Aksharathalukal

will you marry me ❤️ 29

നന്ദു  ബൈക്ക്  പുറത്ത് വച്ച് അകത്തേക്ക് കടക്കും മുന്നേ  മഹി ഓടി പുറത്തേയ്ക്ക് വന്നു...

""നന്ദു ഇപ്പൊ വന്നത് ന... നന്നായി...
ഇവിടെ ഞാൻ വന്നപ്പോ ആ... ആരും ഇല്ലാ....
അപ്പയേം അമ്മയേം മാറി മാറി വിളിച്ചു എ.. എടുക്കുന്നില്ല.....
എന്താ പറ്റിയെന്നു ഒരു ഊഹവുമില്ല...
എനിക്കെന്തോ പേ... പേടി തോന്നുന്നു...!!
കിച്ചണിൽ ബ്ലഡ്‌ സ്റ്റൈൻസും ഉണ്ട്.....!!"""

മഹിക്ക് നന്ദുവിനോട് ഒരു ഒരു ഇത് ഉണ്ടല്ലോ ആ ഒരിത് വിഷമഘട്ടത്തിൽ ആയപ്പോ തിരിച്ച് വന്നു...
പിണക്കമൊക്കെ ലവള് മറന്നേ പോയി...
കൊച്ചു കുഞ്ഞുങ്ങളെ പോലെ അമ്മയെ കാണാതെ വിതുമ്പുന്ന മഹിയെ കണ്ടിട്ട് നന്ദുവിന് ഒരേ സംശയം വാത്സല്യവും പ്രണയവും തോന്നി...
കണ്ണുകളടച്ച് അവന്റെ കൈയ് ചേർത്ത് പിടിച്ച് ചുമലിൽ തൂങ്ങിയാണ് അവൾ കരയുന്നത്.....
അകന്ന് മാറാൻ നന്ദുവിനൊട്ട് തോന്നുന്നുമില്ല...

കുറച്ചു സമയം മഹി കരഞ്ഞു...
വിഷമം ഒന്നൊതുങ്ങിയപ്പോഴാണ് നന്ദു ഇപ്പൊ ഇങ്ങോട്ട് വന്നത് എന്തിനാണ് എന്നുള്ള കാര്യം അവൾ ചിന്തിക്കുന്നത്...
അത്രനേരം തോളിൽ തൂങ്ങി കരഞ്ഞവൾ അവന്റെ ഭാവം എന്താണെന്ന് അവനറിയാത്ത രീതിയിൽ കണ്ണ് തുറന്നൊന്നു നോക്കി..
പിന്നെ മെല്ലെ പിടിവിട്ട് അകന്നു മാറി നിന്നു...
മുഖത്തേക്ക് നോക്കാൻ ഒരു ചളിപ്പ് രണ്ടാഴ്ചത്തോളം മിണ്ടാതെ നടന്നിട്ട് ഓടി ചെന്ന് അവന്റെ നെഞ്ചിലേക്ക് തന്നെ കയറിയില്ലേ....

"""ഇയാള് എന്തിനാ വന്നേ????""

മഹിയത് ചോദിച്ചപ്പോഴാണ് നന്ദുവും അത്‌ ആലോചിച്ചത്...

പറഞ്ഞ പോലെ ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത് എന്തിനാ????
ഇവളുടെ കരച്ചിൽ കണ്ടപ്പോ വന്ന കാര്യം മറന്നല്ലോ കണ്ണാ....!!
നന്ദു ഒന്ന് ആത്മഗതിച്ചു തിരിഞ്ഞു...

""ഇയാള് പറയുന്നുണ്ടേൽ പറ അല്ലെങ്കിൽ ഞാൻ അപ്പുറത്ത് വരെ പോകുവാ അപ്പ എന്നെ വിളിച്ച് കിട്ടാഞ് അവരോട് എന്തെങ്കിലും പറഞ്ഞോ എന്ന് അറിയാലോ???.""

