Aksharathalukal

💕കാണാച്ചരട് 💕 -22

    💕കാണാച്ചരട് 💕
      (a family love story )
 
 
               ഭാഗം -22
 
 
        ✍️Rafeenamujeeb.. 
       =================
 
     
        " കോടതിക്കു മുമ്പിൽ  തന്റെ കയ്യിലുള്ള തെളിവ് ഉയർത്തിപിടിക്കുമ്പോൾ അനിരുദ്ധന്റെ ആത്‌മവിശ്വാസം ഒന്നുകൂടി ഉയർന്നു. 
 
     ഇത് എന്റെ ആത്മമിത്രം എന്റെ സന്തത സഹജാരി കൊല്ലപ്പെട്ട ദേവന്റെ ശബ്ദമാണ്, അവൻ അവസാനമായി സംസാരിച്ചത് എന്നോടാണ്, മരണത്തിനു മണിക്കൂറുകൾക്ക് മുമ്പുള്ള അവന്റെ വാക്കുകൾ, ബഹുമാനപ്പെട്ട കോടതി ഇതൊന്നു കേൾക്കാൻ മനസ്സുകാണിക്കണം, അദ്ദേഹം ആ തെളിവ് കോടതിക്ക് മുന്പാകെ സമർപ്പിച്ചു കൊണ്ടു പറഞ്ഞു. 
 
    മജിസ്‌ട്രേട് ആ തെളിവുകൾ വാങ്ങി പരിശോധിച്ചു, അവിടെ ആ ഓഡിയോ പ്ലേ ചെയ്തു.. 
 
    അതിൽ നിന്നും ദേവന്റെ ശബ്ദം മുഴങ്ങിക്കേട്ടതും അനിരുദ്ധന്റെ ഓർമ്മയിലേക്ക് അന്നേ ദിവസം കയറിവന്നു. 
 
    അത്യാവശ്യമായി രണ്ടു കേസുകൾക്കുള്ള റെഫറൻസ് തയ്യാറാക്കാൻ വേണ്ടിയാണ് അന്ന് താൻ ഓഫീസിലേക്ക് പോയത്, കൂട്ടിനു രണ്ടു ജൂനിയർ ലോയേഴ്‌സുമുണ്ട്.  അതിന്റെ ജോലി തകൃതിയായി നടക്കുമ്പോഴാണ് ദേവന്റെ കാൾ വന്നത്. 
 
     ആ ദേവാ  പറയെടാ ഞാൻ ഇന്ന് ഇത്തിരി ബിസി ആയിരുന്നു അതാ നിന്നെ വിളിക്കാഞ്ഞത് ഫോൺ എടുത്ത ഉടനെ  അനിരുദ്ധൻ അവനോട് പറഞ്ഞു. 
 
    ടാ അനിരുദ്ധാ എന്റെ മക്കൾ.... ദേവന്റെ ശബ്ദം ഒന്നിടറി. 
 
    അവന്റെ ശബ്ദം കേട്ടതും അനിരുദ്ധൻ ചാടിയെഴുന്നേറ്റു. 
ദേവന്റെ ശബ്ദം നന്നായി വിറക്കുന്നുണ്ടായിരുന്നു, ഒരുപാട് സങ്കടം ഉള്ളിലുള്ളത് പോലെ തോന്നി. 
 
   എന്താടാ..... എന്തുപറ്റി.....? 
 നിന്റെ ശബ്ദമെന്താ വല്ലാതെയിരിക്കുന്നത്...? 
 
     എന്റെ മക്കൾ മരിച്ചതല്ലടാ.... കൊന്നതാ എന്റെ പൊന്നുമക്കളെ കൊന്നതാ അതു പറയുമ്പോൾ ദേവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 
 
    ആരാടാ ആരാ അവരോടീ ചതി ചെയ്തത്....?  
 
    എല്ലാം ഞാൻ പറയാം എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം, ചില തെളിവുകൾ നിന്നെ ഏൽപ്പിക്കാനുണ്ട്, നീ വീട്ടിലേക്ക് വാ ഞാൻ അവിടെ കാണും.. 
 
