Aksharathalukal

will you marry me ❤️ 30

"പറയ് ഡോക്ടർ ഈ കാര്യം എന്നോട് പറയാൻ ഏല്പിച്ചവരോട് ചോദിച്ചിട്ടായാലും മതി....!!'"
ഡോക്ടർ ഒന്നും പറയുന്നില്ല എന്ന് കണ്ട് മഹി വീണ്ടും പറഞ്ഞു. 

അതോടെ ഡോക്ടർ ആളെ വിട്ട് മനോജിനെ കൂടെ വിളിപ്പിച്ചു.
അയാളാണെങ്കിൽ വന്നത് മുതൽ എന്തോ കള്ളം ചെയ്ത കുട്ടിയെ പോലെ ആ കോൺസൽറ്റിങ് റൂമിന്റെ ഭിത്തിയിൽ ചാരി താഴേക്ക് നോക്കി നിന്നു....
പച്ച മലയാളം പറഞ്ഞാൽ മഹിയെ നേരിടാൻ അയാൾക്കൊരു വിക്ലഭ്യം...
നമ്മടെ ഭാഷേൽ ചളിപ്പ് എന്നും പറയാം. 

മഹിയും ഒരിക്കൽ പോലും കണ്ണുകൾ അപ്പയിലേക്ക് അബദ്ധത്തിൽ പോലും പാറി വീഴാതിരിക്കാൻ പരമാവധി ശ്രെമിക്കുന്നുണ്ട്... 

ഡോക്ടർ മഹി പറഞ്ഞതിനെ കുറിച്ച് വിശദമായി തന്നെ പറഞ്ഞതും അയാൾ മുഖം ഉയർത്തി നോക്കി...
ആ കണ്ണുകളിൽ  മിഴിനീർ പൊടിഞ്ഞിരുന്നോ???? 

(ലെ *റീഡേഴ്‌സ് ഇയ്യ് ഇത് പറഞ്ഞു പറഞ്ഞു കണ്ണീർ സീരിയൽ ആക്കുവോ????🙆 

ലെ *ഞാൻ നൊ നെവർ... 😁
ഒരു ആവിഷ്കാരസ്വാതന്ത്ര്യം ഇല്ലാട്ടോ.....)


ആ സമയം മുഴുവൻ മഹിയും തല കുമ്പിട്ടിരുന്നു... 

""മോൾക്ക് ഇഷ്ടമല്ലെങ്കിൽ അബോർഷനെ കുറിച്ച് ആലോചിക്കാം ഡോക്ടർ....!!
ഞങ്ങൾക്ക് ഇവളാണ് വലുത്..!!"" 

വളരെ ഉറച്ചതായിരുന്നു അയാളുടെ മറുപടി. 

""അത്‌ അപ്പ മാത്രം തീരുമാനിച്ചാൽ മതിയോ????"" 

മഹി ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റു.... 

""ബാലയുടെയും തീരുമാനം ഇത് തന്നെയാണ്...
നിനക്ക് ഇഷ്ടം അല്ല എന്നുണ്ടെങ്കിൽ അതിനെ ഞങ്ങൾക്കും വേണ്ട....!!"""
മനോജ്‌ തീർത്ത് പറഞ്ഞു.. 

""ഒക്കെ തീരുമാനിച്ചു അല്ലേ അപ്പേ....????""" 

മഹി അത്‌ മാത്രം ചോദിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി നടന്നു....
അവളുടെ മിഴികൾ ഇട തടവില്ലാതെ പെയ്തു കൊണ്ടേ ഇരുന്നു...
അവൾ വാശിയോട് തുടച്ചുകൊണ്ടും.... 

അപ്പൊ ഇങ്ങനെയാ ഇവര് മേരികൊച്ചിനെ കണ്ടേക്കുന്നെ അല്ലേ????
ഇടക്കിടക്ക് തമാശ പോലെ ആണേലും ഞാനും പറയുന്നത് അല്ലേ ജൂനിയർ വേണമെന്ന്...
അത്‌ മനസ്സിൽ തട്ടി പറഞ്ഞതാണെന്ന് എന്തെ അപ്പയ്ക്ക് മനസ്സിലായില്ല...!! 

