Aksharathalukal

പ്രിയമാണവൾ 16


" സെയിം പ്രൊഫഷണൽ ആയിരിക്കണം.
ഞാൻ ഡോക്ടർ അല്ലെ, അപ്പൊ വധു ഡോക്ടർ ആയാലല്ലേ നമ്മുടെ സ്‌ട്രെസ്സും മറ്റ് കാര്യങ്ങളൊക്കെ ശരിക്കും മനസിലാവാത്തൊള്ളൂ. അതുകൊണ്ട്. "

" എല്ലാ പണിക്കും അതിന്റേതായ ടെൻഷൻ ഉണ്ട്. ഇത്രമാത്രം സ്‌ട്രെസ് ഉണ്ടാകാൻ ഹോസ്പിറ്റൽ നിങ്ങള് തലയിൽ വെച്ചു നടക്കൊന്നു വേണ്ടല്ലോ.. "

" ഇതുതന്നെ ആണ് ഞാൻ പറഞ്ഞെ, ഒരേ പ്രൊഫഷൻ ആണങ്കിൽ ഇങ്ങനെയൊരു സംസാരം ഉണ്ടാകില്ല. "

" ഓ... നമുക്ക് പിന്നെ ജോലിം കൂലിം ഇല്ലാത്തതോണ്ട് ടെൻഷൻ എന്താ സ്‌ട്രെസ് എന്താ എന്നൊന്നും അറിയില്ലല്ലോ 😏. അടുത്തതോ.. "

" നിന്നെ പോലൊരു കൊച്ചു കുഞ്ഞാവരുത്. "

" ഹലോ... മിസ്റ്റർ. You know I am 21 and half. "

" you just 21 and half, ഞാനോ.. എനിക്കു 30 വയസായി. മൂന്നോ അല്ലെങ്കിൽ നാലു വയസിനെ ഡിഫറെൻസ് പറ്റത്തൊള്ളൂ. അതെനിക്ക് നിർബന്ധം ആയിരുന്നു. നമ്മൾ തമ്മിൽ 9 വയസ്സിന്റെ വത്യാസം ഉണ്ട്. "

" 9 അല്ല 😑എട്ടര. "

" എട്ടര എങ്കിൽ എട്ടര. ഞാനും അപ്പുവും നാല് വയസ്സിന്റെ മാറ്റമാണുള്ളത്. എന്റെ ഭാര്യ അവനെക്കാളും ചെറിയ കുട്ടിയാകുന്നത് എനിക്കിഷ്ടമല്ലായിരുന്നു. "

" വയസിലൊന്നും ഒരു കാര്യവുമില്ല. എന്റെ അപ്പൂപ്പനും അമ്മൂമ്മയും 12 വയസിനു ഡിഫറെൻസ് ഉണ്ട്. അവർക്കെന്തെങ്കിലും കൊഴപ്പം ഉണ്ടോ.. ലവ് ബേർഡ്സ് എന്ന ഞങ്ങൾ അവരെ വിളിക്കുന്നത്‌ തന്നെ. എപ്പളും കൊക്കുരുമി നിന്നോളും."

" എന്നാലും നിനക്കെന്റെ കുഞ്ഞിയുടെ പ്രായമല്ലേ ഒള്ളു... ഇത്രക്കും ഏജ് ഡിഫെരെന്റ്സ് ഞാൻ ഒരിക്കൽ പോലും വിചാരിച്ചില്ലായിരുന്നു."

" എന്ന നിങ്ങളെന്നെ പോയി ഡിവോഴ്സ് ചെയ്യ് 😠. "

" അങ്ങനെ ഒരു കാര്യം ചേട്ടന്റെ മോൾ സ്വപനത്തിലും കൂടെ പ്രതീക്ഷിക്കണ്ട. "😉

" ആ കാര്യം ഉറപ്പാണെ.... എന്ന അടുത്തത് പറ. 😄"

" ഇപ്പൊ തന്നെ നിന്റെ മുഖത്തിന്റെ വോൾടേജ് കൊറഞ്ഞിട്ടുണ്ട്. അടുത്തത് പറഞ്ഞാൽ ചിലപ്പോ പവർ കട്ട്‌ ആകാനാണ് സാദ്യത. അതുകൊണ്ട് വേണോ.."

