Aksharathalukal

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 2

പാർട്ട്‌ 2
 

"ഹയോ എന്റമ്മച്ചി "

ഗാന്ധു : ഇതെവിടുന്ന ഈ വൃത്തികെട്ട ശബ്‌ദം 😳..

"ബാ പോയി നോകാം "..

"അയോ സത്യമായിട്ടും അഹ് പിള്ളേരെ എനിക്കറിയില്ല "...

"എനിക്ക് നിങ്ങളെ വിശ്വാസം ഇല്ല "..

ഗാന്ധു : ദേ മുറിയിൽ നിന്ന വാ നോക്കാം..

ഹമ്മച്ചി രക്ഷിക്കോ.... 😭

😳😳😳..

"ചേച്ചി, ചേച്ചി എന്താ ഈ കാണിക്കുന്നേ ചേട്ടനെ വിട് "..

"നീ വിട് ഓമു എനിക്ക് ഇന്ന് രണ്ടിൽ ഒന്ന് അറിയണം "..

കാമു : അത് അറിയാൻ എന്തിരിക്കുന്നു രണ്ടിൽ നിന്ന് ഒന്ന് പോയാൽ ഒന്ന്..

"😳ദേ ഇവർ തന്നെ, ഇനി പറ നിങ്ങൾ തമ്മിൽ നേരത്തെ പരിചയം ഇല്ലെ "..

ഗാന്ധു : ഇല്ല..

"പരിചയം ഇല്ലാഞ്ഞിട്ടാണോ ഇങ്ങേരു നിങ്ങളുടെ നടുക്കു ചൈന വന്മതിൽ പോലെ കേറി നിന്നതും നിങ്ങൾ ഇങ്ങേരുടെ ഫ്രണ്ടിലും ബാക്കിലും തേങ്ങാക്കുല പോലെ തൂങ്ങി ആടിയതും..

കാമു : അതേ..

ങേ 😳..

ഗാന്ധു : അതായത് ചേച്ചി സംഭവം എന്താന്ന് വെച്ചാൽ................................................................................................ഇതാണ് ശെരിക്കും സംഭവിച്ചത്..

😳😁...
അല്ലെങ്കിലും എനിക്ക് അറിയാം എന്റെ കിച്ചു എന്നോട് അങ്ങനെ ഒന്നും ചെയൂല എന്ന് 😌..

"ഉവ്വടി മനുഷ്യന്റെ കൂമ്പ് ഇടിച്ചു കലക്കിയതുപോരാ ഇനി അഹ് ബട്ടൻസ് കൂടെ വലിച്ചു പറിക്ക് 🥵..."

"കിച്ചു "...

"ഉം വേണ്ട, ഇനി ഇന്നെനിക്കു വയ്യ 🤧, ബാക്കി നാളെ 😪"...

ഓമു :"പോട്ടെ കിച്ചേട്ടാ ചേച്ചി അറിയാതെ അല്ലേ "..

കിച്ചു :"അഹ് അല്ലെങ്കിലും അവളെ പറഞ്ഞിട്ട് കാര്യമില്ല, ഇന്ന് നിന്നെ കണിക്കണ്ട് എഴുന്നേറ്റപ്പോഴേ ഞാൻ മനസിലാക്കണമായിരുന്നു, ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം 😪"...

ഓമു :"തനിക്കു ഇതൊന്നും പോരാ മനുഷ്യ 😤"...

കിച്ചു :"ആട ഇനി എന്റെ നെഞ്ചത്തോട്ടു കേറ്, സത്യം പറ എന്നെ പെട്ടിയിൽ ആക്കാൻ അല്ലേ നീ ഈ സാധനങ്ങളെ ഇമ്പോർട് ചെയ്തത്.."

ഓമു :"അയോ മനസിലാക്കി കളഞ്ഞു കൊച്ചു കള്ളൻ, ചേട്ടൻ ഒന്ന് സഹകരിച്ചാൽ ഇന്ന് തന്നെ പണി തീർക്കാം 😌"...

കിച്ചു : "എനിക്കറിയട, നീ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന്, എങ്ങനെ നേരെ ആവനാ അഹ് കാട്ടുമാക്കാന്റെ അല്ലേ അനിയൻ "..

ഓമു :" ഇത് കണ്ടോ ചേച്ചി 😪"..

"നിങ്ങൾ വെറുതെ മോനോട് വഴക്കുണ്ടാക്കാതെ "...

കിച്ചു : "മോനോ ഇവനോ "..

ഓമു : "ചേച്ചി 😭"..

"അഹ് നിങ്ങൾ ചുമ്മാതിരി മനുഷ്യ, ഓമു നീ എന്താ കൂട്ടുകാരെ ഒന്നും പരിചയപെടുത്താതെ, "..

ഗാന്ധു : സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ സ്റ്റോപ്പ്‌...
ഇൻട്രോഡക്ഷൻ അത് എന്റെ സെക്ഷൻ ആണ്. എനിക്കതു വേണം, ഞാൻ അതിങ്ങ് എടുക്കുവാ, എനിക്ക് അത് തരണം...

കാമു : നിന്നു സുരേഷ്‌ഗോപി കളിക്കാതെ കാര്യത്തിലേക്കു കടക്കടി...

ഗാന്ധു : യെസ് ഓഫ്‌കോഴ്സ്.. ആദ്യം സുന്ദരിയും സുശീലയും സർവോപരി നാട്ടുകാരുടെ കണ്ണിലുണ്ണിയും ആയ എന്നിൽ നിന്ന് തുടങ്ങാം..

കാമു, ഓമു : ക്രാ തുഫ്...

ഗാന്ധു : എന്തേ അണ്ണാക്കിൽ പിരി വെട്ടിയോ..

ഓമു : ഇല്ല വായിൽ ഒരു കരട് പോയത് കളഞ്ഞതാ, അല്ലെടി...