മോൾക്ക് ഒരു കുഞ്ഞാവ വരാൻ പോകുവാന്ന് ഒന്ന് ചേർത്ത് പിടിച്ച് ആരെങ്കിലും ഒരാൾ ചിരിയോടെ പറഞ്ഞിരുന്നെങ്കിൽ ....
ഈ നിമിഷം ഇങ്ങനെ പോകുമായിരുന്നോ??? 

അതിന് പകരം എന്തോ വലിയ അപരാധം ചെയ്തപോലെ രണ്ടും മുഖത്തേക്ക് നോക്കാതെ നില്കുന്നു... 

എന്നിട്ട് എനിക്ക്  വേണ്ടങ്കി കളയും പോലും....
അത്രേ ഉള്ളോ അവർക്ക് ഒരു ജീവൻ???
കളയും പോലും...... 

മഹിക്ക് വല്ലാതെ സങ്കടം തോന്നി.... 

"""നല്ല സങ്കടം ഉണ്ടല്ലേ????"" 

ഹോസ്പിറ്റലിലെ കഫറ്റേരിയയ്ക്ക് നടുവിലെ ആർട്ടിഫിഷ്യൽ കോർട്ടിയാർഡിൽ ഉണ്ണിയേശുവിനെ കയ്യിലേന്തിയ മാതാവിലേക്ക് കണ്ണുകൾ പായിക്കവേ നന്ദുവിന്റെ ശബ്ദം അടുത്ത് വന്നു. 

""എന്തിന്???"" 

അവന് മുഖം കൊടുക്കാതെ അവൾ ചോദിച്ചു. 

""തന്നോട് നേരിട്ട് പറയാഞ്ഞിട്ടല്ലേ ഈ ശുണ്ഠി....????"" 

ഒരു ചിരിയോടെ നന്ദു ചോദിച്ചതും മഹി അവനെ നോക്കി.... 

കണ്ടിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ ഇവന്റെയത്ര പോലും കണ്മുന്നിൽ വളർന്ന എന്നെ അപ്പയ്ക്ക് മനസ്സിലായില്ലല്ലോ???
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സങ്കടത്തിന് മേലെ ഒരു പുഞ്ചിരി വാരി പൂശിക്കൊണ്ട്  ഗൗരിക്കടുത്തേക്ക് അവൾ നടന്നു... 

മുറിയിൽ ഗൗരിയോട്  എന്തോ പറയുകയായിരുന്നു സവിത അവളെ കണ്ടതും കൈ കാണിച്ച് അടുത്തേക്ക് വിളിച്ചു. 

മഹി ഗൗരിയിൽ നിന്നും അല്പം വിട്ട് നിന്നു..... 

""ഞാൻ കേട്ടത് ശരിയാണോ????"" 

മുഖവുരയൊന്നും ഇല്ലാതെ മഹി ചോദിച്ചു.
ഗൗരി മെല്ലെ തലയനക്കി.... 

""കുഞ്ഞിനെ കൊല്ലാൻ തന്നെ തീരുമാനിച്ചോ????"" 

അതിനും ഒരു തലയാട്ടൽ തന്നെയായിരുന്നു മറുപടി..... 

""ഞാൻ നിങ്ങൾ ഭാര്യയോടോ ഭർത്താവിനോടോ പറഞ്ഞോ എനിക്ക് കുഞ്ഞിനെ ഇഷ്ടമല്ല എന്ന്????""" 

ഗൗരി ഞെട്ടി  അവളെ നോക്കി... 

""നിങ്ങള് സ്വന്തം തീരുമാനിച്ചു ഒരു കുഞ്ഞുണ്ടായാൽ അത്‌ മഹിക്ക് അംഗീകരിച്ചു തരാൻ കഴിയില്ല എന്ന്....
അതെന്നെ ചേർത്ത് പിടിച്ച് പറയേണ്ടതിന് പകരം എവിടെയോ കിടന്ന ആ ഡോക്ടർ പെണ്ണുമ്പിള്ളയെ ഏല്പിച്ചിരിക്കുന്നു..."" 

