Aksharathalukal

പ്രിയമാണവൾ 15

രാത്രീയിലെ അതാഴത്തിനാണ് ഞാൻ താഴേക്കു പോയത്. എല്ലാവരെയും ഫേസ് ചെയ്യാൻ വല്ലാത്തൊരു മടി കാരണം റൂമിൽ തന്നെ ഒതുങ്ങി കൂടി. ശ്രീപ്രിയയുടെ സീൻ പിടിത്തം കാരണം ഉച്ചക്കും. അടിപിടിം കാരണം ഈവെനിംഗ് ടീ പോലും ഉണ്ടായില്ല. വിശന്നിട്ടു കണ്ണ് കാണാൻ കഴിയുന്നില്ല. ശിവരാത്രിക്കു പോലും ഞാൻ ഇങ്ങനെ പട്ടിണി കിടന്നിട്ടില്ല.

ഡെയിനിങ് ടേബിളിൽ എല്ലാവരും ആദ്യമേ സെറ്റ് ആയിരുന്നു. മേശയുടെ അറ്റത്തു ദേവ്. ദേവിന്റെ ഇടത്തെ സൈഡിലെ തൊട്ടടുത്തുള്ള കസേരയിലേക്ക് കണ്ണ് കാണിച്ചു എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. സാദാരണ ശ്രീപ്രിയ ആണ് എനിക്കു മുന്നേ ദേവിനു ഇടത്തോ വലത്തോ ഹാജർ വെക്കുന്നെ. ഈ കൂട്ടത്തിൽ അവളില്ല. പോയോ 🤔, ആാാ... പോയാൽ ഭാഗ്യം. ഇനി അവളെ പറ്റി ചോദിക്കണോ.. എന്നും ഒരുമിച്ചല്ലേ ഇരിക്കുന്നത് ചോദിച്ചേക്കാം.

" ശ്രീപ്രിയേച്ചി എവിടെ. "
എല്ലാവരും ഒരു പോലെ നോക്കുന്നു. ദച്ചുവാണേൽ ഇരുന്ന് ഉള്ള പല്ല് മുഴുവൻ കടിച്ചു പൊട്ടിക്കുകയാണ്.

" എന്തിനാ. ഇനിയും പിടിച്ചു താല്ലാനോ.. "
 വസുന്ദരമായി ഓൺ ഫയർ ആയി വന്നു ചെറഞ്ഞു.

( ഓ... ഈ തള്ള ഇവിടെ ഉണ്ടായിരുന്നോ. ഇതിപ്പോ വഴിക്കൂടേ പോയതിനെ പിടിച്ചു നിർത്തി വടി കൊടുത്ത് അടി വാങ്ങിയത് പോലായി.)

ദേവിൽ നിന്നുള്ള രൂക്ഷമായ നോട്ടം ഏറ്റുവാങ്ങേണ്ടി വന്നതിനാൽ എന്തൊക്കെയോ നുള്ളി പെറുക്കി പറഞ്ഞു അമ്മായി വന്നവഴിക്കങ്ങു പോയി.

ഞാനൊരു ഫോർമാലിട്ടിക്ക് വേണ്ടി ചോദിച്ചതാ, നമുക്ക് പിന്നെ വിശപ്പിന്റെ വിളി അങ്ങു ഉച്ചസ്ഥായിൽ എത്തിയപ്പോൾ വേഗം വന്നിരുന്നു. എനിക്കു നേരെ ഓപ്പോസിറ് ഹര്യേട്ടൻ .
ചപ്പാത്തിക്കൊപ്പം കിഴങ്ങു കറി എനിക്കിഷ്ടമല്ല 🤮 വല്ല ചിക്കെനോ, മട്ടനോ ആണെങ്കില് രസമൊള്ളൂ... പക്ഷെ വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാകും എന്നതുകൊണ്ട് ചെന്നിരുന്നതും നാല് ചപ്പാത്തി പാത്രത്തിലേക്കിട്ട് അതിലൊന്നെടുത്തു കറിയും കൂട്ടി ഒറ്റയടിക്ക് വിഴുങ്ങി. ഹൊ എന്തൊരാശ്വാസം.

