Aksharathalukal

ശ്രീനിവേദം ഭാഗം 6

ആസ്വസ്ഥമായ മനസോടെ ശ്രീനി കാസ്സിലേക്ക് വന്നപ്പോ കണ്ടത് ബഹളം ഉണ്ടാക്കുന്ന കുട്ടികളെ ആണ്...

ശ്രീനിയെ കണ്ടതും കുട്ടികൾ എല്ലാവരും അവരവരുടെ സ്ഥാനത്ത് പോയിരുന്നു.

അവർ എല്ലാവരും ഗുഡ്മോർണിംഗ് സർ എന്ന് പറഞ്ഞ് വിഷ് ചെയ്തു... ശ്രീനി മോർണിംഗ് എന്ന് മാത്രം തിരികെ വിഷ് ചെയ്തു...

എന്തായിരുന്നു ഇവിടെ ബഹളം എന്ന് ചോദിച്ചതും കുട്ടികൾ ആരും ഒന്നും മിണ്ടിയില്ല...ശ്രീനി ബുക്ക്‌ ടേബിളിൽ വെച്ചു...
ടേബിളിൽ ചാരി നിന്നശേഷം കുട്ടികളെ ഓരോത്തരെയും നോക്കി..

"എന്താടാ സർ നമ്മളെ നോക്കി നിൽക്കുന്നത് " ക്ലാസ്സ്‌ ലീഡറിനോട് അടുത്തിയിരിക്കുന്ന കുട്ടി ചോദിച്ചു....

അവൻ കൈകൊണ്ട് അറിയില്ലയെന്ന ഭാവത്തിൽ അംഗ്യം കാണിച്ചു....

കുറച്ചുനേരത്തെ മൗനത്തിനുശേഷം ശ്രീനി 
"നിങ്ങൾക്ക് സംസാരിച്ചതിനു പണിഷ്മെന്റ് തരുകയാണ്... അതായത് ഞാൻ പറയുന്ന വിഷയത്തെ പറ്റി നിങ്ങൾ എല്ലാവരും നിങ്ങളുടെ അഭിപ്രായം പറയണം..."

കുട്ടികളിൽ ഒരാൾ "ഇതാണോ സാർ പണിഷ്‌മെന്റ്?"

കുട്ടികളിൽ നിന്ന് രണ്ട് പേര് തന്റെ അടുത്തേക്ക് ശ്രീനി വിളിപ്പിച്ചു...
രണ്ട് ഗ്രൂപ്പായി തിരിച്ചശേഷം ശ്രീനി ബോർഡിൽ ചർച്ച വിഷയം എഴുതി...

ചർച്ച ചെയ്യുന്ന ടോപിക് കണ്ടതും കുട്ടികൾ എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു "സാർ.. ഇതാണോ ടോപിക്?"

ശ്രീനി "അതേ.. ഈ വിഷയമാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് "

ശ്രീനി ഒരു ഗ്രൂപ്പിൽ നിന്ന് ഒരു കുട്ടിയെ വിളിച്ചു അവനോട് സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞു.

"കുട്ടുകാരെ...... നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യാൻ പോകുന്നത് അധ്യാപകരെയും അവരുടെ പെരുമാറ്റ രീതികളെയും പറ്റിയാണ്."

സ്റ്റുഡന്റ് 1"സാർ... ഈ മാഷുമാരും മിസ്മാരും പഠിച്ചു വരാത്തതിൽ കളിയാക്കുന്നതും ഒറ്റപ്പെടുത്തി സംസാരിക്കുന്നതും എന്തിനാ.."

Student 2"ചിലപ്പോ അവർക്ക് അതൊരു ശീലമായിട്ടാവും... ഓരോ ടീച്ചർമാർക്കും അവരുടേതെയാ സ്വഭാവം ഇല്ലേ..."

Student3 "ടീച്ചർമാർ തൊട്ടിനും പിടിച്ചതിനും എന്തിനാ കുട്ടികളെ വഴക്ക് പറയുകയും തല്ലുകയും ചെയ്യുന്നത് ..."