ആദ്യത്തിൽ വീറോടെ പറഞ്ഞു എങ്കിലും അവസാനം മഹി വിതുമ്പി പോയിരുന്നു...
ഗൗരിയെ വയറിലൂടെ ചുറ്റി പിടിച്ച് കൊണ്ട് വാവയോട് എന്ന പോലെ മഹി പറഞ്ഞു കൊണ്ടിരുന്നു... 

""നീ വേഗം പുറത്ത് വാട്ടോ വാവേ....
നിന്റെ അച്ഛനും അമ്മയും കൊള്ളില്ല കളയാൻ പോകുവാന്ന്...
നീ വന്നിട്ട് നമുക്ക് ഇതിനൊക്കെ ചേർത്ത് കൊടുക്കാവേ......""" 

മുറിയിൽ മഹിയുടെ വിതുമ്പും പോലുള്ള സംസാരം കേട്ട മനോജും നന്ദുവും സാവിയാന്റിയും അടക്കം അപ്പോൾ അവരുടെ തീരുമാനം അറിയാൻ വന്ന് കയറിയ ഡോക്ടറും എന്തിന് ഡോക്ടർക്കൊപ്പം വന്ന അവിടുത്തെ pr പോലും നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.

ഗൗരിയുടെ മുഖത്ത് നോക്കാതെ തന്നെ വെട്ടി തിരിഞ്ഞു കൊണ്ട് മഹി പുറത്തേക്ക് പോയി വാതിൽക്കൽ നിന്ന് അവളുടെ ചുമലിലേക്ക് കൈകൾ വയ്ക്കാൻ തുടങ്ങിയ മനോജിനെ നോക്കുക പോലും ചെയ്യാതെ വിശക്കുന്നു നന്ദു എന്റെ കൂടെ കാന്റീൻ വരെ വാ എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു....

മനോജിന്റെ കയ്യിലിരിന്നത് അവൾക്ക് കഴിക്കാൻ ആണ് എന്ന പൂർണ ബോധം ഉണ്ടായിരുന്നിട്ടും ഒരു തരം വാശി തീർക്കൽ പോലെ വാതിൽക്കൽ  മിഴിച്ച് നിന്ന നന്ദുവിന്റെ കയ്യിൽ വലിച്ച് കൊണ്ട് നടന്നു...

നന്ദു തിരിഞ്ഞു നോക്കെ ഗൗരി തലയിൽ കൈയ് താങ്ങി ഇരിക്കുന്നു..
സവിതയിൽ ഒരു മന്ദഹാസം ആയിരുന്നു എങ്കിൽ  മനോജിന്റെ മുഖത്ത് നൂറ് കടന്നൽ ഒന്നിച്ച് ആക്രമിച്ച മട്ടിൽ വീർത്തിരുന്നു....

ഇങ്ങേരുടെ നോട്ടം കണ്ട ഞാനേതാണ്ട് രജിസ്റ്റർ മാരേജ് കഴിഞ്ഞിട്ട് ഇവളുടെ കയ്യിൽ പിടിച്ച് കൊണ്ടു പോകും പോലെ ഉണ്ടല്ലോ എന്നോർത്ത് നന്ദു പിന്നെ തിരിഞ്ഞു നോക്കാനേ പോയില്ല...!!

കിട്ടിയ ടൈമ് മുഖ്യം ബിഗിലെ... 😂

മനോജിന്റെ കണ്ണിൽ നിന്നും മറഞ്ഞെന്ന് തോന്നിയതും മഹി നന്ദുവിന്റെ കയ്യിലെ പിടി വിട്ടു.. 

കാന്റീനിലെ പഫ്സിനോട്  ആ ദേഷ്യം മുഴുവൻ രണ്ടും കൂടെ തീർത്തു. 

(യെച്ചൂസ് മി.... രണ്ട് പേരും എന്ന് ഞാൻ കറക്റ്റ് ആയിട്ടാ പറഞ്ഞെ മഹി അപ്പയോടുള്ള ദേഷ്യം നന്ദു പ്രൊപോസൽ മിസ്സ്‌ ആയത് പ്ലസ് ഇപ്പൊ കാര്യം കഴിഞ്ഞപ്പോ കറി ലീഫ് ആക്കിയ ദേഷ്യം..😁.)

