Aksharathalukal

കഥയറിയാതെ❤ - 6

ആരോമൽ ✍️


പാർട്ട്‌ : 6




"അപ്പോ നീയെന്നോട് മിണ്ടത്തില്ലല്ലേ... ഉറപ്പാണല്ലോ..."(അനീഖ )

"ഇല്ലാന്ന് പര്ഞ്ഞില്ലേ...ന്നോട് മിണ്ടൂലേന്ന്
ചോയ്ക്കാൻ നീ ന്റെയാരാ...? (ആൻഡോ )

ഫോർമാലിറ്റീസ് ഒക്കെ തീർത്തുകൊണ്ടവർ അവനേയുമായി
പാർക്കിംഗ് ഏരിയയിലോട്ട് വന്നതാണ്...
വിനുവും അവരെ കൂടെ ഓഫീസിൽ കയറാനായി നിന്നിരുന്നു...ഒരു കാൾ വന്നതുകൊണ്ടവൻ കയറാതെ കുറച്ചപ്പുറം
മാറി നിന്നു സംസാരിച്ചു...

"ഓഹോ അങ്ങനെയാണല്ലേ... "(അനീഖ )

കണ്ണുകുറുക്കി ഇടുപ്പിൽ കൈകുത്തി അവൻ നിൽക്കുന്ന അതേ ഭാവത്തോടെയവൾ ചോദിച്ചു...

"ആ അങ്ങനെന്ന്യാ...നിക്ക് ന്റെ എബിനിച്ചാനിം വിനുച്ചാനിം മതി വേറെയാരിം വേണ്ടാ ഹും..."(ആൻഡോ )

അവളിൽ നിന്നും മുഖം തിരിച്ചു..

"എന്നാ ശരി ആർക്കും ന്നെ വേണ്ടാത്തോണ്ട് ഞാനെയ് ആ കാണുന്ന മുത്തശ്ശിയുടെ കൂടെ പോകുവാ...(അനീഖ)

ഫുട്പാത്തിലൂടെ നടന്നു പോകുന്ന ഒരു പ്രായം ചെന്ന സ്ത്രീയെ ചൂണ്ടികൊണ്ടവൾ പറഞ്ഞു...

ഇതുകേട്ടതും അവന്റെയുള്ളൊന്നു കാളി...ഇടം കണ്ണിട്ടൊന്ന് അനിയെ നോക്കി...ഒരു മാത്ര തന്നെ നോക്കി കുസൃതിയോടെ ചിരിക്കുന്നവളെ
കാണെ അവന്റെ കുഞ്ഞിക്കണ്ണുകൾ വിടർന്നു...

അവൻ നോക്കുന്നുണ്ടെന്ന് കണ്ടതും പെട്ടന്ന് തന്നെ മറ്റെവിടെക്കോ ദൃഷ്ടി പതിപ്പിച്ചു...

"ഓഹോ.. അപ്പോ ന്നെ പേടിപ്പിക്കാൻ വേണ്ടി പര്ഞ്ഞതാണല്ലേ...ഇപ്പൊ സെരിയാക്കിത്തരാവേ...(ആൻഡോ ആത്മ)

"എബിനിച്ചാ ഒന്നിങ്ങോട്ട് വന്നേ.."(ആൻഡോ )

"എന്നാടാ..?"

"ഇങ്ങോട്ടൊന്നു വായെന്റെ എബിനിച്ചാ"

കാറിന്റെ ടിക്കിയടച്ചുകൊണ്ട് എബിയവന്റെ അടുക്കലേക്കു ചെന്നു...

"ഹ്മ്മ്...പറ എന്നതാ കാര്യം "

ആൻഡോയുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടവൻ ചോദിച്ചു...

തന്നെ ഇടം കണ്ണിട്ടു നോക്കുന്ന അനിയെ കാണെ മനസ്സിൽ ഊറിചിരിച്ചുകൊണ്ടവൻ എബിക്കു നേരെ തിരിഞ്ഞു...

"ആ മുത്തശ്ശിയെ ഒന്നിങ്ങോട്ട് വിളിച്ചേ"

"എന്നാടാ...കാര്യം പറ "

അവനെയെടുത്തുകൊണ്ട് ഒരിളം പുഞ്ചിരിയോടെ ആ കുഞ്ഞു മൂക്കിൽ
പിടിച്ചു വലിച്ചു...

