Aksharathalukal

പ്രണയിനി 💞60


പ്രണയിനി 60
💞പ്രണയിനി💞


ഇത് നോക്കി ശിവ വാതിലിൽ നിൽപ്പുണ്ടായിരുന്നു....

അവൾ കൊലുസ് ഇട്ട് ഒന്ന് നിലം ചവിട്ടി

ലെച്ചു സൂപ്പർ എന്ന് കൈകൊണ്ട് കാണിച്ചു...

അവൾ അത് മാളുവിനെ കാണിക്കാൻ അടുക്കളയിലോട്ട് ഓടാൻ നിൽക്കുമ്പോഴാണ് വാതിലിൽ നിൽക്കുന്ന ശിവയെ കാണുന്നത്.

ഇഹ്ഹ് അവൾ ഒന്ന് ഇളിച്ചു കാണിച്ചു..

നിനക്ക് വേണേൽ പറഞ്ഞാൽ വാങ്ങി തരില്ലായിരുന്നോ.... അവൻ ചിരിച്ചു.

എനിക്ക് ഇത് എന്നും ഇടാൻ അല്ല ഇന്ന് ഇടാൻ ഒരു മോഹം അതിനാ..

കൊള്ളാം പെൺകൊച്ചു ആവാൻ തീരുമാനം എടുത്തോ..

ഞാൻ പെൺകൊച്ചു തന്നെയാ... അവൾ മുഖം കോട്ടി.

അത് ഞങ്ങൾക്കൂടെ തോന്നണ്ടേ...കിട്ടിയ അവസരത്തിൽ ലെച്ചു ഗോൾ അടിച്ചു..

വോ... അവളെയും ഒന്ന് പുച്ഛിച്ചു സച്ചു അടുക്കളയിലേക്ക് പോയി


മാളു......

പാവാട കുറച്ചു പൊക്കി കാലുകൾ കാണിച്ചുകൊണ്ട് അവൾ വിളിച്ചു

മാളുവിനോപ്പം അമ്മയും അവളുടെ കാലിലേക്ക് നോക്കി.

ആഹാ പിറന്നാൾകാരിക്ക് വല്ലാത്ത മോഹങ്ങൾ ആണല്ലോ ഇപ്പൊ..

മാളു ചിരിച്ചു..

കൊള്ളാവോ...

പിന്നെ..... കൊലുസ് ആരിട്ടലും കാണാൻ ഭംഗി അല്ലേ...

വോ അങ്ങനെ....ശ്രദ്ധ ഒന്ന് മുഖം കോട്ടി..

എന്റെ സച്ചൂട്ടൻ ചുന്ദരി അല്ലേ.... മാളു അവളുടെ കവിളിൽ പിടിച്ചു.

അവൾ ചിരിച്ചുകൊണ്ട് തട്ടിൽ കയറി ഇരുന്നു... അച്ചാർ ഭരണി തുറന്ന് അച്ചാർ കഴിച്ചോണ്ടിരുന്നു...

മതി മോളെ... ഒരുപാട് അച്ചാർ കഴിക്കുന്നത് നല്ലതല്ല... അമ്മ ആ കുപ്പി മാറ്റി വെച്ചുകൊണ്ട് പറഞ്ഞു.

---

വിക്കിയും ഫറയും എല്ലാം വന്നപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു

അകത്തേക്ക് കേറാൻ പോയ വിക്കിയെ ഫറ പിടിച്ചു വലിച്ചു..

കാളിങ് ബെൽ അടിക്ക് പൊട്ടാ... ഇത് ശ്രദ്ധയുടെ വീട് അല്ല... ശിവമാഷിന്റെ വീടാ...

ഓ ഞാൻ അത് മറന്നു...

വെച്ച കാൽ പിന്നോട്ട് വെച് വിക്കി കാളിംഗ് ബെൽ അടിച്ചു

ശിവ വന്നു

ആഹാ നിങ്ങളെത്തിയോ...വാ വാ..

അവൻ അവരെ അകത്തോട്ടു വിളിച്ചു.

