Aksharathalukal

പ്രണയിനി 💞61


ഭാഗം 61
💞പ്രണയിനി💞

അഭി മാഷിന് വിവാഹം ഒന്നും ശരിയാവുന്നില്ലായിരുന്നു... പാവത്തിന്റെ ശുദ്ധ ജാതകം കാരണം പണി കിട്ടി ഇരിക്കുവാണ്... കാണുന്ന പെൺകുട്ടികളെ പുള്ളിക്കും ആളെ പെൺകുട്ടിയോൾക്കും ഇഷ്ട്ടമാവും പക്ഷെ അമ്മ ശുദ്ധ ജാതകത്തിന്റെ കാര്യം പറഞ്ഞു മുടക്കും... പാവം ഇനി ചായ കുടിക്കൽ പരിപാടി നിർത്തി എന്ന് ഔദോയികമായി പ്രഖ്യാപിച്ചു..

വേദ ചേച്ചിയും മഹിയേട്ടനും ഹണിമൂൺ ഓക്കെ കഴിഞ്ഞ് അടിച്ചു പൊളിച്ചു നടക്കുന്നു.


മീനുവിന്റെ കല്യാണം കഴിഞ്ഞു യാത്ര ഒഴിവാക്കാൻ പറഞ്ഞത് കൊണ്ട് മാളുവും അമ്മയും ഒഴികെ എല്ലാരും കല്യാണത്തിൽ പങ്കെടുത്തു... വിക്കിയുടെയും സച്ചുവിന്റെയും വക ആദ്യരാത്രി രണ്ടിനും നല്ല മുട്ടൻ പണി കിട്ടി. ഇന്ത്യയും പാക്കിസ്താനും കൂടെ ഒരു റൂമിൽ പെട്ടാൽ എങ്ങനെ ഇരിക്കും അതാണ് രണ്ടും. കട്ടിലിൽ രണ്ടും വന്മതിൽ പണിതാണ് ഉറക്കം... പാവം ഉമയമ്മ രണ്ടിന്റെയും ഇടയിൽ കിടന്ന് പാട് പെടുകയാണ്... കൊടുക്കുന്ന സ്നേഹം തിരിച് കിട്ടുന്നില്ല എന്നായതോടെ...മീനു കലിപ്പിൽ ആണ്... സ്നേഹത്തിൽ നിന്ന് ഉണ്ടായ കലിപ്പ്..

അടുത്താഴ്ച ലെച്ചുവിന്റെ കല്യാണം ആണ്... ഒരു മാസം കൊണ്ട് പാചകം പടിക്കൽ ആണ് പെണ്ണ്.... അരി വാർക്കാൻ പറഞ്ഞപ്പോ സിമെന്റും കമ്പിയും തപ്പി പോയ മുതൽ ഇപ്പൊ അത്യാവശ്യം പാചകം ചെയ്യും... അവളുടെ പരീക്ഷണനങ്ങൾക്ക് എല്ലാം പാവം സച്ചു ആണ് ഇരയാവേണ്ടി വരുന്നത്...


മാളുവിനിപ്പോ 6മാസം ആയി.. ഒന്നല്ല രണ്ടാളുകൾ ആണ് ഉള്ളത്.ശിവ നിന്ന് തിരിയാൻ സമ്മതിക്കാതെ അവളുടെ പുറകെ ഉണ്ട്... ആള് കുറച്ചു വണ്ണം വെച്ചിട്ടുണ്ട്.. അമ്മയാവാനുള്ള മാറ്റങ്ങൾ...

വിക്കികും ബാക്കി വാലുകൾക്കും പ്രതേയ്കിച്ചു മാറ്റങ്ങൾ ഏതുമില്ലാതെ തുടരുന്നു... ഫറക്ക് വിവാഹ ആലോചനയുമായി കോളേജിൽ കാണാൻ വന്ന സേട്ടനെ സച്ചുവും മാറ്റും നല്ല ഉഗ്രൻ പണി കൊടുത്തു പറപ്പിച്ചു.