" വേണം വേണം അടുത്തത് പറ "

ദേവ് ദൂരേക്കെങ്ങോട്ടോ നോക്കി പതുക്കെ പറഞ്ഞു.

" ഹൈറ്റ്. "

ഞാനപ്പോ ദേവിനെ കൂർപ്പിച്ചൊന്നു നോക്കി. എന്റെ ബലഹീനത 😏😏

" ഞാനൊന്നുമില്ലേലും ഇത്രേം നീളമുള്ള മനുഷ്യനല്ലേ അപ്പൊ എന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരാളാവണം എന്നു എനിക്കു ആഗ്രഹിച്ചൂടെ. നിന്നെ എങ്ങനെ ഒക്കെ വലിച്ചു നീട്ടിയാലും എന്റെ ഷോൾഡർ വരെ എത്തുവോ.. 🤣🤣"

" നിങ്ങളിങ്ങനെ കൊടിമരം പോലെ പോയ്യതെന്റെ കൊഴപ്പണോ "😏😠

" ഞാൻ കൊടിമരം പോലെ പോയതാ കൊഴപ്പം അല്ലാതെ നീ കുന്നിക്കുരു ആയതല്ലലെ "

" കുന്നിക്കുരു നിങ്ങളുടെ മറ്റവൾ.. 😡 സ്കിൻ ടോൺ വെച്ചു കാറ്റഗറിസ് ചെയ്യൂല എന്നു പറയുന്നു.. എന്നിട്ട് ഒരാളുടെ പൊക്കത്തിലെന്തിരിക്കുന്നു. "

" ഹൈറ്റിലല്ലേ എല്ലാം ഉള്ളത്. കാര്യങ്ങളുടെ ഒരു കിടപ്പു വശം വെച്ചു നോക്കുമ്പോ.. 😜😜"

" 😬😬😬 കിടപ്പു വശം. തല്ക്കാലം നിങ്ങളിപ്പോ കിടന്നുരുളണ്ട .. അടുത്തത് ഇരുന്നു പറയുന്നെണ്ടെൽ പറയ്. "

" ഞാനറിയുന്ന ഒരാളാകണം. "

" എന്നു വെച്ചാൽ. "

" എന്നുവെച്ചാ... ജീവിത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ വീട്ടിൽ പോയി ചായയും കുടിച്ചു ഓക്കേ പറയാൻ എനിക്കു പറ്റില്ല. ഞാൻ അറിയുന്ന എന്നെ അറിയുന്ന ഒരാൾ. "

🤣🤣🤣🤣🤣🤣🤣
അവസാനത്തെ ആഗ്രഹം കേട്ടപ്പോ എനിക്കു ചിരിയാണ് വന്നത്. ഞാൻ വയറും പൊത്തി ചിരിച്ചു.

" അയ്യോ... എന്റമ്മേ... എനിക്കു വയ്യേ... ദൈവം എത്ര ക്രൂരനാണല്ലേ... "🤣🤣🤣

" ചോദിക്കാനുണ്ടോ.. പോക്കമില്ല, പ്രായമില്ല, ബുദ്ധി വളർച്ചയാണെങ്കിൽ ഒട്ടുമില്ല, എന്നാൽ ഒരേ ടൗണ് സർക്കിളിൽ ആയിരുന്നിട്ടും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒന്നിനെ തന്നെ എന്റെ മുന്നിൽ കൊണ്ടിട്ടിലെ. "

എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് കള്ള ചിരിയോടെ തന്നെ ദേവ് പറഞ്ഞു.
അതെന്നെ ചൊടിപ്പിക്കാനാണെന്നു എനിക്കു നന്നായിട്ടു മനസിലായതുകൊണ്ട് തത്കാലം ഞാനൊന്നും മിണ്ടിയില്ല.

