Aksharathalukal

പ്രണയിനി 💞65

ഭാഗം 65
💞പ്രണയിനി💞




വിക്കി ഗ്രൗണ്ടിന്റെ പടിയിൽ എങ്ങോട്ടോ നോക്കിയിരുന്നു.


ശ്രദ്ധ പിന്നിലൂടെ ചെന്ന് അവന്റെ പുറത്ത് അടിച്ചു

അവൻ ഞെട്ടി തിരിഞ്ഞു നോക്കി ശ്രദ്ധയെ കണ്ടതും തിരികെ അതുപോലെ ഇരുന്നു..

എന്ത് അടിയാടാ പട്ടി അടിച്ച... ആഹ്.. മനുഷ്യന്റെ പല്ല് പോയി... അവനു അടുത്ത് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു...

അവൻ അത് കേൾക്കാതെ പോലെ ഇരുപ്പ് തുടർന്നു...

ഡാ... അവൾ avane തോണ്ടി വിളിച്ചു..
എവടെ ആരോട്.. മൈൻഡേ ഇല്ലാ..

ഡാ... വിക്കി.....

ഡാ പട്ടി.....

മതി നിർത്ത്.. മടുത്തു.. വാ മിണ്ടാം...

എടാ.....

എടാ.. എടാ... എടാ... എടാ... എടാ.. അവൾ അവനെ അടിച്ചു വിളിച്ചുകൊണ്ടിരുന്നു

നിനക്ക് എന്താ... അവൻ കൈ കുടഞ്ഞുകൊണ്ട് ചോദിച്ചു..

ഡാ തെണ്ടി മതി കലിപ്പ് ഇട്ടത്.. നിനക്ക് ഇത് ചേരില്ല...

ചേരണ്ട.... ഇത്രയൊക്കെ ചേർച്ച മതി...

വോ... എന്താരുന്നു.. അവിടെ ആ പെണ്ണിനെ നി കൊന്നോ...

ആ ചിലപ്പോ കൊന്നെന്നും വരും നിനക്ക് എന്ത് വേണം...

അയ്യോ... അവളെങ്ങാനും ചത്താൽ നി ജയിലിൽ പോവില്ലേ.... ശ്രദ്ധ നിഷ്കുവായി ചോദിച്ചു

ഞാൻ ജയിലിൽ പോയാൽ നിനക്ക് എന്താ...

അയ്യോ.... എനിക്ക് തല്ല് പിടിക്കാനും... രാത്രി മതിൽ ചാടി സിനിമക്ക് കൊണ്ടുവാനും... ഓസ്സിന് ഞ്ഞം ഞ്ഞം വാങി തരാന്നും.. ടീച്ചർ ക്ലാസിനു വെളിയിലാക്കുമ്പോ കൂടെ നിന്ന് തെങ് എണ്ണാനും വേറെ ആരുണ്ട്...

ഇത്രയും ദിവസം ഇതൊക്കെ എങ്ങനെ ആരുന്നു..

മോശം പറയല്ലേ... നി ഇല്ലാഞ്ഞോണ്ട് ഞാൻ കുറച്ചു നന്നായത് ആരുന്നു... ആം.. ഇനിപ്പോ എന്ത് പറയാൻ..

അങ്ങനെ എന്റെ കൂടെ കൂടി നി നന്നാവാതെ ഇരിക്കേണ്ട....

എന്തോ എന്തോ നന്നാവാന....

എന്തെ മൗന വൃതം കഴിഞ്ഞോ...

ഇഹ്ഹ്.. തെറ്റിധാരണ...

തോന്നി.... അതിനു കേൾക്കാൻ നി മനസ് കാണിച്ചോ..

തോന്നിയില്ല...അത് പോട്ടേ എന്ന അടിയാടാ നി അവൾക്ക് ഇട്ട് കൊടുത്തേ അവളെങ്ങാനും ചാത്തിരുന്നെലോ...

ആഹ്.. അപ്പൊ അതൊന്നും ഓർമയില്ല...

എന്ത് ദേഷ്യം ആടാ ചെക്കാ... ഞാൻ കൂടെ പേടിച് പോയി...

ആ..... എനിക്ക് അറീല്ല... അങ്ങനെ ഒന്നും ദേഷ്യം വരില്ല വന്ന പിടിച്ച കിട്ടൂല്ല...

ബെസ്റ്റ്...

അവള് എന്തിയെ...

അവിടെ കിടപ്പുണ്ട് ശ്യാം ആണ് പൊക്കിക്കൊണ്ട് പോയത്...