    അത്യാവശ്യമായി ചിലകാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, അതുകഴിഞ്ഞാൽ ഞാൻ ഓടിവരാം നീ ടെൻഷനാവാതെ ദേവനെ സമാധാനിപ്പിച്ചു അനിരുദ്ധൻ പറഞ്ഞു. 
 
    നീ വേഗം വാ ഞനിപ്പോൾ ഫോൺ വെക്കുവാ ഡ്രൈവിംഗിലാ.. 
 
   നീ വെച്ചോ ഞാൻ ഇതാ എത്തി എന്ന് പറഞ്ഞു കാൾ കട്ട് ചെയ്യാൻ നിന്നതും അനിരുദ്ധാ എന്നുള്ള ദേവന്റെ വിളികേട്ടതും അവനു പറയാനുള്ളത് കേൾക്കാനായി കാതോർത്തു . 
 
     ടാ എന്റെ മോള് അവളു പാവാടാ... എനിക്കെന്തെങ്കിലും പറ്റിയാൽ അവൾക്കാരുമില്ലെടാ... 
 
    നീ എന്തൊക്കെയാ ഈ പറയുന്നത്, വെറുതെ വേണ്ടാത്തതൊന്നും ചിന്തിച്ചുകൂട്ടല്ലേ ഞാൻ വരുന്നത് വരെ നീയൊന്നു ക്ഷമിക്ക് അനിരുദ്ധൻ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു. 
 
     ഞാൻ പറയുന്നത് നീയൊന്നു കേൾക്ക്, ഗിരി ഒത്തിരി നല്ലവനാ എന്റെ മോളെ അവന്റെ കയ്യിൽ ഏൽപ്പിക്കണമെന്നാണെന്റെ ആഗ്രഹം, അവനെനിക്ക് മോനെപോലെയാണ്, ആ കയ്യിൽ അവൾ സുരക്ഷിതയായിരിക്കും, ഇനി നാളെ ഞാൻ ഇല്ലെങ്കിലും നീ അതു ഭംഗിയായി എത്രയും പെട്ടന്ന് ചെയ്യണം ഇതെന്റെ വലിയ ഒരാഗ്രഹമാണ്, ദേവന്റെ ശബ്ദം സങ്കടത്തിൽ കലർന്നിരുന്നു അപ്പോഴേക്കും... 
 
    അതൊക്കെ നമുക്ക് വേണ്ടപോലെ ചെയ്യടാ എനിക്കും അതു സന്തോഷമേയുള്ളു ഞാനങ്ങോട്ടു പെട്ടന്ന് വരാം നമുക്ക് നേരിൽ സംസാരിക്കാം എന്നും പറഞ്ഞു ആ സംഭാഷണം അവസാനിപ്പിച്ചു, അതവന്റെ അവസാനവാക്കുകളാണെന്ന് ഒരിക്കൽ പോലും താൻ ഓർത്തില്ല, 
ജോലിയൊക്കെ തീർത്തു അവന്റെ അടുത്തേക്ക് ധൃതിയിൽ ഇറങ്ങുമ്പോഴാണ് അവന്റെ മരണവാർത്ത തന്നെ തേടിയെത്തിയത്, ആ സംഭവം ഓർമ്മയിൽ വന്നതും അനിരുദ്ധന്റെ കണ്ണുകൾ നിറഞ്ഞു. 
 
    ദേവന്റെ ശബ്ദം ഗിരിയുടെ കണ്ണുകളും  നിറച്ചു, ആരുമില്ലാത്ത തന്നെ എന്തിന് അദ്ദേഹം ഇത്ര സ്നേഹിച്ചു, സ്വന്തം മകളെ തന്നെ ഏൽപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ എത്രത്തോളം തനിക്ക് അദ്ദേഹം പരിഗണന തന്നിട്ടുണ്ടാവും, ആരും സ്നേഹിക്കാനില്ലാത്ത തനിക്ക് കിട്ടിയ നിധിയായിരുന്നു ദേവൻ സാർ, അതും ഇന്ന് കൈവിട്ടു പോയിരിക്കുന്നു.
 
