Aksharathalukal

പ്രിയമാണവൾ 18


അബലത്തിലേക്കു പോകാൻ റെഡിയായി നിൽക്കുകയാണ് മാളു. അവൾക്കാകെ ഒരു പരവേശം. പേടിയുടെ അസ്കിത അത്രേ ഒള്ളു. ദേവ് റൂമിലേക്ക്‌ വന്നതൊന്നും അവളു കണ്ടില്ല. കുട്ടി നഖം തിന്നു തീർക്കുന്ന തിരക്കിലായിരുന്നു.

അവൻ അവളെ പൊക്കി എടുത്തു. പെട്ടന്നായതിനാൽ മാളു ഒന്നി പതറി. ദേവ് അവളെ അവിടെയുള്ള ഒരു മേശക്കു മുകളിൽ ഇരുത്തി.

" ദേ.. എന്നെ ഇങ്ങനെ കുന്നത്തു കയറ്റി വെക്കാരുത് കേട്ടോ... "

" അതെന്താ.. "

" ഇങ്ങനെ ഇരിക്കുമ്പോഴേക്കും എനിക്കാ പിശാചിന്റെ മുഖവാ ഓർമ്മവരുന്നേ. "

🤣🤣🤣🤣
" ഇത്രയും ടെൻഷൻ അടിക്കുമ്പോഴും ചളിക്കു മാത്രം ഒരു കൊറാവില്ലല്ലേ.. "

" ആര് പറഞ്ഞു എനിക്കു ടെൻഷൻ ഉണ്ടെന്നു. "

" എന്റെ മാളൂട്ടിയെ എനിക്കറിയില്ലേ 😍.. നീ ഇപ്പൊ പേടിച്ചു നിൽക്കുവാണെന്നും ആ പേടി മാറ്റാൻ എന്നെ കൊണ്ടേ കഴിയുന്നും എനിക്കറിയാം. "

" ആണോ...... എന്നാലേ എനിക്കൊരു ടെൻഷനും ഇല്ലാട്ടോ.."

അവന്റെ കഴുത്തിനു പിറകിൽ കൈകൾ പിണച്ചു വെച്ചു കൊഞ്ചി കൊണ്ട് പറഞ്ഞു.

" അങ്ങനെ പറയരുത് നിന്റെ ടെൻഷൻ മാറ്റാനല്ലേ ഞാനിപ്പോ വന്നേ.. അതു മാറ്റിയിട്ടേ ഞാൻ പോവുന്നൊള്ളു "

ദേവ് എന്നെ ഇറുക്കെ പുണർന്നു നെറ്റിയിൽ പതിയെ ചുണ്ടു ചേർത്തു.

" ഇപ്പൊ ഇത്ര മതി. "

" കഴിഞ്ഞോ.. "

" മ്മ്... "

ദേവ് ചിരിച്ചു കൊണ്ടു മൂളിയതിന് ശേഷമാണ് ആ ശബ്ദത്തിന്റെ ഉറവിടം തേടിയത്. വാതിൽക്കൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന ഹിമ ചേച്ചി.
ഞാൻ വേഗം ചാടി ഇറങ്ങി ദേവിന് പുറകിൽ പോയി നിന്നു ഇരു കൈകൾ കൊണ്ടും കണ്ണ് പൊത്തി പിടിച്ചു.

( ഇതിന്റെ ഒരു കൊറവേ ഉണ്ടായിരുന്നുള്ളു തൃപ്തിയായി )

ദേവ് എന്തു ചെയ്യണം എന്നറിയാതെ ഹിമയെ നോക്കി ചിരിച്ചു കൊണ്ടേ നിന്നു. 😁😁😁

" ഇവിടുത്തെ കലാപരിപാടികൾ കഴിഞ്ഞെങ്കിൽ ദേവേട്ടൻ ഒന്നു പോയാട്ടെ. ഞങ്ങൾക്ക് നിങ്ങളുടെ പുറകിൽ നിൽക്കുന്ന മൊതലിനെയും കൊണ്ട് അബലത്തിൽ പോകാനുള്ളതാ. "

ഹിമ ചേച്ചി അതെ പോസിഷനിൽ നിന്ന് തന്നെ പറഞ്ഞു.
ദേവ് വേഗം പുറത്തേക്കിറങ്ങി ഹിമ ചേച്ചിയുടെ കവിള് പിടിച്ചു വലിച്ചു ഓടി.

