക് ഓടി...
 
 
"ഡീ പതുക്കെ "
 
ആരവ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവളുടെ പുറകെപ്പോയി...
 
 
 
തുടരും....
 
ലേറ്റ് ആയല്ലേ സോറി... എക്സാം എല്ലാം പൊളിയായിരുന്നു കേട്ടോ😊
ഇനി വ്യാഴാഴ്ച ഒരു എക്സാം കൂടെ ഉണ്ട്... എങ്കിലും അത് വരെ എന്നും ഓരോ പാർട്ട്‌ തരാൻ ശ്രമിക്കാം കേട്ടോ🥰🥰
 
 
അഭിപ്രായം പറയണേ....
 

നിന്നിലേക്ക്💞 - 46

നിന്നിലേക്ക്💞 - 46

4.8
6544

നിന്നിലേക്ക്💞   Part 46       "എടൊ അലക്സ് താൻ എന്തൊക്കെയാ പറയുന്നെ... എന്റെ കുഞ്ഞിനെ തനിക്ക്...''   ഇന്ത്രൻ മുഴുവിക്കാതെ അയാളെ നോക്കി...   "എടൊ ഞാൻ പറഞ്ഞത് തനിക്ക് മനസിലായില്ല... ഒരൊറ്റ ദിവസം മതി കോടികൾ ആണ് നമ്മുടെ കൈകളിൽ വരാൻ പോവുന്നെ... Just ഒരു ഡേറ്റിംഗ് അത്രേയുള്ളൂ"   അലക്സ് ഇന്ത്രനെ സമാധാനിപ്പിക്കാൻ നോക്കി...   "താൻ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല ഡോ...ഗംഗ അവൾ അല്ലെങ്കിലേ എന്നോട് ഇപ്പൊ സംസാരിക്കുന്നില്ല... എനിക്ക് ആകെ ആണും പെണ്ണുമായി അവളെ ഒള്ളൂ..."   ഇന്ത്രൻ പറഞ്ഞതും അലക്സ് ഒന്ന് നിശ്വസിച്ചു കൊണ്ട് പുറത്തേക്ക് പോയി....     കുറ