നാശം... ആ പെണ്ണ് കാരണം സ്വസ്ഥത എന്തെന്ന് അറീല്ല...

ശ്രദ്ധ ഒന്ന് ചിരിച്ചു...

നമുക്ക്‌ കാപ്പി കുടിച്ചാലോ...

വിക്കിയും ചിരിച്ചു..

വാ കുടിക്കാം...

---

രണ്ടും പിണക്കം മാറ്റി വെച് പഴയ പോലെ ആയി... അനു വിക്കിയെ പേടിച് പരാതി ഒന്നും കൊടുക്കാൻ പോയില്ല ഇതോടെ അവളുടെ ഇളക്കം കഴിഞ്ഞു എന്ന് കരുതാം...

വിക്കി.

ഇന്റെർണൽ കഴിഞ്ഞു ശ്രദ്ധ നാട്ടിൽ പോയി മാളുവിനെ കണ്ടു.... കൂടെ അമ്മയും ലെച്ചു അജുവും പോയി..

4മാസം ദാ ന്ന് പറഞ്ഞു പോയി.. മാളു പ്രസവത്തിനു ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആയി.. സച്ചുവിന്റെയും മറ്റും ബോർഡ് എക്സാം കഴിഞ്ഞു റിസൾട്ടും നോക്കി ഇരുപ്പാണ്...

ഇന്നാണ് മാളുവിന്‌ ഡേറ്റ് പറഞ്ഞിരിക്കുന്നത്..

ഹോസ്പിറ്റൽ ലേബർ റൂമിനു മുന്നിൽ അക്ഷമാരായി കത്തിരിക്കുകയാണ് എല്ലാരും... ശിവ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. ചില കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് Dr പറഞ്ഞിരുന്നു.
അതിന്റെ ടെൻഷൻ എല്ലാരിലും പ്രകടമാണ്....

സമയം കഴിയും തോറും എല്ലാരുടെയും ഞെഞ്ചിടിപ്പ് കൂടി വന്നു.. ശ്രദ്ധ കണ്ണടച്ചു പ്രാർത്ഥിച്ചിരുന്നു...

കുറെ ഏറെ നേരത്തെ കത്തിരിപ്പ് ശേഷം ഒരു സിസ്റ്റർ ഡോർ തുറന്നു വന്നു..
എല്ലാരും അവിടേക്ക് ശ്രദ്ധ പായിച്ചു..

ശിഖയുടെ....

നേഴ്സ് ചോദിച്ചതും ശിവ അടുത്തേക്ക് ചെന്നു.

ശിഖ പ്രസവിച്ചു... ഒരാണും പെണ്ണും...

എല്ലാരുടെയും കണ്ണുകളിൽ തിളക്കം.. പിന്നാലെ വന്ന നഴ്സുമ്മാർ കുഞ്ഞിനെ ശിവയുടെയും സച്ചൂന്റെയും കൈയിൽ കൊടുത്തു...

ശിവയുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു... സച്ചുവിന്റെയും..

മാളു.... ശിവ ചോദിച്ചു..

സുഖമായിരിക്കുന്നു. കുറച്ചു കഴിഞ്ഞു റൂമിലേക്ക് മറ്റും... നേഴ്സ് ചിരിച്ചു.

അവർ കുട്ടികളെ തിരികെ വാങ്ങി അകത്തേക്ക് പോയി..

മാളൂനെ റൂമിലോട്ട് മാറ്റി... കുട്ടികളെ ഒന്ന് നോക്കാൻ പോലും ആർക്കും കിട്ടുന്നില്ല സച്ചു രണ്ടാളെയും പിടിച്ചു ഇരിക്കാന്...

ചേട്ടായി പേര് എന്തോ ഇടും.... സച്ചു വലിയ ആലോചനയിൽ ശിവയോട് ചോദിച്ചു...


അതിനൊക്കെ സമയം ഇല്ലേ.... നി ആലോചിക്ക്...

അയ്യേ നിങ്ങളെന്തൊന്ന് അച്ഛനും അമ്മയും മക്കൾക്ക് ഇതുവരെ പേരൊന്നും കണ്ടു വെച്ചില്ലേ..

വയ്യായെങ്കിലും മാളു ചിരിച്ചു...

ആര് പറഞ്ഞു കണ്ട് വെച്ചിട്ടില്ലെന്ന്...

എന്തുവാ പേര്..അവൾ തിരിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു..

അത് സീക്രെട്... ചടങ്ങിന് പറയാ..