    ഒബ്ജക്ഷൻ മൈ ലോഡ്, ഇങ്ങനെയൊരു കൃത്രിമമായി നിർമ്മിച്ച ഓഡിയോ സന്ദേശം കൊണ്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് പ്രതിഭാഗം വക്കീൽ, ഇതൊരു തെളിവായി കണക്കാക്കാതെ കുറ്റം ചുമത്തപ്പെട്ട ഗിരി ഈ കേസിൽ  കുറ്റക്കാരനാണെന്ന് വിധിച്ചു അർഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്...
 
    ഒബ്ജക്ഷൻ യുവർ ഓണർ, ഈ വാദം തുടങ്ങിയതുമുതൽ എന്റെ സുഹൃത്ത് ഒന്നും കേൾക്കാതെ സ്വയം ഓരോന്ന് സങ്കൽപ്പിച്ച് വിളിച്ചു പറയുകയാണ് ആദ്യം എന്നെ ഒന്ന് ശ്രവിക്കാൻ അദ്ദേഹത്തോട് ഞാൻ താഴ്മയോടെ പറയുന്നു.
    
    ബഹുമാനപ്പെട്ട കോടതിക്കു മുൻപാകെ ഞാൻ സമർപ്പിച്ച ഈ ശബ്ദം ആർക്കുവേണമെങ്കിലും ഉണ്ടാക്കാൻ കഴിയുന്നതാണ് എന്ന് എനിക്കും അറിയാം, ഒരു പ്രഗത്ഭനായ മിമിക്രി ആർട്ടിസ്റ്റ് വിചാരിച്ചാൽ ഇതിനൊക്കെ ഈ കാലത്ത് ഒരു പണിയുമില്ല.
 
      ഇത് ദേവന്റെയാണെന്ന് തെളിയിക്കാൻ എന്റെ പക്കൽ ധാരാളം തെളിവുകളുണ്ട്.
 
     ഈ സന്ദേശം പരിശോധിച്ചാൽ അറിയാൻ പറ്റും ഈ കാൾ വന്നത് ദേവന്റെ ഫോണിൽ നിന്നാണെന്ന്‌. 
 
    ആ സമയത്ത് ദേവനുണ്ടായിരുന്ന ടവറിന്റെ ലൊക്കേഷനാണിത്. കോടതിക്കു മുന്പാകെ ഒരു പേപ്പർ നീട്ടിക്കൊണ്ട് പറഞ്ഞു. 
 
    ഇനി ഇത് ആ സമയത്തെ ആ ഭാഗത്തുള്ള എല്ലാ കടയിലെയും സി സി ടി വി ദൃശ്യങ്ങളാണ്, ഇതിലൊക്കെയും ദേവനും വണ്ടിയും കൃത്യമായി പതിഞ്ഞിട്ടുണ്ട്. കോടതിക്ക് ഇതൊക്കെ പരിശോധിച്ചാൽ അതു ബോധ്യപ്പെടുന്നതാണ്.  ആ തെളിവുകൾ കോടതിക്കുമുന്പാകെ സമർപ്പിച്ചു അനിരുദ്ധൻ പറഞ്ഞു.
 
     ഈ സമയങ്ങളിൽ എല്ലാം ഗിരി ആ പ്രദേശത്ത് പോലും ഉണ്ടായിരുന്നില്ല.
 
    ഓഫീസ് കാര്യങ്ങളുമായി ഒരു മീറ്റിങ്ങിലായിരുന്നു, ദേവന്റെ മരണം നടക്കുന്ന സമയത്ത് അവൻ ആ മീറ്റിംഗ് അറ്റൻഡ് ചെയ്തതിനുള്ള തെളിവുകളാണ് ഇത്.. 
 
