Aksharathalukal

ദേവേന്ദ്രിയം ഭാഗം 10

നിരഞ്ജന "രുദ്രയേട്ടൻ എന്താ പറഞ്ഞത്....മറക്കണം എന്നോ.... എനിക്ക് അതിനു കഴിയില്ല ഏട്ടാ... കാരണം ഏട്ടനെ ഞാൻ ജീവന് തുല്യം സ്നേഹിച്ചു... ഏട്ടൻ ഇപ്പോ പറഞ്ഞത് നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണോ...."

രുദ്രൻ "ഞാൻ നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണ്...."

അവൻ വീണ്ടും തുടർന്നു 
"നിരഞ്ജന എന്നെ മറക്കണം....." ഇതുകേട്ടതും നിരഞ്ജന കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു...

"രുദ്രണേട്ടന് തോന്നുന്നുണ്ടോ... എനിക്ക്.... രുദ്രയേട്ടനെ മറക്കാൻ പറ്റുമെന്ന്...എനിക്ക് ഒരിക്കലും രുദ്രയേട്ടനെ മറക്കാൻ പറ്റില്ല...കാരണം ഞാൻ അത്രയുമധികം സ്നേഹിച്ചിരുന്നു..."

"അറിയാം... നിരഞ്ജന...പക്ഷേ എനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് നല്ലത് ആണെന്ന് തോന്നി...."

"രുദ്രയേട്ടാ... ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പാടില്ലായിരുന്നു...."

എന്ന് പറഞ്ഞ് നിരഞ്ജന അവരുടെ അടുത്ത് നിന്ന് പോയി..അവളോട് തനിക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് ദേവികയും അവളുടെ അടുത്തേക്ക് പോയി....

ദേവിക അവൾക്ക് കേൾക്കുന്ന വിധത്തിൽ പറഞ്ഞു....

          നിരഞ്ജന നിന്നോട് എന്ത് പറയണമെന്ന് എനിക്കറിയില്ല... രുദ്രൻ പറഞ്ഞത് നിന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അറിയാം... രുദ്രന്റെ മനസിൽ നീയുണ്ട്.... അവന്റെ മനസ് ആരെക്കാളും എനിക്കറിയാം....

ദേവു... രുദ്രേട്ടൻ ഇപ്പോ  പറഞ്ഞത് മനസിൽ നിന്നല്ല....

ദേവൻ രുദ്രന്റെ അടുത്ത് പോയി സംസാരിക്കുകയായിരുന്നു....

"രുദ്രാ... നീ  എന്താ അവളോട് അങ്ങനെ പറഞ്ഞത്...."

തന്റെ ഫോൺ എടുത്ത് വാട്സാപ്പിൽ വന്ന
മെസ്സേജ് കാണിച്ചുകൊടുത്തു... ആ മെസ്സേജ് കണ്ടതും ദേവന്റെ മനസിൽ ദേഷ്യവും സങ്കടവും വന്നു..

രുദ്രാ.... കാര്യങ്ങൾ കൈവിട്ടു പോകുകയാണല്ലോ....

അതേ... ഇനി എന്ത് ചെയ്യണമെന്ന് ഒരു എത്തുപിടി കിട്ടുന്നില്ല....

ദേവന്റെയും രുദ്രന്റെയും മനസിൽ ഫോണിൽ കണ്ട മെസ്സേജ് വന്നുകൊണ്ടിരുന്നു...

നിരഞ്ജനയെ അശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ചുവും ദേവൂവും...

ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ... രുദ്രനും ദേവനും....

💔💔💔💔💔💔💔

കാറിൽ യാത്ര ചെയ്യുമ്പോളും ഇന്ദ്രന്റെ മനസിൽ ശാരദ അമ്മ പറഞ്ഞ വാക്കുകളായിരുന്നു... അവന്റെ കാതുകളിൽ ശാരദ അമ്മ പറഞ്ഞ വാക്കുകൾ വന്നുകൊണ്ടിരുന്നു... അവന്റെ കണ്ണുകളിൽ ദേഷ്യം വന്നതും ആ ദേഷ്യം മുഴുവൻ ഇന്ദ്രൻ കാറിന്റെ സ്പീഡ് കൂട്ടിക്കൊണ്ടിരുന്നു...അവന്റെ വണ്ടി ഒരു ബീച്ച് സൈഡ് റോഡിൽ നിർത്തി..തല സ്ഥീറിങ്ങിൽ വെച്ച് കിടന്നു... അവന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ വീണു കൊണ്ടിരുന്നു കുറച്ചുനേരം കഴിഞ്ഞതും അവന്റെ കണ്ണുകളിൽ ദേഷ്യം വന്നു തുടങ്ങി....

തിരികെ വീട്ടിലെത്തിയതും ഇന്ദ്രനോട് അമ്മ സംസാരിക്കാൻ നോക്കിയെങ്കിലും ഇന്ദ്രൻ അമ്മയോട് ചെറുകള്ളം പറഞ്ഞ് റൂമിലോട്ട് പോയി....

തന്റെ മകന്റെ മനസിനെ വേദനിപ്പിക്കുന്ന എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന് അമ്മ മനസിന്‌ മനസിലായി... റൂമിലെത്തിയതും ഇന്ദ്രൻ ബെഡിലേക്ക് വീണു .... പിന്നീട് ഉറക്കത്തിൽ നിന്ന് എണീറ്റതും അവന്റെ കണ്ണുകൾ ഒരു  പഴയ ഡയറി തുറന്ന് നോക്കി തുടങ്ങി .....

അതിലെ ആദ്യ പേജ് വായിച്ചതും ഇന്ദ്രൻ ഞെട്ടി....

തുടരും....


ദേവേന്ദ്രിയം ഭാഗം  11

ദേവേന്ദ്രിയം ഭാഗം 11

4.7
3168

അവളുടെ സന്തോഷങ്ങളെ പറ്റിയു  സങ്കടങ്ങളെ പറ്റിയും എല്ലാം അവൾ എഴുതിയിരുന്നത്... [ഡയറിയിൽ ദേവിക എഴുതിയ കാര്യങ്ങൾ ഫസ്റ്റ് പേഴ്സൺ എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്....]                വർഷങ്ങൾക്കുമുമ്പുള്ള ഒരു   പ്രഭാതം....                       എന്നെത്തെയും പോലെ അമ്മയുടെ വഴക്ക് കേട്ടിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്..മുഖത്തേക്ക് വെള്ളം ആക്കിയപ്പോളാണ് ഞാൻ അമ്മയോട് എന്താ അമ്മ കാണിച്ചത് എന്തിനാ എന്റെ മുഖത്തേക്ക് വെള്ളം ആക്കിയത്... നിന്നെ എത്ര തവണ ഞാൻ വിളിച്ചു...എന്നിട്ടും നീ എണിറ്റു ഇല്ലാലോ... അതാ നിന്റെ മുഖത്തേക്ക് വെള്ളം ആക്കിയത്... ഞാ