"അവരോട് ന്റെ ആറ്റെയെ കൊണ്ടോവല്ലേന്ന് പറയാനാവും..ശ്ശൊ..(അനീഖ ആത്മ )

"ഈ ചേച്ചിക്ക്‌ ആ മുത്തശ്ശിയുടെ കൂടെ
പോണം പോലും...പാവം മുത്തശ്ശി കൂട്ടിന്
ആരും ണ്ടാവൂല...നമ്മക്ക് ഈ ചേച്ചീനെ അവര്ക്ക് കൊട്ത്താലോ..?"(ആൻഡോ )

എബിയുടെ തോളിലൂടെ കയ്യിട്ടു അവന്റെ കവിളിനോട് തന്റെ കവിൾ ചേർത്തു വെച്ചു...

"അത് വേണോ..?"

കുസൃതിച്ചിരിയോടെ എബി ചോദിച്ചു...

"ഈ ചേച്ചി തന്ന്യാ പര്ഞ്ഞേ അവര്ടെ കൂടെ പൂവാനെന്ന്..."(ആൻഡോ )

എബിക്കു മാത്രം കാണാൻ പാകത്തിന് കണ്ണിറുക്കി കാണിച്ചു...ശേഷം അനിയെ ഇടം കണ്ണിട്ട് നോക്കി...

"എന്നാൽ നമ്മുക്ക് കൊടുത്തേക്കാം ല്ലേ.."
(എബി )

"എന്റെ പട്ടി പോകും ഹും...!(അനീഖ )

ഇരുന്നിടത്തുനിന്നെഴുനേറ്റ് ചവിട്ടിക്കുലുക്കി ഒരു പോക്കായിരുന്നു...

ഇതു കണ്ടതും അവർ മുഖാമുഖം നോക്കി
പൊട്ടിച്ചിരിച്ചു...

"എടാ കുറുമ്പാ നിന്നെ സമ്മതിച്ചിരിക്കുന്നു"(എബി )

"ഇതൊക്കെയെന്ത് "

ഇട്ടിരുന്ന ടീഷർട്ട് പൊക്കി ഗമയോടെ എബിയെ നോക്കി...ഇതു കണ്ടതും അവനു ചിരിയടക്കാനായില്ലാ...അതേ ചിരിയോടെത്തന്നെ അവന്റെ ഉണ്ടക്കവിളിൽ അരുമയായ് ചുംബിച്ചു...

--------------------------

"ടാ ചെർക്ക ആ റിമോട്ടിങ്ങോട്ട് തന്നെ..." (വിനു )

ടീവിയിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന ആൻഡോയുടെ
മുന്നിൽ വന്നു നിന്നു...

"നാനല്ലേ ഇത് ഫസ്റ്റ് എടുത്തേ...അതോണ്ട് ഇതു കയ്യാതെ നാൻ തരത്തില്ല.." (ആൻഡോ )

"മര്യാതിക്ക് തരുന്നതാണ് നിനക്ക് നല്ലത്...
അറിയാലോ നിനക്കെന്നെ..."

"തരാൻ ശൗഗര്യല്ല...നീ പോയ്‌ കേശ് കൊട്  (ആൻഡോ )

"ടാ...ടാ...മര്യാതിക്ക് തന്നോ എനിക്കിന്ന്
Match കാണാനുള്ളതാ...നേരം 11 മണിയായി പോയ്‌ കിടന്നുറങ്ങാൻ നോക്കടാ...പാതിരാ കോഴികളെ പോലെ
ഇറങ്ങി നടന്നോളുമവൻ "(വിനു )

"നാൻ പോവൂലാന്ന് പര്ഞ്ഞില്ലേ..."

"ആഹാ ഇത്രക്കായോ താടാ റിമോട്ട്... തരാൻ...നിന്നോടാ പറഞ്ഞെ തരാൻ..."

റിമോട്ടിനു വേണ്ടി അവിടെയൊരു പിടിവലി തന്നെ നടന്നു...

"നിനക്ക് ഈ രിമോട്ടല്ലേ വേണ്ടേ...ന്നാ എട്ത്തോ..."

ഒന്നും നോക്കിയില്ല ഒറ്റയേറായിരുന്നു...
പക്ഷെ...അതു ചെന്നു കൊണ്ടത് കിച്ചണിൽ നിന്നും വെള്ളമെടുക്കാൻ ജഗ്ഗുമായി ഇറങ്ങിയ അനിയുടെ തലയിലേക്കും...

"ആഹ്ഹ്....അമ്മേഹ്ഹ്...."

ഭൂമികുലുങ്ങും വിധം ആ ശബ്ദമവിടെ
പ്രകമ്പനം കൊള്ളിച്ചു...

തലയിൽ കൈവെച്ചുകൊണ്ട് ഇരുവരും
ദയനീയത്തോടെ പരസ്പരം നോക്കി...
ശേഷം വേഗം അനിയുടെ അടുത്തേക്കു
ചെന്ന് തല നന്നായി ഉഴിഞ്ഞു കൊടുത്തു...