" മാളുവില് ഇത്രക്കും ടെറർ വേർഷൻ ഉണ്ടെന്നു കണ്ടാൽ പറയില്ല "

ഹിമ ചേച്ചി അത്ഭുദത്തോടെ പറഞ്ഞപോപ്പഴേക്കും കഴിച്ചത് ദഹിച്ചു.
ഞാൻ ദയനീയമായൊന്നു അവരെ നോക്കി.

" ഏട്ടത്തിക്കു ആ നേരം തുള്ളൽ പനി പിടിച്ചോ കിടന്നു വിറക്കുന്നുണ്ടായിരുന്നു. "

( ഇത്തരം നിലവാരമില്ലാത്ത കോമഡി പറയാൻ നിങ്ങൾക്കേ കഴിയു ജിത്തേട്ട...)
😁😁😁😁😁

" എനിക്കാണേൽ കണ്ണും ചുവപ്പിച്ചുള്ള ആ നിൽപ്പ് കണ്ടപ്പോ ഭദ്രകാളിയെ പോലെയാ തോന്നിയത്.. "

അപ്പുവേട്ടനത് പറഞ്ഞപ്പോ തന്നെ ഞാൻ ദേവിനെ പാളി നോക്കി. ദുഷ്ടൻ ഇരുന്നു കിളിക്കുവാ..
ഇവറ്റങ്ങളുടെ ഏടേന്നു എന്നെ ഒന്നു രക്ഷിച്ചൂടെ മനുഷ്യാ... 😏

" അവളെ മാത്രം പറയണ്ട, നമ്മുടെ സൈലന്റ് ബോയുടെ വയലന്റ് മോഡും ഭീകരമായിരുന്നു. "
അനിയേട്ടൻ ദേവിനെ ഇടം കണ്ണിട്ടു കൊണ്ട് പറഞ്ഞു.

" അതു ശരിയാ... എനിക്കപ്പൊ കണ്ണ് ചുമക്കണ് പല്ല് കടിക്കണ് ബിജിഎം ഇടനാ തോന്നിയത്. സിറ്റുവേഷൻ ശരിയല്ലാത്തതുകൊണ്ട് മിണ്ടാതെ നിന്നതാ... ഇല്ലേൽ പൊളിച്ചേനെ "

നിഖി മുഷ്ടി ചുരുട്ടി നെഞ്ചിൽ കുത്തി തംബ്സ് അപ് കാണിച്ചു കൊണ്ട് പറഞ്ഞു. 

ആരെയും നോക്കാതെ ഒരു ചപ്പാത്തി കഷ്ണം വായേൽ വെച്ചപ്പോഴേക്കും കാലിലൊരു തോണ്ടൽ. ഞാനൊന്നു ഞെട്ടി ചുറ്റും നോക്കിയപ്പോൾ ദേവ് അതാ കണ്ണിറുക്കി കാണിക്കുന്നു. അപ്പൊ തന്നെ എനിക്കു എക്കിൾ വന്നു.

" എന്തു പറ്റി എക്കിൾ എടുക്കുന്നെ വെള്ളം കുടിക്കു. "
അനിയേട്ടൻ ജഗ്ഗ്‌ എനിക്കു നേരെ നീക്കി തന്നു പറഞ്ഞു. 

( ഞാൻ എങ്ങനെ വെള്ളം കുടിക്കും ഒരു കാലുകൊണ്ട് എന്റെ പരുവിരൽ പിടിച്ചു വെച്ച് മറ്റേ കാലു കൊണ്ട് മെല്ലെ തലോടുകയല്ലേ. എനിക്കു ഇക്കിളി എടുത്തിട്ട് വയ്യ.)