Student 4 "ചിലപ്പോ ടീച്ചർമാർ വീട്ടിലെ പ്രശ്നങ്ങളുടെ ദേഷ്യം സ്ക്കൂളിൽ വന്നിട്ട് ആയിരിക്കും തീർക്കുന്നത് "

Student 5 "ടീച്ചർമാർക്ക് എല്ലാ കുട്ടികളും ഒരുപോലെ ആയിരിക്കുമോ "

സ്റ്റുഡന്റ് 6 "ചിലപ്പോ ആയിരിക്കാം... പക്ഷേ കുട്ടികൾ നന്നാവാൻ വേണ്ടിയാണു അവരെ തല്ലുന്നത് . എന്നതാണ് ടീച്ചർമാരുടെ വാദം... പക്ഷെ ആ ഒരു വാദത്തിന് പിന്നിൽ പല ടീച്ചേഴ്സും പേർസണൽ ആയി. കുട്ടികളോട് ദേഷ്യം തീർക്കാറുണ്ട്..."

കുട്ടികൾ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

അവസാനം ശ്രീനി പറഞ്ഞു "ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾ ഇപ്പോൾ പറഞ്ഞുവല്ലോ ഇതൊന്നും നിങ്ങൾ മറന്നു പോകരുത് ഭാവിയിൽ നിങ്ങളിൽ ആരെങ്കിലും അധ്യാപകർ ആവുകയാണെങ്കിൽ ഇതനുസരിച് വേണം നിങ്ങളുടെ സ്റ്റുഡന്റ്സിനോട് പെരുമാറാൻ."

ബെൽ അടിച്ചതും ശ്രീനി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു...

സ്റ്റാഫ്‌ റൂമിലെത്തിയതും ശ്രീനി തന്റെ സീറ്റിൽ പോയിയിരുന്നു...

അവന്റെ കണ്ണുകൾ ഇടക്ക് വേദ ഇരിക്കാറുള്ള സീറ്റിലേക്ക് പോയി....

ചുരുങ്ങിയനാൾ കൊണ്ട് വേദ ശ്രീനിയുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു...

കുറച്ചുനാൾമുമ്പ്......

സ്കൂളിലേക്ക് വരുന്ന വഴിക്കാണ് ശ്രീനി ആദ്യമായി വേദയെ കാണുന്നത്....അവളെ കാണുമ്പോൾ ഒരു ദേവതയെ പോലെ തോന്നിക്കും... അവളുടെ പുഞ്ചിരിക്ക് നമ്മളുടെ മനസിലെ സങ്കടപെടുത്തുന്ന ഓർമകളെ മായാക്കാനുള്ള ശക്തിയുണ്ട്...

"എന്താ ശ്രീനി ഇത്ര ആലോചിക്കാൻ?"

അർജുന്റെ സ്വരം കേട്ടപ്പോളാണ് ശ്രീനി സ്വബോധത്തിലേക്ക് വന്നത്.....

ശ്രീനി അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചശേഷം ഫോണെയെടുത്ത് വേദയുടെ നമ്പറിലേക്ക് വിളിച്ചു...

രണ്ട് തവണ ഫോൺ റിംഗ് ചെയ്തുവെങ്കിലും ആരും എടുത്തില്ല...മൂന്നാമത്തെ തവണ റിംഗ് ചെയ്തപോളാണ് വേദ കോൾ അറ്റൻഡ് ചെയ്തത്...

കുറച്ചുനേരം സംസാരിക്കാനെ കഴിഞ്ഞുവെങ്കിലും ശ്രീനിയുടെ മനസ് സന്തോഷിക്കാൻ തുടങ്ങി...

കുറച്ചുദിവസമായി കേൾക്കാൻ ആഗ്രഹിച്ച സ്വരം കേട്ടതും അവളുടെ മുഖത്തൊരു പുഞ്ചിരി സ്ഥാനം പിടിച്ചു...

"എന്താ മോളെ... നിന്റെ മുഖത്തൊരു തെളിച്ചം...?"

"അതുപിന്നെ ഗായു.. ശ്രീനിയേട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു...."

"എപ്പോ.....?"

