Aksharathalukal

ദേവേന്ദ്രിയം ഭാഗം 9

ഇന്ദ്രൻ "നീ എന്താ പറഞ്ഞത്....ഞാനും രുദ്രനും ദേവികയും സൃഹുത്തുക്കൾ അന്നെന്നോ.."

ഗൗരി "അതേ..."

രുദ്രൻ "ദേ നോക്ക്... നീ വെറുതെ നുണ പറയരുത്...."

ഗൗരി "ഞാൻ നുണ പറയുന്നത് അല്ല...
നമ്മൾക്ക് ഒരു സ്ഥലം വരെ പോയി വരാം...
അവിടെയെത്തുമ്പോൾ നിങ്ങൾക്ക് മനസിലാവും..."

കാറിലിരിക്കുമ്പോൾ ദേവൻ ഗൗരിയോട്
"സത്യത്തിൽ നിന്റെ മനസിൽ എന്താ..."

"അതൊക്കെ അവിടെ ചെല്ലുമ്പോൾ ദേവയേട്ടന് മനസിലാവും..."

ഇന്ദ്രന്റെ കാറിൽ യാത്ര ചെയ്യുമ്പോളും ദേവിക അവനെ നോക്കിയതുമില്ല... കാരണം അവന്റെ മനസിൽ തനിക്കൊരു സ്ഥാനം ഇല്ലെന്ന് അവൾക്ക് അറിയാമായിരുന്നു... പക്ഷേ അവൾ ഒന്ന് ഇടകണ്ണ് ഇട്ട് അവനെ നോക്കിയതും ഇന്ദ്രൻ തന്റെ മുഖത്തേക്ക് നോക്കിയതാണ് കണ്ടത്...അവൾ പെട്ടന്ന്
അവനെ നോക്കിയത് നിർത്തി... മറ്റ് എങ്ങോ ദൃശ്യം പതിപ്പിച്ചു....

ദേവന്റെ വണ്ടി ഒരു പഴയ വീടിന്റെ മുന്നിൽ നിർത്തി.. പിന്നാലെ ഇന്ദ്രന്റെയും രുദ്രന്റെയും വണ്ടികളും ഉണ്ടായിരുന്നു...

ഗൗരിക്ക് എന്താ ഇവിടെ കാര്യം ആലോചിച്ച്
ബാക്കിയുള്ളവർ നടന്നു...

വീടിന്റെ വാതിൽ തുറന്ന് ഒരു വയസായ സ്ത്രീ വന്നു...

ഗൗരി അവരെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു
"ശാരദ അമ്മേ... ദേ ഞാൻ പറഞ്ഞ വാക്ക് പാലിച്ചു... ദേ നിൽക്കുന്നു ശാരദ അമ്മയുടെ പ്രിയപ്പെട്ട കുട്ടികൾ..."

ഇന്ദ്രനെയും രുദ്രനെയും ദേവികയേയും
നിരഞ്ജനയെയും കണ്ടതും ശാരദ അമ്മ
അവരുടെ അടുത്തേക്ക് ചെന്ന് മക്കളെ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു....

പക്ഷേ ഇവരുടെ മനസിൽ ശാരദ അമ്മ ആരെന്ന് മനസിലായിയില്ല....

അപ്പോളാണ് അകത്ത് നിന്ന് ഇവർക്ക് പരിചിതം ആയ ഒരു ശബ്ദത്തിന്റെ ഉടമയെ നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവർ ഞെട്ടി..

ശാരദ അമ്മ അവരെ അകത്തേക്ക് ക്ഷണിച്ചു...

ശാരദ പ്രഭകർ...

സൂര്യ മംഗലത്തെ വാസുദേവിന്റെ ഒരേയൊരു പെങ്ങളാണ് ശാരദ ..
ശാരദക്കും പ്രഭാകരനും രണ്ടുമക്കൾ ഗിരിഡറും അർച്ചനയും... ഗിരി കോട്ടയം ജില്ലയിൽ പോലീസ് ഓഫീസർ ആയി വർക്ക്‌ ചെയ്യുന്നു..അച്ചു കേരളവർമ കോളേജിൽ വർക്ക്‌ ചെയ്യുന്നു....

ശാരദ അവരുടെ അടുത്ത് അകത്തേക്ക്
വരാൻ പറഞ്ഞു....