" എക്കിൾ എടുക്കുമ്പോ വെള്ളം കുടിക്കാൻ പാടില്ല മണ്ടേൽ കേറും. "
രച്ചുവിന്റെ ബുദ്ധി ഒഴുകി മറിയുകയാണ്.

( ഞാനിപ്പോ ശ്വാസം എടുത്താ അതുപോലും മണ്ടേൽ കേറും കൊച്ചേ...)

ദേവിന്റെ കാലുകൾ കാലപാദത്തിലൂടെ ഒഴുകി നടക്കാൻ തുടങ്ങി. ഞാൻ കാലൊന്നു വലിച്ചു നോക്കി, എവടെ അനങ്ങുന്നു പോലും ഇല്ല. എനിക്കാകെ എന്തൊക്കെയോ പോലെ ആകുന്നു. എന്റെ കാലേന്നു വിടെടാ കലാമാടാ എന്നർത്ഥത്തിൽ കൂർപ്പിചൊന്നു നോക്കി. എന്നെ നോക്കുന്നും കൂടെ ഇല്ല പിന്നെങ്ങനെ കാണാനാ...

പാദം കഴിഞ്ഞു കാണാംകാലിലൂടെ അവന്റെ കാലുകൾ ചിത്രം വരച്ചു കൊണ്ട് മേലോട്ട് കേറി.
എന്റെ വയറിനകത്തു നിന്നു എന്തൊക്കെയോ സാദനം ഉരുണ്ടു കളിക്കുന്നു. കണ്ണുകൾ മേൽപ്പൊട്ടു വലിയുന്നത് പോലെ... ഞാൻ കൈ ചുരുട്ടി കണ്ണടച്ച് വയറു പൊത്തി പിടിച്ചു.

" നിനക്കെന്താ വയറു വേദന എടുക്കുന്നുണ്ടോ.. "
ദച്ചു സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.

( നിന്റെ ദേവേട്ടന്റെ കാലു എന്റെ മേലെന്നെടുത്താൽ തീരാവുന്ന വേദനയെ ഒള്ളു...)
ഞാൻ അവളെ നോക്കി ഇല്ലന്നു തലകൊണ്ടാട്ടി.

( എന്നെ ഒന്നു വിടെടോ മനുഷ്യാ എനിക്കു വിശന്നിട്ടു വയ്യ, ഉച്ചക്കോ ഒരു വറ്റു പോലും ഇറക്കിയില്ല. ഈ ഒണക്ക ചപ്പാത്തിയെങ്കിലും ഞാനൊന്നു തിന്നട്ടെ.)

കുറച്ചു ശക്തിയിൽ കാലൊന്നു വലിച്ചപ്പോൾ രണ്ടു കാലുകൾ കൊണ്ടും ലോക്ക് ചെയ്തു വെച്ചേക്കുന്നു. രാക്ഷസൻ 😑😑😑

" ദേവാ.... "
അരുണേട്ടന്റെ വിളിയിൽ ദേവ് തലയുയർത്തി നോക്കി.

" ആക്രാന്തം കാണിക്കേല്ലേടാ... പന്നി, നിന്റെ തന്നെ മൊതലാ. എവിടേം പോവത്തില്ല. "

( നന്ദിയുണ്ട് സഹോ.. നന്ദിയുണ്ട്. നിങ്ങൾക്കെങ്കിലും മനസിലായല്ലോ..)

" അതിനു ദേവേട്ടൻ പതുക്കെയല്ലേ കഴിക്കുന്നേ. ആകെ രണ്ടു ചപ്പാത്തിയെ എടുത്തോളു.. അതില് ഒന്നു പോലും കഴിച്ചിട്ടില്ല. "

( നിങ്ങളുടെ ഉണ്ടക്കണ്ണും പ്ളേറ്റിലേക്കിട്ട് നോക്കിയ ഒന്നും കാണില്ല. ഇവിടെ അണ്ടർഗ്രൗണ്ടിൽ വേറെ ചില പണികൾ നടക്കുന്നുണ്ട് മിസ്റ്റർ 😏😏😡)

" ശരിയാണല്ലോ... ദേവേട്ടന് എന്തു പറ്റി വെറുതെ ചിക്കിപെറുക്കി ഇരിക്കുന്നെ. "

( എന്തു പറ്റാൻ അങ്ങേരു എന്റെ കാലിൽ പിക്കാസോക്ക് പഠിക്കുവല്ലേ.)