കാമു : yeah yeah..

ഗാന്ധു : കുന്നത് തറവാട്ടിൽ മോഹൻകുമാറിന്റെയും ഗംഗയുടെയും ഒരേ ഒരു മകൾ, ഗാന്ധിമ മോഹൻകുമാർ..
അതായത് ഈ ഞാൻ...

ഇത് തെക്കേതൊടിയിലെ കണാരൻ തമ്പിയുടെയും അംബികയുടെയും ഒരേയൊരു വാഴ മിസ്സ്‌ കാമിനി കണാരൻ തമ്പി..

കാമിനി നല്ല വെറൈറ്റി പേര് ആണലോ..
ആരുടെ സെലെക്ഷൻ അഹ്..

കാമു : പ്രണയ സ്മാരകം... എന്റെ പിതാജിക് കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടാരുന്നു, കാമിനി ദാമു. പഠിത്തം കഴിഞ്ഞപ്പോൾ പുള്ളിക്കാരി ഒരു അമേരിക്കൻ പ്രോഡക്റ്റ്നെ കെട്ടി പോയി.
അഹ് നഷ്ടപ്രണയത്തിന്റെ ബലിയാടായി ഞാനും 🤧.. എന്നെ കനി എന്ന് വിളിച്ചോളൂട്ടോ.. ഇവള് വിളിക്കുന്നത് കാര്യാക്കണ്ട.. ബുദ്ധിയില്ലാത്ത കൊച്ച..

ഗാന്ധു : ആർകാടി ബുദ്ധിയില്ലാത്തെ..

കാമു : ബുദ്ധിയില്ലെങ്കിൽ എന്താ മുത്തേ നിന്റെ വിവരത്തിന് ഒരു കൂടുതലും ഇല്ലാലോ..

ഗാന്ധു : അഹ് അങ്ങനെ പറ 😌..
ഇനി ചേച്ചി പറ..

"ഞാൻ മീര, ഓമുന്റെ അമ്മയുടെ ചേച്ചിയുടെ മകൾ, ഇത് കിരൺ ഇവന്റെ
അമ്മയുടെ ക്ലോസ് ഫ്രണ്ടിന്റെ മകൻ, ഇവന്റെ ബിഗ് ബ്രോയുടെ അതായത് കല്യാണചെക്കന്റെ ക്ലോസ് ഫ്രണ്ട് "..

കാമു : പിന്നെ ചേച്ചിയുടെ ബോയ്ഫ്രണ്ടും😁

മീര : ഏറക്കുറെ 😁..

കിരൺ : എന്തോന്നാ 😳..

മീര : ആണെന്ന് പറയുവാരുന്നു 😌..

കിരൺ : ഉം...

ഓമു : ഞാൻ ഓംവീർ മൽഹോത്ര.. മാനവ് മൽഹോത്രയുടെയും സാവിത്രി ദേവിയുടെയും സെക്കന്റ്‌ പ്രോഡക്റ്റ് 😌..
കല്യാണചെക്കന്റെ അനിയൻ, കൂട്ടുകാരുടെ ഓമനക്കുട്ടൻ, വീട്ടുകാരുടെ ഓമു.. സുമുഖൻ സുന്ദരൻ സൽസ്വഭാവി. ആകെ ഉള്ള ഒരു കുഴപ്പം ഒരു തലതിരിഞ്ഞ ചേട്ടൻ ഉണ്ടായി പോയി 🤧.. നമ്മുടെ സ്വന്തം കല്യാണചെക്കൻ Mr. രൺവീർ മൽഹോത്ര 😎. അഹ് കെട്ടിച്ചു വിട്ടു കഴിയുമ്പോൾ നന്നാകുവായിരിക്കും..😪🤧..

എന്തേ എല്ലാരും ഇങ്ങനെ നോക്കുന്നത്🙄..

കിരൺ : എന്തിനാടാ അഹ് കടുവേടെ കാര്യം ഇപ്പോൾ പറഞ്ഞത്. മനുഷ്യനെ സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കില്ലേ.. 😪

ഗാന്ധു : അല്ലടാ അങ്കിൾന്റെ ഫാമിലിയിൽ നിന്ന് ആരും വന്നില്ലേ...

ഓമു : ഇല്ല, ഡാഡി മരിച്ചപ്പോൾ പോലും തിരിഞ്ഞുനോക്കാത്തവരെ, ഇനി വിളിക്കണ്ട എന്ന ഭായ്ടെ തീരുമാനം.
കാര്യം എന്തൊക്കെ പറഞ്ഞാലും അമ്മയും ഡാഡിയും പ്രണയിച്ചു എല്ലാവരെയും എതിർത്തു വിവാഹം കഴിച്ചെങ്കിലും ഡാഡിയുടെ മരണശേഷം അമ്മ ഞങ്ങളെകൊണ്ട് കഷ്ടപ്പെട്ടപ്പോൾ എല്ലാം മറന്നു സ്വീകരിക്കാനും ഒപ്പം നിൽക്കാനും അമ്മയുടെ ഫാമിലി ഉണ്ടാരുന്നോളൂ. പിന്നെ ഞങ്ങൾ നാട്ടിലേക്കു ഷിഫ്റ്റ്‌ ചെയ്തതിനു ശേഷം ഭയ്യാ കഷ്ടപ്പെട്ട് ഒരു നല്ല നിലയിൽ എത്തിയപ്പോൾ ബന്ധവും സ്വന്തവും പറഞ്ഞു ഓരോരുത്തർ വന്നെങ്കിലും ഭയ്യാ അടുപ്പിച്ചില്ല. ആപത്തിൽ കൂടെ നിൽക്കാത്തവർക്ക് ലൈഫിൽ സ്ഥാനം കൊടുക്കരുത് എന്നാണ് ഭയ്യാ പറയാറ്..