അവർ എല്ലാവരും അകത്തേക്ക് കേറി... അവിടെയുണ്ടായിരുന്ന ഇരിപ്പിടത്തിൽ ഇരുന്നു...

ശാരദയമ്മ പറഞ്ഞു തുടങ്ങി...

"ഒരു ദിവസം യാദൃച്ഛികമായി ഗൗരിയെ
കണ്ടത്... എനിക്ക് ഗൗരിയെ പരിചയപ്പെടുത്തിയതും   എന്നോട് നിങ്ങളെ പറ്റി പറഞ്ഞതും അച്ചുയായിരുന്നു ...."

ഇതൊക്കെ കേട്ട് ഇന്ദ്രന് ദേഷ്യം വരുന്നുണ്ടായിരുന്നു... അവൻ ദേഷ്യം പുറത്ത്
കാണിക്കാതെ ദേഷ്യം കണ്ട്രോൾ ചെയ്തിരുന്നു...

"ഞങ്ങളെ വിളിച്ചിപ്പത് എന്തിനാ....."എന്ന് രുദ്രൻ ചോദിച്ചു...

എനിക്ക് ഇന്ദ്രനോടും ദേവികയോടും ചില കാര്യങ്ങൾ പറയാനുണ്ട്....

"എന്ത് കാര്യം...."

"ദേവികയും ഇന്ദ്രനും ഒരിക്കലും പിരിയരുത്..."

ഇന്ദ്രൻ "മറ്റൊരാളെ മനസിൽ കൊണ്ടുനടക്കുന്ന പെണ്ണിനെ എനിക്ക് ഭാര്യയായി വേണ്ട...."

ഇതുകേട്ടതും ദേവികയുടെ മുഖം വാടി...

"ഇന്ദ്രന്... ദേവികയെ വേണ്ടെന്ന് വെക്കാൻ
പറ്റുമോ... നിനക്ക് അതിനു കഴിയില്ല...
കാരണം നിങ്ങളുടെ പ്രണയവും സ്നേഹവും ഇന്നലെ തുടങ്ങിയതല്ല... നിങ്ങളുടെ പ്രണയത്തിനു ഒരിക്കലും അവസാനം ഉണ്ടാവില്ല..."

ശാരദ രുദ്രനെയും നിരഞ്ജനയെയും നോക്കി...
"കഴിഞ്ഞ ജന്മത്തിൽ ഒന്നിക്കാതെ പോയ ദേവുവിനെയും ഇന്ദ്രനെയും ഈ ജന്മത്തിൽ ഒന്നിപ്പിക്കാൻ നിങ്ങളെകൊണ്ടേ സാധിക്കുള്ളൂ..."

ശാരദയമ്മ പറയുന്നതൊന്നും ഇവർക്ക് മനസിലായില്ല...ഇവരുടെ മുഖഭാവം മനസിലാക്കിയ ശാരദ പറഞ്ഞു..

" ഞാൻ പറയുന്നതൊന്നും ഇപ്പോ നിങ്ങൾക്ക് മനസിലാവില്ല...പക്ഷേ കാലം
ഞാൻ പറഞ്ഞത് സത്യമായിരുന്നുവെന്ന് തെളിയ്ക്കും... "

ഇന്ദ്രൻ ഇരിപ്പിടത്തിൽ നിന്ന് എണിറ്റു ദേഷ്യത്തിൽ "ഒന്ന് നിർത്തുന്നുണ്ടോ... ഒരു ഇല്ലകഥ പറയുന്നത്.... എന്ന കേട്ടോ... ഒരിക്കലും ദേവുവും ഞാനും ഒന്നിക്കില്ല..."

"ഇല്ലാത്തൊരു പുനർജന്മത്തെ കുറിച്ച് കേട്ടുകഥകൾ ഉണ്ടാക്കാൻ എങ്ങനെ തോന്നി..."

ഇതുകേട്ടാണ് അച്ചുവും ഗിരിയും ദേവനും
ഗൗരിയും അകത്തേക്ക് വന്നത്...

ഗൗരി "ഇന്ദ്രയേട്ടൻ..ഇപ്പോ പറഞ്ഞതെന്ന് ആരോടാണ് എന്നറിയുമോ..."