ആർക്കും വല്ല്യ പിടുത്തം കിട്ടിയിട്ടില്ല എല്ലാം പരസ്പരം നോക്കുന്നുണ്ട്.
ദേവ് അതിനൊന്നു വെളുക്കണേ ഇളിച്ചു കൊടുത്തു. 😁😁 എന്റെ കാലിന്റെ പിടി ഒന്നഴഞ്ഞപ്പോൾ തന്നെ ഞാൻ കാലു വലിച്ചു പിന്നിലേക്ക് വെച്ചു. മുന്നിലുള്ള ജഗ്ഗിലെ വെള്ളം മണമണാന്നു കുടിച്ചു. ഹൊ... തളർന്നു പോയി ഞാൻ... തല കസേരയിലേക്ക് താങ്ങി വെച്ചു കൊറച്ചു നേരം അങ്ങനെതന്നെ ഇരുന്നു.

പെട്ടന്ന് എന്റെ മുന്നിലുള്ള ഹര്യേട്ടനും ഒന്നെക്കിളെടുത്തു. ഞാൻ നോക്കിയപ്പോൾ ഇഞ്ജി കടിച്ച കുരങ്ങന്റെ എക്സ്പ്രഷനിൽ ഇരിക്കുന്നു. അതെങ്ങനെയാണന്നെനിക്കറിയില്ല പക്ഷെ ഒരല്പം മുൻപ് എനിക്കുണ്ടായിരുന്ന അതെ നവരസങ്ങൾ ആ മുഖത്തു മിന്നി മറിയുന്നുണ്ട്.

" ഏട്ടത്തി..... "
വളരെ ആർദ്രമായി തന്നെ എന്നെ വിളിച്ചു.

എന്തു പറ്റി പുത്രാ പറഞ്ഞോളൂ... എന്ന ഭാവത്തിൽ ഞാനും നോക്കി.

'" ഏട്ടത്തിയുടെ അവസ്ഥ ഇപ്പളാ എനിക്കു മനസിലായത്. എങ്ങനെ ഇത്രനേരം പിടിച്ചിരുന്നു. എനിക്കു സഹിക്കാൻ പറ്റുന്നില്ല. 😭😭"

ഹര്യേട്ടൻ കരയുന്നതു പോലെയൊക്കെയാണ് പറയുന്നതു.

( ഡോ.. കാലമാടാ അതെന്റെ കാലല്ല.. നാറ്റിക്കാതെ വിടെടോ..)
ഞാൻ ദേവിനെ കൂർപ്പിച്ചു നോക്കി.

" എന്താടാ എന്തു പറ്റി. നീഎന്തൊക്കെയാ പറയുന്നേ. "
അനിയേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞാൽ കൊല്ലുമെടാ പട്ടി എന്ന ഭാവത്തിൽ ദേവ് നോക്കി പേടിപ്പിച്ചു .

എല്ലാം അറിയുന്ന അരുണേട്ടൻ കുടുക്കൂടെ ചിരിക്കുന്നു. 

ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ത്രിമൂർത്തികളിൽ ഒന്നിനിട്ടാ കൊട്ടിയതു. ഒറപ്പിക്കാം നാട്ടിലെങ്ങും പാട്ടായി...

