ആരോമൽ ✍️
ഭാഗം : 7
"ടാ വിനു...ടാ...എഴുന്നേൽക് നേരം പത്തുമണിയായി "(അനീഖ )
ഇന്നലെ ഉറങ്ങുന്നതിനു മുമ്പ് അവനെ ഓർമിപ്പിച്ചതാണ് രാവിലെ പുറത്തോട്ടു
പോകുന്ന കാര്യം...
"ഒന്നു പോയേടീ ഞാനൊന്നു ഉറങ്ങട്ടെ"
അമർഷത്തോടെ പറഞ്ഞുകൊണ്ട് തലവഴി പുതപ്പിട്ടു മൂടി...
"അപ്പോൾ നീ ഇന്ന് വരുന്നില്ലേ..!"
ചോദിച്ചതിന് മറുപടി പറയാതെ അവൻ
കിടക്കുന്നതു കണ്ടതും അവൾക്കു കലി
കയറി...
ഒന്നും നോകീല ഒരൊറ്റ ചവിട്ടായിരുന്നു
"ആഹ്ഹ്...എന്റമ്മേ..."
ഇവന്റെ അലറൽ കേട്ടതും റൂമിലെ ബാത്‌റൂമിൽ കുളിച്ചുകൊണ്ടിരുന്ന ആൻഡോ വേഗം തന്നെ ഒരു ബാത്ടവ്വൽ
ഉടുത്തു ഡോർ പതിയേ തുറന്നുകൊണ്ട്
തല പുറത്തേക്കിട്ടു സീൻ പിടിക്കാൻ തുടങ്ങി...
"മിക്കവാറും ആറ്റെച്ചി വീനുച്ചാനെ കൊല്ലും... (ആൻഡോ ആത്മ )
"എന്താടി ഭദ്രകാളി നിനക്കു വേണ്ടേ... അയ്യോ...അമ്മാ...ന്റെ നടുപോയേ...
"കണക്കായിപ്പോയി പൊന്നുമോൻ ഇവിടെ
കിടന്നു ചാച്ചിക്കോ ഞങ്ങളെയ് പുറത്തൊക്കെ പോയി അടിച്ചു പൊളിച്ചു
വരാവേ..."
വീണ്ടും ബെഡിൽ കിടക്കാൻ പോയ വിനു
ഇതു കേട്ടതും കിടന്നിടത്തു നിന്നും കൊട്ടിപ്പിടഞ്ഞെഴുനേറ്റു കൊണ്ട് സ്റ്റാൻഡിലിരുന്ന ടാവ്വലെടുത്തു ബാത്‌റൂമിലേക്കോടി...
"അയ്യോ...ഇങ്ങോട്ടാണല്ലോ ഇവനിത് വരുന്നേ... (ആൻഡോ ആത്മ )
ഡോറടക്കാൻ നിന്നതും പുറത്തു നിന്നു
വിനു അത് തള്ളിത്തുറന്നു...
കയ്യിൽ കോപ്പയും പിടിച്ചു നിന്ന ആൻഡോയെ തൂക്കിയെടുത്തു പുറത്തേക്കു വെച്ചു...
"പോയ് തരത്തിൽ കളിയെടാ...അവൻ
വന്നിരിക്കുന്നു ഒരു മുണ്ടും ഉടുത്ത്... മുണ്ടക്കൽ ശേഖരൻ..."
"നാനല്ലേ ഇതിനുല്ലിൽ ഫസ്റ്റ് കേരിയേ "
(ആൻഡോ )
"അച്ചോടാ..കൊച്ചിന് ശങ്കടായോ.. വിനുച്ചനിപ്പോ ഇറങ്ങാവേ.."(വിനു )
ബാത്‌റൂമിൽ നിന്നും ഇറങ്ങുന്നതു പോലെ
കാണിച്ചുകൊണ്ട് വാതിൽ കൊട്ടിയടച്ചു...
"ടാ...തൊരക്കട...നാൻ എബിച്ചാനോടും
ആറ്റേച്ചിയോടും പരഞ്ഞു കൊട്ക്കണ്ടേൽ
തുരക്കുന്നതാ നെനക്കു നല്ലേ..."
മറുപ്പുറത്തു നിന്നു അനക്കമൊന്നും ഇല്ലാത്തതു കണ്ടതും...അവൻ ഡോറിൽ
ആഞ്ഞു ചവിട്ടാൻ തുടങ്ങി...
"ആൻഡോ തുടങ്ങിയോ നിങ്ങൾ രണ്ടും"
ഇട്ടിരുന്ന ഡ്രെസ്സിന്റെ കൈ തൊരുത്തു
കയറ്റിയ ശേഷം അനി ആൻഡോയെ അവിടെ നിന്നും വലിച്ചുകൊണ്ടു പോയി...
പോകുന്നതിനു മുമ്പ് ഹാങ്കരിലുണ്ടായിരുന്ന വിനുവിന്റെ ഷർട്ടെടുത്തു ചവിട്ടിക്കൂട്ടാനും അവൻ മറന്നില്ല...