   ഇവയെല്ലാം പരിശോധിച്ചാൽ തന്നെ അറിയാൻ സാധിക്കും എന്റെ കക്ഷി കുറ്റക്കാരനല്ല എന്ന്, ഗിരിയുടെ മേൽ  ഉന്നയിച്ച എല്ലാ കുറ്റങ്ങളും അവന്റെ മേൽ ചാർത്തപ്പെട്ട താണെന്നും എന്റെ കക്ഷി ഈ കാര്യത്തിൽ നിരപരാധിയാണെന്നും ഞാൻ ഈ കോടതി മുൻപാകെ ഉണർത്തുന്നു. ആയതിനാൽ എന്റെ കക്ഷിയെ ഈ കേസിൽ നിന്നും നിരുപാധികം വിട്ടയക്കണമെന്ന് ഞാൻ ഈ കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു. അനിരുദ്ധൻ ആത്മവിശ്വാസത്തോടെ അത്രയും പറഞ്ഞവസാനിപ്പിച്ചു അവിടെയിരുന്നു. 
 
    മേൽ പറഞ്ഞ കുറ്റങ്ങളൊന്നും പ്രോസിക്യൂഷന് തെളിയിക്കാൻ സാധിക്കാത്തതിനാലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാനുള്ള ഒരു തെളിവുകളും കോടതിക്ക് മുമ്പാകെ ലഭിക്കാത്തതിനാലും  ഈ കേസിൽ  പ്രതിചേർക്കപ്പെട്ട ഗിരിയെ കുറ്റവിമുക്തനാക്കി നിരുപാധികം ഈ കോടതി വിട്ടയക്കുന്നു.
 
    ആ വാർത്ത കേട്ടതും അനിരുദ്ധന്റെ  മുഖത്തു സന്തോഷം  വിരിഞ്ഞു ഗിരിയുടെ മനസ്സും ഒന്ന്  സമാധാനമായി. 
 
     കോടതി വിട്ടിറങ്ങുമ്പോൾ തന്നെ നോക്കി നിൽക്കുന്ന അശോകൻ സാറിന്റെ മുൻപിലേക്ക് ഗിരിചെന്നു. 
 
   അയാളെ ഒന്ന് അടിമുടി നോക്കി തന്റെ മീശയൊന്ന് പിരിച്ചു. 
 
     അപ്പോൾ നമുക്ക് വൈകാതെ ഒന്ന് കാണാം  സാറേ... ഒരു പുഞ്ചിരിയോടെ അയാളെ നോക്കി ഗിരി പറഞ്ഞു.
 
     അതൊക്കെ നമുക്ക് പതിയെ കാണാം ഗിരി, ധൃതി വേണ്ട, മോൻ വാ കണക്കുകളൊക്കെ നമുക്കിനിയും തീർക്കാനുണ്ട് അനിരുദ്ധൻ അതും പറഞ്ഞ് ഗിരിയുടെ കൈപിടിച്ചു മുൻപോട്ടു നടന്നു.
 
     ഒരിക്കൽ കൂടി അശോകനെ ഒന്നു നോക്കി ഗിരിയും അയാൾക്കൊപ്പം നടന്നു.
 
********************************************
 
      കോടതിയിൽ നിന്നും ഒരു വിവരം ലഭിക്കാത്തതുകൊണ്ട് ദേവ ആകെ ടെൻഷനിലായിരുന്നു.
 
     പലതവണ അങ്കിളിനെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു.
 
    ബാൽക്കണി യിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് അനിരുദ്ധന്റെ  കാർ ഗേറ്റ് കടന്ന് വരുന്നത് അവൾ കണ്ടത്.
 
     അവൾ ഓടി താഴെക്കെത്തി.
 
   കാറിൽ നിന്നും അങ്കിളിനൊപ്പം ഗിരി ഇറങ്ങുന്നത് കണ്ടതും അവളുടെ മനസ്സൊന്നു തണുത്തു.
 
      ഇതാ ഞാൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു, ഇനി എന്താന്ന് വെച്ചാൽ മോൾ തീരുമാനിച്ചോ, ഒരു  പുഞ്ചിരിയോടെ ദേവയെ നോക്കി അദ്ദേഹം പറഞ്ഞു.
 
     ഗിരി യുടെ മുഖത്ത് അടിയുടെ പാടുകൾ ഒരുപാടുണ്ട്, അത് കണ്ടതും ദേവയുടെ ഉള്ളൊന്നു പിടഞ്ഞു.
 
