Aksharathalukal

ശ്രീനിവേദം ഭാഗം 7

വേദ ആ തുണിക്കെട്ടിന് അടുത്തേക്ക് നടന്നു.. അവൾ ആ തുണിക്കെട്ടിന്റെ മുകളിലുള്ള തുണി മാറ്റിയതും അതിൽ ഒരു കുഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി... ആ പിഞ്ചുകുഞ്ഞിനെ കണ്ടതും അവൾ സ്വയം ചിന്തിച്ചു....ഇത് ആരുടെ കുട്ടിയായിരിക്കും, ആരാ ഈ കുഞ്ഞിനെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചു കടന്നു കളഞ്ഞത്...അവൾ കുറച്ചുനേരം പിഞ്ചുകുഞ്ഞിനെ നോക്കി നിന്നു, നല്ല ഓമനത്തം ഉള്ള മുഖം. തിരികെ നടക്കാൻ തുടങ്ങിയതും വേദക്ക് അതിനു കഴിഞ്ഞില്ല... അവൾ പിന്നെയും ആ കുഞ്ഞിന്റെ അടുത്തേക്ക് വന്നു.. കുറച്ചുനേരം നോക്കിനിന്ന ശേഷം ഒരു തീരുമാനം എടുത്തത് പോലെ അവൾ ആ കുഞ്ഞിനെ എടുത്ത് തന്റെ മാറോട് ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി...സമയം പോയികൊണ്ടിരുന്നു....
അവൾ ചുറ്റിലും നോക്കി... എങ്ങും മരങ്ങളും ഇരുട്ടും മാത്രം... അവൾക്ക് എവിടേക്ക് പോകണം എന്നറിയില്ലായിരുന്നു....അവൾ തന്റെ കഴുത്തിൽ കിടക്കുന്ന ശിവന്റെ ലോക്കറ്റുള്ള മാലയിൽ പിടിച്ചു കുറച്ചുനേരം പ്രാർത്ഥിച്ചു... എവിടെ നിന്നോ കിട്ടിയ ശക്തിയാൽ അവൾ നടക്കാൻ തുടങ്ങി...കൈയിൽ വഴിയിൽ നിന്നും കിട്ടിയ ഒരു വടി കൈപിടിച്ചാണ് അവളുടെ നടത്തം...വഴി അല്ലാത്തതിനാൽ മുന്നിലുള്ള ചെടികളെയെല്ലാം വകഞ്ഞു മാറ്റിയാണ് നടന്നത്...നേരം പോയികൊണ്ടിരുന്നു... അവൾ നടന്ന് നടന്ന് ഷീണിച്ചു... മുന്നിൽ കണ്ട ഒരു മരച്ചുവട്ടിൽ അവൾ ഇരുന്നു...
തന്റെ കൈയിലെ കുഞ്ഞിനെ നോക്കി "നീ ആരാ കുഞ്ഞേ.. നിന്നോട് ആരാ ഈ ദ്രോഹം ചെയ്തത്..." എന്ന് അവൾ സ്വയം ചിന്തിച്ചു...വാച്ചിൽ സമയം നോക്കിയതും ഏഴു മണിയായി എന്ന് കണ്ടതും അവൾ വിഷമത്തോടെ ഓർത്തു... "എന്നും ഈ സമയത്ത് വീട്ടിലേക്ക് വിളിക്കാറുള്ളതാ... എന്നാൽ ഇന്ന് അത് ആദ്യമായി മുടങ്ങി..."

ഇതേസമയം...

പതിവ് സമയം കഴിഞ്ഞിട്ടും വേദയുടെ കോൾ വരാത്തതിൽ ആരതിയമ്മയുടെ മനസിൽ ആധി നിറഞ്ഞു...വേദ ഏതെങ്കിലും തിരക്കിൽ ആയിരിക്കും എന്ന് പറഞ്ഞ് സ്വയം ആശ്വസിച്ചു...എന്നിട്ടും സമാധാനം കിട്ടാതെ ആരതിയമ്മ വെങ്കിയുടെ അടുത്ത് ചെന്ന് ചോദിച്ചു... "മോനെ... നിന്നെ വേദ വിളിച്ചിട്ടുണ്ടായിരുന്നോ...?"