"കുറച്ചുനേരത്തെ..."

"നിങ്ങൾ പരസ്പരം സ്നേഹിക്കാൻ തുടങ്ങിയിട്ടും നീ എന്താ ശ്രീനിയോട് നിന്റെ ഇഷ്ടംതുറന്നു പറയാത്തത്?"

"ഡി... പരസ്പരം പറയാതെ തന്നെ മനസിലാക്കുന്നതാണ് പ്രണയം... താൻ സ്നേഹിക്കുന്നയാളുടെ മനസാണ് ആദ്യം കാണേണ്ടത്..."

"പക്ഷേ നിങ്ങൾ ഇങ്ങനെ ഇഷ്ടം തുറന്നു പറയാതെയിരുന്നാൽ നിങ്ങൾക്ക് ഒന്നിക്കാൻ പറ്റുമോ....?"

"ശ്രീനി എന്നെ പ്രണയിക്കുന്നുണ്ടെന്ന് ആ കണ്ണുകളിലൂടെ ഞാൻ മനസിലാക്കിയിട്ടുണ്ട്... ഞങ്ങൾ ഒന്നിക്കണം എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒന്നിക്കും... അല്ലെങ്കിൽ രണ്ടുവഴിക്ക് പിരിയും... പക്ഷേ എനിക്ക് ഉറപ്പുണ്ട് ഞങ്ങൾ ഒന്നിക്കും.... ഞങ്ങൾ ഒന്നിക്കുന്ന നിമിഷം ശ്രീനിവേദത്തിന്റെ തുടക്കമാണ്..."

ഈ കാര്യം തന്നെയായിരുന്നു ശ്രീനി അർജുവിനോട് പറഞ്ഞതും....

ഗായത്രിയും അർജുനും തിരിച്ചറിയുകയായിരുന്നു ശ്രീനിയും വേദയും എത്രത്തോളം പരസ്പരം സ്നേഹിക്കുണ്ടെന്ന കാര്യം...

ശ്രീനിയുടെ അച്ഛനും അമ്മയും വേദയെ പറ്റി സംസാരിക്കുകയായിരുന്നു...

"എടി നമ്മൾക്കൊന്ന് വേദയുടെ നാട്ടിലേക്ക് പോയാലോ....?"

"ഏട്ടൻ പറഞ്ഞത് കാര്യമായിട്ടാണോ?" എന്ന് ഭാമ ആകാംഷയോടെ ചോദിച്ചു...

"അതേടി.. "

"അപ്പോ ശ്രീനിയോട് പറയണ്ടേ പോകാൻ തീരുമാനിച്ച കാര്യം...?"

"വേണ്ട..അവൻ അവിടെയെത്തുമ്പോൾ അറിഞ്ഞാൽ മതി.."

"ഡി.. വേദ ശ്രീനിക്കുള്ളതാ...."

അരവിന്ദൻ ഇത് പറഞ്ഞത് മനസിൽ ചില തീരുമാനങ്ങൾ എടുത്തുകൊണ്ടാണ്...

ഭാമക്ക് അരവിന്ദൻ എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസിലായില്ല.

🌺🌺🌺🌺🌺🌺🌺

വേദയും ഗായത്രിയും പുറത്തേക്ക് ഇറങ്ങാൻ
തുടങ്ങിയതും ശക്തമായ മഴയും കാറ്റും ആരംഭിച്ചു...

"എന്താ ഇപ്പോ ഇങ്ങനെയൊരു മഴ...?"

"അത് തന്നെയാ.. ഞാനും ആലോചിക്കുന്നത്..."

"അപ്പോ നമ്മളുടെ യാത്ര മുടങ്ങി അല്ലേ..."

"സാരില്ല ഗായു.."

കുറച്ചുനേരം മഴയെ നോക്കിനിന്നു...

"മഴയുടെ ഭംഗി ആസ്വദിച്ചു കഴിഞ്ഞോ...?" 
ഇരുവരും സ്വരം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോളാണ് തങ്ങളെ നോക്കി നിൽക്കുന്ന വെങ്കിയെ കണ്ടത്...