" എന്നാലും അമ്മയെ സമ്മതിക്കണം. എല്ലാം ഒത്തിണങ്ങിയ ശ്രീപ്രിയയെ തന്നെ കണ്ടെത്തിയില്ലേ. സത്യം പറയ് നിങ്ങള് അവരെ മനസ്സിൽ കണ്ടല്ലേ ഈ കണ്ടിഷൻസ് വെച്ചത്. "

" ശ്രീ.. അവളെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടില്ലായിരുന്നു. "

" കള്ളം "
പെട്ടന്നുള്ള എന്റെ പ്രതികരണത്തിൽ ദേവ് എന്നെ പകച്ചു നോക്കുന്നുണ്ട്.

" കള്ളം പറഞ്ഞു ഒരു റിലേഷനും മുന്നോട്ടു കൊണ്ടു പോകരുതെന്ന് നിങ്ങൾ തന്നെ അല്ലെ പറഞ്ഞത് . "

" No പ്രിയ സത്യം. അവളെ അങ്ങനെ കാണാൻ എനിക്കു കഴിയില്ല. "

" പിന്നെ എന്തിനു നിങ്ങൾ കല്യാണത്തിന് സമ്മതിച്ചു. ഒരു ഭാര്യയായിട്ട് നിങ്ങൾക്ക് കാണാൻ കഴിയില്ലെങ്കിൽ അവരോടു ചെയ്യുന്ന ചതിയാകുമായിരുന്നില്ലേ അതു. "

ദേവ് ഒന്നും മിണ്ടാതെ ദൂരേക്കും നോക്കി നിന്നു.

" ഉളിന്റെയുള്ളിൽ എവിടെയോ ശ്രീപ്രിയേച്ചിയോട് ഒരു അറ്റാച്ച് ഉണ്ട്. സത്യമാണ്..... ഒരു പക്ഷെ പ്രണയമല്ലായിരിക്കാം എന്നാലും അവരെ നിങ്ങൾക്ക് ഇഷ്ടമാണ്. "

ദേവ് കൊറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എല്ലാം കെട്ടു നിന്നു. പിന്നെ പതിക്കെ തലയാട്ടികൊണ്ട് പറഞ്ഞു.

" ശരിയാണ്... അരുൺ അല്ലാതെ എനിക്കു അതികം ഫ്രെണ്ട്സ് ഒന്നും ഇല്ല, ഗേൾസ് ഒട്ടും. ഞാൻ കൊറച്ചു ഷൈ ആയിരിന്നു. "

" 😬😬 അയ്യേ... അമുൽ ബേബിയോ . "

" പോടീ.. അങ്ങനെ ഒന്നും അല്ല. സംസാരിക്കാൻ കൊറച്ചു മടിയുള്ള കൂട്ടത്തിൽ.."

എന്റെ തലക്കിട്ടൊന്നു കോട്ടി. തോളിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അവൻ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. 

" അരുണിന് ഡിഗ്രിയോടായിരുന്നു താല്പര്യം. ഞാനാണ് അവനെ പിടിച്ച പിടിയാലേ മെഡിസിന് കൊണ്ടുപോയത്. പൂനെ മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ. അവിടെത്തന്നെ ഒരു ഫ്ലാറ്റൊക്കെ എടുത്ത് ഞങ്ങൾ ലൈഫ് എക്സ്‌പ്ലോർ ചെയ്‌യായിരുന്നു.

അതിലേക്കാണ് ശ്രീപ്രിയ കയറി വന്നത്. മുരളിമാമന്റെ ഫ്രണ്ടിന്റെ മോൾ ആ ഒരു പരിചയമാണ് തുടക്കം. പിന്നെ പിന്നെ ഞങ്ങൾ നല്ല ഫ്രെണ്ട്സായി.
ഞാനെ കോളേജിലേ ചെറിയൊരു ഹീറോ ആയിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു ആരാധികമാർ ഒക്കെ ഉള്ള കൂട്ടത്തിൽ ആയിരുന്നു. "🤪🤪