     നീ വാ കഴിക്കാൻ എന്തെങ്കിലും എടുക്ക് അനിരുദ്ധൻ അതുംപറഞ്ഞു ദേവയെ പിടിച്ചു ഉള്ളിലേക്ക് നടന്നു. 
 
     അകത്ത് എത്തിയതും അനിരുദ്ധൻ എല്ലാവരോടും അവിടേക്ക് വരാൻ പറഞ്ഞു, 
 
     അമ്മായിമാരും നകുലനും അഖിലും മറ്റുള്ളവരും അവിടേക്ക് വന്നു.
 
     മുഖവുര ഇല്ലാതെ കാര്യം പറയാം, ഇന്ന് കോടതിയിൽ നടന്ന കാര്യങ്ങൾ ഇതിനോടകംതന്നെ നിങ്ങളെല്ലാവരും അറിഞ്ഞിരിക്കും എന്ന് എനിക്കുറപ്പാണ്. അതിൽ പറഞ്ഞ കാര്യങ്ങൾ എനിക്ക് നടപ്പിലാക്കണം.
 എന്റെ സുഹൃത്ത് അവസാനമായി എന്നെ ഏൽപ്പിച്ച കാര്യമാണ് അത്, അത് ഭംഗിയായി എനിക്ക് നിർവഹിക്കണം എത്രയും പെട്ടെന്ന് തന്നെ. അനിരുദ്ധൻ എല്ലാവരെയും നോക്കി പറഞ്ഞു.
 
    അതിന് ഇതിപ്പോ രണ്ടുമരണം കഴിഞ്ഞ വീടല്ലേ,? ഇത്ര പെട്ടെന്ന് ശുഭ കാര്യങ്ങൾ നടത്താൻ പാടില്ല. നാരായണീയാണ് മറുപടി കൊടുത്തത്. 
 
    അത് കേട്ടതും അനിരുദ്ധൻ ഒന്നു പുഞ്ചിരിച്ചു.
 
   ആഘോഷമായി ഇങ്ങനെ ഒരു കാര്യം ഇനി നടത്തേണ്ട, ഏറ്റവും ചെറിയ ഒരു ചടങ്ങ്, അതും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ. അതിനെ എതിർത്തുകൊണ്ട് ആരും വരണ്ട, വന്നാൽ അതിനുള്ള ഭവിഷത്ത് കൂടി  അനുഭവിക്കാൻ ഒരുങ്ങണം. അനിരുദ്ധൻ പറയുന്നത് കേട്ട് ആരും ഒന്നും മറുപടി കൊടുക്കാതെ നിന്നു. 
 
    ദേവ കാര്യം ഒന്നും അറിയാതെ എല്ലാവരെയും നോക്കി, 
 
    മോളിങ്ങു  വാ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്നും പറഞ്ഞു അനിരുദ്ധൻ അവളെയും വിളിച്ച് മുകളിലേക്ക് പോയി.
 
     അമ്മായിമാർ ഗിരിയെ ഒന്ന് തുറുപ്പിച്ചു നോക്കി അടുക്കളയിലേക്ക് പോയി. 
 
   നകുലനും അഖിലും ഒന്നും മിണ്ടാതെ അവിടെ നിന്നു, 
 
   ശ്വേതയും അരുണിമയും ആരോഹിയും ഗിരിക്ക് ചുറ്റും കൂടി, 
ഗിരിയുടെ മുറിവുകൾ കണ്ട് ആരോഹിയുടെ ഉള്ളൊന്നു പിടഞ്ഞു, ചെന്നു ഒന്ന്  തലോടിക്കൊടുക്കണമെന്നുണ്ട്, പക്ഷെ ചേട്ടന്മാരെപ്പേടിച്ചു അടങ്ങി നിന്നു. 
 