" പോയി കുളിച്ചു വേറെ ഡ്രസ്സ്‌ മാറ്റി വാ. ഞാൻ താഴെയുണ്ടാകും. "

" ഇനിയും കുളിക്കാനോ... എന്തിനു. "

" അമ്പലത്തിലേക്കു പോകുമ്പോളെ മനസ് മാത്രമല്ല ശരീരവും ശുദ്ധമാവണം "

ഒരു കൈകൊണ്ട് ഇടുപ്പിൽ കുത്തി കനപ്പിച്ചോരു നോട്ടവും നോക്കി ഹിമചേച്ചി ഇറങ്ങിപ്പോയി 

( അതിനൊരു ഉമ്മയെ കിട്ടിയോള്ളൂ ചേച്ചി അതും നെറ്റിയിൽ.😏)

ഹിമചേച്ചി പോയതിനു പിന്നാലെ ദേവ് വീണ്ടും റൂമിലേക്ക്‌ വന്നു എന്റെ ഇരു കവിളിലും മാറി മാറി ഉമ്മ വെച്ചു.

" എന്തായാലും കുളിക്കണ്ടേ, ഇതു കൂടി ഇരിക്കട്ടെ 😉"

" ദുഷ്ടാ.... 😠 "

ഞാൻ നിന്നു ചിണുങ്ങിയപ്പോൾ എന്റെ ചുണ്ടുകളിൽ കൂടെ ഒരു ചെറിയ ഉമ്മയും തന്നു ദേവ് വേഗം പൊറത്തേക്കു പോയി.

വീണ്ടും ഒരു കുളിയും കൂടെ പാസ്സാക്കി വേറെ ഡ്രസ്സും ഇട്ടു താഴേക്കു വന്നപ്പോൾ ദച്ചും രച്ചുവും നിഖിയും ഹിമചേച്ചിയും ഒരു പ്രത്യേക ഭാവത്തിൽ നിൽക്കുന്നു. ചേച്ചി എല്ലാം പറഞ്ഞെന്നു അവരുടെ ആ നിൽപ്പ് കണ്ടാൽ മനസിലാക്കാം. അവരോരോരുത്തരെയും നോക്കി ഞാൻ ചിരിച്ചു കൊണ്ടേ ഇരുന്നു. 

" ഇതല്ലായിരുന്നല്ലോ വേഷം എന്തു പറ്റി "

ദച്ചു ഇരു പുരികങ്ങളും ഉയർത്തിയും താഴ്ത്തിയും എന്നോട് ചോദിച്ചു.

" നാത്തൂനെ.... വേണ്ട വേണ്ട.. "

ഞാൻ അവളുടെ തോളിലൂടെ കയ്യിട്ടു കഴുത്തിനു പിടിച്ചു. ഞങ്ങൾ അഞ്ചും കൂടെ അമ്പലത്തിലേക്ക് പോയി.

***********************-----******************

അമ്പലത്തിൽ പൂജ കർമങ്ങൾ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു. മുത്തശ്ശൻ എന്നെ പിടിച്ചു മുന്നിലേക്ക്‌ നിർത്തി പ്രാർത്ഥിക്കാൻ പറഞ്ഞു. തലയാട്ടി സമ്മതിച്ചു ആകെ മൊത്തം ഒരു നിരീക്ഷണം നടത്തി.

തിരുമേനി കാര്യമായ പൂജയിലാണ് എന്തൊക്കെയോ പറയുന്നു പൂക്കൾ അർപ്പിക്കുന്നു. ശ്രീകോവിലിനു മുന്നിലുള്ള മണ്ഡപത്തിൽ ഒരു വലിയ നിലവിളക്കു എണ്ണയും തിരിയും ഇട്ടു റെഡി ആക്കി വെച്ചിട്ടുണ്ട്, അതിന്റെ അടുത്ത് വെള്ളം നിറച്ച ചെറിയൊരു കിണ്ടി, പിന്നെ ഒരു പറ നെല്ല്. അതെന്തിനാണെന്ന് എനിക്കു മനസിലായില്ല.

ഞങ്ങൾ നിൽക്കുന്നതിന്റെ വലതു ഭാഗത്തായി ചക്ക, മാങ്ങ, തേങ്ങ, ചേന, ചേമ്പ് തുടങ്ങിയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ഉത്സവം പ്രമാണിച്ചുള്ള അന്നദാനത്തിന് വേണ്ടി നാട്ടുകാര് ക്ഷേത്രത്തിലേക്കു സമർപ്പിച്ചതാണത്.