"ഇല്ല അമ്മേ... എന്നെ വിളിച്ചില്ല.."

"ഉച്ചക്ക് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു...പക്ഷെ എനിക്ക് കോൾ എടുക്കാൻ പറ്റിയില്ല...
തിരികെ വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്യുക മാത്രം ചെയ്തുള്ളൂ..." എന്ന് ധ്വനിക പറഞ്ഞു...

"നമ്മൾക്ക് ഗായത്രിയെ വിളിച്ചാലോ...?"സ്വാതി ചോദിച്ചു...

"അതിനു ഗായത്രിയുടെ നമ്പർ ഇല്ലാലോ..."വെങ്കി പറഞ്ഞു....

ചേച്ചി പോകുന്നതിനുമുമ്പ് എനിക്ക് ഗായത്രി ചേച്ചിയുടെ നമ്പർ തന്നിരുന്നു..ചേച്ചിയെ വിളിച്ചിട്ട് കിട്ടിയില്ല എങ്കിൽ ഗായത്രി ചേച്ചിയെ വിളിച്ചാൽ മതിയെന്ന്
പറഞ്ഞിട്ടുണ്ടായിരുന്നു...എന്ന് പറഞ്ഞ് ധ്വനിക ഗായത്രിയുടെ നമ്പർ അമ്മയുടെ കൈയിൽ
കൊടുത്തു....

ഇതേസമയം വേദയെ കാണാത്തതുകൊണ്ട് ഗായത്രിയും ത്രേസ്യാമ്മച്ചിയും ടെൻഷൻ ആകാൻ തുടങ്ങി...

"ഗായത്രിമോളെ,വേദയെ ഇത്രനേരമായിട്ടും കാണില്ലല്ലോ...."

"അറിയില്ല.. അമ്മേ... "

"മോൾ ശ്രീനിയേയോ അർജുനെയോ വിളിച്ച് ചോദിക്ക് വേദ സ്കൂളിൽ ഉണ്ടോ എന്ന് "

" ഹ്മ്മ് "

ഇവർ സംസാരിച്ചിരിക്കുമ്പോളാണ് ഫോൺ റിംഗ് ചെയ്തത് ഡിസ്പ്ലേയിൽ ധന്വിക കോളിങ് എന്ന് കണ്ടതും ത്രേസ്യാമ്മച്ചി ഗായത്രിയോട് ഫോൺ എടുക്കാൻ പറഞ്ഞു... ഗായത്രി കോൾ എടുത്ത് സംസാരിക്കാൻ തുടങ്ങി...

"ഹലോ... ഗായുമോളെ... ഞാനാ വേദയുടെ അമ്മ ആരതിയാണ്..."

"പറയു.. അമ്മേ..."

"മോളെ.. വേദയെ വിളിച്ചിട്ട് കിട്ടുന്നില്ലലോ..."

"അതുപിന്നെ.. അവളുടെ ഫോൺ ഓഫായി... അതാ വിളിച്ചിട്ട് കിട്ടാത്തത് "

"നീയൊന്ന് അവൾക്ക് ഫോൺ കൊടുക്കുമോ...." എന്ന് കേട്ടതും ഗായത്രിയുടെ മുഖം പതറിയത് ശ്രദ്ധിച്ച ത്രേസ്യാമ്മച്ചി അവളുടെ കൈയിൽ ഫോൺ
വാങ്ങി സംസാരിക്കാൻ തുടങ്ങി...

"ഞാൻ ഗായത്രിയും വേദയും നിൽക്കുന്ന വീട്ടിലെ ആളാണ്...വേദ അമ്പലത്തിലേക്ക് പോയിരിക്കുകയാണ്..."