ആഹ്... അത്‌ പറഞ്ഞ പോലെ ഗൗരി ആന്റി വിളിച്ച് പറഞ്ഞട്ടല്ലേ ഇങ്ങോട്ട് വന്നേ......
ശെയ് അതല്ലേ ഞാൻ മറന്നേ......
അതോർത്തതും പുറത്തേക്ക് നടക്കാൻ തുടങ്ങിയ മഹിയെ അവൻ പിന്നിൽ നിന്നും 

ഒന്ന് നിൽക്കെടി പിശാശ്ശെ ആന്റി ഹോസ്പിറ്റലിൽ ആണ് അത്‌ പറയാനാ ഞാൻ വന്നേ ആന്റി എന്നെ വിളിച്ചിരുന്നു...
ഞാൻ അമ്മയെ ഹോസ്പിറ്റലിൽ ആക്കി കൊടുത്തിട്ട് വരുന്ന വഴിയാ.......!!
അത്‌ കേട്ടതും മഹി അവനെ തുറിച്ചു നോക്കി.....
വന്ന് കയറിയപ്പോഴേ പറയാതെ കരഞ്ഞു കൂക്കി വിളിക്കും വരെ വെയിറ്റ് ചെയ്തല്ലോടാ എന്നൊരു ധ്വനി ഉണ്ടായിരുന്നു അതിൽ... 

""ഞാൻ ന്തയ്യാനാ വന്നപ്പോ നീ ഓടി വന്ന് കെട്ടി പിടിക്കുന്നു കരയുന്നു ആ കാര്യം അറിയാതെ വന്ന കാര്യം പറയുന്നത് എങ്ങനാ?? 

ഒരാൾ നിന്ന് കരയുമ്പോ കാര്യം തിരക്കോ വന്നതെന്തിനാ എന്ന് പറയോ????"" 

അത് ശരിയാ എന്റെ ഭാഗത്തും തെറ്റുണ്ട്...!!
അത്‌ പോട്ടെ അമ്മയ്ക്ക് എന്താ പറ്റിയെ???

""ആവോ ആർക്കറിയാ????""
നന്ദു കൈ മലർത്തി....

ഇയ്യാളല്ലേ ഇപ്പൊ ഹോസ്പിറ്റലീന്ന് കെട്ടിയെടുത്തു എന്ന് പറഞ്ഞെ എന്നിട്ട് അറിയില്ലേ.????
മഹിയുടെ മൈൻഡിൽ ഓടിയത് അതാണെങ്കിലും ഓഡിയോ റിലീസ് ചെയ്തത് വേറൊന്നായിരുന്നു.

""അമ്മ വിളിച്ചിട്ട് എന്താ പറഞ്ഞെ അത്‌ പറയാമോ????""

ആന്റി വിളിച്ചിട്ട് അവര് ഹോസ്പിറ്റലിൽ ആണ് അമ്മയെ ഒന്ന് അങ്ങോട്ടേക്ക് ആക്കാമോ എന്ന് ചോദിച്ചു...
ഞാൻ ഓക്കേ പറഞ്ഞു അമ്മയെയും കൊണ്ട് ചെന്നപ്പോ നിന്നെ വിളിച്ച് കൊണ്ട് ചെല്ലാനും പറഞ്ഞു...
ഞാൻ ആന്റിയെ കണ്ടില്ല...!!

ഇവിടെ വന്ന് കയറിയപ്പോഴുണ്ട് നീ നിന്ന് മോങ്ങുന്നു....
അത്‌ കണ്ടപ്പോ ആകെ ടെൻഷൻ ആയി..
ഇനി നിനക്ക് വേണ്ടിയാണോ ഹോസ്പിറ്റലിൽ പോകേണ്ടത് എന്ന് വരെ ആലോചിച്ചു. 

ലാസ്റ്റ് വാചകത്തിൽ നന്ദുവിന്റെ ശബ്ദം ഒന്ന് വിറച്ചിരുന്നു...
മഹി അത്‌ കറക്റ്റ് ആയിട്ട് ഡീറ്റെക്ട് ചെയ്യുകയും ചെയ്തു... 

നീ പേടിക്കുവൊന്നും വേണ്ട ആന്റിയാ എന്നോട് സംസാരിച്ചേ സോ കുഴപ്പം ഒന്നും ഉണ്ടാകില്ല വേഗം ഡ്രെസ്സ് ചേഞ്ച്‌ ചെയ്തു വാ...
അത്‌ കേട്ടതും മഹി പോയി ഒന്ന് ഫ്രഷ് ആയി ഡ്രെസ്സ് മാറി വന്നു...
ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ എന്ന് വച്ച് സാവിയുടെ ഫോണിലേക്ക് ഒന്ന് വിളിച്ചു നോക്കി..
അവിടുന്ന് പറഞ്ഞത് പോലെ ഇന്ന് ഡിസ്ചാർജ് ഉണ്ടാകില്ല...അത് കൊണ്ട് ഫ്ലാസ്കും ഗൗരി അമ്മേടെ രണ്ട് ഡ്രെസ്സും എടുത്ത് വച്ചു...
അതിനകം നന്ദു ചായക്ക് വെള്ളം വച്ച് തിളപ്പിച്ച് എടുത്തിരുന്നു.... 