അയ്യെടാ... എന്നാൽ ഇവരെ ഞാൻ വിളിക്കാ പേര്..

ആ വിളിക്ക് കേൾക്കട്ടെ...

പാചുവും പൂവാലിയും...

എന്തോന്ന്... എല്ലാനും ചിരിച്ചു... മാളുവിന്‌ ചായ എടുത്തുകൊണ്ടിരുന്ന അമ്മ തിരിഞ്ഞ് അവളെ നോക്കി...

വെളിയിൽ പോയി അകത്തേക്ക് വന്നു കൃഷ്ണമാമ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു.

ശിവയും മാളുവും കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു..

എന്തെ നല്ല പേരല്ലേ സച്ചു മുഖം വീർപ്പിച്ചു.

ആണ് ആണ്..ശിവ സൂപ്പർ എന്ന് കാണിച്ചു..

നമുക്ക്‌ ഒഫീഷ്യൽ പേര് വേറെ വിളിക്കാ ഇപ്പൊ ഇങ്ങനെ വിളിക്കാം എങ്ങനെ....സച്ചു പിരികം പൊക്കി ചോദിച്ചതും നിർത്തിയ ചിരി വീണ്ടും തുടർന്നു...

അവൾ അത് കാര്യമാക്കാതെ പിള്ളേരെ കളിപ്പിക്കാൻ തുടങ്ങി...

ചിറ്റേടെ പാച്ചുകുട്ടാ.... പൂവാലി പെണ്ണെ......

പാച്ചുവും പൂവാലിയും... കോമിക് ബുക്കിലെ പേര് പോലെ ഉണ്ട്... മാളു ചിരിയോടെ പറഞ്ഞു.

അത് പാച്ചുവും കോവാലനും അല്ലേ... സച്ചു തല ചരിച്ചു ചോദിച്ചു...

പോ പെണ്ണെ... മാളു വൈറ്റിൽ കൈ വെച് ചിരിച്ചു..

എനിക്ക് പൂവാലി കേൾക്കുമ്പോ മാമ്മേടെ വീട്ടിലെ പശൂനെ ആണ് ഓർമ വരുന്നേ.... ശിവ ചിരിച്ചു..

ആ മോനെ ഞാൻ അത് പറയാൻ വരുവായിരുന്നു... അമ്മ അവനെ പിന്താങ്ങി...

അതെന്ന പശൂന് മാത്രേ പൂവാലി എന്ന് പേരിടാൻ പറ്റോ... സച്ചു മുഖം വീർപ്പിച്ചു...

എന്റെ മോളെ പൂവാലി എന്ന് വെച്ച അഴകുള്ള വാലുള്ളവൾ എന്നാണ്... അച്ഛൻ ചിരിച്ചു..

ഈശ്ഹ് സച്ചു ചിരിച്ചു.. പിന്നെ എന്തോ ഓർത്ത് പറഞ്ഞു..

അത് സാരമില്ല നമുക്ക്‌ ഇവൾ വലുതാകുമ്പോൾ മാളൂനെ പോലെ കുതിര വാല് വളരാത്താം... അപ്പൊ പേര് ക്രക്കറ് ആവൂലോ...

പോടി... നിയാണ് കുതിര വാലി... ഉള്ള മുടി മുറിച്ചു കളഞ്ഞു വന്നേക്കുന്നു...

ഇഹ്ഹ്. സച്ചു വീണ്ടും ചിരിച്ചു..

ഇനി എന്തായാലും മാറ്റം ഇല്ലാ... പാച്ചുവും പൂവാലിയും സെറ്റ്... സച്ചു കൈ പൊക്കി പറഞ്ഞു.

എല്ലാരവും സമ്മതം എന്നപോലെ ചിരിച്ചു.



---

ദിവസങ്ങൾ വീണ്ടും കടന്നു പോയി കുട്ടികൾക്ക് പേരിട്ടു വൈദേവ്, വൈദേഹി... നമ്മടെ പാച്ചുവും പൂവാലിയും

മൂന്നു മാസ റസ്റ്റ്‌ ഓക്കെ കഴിഞ്ഞ് മാളു തിരിച് പാലക്കാട്‌ എത്തി..

സച്ചു പിന്നെ തിരിച് പോയില്ല കുട്ടികളെ കാണാതെ അവൾ ആകെ പാടെ വിഷമിച്ചു ഇരിക്കാന്... അപ്പുവും മീനുവും തമ്മിൽ ഉള്ള വഴക്ക് കണ്ട് ചിരിക്കലും അത് സോൾവ് ആക്കലുമാണ് ഇപ്പൊ ആളുടെ മെയിൻ പണി..