ഗാന്ധു : വല്ലാത്ത ചതി ആയിപോയി കൊച്ചുബംഗാളി..

ഓമു : അതെന്താടി..

ഗാന്ധു : ഹോ നല്ല ഗോതമ്പ് പാടം പോലുള്ള നോർത്ത് ഇന്ത്യൻ ചുള്ളൻ സേട്ടൻമാർ കാണുമെന്നു കരുതി വലിയ ഒരു ഹിന്ദി ഇംഗ്ലീഷ് മലയാളം നിഘണ്ടുവും താങ്ങി പിടിച്ചു വന്നതാ.. ഒക്കെ വേസ്റ്റ് ആയില്ലേ 🤧.

കാമു : അതെപ്പോ എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ 😳..

ഗാന്ധു : അത് പിന്നെ പറഞ്ഞാൽ നീ എന്റെ അതിർത്തിയിൽ കൈ കടത്തിയാലോ എന്ന് കരുതി.. 😌

കാമു : പോടീ ദുഷ്ട്ടെ.. നിനക്ക് അങ്ങനെ തന്നെ വേണം.. ഇനി നീ എന്റെ കേരള ബോർഡറിൽ തീറ്റ കൊടുക്കാൻ വാ 😤..

ഓമു : ഓഹ് ഒന്ന് നിർത്തുന്നുണ്ടോ.. ഇങ്ങനെ രണ്ട് പിടകോഴികൾ 🤦‍♂️..

മീര : നിങ്ങൾ വാ പിള്ളേരെ, ഇവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, തനി മൂരാച്ചി. അല്ല അഹ് കടുവേടെ അനിയൻ അല്ലേ ഇങ്ങനെ വരൂ, നമുക്ക് നമ്മുടെ പണിയിൽ കോൺസെൻട്രേറ്റ് ചെയാം..

കാമു : ചേച്ചി യൂ ടൂ... 😳

മീര : യെസ് മീ ടൂ 😌..

ഗാന്ധു : ഇത് പൊളിക്കും വാ ചേച്ചി.. 😁

കിരൺ : മോളു അപോ ഞാനോ 😢..

മീര : ഓഹ് ഒരു നല്ല കാര്യത്തിന് പോകുമ്പോ പിന്നിൽ നിന്ന് വിളിക്കല്ലേ.. നിങ്ങൾ എപ്പോൾ വേണേലും ഉണ്ടലോ.. ഈ ചാകര പക്ഷെ feb 29 പോലെ അല്ലേ കിട്ടു.. 😌
കം ഓൺ പിള്ളേർസ് ഫോളോ മീ 😎...

കാമു, ഗാന്ധു : ജി സാബ് 😎😎..

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

🚶‍♀️🚶‍♀️🚶‍♀️

കിരൺ : ഈശ്വര, അഹ് പാവം പയ്യന്മാരെ ഈ കപലികമാരിൽ നിന്ന് കാത്തോളണേ..

ഓമു : ആമേൻ..

കിരൺ :🤨

ഓമു :😁.
 

🌝⭐️🌝⭐️🌝⭐️🌝⭐️🌝⭐️🌝⭐️🌝⭐️🌝⭐️🌝

ഗാന്ധു : ഡി കാമു ഒന്ന് എഴുനേക്കടി..

കാമു : എന്താടി നിനക്ക് ഉറക്കം ഇല്ലേ..
മനുഷ്യനെ ഒന്ന് ഉറങ്ങാൻ സമ്മതിക്കടി.

ഗാന്ധു : ഡി ഡി എനിക്ക് ദാഹിച്ചിട്ടു മേലാടി.
ജഗിലെ വെള്ളം തീർന്നു. ഒന്ന് താഴെ വെള്ളം എടുക്കാൻ കൂട്ട് വാടി.

കാമു : നിനക്ക് പോയി എടുത്തൂടെടി...

ഗാന്ധു : എനിച്ചു ഒറ്റക്ക് പോകാൻ പേടിയാ 🥺...

കാമു : ഓഹ് ഇവൾ.. വാ എഴുന്നേറ്റു..

അവർ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ ടെറസിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നതും അവിടെ ലൈറ്റ് ഉള്ളതും കണ്ട്.  അവർ രണ്ടാളും അത് എന്താണ് എന്നറിയാൻ അവിടേക്കു ചെന്നു.

ഗാന്ധു : ഡി ഇനി വല്ല യക്ഷിയും ആണോ..

കാമു : എന്ന പേടിക്കണ്ട, കള്ളിയാൻ കാട്ടു നീലിയുടെ കസിൻ എന്റെ അടുത്ത് ഉണ്ടല്ലോ...

ഗാന്ധു : അതാര് 🤔..

കാമു : ഓഹ് ഒന്ന് മിണ്ടാതെ വാടി..

കാമു അവളെയും വലിച്ചോണ്ട്, ടെറസിലേക്ക് ചെന്നു അവിടുത്തെ കാഴ്ച്ച കണ്ട് അവർ അന്തം വിട്ടു നിന്നു 😳😳..

ഗാന്ധു : ഡാ പരട്ട കൊച്ചുബംഗാളി

അവളുടെ ഒറ്റ അലർച്ചയിൽ അവന്റെ കൈയിൽ ഇരുന്ന ഗ്ലാസ്സ് തെറിച്ചുപോയി.
അവിടെ ഇരുന്നവർ എല്ലാം അങ്ങോട്ടേക്ക് അന്തിച്ചു നോക്കി..

ഗാന്ധു : ഡാ ഓമനക്കുട്ട ദുഷ്ട, നിനക്കു എങ്ങനെ തോന്നി രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ഉറക്കി കിടത്തി ഇവിടെ വന്ന് ഇങ്ങനെ ഒക്കെ ചെയ്യാൻ..
ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞങ്ങളും വരില്ലായിരുന്നോ കംപനിക്ക്..