(ഓഹ് പറയാണ കേട്ട തോന്നും സാദ്യയാ ഉണ്ടാക്കിയെന്ന് എന്താപ്പത് 🤭) 

ഇതിനിടയിൽ ഗൗരിയമ്മയ്ക്ക് എന്താണ് പറ്റിയത് എന്ന് ചോദിച്ചിട്ട്  സാവിയാന്റി ഉഴപ്പി നിന്നതേയുള്ളു...
ഒക്കെ അവിടെയെത്തുമ്പോൾ പറയാം എന്ന്...
ഒന്ന് വീണു കാണും ബ്ലഡ്‌ കണ്ട സ്ഥിതിക്ക് സ്റ്റിച്ച് ഉണ്ടാകും...
അത്‌ എന്നോട് പറഞ്ഞൂടെ...
എനിക്കതല്ല ഈ അപ്പയ്ക്ക് ഒന്ന് കാൾ എടുത്താൽ എന്താ...
കാണട്ടെ കൊടുക്കും ഞാൻ കണക്കിന് രണ്ടിനും...
ചുമ്മാ തീ തീറ്റിക്കാൻ...!! 

മുടി ചീകുന്നതിനിടയിൽ സ്വയം പറയുന്ന മഹിയുടെ തലയിൽ കിട്ടിയ ചാൻസിന് നന്ദു ഒന്ന് വീക്കി
അവൾ എറിയാൻ പൌഡർ ബോട്ടിൽ എടുത്തതും വാച്ചിൽ തൊട്ട് കാണിച്ചു അതോടെ കുട്ടി ഒതുങ്ങി... 

ഒരു ബിഗ് ഷോപ്പറും ഒരു കവറും ചെറിയൊരു ബാഗും...
ഹോസ്പിറ്റലിൽ പോക്ക് അതങ്ങനെ ഒരു ചടങ്ങാണല്ലോ
ഓരോന്ന് എടുത്ത് വന്നാൽ സഞ്ചി നിറയും...
സോ സാഡ് 😝 

നന്ദു കയറി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഹോൺ  ഞെക്കി പൊട്ടിച്ച് തുടങ്ങി...
ഇത് കണ്ട് അവിടുന്ന് ഇന്ദു പുറത്തേക്കിറങ്ങി വന്നു...
കൂടെ അമ്മൂമ്മ തള്ളയും മഹി ഡോർ ലോക്ക് ചെയ്തു ഇറങ്ങിയപ്പോഴേക്കും രണ്ടും മതിലരികിൽ എത്തി... 

""സുശീല അവിടെയുണ്ട് മോനെ
നിങ്ങള് ചെല്ലുമ്പോ അവളെ ഇങ്ങ് പറഞ്ഞു വിട്ടേക്കണേ....
നേരം കുറച്ചായെ പോയിട്ട്.....!!"" 

ഇറങ്ങി വരുന്ന മഹിയെ ഫുൾ ഇഗ്നോർ അടിച്ചിട്ടാണ് തള്ളയുടെ സംസാരം...
ഈ പറയുന്ന സുസീല ലവളുടെ അമ്മയാണ് കിന്ദുവിന്റെ...
അവര് കൂടെ പോയി എന്നുള്ളത് മഹിക്ക് അറിയില്ലല്ലോ അതോണ്ട് അവളൊന്നും മിണ്ടാതെ ടു സൈഡ് കയറിയിരുന്നു... 

നന്ദു അവരോട് ശെരിയെന്ന മട്ടിൽ തലയൊന്നാട്ടി ബൈക്ക് മുന്നോട്ടെടുത്തു...
കുറച്ചു ദൂരം പിന്നിട്ടതും... 