ഇതിനിടക്ക് കോളേജിൽ വന്ന ജൂനിയർ കൊച്ചിന് നമ്മുടെ വിക്കിയോട് മുടിഞ്ഞ പ്രേമം.. സച്ചുവിനെ ഹംസം ആക്കാൻ ഉള്ള പ്ലാനുകൾ നടക്കുന്നു.... വിക്കി ഒഴികെ ബാക്കി ആർക്കും ഈ കൊച്ചിന്റെ കാര്യം അറിയില്ല...

സച്ചു സ്റ്റിൽ സിംഗിൾ പാവം ... ആരേലും കഷ്ട്ടം തോന്നി ഒന്ന് പ്രേമിച്ചിരുന്നേൽ...



ഇത് അവസാന വർഷം ആണ്  സച്ചുവും മറ്റും.തുടർന്നു ഡിഗ്രിക്ക് താൽപ്പര്യം ഇല്ലാത്തതിനാൽ എല്ലാനും ജോലി നോക്കാം എന്നാണ് പറയുന്നത്... അല്ലാതെ ശിവ മാഷിനെ പേടിച്ചിട്ട് അല്ലാട്ടോ......


--------


ലെച്ചുവിന്റെ വിവാഹത്തിനു ആകെ പാടെ ഒരു ബുദ്ധി മുട്ട് എന്ന് പറയുന്നത് കണ്ണൻ ആയിരുന്നു... പക്ഷെ ആള് ഒത്തിരി ഒതുങ്ങിയിട്ടുണ്ട്..സച്ചു കാരണം എന്ന് അനുമാനിക്കാം . അജു കല്യാണം പ്രമാണിച്ചു കുറെ മിങ്ങിയിട്ടുണ്ട്.. ലെച്ചു ആകെ ത്രില്ലിൽ ആണ്.. കൂടെ ആവശ്യമില്ലാതെ പേടിയും... കളിയാക്കി വാരാൻ മാളുവും സച്ചുവും..


കള്ളക്കണ്ണൻ സാക്ഷിയായി ശിവലക്ഷ്മി അജയുടെ സഖിയായി...

യാത്ര ചൊല്ലാൻ നേരം ലെച്ചു കരച്ചിലോഡ് കരച്ചിൽ... കൂടെ അമ്മയും ശിവയും മാളുവും ... അറിയാതെ തന്നേ സച്ചുവിന്റെ കണ്ണുകളും ഈറനയി.
ശിവ കരച്ചിൽ പിടിച്ചു നിർത്തുകയാണെന്ന് മുഖം കണ്ടാൽ അറിയാം... കണ്ടിറ്റ് സച്ചുവിന് പാവം തോന്നി..

ഒരു വിധം കരച്ചിലും പിഴിച്ചിലും അവസാനിപ്പിച്ചു. അവളെ യാത്രയാക്കി..

എല്ലാ ചടങ്ങുകളും അടിപൊളിയായി നടന്നു

---

ആറാം മാസം വീട്ടിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ് ആയതോടെ മാളുവും നാട്ടിലേക്ക് പോയി... ശിവക്ക് അവളെ പറഞ്ഞയക്കാൻ ഒട്ടും താൽപ്പര്യം ഇല്ലാ എന്നത് എല്ലാർക്കും മനസ്സിലായിരുന്നു.. രണ്ടാഴ്ച കൂടുമ്പോൾ ശിവ മാളുവിന്റെ അടുത്ത് പോയി വന്നു ചിലപ്പോഴൊക്കെ സച്ചുവും

----
ഇപ്പൊ വീട്ടിൽ സച്ചു മാത്രം... ലെച്ചുവിന്റെയും മാളുവിന്റെയും വിടവ് അവൾ നല്ലപോലെ മനസിലാക്കി..

