Aksharathalukal

പ്രണയിനി💞64

ഭാഗം 64

💞പ്രണയിനി💞



പേടിക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞെങ്കിലും ശ്രദ്ധ മാളുവിനെ ഓർത്ത് പേടിച്ചുകൊണ്ടിരുന്നു....

അവസാനം അവൾ ഫോൺ എടുത്ത് അമ്മയെ വിളിച്ചു.അമ്മയും കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞപ്പോഴാണ് അവൾക്ക് സമാദാനമായത്...

ശിവ വിക്കി കൊണ്ട് വിടും എന്ന് പറഞ്ഞെങ്കിലും അവൻ കുറെ വിളിച്ചിട്ടും. കാര്യമാക്കാതെ ബസിനു പോയി... ഇതിനോടകം അവൾ വഴിയൊക്കെ പഠിച്ചിരുന്നു...

വിക്കി വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ട്. അവൻ ഫറയെ കൊണ്ട് വിളിപ്പിച്ചു. ഫറയോട് കാര്യങ്ങൾ പറഞ്ഞെങ്കിലും നേരത്തെ പറയാഞ്ഞതിൽ അവൾക്കും ദേഷ്യം തോന്നി...

പ്രശ്നം സോൾവ് ആക്കാൻ ഫറയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ശ്രദ്ധ പിണക്കത്തിൽ തന്നേ ആയിരുന്നു..

അമ്മയും ശ്രദ്ധയും അന്ന് തന്നേ അജു അവിടേക്ക് വിളിച്ചുകൊണ്ടു പോയി.
---

ദിവസങ്ങൾ കൊഴിഞ്ഞു. വിക്കിയോട് മിണ്ടാതിരിക്കാൻ വേണ്ടി അവൾ മനഃപൂർവം ഇന്റെർണൽ തിരക്ക് അഭിനയിച്ചു.. വിക്കി ഒരുപാട് പ്രാവശ്യം മിണ്ടാൻ ശ്രമിച്ചെങ്കിലും അവൾ വാശിയിലായിരുന്നു... പിന്നെ ആ ദേഷ്യം വിക്കിയിലേക്കും പകർന്നു. ഇനി അവൾ ഇങ്ങോട്ട് മിണ്ടിയാലേ മിണ്ടു എന്ന് അവനും വാശിയിലായി... ദിവ്യയും ഫറയും ഒരുപാട് ശ്രമിച്ചെങ്കിലും രണ്ടും അമ്പിനും വില്ലിനും അടുത്തില്ല...

ഇതിനിടക്ക് വിക്കിയും അനുവും തമ്മിൽ യുദ്ധം നടന്നിരുന്നു... ശ്രദ്ധയുമായുള്ള വഴക്കിൽ അവൾ കുറെ തവണ തല്ല് ഇരന്നു വാങ്ങി..


ശിവ അവിടെ എത്തിയപ്പോൾ തന്നേ മാളുവിന്റെ പകുതി അസുഖം പോയി... അതും പറഞ്ഞു എല്ലാരും അവളെ കളിയാക്കി..

ഇനിയുള്ള മാസം ബെഡ് റസ്റ്റ്‌ പറഞ്ഞിരിക്കുകയാണ്.... ശ്രദ്ധ ദിവസവും മൂന്നു നാലു തവണ വിളിക്കും. എങ്കിലും അവൾക്ക് സമാദാനം ഇല്ല... എങ്ങനേലും ഇന്റെർണൽ കഴിഞ്ഞ് അങ്ങോട്ട് പോകാൻ നിൽക്കുവാണ് അവൾ.


ലെച്ചുവാണ് ഇപ്പോൾ ശ്രദ്ധയെ കോളേജിൽ ഡ്രോപ്പ് ചെയ്യുന്നത്. ആള് പണിയെടുക്കാൻ ഉള്ള മടി കൊണ്ട് ഇപ്പോൾ നല്ല കുടുംബിനി പോലെ ഇരിക്കുന്നു... മാത്‍സ്സിന് മാത്രം കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്..


രാവിലെ ചെന്നാൽ ഇപ്പൊ പഴയ പോലെ കാപ്പി കുടിക്കൽ ഒന്നുമില്ല.. ശ്രദ്ധയും ഫറയും മറ്റും ക്ലാസിലും വിക്കിയും ശ്യാമും പുറത്ത് എവിടെയെങ്കിലും പോകും..

തമ്മിൽ തമ്മിൽ കണ്ടാലും നോക്കുക പോലും ഇല്ലാ...