"അവൾ വരുമ്പോൾ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു എന്ന് പറയണേ...."

"ഓക്കെ... പറയാം..."

"അമ്പലത്തിൽ നിന്ന് വരുമ്പോൾ എന്നെ വിളിക്കാൻ പറയണേ...."

"ഓക്കെ..."

എന്ന് പറഞ്ഞ് കോൾ കട്ടാക്കി...

ആരതിയമ്മ വെങ്കിയോടും സ്വാതിയോടും
ധന്വികയോടും അവൾ അമ്പലത്തിലേക്ക് പോയിയിരിക്കുകയാണ്... അവൾ വിളിക്കുകയാണെങ്കിൽ എന്നോട് പറയണേ...
എന്ന് പറഞ്ഞ് റൂമിലോട്ട് പോയി...

"എന്തിനാ ആരതി... നീ ഇങ്ങനെ പേടിക്കുന്നത്..."

"അല്ല... മഹിയേട്ടാ... വേദക്ക് എന്തോ അപകടം സംഭവിച്ചപോലെ ഒരു തോന്നൽ ... അതാ ഇപ്പോ അവളെ ഫോൺ ചെയ്തത്...വേദയെ വിളിച്ചിട്ടും കിട്ടാത്തത് കൊണ്ട് ഗായത്രിയെ വിളിച്ചത്...അവളാ പറഞ്ഞത് വേദ അമ്പലത്തിലേക്ക് പോയിയിരിക്കുക ആണെന്ന്... "

എന്നാൽ ഇതേസമയം വെങ്കിക്ക് ഒരു കോൾ വന്നു...മറുതലക്കൽ നിന്ന് കേട്ട വാർത്ത അത്രയും സന്തോഷപ്പെടുത്തുന്ന വാർത്ത അല്ലായിരുന്നു...വെങ്കിയുടെ മുഖം മാറിയത് കണ്ടതും സ്വാതി "വെങ്കിയേട്ടാ എന്ത് പറ്റിയെന്ന് ചോദിച്ചു..."

"അവൻ വന്നു...."

"ആര്..."

"ഇന്ദ്രൻ " 

"ഇന്ദ്രനോ..." എന്ന് സ്വാതി ചോദിച്ചു....

"അതേ... അവൻ തന്നെ...."

"അവൻ എന്താ പിന്നേം വന്നത്..."

"അറിയില്ല...."

ഇവരുടെ വർത്താനം കേട്ട ധന്വിക
"ഇന്ദ്രേട്ടൻ തിരികെ വന്നിട്ടുണ്ടെങ്കിൽ ലക്ഷ്യം നമ്മളുടെ വേദ ചേച്ചിയായിരിക്കും..." എന്ന് പറഞ്ഞ് അവൾ അവളുടെ റൂമിലേക്ക് പോയി...

ധന്വിക പറഞ്ഞതിൽ കാര്യമുണ്ടെന്ന് വെങ്കിക്കും സ്വാതിക്കും തോന്നി... 

😍😍😍

ഗായത്രി ഫോൺ എടുത്ത് ശ്രീനിയെ വിളിച്ചുവെങ്കിലും രണ്ട് തവണ റിംഗ് ചെയ്തശേഷം കോൾ കട്ട്‌ ആവുകയായിരുന്നു...

"മോളെ.. ശ്രീനിയെ വിളിച്ചിട്ട് കിട്ടിയില്ലേ...?"

"ഇല്ല.. അമ്മേ..."

"നീയൊന്ന് അർജുനെ വിളിച്ചുനോക്ക്.. ചിലപ്പോ അവനു അറിയാമെങ്കിലോ.."

"ശരി.. അമ്മേ.. ഞാനൊന്ന് വിളിച്ചു നോക്കട്ടെ..."

അവൾ അർജുനെ ഫോൺ ചെയ്തു..