ശ്രദ്ധ അടുക്കളയിൽ നിന്ന് വന്നു

ആഹാ ഇത് യാര്.... വിക്കി താടിക്കും കൈ കൊടുത്ത് ചോദിച്ചു.

പോടാ ചെക്കാ... അവൾ മുഖം കോട്ടി...

എടിയേ.... ദിവ്യയെ....ഫറ വിളിച്ചു

ആഹ്ടി

കൈയിൽ നിറയെ കുപ്പിവള കഴുത്തിൽ മാല കമ്മൽ പൊട്ട് കണ്ണെഴുത്ത് കാലിൽ കൊലുസ്.... ഇതാരാടി....

ആ അറീല്ല എന്തായാലും ശ്രദ്ധ അല്ല...

ശ്രദ്ധ വന്നു രണ്ടിനും നടുവും നോക്കി ഓരോന്ന് കൊടുത്തു...

എല്ലാനും ചിരിച്ചു..

എനിക്ക് എന്താ ഗിഫ്റ്റ് ശ്രദ്ധ കൈ നീട്ടി..

ഒരു ഒലക്ക എടുക്കട്ടെ സെച്ചി.... ശ്യാം കളിയാക്കി..

അയ്യേ അപ്പൊ ഒന്നുവില്ലേ.....

ശ്രദ്ധ കൈ വലിച്ചു കൊണ്ട് പറഞ്ഞു..

ഇല്ലാ ഒന്നുമില്ല...

ഹയി.... ദാരിദ്ര്യ.....

നിനക്ക് എന്തോ തരാനാ... ശ്യാം ചോദിച്ചു..

വോ... ശ്രദ്ധ മുഖം കോട്ടി...

അവർ ചിരിച്ചുകൊണ്ട് ഒരു കവർ കൊടുത്തു..

ഇഹ്ഹ്.. എനിക്ക് അറിയാരുന്നു... ശ്രദ്ധ ഇളിച്ചു..

ഉവ്വ ഉവ്വ 

ഇഹ്ഹ്...

അവൾ അത് പൊട്ടിച്ചു നോക്കി

ഒരു ഫോട്ടോ ആയിരുന്നു അതിൽ ശ്രദ്ധയുടെ കാരികേച്ചർ ആയിരുന്നു..

ഹൈവ... പൊളിച്ചു... അവൾ അതിൽ ഉമ്മ കൊടുത്തു..

എല്ലാരും ചിരിച്ചു.


അവരുടെ സംസാരങ്ങൾ അങ്ങനെ നീണ്ടു പോയി....
ഇടക്ക് ശ്രദ്ധക്ക് പിറന്നാൾ വക നല്ല നല്ല പണികൾ കിട്ടിക്കൊണ്ടിരുന്നു... ലെച്ചുവും അവർക്കൊപ്പം കൂടി... ചിരിച്ചു കളിക്കുന്ന ശിവയെ കുറിച്ച ശ്രദ്ധ പറയാറുടെങ്കിലും ഇപ്പോഴാണ് അവർ കാണുന്നത്...

ഉച്ചക്ക് ഊണും കഴിച്ചു പായസവും കഴിച്ചു.

അടിച്ചു പൊളിച്ചു.

ശ്രദ്ധയെ പുറത്ത് കൊണ്ടുപൊക്കോട്ടെ എന്ന് ശിവയോട് അനുവാദം ചോദിക്കാൻ  വിക്കി ചെന്നു..

അവൻ സമ്മതിച്ചു...

ശ്രദ്ധ വലിയ സന്തോഷത്തോടെ ചാടി തുള്ളി നടന്നു.

ശ്രദ്ധ മാളുവിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്ത് വെളിയിലോട്ട് ഇറങ്ങിയതും
മാളു തലക്ക് കൈ കൊടുത്തു...

എന്താ മാളു... അവളുടെ ഒരു ഉമ്മയിൽ നിന്റെ കിളി പോയോ... ശിവ കളിയായി ചോദിച്ചു

ആഹ് മാഷ്....... പറഞ്ഞു തുടങ്ങിയതും മാളു ഊർന്ന് താഴേക്ക് പോയി...

പെട്ടന്ന് ശിവ കേറി പിടിച്ചു..