വെങ്കിയേട്ടനെ നോക്കിയൊന്ന് പുഞ്ചിരിച്ചശേഷം വേദയും ഗായത്രിയും ബാൽക്കണിയിൽ നിന്ന് താഴേക്ക് പോയി...

താഴേക്ക് വന്നപ്പോൾ അവിടെയുണ്ടായിരുന്നവരെ കണ്ട് വേദക്ക് സന്തോഷമായി... കാരണം അവളുടെ കസിൻസ് ഒക്കെ വന്നിട്ടുണ്ടായിരുന്നു.

പിന്നീട് വേദ കസിൻസ്ന്റെ കൂടെ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു...

അപ്പോളാണ് ഗായുവിന്റെ ഫോണിലേക്ക് അർജുന്റെ കോൾ വന്നത്...അവൾ ഫോണെടുത്ത് മുറ്റത്തേക്ക് വന്നു...

"ഹലോ.. ഗായു.. സുഖാണോ.. നിനക്ക്..."

"അതേ അർജുനേട്ടാ.. അവിടെയോ"

"ഇവിടെയും സുഖാണ്.. നിങ്ങൾ എപ്പോളാ ഇങ്ങോട്ടേക്ക് വരുന്നത്.."

"ഒന്നും തീരുമാനിച്ചിട്ടില്ല അർജുനേട്ടാ..... ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നത് തന്നെ വേദയുടെ മനസ് ഒന്ന് ശാന്തമാകാൻ വേണ്ടിയാണ്..."

"നീ എന്താ ഈ പറയുന്നത്....? ഒന്ന് തെളിയിച്ചു പറ ഗായൂ....."

ഗായത്രി വേദ കാണുന്ന സ്വപ്നത്തെ പറ്റി അർജുനിനോട്‌ പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞതും അർജുൻ അവളോട് ഒന്നും പറയാതെ കോൾ കട്ടാക്കി..

അർജുൻ ഗായത്രി പറഞ്ഞത് കേട്ട് ആകെ അസ്വസ്ഥനായി.. അവന്റെ മനസിൽ പല ചിന്തകളും വന്നു തുടങ്ങി...

"നീ എന്താ ഈ ആലോചിച്ചു നിൽക്കുന്നത്?" ശ്രീനി ചോദിക്കുമ്പോളാണ് അർജുൻ തിരിഞ്ഞു നോക്കിയത്.

ഇതേസമയം, കുറച്ചു ദൂരെ....

പണിക്കരുടെ വീട്ടിൽ വേദയുടെ ജാതകം നോക്കുകയാണ്....

"ഞാൻ മുമ്പ് പറഞ്ഞ അവിട്ടം നക്ഷത്രക്കാരി ഉടനെ നിങ്ങളുടെ വീട്ടിലെത്തും."

"എന്താ പണിക്കരേ ഈ പറയുന്നത്....?"

"ഞാൻ പറയുന്നതെന്തന്ന് അധികം വൈകാതെ നിങ്ങൾക്ക് മനസിലാവും"

പണിക്കർ പറയുന്ന കാര്യങ്ങളെല്ലാം കേട്ട് വേദയുടെ അമ്മ വീട്ടിലേക്ക് തിരികെ യാത്രയായി.....

വേദയുടെ കാര്യം ഓർത്ത് ആ അമ്മ മനസ് വേദനിക്കുണ്ടായിരുന്നു....

തിരികെ വീട്ടിലെത്തിയതും തന്റെ ഭർത്താവിനോട് ആരതിയമ്മ പണിക്കർ പറഞ്ഞ് കാര്യങ്ങളെല്ലാം പറഞ്ഞു.

"എന്റെ പൊന്ന് ആരതി നീ ഇങ്ങനെ ടെൻഷൻ ആവണ്ട കാര്യമൊന്നുമില്ല..."

"പണിക്കർ പറഞ്ഞ കാര്യങ്ങൾ എല്ലാം ആലോചിച്ചു നോക്കുമ്പോ നമ്മളുടെ മകളുടെ ജീവിതം മാറിമറയുമോ എന്നൊരു തോന്നൽ..."