ഇവൾ എന്താ ഈ സമയത്ത് വിളിക്കുന്ന ന്തെന്ന് ഓർത്തുകോണ്ട് അർജുൻ ഗായത്രിയുടെ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി...

ഗായത്രിയുടെ ആധി കലർന്ന ശബ്ദം കേട്ടതും "എന്താ ഗായത്രി.. നിന്റെ ശബ്ദം ഇടറിയിരിക്കുന്നത്..."

"അർജുൻ....ഇതുവരെ വേദ വന്നിട്ടില്ല ഇവിടെ "

"അതിന് വേദ സ്കൂളിൽ നിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടത് ആണലോ "

"എന്നിട്ട് അവൾ ഇതുവരെ ഇവിടെ എത്തിയിട്ടില്ല..."

"നീ എന്താ ഈ പറയുന്നത്.. അവൾ സ്കൂളിൽ നിന്നിറങ്ങിയിട്ട് കുറെനേരമായി.. വേദ പോയത് എങ്ങോട്ട് ആണെന്ന് ശ്രീനിക്ക് അറിയുമായിരിക്കും.. നീ ഒന്ന് അവനെ വിളിച്ചു
നോക്ക്.."

"ശ്രീനിയെ വിളിച്ചിട്ട് കിട്ടിയില്ല.. അതാ ഏട്ടനെ വിളിച്ചത്..."

"ഹ്മ്മ്.. ഞാനൊന്ന് ശ്രീനിയെ വിളിക്കട്ടെ..."ഇതുപറഞ്ഞ് അർജുൻ ഫോൺ കട്ടാക്കി...

അർജുൻ സ്വയം വേദ എവിടെ പോയിട്ടുണ്ടാകും എന്ന് ആലോചിച്ചു ശ്രീനിയെ വിളിച്ചു... റിംഗ് ചെയ്തുവെങ്കിലും ശ്രീനി കോൾ അറ്റൻഡ് ചെയ്തില്ല...

സമയം കടന്നുപോയികൊണ്ടിരുന്നു..
ത്രേസ്യാമ്മച്ചിയുടെയും ഗായത്രിയുടെയും ഉള്ളിൽ ഭയം വരാൻ
തുടങ്ങി...അപ്പോളായിരുന്നു അർജുൻ ഗായത്രിയെ വിളിച്ചത്... "ഞാനിപ്പോ അങ്ങോട്ട് വരാം" എന്ന് പറഞ്ഞ് അവൻ കോൾ കട്ടാക്കി...

ത്രേസ്യാമ്മച്ചിയും ഗായത്രിയും വേദയെ പറ്റിയാലോചിച്ചു ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴായിരുന്നു അർജുൻ ഗായത്രിയുടെ വീട്ടിലേക്ക് എത്തിയത്...

അർജുനിനെ കണ്ടതും ഗായത്രി അവന്റെ അടുത്തേക്ക് പോയി...

അവനെ കണ്ടതും സങ്കടത്തോടെ ഗായത്രി പറഞ്ഞു "വേദ ഇതുവരെ വന്നിട്ടില്ല... എവിടെ പോയിയെന്നോ ഒന്നുമറിയില്ല.... "

അവൻ വേദ പോകാറുള്ള സ്ഥലങ്ങളെല്ലാം ഗായത്രിയോട് ചോദിച്ചു മനസിലാക്കി...ഞാനൊന്ന് അന്വേഷിച്ചിട്ട് വരാം എന്ന് പറഞ്ഞ് അർജുൻ വണ്ടി എടുത്ത് വേദയെ തിരക്കിപ്പോയി...

കുളിച്ചു ഇറങ്ങിയ ശ്രീനി ഫോൺ എടുത്ത് നോക്കിയപ്പോ അർജുന്റെയും ഗായത്രിയുടെയും പത്ത് മിസ്സ്ഡ് കോൾസ് കണ്ടതും ഇവർ എന്തിനായിരിക്കും വിളിച്ചിട്ട് ഉണ്ടാവുക എന്നോർത്ത് അർജുനെ വിളിച്ചു അവൻ എടുക്കാത്തത് കൊണ്ട് ഗായത്രിയെ വിളിച്ചു...അവൾ പറഞ്ഞത് കേട്ട് ശ്രീനി ഞെട്ടി...