കാമു : അതേയതേ.. എന്തോരം ചിക്കൻ ഫ്രൈ അഹ് നിറഞ്ഞിരിക്കുന്നെ. എന്നാലും ഞങ്ങളെ ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലലോ. മീര ചേച്ചി യൂ ടൂ 😪🤧...
 

ഗാന്ധു : അങ്ങനെ ഇപ്പൊ ഞങ്ങൾക്ക് തരാതെ ചേച്ചി ഈ ജ്യൂസ്‌ കുടിക്കണ്ട.. 😤

അതും പറഞ്ഞു ഗാന്ധു മീരയുടെ കൈയിൽ നിന്നും ഗ്ലാസ്സ് വാങ്ങി തന്റെ ചുണ്ടോടു ചേർത്തിരുന്നു 🍺..

മീര : അയോ മോളെ അത് ജ്യൂസ്‌ അല്ല.. 😧

മീരക്ക് തടയാൻ ആകുന്നതിനു മുൻപേ ഗാന്ധു അതിന്റെ പകുതി കുടിച്ചു, അപ്പോഴുതേക്കും കാമു അഹ് ഗ്ലാസ്സ് തട്ടിപ്പറിച്ചു ബാക്കി കുടിച്ചു.

ഗാന്ധു തന്റെ ചുണ്ട് അമർത്തി തുടച്ചു കിരണിന്റെയും മീരയുടെയും ഇടയിൽ കയറി ഇരുന്നു ഒരു ചിക്കൻ ലെഗ് എടുത്തു കടിച്ചു പറിച്ചു.

കാമു : ഹായ് നല്ല ടേസ്റ്റ്, ഇനിയും ബേണം..
താടാ കൊച്ചുബംഗാളി എനിക്ക്.

ഗാന്ധു : വാടയോ 🤧..

കാമു : വാടാ അല്ലടി താടാ, തരാൻ..

ഗാന്ധു :വോ അങ്ങനെ.. കൊടുക്കടാ എന്റെ കൊച്ചിന്.. 😤

ഓമു കിരണിനെ ഒന്ന് നോക്കി.. അവൻ തലയാട്ടിയപ്പോൾ ഓമു ഒരു ഗ്ലാസിൽ കുറച്ചു എടുത്തു ഒഴിക്കാൻ തുടങ്ങിയതും കാമു ബിയർ ബോട്ടിൽ തട്ടിപ്പറിച്ചു ഒറ്റയടിക്ക് കുടിക്കാൻ തുടങ്ങി.. അവളുടെ പ്രവർത്തി കണ്ട് എല്ലാവരും അന്തംവീട്ടിരുന്നപ്പോൾ നമ്മുടെ ഗാന്ധു ഇതൊക്കെ എന്ത് 😏, എന്ന ഭാവത്തിൽ കോഴികാലും കടിച്ചുപറിച്ചു അടുത്തിരുന്ന കിരണിന്റെ കൈയിലെ ബിയർ ഗ്ലാസ്സ് തട്ടിപ്പറിച്ചു കുടിച്ചുകൊണ്ടിരുന്നു. ഇനിയും നോക്കിയിരുന്നാൽ തങ്ങൾ നോക്കുകുത്തികളായി ഇരുന്നു പോകും എന്ന നഗ്നസത്യം മനസിലാക്കിയ ബാക്കി എല്ലാവരും തങ്ങൾ ചെയ്തുകൊണ്ടിരുന്ന കർത്തവ്യത്തിലേക്കു വീണ്ടും കോൺസെൻട്രേറ്റ് ചെയ്തു 🍗🍺....

കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് തനിക്കു ഓപ്പോസിറ്റ് ഇരിക്കുന്ന പുതിയ മുഖങ്ങളെ ഗാന്ധു കണ്ടത്. അവളുടെ കണ്ണുകളിൽ നക്ഷത്രം തിളങ്ങി 🤩.. ടാൻ ടാഡൻ..

ഗാന്ധു : ശു ശു മീരേച്ചി..

മീര : എന്താടി..

ഗാന്ധു : ഇതേതാ ഈ പുതിയ പീസുകൾ..
കിടു ഐറ്റംസ് ആണല്ലോ...

കിരൺ : ഞാൻ പറഞ്ഞാൽ മതിയോ മോളെ..

ഗാന്ധു : 😁..

കിരൺ : ഡാ വിനീഷേ, സുനിഷേ എന്റെ കൊച്ചിനെ ഒന്ന് പരിചയപെട്ടെ..
ഇവൻ ആണ് വിനീഷ് ഓമുവിൻറെ അമ്മയുടെ മൂത്ത സഹോദരന്റെ മകൻ, തൊട്ടടുത്തു ഇരിക്കുന്നത് അവന്റെ വൈഫ്‌ രേഖ, ഇതു അവന്റെ സഹോദരൻ സുനിഷ്, അവന്റെ അടുത്ത് ഇരിക്കുന്നത് അവന്റെ ഭാര്യ ലയ. ഇനി എന്തേലും അറിയണോ മോളെ.

ഗാന്ധു : ഓഹ് എന്തിനു 😒..

അങ്ങനെ കളിയും ചിരിയും തീറ്റയും കുടിയുമായി എല്ലാവരും അത്യാവശ്യം കിക്ക് ആയി..

കാമു : 😭😭😭😭😭😭😭

ഓമു : എന്തുപറ്റി കനുട്ടി, എന്തിനാ എന്റെ കൊച്ചു കരയുന്നത് 😢..

കാമു : എനിച്ചു കളിക്കണം.. 😭😭😭😭

ഗാന്ധു : അത്രേ ഉള്ളോ ബാ നമുക്ക് ഒളിച്ചേ കണ്ടേ കളിക്കാം..