"അറിയാം... എന്റെ അപ്പച്ചി..."

"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല..."

എന്ന് പറഞ്ഞ് ഇന്ദ്രൻ ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി....

ഇന്ദ്രന്റെ പ്രവൃത്തിയിൽ എല്ലാവരും ഞെട്ടി..
ദേവിക ശാരദ അമ്മയോട് സങ്കടത്തോടെ

"അമ്മ.. ഇന്ദ്രയേട്ടൻ പറഞ്ഞത് അമ്മേയെ വേദനിപ്പിച്ചുവെന്ന് അറിയാം...ഇന്ദ്രണേട്ടന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു.."

"സാരില്ല മോളെ... " ഇത് പറഞ്ഞു തീരുമ്പോളേക്കും ശാരദ അമ്മയുടെ കണ്ണീർ തുള്ളികളായി നിലത്തേക്ക് വീണു...ഗിരി ശാരദ അമ്മയെ  റൂമിലോട്ട് കൊണ്ടുപോയി...

അച്ചു അവരോട് പറഞ്ഞു...

"ഇന്ദ്രൻ പറഞ്ഞത് ഇത്തിരി കൂടിപ്പോയി...ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവൻ ഇങ്ങനെ പറയുമെന്ന്..."

അച്ചു വീണ്ടും തുടർന്നു...

നിരഞ്ജനയോട്   സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അവളെ വിളിച്ചു മരചുവട്ടിലേക്ക് പോയി നിന്നു....

"നിരഞ്ജന... ഇന്ദ്രനെയും ദേവികയേയും ഒന്നിപ്പിക്കാൻ നീ ശ്രമിക്കണം... ഇവർ
പിരിഞ്ഞാൽ ഒരിക്കലും ഇവർക്ക് ഒന്നിക്കാൻ പറ്റില്ല..."

"നീ....പറഞ്ഞത് എനിക്ക് മനസിലാവും..."

"ദേവികയും ഇന്ദ്രനും ഒന്നിക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്...പക്ഷേ അവരെ എങ്ങനെ ഒന്നിപ്പിക്കും...നന്ദന കാരണമാണ് ഇന്ദ്രനും ദേവികയും പിരിയാൻ പോകുന്നത്..."

"എല്ലാമറിയാം.. എനിക്ക്.. പക്ഷേ നന്ദന അവൾ ഇന്ദ്രനോടും ദേവികയോടും ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് ആരും പ്രതീക്ഷിരുന്നില്ല.."

"അതേ... ഇനി നന്ദന എന്ത് ചെയ്യുമെന്ന് ഒരു
പിടിയും കിട്ടുന്നില്ല...."

ഇവരുടെ അടുത്തേക്ക് രുദ്രനും ദേവികയും
ദേവനും ഗൗരിയും വന്നു....

രുദ്രൻ പറഞ്ഞത് കേട്ട് നിരഞ്ജന ഞെട്ടി....

തുടരും....


ദേവേന്ദ്രിയം ഭാഗം  10

ദേവേന്ദ്രിയം ഭാഗം 10

4.7
3476

നിരഞ്ജന "രുദ്രയേട്ടൻ എന്താ പറഞ്ഞത്....മറക്കണം എന്നോ.... എനിക്ക് അതിനു കഴിയില്ല ഏട്ടാ... കാരണം ഏട്ടനെ ഞാൻ ജീവന് തുല്യം സ്നേഹിച്ചു... ഏട്ടൻ ഇപ്പോ പറഞ്ഞത് നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണോ...." രുദ്രൻ "ഞാൻ നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണ്...." അവൻ വീണ്ടും തുടർന്നു  "നിരഞ്ജന എന്നെ മറക്കണം....." ഇതുകേട്ടതും നിരഞ്ജന കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു... "രുദ്രണേട്ടന് തോന്നുന്നുണ്ടോ... എനിക്ക്.... രുദ്രയേട്ടനെ മറക്കാൻ പറ്റുമെന്ന്...എനിക്ക് ഒരിക്കലും രുദ്രയേട്ടനെ മറക്കാൻ പറ്റില്ല...കാരണം ഞാൻ അത്രയുമധികം സ്നേഹിച്ചിരുന്നു..." "അറിയാം... നിരഞ്ജന...പക്ഷേ എനിക്ക