"എന്റെ ആരതി.. നീ ഇങ്ങനെ ടെൻഷൻ ആവാതെയിരിക്ക്... എന്തായാലും വരുന്നത് വരട്ടെ അപ്പോ നമ്മൾക്ക് നോക്കാം....."

"ഹ്മ്മ്."

ഒരു മരച്ചുവട്ടിൽ....

ഒരു കുഞ്ഞു കിടക്കുന്നുണ്ടായിരുന്നു... ആരോ അവളെ രക്ഷിച്ചു കൊണ്ടുപോകുന്നത് കണ്ട വേദ ഉറക്കത്തിൽ നിന്ന് ഉണർന്നു. ഉറക്കം നഷ്ടപ്പെട്ട അവൾ എണീറ്റു ബാൽക്കണിയിലേക്ക് നടന്നു...നിലാവിനെ നോക്കിയവൾ തന്റെ സ്വപ്നത്തേക്കുറിച്ച് ആലോചിച്ചു നിന്നു.

ശ്രീനിയും ഇതുപോലെ നിലാവിനെ നോക്കിനിൽക്കുകയായിരുന്നു..പൂർണ ചന്ദ്രനിൽ വേദയുടെ മുഖം തെളിഞ്ഞു വരുന്നതായി അവനു തോന്നി അതിലേക്ക് നോക്കി അവൻ മനസ്സിൽപറഞ്ഞു "പെണ്ണെ... നിന്നെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് പൂർണ ചന്ദ്രനെ നോക്കി നിൽക്കണം........ നിലാവുള്ള രാത്രിയിൽ നിന്നോട് എന്റെ ഇഷ്ടം തുറന്നു പറയണം....... ആയിരം പൂർണ ചന്ദ്രമാരെ സാക്ഷിനിർത്തി എന്നുള്ളിലെ പ്രണയം നിന്നിലേക്ക് പകരണം....."

പിറ്റേന്ന് രാവിലെ...

എല്ലാവരും പുത്തൻ ഡ്രസ്സ്‌ ധരിച്ചു അമ്പലത്തിലേക്ക് യാത്രയായി...... ഇന്നാണ് അമ്പലത്തിലെ ഉത്സവത്തിന്റെ അവസാന ദിവസം..

എല്ലാവരും തൊഴുതതിന് ശേഷം അമ്പലത്തിൽ നടക്കുന്ന പരിപാടികൾ കാണാൻ പോയി... ഗായത്രിയുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു, കാരണം ഇതുപോലെയുള്ള ഉത്സവങ്ങളിൽ ഒന്നും ഗായത്രിക്ക് ഇത് വരെ പങ്കെടുക്കാൻ പറ്റിയിരുന്നില്ല... പക്ഷേ ഇന്ന് അത് സാധിച്ചതിനാൽ ഗായത്രി വളരെയധികം സന്തോഷത്തിലാണ്....

ഉത്സവം നല്ല രീതിയിൽ ആഘോഷിച്ചശേഷം എല്ലാവരോടും യാത്ര പറഞ്ഞ് വേദയും ഗായത്രിയും തിരികെ പോകാനായി കാറിലേക്ക് കയറാൻ തുടങ്ങുമ്പോളാണ് ആരതിയമ്മ ഗായത്രിയെ വിളിച്ചത്.

"മോളെ ഗായത്രി.. ഇനിയും ഇങ്ങോട്ടേക്ക് വരണം...... ഞങ്ങൾക്ക് ഇപ്പോ അഞ്ചു മക്കളാ..... വെങ്കിയും സ്വാതിയും വേദയും നീയും ധന്വികയും."

ആരതിയമ്മ പറഞ്ഞത് കേട്ടപ്പോൾ ഗായത്രിയുടെ കണ്ണു നിറഞ്ഞു...

"എന്താ ഇത് കൊച്ചുകുട്ടികളെ പോലെ ഇങ്ങനെ കരയാമോ?" അമ്മ കണ്ണീർ തുടച്ചുകൊണ്ട് ചോദിച്ചു...