പഫ്സ് മൂന്ന് റൗണ്ട് രണ്ട് പേരും പോയിട്ടും.....
രണ്ടും പരസ്പരം ഏഹേ.........
അത്‌ കഴിഞ്ഞ്  രണ്ട് ഷേക്ക്‌ പറയാൻ വേണ്ടിയാണ് രണ്ടും മുഖം ഉയർത്തിയത് രണ്ട് പേരും ഒരുമിച്ച്

ചേട്ടാ ഒരു ഷേക്ക്‌ എന്ന് പറഞ്ഞതും കാന്റീൻ മൊയ്‌ലാളി ഒരു നോട്ടം....
ഒരാഴ്ച്ച ഇരുന്ന ഐറ്റംസ് ഒക്കെ ഇന്ന് വിറ്റ് പോകും എന്നൊരു പ്രതീക്ഷ പുള്ളിക്ക് ഉണ്ടായിരുന്നെ...
അത്‌ തകർന്നു അതാ...!!😂
അതും കാലിയാക്കി രണ്ട് ലയ്സിന്റെ പാക്കറ്റും വാങ്ങി കഴിഞ്ഞിട്ട് മഹി നന്ദുവിനെ നോക്കി...
അവനാണെങ്കി എവിടെയും ഇല്ലാത്ത ജാഡ...

മഹി ലവന്റെ കൂടെയാണല്ലോ വന്നത് പേഴ്സ് എടുത്തിട്ടില്ല 🤭
അത്‌ സവിതയുടെ കയ്യിലാണ്...
രണ്ട് അപ്പയോട് പിണങ്ങിയിരിക്കുന്നു സോ അങ്ങേരോട് ബില്ല് കൊടുക്കാൻ ലവള് പറയില്ല എന്നുള്ള ഒടുക്കത്തെ ഓവർ കോൺഫിഡൻസ്..
ലവള് എന്തേലും മിണ്ടിയാൽ കൊടുക്കാം എന്നായിരുന്നു പ്യാവം ലവന്റെ മനസ്സിൽ....
മഹിയും സെയിം തിങ്കിൽ ആണ്....

(ചതിക്കാത്ത ചന്തുവിലെ ബില്ല് സീൻ ജസ്റ്റ്‌ റിമെംബേർ ഏ 😁)
മഹി പതുക്കെ എഴുനേറ്റ് വാഷ് ഏരിയയിലേക്ക് വിട്ടു...
വരുമ്പോഴേക്കും അവൻ ബില്ല് കൊടുക്കും എന്ന ചെറിയേ ഒരു വിശ്വാസം...

വിശ്വാസം അതല്ലേ എല്ലാം... 😂

നന്ദുസ് ആരാ മോൻ അവള് വരും വരെ കാന്റീനിലെ സപ്ലൈയർ ചേട്ടനോട്  ഷേക്കിനെ പുകഴ്ത്തി പറയുന്നുണ്ട്..
ഏതാണ്ട് സൗദി ഷേക്കിനെ കൊണ്ട് കൊടുത്തപോലെയാണ് തള്ളി വിടുന്നത്...

ചേട്ടൻ വെറുതെ ചിരിക്കൂന്നേ ഉള്ളൂ...
അല്ലേലും അവിടുത്തെ ഫുഡിന്റെ നിലവാരം അറിയുന്ന എന്നോടോ ബാലാ..... 😬
എന്നാണ് ആ ചിരിയുടെ പിന്നിലെ ഗുട്ടൻസ് 🤣
മഹി കൈയ്യും മുഖവുമൊക്കെ ടിഷ്യൂ കൊണ്ട് തുടച്ച് വന്നപ്പോൾ നന്ദു ഓൺ ദാറ്റ്‌ ടേബിളിൽ എഗൈൻ...

""എന്റെ മദറേ...........!!""