മീര : ഈ നട്ട പാതിരയ്ക്കോ...

കാമു : എനിച്ചു കളിക്കണം.... 😭😭😭

കിരൺ : ഈ പാതിരാത്രി എന്തു കളിക്കാനാ കുഞ്ഞേ.. 😳
 

മീര : ഓക്കേ നമുക്ക് ട്രൂത് ഓർ ഡയർ കളിക്കാം...

ഗാന്ധു : അഹ് കൊള്ളാം കൊള്ളാം കൊളളാം 😁..

മീര : ഫസ്റ്റ് ഞാൻ ഈ ബോട്ടിൽ സ്പിൻ ചെയ്യാം...

മീര സ്പിൻ ചെയ്ത ബോട്ടിൽ ഓമുവിന് നേരെ വന്ന് നിന്നു..

മീര : ട്രൂത് ഓർ ഡയർ..

ഓമു : ഉം... ഡയർ 😌

മീര അവിടെ നിന്ന് എഴുന്നേറ്റു അവന്റെ അരികിൽ ചെന്ന് തന്റെ പോക്കറ്റിൽ നിന്ന് ലിപ്സ്റ്റിക് എടുത്തു അവന്റെ ചുണ്ടിൽ തേച്ചു കവിളുകളും ചുമപ്പിച്ചു ഒരു പൊട്ട് നെറ്റിയിൽ വരച്ചു. എന്നിട്ട് അവിടെ കിടന്നോരു റബ്ബർ ബാൻഡ് എടുത്തു ഫ്രണ്ടിലെ മുടി കൊമ്പ് കെട്ടിവെച്ചു.

മീര : ഇനി നീ ഒരു സെൽഫി എടുത്തു fb യിലും വാട്സ്ആപ്പിലും ഇൻസ്റ്റയിലും പ്രൊഫ്‌ പിക് ആയി ഇടണം...
അടുത്ത് 24 മണിക്കൂർത്തേക്ക്.

ഓമു : പ്രൊഫ്‌ പിക് ഓഹ് അതൊന്നും പറ്റൂല 😢..

ഗാന്ധു : അതൊന്നും പറഞ്ഞാൽ പറ്റൂല ഇട്ടേ പറ്റു..

കാമു : പേടി ഉള്ളവൻ ഡയർ ചൂസ് ചെയ്യരുതായിരുന്നു.. അയേ പേടിത്തൊണ്ടൻ 🤣..

ഓമു : മതി നിർത്ത്.. എനിക്ക് ആരെയും പേടിയില്ല.. ഇപ്പോൾ എന്താ വേണ്ടേ ഞാൻ പ്രൊഫ്‌ പിക് ഇടണം, പ്രൊഫ്‌ പിക് മാത്രമല്ല ഞാൻ സ്റ്റാറ്റസും ഇടും 😤...

അങ്ങനെ ഓമനക്കുട്ടൻ തന്റെ സുന്ദര രൂപം എല്ലായിടത്തും പ്രൊഫ്‌ പിക് + സ്റ്റാറ്റസ് ആയി ഇട്ടു..
ചെക്കൻ വെളിവില്ലാതെ ചെയ്തുകൂട്ടുന്നതാ.. ഇനി വെളിവ് വരുമ്പോൾ എന്താകുവോ എന്തോ..

അങ്ങനെ ഓരോരുത്തരുടെയും ഊഴം കടന്നുപോയി. ഓമു സ്പിൻ ചെയ്ത ബോട്ടിൽ ചെന്നു നിന്നത് കാമുവിൻറെ നേരെ ആണ്.. അത് കണ്ടവൻ ഗൂഢമായി ഒന്ന് ചിരിച്ചു.. 😈

ഓം : നിന്നോട് പ്രത്യേകം ചോദിക്കേണ്ട... കാര്യമില്ലലോ.. ട്രൂത്... ആയിരിക്കുമല്ലോ..
ഡയർ ചൂസ് ചെയ്യാൻ.. ഒരു മിനിമം.. ധൈര്യം.. വേണം.

കാമു : ആരാടാ ചോട്ടാ ബംഗാളി പറഞ്ഞെ.... എനിക്ക്.. ധൈര്യം ഇല്ല എന്ന്...
ഞാൻ.. ഡയർ.. എടുക്കുന്നു.. ഒരു.. തരം.. രണ്ട് തരം.... മൂന്നു.. തരം...

ഗാന്ധു : അഹ് ലേലം ഉറപ്പിച്ചേ ലേലം മു ഹ ഹു ഹഫ്...

തൊട്ടടുത്തു ചെവിയിൽ ഇരുന്നു കൂവിയപ്പോൾ മീര ഗാന്ധുന്റെ വായിൽ ചിക്കൻ ഫ്രൈ കുത്തി കയറ്റി. പ്യാവം ചിക്കൻ ഫ്രൈ എന്തൊക്കെ പീഡങ്ങൾ സഹിക്കണം 😪🤧..

കാമു : പറയൂ എന്റെ ഡയർ... എനിക്ക്.. ഡയർ.. ചെയ്യാൻ.. കൊതിയായി..

ഓം : ഡയർ വളരെ സിംപിൾ ആണ്, നീ ഇവിടെ നിന്ന് എഴുനേറ്റു വീടിന് ഉള്ളിലേക്ക് പോകണം,...വീടിനു അകത്തു ആദ്യം കാണുന്ന ആൾക്ക്... നീ മുത്തു ഗൗ കൊടുക്കണം അതും ലിപ്‌ലോക്ക്..

കാമു : ഇത്രേ ഉള്ളു..... സിംപിൾ...

ഗാന്ധു : പറ്റൂല.... ഈ.. ഡയർ.. എനിച്ചു.. ബേണം 😭😭...