"അയ്യേ ടീച്ചർമാർ ഇങ്ങനെ കരയുമോ...?" വെങ്കി ഇത് ചോദിച്ചതും അവിടെയൊരു കൂട്ടചിരി ഉയർന്നു കണ്ണ് നീർ തുടച്ചു ഗായത്രിയും അതിൽ പങ്ക് ചേർന്നു.

എല്ലാവരോടും യാത്ര പറഞ്ഞ് വേദയും ഗായത്രിയും യാത്ര ആരംഭിച്ചു...

കണ്ണ് മുമ്പിൽ നിന്ന് വെങ്കിയുടെ വണ്ടി മറയും വരേയ്ക്കും മഹാദേവനും ആരതിയും നോക്കിനിൽക്കുന്നുണ്ടായിരുന്നു...

റെയിൽവേ സ്റ്റേഷനിലെത്തിയതും ഇരുവരും വെങ്കിയേട്ടനോട് യാത്ര പറഞ്ഞു...

"ഞങ്ങൾ പോവാട്ടോ.."

"പോയിട്ട് വരാന്ന് പറ."

വെങ്കി തന്റെ സഹോദരിയുടെ നെറ്റിയിൽ മുത്തം നൽകി.

ഗായത്രി കാണുകയായിരുന്നു വെങ്കിക്ക് വേദയോടുള്ള സ്നേഹം.

വെങ്കിയേട്ടന് ടാറ്റാ കൊടുത്ത് വേദയും ഗായത്രിയും തങ്ങളുടെ സീറ്റിലേക്ക് പോയിയിരുന്നു...

ഒരു ചൂളം വിളിയോടെ ട്രെയിൻ സഞ്ചരിക്കാൻ തുടങ്ങി....

ഏകദേശം അറുമണിക്കൂറത്തെ യാത്രക്കുശേഷം അവർ എറണാകുളത്ത് എത്തി...

വേദയെയും ഗായത്രിയെയും കാത്ത് ശ്രീനിയും അർജുനും ഉണ്ടായിരുന്നു റെയിൽവേ സ്റ്റേഷനിൽ.

കാറിൽ യാത്ര ചെയ്യുമ്പോൾ വേദയും ഗായത്രിയും വിശേഷങ്ങൾ പറയുന്ന തിരക്കിലായിരുന്നു....

ഏകദേശം ഒരു മണിക്കൂറുത്തെ യാത്രക്കുശേഷം വേദയും ഗായത്രിയും താമസിക്കുന്ന സ്ഥലത്തെത്തി...ഇവരെ കാത്ത് ത്രേസ്യാമ്മച്ചി നിൽക്കുന്നുണ്ടായിരുന്നു മുറ്റത്ത്...

വേദ "അമ്മേ.... സുഖം ആയിരുന്നോ ഇത്രനാളും...?"

ത്രേസ്യാമ്മച്ചി അതിശയത്തോടെ "വേദമോൾ എന്താ ഇപ്പോ വിളിച്ചത്..."

"അമ്മേ എന്ന്..."

ത്രേസ്യാമ്മച്ചി "അതേ മോളെ..... നിങ്ങൾ അകത്തേക്ക് വാ....."

ത്രേസ്യാമ്മച്ചിയും വേദയും ശ്രീനിയും ഗായത്രിയും അർജുനും അകത്തേക്ക് കേറി...

ത്രേസ്യാമ്മച്ചി ഇവർക്കുള്ള ഭക്ഷണം നേരത്തെ ഉണ്ടാക്കി വെച്ചിരുന്നു... നാലുപേർക്കും കുടിക്കാൻ ചായ കൊടുത്തു...

പിന്നീട് വിശേഷങ്ങൾ പറയുകയായിരുന്നു വേദയും ഗായത്രിയും....

ത്രേസ്യാമ്മച്ചി : നിങ്ങൾക്ക് ഫുഡ്‌ കഴിക്കാനായി ഡൈനിങ് ടേബിളിൽ വെച്ചിട്ടുണ്ട്...