"""ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മഹി....
തനിക്ക് എന്നോടുള്ള  ദേഷ്യം കൊണ്ട് അന്നത്തെ അവസ്ഥയിൽ ഞാൻ നേരിട്ട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ വലിയൊരു കള്ളമായി പോയേനെ അത്‌ കൊണ്ട് മാത്രമാണ്
അങ്ങനെ ഒരു കാളിലൂടെ കാര്യം പറഞ്ഞത്...!!
തന്റെ കാര്യത്തിൽ ഞാൻ സീരിയസ് ആണ് മേരി കൊച്ചേ....
ഒരുപാട് സാഹിത്യവൽക്കരിച്ച് ഒന്നും പറയാൻ എനിക്കറിയില്ല....
സ്‌ട്രെയിട്ട് ആയിട്ട് പറയാം
ഐ ലവ് യു.......
ജീവിതകാലം മുഴുവൻ ഇങ്ങനെ പോരടിച്ചും സ്നേഹിച്ചും ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം...!!
താൻ.... താനൊന്നും പറഞ്ഞില്ല....!!"" 

നന്ദു വമ്പൻ ഒരു പ്രൊപോസൽ സീൻ ഡയല്യൂട്ട് ചെയ്തു പറഞ്ഞിട്ട് തിരിഞ്ഞു നോക്കി.... 

അങ്ങനെയൊന്ന് കേട്ട ഭാവം പോലും ഇല്ലാതിരിക്കുന്ന മഹിയെയാണ് സേട്ടൻ കാണുന്നത്... 

ഒന്നൂടെ വ്യഗതമായിട്ട് പറഞ്ഞാൽ വീട്ടിൽ നിന്നും കയറും മുന്നേ മുതൽ അവളുടെ ചെവിയിൽ ഹെഡ് സെറ്റ് ഉണ്ട്...!!🤭 

അവള്ടെ അമ്മക്ക് പ്രാണ വേദന ഇവൾക്ക് പാട്ട് കേൾക്കൽ..!!
അങ്ങനെയല്ലലോന്ന് പറയണ്ട 
ഈ പറഞ്ഞതൊക്കെ ആരോട് പറയാൻ ആരു കേൾക്കാൻ...!! 

അതിപ്പൊ നന്ദുമോനും ട്രൈ ചെയ്തത് ഇതൊക്കെ തന്ന കൊറച്ചൂടെ മോഡ്ലേഷൻ ചെയ്താ പുര കത്തുമ്പോൾ വാഴ വെട്ടൽ എന്നും പറയാം 😂 

നന്ദു പല്ല് കടിച്ച് ആക്‌സിലേറ്ററിൽ ആ ദേഷ്യം അങ്ങ് തീർത്തു...
അത്‌ കൊണ്ട് അരമണിക്കൂർ യാത്ര പതിനഞ്ചു മിനുട്ടിൽ എത്തി.. 

ഹോസ്പിറ്റലിന് പുറത്തെ കോറിഡോറിൽ തന്നെ സുസീലയും സാവിയാന്റിയും ഉണ്ടായിരുന്നു...
മഹി വേഗമിറങ്ങി കയ്യിലിരുന്നത് സവിതയെ ഏല്പിച്ചു...
മൊബൈൽ എടുത്ത് ജീൻസിന്റെ പോക്കെറ്റിൽ തിരുകി... 

ഗ്രൗണ്ട് ഫ്ലോറിൽ തന്നെയായിരുന്നു  ഗൗരി ഉണ്ടായിരുന്നത്...
മഹിയെ കണ്ടപ്പോൾ ബെഡിൽ ഗൗരിക്കരുകിൽ ഇരുന്ന മനോജ്‌
കോളേജിൽ നിന്ന് നേരെ പോന്നതല്ലേ മഹിക്ക് കഴിക്കാൻ വാങ്ങി വരാം എന്ന് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി പോയി...
അപ്പയെ കണ്ട് അയാളോട് ചേർന്നു നിന്ന് കാര്യങ്ങൾ അറിയാൻ പോയ മഹിക്ക് ഓർക്കപ്പുറത്ത് അടി കൊണ്ടത് പോലെ  തോന്നി. 

ഗൗരിക്കടുത്തേക്ക് ചെന്നിരുന്നെങ്കിലും അവളും ഒന്നും പറയാതെ മുകളിലേക്ക് നോക്കി കിടക്കുന്നു...
നെറ്റിയിൽ മുറിവ് തുന്നിക്കെട്ടിയ പാടും ഉണ്ടായിരുന്നു. 

മഹിക്ക് ആകെ സങ്കടം വന്ന് തുടങ്ങിയിരുന്നു...
കുറച്ചു സമയം കഴിഞ്ഞ് കാണും മഹിയെ ഒരു നേഴ്സ് വന്ന് ഡോക്ടർക്ക് അരികിലേക്ക് കൊണ്ടു പോയി... 