രണ്ടു പേരുടെയും പിണക്കം ക്ലാസ്സ്‌ ഫുൾ അറിഞ്ഞു... ഇത്രയും ചെറിയ കാര്യത്തിൽ ഇവർ പിണങ്ങി മാറി നിൽക്കുന്നത് എല്ലാർക്കും അത്ഭുതമായി...

ശ്രദ്ധയുടെ മനസ്സിൽ ഇപ്പോഴും വിക്കിക്കും അനുവിനെ ഇഷ്ട്ടമാണ്.. അതിൽ താൻ തടസം ആകാതിരിക്കാൻ അവൻ തുറന്ന് പറഞ്ഞില്ല ഇതാണ് അവളുടെ മനസ്സിൽ വിക്കി യും മറ്റും പലരും തുറന്ന് പറയാൻ നോക്കിയെങ്കിലും അവൾ അത് കേൾക്കാൻ കൂടെ കൂട്ടാക്കിയിരുന്നില്ല..


ഒരു ദിവസം ഉച്ചക്ക് കഴിച്ചു കഴിഞ്ഞ് കൈകഴുകി വന്ന ശ്രദ്ധയെ കടന്നു അനു നടന്നു പോയി പരസ്പരം രണ്ടു പേരും പുച്ഛിച്ചു നടന്നു..

ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ വാതിലിനു മുന്നിൽ ഒരാൾക്കൂട്ടം..

കൂട്ടത്തിൽ വിക്കിയുടെ ശബ്ദം അവൾക്ക് പെട്ടന്ന് മനസിലായി..

കുട്ടികളുടെ ഇടയിലൂടെ അവൾ ഉള്ളിലേക്ക് നോക്കി.

പടോ.....

അനുവിന്റെ കവിളിൽ വിക്കി ആഞ്ഞടിച്ചു. ശ്രദ്ധ കണ്ണ് ചിമ്മി തുറന്നു വിക്കിയെ ഇത്രയും ദേഷ്യത്തിൽ ആദ്യമായാണ് കാണുന്നത് കണ്ണെല്ലാം ചുവന്നു കലങ്ങി നിൽപ്പുണ്ട് കൈയിലെയും കഴുത്തിലെയും ഞരമ്പ് തെളിഞ്ഞു കിടക്കുന്നു ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിൽക്കുന്ന വിക്കി..അവനെ കണ്ട് ശ്രദ്ധക്കും ഉള്ളിൽ ചെറിയ പേടി തോന്നി...

ഈ കോലത്തിൽ അവന്റെ കൈയിൽ നിന്ന് തല്ലു വാങ്ങിയ അനുവിന്റെ പല്ലിന്റെ എണ്ണത്തിൽ തീരുമാനമായി എന്നവൾക് മനസിലായി...

ഡി &@%@%&#%₹.... നിനക്ക് പറഞ്ഞ മനസിലാവില്ലേ.... വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കയറുന്നോ...*@%@%%*%##. പിന്നെയും എന്തൊക്കെയോ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചുകൊണ്ടു അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു..
അവൾ നഖം കൊണ്ട് മാന്തിയപ്പോൾ കൈ രണ്ടും പിടിച്ചു തിരിച് അവൻ കഴുത്തിലേക്ക് ആക്കി പിടിത്തം... അനു ശ്വാസം കിട്ടാതെ പിടഞ്ഞു

ശ്രദ്ധ പോലും അവന്റെ പ്രവർത്തിയിൽ ഞെട്ടി... കൊല്ലാൻ വേണ്ടി പിടിച്ച പോലെ...

അവളുടെ ഫ്രണ്ട്സ് അവനെ പിടിച്ചു മാറ്റാൻ നോക്കുന്നെങ്കിലും അവൻ പിടി ഒന്നുകൂടെ മുറുക്കിയതല്ലാതെ വിട്ടില്ല

വിക്കി..... അവൾ വിളിച്ചുകൊണ്ടു അവന്റെ കൈയിൽ കേറി പിടിച്ചു ശ്രദ്ധ ഒരുപാട് പാട് പെട്ട് അവന്റെ കൈ വിടുവിപ്പിച്ചു..

അനു ശ്വാസം വലിച്ചു വിട്ടു ശ്വാസം കിട്ടാഞ്ഞതുകൊണ്ട് തലകറങ്ങും പോലെ തോന്നി അവൾ നിലത്തേക്ക് ഇരുന്നു.കുട്ടികൾ എല്ലാം കൂടെ പിടിച്ചു അവളെ ക്ലാസ്സിലേക്ക് കൊണ്ടുപോയി


മാറി നിൽക്ക് എന്തോന്നാ ഈ കാണിക്കുന്നേ... അവൾ ചത്തു പോകും....