ഞാൻ തലക്കും കയ്യും കൊടുത്ത് ബാക്കി ചപ്പാത്തി എങ്ങനൊക്കെയോ കുത്തി കേറ്റി

കൈ കഴുകി തിരിഞ്ഞപ്പോൾ മുന്നിലതാ ദേവ്. 😁😁

" എല്ലാവരും ഉറങ്ങിയിട്ടു ടെറസിൽ വരണം. "

ചെവിക്കരികിൽ വന്നു സ്വകാര്യമായി പറഞ്ഞപ്പോൾ ഞാൻ വെറുതെ ഒന്നു തലയ്യാട്ടി. ഇനി അവിടുന്ന് എന്താണോ എന്തോ 🤪

*********************************************

" ഡോ.. എവിടെ പോയി കിടക്കായിരുന്നു. ഞാനിവിടെ ഇരിക്കാൻ തുടങ്ങീട്ട് മണിക്കൂർ രണ്ടായി. എന്റെ വേര് ഇവിടെ ഇറങ്ങി കാണും. "

" പിന്നെ.... നിങ്ങടെ പെങ്ങളൊന്നു ഉറങ്ങീട്ടു വേണ്ടേ..
എന്താ കാര്യം വേഗം പറയ്.. എനിക്കുറക്കം വന്നിട്ട് വയ്യ."

ഞാനൊരു നീണ്ട കൊട്ടുവായിൽ പറഞ്ഞു.

" ബാക്കിയുള്ളവരുടെ ഒറക്കം കളഞ്ഞിട്ടു നീ കിടന്നുറങ്ങേ... സമ്മതിക്കില്ല ഞാൻ 😈😈 "

എന്റെ കയ്യിൽ പിടിച്ചു വലിച്ചു അടുത്തിരുത്തി.

" എന്താടോ നിന്റെ മുഖത്തിനൊരു കനം.."

" എനിക്കു മാര്യേജ് സർട്ടിഫിക്കറ്റ് വേണം.'"

" വൺ മിനുട്ട് ഞാൻ എടുത്തിട്ട് വരാം, റൂമിലാണ്. "

" കളിയാക്കണ്ട. 😒😒 വേണം എന്നു പറഞ്ഞാൽ വേണം."

" അങ്ങനെ പെട്ടന്നൊന്നു ചോദിച്ചാലൊന്നും കിട്ടില്ല അതിനു കൊറേ ഫോർമാലിറ്റീസ് ഉണ്ട്. അതിനാദ്യം നമ്മുടെ കല്യാണം കഴിഞ്ഞതിനുള്ള തെളിവ് വേണം. "

" തെളിവല്ലേ എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയും സിന്ദൂരവും ഒക്കെ. "

" നിന്നെ കൊണ്ടുപോയി മുന്നിൽ നിർത്തി ചോദിക്കുമ്പോഴേക്കും എടുത്തു തരാൻ എന്റെ അമ്മാവനൊന്നും അല്ല അവിടെ ഉള്ളത്. "

😟😟😟

" എന്റെ പൊന്നു കുഞ്ഞേ.... നമ്മുടെ കല്യാണം കഴിഞ്ഞു എന്നു പറയപ്പെടുന്ന ആ അമ്പലത്തിൽ നിന്റെയോ എന്റെയോ കല്യാണം കഴിഞ്ഞെന്നതിനു ഒരു രേഖയും ഇല്ല. ഞാൻ നിന്നെ കെട്ടി നീയങ്ങു ബോധം കെട്ടു. അതു നാട്ടുകാര് മുഴുവനും കണ്ടു. പിന്നെ നിന്നെ ഞാൻ രണ്ടാമത് കെട്ടിയപ്പോൾ എന്റെ പൊട്ടത്തി അനിയത്തി അല്ലാതെ വേറെ ആരും ഇല്ല."