മീര : ഓഹ്.. ഈ.. കുരുപ്പ്... കാറി.. കൂവി.. ചെവി കളയാതെടി.. നിനക്ക്.. അവസരം തരാം..

ഗാന്ധു : സത്യം 🤩..

മീര : നീ തിന്നോണ്ടിരിക്കുന്ന കോഴികാൽ ആണ്.. സത്യം..

ഗാന്ധു : ചക്കര ചേച്ചി... ഉമ്മ... അതുവരെ ഞാൻ ഈ കോഴിക്കാൽ മുത്തു ഗൗകട്ടെ..

ഓമു : അപ്പൊ കനി മോളെ ആർ യൂ റെഡി ബേബി...

കനി : ഇതൊക്കെ എന്ത്.. നീ.. നോക്കിക്കോ.. ഒന്നല്ല.. ഒരു ഒന്നൊന്നര.. ഫ്രഞ്ച്.. അടിച്ചിട്ടെ.. ഞാൻ വരൂ..
എവിടെ എന്റെ.. ഫ്രഞ്ചേട്ടൻ..

അവൾ ചാടി എഴുന്നേറ്റു ലോങ്ങ്‌ സ്‌കർട് മുണ്ട് പോലെ മടക്കി കുത്തി ആടി ആടി മുൻപോട്ടു നടന്നു..
 

"നീ അറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കാറുണ്ട്...

ഏക്...

ഓ നാശം , ഒരു നല്ലകാര്യത്തിന് പോവുമ്പോൾ ശബ്ദം ഉണ്ടാക്കാതെ ശബ്ദ ഗ്രന്ഥിയെ..."

വാ രണ്ട് കൈ കൊണ്ടും പൊതിഞ്ഞു പിടിഞ്ഞ് അവൾ ആ ഇക്കിൾ നെ കണ്ടം വഴി ഓടിച്ചു.

"ഇനി ഇപ്പോൾ പ്രായത്തിന് സെറ്റ് ആവാത്ത പാട്ട് പാടിയത് കൊണ്ടാവുമോ...

ആണോടാ ശബ്ദ ഉൽപാദന കേന്ത്രമേ...

എന്നാൽ ഇന്നാ പിടിച്ചോ....

വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലെത്ര..."

അവൾ എങ്ങനെ ഒക്കെയോ തപ്പി തടഞ്ഞു ടെറസിൽ നിന്ന് വീടിനുള്ളിലേക്ക് കയറി..
ആടി ആടി പാട്ടും പാടി അകത്തേക്ക് കാലെടുത്ത് വെച്ചത് മാത്രമേ ഓർമ ഉള്ളു..

"ഈശ്വരാ , വല്ല കൂറ സാധനവും ആണോ വലിച്ചു കയറ്റിയത് , എന്റെ കണ്ണൊക്കെ അടിച്ചു പോയല്ലോ...."

കൈ രണ്ടും മുന്നോട്ട് നീട്ടി പിടിച്ച് മമ്മി നടക്കുന്ന പോലെ അവൾ മുന്നോട്ട് നടന്നു.

"വല്ല ചൈന വൻ മതിലോ മറ്റോ കണ്ടു കിട്ടിയാൽ സഹായം ചോദിക്കാലോ...
അല്ല അത് കൊറിയയിൽ അല്ലേ, ഇവിടെ വരുവോ 🤔.. അഹ് ചിലപ്പം കടുവ ഒരു കോപ്പി വാങ്ങി വെച്ചിട്ടുണ്ടങ്കിലോ ലോ.."

അവിടെ തട്ടി ഇവിടെ തട്ടി , അവിടെ മറഞ്ഞു വീഴാൻ പോയി , ഇപ്പുറത്ത് എന്തൊക്കെയോ മറച്ചിട്ട് ഒടുക്കം അവൾ ഒരു ചൈന വൻമതിൽ കണ്ടു പിടിച്ചു.

മതിൽ തന്നെ അല്ലെ എന്നുറപ്പിക്കാൻ വേണ്ടി ഒന്ന് തട്ടി നോക്കി...

"ഏച്ചൂസ് മീ....മതിൽ സർ അല്ലെ..."

"ആഹാ , ചലിക്കാൻ പറ്റുന്ന മതിൽ ഒക്കെ കണ്ടു പിടിച്ചോ....അറിഞ്ഞില്ല ആരും പറഞ്ഞില്ല. ഞാൻ ഒന്ന് പത്രം വായന നിർത്തിയപ്പോഴേക്കും എന്തോരം നല്ല കാര്യങ്ങൾ ആണ് നടക്കുന്നത്."

അവൾ തന്റെ കൈകൾ കൊണ്ട് വീണ്ടും ആ ഉയരം കൂടിയ വസ്തുവിൽ തൊട്ട് നോക്കി.

"ഈശ്വരാ ഇതിന് അന്ത്യം ഒന്നും ഇല്ലേ ആവോ. "

"എങ്ങനെയാ ഒന്ന് കണ്ടു പിടിക്കുക... ഇത് ചാടി കടന്നിട്ട് വേണ്ടേ എനിക്ക് ഉമ്മിക്കാൻ ഉള്ള പുരുഷ കേസരിയെ കണ്ടു പിടിക്കാൻ."

അവൾ ആ മതിലിന്റെ ചുറ്റിലും ഒന്ന് നടന്നു നോക്കി. ദേ ഒരു മൂലയ്ക്ക് എൽഇടി ലൈറ്റ് കത്തുന്നു. അവൾ ആടി ആടി അങ്ങോട്ട് നടന്നു. അവൾക്ക് വേണ്ടി പറഞ്ഞ് പണി കഴിപ്പിച്ച പോലെ ഒരു ചെറിയ ചെയർ  അവിടെ നിന്നും വീണ് കിട്ടി.