പൊടുന്നനെ അവരുടെ ശ്രദ്ധ എബിയുടെ
റൂമിലേക്കു പോയി...
വാതിൽ തുറന്നു വരുന്ന എബിയെ കാണെ മൂവരുടെയും ഉള്ളിൽ ഒരു വെള്ളിടി വെട്ടി...

ശാന്തമായ പ്രകൃതക്കാരനാണ് എബി...
എങ്കിലും ഇതുപോലെ ശബ്ദമുയർത്തുന്നത് അവനു തീരെ ഇഷ്ട്ടമല്ല...ദേഷ്യം വന്നാൽ പിന്നെ അവനെ പിടിച്ചാലും കിട്ടത്തില്ലാ...

"എന്താ...എന്താ ഇവിടെ...ഏഹ്...?

"അത്...അത്...പിന്നെ...ഇവിടെ..."(അനീഖ)

"ഒരു പല്ലി "(വിനു )

അപ്പോൾ വായയിൽ വന്നതങ്ങ് തട്ടിവിട്ടു...

"പല്ലിയോ....!(എബി )

"അതെന്താ പല്ലിയെന്ന വാക്ക് നീ മുമ്പ്
കേട്ടിട്ടില്ലേ...ഇവള് റൂമീന്നിറങ്ങിയപ്പോ ഒരു
പല്ലി ഇവളുടെ മേലിൽ വീണു...
എന്താ വീണത് നിനക്ക് ഇഷ്ടായില്ലേ... Don't you like that..? "(വിനു )

ഇതു കേൾക്കെ എബിക്കു ചിരി വന്നെങ്കിലും അതു മറച്ചു പിടിച്ചുകൊണ്ട്
അതേ ഗൗരവത്തോടെ തന്നെ അനിയെ
നോക്കി...

വിനു പറയുന്നതിനൊക്കെ അതേ പടി
തലയാട്ടുന്നുണ്ട് കക്ഷി...ഒപ്പം തൊട്ടപ്പുറത്തു വിനുവിനെ തന്നെ മിഴിച്ചു നോക്കുന്ന ആൻഡോയെ കാണെ അവനു ചിരിയടക്കാനായില്ല...പൊട്ടിച്ചിരിച്ചു പോയവൻ...പതിയെ പതിയെ ആ ചിരി മൂവരിലേക്കും പടർന്നു...

കളിയും ചിരിയും പരാതിയും പരിഭവവുമായി ആ രാവിൽ ഒരു റൂമിലായി തന്നെ അവർ നിദ്രയെ പുൽകി...

ആ കുഞ്ഞു മിഴികൾക്കിടയിലായ് മുത്തുപോലെ തിളങ്ങുന്ന കണ്ണുനീർ അവരുടെ സ്നേഹത്തിനു മാറ്റു കൂട്ടി...


തുടരും...


ഒത്തിരി സ്നേഹത്തോടെ ❣️ആരോമൽ❣️😊

 


❤കഥയറിയാതെ❤ - 7

❤കഥയറിയാതെ❤ - 7

4.8
1834

ആരോമൽ ✍️ ഭാഗം : 7 "ടാ വിനു...ടാ...എഴുന്നേൽക് നേരം പത്തുമണിയായി "(അനീഖ ) ഇന്നലെ ഉറങ്ങുന്നതിനു മുമ്പ് അവനെ ഓർമിപ്പിച്ചതാണ് രാവിലെ പുറത്തോട്ടു പോകുന്ന കാര്യം... "ഒന്നു പോയേടീ ഞാനൊന്നു ഉറങ്ങട്ടെ" അമർഷത്തോടെ പറഞ്ഞുകൊണ്ട് തലവഴി പുതപ്പിട്ടു മൂടി... "അപ്പോൾ നീ ഇന്ന് വരുന്നില്ലേ..!" ചോദിച്ചതിന് മറുപടി പറയാതെ അവൻ കിടക്കുന്നതു കണ്ടതും അവൾക്കു കലി കയറി... ഒന്നും നോകീല ഒരൊറ്റ ചവിട്ടായിരുന്നു "ആഹ്ഹ്...എന്റമ്മേ..." ഇവന്റെ അലറൽ കേട്ടതും റൂമിലെ ബാത്‌റൂമിൽ കുളിച്ചുകൊണ്ടിരുന്ന ആൻഡോ വേഗം തന്നെ ഒരു ബാത്ടവ്വൽ ഉടുത്തു ഡോർ പതിയേ തുറന്നുകൊണ്ട് തല പുറത്തേക്കിട