" അതുകൊണ്ട്. "

" അതുകൊണ്ടു ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മുടെ കല്യാണം കഴിഞ്ഞതിനു ഒരു തെളിവും ഇല്ല. "

" ആ തെളിവിനു വേണ്ടിയിട്ട എനിക്കു മാര്യേജ് സർട്ടിഫിക്കറ്റ് വേണം എന്നു പറഞ്ഞതു. "

" എടോ പൊട്ടിക്കാളി... ആദ്യം ഒരു ഇൻവിറ്റേഷൻ ലെറ്റരെങ്കിലും വേണം, അല്ലെങ്കിൽ ഏതെങ്കിലും ഓഡിറ്ററിയത്തിലോ അമ്പലത്തിലോ വെച്ചു അടന്നതിന്റെ രേഖ, പിന്നെ രണ്ടു സാക്ഷികളുടെ സിഗനേച്ചർ, എല്ലാം കഴിഞ്ഞു ലോക്കൽ കൗൺസിലരുടെ സമ്മതപത്രം. ഇതെല്ലാം കൂടെ വെച്ചു അപേക്ഷിച്ചാലേ മാര്യേജ് സർട്ടിഫിക്കറ്റായി കയ്യിൽ കിട്ടു... മനസിലായോ.. "

" അയ്യോ... 😭😭😭😭 അപ്പൊ ശ്രീപ്രിയ പറഞ്ഞതു ശരിയാലെ. നമ്മുടെ കല്യാണം കഴിഞ്ഞതിനു ഒരു തെളിവും ഇല്ലല്ലേ.... അപ്പൊ ഇപ്പൊ ചെയ്യുന്നതെല്ലാം ഫ്ളർട്ടിങ് ആണല്ലേ.. അയ്യോ... 😭😭
ഇതെല്ലാം അറിഞ്ഞിട്ടും ഇത്രക്കും വിവരമുള്ള എന്റെ അമ്മ എന്തു ധൈര്യത്തിലാ എന്നെ നിങ്ങളുടെ കൂടെ വിട്ടത്. 😭😭😭"

" ഞാൻ നിന്റെ ഭർത്താവെന്ന ധൈര്യത്തിൽ 😡😡. ബാക്കിയുള്ളവന്റെ മൂഡ് കളയാനായിട്ട് 😏 അവളോരൊന്നും പറഞ്ഞു വന്നോളും."

" എന്നാലും ശ്രീപ്രിയ പറഞ്ഞതൊക്കെ സത്യമായില്ലേ... "
ഞാൻ മുഖം പൊത്തിപിടിച്ചു.

" എന്റെ പൊന്നു മാളൂട്ടി... പ്ലീസ്..
എന്റെ കൈകൾ മാറ്റി. ഇരു കവിളും പിടിച്ചു ദേവ് പറഞ്ഞു.

(മാളൂട്ടിയോ അതാരാ🤔.. ഹായ് അതു ഞാനല്ലേ. മാളൂട്ടി നല്ല പേര് എനിക്കിഷ്ടായി 😍)

" ഏതോ ഒരു വിവരമില്ലാത്തവൾ എന്തോ പറഞ്ഞെന്നു വിചാരിച്ചു. നീ അതിൽ കയറി തൂങ്ങാതെ. "

" ഏതോ ഒരു വിവരമില്ലാത്തവൾ അല്ല അതു. നിങ്ങളുടെ എല്ലാ സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ ഉത്തമ വനിതയാണ്. "
" സങ്കൽപ്പോ 🤔🤔"

" ആ... അമ്മ പറയുന്നത് കേട്ടു, ദച്ചുവും പറഞ്ഞു. നിങ്ങൾക്ക് കൊറേ കണ്ടിഷൻസ് ഉണ്ട്, അങ്ങനത്തെ ഒരു പെണ്ണിനെ കെട്ടു എന്നൊക്കെ. "

" ഓ.. അതാണോ കാര്യം. അങ്ങനെ കൊറേ ഒന്നും ഇല്ല. നാല് കാര്യങ്ങളെ ഉണ്ടായിരുന്നുള്ളു... 
" ഇനി ഇപ്പൊ അതൊക്കെ പറഞ്ഞിട്ടു എന്ത് കാര്യം ഹാ😒. "
മുഖത്തു കൊറേ സങ്കടം വാരി വിതറി ദേവ് പറഞ്ഞു.