ഒരു വിധം കുനിഞ്ഞ് അതെടുത്ത് കൊണ്ട് അവൾ തന്റെ ചുമലിൽ കയറ്റി വെച്ചു..

ആരിവളോ ആരിവളോ
ചെയറും പൊക്കി പോയിടുന്നെ...

വീണ്ടും തട്ടി തടഞ്ഞ് അവൾ ആ വൻ മതിലിന്റെ മുന്നിൽ തന്നെ എത്തി നിന്നു. ചെയർ നിലത്ത് ഉറപ്പിച്ച് വെച്ച് ഡ്രെസ്സിന്റെ കൈ തെരിച്ച് വെച്ച് സകലമാന ദൈവങ്ങളെയും മനസിൽ ധ്യാനിച്ച് അവൾ അതിൽ കയറി നിന്നു.

ഇപ്പോൾ ആ മതിലിന്റെ ഉയരം അവൾക്കു അറിയാൻ കഴിയുന്നുണ്ട്.

അവൾ തന്റെ കൈകൾ വായുവിലൂടെ താഴേക്ക് ചലിപ്പിക്കാൻ തുടങ്ങി.
 

ഒരു പ്രത്യേക സ്ഥലത്ത് എത്തിയതും കൈ എവിടെയോ തട്ടി നിന്നു. അവൾ കൈകൾ കൊണ്ട് അവിടെ ഒന്ന് പരതി. കുറ്റി കാടിന്റെ ഉള്ളിലൂടെ കൈ ഒഴുകി നടക്കുന്ന ഒരു ഫീൽ. (തല ആണേ..)

അവിടെ നിന്നും കൈ എത്തി നിന്നത് വിശാലമായ ഗ്രൗണ്ട് പോലെ എന്തിലോ ആണ്(നെറ്റി). അവിടെ നിന്നും നീണ്ട പുല്ലാങ്കുഴൽ പോലെ എന്തോ ഒന്നിൽ തട്ടി തടഞ്ഞ്(മൂക്ക്) സോഫ്റ്റ് ആയിട്ടുള്ള എന്തിലോ എത്തി നിന്നു(ചുണ്ട്)

അവൾ പതിയെ ആ മൃദുലമായ വസ്തുവിലൂടെ ഇടത്തെ കൈ വിരലുകൾ ചലിപ്പിച്ചു.

"ഇപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്. അച്ഛൻ കഴിഞ്ഞ ദിവസം പരസ്യത്തിൽ കണ്ട പോലെ ഉള്ള ലോലിപോപ്പ് വാങ്ങി തരാമെന്ന് പറഞ്ഞു പറ്റിച്ചു."

"ഹാ ഇതൊക്കെ ഒന്ന് കഴിയട്ടെ , എന്റെ ലോലിപോപ്പിന് വേണ്ടി സമരം ചെയ്യണം."

"ഇതും ഏകദേശം ലോലിപോപ് പോലെ ഉണ്ടല്ലോ. ദേ മുകളിലേക്ക് അതിന്റെ സ്റ്റിക്ക്. (നോസ് ആൻഡ് ലിപ്)

ആരാടാ ലോലിപോപ്പ് തിരിച്ചു വെച്ചത്..."

അവൾ ആ ലോലിപോപ്പിന്റെ സ്ഥാനം ഒന്ന് കൂടി തൊട്ട് നോക്കി ഉറപ്പ് വരുത്തിയ ശേഷം വൻ മതിലിലേക്ക് ചാഞ്ഞു കൊണ്ട് അവളുടെ ചുണ്ടുകൾ അതിലേക്ക് മുട്ടിച്ചു വെച്ചു.

ചുണ്ടുകൾ രണ്ടും പതിയെ തുറന്ന് പിടിച്ചു കൊണ്ട് ആ മധുരത്തിലേക്ക് അവൾ തന്റെ ഉമിനീർ ചേർത്ത് കൊണ്ട് ഒന്ന് നുണഞ്ഞു.

"അയ്യേ....ഇതിൽ മധുരം ഇല്ലല്ലോ... ഇനി പുതിയ വല്ല കമ്പനിയും ആവുമോ , ആ ചിലപ്പോൾ ആയിരിക്കും. "

അവൾ തന്റെ ചുണ്ടുകൾ പതിയെ വേർപെടുത്തി കൊണ്ട് ഒന്നുകൂടി ഉമിനീർ ചേർത്ത് നുണഞ്ഞു. കുടിച്ചിരിക്കുന്ന സാധനത്തിന്റെ ചവർപ്പ് മുന്നിട്ട് നിന്നതിനാൽ തന്നെ ആ ലോലിപോപ്പിന്റെ ഫ്ലെവർ ഏതാണെന്ന് മനസ്സിലായില്ല. പക്ഷെ അത് ഉപേക്ഷിക്കാനും മനസ്സ് വന്നില്ല.

കൈകൾ രണ്ടും വൻ മതിലിൽ ചേർത്ത് വെച്ച് കൊണ്ട് അവൾ മുന്നോട്ട് ആഞ്ഞ് വാ മുഴുവനും തുറന്ന് പിടിച്ച ശേഷം ആ മധുരം മുഴുവനായും വായിലേക്ക് ചേർത്ത് വെച്ചു. പതിയെ വളരെ പതിയെ ആ ലോലിപോപ്പ് ആസ്വദിച്ച് നുണയാൻ തുടങ്ങി.

അവൾക്ക് അത് പഞ്ഞി മിട്ടായി പോലെ സോഫ്റ്റ് ആയി തോന്നി . അതുകൊണ്ട് തന്നെ ചുണ്ടുകൾ പിൻവലിക്കാൻ തോന്നിയതെ ഇല്ല.

സമയം പോകുന്നത് അറിയാതെ അവൾ അത് നുണഞ്ഞു കൊണ്ടിരുന്നു..