രാത്രി പട്ടി കുരക്കുന്നത് കേൾക്കുമ്പോൾ ഒരു ചിരിയോടെ അവൾ ലെച്ചുവിനെ ഓർക്കും.. കൂടെ അവളുടെ പൊട്ടത്തരങ്ങളും


-----

ശിവയുടെ കൂടെ കോളേജിൽ ചെന്ന് ഇറങ്ങുമ്പോൾ വിക്കിയെ മാത്രമേ സച്ചു കണ്ടിരുന്നുള്ളു...

ബാക്കി എല്ലാരും എന്തെ..... വിക്കിക്ക് അടുത്തേക്ക് നടന്നുകൊണ്ട് അവൾ ചോദിച്ചു

എത്തിയില്ല...

അതെന്ന.... വരാൻ  സമയം കഴിഞ്ഞല്ലോ....

ആവോ...

ശ്യാം വന്നില്ലേ...

ഇല്ലാ ലീവ് ആണെന്ന് പറഞ്ഞു.. അവനു പനിയാണെന്ന്...

ഓ... ലക്ഷണം കണ്ടിറ്റ് അവളുമാരും വരാൻ പോണില്ല എന്ന തോന്നുന്നേ... വാൽ ഫോൺ എടുത്ത് ഫരയെ വിളിച്ചു...

ആഹ്ടി... ഇന്ന് വരുന്നില്ല ദിവ്യക്ക് ഒട്ടും വയ്യ.. വയറുവേദന... എന്ത് കഴിച്ചാലും രണ്ട് മിനുട്ട് കൊണ്ട് പുറത്തേക്ക് കളയും...ഞങ്ങൾ ഹോസ്പിറ്റൽ വരെ പോവാ...

ഞങ്ങൾ വരട്ടെ....

വേണ്ടടി... മെട്രൻ വണ്ടി വിളിച്ചിട്ടുണ്ട്... ഇവിടുത്തെ ഊത്ത ഫുഡിന്റെ ആവും...

ആഹ് ആയിരിക്കും കുറെ നാൾ ഞാനും അനുഭവിച്ചത് അല്ലേ....

ആടി  എന്ന വെക്കട്ടെ...

ആം  വന്നിട്ട് വിളിക്കണേ...

ആ വിളിക്കാ...

ശ്രദ്ധ ഫോൺ വെച്ചു...


ഫിക്സ് ഇന്ന് നമ്മൾ രണ്ടുമേ ഉള്ളു....

അടിപൊളി...ഇന്ന് വെള്ളപ്പാറ്റയുടെ സെമിനാർ ഉള്ളതാ...

മൂന്നും രക്ഷപെട്ടു...

ഒന്ന് നിശ്വസിച്ചു അവർ ക്യാന്റീനിലേക്ക് നടന്നു...

എടി നീ ഇരിക്ക് ഞാൻ ആ സരസൂനെ ഒന്ന് കണ്ടിറ്റ് വരാ... ഇന്നലെ തോട്ട് വിക്രം സത്യ വിക്രം സത്യ എന്ന് വിളിച്ചു കൂവുന്നുണ്ട്... എന്റെ റെക്കോർഡ് മിക്കവാറും തള്ളുന്ന ലക്ഷണമാണ്...

അടിപൊളി... മോൻ തന്നെ ഇരുന്ന് ഒന്നൂടെ എഴുതിക്കോ ...എന്നെ വിളിക്കണ്ട...

നൻബാ..... വിക്കി ഒന്ന് വിളിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടന്നു...

ശ്രദ്ധ ഒരു കാപ്പി പറഞ്ഞു അവിടെ പോസ്റ്റ്‌ അടിച്ചു ഇരുന്നു...

ക്ലാസ്സ്‌ തുടങ്ങും മുൻപ് അര മണിക്കൂർ അവർക്ക് ക്യാന്റീനിൽ ഒരു കാപ്പി പതിവാണ്.. പരസ്പരം വാരാൻ ഒരു സമയം അത്ര തന്നേ...

കാപ്പി കുടിച്ചിരിക്കുമ്പോൾ ആണ് പിന്നിലെ ഡെസ്കിൽ നിന്ന് ഒരു സംസാരം...