--------------------------
"അടങ്ങി നിക്കട തലയിൽ അപ്പടി വെള്ളമാ..! "(അനീഖ )
തുള്ളിച്ചാടുന്നവനെ അടക്കി നിർത്തിക്കൊണ്ട് തല നന്നായി തുവർത്തിക്കൊടുത്ത ശേഷം നല്ല വൃത്തിയിൽ ഡ്രസ്സ് ധരിപ്പിച്ചു മുടി ചീകി...
ഒരുക്കമെല്ലാം കഴിഞ്ഞതും അവർ ഹാളിലോട്ട് പോയി...
അവിടെ അവരെ കാത്തെന്നപോലെ എബിയിരിപ്പുണ്ടായിരുന്നു...
"പോവാം"
"ആഹ് വേഗം വാ..."
ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് സോഫയിൽ നിന്നുമെഴുനേറ്റു...
എബിയെ കണ്ടതും ആൻഡോ അവന്റെയടുത്തേക്കു ഓടി മുന്നിൽ നിന്നുകൊണ്ട് എടുക്കാനെന്ന പോലെ കൈ രണ്ടും വിടർത്തി...
ഇതു കണ്ടതും ഗൗരവം നിറഞ്ഞ അവന്റെ
മുഖത്തു കുസൃതി വിരിഞ്ഞു...ശേഷം
അവനേയുമെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി...
"വിനുച്ചനെവിടെ..? (ആൻഡോ )
"നിന്റെ വിനുച്ചൻ കാറെടുക്കാനായി പാർക്കിങ്ങിലോട്ട് പോയിട്ടുണ്ട്...അനീ
വേഗം ഇറങ്ങ്..."
ചെരുപ്പിന്റെ slip ദൃതിയിൽ ഇട്ടുകൊണ്ട്
ഡോർ ലോക്ക് ചെയ്തു...
---------------------------
ആദ്യം പോയത് ഒരു സ്‌നോ പാർക്കിലോട്ടാണ്... അതികവും ഫാമിലി
ആയിരുന്നു അവിടെ ഉണ്ടായിരുന്നത്...
സ്‌നോ കണ്ടപാടെ ആൻഡോയെക്കാളും
കഷ്ട്ടമായിരുന്നു വിനു...
ഇവരെ രണ്ടു പേരുടെയും പിന്നാലെ കൂടി
എബിയും അനിയും ഒരു വഴിക്കായിരുന്നു..
ഒരു വലിയ സ്‌നോ വിനുവും ആൻഡോയും കൂടെ എടുത്ത് അനിയുടെ നേരെയെറിഞ്ഞു...
പക്ഷെ അനി ഈ അപകടം മുൻകൂട്ടി കണ്ടതു കൊണ്ട് അതി വിതക്തമായി
അവിടെ നിന്നും ഒഴിഞ്ഞു മാറി...
അതു നേരെ വന്നു കൊണ്ടത് അവളുടെ
പിന്നിലായി നിന്നിരുന്ന എബിക്കും...
തലയിൽ തൊപ്പിയിട്ട പോലെയുള്ള അവന്റെ നിറുത്തം കണ്ടതും അവർക്ക്
ചിരിയടക്കാനായില്ല...
ഇതു കണ്ട എബി പിന്നെ ഒന്നും നോകീല
വലിയ ഒരു സ്‌നോയെടുത്തു ഉരുട്ടി മൂന്നെണ്ണത്തിന്റെയും നേരെ വീശിയെറിഞ്ഞു...
വായയിലും തലയിലും സ്‌നോയുമായി നിൽക്കുന്ന മൂന്നെണ്ണത്തിനെ കണ്ടതും
അവൻകു ചിരിയടക്കാനായില്ല...
പിന്നെ അവിടെയൊരു യുദ്ധകളം തന്നെ
ആയിരുന്നു...
അതുവഴി പോയിരുന്നരും ഇവരുടെ കളി
കണ്ടു പൊട്ടിച്ചിരിച്ചു...
പെട്ടന്നായിരുന്നു അവിടേക്കു മൈക്കും ഗിറ്റാറുമായി ഒരു വൃദ്ധൻ വന്നത്...പാട്ടുകാരനാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവർക്കു മനസ്സിലായിരുന്നു...ക്രിസ്തുമസ് ആയതിനാൽ പാടുന്നവർക്ക് സമ്മാനവും
ഉണ്ടായിരുന്നു...
എന്നിരുന്നാലും അവിടെയുള്ളവർ അവരുടെ കാര്യവും നോക്കി പോകുന്നവരായതു കൊണ്ട് പാടാനാരും മുൻപോട്ടു വന്നില്ല...
ഇതു കണ്ടപ്പോൾ അയാളുടെ കണ്ണിലുണ്ടായിരുന്ന നിരാശ കാണെ അനിക്കു വല്ലാത്ത സങ്കടം തോന്നി...