    അനിരുദ്ധൻ പറയുന്ന കാര്യങ്ങളെല്ലാം കണ്ണീരോടെയാണ് ദേവ കേട്ടു നിന്നത്, തന്റെ അച്ഛൻ അവസാന നിമിഷത്തിൽ പോലും തന്റെ കാര്യങ്ങളാണ് ഓർത്തിരുന്നത് തന്റെ ഇഷ്ടങ്ങളാണ് പറയാൻ ശ്രമിച്ചത്, ഉള്ളിലുള്ള ആഗ്രഹം താൻ ഇതുവരെ അച്ഛനോട് പറഞ്ഞിട്ടില്ല, എന്നിട്ടും അച്ഛൻ അത് മനസ്സിലാക്കിയിരിക്കുന്നു, അവൾക്ക് കണ്ണുനീർ നിയന്ത്രിക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ടവൾ അനിരുദ്ധനെ ഇറുകെ പുണർന്നു. 
 
  അവനവളുടെ നെറുകയിൽ വാത്സല്ല്യത്തോടെ തലോടി, ഒരച്ഛന്റെ സ്‌നേഹത്തോടെ അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു. 
 
    കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് തന്നെ നടത്തണം, ഏറ്റവും അടുത്തുള്ള ഒരു മുഹൂർത്തം നോക്കി ഞാൻ വരാം ചടങ്ങുകളെല്ലാം ലളിതമായി നടത്താം നമുക്ക്,  ഇറങ്ങാൻ നേരം അനിരുദ്ധൻ വീണ്ടും എല്ലാവരോടുമായി പറഞ്ഞു.
 
     മറുപടിയൊന്നും പറയാതെ അവർ നിന്നു.
 
    പോകാൻനേരം ഗിരി ദേവയെ  ഒന്ന് നോക്കി പുഞ്ചിരിച്ചു.
 അവൾ അവനും ഒരു പുഞ്ചിരി നൽകി.
 
    കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ തകർന്നുപോയത് ആരോഹിയായിരുന്നു. ഇതുവരെ താൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം തകർന്നതോർത്ത് അവൾ  നിശബ്ദം തേങ്ങി തന്റെ സങ്കടം ആരും അറിയാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
 
******************************************
 
     ബീവറേജിൽ  കേറി അടിച്ചു പൂക്കുറ്റിയായി ആ നാട്ടിലെ അറിയപ്പെടുന്ന നല്ലണം ശാന്തയെ  തപ്പി ഇറങ്ങിയതാണ് സി ഐ അശോകൻ.
 
    അവരുടെ സ്ഥിരം കസ്റ്റമറിൽപെട്ട ഒരാളാണ് അയാൾ.
 
    മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് ഒരു ബുള്ളറ്റ് റോഡിന് കുറുകെ ഇട്ടത് അയാളുടെ ശ്രദ്ധയിൽ പെട്ടത്.
 സൂക്ഷിച്ചു നോക്കിയപ്പോൾ ആരോ ഒരാൾ ബുള്ളറ്റിൽ കിടക്കുന്നുണ്ട്. കൈകൊണ്ട് മുഖം മറച്ചത് കൊണ്ട്ആളെ വ്യക്തമല്ല.
 
     ആരാടാ റോഡിനു കുറുകെ വണ്ടിയിട്ട് തോന്ന്യാസം കാണിക്കുന്നത്, നിനക്കൊക്കെ വന്നു കിടക്കാൻ റോഡ് നിന്റെ അമ്മായപ്പന്റെ  വകയാണോ....? 
ഛീ...  മാറ്റാടാ വണ്ടി റോഡിൽ നിന്നും അദ്ദേഹം ദേഷ്യത്തോടെ അലറി.
 
     പക്ഷേ വണ്ടിയിൽ കിടക്കുന്ന ആൾ ഇതൊന്നും കേൾക്കാത്തത് പോലെ ഒരു കൂസലുമില്ലാതെ അനങ്ങാതെ കിടന്നു.
 