വിക്കി പല്ല് കടിച്ചു ദേഷ്യം അടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... അത് കാണുമ്പോൾ ശ്രദ്ധക്ക് പേടി കൂടി വന്നു..

നിനക്ക് എന്താ ഭ്രാന്ത് ആയോ...
പറഞ്ഞു നിർത്തും മുൻപ് അവൾക്ക് അടി കൊണ്ടു...

ശ്രദ്ധ കവിൾ പൊത്തി നിന്നു... അനുവിന് കിട്ടിയതിന്റെ നാലിൽ ഒന്ന് പോലും ഇല്ലങ്കിലും അവൾക്ക് ശരിക്കും വേദനിച്ചു...

എന്നിട്ടും കലിയടങ്ങാതെ വിക്കി ഭിത്തിയിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു..
ശ്രദ്ധ കൈയിൽ കേറി പിടിച്ചതും നിലത്ത് രണ്ട് ചവിട്ടു കൊടുത്ത് അവൻ എവിടേക്കോ ഇറങ്ങി പോയി...

ശ്രദ്ധക്ക് മനസ്സിലായിരുന്നു അവൻ ദേഷ്യം കൊണ്ട് കണ്ണുകാണാതെ അടിച്ചുപോയതാണെന്ന്...

ബാക്കി എല്ലാരും അവനിപ്പോൾ എന്തിനാണ് ശ്രദ്ധയെ അടിച്ചത് എന്ന ആലോചനയിൽ ആയിരുന്നു..

എടി... അവൻ എന്തിനാ നിന്നെ അടിച്ച... ഫറ വന്നു അവളുടെ കവിളിൽ വിരൽ വെച് ചോദിച്ചു..

അവൻ അറിയാതെ അടിച്ചു പോയതാ   അത് വിട്... അല്ല ആ തല്ലുകൊള്ളി എന്തെ...

അവളുടെ ശവം എടുക്കാനായി എന്ന തോന്നുന്നേ... ദിവ്യ അല്പം കളിയായും അൽപ്പം കാര്യമായും പറഞ്ഞു..


എന്തോ അടിയാടി വിക്കി അടിച്ച..... ഊഹ് കണ്ടു നിന്ന എല്ലാത്തിന്റെയും കിളി പോയി..

അതെല്ലാടി... നീയെങ്ങാനും പിടിച്ചു മാറ്റാൻ വൈകിയിരുന്നേൽ ഇന്ന് ആ പെണ്ണ് ചത്തേനെ....

എന്താ പ്രശനം... എന്തിനാ അവൻ അവളെ തല്ലിയെ.... ശ്രദ്ധ കാര്യമറിയാതെ ചോദിച്ചു..

ആ ഞങ്ങൾക്കും കൃത്യമായി അറീല്ല... ഇങ്ങോട്ട് കേറിയപ്പോൾ ആ പെണ്ണ് ഇവനെ നോക്കി ക്ലാസിനു വെളിയിൽ ഉണ്ടായിരുന്നു.. ഞാൻ അകത്ത് കേറി വെള്ളം കുടിക്കുന്ന സമയം കൊണ്ട് അവൾ എന്തേലും വേണ്ടാദീനം പറഞ്ഞു കാണും... ബഹളം കേട്ട് നോക്കുമ്പോ വിക്കി അവളോട് കയർക്കുന്നത് ആണ് കണ്ടത്...

നിന്നെ പറ്റി ആയിരുന്നു എന്ന തോന്നുന്നേ...നിന്റെ പേരൊക്കെ പറഞ്ഞിരുന്നു...

അല്ലേലും അവൻ അവൾക്കിട്ട് ഒന്ന് ഓങ്ങി വെച്ചേക്കുവായിരുന്നു... കുറേനാളായി അവൾക്ക് ഇളക്കം തുടങ്ങിയിട്ട്..

പിന്നെ മനുഷ്യൻ ക്ഷമിക്കുന്നതിനും പരിധി ഇല്ലേ... അവളുടെ അമ്മൂമ്മേടെ ഒരു ഷോ ഓഫ്....

ച്... മിണ്ടാതിരിക്കടി...ശ്രദ്ധ ഫറയെ വിലക്കി..

പിന്നെ.... വിക്കി അവളെയും അവളുടെ കുടുംബക്കരെയും രണ്ടു തലമുറ വരെയും വിളിച്ചിട്ടാണ് പോയത്... ഇതൊക്കെ വെറും ലോ....