ഗായത്രി പറഞ്ഞത് കേട്ട് ശ്രീനി അർജുനെ വിളിച്ചു...

അർജുൻ സ്കൂളിന്റെ ഭാഗത്തേക്ക്‌ അന്വേഷിച്ചുപോയി... അപ്പോളാണ് റോഡിൽ കിടക്കുന്ന വേദയുടെ
വണ്ടി കണ്ടത്..അവൻ വണ്ടിയിൽ നിന്നറിങ്ങി വേദയുടെ വണ്ടിയുടെ അടുത്തേക്ക് പോയി...
വണ്ടി കിടന്ന സ്ഥലത്തിന്റെ ചുറ്റിലും നോക്കി... പക്ഷേ അവളെ കണ്ടെത്താൻ സാധിച്ചില്ല...അപ്പോളേക്കും ശ്രീനിയും അവിടേക്ക് എത്തിയിരുന്നു...ശ്രീനി അർജുനെ കണ്ടതും അവന്റെ അടുത്തേക്ക് ഓടി..
"ഡാ... വേദയെ കണ്ടോ..." എന്ന് അവന്റെ കൈപിടിച്ച് ചോദിച്ചു..

അവൻ ഒന്നും മറുപടി പറഞ്ഞില്ല...

നീ വാ നമ്മൾക്ക് ഇവിടെ ഒന്നുകൂടി നോക്കാം വേദ ഈ പരിസരത്ത് ഉണ്ടോ എന്ന്...ശ്രീനിയും അർജുനും അവളെ തിരക്കാൻ തുടങ്ങി...
സമയം കടന്നുപോയികൊണ്ടിരുന്നു...പക്ഷേ അവളെ കണ്ടെത്താൻ സാധിച്ചില്ല...തിരികെ വണ്ടിയുടെ അടുത്ത് പോയി..

തിരികെ വീട്ടിലെത്തിയതും ഗായത്രി അർജുനോടും ശ്രീനിയോടും വേദയെ കണ്ടോ എന്ന് ചോദിച്ചുകൊണ്ടിരുന്നു...ഗായത്രിയുടെ മനസിൽ വേദക്ക് എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമോ എന്ന പേടി ആയിരുന്നു... അവൾ തന്റെ സംശയം അവരോട് പറഞ്ഞുവെങ്കിലും അവർ അവളെ ആശ്വസിപ്പിച്ചു... അർജുനും ശ്രീനിക്കും വേദ അപകടം ഒന്നും ഇല്ലാതെ തിരികെ
വരുമെന്ന് ഉറപ്പായിരുന്നു...

വേദയെ ഓടിച്ച ഗുണ്ടകൾ "ദി ഡെവിൾസ്" എന്ന് എഴുതിയ വീട്ടിലെത്തി....

അവരെ കണ്ടതും സെറ്റിയിൽ ഗ്ലാസും പിടിച്ചിരുന്നവൻ ആകാംക്ഷയോടെ ചോദിച്ചു "എന്തായി അവളെ തീർത്തോ....?"
വന്നവർ നിരാശയോടെ "ഇല്ല..." എന്ന് പറഞ്ഞത് കേട്ടതും അവൻ പെട്ടന്ന് ദേഷ്യത്തോടെ ചാടി എണീറ്റു കയ്യിലുണ്ടായിരുന്ന ഗ്ലാസ് അവരുടെ നേരെ വലിച്ചെറിഞ്ഞു കൊണ്ട് ചോദിച്ചു "ഞാനൊരു പണി തന്നാൽ അത് നല്ല രീതിയിൽ ചെയ്യാൻ നിങ്ങൾക്കറിയില്ലേ....?" അവർ ഒഴിഞ്ഞു മാറിയത് കൊണ്ട് അത് ഭിത്തിയിൽ വന്നിടിച്ച് പൊട്ടിചിതറി...അവൻ കാബോർഡിന്റെ അടുത്തേക്ക് പോയി അവിടെയുണ്ടായിരുന്ന ഒരു വിസ്കി കുപ്പി എടുത്ത് അതിൽ നിന്ന് ഗ്ലാസ്സിലേക്ക് ഒഴിച്ചു...അവരുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.