മാളു.... സച്ചു ആവലാതിയോടെ അടുത്തേക്ക് ചെന്നു കൂടെ ഉള്ളവരും.


അപ്പോഴേക്കും അവളുടെ ബോധം പോയിരുന്നു...

മാളു.... മാളു.... ശ്രദ്ധ കരയും എന്നായി...

എന്റെ സച്ചു അവൾക്ക് ഒന്നുമില്ല... ശിവ അൽപ്പം ഉച്ചത്തിൽ പറഞ്ഞു... അതിൽ അവന്റെ ഉള്ളിലെ ടെൻഷൻ വളരെ വ്യക്തമായിരുന്നു.

വിക്കിയും ശ്യാമും കൂടെ പിടിച്ചു അവളെ സെറ്റിയിലോട്ട് കിടത്തി. ലെച്ചു കുറച്ചു വെള്ളം കൊണ്ടുവന്ന മുഖത്ത് തളിച്ച്..

മാളു  ഞരങ്ങിക്കൊണ്ട് കണ്ണ് തുറന്നു..

മാളു..  എന്താ പറ്റിയെ.... സച്ചു പേടിയോടെ ചോദിച്ചു..

അറീല്ല... ഒരു തലവേദന... തല കറങ്ങുന്ന പോലെ.... അവൾ തലക്ക് കൈ കൊടുത്തു..

മോനെ നിങ്ങൾ ഒന്ന് ഹോസ്പിറ്റൽ വരെ ചെല്ല്... അമ്മ പറഞ്ഞു..

മ്മ് വാ എണീക്ക് ശിവ അവലെ പിടിച്ചു ഇരുത്തി

സച്ചുവും കൂടെ പിടിച്ചു അവളെ കാറിലേക്ക് കൊണ്ടുപോയി...

അവൾ വിക്കിയെയും മറ്റും നോക്കി..

അവർ സാരമില്ല പൊക്കോ എന്ന് ചിരിയോടെ കാണിച്ചു..

അവൾ മാളുവിനോപ്പം കാറിൽ കയറി...

ഏട്ടാ ഞാൻ വരണോ... ലെച്ചു ചോദിച്ചു.

വേണ്ടടി ഞങ്ങൾ പോയി വരാം  അവൻ ഒന്ന് ചിരിച്ചു.

കാർ അതിവേഗം ഹോസ്പിറ്റലിലേക്ക് പാഞ്ഞു..




ശ്രദ്ധ വെളിയിൽ ഇരുന്നു മാളുവും ശിവയും ഡോക്റ്ററിന്റെ റൂമിലേക്ക് കയറി..

ശിഖയുടെ....... ശിവയെ നോക്കി Dr ചോദിച്ചു.

ഹസ്ബൻഡ് ആണ്... അവൻ അക്ഷമയോടെ പറഞ്ഞു...


പേര്....

ശിവ... ശിവശങ്കർ... എന്താ Dr എന്താ കാര്യം....


കാൺഗ്രറ്റസ് ശിവ ശങ്കർ... ശിവക്ക് നേരെ കൈനീട്ടികൊണ്ട് Dr പറഞ്ഞു..

എന്താ... യാന്ത്രികമായി കൈ നീട്ടികൊണ്ട് അവൻ ചോദിച്ചു..

എടോ താൻ ഒരു അച്ഛൻ ആവാൻ പോകുന്നു...

ശിവയുടെ കണ്ണുകൾ വിടർന്നു... ഒരു തിളക്കം അവന്റെ കണ്ണുകൾക്ക് വന്നു.. ചൊടികളിൽ ഒരു ചിരിയും..

അപ്പോഴേക്കും ഒരു നഴ്സിന്റെ കൂടെ മാളു അങ്ങോട്ടേക്ക് വന്നു...

അവളുടെ മുഖത്തെ നാണം ശിവക്ക് സന്തോഷത്തിൽ ഒരു ചിരി ഉണർത്തി.

Dr.. ശിവ വിളിച്ചു..