അവിടെ അവളും ആ ലോലിപോപ്പും അത് കുത്തി വെച്ചിരിക്കുന്ന വന്മതിലും മാത്രമേ ഉണ്ടായിരുന്നുള്ളു. പെട്ടെന്നാണ് അവർ ഏൽപ്പിച്ച ഡെയർ അവൾക്ക് ഓർമ വന്നത്.

പക്ഷെ ഇത് മുഴുവൻ കഴിക്കാതെ അവൾക്ക് പിൻവാങ്ങാൻ തോന്നിയില്ല ... അവൾ പതിയെ വാ തുറന്നു കൊണ്ട് പല്ലുകൾ ഉപയോഗിച്ച് അതിൽ ഒരു കടി കൊടുത്തു. പൊട്ടിച്ച് കഴിച്ചില്ലേൽ സമയം വൈകി കൊണ്ടിരിക്കും😌.
 

പക്ഷെ ആ മിട്ടായി പൊട്ടിയില്ല എന്നുമാത്രമല്ല അതിന്റെ ആ മൃദുലതയ്ക്ക് ഒരു മാറ്റവും അവൾക്കു തോന്നിയില്ല.

"ഹും colgate ഉപയോഗിച്ച് പല്ല് തേക്കുന്ന എന്നോടൊ ബാല.... "

അവൾ ഒന്നുകൂടി ആ മതിലിലേക്ക് ചാഞ്ഞു കൊണ്ട് ആ ലോലിപോപ്പിൽ ഒരൊന്നൊന്നര കടി വെച്ചു കൊടുത്തു.
 

അപ്രതീക്ഷിതമായി ആ മതിൽ ഇളകിയതും ചെയർ തെന്നി അവൾ താഴെ വീഴാൻ പോയി.

പക്ഷെ വീണില്ല. അതിന് മുന്നേ അവൾ ആ മതിലിലേക്ക് അള്ളിപിടിച്ച് കയറി ഇരുന്നു.
 

കൈകൾ രണ്ടും അതിനെ ചുറ്റി വരിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും പല്ലുകൾ ആഴ്ത്തിയും ചുണ്ടുകൾ ചേർത്ത് വെച്ച് നുണഞ്ഞും ആ ലോലിപോപ്പ് പൊട്ടിച് എടുക്കാനും അലിയിച്ചു കളയാനും എല്ലാം നോക്കി.

നോ രക്ഷ. ഇനി ഇപ്പോൾ ഉജാല ക്ലോത്ത് വാഷിംഗ് വാങ്ങേണ്ടി വരുമോ...

കേട്ടിട്ടില്ലേ , അഴുക്ക് അലിയിച്ചു കളയുകയാണ് ഉജാല എന്ന്... ദത് പോലെ ഈ മിട്ടയി അലിയിക്കാൻ സഹായിച്ചാലോ.
 

ഇരുട്ട് കാരണവും നിർത്താതെ ഉള്ള അധ്വാനം മൂലവും അവൾ പതിയെ വിയർക്കാൻ തുടങ്ങി. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസിലായതും അച്ഛനെ കൊണ്ട് വേറെ ലോലിപോപ്പ് വാങ്ങിപ്പിക്കാം എന്ന തീരുമാനത്തിൽ നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്നത് ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു..
 

അതിന്റെ മുന്നോടിയായി അവസാനമായി സർവ ശക്തിയും എടുത്ത് ഒരൊന്നൊന്നര കടി കൊടുത്തതും ആ മതിൽ അവളെ തള്ളി താഴേക്ക് ഇട്ടതും മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ പോലെ വെളിച്ചം ചുറ്റിനും പരന്നതും ഒന്നിച്ചാണ്.

കയ്യിലെയും മൂട്ടിലെയും പൊടി തട്ടി കളഞ്ഞ് ആ അപ്പൂർവ ലോലിപോപ്പിലേക് ഒന്നേ നോക്കിയുള്ളൂ... കുടിച്ച സാധനം ഒരു യാത്രാ മൊഴി പോലും പറയാതെ അവളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. 😳

"സിവനെ , ഇതിലും വലിയ പണികൾ സ്വപ്നങ്ങളിൽ മാത്രം.🤧"
 

തുടരും..


മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 3

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 3

4.6
2585

പാർട്ട്‌ 3   കയ്യിലെയും മൂട്ടിലെയും പൊടി തട്ടി കളഞ്ഞ് ആ അപ്പൂർവ ലോലിപോപ്പിലേക് ഒന്നേ നോക്കിയുള്ളൂ... കുടിച്ച സാധനം ഒരു യാത്രാ മൊഴി പോലും പറയാതെ അവളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. 😳 "സിവനെ , ഇതിലും വലിയ പണികൾ സ്വപ്നങ്ങളിൽ മാത്രം.🤧" "ഈശ്വര ഇതെന്തോന്ന് കുത്തപ്പ് മിനാറോ.. ഈ കടുവയെ ആണോ ഞാൻ ഇത്രയും നേരം ലോലിപൊപ് എന്ന് പറഞ്ഞു തിന്നോണ്ടിരുന്നത്.. സുഭാഷ്... ദാണ്ടേ കടുവ ഇങ്ങോട്ടല്ലേ വരുന്നത്... ഈശ്വര ഏത് വഴി ഇറങ്ങി ഓടും.. ഇത്രയും വലിയ വീട്ടിൽ ഒരു വാതിൽ പോട്ടെ ഒരു ജനൽ പോലും ഇല്ലേ ഒന്ന് ഓടി രക്ഷപെടാൻ 🤧... എവിടെ എന്നെ കുഴിയിൽ ചാടിച്ച മഹാന്മാർ.. അഹ് മക്കൾ അവിടെ നിന്