"ആ പീറ പെണ്ണ് ഭയങ്കര ഓട്ടം ആരുന്നു ആ സ്ഥലവും അത്ര പരിചയം ഇല്ലാരുന്നു അവൾ ഞങ്ങളെ കണ്ടതും കാട് പോലെ തോന്നിക്കുന്ന സ്ഥലത്തേക്ക് പോയി...."

"അവിടെ വെച്ച് അവളെ തേടിപ്പിച്ചു കൊല്ലമായിരുന്നില്ലേ...?"

"പക്ഷേ അവൾ അപ്പോളേക്കും എവിടെയോ ഒളിച്ചു നിന്നു..."

ഇതുകേട്ടതും അവൻ തന്റെ കയ്യിലുണ്ടായിരുന്ന വിസ്കി കുപ്പി ദേഷ്യത്തോടെ എറിഞ്ഞുപൊട്ടിച്ചു... "ഈ ഇന്ദ്രൻ എന്തെങ്കിലും പണി എൽപ്പിച്ചാൽ അത് ഭംഗിയായി ചെയ്യാൻ അറിയുന്ന ആരുമില്ലേ ഈ കൂട്ടത്തിൽ..."

ഗുണ്ടകൾ മൗനം മാത്രമാണ് പാലിച്ചു...അവരുടെ മൗനം ഇന്ദ്രനെ വീണ്ടും ദേഷ്യം പിടിപ്പിച്ചു... അവൻ പോയി കാബോഡിൽ നിന്ന് വീണ്ടും ഒരു കുപ്പി എടുക്കാൻ തുടങ്ങിയതും രണ്ട് ബലിഷ്ടം ആയ കൈകൾ അവന്റെ കൈയിൽ പിടിച്ചു... അവൻ മുഖം ഉയർത്തി നോക്കി... തന്റെ മുന്നിൽ നിൽക്കുന്നയാളെ കണ്ടതും ഇന്ദ്രൻ ഞെട്ടി....

തുടരും....


ശ്രീനിവേദം ഭാഗം 8

ശ്രീനിവേദം ഭാഗം 8

4
1813

തന്റെ മുന്നിൽ നിൽക്കുന്ന രുദ്രനെ കണ്ടതും ഇന്ദ്രൻ വിസക്കി ഗ്ലാസ്സിലേക്ക് ഒഴിച്ചു... എന്റെ ഇന്ദ്രാ.. നിനക്ക് എന്തിനാ വേദയോട് ഇത്ര ദേഷ്യം തോന്നാൻ കാരണം...അതിനു മാത്രം അവൾ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്...എന്ന് രുദ്രൻ പറഞ്ഞു അവൻ അവിടെയുണ്ടായിരുന്ന വിസ്ക്കി ഗ്ലാസ്സിലേക്ക് ഒഴിച്ചു....വീണ്ടും രുദ്രൻ ഇതേ ചോദ്യം ചോദിച്ചപ്പോൾ ഇന്ദ്രൻ ദേഷ്യത്തിൽ "രുദ്രയേട്ടന് എന്താ അറിയണ്ടത്...." "നിനക്ക് വേദയോട് ഇത്രയും ദേഷ്യം തോന്നാൻ കാരണമെന്താ...." "ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല അവളോടുള്ള ദേഷ്യം... കോളേജ് കാലം മുതലേ തുടങ്ങിയ ദേഷ്യമാണ്.... ഇന്ന് അത് പകയായി മാറി... ഇന്ദ