ഇനിയും നിന്നാൽ പണിയാകും എന്നറിഞ്ഞോണ്ട് ഒരു ചിരിയോടെ പുറത്തേക്ക് നടന്നു...
ലവള് ചിരിയാണ് ഉദ്ദേശിച്ചത് എങ്കിലും പുറത്ത് വന്നത് ഒരു ഇളിയായിട്ടാണ്....
നേരത്തതെ കരച്ചില് കൊണ്ട് കണ്ണൊക്കെ ഒരു പരുവം ആയിരുന്നു ഇപ്പോഴത്തെ ചിരിയും കൂടെ ആയപ്പോൾ വടയക്ഷീടെ വകയിലെ കുഞ്ഞമ്മേടെ മോള് എന്നെ പറയു..
സത്യം...!!

പോകാൻ നോക്കി എന്നെ പറഞ്ഞുള്ളു പോകാൻ പറ്റിയില്ല ഡോറിൽ നിന്നും ഇറങ്ങും മുന്നേ അവൻ സപ്ലയറോഡ് കണ്ണ് കാണിച്ചു..

""മാഡം ബിൽ പ്ലീസ്‌...!!""

അതോടെ പെട്ടു എന്ന മട്ടിലായി അവളുടെ നിൽപ്പ്...
നന്ദുവിനോട് മിണ്ടാൻ ആണെങ്കിൽ ഒടുക്കത്തെ അഭിമാൻ അങ്ങ് സമ്മദിക്കുന്നും ഇല്ലാ...

അറ്റ് ലാസ്റ്റ് ഞാൻ മുറിയിൽ പേഴ്സ് മറന്നു ഇപ്പൊ എടുത്തിട്ട് വരാം എന്നായി മഹി...

""ഇത് പോലെ കുറെ ടീംസ് വന്ന് കയറാറുള്ളതാ ഒരു ദിവസത്തിൽ കൊച്ച് മെനക്കെടുത്താതെ കാശ് വച്ചിട്ട് പോകാൻ നോക്ക്.....!!""
എന്നുള്ള ആ മൊയ്‌ലു ചേട്ടന്റെ ഇടപെടൽ കൂടിയായപ്പോൾ മൊത്തം ജാക്ക് ഫ്രൂട്ട് കുഴയും പോലെ കുഴഞ്ഞു.

മഹി നന്ദുവിനെ ഒന്ന് പരിഭവത്തോടെ നോക്കിയതും നന്ദു പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു...

അതേ സമയം മനോഹരമായ ഒരു എസ്ക്യൂസ്‌ മി അവിടെ മുഴങ്ങി കേട്ടു...

നന്ദുവും മഹിയും ഒരുപോലേ പിന്നിലേക്ക് തിരിഞ്ഞു....
ഫോർമൽസ് ഒക്കെ ഇട്ട്  സൈഡ് ബാഗുമായി ഒരു മൊഞ്ചൻ ചേട്ടൻ..

""എന്ത്‌ പറ്റി കുട്ടി????
എനി ഹെല്പ്??? ""

ഇൻ നന്ദുസ് മൈൻഡ്....
വെല്ല.... വെല്ല കാര്യോം ഇണ്ടാർന്ന......
ഈ ഫോർമൽസ് ഇട്ടവൻ പെണ്ണിനേം കൊണ്ട് പോകും...

ഓഹ് സോറി നമ്മൾ ഹെല്പ് ചേട്ടനെ മറന്നു...
മഹി നോതിങ് എന്ന് പറഞ്ഞതും പുള്ളി പുള്ളിയുടെ ഫ്രഷ് ലൈമിന്റെ പൈസ കൊടുത്തു കൂട്ടത്തിൽ മഹിയുടെ ബില്ല് എടുത്തോളാനും പറഞ്ഞു...

""അതിന്റെ ആവശ്യമില്ല  നന്ദു... ഞാൻ
കൊടുത്തോളാം....!!""(മഹി നന്ദു കോറസ് 
അങ്ങനെ വായിക്കണേ....)

""ഏയ് ഇട്സ് ഓക്കേ ഡിയർ!!""

ഹെല്പ് ചേട്ടൻ ആണുട്ടോ...