    നിന്നോട് അല്ലേ ടാ മര്യാദയ്ക്ക് പറഞ്ഞത് വണ്ടി മാറ്റാൻ....? നിന്റെ ഭാര്യ വീട്ടിൽ നിന്ന് സ്ത്രീധനം തന്നതല്ല ഈറോഡ് തോന്നിവാസം കാണിക്കാൻ, മര്യാദയ്ക്ക് പറഞ്ഞാൽ നിനക്ക് അനുസരണ ഇല്ല അല്ലേടാ, ദേഷ്യത്തോടെ അതും പറഞ്ഞു അദ്ദേഹം വണ്ടിയിൽ നിന്ന് ഇറങ്ങി.
 
     അത് കണ്ടതും വണ്ടിയിൽനിന്നും അയാൾ എഴുന്നേറ്റു നിന്നു, ജീപ്പിൽ നിന്നും വരുന്ന ലൈറ്റിന്റെ വെട്ടത്തിൽ അയാളുടെ മുഖം തിളങ്ങി.
 
     സി ഐ  അശോകൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
 
    ആളെ കണ്ടതും അയാളുടെ ഉള്ളൊന്നു പിടഞ്ഞു.
 
 ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
 
            " മിന്നൽ ഗിരി"
 
 
 
തുടരും.... 
 
 
      സ്റ്റോറി എത്രത്തോളം നന്നായി എന്ന് എനിക്കറിയില്ല, ഒട്ടും വയ്യ, എന്നിട്ടും നിങ്ങൾ വായനക്കാരെ ഓർത്ത് മാത്രമാണ്, ഒരുപാട് തവണ ഞാൻ നിങ്ങളെ നിരാശരാക്കിയിട്ടുണ്ട്, എന്നിട്ടും ഒരു പരാതിയും പറയാതെ നിങ്ങൾ എന്റെ കൂടെ നിന്നു, അതുകൊണ്ടുമാത്രമാണ് സ്റ്റോറി ഞാൻ മുൻപോട്ടുകൊണ്ട്  പോകുന്നത്, എന്റെ വായനക്കാരെ ഇനി ഞാൻ നിരാശരാക്കില്ല. നിങ്ങൾ അഭിപ്രായം അറിയിക്കണം, അതല്ലാതെ എനിക്ക് ഇതിൽ നിന്നും ഒന്നും വേറെ ലഭിക്കില്ല, അത് കാണുമ്പോഴെങ്കിലും ഉള്ളിലൊരു ഇത്തിരി സന്തോഷം ഉണ്ടാകുമെങ്കിൽ അതല്ലേ വലുത്, 
 ഇതിൽ പറഞ്ഞ കോടതി രംഗങ്ങളൊക്കെ ഞാനെന്റെ ഇമാജിനേഷനിൽ  സൃഷ്ടിച്ചതാണ്, തെറ്റുകൾ സംഭവിച്ചിട്ടുണ്ടാവാം ക്ഷമിക്കണം, അഭിപ്രായം അറിയിക്കണം എന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു.
 
     ✍️Rafeenamujeeb..

💕കാണാച്ചരട് 💕 - 23

💕കാണാച്ചരട് 💕 - 23

4.8
6460

        💕കാണാച്ചരട് 💕          ( a family love story )                 ഭാഗം -23           ✍️Rafeenamujeeb..       =================              " മിന്നൽ ഗിരി "       അവനെ കണ്ടതും അശോകന്റെ മുഖത്തു അവൻ പോലുമറിയാതെ ഒരു ഭയം തെളിഞ്ഞു വന്നു.        ചുണ്ടുകൾ വരണ്ടു തൊണ്ടയിൽ ശ്വാസം കുരുങ്ങിയത് പോലെ തോന്നി.        അയ്യോ അപ്പോൾ സാറിനീ പാവങ്ങളെയൊക്കെ അറിയാവോ...?     ഗിരി ഒരു പരിഹാസത്തോടെ  ചോദിച്ചു.        നീ ഗുണ്ടായിസം കാണിക്കാൻ ഇറങ്ങിയതാണോ ടാ ഗിരി, ഞാൻ ഒരു പോലീസ് ഓഫീസറാണെന്നുള്ള കാര്യം മറക്കണ്ട, ഞാൻ എന്റെ ഡ്യൂട്ടിയേ ചെയ്തിട്ടുള്ളു...  &nbs