ചടങ്ങുകൾ കാണാൻ കൊറേ ആളുകൾ വന്നിരുന്നു. കൂടുതലും സ്ത്രീകളും തരുണീ മണികളും ആണ്. അംഘോ കാണാം താളീം നുള്ളാം എന്നു പറഞ്ഞപോലെ ഭഗവാനെ കാണാം എന്നതിലുപരി മംഗലം തറവാട്ടിലെ പുതിയ അഥിതി അതായത് ഈ എന്നെ കാണാനാണ് ഇവരെല്ലാം ചുറ്റും കൂടി നിൽക്കുന്നത്.

" വിളക്കു വെക്കാൻ നേരമായി വന്നോളൂ.. "

തിരുമേനി പറഞ്ഞതു കേട്ടപ്പോൾ തൊട്ട് കയ്യും കാലും വിറക്കാൻ തുടങ്ങി. ഞാൻ എല്ലാവരെയും നോക്കി മുത്തശ്ശനും മുത്തശ്ശിയും അച്ഛനും എന്റെ അടുത്ത് തന്നെ ഉണ്ട്. സതിയമ്മ മാത്രം ഇല്ല. അച്ഛൻ കണ്ണുകൾ കൊണ്ട് എന്നോട് ചെല്ലാൻ പറഞ്ഞു.

" വിളിച്ചു ചൊല്ലണം പേര് പറയു.. "

" ശിവപ്രിയ "

" നക്ഷത്രം "

" മകയിരം "

എന്റെ പേരും നക്ഷത്രവും പറഞ്ഞപ്പോൾ തിരുമേനി എന്നെ അത്ഭുദത്തോടെ നോക്കി പുഞ്ചിരിച്ചു.

( ഇതിപ്പോ എന്തിനാ... 🤔)

ശ്രീക്കോവിലിൽ നിന്നും കത്തിച്ച ചെറിയൊരു മൺ ചിരാതു മണ്ഡപത്തിൽ വെച്ചു. ഒരു കുഞ്ഞു കിണ്ടിയിലെ വെള്ളം കൊണ്ട് കൈ കഴുകാൻ പറഞ്ഞു. ശേഷം തീർഥവും പൂവും ചന്ദനവും തന്നു. തൊഴുതു പ്രാർത്തിച്ചതിനു ശേഷം ചിരാതിൽ നിന്നും നിലവിളക്കിലേക്ക് അഗ്നി പകർന്നു. ഉൽസവത്തിന് തിരി കൊളുത്തി എന്നു പറഞ്ഞുള്ള വിളിച്ചു ചൊല്ലൽ.

പിന്നീടാണ് ഞാനൊരു സത്യം അറിഞ്ഞത്. ഈ വിളക്കു മൂന്നു ദിവസത്തെ ഉത്സവം കഴിയുന്നത് വരെ കേടാൻ പാടില്ല. അതോടു കൂടി വീണ്ടും ശരീരം വിറക്കാൻ തുടങ്ങി.
എങ്ങാനും വിളക്കു കേട്ടാലോ..., ആരെങ്കിലും ഊതിയാലോ..., വല്ല മഴയും കാറ്റും വന്നല്ലോ.. ഈശ്വരാ... ഞാൻ ചത്തെ... 😵‍💫

പിന്നീട് എനിക്കവിടെ സ്ഥാനമില്ലാത്തതു കൊണ്ട് ഞാൻ നേരെ ടീമ്സിന്റെ അടുത്തേക്ക് പോയി. അപ്പോൾ ഞാൻ മറ്റൊരു സത്യം കൂടി മനസിലാക്കി. രുദ്രാക്ഷ് ദേവ് എന്നെ ആള് മാറി കെട്ടിയതു മുതൽ ഞാൻ ശ്രീപ്രിയയെ തല്ലിയത് വരെ നാട്ടിലാകെ പരന്നിട്ടുണ്ടെന്നു. ഓരോരോ കണ്ണുകളിൽ എന്നെ കാണുമ്പോൾ വിരിയുന്ന പുച്ഛം, ദേഷ്യം, അത്ഭുതം, അസൂയ, ഇവളുടെ ഒക്കെ ഓരോ യോഗമേ.. തുടങ്ങിയ ഭാവങ്ങൾ ഞങ്ങൾ നല്ല വിശാലമായി തന്നെ ഒപ്പിയെടുത്തുകൊണ്ടിതിക്കുമ്പോഴാണ് ദച്ചുവിന്റെ ബോംബ്.