ഡിയറാ എപ്പാ????
ഈ ഞാൻ പോലും വിളിച്ചട്ടില്ല അവന്റെ ഡിയർ... തെണ്ടി പട്ടി... നന്ദുസ് ആത്മ മൊഴിഞ്ഞു..

അങ്ങനെ ബില്ലിംഗ് സെക്ഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോണോ ഹോസ്പിറ്റലിൽ നിക്കണോ എന്ന സംശയത്തിൽ ആണ് മഹി...
അതിന് മുന്നേ ഹെല്പ് ചേട്ടന്റെ പൈസ്സ തിരിച്ച് കൊടുക്കാൻ പേഴ്സ് എടുക്കാൻ പോയി വന്നപ്പോഴേക്കും നന്ദു ആളോട് എന്തോ സംസാരിച്ച് നില്കുന്നത് കണ്ടു...

എഗൈൻ മഹിയും നന്ദുവും ഒരുമിച്ച് പൈസ നീട്ടുന്നു..
മഹിയുടെ കയ്യിൽ നിന്നും ഹെല്പ് ചേട്ടൻ അത്‌ വാങ്ങുന്നു..
നന്ദു പല്ല് കടിക്കുന്നു.

മഹി കൂടുതൽ ഡെക്കറേഷന് നിൽക്കാതെ ഒരു തേങ്ക്സ് പറഞ്ഞു ഒഴിവായി...

പുള്ളി വീണ്ടും യെച്ചൂസ് മി പറഞ്ഞു പിന്നാലെയുണ്ട്...!!

ഞാൻ ഇവിടുത്തെ മെഡിക്കൽ റെപ് ആണ്....
ബൈ ദി ബൈ എന്താ കുട്ടിയുടെ പേര്???

കോഴി ചെറുങ്ങനെ കൂവി തെളിഞ്ഞു തുടങ്ങി....

""അതിനവൾക്ക് കുട്ടിയില്ല!!""
മഹിയുടെ വായ തുറക്കും മുന്നേ ഹെല്പ് ചേട്ടന് റിപ്ലൈ കിട്ടി ബോധിച്ചു.

ഞാൻ ഈ കുട്ടിയുടെ നെയിം ആണ് ചോദിച്ചേ???

ഹെല്പ് ചേട്ടൻ മഹിയെ ചൂണ്ടി പറഞ്ഞു..

""മേരിക്കുട്ടി...!!""
എഗൈൻ ആൻഡ് എഗൈൻ നന്ദു...
റെപ്പിന്റെ മുഖത്ത് തെളിഞ്ഞ ചിരിയാണ്...

എനി വേ മൈ നെയിം ഈസ് ബെഞ്ചമിൻ...!!

അങ്കവാൽ നല്ലോം വിടർത്തി പുള്ളി കൂവി തെളിഞ്ഞു...

""അയിന് ആരും ചോദിച്ചില്ലല്ലോ???""

നന്ദു വിട്ട് കൊടുക്കാൻ ഭാവമില്ല...
ഈ അരിമണിയിൽ എന്റെ പേരാണ് ഉള്ളത്...
എന്റെ മാത്രം...!!

മഹി ഒന്നിനും താല്പര്യം ഇല്ലാത്തത് പോലെ മുൻപ് നിന്നിരുന്ന കോർട്ടിയാർഡിന് മുന്നിലെ ചെയറിൽ ഇരുന്നു...
പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിലേക്ക് കണ്ണ് നട്ടു..

ഹെല്പ് ചേട്ടൻ വീണ്ടും എന്തോ ചോദിക്കാൻ വന്നതും...

"എസ്ക്യൂസ്‌ മി ആം ലിറ്റിൽ ബിസി നൗ!!"

പറഞ്ഞു നമ്മടെ കൊച്ചത് ബ്ലോക്ക്‌ ചെയ്തു.
ഹെല്പ് ചേട്ടൻ അസ്ത്രപ്രജ്ഞനായി വന്ന വഴിയേ തിരിച്ചു വിട്ടു....

അയാൾ പോയതും നന്ദു മഹിക്കരികിലെ ചെയറിൽ വന്നിരുന്നു....

""എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു....!!""

നന്ദുവാണ് തുടക്കം കുറിച്ചത്...