എടി... ഇതാണ് കക്ഷി... എപ്പോഴും കാണും കൂടെ വാല് പോലെ... ഒന്ന് ഒറ്റക്ക് കിട്ടാൻ തന്നേ പാടാണ്... ഒരു പെൺകുട്ടിയുടെ സ്വരം... തന്നേ കുറിച്ചാണ് പറയുന്നത് എന്ന് മനസിലായതും തിരിഞ്ഞു നോക്കാതെ അവൾ അവർ പറയുന്നതിന് കാതോർത്തു...

ഇന്നിപ്പോ ഇവരെ ഉള്ളെന്ന തോന്നുന്നേ.. അല്ലേൽ ഇനിയും ഉണ്ട് മൂന്നെണ്ണം കൂടെ...

ഞാനും കണ്ടിട്ടുണ്ട് ഇവരെ... പക്ഷെ ഇവര് തമ്മിൽ ലൈൻ ആണന്നാണല്ലോ ഇവിടെ പാട്ട്...

അതൊക്കെ ഞാനും കേട്ടിട്ടുണ്ട്... അതൊക്കെ വെറുതെയ.. അവർ നല്ല ഫ്രണ്ട്സ് ആണെന്ന എനിക്ക് തോന്നിയത്...

കൊള്ളാം നിനക്ക് വേറെ ആരേം കിട്ടിയില്ലേ ... അവരെ പറ്റി എന്ത് അറിയാം ചിലപ്പോ അവർ തമ്മിൽ ഇഷ്ടത്തിലാണെലോ.....

തന്നെയുമല്ലോ നിന്റെ ഇഷ്ട്ടം അറിഞ്ഞിട്ടും ആ ചേട്ടൻ പ്രതികരിക്കുന്നില്ലല്ലോ... അപ്പൊ ഇവര് ഇഷ്ടത്തിൽ ആണെന്നല്ലേ കരുതണ്ടെ...

ആ എനിക്ക് അറീല്ല... ഒരു ക്രഷ്... പക്ഷെ ആള് മൈൻഡ് ആക്കുന്നില്ല.

ഈ സാധനത്തിനെ വളച്ചു ഹംസം ആക്കാം എന്ന് കരുതിയതാണ്... പക്ഷെ എവിടെ ഇതിനെയും ഒന്ന് ഒറ്റക്ക് കിട്ടേണ്ട... കണ്ടാലും ക്ലാസ്സിലെ മറ്റു കുട്ടികളോട് പോലും വലിയ മൈൻഡ് ഇല്ലാ എന്ന അറിഞ്ഞ... ഒരു ജാഡ ഐറ്റം... വലിയ പഠിപ്പി.. ആണ്... ആ ശിവ മാഷ് ഇല്ലേ... പുള്ളിടെ വൈഫിന്റെ പെങ്ങൾ ആണ്...

അയ്യോ ശിവ മാഷ് കെട്ടിയതാണോ.... അൽപ്പം ഉച്ചത്തിൽ ഒരു പെൺകൊച്ചു പറഞ്ഞതും . ചിരി വന്നു ശ്രദ്ധക്ക് കാപ്പി തരിപ്പിൽ കയറി..

അവൾ സ്വയം തലയിൽ തട്ടി ചിരി ഒതുക്കി...

എടി ഒന്ന് പതുക്കെ... ഇവിടെ ഇരുന്ന് കുറ്റം പറഞ്ഞു ആ ചേച്ചി തുമ്മാൻ തുടങ്ങി...വേറെ ഒരാൾ പറഞ്ഞതും ശ്രദ്ധ ചിരി പൊട്ടി നിന്നു

വോ... എന്നാലും ശിവ മാഷ്... ആള് സിംഗിൾ ആണെന്ന കരുതിയെ..

ഒഞ്ഞു പോയേടി... ആൾടെ വൈഫ്‌ ഇപ്പൊ പ്രേഗ്നെണ്ട് ആണ്..

അല്ല നിനക്ക് ഇതൊക്കെ എങ്ങനെ അറിയ....