" ഡി.. നാത്തൂ... മുത്തു പറയുവാ നീയും എന്റെ ഏട്ടനും ശിവനും പാർവതിയും പോലെ ആണെന്ന്. "

" അതെന്താ.. "

" നിന്റെ പേരും നക്ഷത്രവും പാർവതി ദേവിയുടെയും ഏട്ടന്റെ പേരും നക്ഷത്രവും മഹാദേവന്റേതും ആണ്. "

( ഓഹോ... അപ്പൊ അതാണ്‌ ആ തിരുമേനി ചിരിച്ചതല്ലേ...)

എന്റെ പേരും നക്ഷത്രവും തമ്മിൽ ഇത്രയും ബന്ധമുള്ള കാര്യം എനിക്കു പുതിയ അറിവാണ്.

" ഈ നക്ഷത്രത്തിൽ വിളക്കു വെക്കുന്ന ആദ്യത്തെ ആള് നീയാ... "

( ഓഹോ... അപ്പൊ ഞാൻ ആള് കൊറച്ചു സ്പെഷ്യൽ ആണ്. എന്നെ കൊണ്ടു വയ്യ 😎😎)

----*---------------------------------------

ഓരോന്നും പറഞ്ഞു ചിരിച്ചും കളിച്ചും നിൽക്കുന്നതിനിടക്കാണ് ശ്രീപ്രിയ ഞങ്ങൾക്ക് നേരെ വരുന്നത് "

( ഇവൾ ഇവിടെ ഉണ്ടായിരുന്നോ 🤔.. പിന്നെ കണ്ടതെ ഇല്ല. പോയെന്നു കരുതി, ഇനിയിപ്പോ എന്തിനുള്ള വരവാണാവോ...)

ശ്രീപ്രിയയുടെ മുഖത്ത് ക്ഷീണം പോലെ തോന്നുന്നുണ്ട്. ഒരു തെളിച്ച കുറവ്. ഞങ്ങൾക്ക് നേരെ വരുന്ന ശ്രീപ്രിയയെയും എന്നെയും ചൂണ്ടി കൂടി നിൽക്കുന്നവർ പിറുപിറുക്കുന്നുണ്ട്. അതെന്താണെന്നു ഊഹിക്കാവുന്നതേ ഒള്ളു. അതാണ്‌ ആ ചെറുക്കൻ കെട്ടാൻ വെച്ചിരുന്ന പെണ്ണ്. ദേ.. ഇതിനെ ആണ് പിന്നെ കെട്ടിയതു. അത്രതന്നെ 😏😏.

ഞാനും ശ്രീപ്രിയയും തമ്മിൽ ഇന്ത്യയും അമേരിക്കയും പോലെ വത്യാസം ഉള്ള സ്ഥിതിക്ക് അവരുടെ ഒക്കെ സംസാരം ഹൈറേൻജ് ആയിരിക്കും 

ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു ചിരിക്കാൻ ശ്രമിച്ചു താളം ചവിട്ടി നിൽക്കുന്നത് കണ്ടപ്പളെ തോന്നി എന്തോ പറയാനാണെന്നു. ദച്ചു അവളെ കണ്ടപ്പോഴേക്കും ലോഡ് കണക്കിന് പുച്ഛം വാരിവിതറി 😏😏😏😏

" എന്തേയ്... "

കൊറച്ചു ഭയഭക്തി ബഹുമാനത്തോടു തന്നെ ഞാൻ ചോദിച്ചു.

" എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. "

" പറഞ്ഞോളൂ ചേച്ചി. "

" അതു.. പ്രിയ തന്നോട് ഒറ്റയ്ക്ക്. "

" അതിനെന്താ ചേച്ചി ഞാൻ വരാം"

( ദൈവമേ.. തിരിച്ചു തല്ലാനാണോ..)

" ഇപ്പൊ വേണ്ട ഇവിടുത്തെ പരിപാടി ഒക്കെ കഴിഞ്ഞിട്ട് മതി. ഞാൻ പുറത്തു കാത്തു നിൽക്കാം. "

" മ്മ് "

ഞാൻ സമ്മതിച്ചപ്പോൾ ശ്രീപ്രിയയുടെ മുഖം കുറച്ചു ശോഭിച്ചത് പോലെ തോന്നി.