" ശ്രീപ്രിയയിൽ മാത്രം കാണുന്ന ആ ഗുണവിശേഷങ്ങൾ ഞാനും ഒന്നറിയട്ടെ. "

" അയ്യോ... വേണ്ട എന്നിട്ട് വേണം നിനക്ക് ഇനി അതിന്റെ പിറകെ സൈക്കിൾ എടുത്ത് പോകാൻ. "

" പ്ലീസ് പ്ലീസ്... പറയ്. ഒന്നു കേൾക്കട്ടെ. "
ഞാൻ കൊഞ്ചിക്കൊണ്ട് ദേവിനെ കെട്ടിപിടിച്ചു പറഞ്ഞു. 

" ഓക്കേ. ഞാൻ പറയാം, പിന്നെ അതും പറഞ്ഞു മുഖം വീർപ്പിക്കരുത്.... "

" മ്മ് ok "

" നിന്റെ ജസ്റ്റ്‌ ഓപ്പോസിറ്. അതണെന്റെ സങ്കല്പം. "

" അതെങ്ങനെ ശരിയാകും. "
ഞാൻ കുറച്ചു നേരം ആലോചിച്ചു കൊണ്ട് പറഞ്ഞു.

" മ്മ്. എന്തെ. "

" എന്റെ ജസ്റ്റ്‌ ഓപ്പോസിറ് എന്നു പറയുമ്പോൾ മെലിഞ്ഞു വെളുത്തു മുട്ടറ്റം മുടിയുള്ള മേഘയെ പോലൊരു മലയാളി മങ്കയെ അല്ലെ വേണ്ടത്. ശ്രീപ്രിയേച്ചി അങ്ങനെ അല്ലാലോ.. "

" ഡി 😡. സ്കിൻ ടോൺ വെച്ചു ആളുകളെ കാറ്റഗറിസ് ചെയ്യാൻ മാത്രം ചീപ്പൊന്നും അല്ല ഞാൻ. "

" പിന്നെ.. "

ദേവ് ശ്വാസം ആഞ്ഞു വിട്ടു പറഞ്ഞു.


പ്രിയമാണവൾ 16

പ്രിയമാണവൾ 16

4.6
5907

" സെയിം പ്രൊഫഷണൽ ആയിരിക്കണം. ഞാൻ ഡോക്ടർ അല്ലെ, അപ്പൊ വധു ഡോക്ടർ ആയാലല്ലേ നമ്മുടെ സ്‌ട്രെസ്സും മറ്റ് കാര്യങ്ങളൊക്കെ ശരിക്കും മനസിലാവാത്തൊള്ളൂ. അതുകൊണ്ട്. " " എല്ലാ പണിക്കും അതിന്റേതായ ടെൻഷൻ ഉണ്ട്. ഇത്രമാത്രം സ്‌ട്രെസ് ഉണ്ടാകാൻ ഹോസ്പിറ്റൽ നിങ്ങള് തലയിൽ വെച്ചു നടക്കൊന്നു വേണ്ടല്ലോ.. " " ഇതുതന്നെ ആണ് ഞാൻ പറഞ്ഞെ, ഒരേ പ്രൊഫഷൻ ആണങ്കിൽ ഇങ്ങനെയൊരു സംസാരം ഉണ്ടാകില്ല. " " ഓ... നമുക്ക് പിന്നെ ജോലിം കൂലിം ഇല്ലാത്തതോണ്ട് ടെൻഷൻ എന്താ സ്‌ട്രെസ് എന്താ എന്നൊന്നും അറിയില്ലല്ലോ 😏. അടുത്തതോ.. " " നിന്നെ പോലൊരു കൊച്ചു കുഞ്ഞാവരുത്. " " ഹലോ... മിസ്റ്റർ. You know I am 2