""എന്താണെങ്കിലും ഇവിടെ വേണ്ട നന്ദു പിന്നീടൊരു അവസരത്തിൽ ആകട്ടെ പ്ലീസ്....!!""

മഹി അത്‌ പറയലും നന്ദുവിന്റെ മൊബൈൽ റിങ് ചെയ്തു..

""ആ.... അമ്മ.... അപ്പൊ അമ്മയോ... 
ഹാ ഓക്കെ ഞങ്ങൾ വരുന്നു.""

മഹി വാ അങ്ങോട്ട് വിളിക്കുന്നു...
നന്ദുവിന് പിറകെ മഹിയും റൂമിലേക്ക് കയറി....
സാവി യാത്ര പറയുകയായിരുന്നു...
ഹോസ്പിറ്റലിൽ മനോജ്‌ നിൽക്കാം എന്ന് പറഞ്ഞത്  കൊണ്ട് മഹിയെ സാവി വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് തീരുമാനിച്ചു.

സംഭവം കേട്ടപ്പോ നന്ദുവിന്റെ നെഞ്ചിൽ അഞ്ചാറു ലഡ്ഡു ഒരുമിച്ച് പൊട്ടി...
അതവന്റെ മുഖത്ത് തെളിയുകയും ചെയ്തു...
പക്ഷെ മനോജിന്റെ മുഖം കണ്ടിട്ട് തെളിഞ്ഞത് പവർ കട്ട്‌ ആവുകയും ചെയ്തു.

മനോജ്‌ പതിയെ എന്തോ പറയാൻ എന്ന പോലെ അവന്റെ കഴുത്തിലൂടെ ലോക്ക് ഇട്ട് പുറത്തേക്ക് തള്ളി കൊണ്ട് പോയി ഒരു ചുമരിൽ ചേർത്ത് നിർത്തി,മെല്ലെ പറഞ്ഞു...

""മൂന്നാല് ദിവസം നിന്റെ വീട്ടിൽ ആണെന്ന് കരുതി എന്റെ മോളോട് ഒട്ടാൻ നിന്നാൽ മോനെ അനന്ദു നന്ദൂട്ടാ....!!"""

മൂന്നാല് ദിവസം അല്ലേ അങ്കിളേ......
എന്നെ എനിക്ക് തന്നെ വിശ്വാസം ഇല്ലാ......

പിന്നെ അങ്കിളിന്റെ മോളുടെ കാര്യം അത്‌ ഞാനേറ്റു..  😁

(തുടരും )
✍️❤️ഹാഷാര❤️
കമെന്റ്സ് പറയണേ.. 😍

 


will you marry me ❤️ 31

will you marry me ❤️ 31

4.8
4211

തെളിഞ്ഞ ചിരിയോടെ വല്ലാത്തൊരു ഉറപ്പിൽ പറഞ്ഞു കൊണ്ട് മനോജിന്റെ നെഞ്ചിലേക്ക് ഒരു തീപ്പൊരി ഇട്ട് കൊടുത്ത സുഖത്തിൽ നന്ദു അയാളുടെ കൈ വിടീച്ച് റൂമിന് അകത്തേക്ക് ചെന്നു. അവിടെ യാത്ര പറച്ചിൽ ഇത് വരെ കൊടിയിറങ്ങിയിട്ടില്ല... മഹിക്ക് ഗൗരിയോട് സംസാരിക്കണം എന്നൊക്കെ ഉണ്ട് പക്ഷെ അവളെ തെറ്റിദ്ധരിച്ചില്ലേ എന്നൊരു കുഞ്ഞ് സങ്കടം ഉള്ളിൽ കിടക്കുന്നത് കൊണ്ട് വീണ്ടും ഗൗരിയുടെ ഉദരത്തോട്   കാത് ചേർത്ത് ഇരിക്കുകയാണ് അവൾ... ""ചേച്ചി പോവ്വാട്ടോ......""" എന്ന് മാത്രം പറഞ്ഞു കൊണ്ട് അവിടെ ചുണ്ടുകൾ പതിപ്പിച്ചു..... അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങുന്നത് കണ്ടതും നന്ദു ഇടപെട