**************************----

ചുറ്റുവിളക്കും ദീപാരാധനയും കഴിഞ്ഞു പ്രസാദവും വാങ്ങി ഞങ്ങൾ പുറത്തേക്കു വന്നപ്പോൾ ദേവും അരുണേട്ടനും അവിടെയുണ്ടായിരുന്നു. അടുത്തേക്ക് വന്നു ചിരിച്ചു കൊണ്ട് മുഖം കുനിച്ചു തന്നപ്പോൾ ഞാൻ ആ നെറ്റിയിൽ ചന്ദനം ചാർത്തി കൂടെ അരുണേട്ടനും.

കുളത്തിനടുത്തു നിൽക്കുന്ന ശ്രീപ്രിയയെ കണ്ടപ്പോളാണ് സംസാരിക്കാനുണ്ടന്ന കാര്യം ഓർമ വന്നതു. പിന്നെ വേഗം അവൾക്കരികിലേക്ക് പോയി.

ചെറിയൊരു കൈവരി പോലെ കെട്ടിയിട്ടുണ്ടെങ്കിലും ശ്രീപ്രിയ നിൽക്കുന്ന ഭാഗം ഇടിഞ്ഞതാണ്. കുളത്തിലേക്കും നോക്കി തിരിഞ്ഞു നിൽക്കുന്നതിനാൽ ഞാൻ വന്നതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു.

" ചേച്ചി... "

പെട്ടന്നു വിളിച്ചതിൽ ശ്രീപ്രിയ ഒന്നു ഞെട്ടി കാലു സ്ലിപ്പാവാൻ പോയപ്പോഴേക്കും ഞാൻ വീഴാതെ പിടിച്ചു. 

" ഓഹ്... Thanku പ്രിയ.. "

" സാരമില്ല ചേച്ചി എന്റെ ഭാഗതല്ലേ തെറ്റ്. "

അവളൊന്നു ചിരിച്ചു വീണ്ടും അതേ പോലെ തന്നെ നിന്നു. കൂടെ ഞാനും.

" എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട്. "

" ഉം.. ഉണ്ട്. "

" എന്താ... "

ചെറിയൊരു മൗനത്തിനു ശേഷം അവൾ പറഞ്ഞു..

*********************************************

🥳🥳🥳🥳🥳🥳🥳🥳🥳

ഇന്നു ക്രിസ്തുമസ് നാളെ സൺ‌ഡേ, മക്കളും മക്കളമക്കളും കൊച്ചുമക്കളുമായി സംഘങ്ങൾ എല്ലാം ഇന്നു ലാൻഡ് ചെയ്യും, കൂടെ കൊറേ പരട്ട കസിൻസും ഇനി ഒരു ഒഴിവും ഉണ്ടാകില്ല മക്കളെ..... എല്ലാറ്റിന്റെയും പപ്പും പൂടേം പറിച്ചു ചട്ടിയിലാക്കി തിരിച്ചയച്ചു എന്റെ നടു ബാക്കിയുണ്ടേൽ തിങ്കളാഴ്ച്ച കാണാം. 
അതുവരേക്കും Merry Xmas. 😍😍😍😍 luv u all... 😘😘😘


 


പ്രിയമാണവൾ 19

പ്രിയമാണവൾ 19

4.5
6864

" സോറി.. " 😳😳😳 ശ്രീപ്രിയ എന്നോട് സോറി പറയുകയോ, കേട്ടപ്പോൾ അത്ഭുതം തോന്നി. " ഞാൻ തന്നോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു പ്രിയ. Am really sorry. " ( പെട്ടന്നു എന്തു പറ്റി, വല്ല ദൈവ വിളിയും കിട്ടിയോ..) " സാരമില്ല ചേച്ചി. എനിക്കു കൊഴപ്പം ഒന്നും ഇല്ല. " " ദേവ് നിന്നോടു ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകും, ഞങ്ങൾ കോളേജ് മേറ്റ്സ് ആണ്. എനിക്കു അന്നേ അവനോടു.. 🙂" ശ്രീപ്രിയ ഒരു വരണ്ട ചിരിയും ചിരിച്ചു നിർത്തി. ബാക്കി എനിക്കു പൂരിപ്പിക്കാവുന്നതേ ഒള്ളു. " എല്ലാംകൂടെ എനിക്കാകെ ഭ്രാന്തായി. അപ്പോഴെത്തെ ദേഷ്യത്തിൽ എന്തൊക്കെയോ വിളച്ചു പറഞ്ഞു. sorry again. " ( ഇങ്ങനെ കുറ്റ സമ്മദം