Part 38
✒️ Ayisha Nidha
ഇതേ സമയം മറ്റോരിടത്ത് ........
ടാ... എന്താണ് നമ്മുടെ നമ്മുടെ പ്ലാൻ ഒക്കെ നടക്കോ.... എനിക്ക് തോന്ന്ണ് നടക്കൂല എന്ന്.
ഡാ... പട്ടി കരിനാക്ക് വളക്കല്ലെ ഇത് നടന്നേ പറ്റൂ... ഇല്ലേ നമ്മുടെ മരണം ഉറപ്പിക്കാം.
നമുക്ക് അവരെ ഒന്ന് പോയി കണ്ടാലോ...
ഹാ... പോയി കാണണം പക്ഷെ ഓളെ മോന്ത കാണുമ്പോ... കലിപ്പ് എവിടുന്നാ വര എന്ന് പറയാൻ പറ്റൂല...
ടാ... ശെരിക്ക് അവർ നമ്മളെ തിരഞ്ഞ് ഈ നാട്ടിൽ എത്തിയതാണോ എന്ന് എനിക്ക് എന്തന്നില്ലാത്ത ഒരു സംശയം.
ഡാ... ഇനി അന്നത്തെ പ്രശ്നം കാരണം ഓരേ വീട്ടിന്ന് പൊറത്താക്കിയോ...
ന്നിട്ടാണോ ഓര് നമ്മളെ തിരഞ്ഞ് വന്നത്.
ആയിരിക്കും എനിക്ക് തോന്ന്ണ് നമ്മൾ പെട്ടു എന്ന്.
ഏയ് അല്ല അങ്ങനെ ആണെങ്കിൽ ഇന്നലെ നമ്മളെ ഇവിടെ വെച്ച് കണ്ടപ്പോ... ഞമ്മളെ മൈന്റ ചെയ്തില്ലല്ലോ....
ഹാ... അവര് എന്തായലും പകരം വീട്ടും bcz നമ്മൾ ഓരേ ഫ്യൂച്ചർ ആണ് ഇല്ലാതാക്കിയേ....
നമ്മൾ ഒന്നല്ലല്ലോ.... ആ നാശം പിടിച്ച നാട്ടുകാരല്ലെ.
അതും ശെരിയാ....
മതി ഇനി അവരെ പറ്റി ചർച്ച ചെയ്യണ്ട.
.....•°❤️°•....
അങ്ങനെ എങ്ങോട്ടാ... പോവാ... എന്ന് ഒരു നിശ്ചയവും ഇല്ലാതെ വണ്ടി മുന്നോട്ട് എടുത്തു.
കുറെ ദൂരം പിന്നിട്ടപ്പോൾ ബീച്ചിൽ പോവാം എന്ന് കരുതി.
ബൈക്കിൽ കേറിയപ്പോ.. മുതൽ ഇത് വരെ ഈ കുറുമ്പി വാ തുറന്നില്ല വല്ല ശ്മശാനത്തിലും പോണ പോലുണ്ട്.
"ഡീ... കുറുമ്പി നീ ബേക്കിൽ തന്നെ ഇല്ലേ."
ഇല്ല എന്തയ്
"ഒന്നുല്ല ഒരനക്കോം കേൾക്കാഞ്ഞീട്ട് ചോദിച്ചതാ..."
ഹോ.. അപ്പോ... ഞാൻ ഇവിടെ ഉണ്ടേന്ന് മനസ്സിലായല്ലോ.... ഇനി താൻ നല്ലോണം വണ്ടി ഓടിക്ക്.
"നീയെന്താ... ഒന്നും മിണ്ടാത്തെ നീ സംസാരിക്കാഞ്ഞിട്ട് ഒരു രസോല്ല"
ആണോ.... നിനക്ക് ന്നേ ഒക്കെ സംസാരിക്കാൻ വേണോ.... ന്നിട്ടെന്താ... ഉച്ചക്ക് ചന്തയിൽ കണ്ട പരിജയം പോലും കാണിക്കാഞ്ഞേ.
ഹോ.. അപ്പോ... അതാണ് കാര്യം നമ്മൾ മിണ്ടാഞ്ഞത് ഇവൾക്ക് പറ്റീല്ല അല്ലെ . അപ്പോ... ഞമ്മളോട് സ്നേഹണ്ട് ലെ. കാണിച്ച് തരാം.
"അതിന് നമ്മൾ ചന്തയിൽ വെച്ച് കണ്ട്ക്കോ''
ഉയ്യോ... കോമഡി. കോമഡി മത്സരത്തിൽ പോയിനേ ഇതിന് ഫസ്റ്റ് ഉറപ്പാ...😏.
"ആണോ...🙈"
അല്ല പെണ്ണ്.
"ഹോ... നീയെന്നേ കടത്തി വെട്ടാൻ കോമഡി ഇറക്കാണോ...."
ഒന്ന് പോടാ.... എനിക്ക് അതാണല്ലോ... പണി.
അങ്ങനെ വഴക്കിട്ടു കൊണ്ട് ഞങ്ങൾ ബീച്ചിൽ എത്തി. ലനുനേ നോക്കിയപ്പോ... ഒരു സംശയത്തോട് കൂടി ന്നേ നോക്കി നിക്കാ....