കുഴപ്പം ഒന്നുമില്ല... ഷി ഈസ്‌ അൽറൈറ്റ്.... കുറച് ശ്രദ്ധിക്കണം ബാക്കി വഴിയേ പറയാ... Dr ചിരിച്ചു..

താങ്ക്സ്... Dr... ശിവചിരിച്ചു..

ബെസ്റ്റ് വിഷസ്.... Dr ചിരിച്ചു.


ഡോക്ടറിന്റെ റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോൾ കണ്ടു അക്ഷമയോടെ കാത്തിരിക്കുന്ന ശ്രദ്ധയെ...

അവരെ കണ്ടതും അവൾ ഓടി വന്നു..

എന്ത്... എന്ത് പറഞ്ഞു dr.....

മാളു നാണത്തോടെ തല താഴ്ത്തി..

സച്ചു ശിവയെ നോക്കി..

എടി കാന്താരി... നിന്നെ ചിറ്റേ എന്ന് വിളിക്കാൻ ഒരാൾ വരാൻ പോണുന്ന്...


ശരിക്കും.... ശ്രദ്ധയുടെ കണ്ണ് വിടർന്നു...

ആടി....


ഓ മുത്തേ...... ശ്രദ്ധ അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു...



----

വീട്ടിൽ വന്ന അവരെ കാത്തിരുന്ന അമ്മയോടും ലെച്ചുവിനോടും കാര്യം പറഞ്ഞപ്പോൾ എല്ലാർക്കും സന്തോഷം...

ഒരു വശത്ത് സച്ചു ചിറ്റേടെ വാവേ എന്നും പറഞ്ഞു പിന്നാലെ അടുത്ത ഇടത്ത് ലെച്ചു അപ്പച്ചീടെ മുത്തേ... എന്നും പറഞ്ഞു...

ചുരുക്കി പറഞ്ഞാൽ മാളുവിന്‌ അനങ്ങാൻ പറ്റാത്ത അവസ്ഥ...

വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ അവിടെയും എല്ലാർക്കും സന്തോഷം....

അടുത്ത ദിവസം തന്നേ അവർ ഇങ്ങോട്ട് തിരിക്കുന്നു എന്ന് പറഞ്ഞു...

ആകെ മൊത്തം സന്തോഷത്തിന്റെ ബഹളം...

വിക്കിയെയും മറ്റും വിളിച്ചു പറഞ്ഞപ്പോൾ അവിടെയും സന്തോഷം...



ആ രാത്രിയിലും സച്ചുവിന് ഉറക്കം ഇല്ലായിരുന്നു...


പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ...



തുടരുന്നു...







©sreelekshmysaksha


പ്രണയിനി 💞61

പ്രണയിനി 💞61

4.8
3318

ഭാഗം 61 💞പ്രണയിനി💞 അഭി മാഷിന് വിവാഹം ഒന്നും ശരിയാവുന്നില്ലായിരുന്നു... പാവത്തിന്റെ ശുദ്ധ ജാതകം കാരണം പണി കിട്ടി ഇരിക്കുവാണ്... കാണുന്ന പെൺകുട്ടികളെ പുള്ളിക്കും ആളെ പെൺകുട്ടിയോൾക്കും ഇഷ്ട്ടമാവും പക്ഷെ അമ്മ ശുദ്ധ ജാതകത്തിന്റെ കാര്യം പറഞ്ഞു മുടക്കും... പാവം ഇനി ചായ കുടിക്കൽ പരിപാടി നിർത്തി എന്ന് ഔദോയികമായി പ്രഖ്യാപിച്ചു.. വേദ ചേച്ചിയും മഹിയേട്ടനും ഹണിമൂൺ ഓക്കെ കഴിഞ്ഞ് അടിച്ചു പൊളിച്ചു നടക്കുന്നു. മീനുവിന്റെ കല്യാണം കഴിഞ്ഞു യാത്ര ഒഴിവാക്കാൻ പറഞ്ഞത് കൊണ്ട് മാളുവും അമ്മയും ഒഴികെ എല്ലാരും കല്യാണത്തിൽ പങ്കെടുത്തു... വിക്കിയുടെയും സച്ചുവിന്റെയും വക ആ