സീനിയർസിൽ നിന്ന് ചൂണ്ടിയതാ...


കൊള്ളാം...

എടി പിള്ളരെ.. നമ്മൾ ടാർഗറ്റ്റിൽ നിന്ന് മാറി പോകുന്നു...

ഓഹ് സോറി.. നിന്റെ ദിവ്യ പ്രേമം.. ഇപ്പൊ എന്താ വേണ്ടത്...

ആ സാദനം ആയിട്ട് ഒരു കോൺടാക്ട് ഉണ്ടാവണം അത് വഴി വിക്കിയേട്ടൻ...

പ്ലാൻ ഓക്കെ കൊള്ളാം... എന്നാലും..

ഒരെന്നാലും ഇല്ലാ.. നിയൊക്കെ വരുന്നോ അതോ ഞാൻ ഒറ്റക്ക് പോണോ...

വേണ്ടാ വരാം....

ആ കുട്ടികൾ സീറ്റിൽ നിന്ന് എണീറ്റത് ശ്രദ്ധ അറിഞ്ഞു..

ഞാൻ സാദനം അല്ലേ... ജാഡ... കാണിച് തരാം... വിക്കി മോനെ... ഒന്ന് ഷമി... നിന്റെ ഈ പെണ്ണിനെ ഞാൻ ഒന്ന് കണ്ടം വഴി ഓടിക്കാണ്...

ശ്രദ്ധ ഒന്നും അറിയാത്ത പോലെ ഫോണും നോക്കി കാപ്പി കുടിച്ചു..

മ്മ്മ്.. ആ പെണ്ണ് വന്നു ഒന്ന് മുരടനക്കി..

ശ്രദ്ധ ഒന്ന് തലപൊക്കി നോക്കി.. വീണ്ടും അതുപോലെ ഫോണിലേക്ക് നോക്കി..

ഉഹ്ഹ്... ജാഡ തെണ്ടി... എന്റെ ആവശ്യം ആയി പോയി.... ആ പെണ്ണ് ഒന്ന് ആത്മഗതിച്ചു..

ചേച്ചി.....

ചേച്ചിയോ നേരത്തെ അങ്ങനെ അല്ലാലോ വിളിച്ചേ... (സച്ചു ആത്മ )

അവൾ തലഉയർത്തി  നോക്കി..

ഞങ്ങൾ ഇവിടെ ഇരുന്നോട്ടെ.... ആ പെണ്ണ് അവൾക്ക് മുന്നിലെ കസേര ഒന്ന് നീക്കി കൊണ്ട് ചോദിച്ചു...

അവൾ മറുപടി ഒന്നും പറയാതെ തോട്ട് അടുത്ത് ഒഴിഞ്ഞു കിടക്കുന്ന ടേബിളിലേക്ക് നോക്കി...

കാര്യം മനസിലായ കൊച്ച് ഒന്ന് വിളറി...

അല്ല ചേച്ചി.... ചേച്ചിയോട് ഒരു കാര്യം പറയാനാ... ആ കുട്ടി വിനയത്തോടെ പറഞ്ഞു 

എന്നോടോ... സച്ചു കുറച്ചു ഗൗരവത്തോടെ ചോദിച്ചു..

ആം.. അവൾ ഒന്ന് ചിരിച്ചു.. ശ്രദ്ധ ചിരിച്ചില്ല ഒന്ന് വെറുതെ നോക്കി..

അവളും കൂടെ ഉള്ള രണ്ടു പേരും അവിടെ ഇരുന്നു...

ശ്രദ്ധ അവരെ കാര്യം ആക്കാതെ ഫോണിൽ നോക്കി ഇരുന്നു...

ആ പെണ്ണ് പല്ല് കടിക്കുന്നത് ശ്രദ്ധ കണ്ട് ഉള്ളിൽ ചിരിച്ചു..

എന്താ ജാഡ ആടി... കൂടെ ഉള്ള കുട്ടി അവളോട് സ്വകാര്യം പോലെ പറഞ്ഞു..