"വാ..." എന്നും പറഞ്ഞ് ഞാൻ ഓളെ കയ്യും പിടിച്ച് നടന്നു.
കുറച്ചപ്പുറത്ത് എത്തിയതും എന്റെ കൈ വിടീപ്പിച്ച് ഓള് വെള്ളത്തിന്റെ അടുത്തേക്ക് ഓടി.
ഓള് അവിടന്ന് വെള്ളത്തിനോപ്പം കളിക്കുന്നത് ഞാൻ കുറച്ച് നേരം നോക്കിയിരുന്നു.
വെള്ളം ഓളെ അടുത്ത് എത്തുമ്പോ.. ഓള് പിറകോട്ട് ഓടും വെള്ളം പിറകോട്ട് പോവുമ്പോ... ഓള് അതിന്റടുത്തേക്ക് പോവും ഒരു പുഞ്ചിരിയോട് കൂടി ഞാനതോക്കെ നോക്കി നിന്നു.
എനിക്ക് പരിജിതമായ ഒരു മുഖം കണ്ടതും ഞാൻ അവിടെക്ക് നടക്കുമ്പോ... എന്റെ കയ്യിൽ ആരോ... പിടിച്ചു.
ലനു ആയിരുന്നു അത്. ഞാൻ ഓളെ കൈ പിടിച്ച് ഓളെ ഒന്ന് കറക്കി എന്റടുത്തേക്ക് വലിച്ചു. കറക്റ്റ് എന്റെ നേഞ്ചത്ത് വന്ന് നിന്നു. ഓളെയും ചേർത്ത് പിടിച്ച് ഞാൻ മുമ്പോട്ട് നടന്നു.
"Hi Riya നീയെന്താ... ഇവിടെ "
ന്നേ കണ്ടതും അവളോന്ന് ഞെട്ടിയിട്ടുണ്ട്.
അത് കാക്കു.... (റിയ)
പെട്ടന്ന് അവളുടെ കണ്ണുകൾ ലനുവിൽ തട്ടി നിന്നു.
"നീ എന്ന നാട്ടിൽ എത്തിയത് നിങ്ങൾ ഒക്കെ ഗൾഫിൽ അല്ലെർന്നോ...."
എന്റെ ചോദ്യത്തിന് മറുപടിയായ് അവൾ കണ്ണു നിറച്ചു ലനുവിനെ നോക്കി നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
ഇവര് തമ്മിൽ എന്തേങ്കിലും ബന്ധം ഉണ്ടോ....? എന്നത് എന്റെ മനസ്സിൽ ഒരു കൊസ്റ്റ്യൻ ആയി മാറി.
പെട്ടന്ന് ലനു എന്നിൽ നിന്ന് അകന്ന് അവളുടെ അടുത്തേക്ക് പോയി.
ഓളെ ചേർത്ത് പിടിച്ചു ഒലിച്ചിറങ്ങിയ കണ്ണ് നീര് തുടച്ചു കൊട്ത്തു.
അറിയാം റിയ നീ ഇപ്പോ.. എന്തിനാ... കരയുന്നത് എന്ന്. വിട്ട് കളാ... എല്ലാം (ലനു).
അങ്ങനെ എനിക്ക് വിട്ട് കളയാൻ പറ്റോ.... (റിയ)
പറ്റില്ല എന്നറിയാം എങ്കിലും നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട അത്ര തന്നെ അല്ലാതെ അവർക്ക് വേണ്ടി നീ കണ്ണീര് ഒലിപ്പിക്കരുത്. അത് നിന്റെ തോൽവിയും അവരുടെ വിജയവും ആണ് അത് കൊണ്ട് ഒരിക്കലും തോറ്റ് കൊടുക്കരുത്. (ലനു)
ഇവള് ഇത് എന്ത് തേങ്ങയാ.. വിളിച്ചു കൂവുന്നേ..
ഇല്ല.. വിഷമിക്കില്ല ഞാൻ ഇത്ത പറഞ്ഞ പോലെ ഞാൻ അനുസരിക്കും (റിയ)
ഇത്തയോ...🙄
*Gd Grl* .നിന്നോട് ഞാൻ പറഞ്ഞ്ക്കോ... ഇത്താന്ന് വിളിക്കരുത് എന്ന്. (ലനു)
സോറി ഇത്താ.. ഇത്തനെ പിന്നേ ഇത്ത എന്നല്ലാതെ വെറേന്താ... വിളിക്കാ... ഇത്താ...(റിയ)
ഡീ... കാന്താരി വേണ്ടാട്ടോ.... അല്ല ഇയ്യ് എന്താ... ഇവിടെ. (ലനു)
അത് ഞാൻ ഷാദി ഇത്തനെ കാണാൻ വന്നതാ... ഓരേ കല്യാണത്തിന് വന്നില്ലല്ലോ... അമ്മായി പറഞ്ഞ് ഈ നാട്ടിൽ എത്തിട്ട് അജുക്കനെ വിളിച്ചാ... മതിയെന്ന്. (റിയ)
"എന്നിട്ട് നീയെന്താ... ഇവിടെ നിൽക്കുന്നത് ?"
അത് പിന്നേ കാക്കൂ... ഞാൻ
💕💕💕
(തുടരും)