( സ്വാഭാവികം. ഇപ്പൊ ഈ ലുക്ക്‌ ഉണ്ടേൽ പത്തുകൊല്ലം മുന്നേ എന്താകും സ്ഥിതി. 😎)

" ഞങ്ങളോടൊപ്പം ശ്രീ എപ്പോഴും ഉണ്ടാകുമായിരുന്നു. അവൾക്കു എന്നോടൊരു സോഫ്റ്റനെസ്സ് ഉണ്ട് എന്നൊക്കെ എനിക്കറിയാം. പക്ഷെ ഞാനതൊന്നും കാര്യമാക്കിയില്ലായിരുന്നു. കാരണം വേറെ ഒരു പെൺകുട്ടിയുടെ കണ്ണു എന്റെ നേർക്കു വീഴാൻ അവളാനുവദിച്ചില്ല.

( അവളാണ് അസ്സൽ കോഴി. അതു ഈ പൊട്ടന് അറിയാതെ പോയല്ലോ.. 😑)

" തേഡ് ഇയാറിൽ ആണ് അലക്സി അങ്കിളിന് ബസ്സിനെസ്സിൽ കൊറച്ചു ലോസ് വന്നത്. എന്തോ ഒരു ചതി നടന്നു, എന്ത് എങ്ങനെ എന്നൊന്നും മനസിലായില്ല.. അതിലേക്കു കുറച്ചു കൂടുതൽ ഇൻവെസ്റ്റ്‌ ചെയ്തിരുന്നു. കടം കേറി ബിസ്സിനെസ്സ് ആകെ തകർന്നു പോയി. കൂടെ അങ്കിലിന്റെ ഹൃദയവും. അതോടു കൂടി അരുൺ മെഡിസിൻ ക്വിറ് ചെയ്തു നാട്ടിലേക്ക് പോന്നു.
അവനില്ലാതെ പിന്നെ ഞാനാകെ ഡെസ്പായി. ഫ്ലാറ്റ് വിട്ടു ഹോസ്റ്റലിലേക്ക് മാറി. മറ്റ് ഫ്രണ്ട്‌സ് ഉണ്ടെങ്കിലും എന്തോ ഒരു ഒറ്റപ്പെടൽ. ശ്രീപ്രിയ ആണ് ആ ലോൺലിറ്റിയിൽ നിന്നും എനിക്കു ആശ്വാസം ആയതു. "

( ആ ശ്വാസം ആണലോ ദൈവമേ എനിക്കിപ്പോ വിലങ്ങു തടിയായതു.)

" ഒരു രീതിയിൽ പറഞ്ഞാൽ പിന്നീടാണ് ഞാൻ കൊറച്ചു ബോൾഡ് ആയതു തന്നെ. ഹൌസ് സർജൻസി കഴിഞ്ഞു ഒരു വർഷം ഗവണ്മെന്റ് സർവിസ് ചെയ്തു. വീണ്ടും എം ഡി ക്ക് പോയി.
അപ്പോഴേക്കും ശ്രീയും പൊറത്തിറങ്ങി. അവളു അവളുടെ തന്നെ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തു. എന്നെയും വിളിച്ചു. 

" എവിടെ.. "

" ഇവിടെ നമ്മുടെ നാട്ടിൽ. SPH നീ കേട്ടിട്ടില്ലേ. "

" അതു ശ്രീപ്രിയേച്ചിയുടെ ഹോസ്പിറ്റലാ.. "