ത്രേസ്യാമ്മച്ചിയും ശ്രീനിയും വേദയും ഗായത്രിയും അർജുനും ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു.... അപ്പോളും ശ്രീനിയുടെയും അർജുന്റെയും കണ്ണുകൾ തങ്ങളുടെ വേദയുടെയും ഗായത്രിയുടെയും നേരെ ആയിരുന്നു...

കുറച്ചുനേരത്തേക്ക് അവർ അവരുടെ മാത്രമായ ലോകത്തായിരുന്നു...

ഏകദേശം പത്ത് മണിയോടെ ശ്രീനിയും അർജുനും അവരോട് യാത്ര പറഞ്ഞു പോയി...

ഗായത്രിയും വേദയും ശ്രീനിയും അർജുനനും പോകുന്നതു നോക്കിനിന്നു...

ദിവസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു....

ഇതിനിടയിൽ വേദയും ശ്രീനിയും പരസ്പരം തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞു പിന്നീട് അവരുടെ പ്രണയത്തിന്റെ നാളുകളായിരുന്നു.....

*****************************
ഗായത്രിക്ക് പനി പിടിച്ചു കിടന്നപ്പോൾ വേദ ഒറ്റക്ക് സ്കൂളിലേക്ക് യാത്രയായി...

സ്റ്റാഫ്‌ മുറിയിലെത്തിയതും അർജുൻ അവളോട് ചോദിച്ചു "അല്ല.. നിന്റെ ഗായുട്ടി എവിടെ......?"

"അവൾ പനിപിടിച്ചു കിടക്കുകയാണ് വീട്ടിൽ.."

"ശ്രീനിയേട്ടൻ എവിടെ..."

"ഞാനിവിടെ ഉണ്ടേ........" അപ്പോളാണ് ഭിത്തിയോട് ചേർന്ന് നിൽക്കുന്ന ശ്രീനിയെ കണ്ടത്....

"എന്തായാലും നിങ്ങൾ കളിച്ച നാടകം കൊള്ളാം..."

"എന്ത് നാടകം.....?"

"അയ്യോ പാവങ്ങൾ ഒന്നുമറിയാത്ത പോലെ....."

ഇതു കേട്ട് ശ്രീനിയും അർജുനും ഒന്നും മനസിലാകാതെ പരസ്പരം നോക്കി.

"ഗ്രേസി ടീച്ചറെ കൊണ്ട് നുണ പറയിപ്പിക്കാൻ എങ്ങനെ തോന്നി നിങ്ങൾക്ക്...?"

"അതുപിന്നെ.... ഇവിടെ നിന്ന് പോയിട്ട് നിങ്ങളെ രണ്ടിനേം പറ്റി ഒരു വിവരവും ഇല്ലാരുന്നല്ലോ അപ്പോ നിങ്ങളെ ഇങ്ങോട്ടേക്ക് പെട്ടന്ന് വരുത്താൻ വേണ്ടി പറയിപ്പിച്ചതാ."

"ഹ്മ്മ് "

ബെൽ അടച്ചതും അവർ പ്രാർത്ഥനക്കായി നിന്നു...

😍😍😍😍😍😍😍

സ്കൂൾ വിട്ട് വരുമ്പോളാണ് ആരോ പിന്തുടർന്ന് വരുന്നത് സ്കൂട്ടിയുടെ സൈഡ് മിററിലൂടെ വേദ കണ്ടത്, അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു... വേദ സ്കൂട്ടിയുടെ സ്പീഡ് കൂട്ടിയതും പിന്നിൽ വന്നുകൊണ്ടിരുന്ന വണ്ടിയും സ്പീഡ് കൂട്ടി...

ആ വണ്ടിയിൽ വന്നവർ വേദയുടെ സ്കൂട്ടിയിൽ ഇടിച്ചു... വേദ സ്കൂട്ടിയിൽ നിന്ന് റോഡ് സൈഡിലേക്ക് വീണു...

ആ വണ്ടിയിൽ വന്നവർ അവളുടെ അടുത്തേക്ക് വരാൻ തുടങ്ങി... വേദ അവർ വരുന്നതിനു അനുസരിച്ചു പിന്നിലേക്ക്‌ നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു...