അത് ശരിയാ.... ദിവ്യയും ചിരിച്ചു.

അല്ലേലും ഈ സൈലന്റ് ആയിറ്റ് ഇരിക്കുന്നോരെ ചെന്ന് ചൊറിയൻ നിൽക്കരുത്... അവരൊന്നു വൈലന്റ് ആയ ദോ ആ പെണ്ണ് പോയ പോലെ പോകേണ്ടി വരും...

ശ്രദ്ധയും അറിയാതെ ചീരിച്ചുപോയി


അല്ല പെട്ടന്ന് മോളുടെ പിണക്കം ഓക്കെ മാറിയോ... ദിവ്യ ഇടുപ്പിൽ കൈകുത്തി ചോദിച്ചു..

പിന്നെ ആ കോലത്തിൽ പിണക്കം എടുത്ത് നിന്നിരുന്നേൽ ഇന്ന് അനു വടിയായേനെ...

എടി... ആ പെണ്ണ് ചത്തോ...

ആവോ..

വാ പോയി നോക്കാം..

വേദ ചേച്ചിക്ക് അടുത്ത പണിയായി... ഇതിന് കുറഞ്ഞത് സസ്പെന്ഷൻ ഉറപ്പാണ്......ഫറ പറഞ്ഞപ്പോൾ ദിവ്യയും അത് ശരി വെച്ചു..

എന്തോ അതോർത്തപ്പോൾ ശ്രദ്ധയുടെ മുഖം മങ്ങി...

നി വാ... ആ അനുനൂനെ ഒന്ന് നോക്കിയിട്ട് വരാം...

ആ.. നിങ്ങൾ നടന്നോ ഞാൻ ഇപ്പൊ വരാം..

വിക്കിയെ തപ്പിയാണോ...

അവൾ ഒന്ന് ചിരിച്ചു വിക്കി പോയ വഴിയേ നടന്നു...

ശ്യാം അനുവിനെ പൊക്കി കൊണ്ട് പോയതുകൊണ്ട് വിക്കി ഒറ്റക്ക് ആവും എന്നവൾക്ക് ഉറപ്പ് ആയിരുന്നു..




വിക്കി ഗ്രൗണ്ടിന്റെ പടിയിൽ എങ്ങോട്ടോ നോക്കിയിരുന്നു.


ശ്രദ്ധ പിന്നിലൂടെ ചെന്ന് അവന്റെ പുറത്ത് അടിച്ചു

അവൻ ഞെട്ടി തിരിഞ്ഞു നോക്കി ശ്രദ്ധയെ കണ്ടതും തിരികെ അതുപോലെ ഇരുന്നു..

എന്ത് അടിയാടാ പട്ടി അടിച്ച... ആഹ്.. മനുഷ്യന്റെ പല്ല് പോയി... അവനു അടുത്ത് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു...

അവൻ അത് കേൾക്കാതെ പോലെ ഇരുപ്പ് തുടർന്നു...


തുടരുന്നു....









പ്രണയിനി 💞65

പ്രണയിനി 💞65

4.8
3559

ഭാഗം 65 💞പ്രണയിനി💞 വിക്കി ഗ്രൗണ്ടിന്റെ പടിയിൽ എങ്ങോട്ടോ നോക്കിയിരുന്നു. ശ്രദ്ധ പിന്നിലൂടെ ചെന്ന് അവന്റെ പുറത്ത് അടിച്ചു അവൻ ഞെട്ടി തിരിഞ്ഞു നോക്കി ശ്രദ്ധയെ കണ്ടതും തിരികെ അതുപോലെ ഇരുന്നു.. എന്ത് അടിയാടാ പട്ടി അടിച്ച... ആഹ്.. മനുഷ്യന്റെ പല്ല് പോയി... അവനു അടുത്ത് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു... അവൻ അത് കേൾക്കാതെ പോലെ ഇരുപ്പ് തുടർന്നു... ഡാ... അവൾ avane തോണ്ടി വിളിച്ചു.. എവടെ ആരോട്.. മൈൻഡേ ഇല്ലാ.. ഡാ... വിക്കി..... ഡാ പട്ടി..... മതി നിർത്ത്.. മടുത്തു.. വാ മിണ്ടാം... എടാ..... എടാ.. എടാ... എടാ... എടാ... എടാ.. അവൾ അവനെ അടിച്ചു വിളിച്ചുകൊണ്ടിരുന്നു നിനക്ക് എന്താ... അവൻ കൈ കുടഞ്ഞുകൊണ്ട്