" മ്മ്.. SreePriya's Hospital - SPH. രണ്ടു വർഷം ആയിട്ടുള്ളു അവിടുന്ന് പോന്ന് സിറ്റി ഹോസ്പിറ്റലിൽ ജോയിൻ ചെയ്തിട്ട്.. അമ്മ കല്യാണ കാര്യം പറഞ്ഞു പിന്നാലെ കൂടിയപ്പോ ഞാൻ ഇങ്ങനെ കൊറേ കാര്യങ്ങൾ പറഞ്ഞു. നിന്നെ പോലെ അമ്മയും വിചാരിച്ചു അവളോടുള്ള ഇഷ്ടം കൊണ്ടാണ് ഞാനീ കണ്ടിഷൻസ് പറഞ്ഞതെന്ന്. അമ്മ എല്ലാം ഒറപ്പിച്ചതിനു ശേഷമാണ് എന്നോട് പറഞ്ഞതു. അന്നു ഞാൻ പറ്റില്ലാന്ന് തീർത്തു പറഞ്ഞതാ. പക്ഷെ അമ്മ വാക്ക് കൊടുത്തു അവൾക്കും താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോൾ. I can't loose ഹേർ friendship. She is my best friend.

( പിന്നെ... 😏 ഒരു ബെസ്റ്റ് ഫ്രണ്ട് വന്നിരിക്കുന്നു. )

" ശരിക്കും ഞാനൊരു റിസർച്ചിന് വേണ്ടി ഡൽഹിക്ക് പോകാനിരുന്നതാ, കല്യാണം കഴിക്കാതെ വിടില്ലെന്ന അമ്മയുടെ ഒറ്റ വാശിപൊറത്തും, അവളുടെ അച്ഛന് ഒരു ബിസ്സിനെസ്സ് ട്രിപ്പ്‌ ഉള്ളതുകൊണ്ടും എല്ലാം പിന്നെ പെട്ടന്നായിരുന്നു. അമമ്പലത്തിൽ വെച്ചു ചെറിയൊരു ചടങ്ങ്, പിന്നെ ഗ്രാൻഡ് ആക്കാൻ ആയിരുന്നു പ്ലാൻ.

( പ്ലൻ എ ചീറ്റിപ്പോയി, ഇനി പ്ലാൻ ബി പറയു. )

" വിവാഹം കഴിഞ്ഞാൽ I thought I can accept her,

( എന്തോ ആ ഒരു വാക്കു പറഞ്ഞപ്പോൾ എനിക്കു വല്ലാത്തൊരു വേദന തോന്നി 🙁 )

" പക്ഷെ താലികെട്ടുന്ന ആ നിമിഷം പോലും ഞാൻ ആഗ്രഹിച്ചിരുന്നത് ഇതൊന്നു നടക്കാതിരുന്നെങ്കിൽ എന്നാണ്. കണ്ണുപൂട്ടിയാണ് ഞാൻ താലി കെട്ടിയതു. എന്റെ അടുത്ത് എങ്ങനെയ നീ വന്നതെന്ന് എനിക്കിപ്പഴും അറിയില്ല.

( അറിയാനെന്തിരിക്കുന്നു എന്റെ വിധി )

 " പിന്നത്തെ കാര്യമൊന്നും ഞാൻ പറഞ്ഞു തരണ്ടല്ലോ.. "

എന്നെ പിടിച്ചു മടിയിലേക്കിരുത്തി നെറ്റി തമ്മിൽ മുട്ടിച്ചു കൊണ്ട് ദേവ് പറഞ്ഞു.

"" സംഭവിച്ചതെല്ലാം നല്ലതിന് എന്നല്ലേ... അതുകൊണ്ടാണല്ലോ എനിക്കു നിന്നെ കിട്ടിയത്. "

( ഓ... ഒലിപ്പീര്.)

" അപ്പൊ സങ്കൽപ്പോ.."

" നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചു ഒരിക്കലും ഒന്നും നടക്കില്ല. കാരണമെന്താന്നറിയോ... ഏറ്റവും വിലപ്പിടിപ്പുള്ളവ പലതും നമ്മുടെ സങ്കൽപ്പങ്ങൾക്കപ്പുറത്താണ്. എന്റെ ഈ മാളൂട്ടിയെ പോലെ...😍😍😍 "

കൈവിരലുകളി വിരൽ കോർത്തു കവിളിൽ ഉമ്മ വെച്ചു കൊണ്ട് ദേവ് പറഞ്ഞപ്പോൾ എനിക്കു നന്നായിട്ട് സുഖിച്ചു.