ഒരു ദിവസം അരിപൊടി ഉണക്കി കൊണ്ട് വന്ന മീനു എതിരെ വന്ന അപ്പുവിനെ കാണാതെ പോയി ദേഹത്ത് ഇടിച്ചു. മീനു അവനെയും കൊഞ്ഞനം കുത്തി സ്റ്റോറൂമിൽ അരിപൊടി കൊണ്ടുവെക്കാൻ പോയി. സ്റ്റോളിന്റെ മണ്ടക്ക് കേറി സർക്കസ് കാണിച് അരിപ്പൊടി വെച്ചതും കാലുതെറ്റി വീഴാൻ പോയി.. അവൾക്ക് പിന്നാലെ സ്റ്റോറൂമിൽ നിന്ന് വെട്ടുകത്തി എടുക്കാൻ വന്ന അപ്പു കണ്ട് അവളെ കേറി പിടിക്കാൻ പോയി ദേ കിടക്കുന്നു രണ്ടും കൂടി താഴെ വിത്ത്‌ അരിപൊടി മഴ

അരിപൊടി തല വഴി വീണതും രണ്ടും കൂടെ അവിടെ കിടന്ന് തല്ല് പിടിക്കാൻ തുടങ്ങി... മലക്കറി മുതൽ ഉപ്പ് വരെ ആയുധം ആക്കി രണ്ടും യുദ്ധം തുടർന്നു...

ഇടക്ക് ഉമയമ്മ വന്നു നോക്കിയപ്പോ സ്റ്റോറൂം മുഴുവൻ സർവ സാധനവും വലിച്ചു വാരി ഇട്ടേക്കുന്നു... രണ്ടിനെയും ഓൻ ദി സ്പോട് ചവിട്ടി പുറത്താക്കി...

പിന്നെ ഒരു ദിവസം മീനു തോട്ടിന്റെ കരയിൽ നിന്ന അപ്പുവിനെ ഒരു കാര്യവുമില്ലാതെ തള്ളി വെള്ളത്തിലിട്ടു അതിനു പകരമായി അവൾ ഉറങ്ങി കിടന്നപ്പോൾ അപ്പു തലവഴി വെള്ളം കമഴ്ത്തി...

ഇതെക്കെ അതിന്റെ വഴിക്ക് ഇങ്ങനെ നടന്നുകൊണ്ടിരുന്നു...

---

എന്താ മാളു.... നടക്കുന്ന കാര്യം പറ...

എന്റെ മാഷേ ഒന്ന് ആലോചിച്ചു നോക്കി....

ആലോചിക്കാൻ ഒന്നുമില്ല ഇത് നടക്കില്ല...

അതെന്ന....

രണ്ടു പേരെയും നന്നായി എനിക്ക് അറിയാവുന്നത് കൊണ്ട്......

തുടരുന്നു...









പ്രണയിനി 66

പ്രണയിനി 66

4.8
4950

ഭാഗം 66 💞പ്രണയിനി💞 എന്താ മാളു.... നടക്കുന്ന കാര്യം പറ... എന്റെ മാഷേ ഒന്ന് ആലോചിച്ചു നോക്കി.... ആലോചിക്കാൻ ഒന്നുമില്ല ഇത് നടക്കില്ല... അതെന്ന.... രണ്ടു പേരെയും നന്നായി എനിക്ക് അറിയാവുന്നത് കൊണ്ട്...... എന്റെ മാഷേ... ഇപ്പോഴത്തെ പോലെ അല്ല കല്യാണം ഓക്കെ കഴിഞ്ഞ അവൾ മാറും നിക്ക് ഉറപ്പാ... സച്ചുവിന്റെ കാര്യം അവിടെ നിക്കട്ടെ... അഭി ഇതിന് ഒരിക്കലും സമ്മതിക്കാൻ പോകില്ല..... ഒരു അധ്യാപകൻ എന്ന നിലയിൽ അവന്റെ മനസ് എനിക്ക് മനസിലാകും... മാഷിനെ പോലെ ആണോ എല്ലാരും.... അല്ലായിരിക്കാം... പക്ഷെ അഭിയെ അറിയാവുന്നത് കൊണ്ട് പറയാന്... ഇങ്ങനെ ഒരു ആലോചന വന്നു എന്ന് അറിഞ്ഞാൽ അവൻ വേണേൽ കൂട്ട് തന്നേ വിട