അവളുടെ അടുത്തേക്ക് ഒരാൾ വന്നു അവളെ പിടിക്കാനാഞ്ഞതും എവിടെ നിന്നോ കിട്ടിയ ശക്തിയാൽ അവൾ അവനെ ആഞ്ഞു ചവിട്ടി,
എന്നിട്ട് അവിടെ നിന്നും എണിറ്റ് ഓടാൻ തുടങ്ങി... പിന്നാലെ അവരും..

ഓടിയോടി അവൾ തളർന്നു, കാട് പോലെ തോന്നിക്കുന്ന സ്ഥലത്തേക്കാണ് എത്തിപ്പെട്ടത് അവിടെയുണ്ടായിരുന്ന ഒരു മരത്തിന്റെ പിന്നിൽ അവൾ ഒളിച്ചു നിന്നു...

അവളുടെ പിന്നാലെ ഓടിയെത്തിയ അവർ അവളെ തിരയാൻ തുടങ്ങി അതിൽ ഒരാൾ മറ്റുള്ളവരോട് "എന്നാലും അവൾ എവിടെ പോയി...?"

"അറിയില്ലെടാ ഇവിടെ എവിടേലും കാണും. " കൂട്ടത്തിലെ തടിയൻ പറഞ്ഞു

"എന്തായാലും നമ്മൾക്ക് പോകാം.. അവളെ ഇനിയൊരു ദിവസം കൈയിൽ കിട്ടും..." കൂട്ടത്തിലെ സിക്സ് പാക്ക് ഉള്ളവൻ പറഞ്ഞു...

"എന്ന നമ്മൾക്ക് പോകാം.." തടിയൻ പറഞ്ഞു...

വേദ ഇടം കണ്ണ് ഇട്ട് ചുറ്റിലും നോക്കി... തന്നെ ഓടിച്ച ഗുണ്ടകൾ പോയി എന്ന് മനസിലായതും അവൾ മരത്തിന്റെ പിന്നിൽ നിന്ന് ഇറങ്ങി നടക്കാൻ ആരംഭിച്ചു. അവൾ ചുറ്റിലും നോക്കി... തിരികെ റോഡിലേക്ക് നടക്കാൻ തുടങ്ങിയപ്പോളാണ് മുന്നിലൊരു തുണിക്കെട്ട് കണ്ടത്, അതിനൊരു അനക്കവും ഉണ്ട് അവൾ ആ തുണിക്കെട്ട് എടുക്കാൻ നോക്കിയതും അതിനുള്ളിലെ കാഴ്ച കണ്ട് അവൾ ഞെട്ടി പിന്നിലേക്ക് ഇരുന്നുപോയി.

തുടരും....


ശ്രീനിവേദം ഭാഗം 7

ശ്രീനിവേദം ഭാഗം 7

0
2469

വേദ ആ തുണിക്കെട്ടിന് അടുത്തേക്ക് നടന്നു.. അവൾ ആ തുണിക്കെട്ടിന്റെ മുകളിലുള്ള തുണി മാറ്റിയതും അതിൽ ഒരു കുഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി... ആ പിഞ്ചുകുഞ്ഞിനെ കണ്ടതും അവൾ സ്വയം ചിന്തിച്ചു....ഇത് ആരുടെ കുട്ടിയായിരിക്കും, ആരാ ഈ കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചു കടന്നു കളഞ്ഞത്...അവൾ കുറച്ചുനേരം പിഞ്ചുകുഞ്ഞിനെ നോക്കി നിന്നു, നല്ല ഓമനത്തം ഉള്ള മുഖം. തിരികെ നടക്കാൻ തുടങ്ങിയതും വേദക്ക് അതിനു കഴിഞ്ഞില്ല... അവൾ പിന്നെയും ആ കുഞ്ഞിന്റെ അടുത്തേക്ക് വന്നു.. കുറച്ചുനേരം നോക്കിനിന്ന ശേഷം ഒരു തീരുമാനം എടുത്തത് പോലെ അവൾ ആ കുഞ്ഞിനെ എടുത്ത് തന്റെ മാറോട് ചേർത്ത് പിടിച്ച്