"Hey...One sec..."
മൈക്കും ഗിറ്റാറും സമ്മാനങ്ങളുമെല്ലാം
എടുത്ത് തിരിച്ചു പോകുന്നവരുടെ മുന്നിൽ അവൾ വെട്ടം ചാടി...
നിന്നായി കിതക്കുണ്ടായിരുന്നു അവൾ...
ഒരു വിധം കിതപ്പടങ്ങിയതും തന്നെ മുഖം ചുളിച്ചു നോക്കുന്ന ആ വൃദ്ധന്റെ ചുക്കിച്ചുളിഞ്ഞ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് ഒന്നും മിണ്ടാതെ എബിയുടെ മുന്നിൽ പോയി നിന്നു...
എന്തിനാണ് അവൾ തന്റെയടുക്കൽ വരുന്നതെന്ന് അറിയുന്നതു കൊണ്ട് അവൻ ഒഴിഞ്ഞു മാറാൻ നോക്കി...
"എബി please da..."
"എടാ പാട്...Please.."
"എബിനിച്ച പാട് pleash..."
മൂന്നുപേരും മാറിമറി പറഞ്ഞിട്ടും അവൻ
പാടാൻ കൂട്ടാക്കിയില്ല...
ഇതു കണ്ടവർക്കു നല്ല സങ്കടം വന്നു...
അനിക്ക് ആയിരുന്നു അത് നന്നായി
കൊണ്ടത്...
താൻ കാരണം ആ വൃദ്ധനു തന്നിൽ ഉണ്ടായ പ്രതീക്ഷ നഷ്ടമായല്ലോ എന്നോർക്കേ അവൾക് സങ്കടം സഹിക്കാനായില്ല...
ഇതു കാണെ അവർ പുഞ്ചിരിച്ചു കൊണ്ട്
അവളെ കവിളിൽ അരുമയായി തലോടിയ
ശേഷം ഒന്നും മിണ്ടാതെ തിരിച്ചു നടന്നു...
ഒരു മാത്ര പാർക്കിൽ നിന്നു പുറത്തേക്കു
പോകുന്ന ആ വൃദ്ധനെ കാണെ അവരുടെ
തല താഴ്ന്നു...നിറഞ്ഞ കണ്ണുകൾ തുടച്ചു
കൊണ്ടവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു
നടന്നു...
ഇതു കണ്ട എബി അദ്ദേഹത്തിനു പിറകെ
ഓടി... തന്നെ സംശയത്തോടെ നോക്കുന്ന
അവരെ കണ്ടതും അവൻ കുസൃതിയോടെ ആ കവിളിൽ പിടിച്ചു വലിച്ചു...
കയ്യിൽ മൈക്കും പിടിച്ചു പാർക്കിന്റെ ഒത്ത നടുക്ക് വന്നവൻ നിന്നു...
തനിക്കു പുറം തിരിഞ്ഞു നില്കുന്നവരെ ഒന്നു നോക്കി കണ്ണടച്ചു ദീർഘമായൊന്നു
നിശ്വസിച്ചു മൈക്ക് ചുണ്ടിനോടു അടുപ്പിച്ചു...
🎶Enna te mera
Rab vi nai ae
Jinna ke tu ae mera..🎶
ഞെട്ടലോടെയവർ വെട്ടിത്തിരിഞ്ഞു നോക്കി...
ഒരു മാത്ര തങ്ങളെ നോക്കി ചെറു ചിരിയോടെ പാടുന്നവനെ കാണെ നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ചവൾ ഓടിപ്പോയി ഗിറ്റാർ എടുത്തു...
🎶Mainu mere te
nai ae bharosa
Jinna main karda tera..🎵
🎶Mere lekhan vich
ek tuiyon saji
mere jeene di
Ban ke kahaani..🎶
🎶 Sun lai mere
dil diyan gallan
Tu bujh lai mere
Haalatan nu....🎶
ഒരു നിമിഷം അവിടെ നിശബ്ദത പടർന്നു...
ആളുകളെല്ലാം അവിടെ ഒത്തുകൂടി...
അനി ഗിറ്റാർ വായിക്കുന്നത് നിർത്തി വിനുവിനെയും ആൻഡോയെയും നോക്കി..
മൂന്നു പേരും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു...
🎶 Sun lai mere
dil diyan gallan
Tu sunn lai mere
Jazbaatan nu..🎶
പാടി അവസാനിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ അവർ അവന്റെയാടുക്കലേക്കു ഓടി ഇറുക്കെ
കെട്ടിപ്പിടിച്ചു....
കാണിക്കളുടെ കണ്ണു നിറഞ്ഞിരുന്നു...
ഇതു കണ്ട സന്ദർഷകരിൽ ഒരാൾ തന്റെ
കയ്യിലുണ്ടായിരുന്ന ക്യാമെറയിൽ ആ ചിത്രം പകർത്തി
Click..📸
തുടരും....
അഭിപ്രായം പറയണേ😊