Dr. അഭിരാമി എംബിബിസ്. md. എന്ന് കണ്ടതേ കാര്യങ്ങൾ ഏകദേശം മഹിക്ക് വ്യക്തമായി തുടങ്ങിയിരുന്നു...
ഡോക്ടർക്ക് മുന്നിലിരുന്ന് അല്പം സമയത്തിനകം ആരോ ഒരാൾ കൂടെ അവൾക്കരികിൽ ഉള്ള ചെയറിൽ വന്നിരുന്നു..
ആ വശത്തേക്ക് നോക്കാതെ തന്നെ അത്‌ നന്ദുവാണെന്ന് അവൾക്ക് മനസ്സിലായിരുന്നു. 

മഹി മുന്നിലിരിക്കുന്ന മുപ്പത് വയസ്സ് തോന്നിക്കുന്ന ആ സ്ത്രീയിലേക്ക് കണ്ണ് നട്ടു..
അവര് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി... 

'"ഗൗരിബാലയുടെ മകൾ ആണല്ലേ??
ഇത്...???""
കൂടെയിരിക്കുന്നവനെ ചൂണ്ടി ചോദിച്ചു.. 

""ഫാമിലി ആണ് ഡോക്ടർ ""
അവൾക്ക് മുന്നേ മറുപടി വന്നിരുന്നു... 

""ഓക്കേ കാര്യത്തിലേക്ക് കടക്കാം...
ഇത്രയും മുതിർന്ന കുട്ടിയോട് ചുറ്റി വളയ്ക്കേണ്ടല്ലോ ഗൗരി ബാല കാരിയിങ് ആണ്...
തന്നോട് പറഞ്ഞാൽ എങ്ങനെയെടുക്കും എന്ന് അവർക്കൊരു പേടി....
അറിയാലോ ഷി ഈസ്‌ ഫൗർട്ടി എബൌ...
സോ റിസ്ക്‌ ആണ്...
ഫുൾ റസ്റ്റ്‌ റീലാക്സിയേഷൻ etc... ഒക്കെ വേണം...
മെയിൻ ആയിട്ട് വേണ്ടത് ടെൻഷൻ ഫ്രീ മൈൻഡ് ആണ് ഇപ്പോഴേ ആൾക്ക് പ്രഷർ കൂടുതൽ ആണ്....
തനിക്ക് പ്രോബ്ലം ഒന്നുമില്ല എന്നറിഞ്ഞാലേ അത്‌ കുറയൂ....!!'" 

ഡോക്ടർ പറഞ്ഞു നിർത്തി.. 

""ഞാൻ വേണ്ടെന്ന് പറഞ്ഞാൽ അവര് ആ കുഞ്ഞിനെ കളയുവോ ഡോക്ടർ????"" 

നന്ദുവും ഡോക്ടറും ആ ചോദ്യം പ്രതീക്ഷിക്കാത്തത് പോലെ അവളെ നോക്കി... 

(തുടരും...) 

✍️❤️ഹഷാര❤️


will you marry me ❤️ 30

will you marry me ❤️ 30

4.8
2178

"പറയ് ഡോക്ടർ ഈ കാര്യം എന്നോട് പറയാൻ ഏല്പിച്ചവരോട് ചോദിച്ചിട്ടായാലും മതി....!!'" ഡോക്ടർ ഒന്നും പറയുന്നില്ല എന്ന് കണ്ട് മഹി വീണ്ടും പറഞ്ഞു.  അതോടെ ഡോക്ടർ ആളെ വിട്ട് മനോജിനെ കൂടെ വിളിപ്പിച്ചു. അയാളാണെങ്കിൽ വന്നത് മുതൽ എന്തോ കള്ളം ചെയ്ത കുട്ടിയെ പോലെ ആ കോൺസൽറ്റിങ് റൂമിന്റെ ഭിത്തിയിൽ ചാരി താഴേക്ക് നോക്കി നിന്നു.... പച്ച മലയാളം പറഞ്ഞാൽ മഹിയെ നേരിടാൻ അയാൾക്കൊരു വിക്ലഭ്യം... നമ്മടെ ഭാഷേൽ ചളിപ്പ് എന്നും പറയാം.  മഹിയും ഒരിക്കൽ പോലും കണ്ണുകൾ അപ്പയിലേക്ക് അബദ്ധത്തിൽ പോലും പാറി വീഴാതിരിക്കാൻ പരമാവധി ശ്രെമിക്കുന്നുണ്ട്...  ഡോക്ടർ മഹി പറഞ്ഞതിനെ കുറിച്ച് വി