" മ്മ് മ്മ്... കിട്ടാത്ത മുന്തിരി പുളിക്കും.. "

" കിട്ടാത്ത മുന്തിരിക്കു പുളിയുണ്ടോ ഇല്ലേ എന്നൊന്നും എനിക്കറിയണ്ട.. പക്ഷെ ഈ കിട്ടിയ മുന്തിരി അതെനിക്ക് വേണം. "

എന്നെ ഇറുകെ കെട്ടിപ്പിടിച്ചു ദേവ് പറഞ്ഞപ്പോൾ എനിക്കു നാണം വന്നു.

" ഛേ... 😬😬 നിങ്ങളാണോ മനുഷ്യ ഇത്ര വല്ല്യ നാണക്കാരൻ."

എന്റെ മുഖം ദേവിന്റെ നെഞ്ചിൽ ഒളിപ്പിച്ചു വയറിനൊരു കുഞ്ഞു നുള്ളും കൊടുത്ത് ഞാൻ ചോദിച്ചു. 

" നിന്റടുത്ത് ഞാനെന്തിനാടി നാണിക്കേണ്ടത്. "

" എന്നാലും ശ്രീപ്രിയേച്ചിക്ക് എന്തിനാ എന്നോട് ഇത്ര ദേഷ്യം . "

" അതിപ്പോ മേഘക്കും ഇല്ലേ... "

" മേഘായുടെ കണ്ണിൽ അസൂയ ആണ്. പക്ഷെ, ശ്രീപ്രിയേച്ചിയുടെ കണ്ണിൽ പകയാണ്. "

" ചുമ്മാതിരി പെണ്ണെ, നീയാരാ കാക്കാതിയോ.. മുഖലക്ഷണം നോക്കി പറയാൻ. അതൊക്കെ നിന്റെ തോന്നലാ.. അല്ലേൽ കുശുമ്പ്."

( കുശുമ്പ് എനിക്കല്ല നിങ്ങളുടെ മറ്റവൾ ശ്രീപ്രിയക്കാ 😡😡)

പിന്നേ ഞാനൊന്നും പറഞ്ഞില്ല, അങ്ങനെതന്നെ ആ നെഞ്ചിൽ തലചായ്ച്ചു. ദേവിന്റെ കൈവിരലുകൾ എന്റെ മുടിയിഴകളിൽ തലോടിയപ്പോൾ ഞാൻ നിദ്രയെ പുൽകി.
 


പ്രിയമാണവൾ 17

പ്രിയമാണവൾ 17

4.4
6242

എനിക്കുറപ്പായിരുന്നു രാവിലെ ഞാൻ റൂമിൽ തന്നെ ഉണ്ടാകും എന്നത്. എനിക്കും ദേവിനും ഇടയിൽ ഞങ്ങൾ പോലും അറിയാതെ ഉണ്ടായിരുന്ന ഏതോ ഒരു അകലം ഇപ്പോൾ ഇല്ലാതാവുന്നതായിട്ടുണ്ട്. ദച്ചു എഴുന്നേറ്റു പോയിരുന്നു. ഞാൻ ഒരു നീണ്ട കോട്ടുവാ ഇട്ടു ഒന്നുംകൂടെ നിവർന്നിരുന്നു. കുളിച്ചു സുന്ദരിയായി ചായയും കുടിച്ചു മുറ്റത്തു ഊഞ്ഞാലിന്റെ അടുത്തേക്ക് പോയി. ആ വലിയ മാവിൽ താഴെയുള്ള കൊമ്പിൽ കെട്ടിയ ഊഞ്ഞാൽ. ഇവിടെ വന്നേരെ കൊറച്ചു നേരം ഇതിലിരുന്നുള്ള ആട്ടം പതിവാണ്. ഇന്നു മുതൽ മൂന്നു നാൾ ഉത്സവം . ആലോചിക്കുമ്പോൾ ഉള്ളിലൊരു പേടി. ഹിമ ചേച്ചി നിയമോളുമായി എന്റെ അടുത്തേക്ക് വന്നു. കൊറച്ചു നേ