ചേച്ചി... ചേച്ചി.... അവൾ ടേബിളിൽ കൈ വെച് വിളിച്ചു.

അവൾ ഫോണിൽ നോക്കി കൊണ്ട് തലയാട്ടി....

എന്റെ പേര് അനു... ഇവിടെ ഫസ്റ്റ് ഇയർ സ്റ്റാറ്റിസ്റ്റിക് ആണ്..

അയിന്... കപ്പ് ചുണ്ടോട് അടുപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു..

അനു ഒന്ന് ചമ്മിയെങ്കിലും തുടർന്നു..

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..... അവൾ വീണ്ടും ഗ്യാപ് ഇട്ടു...

ശ്രദ്ധ സ്ക്രീൻ ഓഫ്‌ ആക്കി അവളെ നോക്കി...


പറഞ്ഞോ...

ആൾടെ മുഖം ഒന്ന് തെളിഞ്ഞു...

ഞാൻ അനു...

അത് പറഞ്ഞാലോ...

അല്ല അങ്ങ് ഫ്ലോയിൽ വന്നതാ...

ഓക്കെ...

വീണ്ടും ഗ്യാപ്.....

ചേച്ചി ശിവ സാന്റെ ആരാ ചേച്ചി... ഇടക്ക് കേറി ഒരുവൾ ചോദിച്ചു.. അനു അവളെ നോക്കി പല്ല് കടിച്ചു..

എന്റെ ചേച്ചീടെ ഹസ്ബൻഡ് ആണ് ശിവ സാർ....

ഈ... അവൾ ഒന്ന് ചിരിച്ചു...ഇപ്പൊ വിശ്വാസമായോ എന്ന രീതിയിൽ മറ്റേ കൊച്ച് അവളെ നോക്കി..

അല്ല അനൂന് എന്താ പറയാൻ...ശ്രദ്ധ ചോദിച്ചു..

അല്ല ചേച്ചി നിങ്ങൾ തമ്മിൽ..... ഐ മീൻ... വിക്കിയേട്ടനും ചേച്ചിയും തമ്മിൽ.....

ഞങ്ങൾ ഇഷ്ടത്തിലാണ്... അതിനു......

എടുത്തടിച്ച പോലെ ശ്രദ്ധ പറഞ്ഞപ്പോൾ അനു ഒന്ന് പരുങ്ങി...


തുടരുന്നു.....







©sreelekshmysaksha


പ്രണയിനി 💞62

പ്രണയിനി 💞62

4.8
3383

ഭാഗം 62 💞പ്രണയിനി💞 അല്ല ചേച്ചി നിങ്ങൾ തമ്മിൽ..... ഐ മീൻ... വിക്കിയേട്ടനും ചേച്ചിയും തമ്മിൽ..... ഞങ്ങൾ ഇഷ്ടത്തിലാണ്... അതിനു...... എടുത്തടിച്ച പോലെ ശ്രദ്ധ പറഞ്ഞപ്പോൾ അനു ഒന്ന് പരുങ്ങി... അല്ല... നിങ്ങൾ ഫ്രണ്ട്സ്... എന്തല്ല... എന്താ കുട്ടിയുടെ പ്രശ്നം.... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായതോ.... അതോ ശിവ മാഷ് എന്റെ ചേച്ചീടെ ഹസ്ബൻഡ് ആയതോ.... സച്ചു വലിയ കലിപ്പിൽ പറഞ്ഞതും അനുവും കൂടെ മറ്റുള്ളവരും ഒന്ന് ഞെട്ടി.. സച്ചു ഉള്ളിൽ ചിരിച്ചു മുഖത്ത് കലിപ്പ് ഇട്ടു. അതല്ല ചേച്ചി... ഏതല്ല.... കുട്ടിക്ക് എന്താ വേണ്ടത്... വിക്കി... വിക്കിയേട്ടൻ... വിക്കിയേട്ടനോ.... അവന്റെ പേര് വിക്രം... വിക്രം സത്യ...