Aksharathalukal

പ്രിയമാണവൾ 17

എനിക്കുറപ്പായിരുന്നു രാവിലെ ഞാൻ റൂമിൽ തന്നെ ഉണ്ടാകും എന്നത്. എനിക്കും ദേവിനും ഇടയിൽ ഞങ്ങൾ പോലും അറിയാതെ ഉണ്ടായിരുന്ന ഏതോ ഒരു അകലം ഇപ്പോൾ ഇല്ലാതാവുന്നതായിട്ടുണ്ട്. ദച്ചു എഴുന്നേറ്റു പോയിരുന്നു. ഞാൻ ഒരു നീണ്ട കോട്ടുവാ ഇട്ടു ഒന്നുംകൂടെ നിവർന്നിരുന്നു. കുളിച്ചു സുന്ദരിയായി ചായയും കുടിച്ചു മുറ്റത്തു ഊഞ്ഞാലിന്റെ അടുത്തേക്ക് പോയി. ആ വലിയ മാവിൽ താഴെയുള്ള കൊമ്പിൽ കെട്ടിയ ഊഞ്ഞാൽ. ഇവിടെ വന്നേരെ കൊറച്ചു നേരം ഇതിലിരുന്നുള്ള ആട്ടം പതിവാണ്.

ഇന്നു മുതൽ മൂന്നു നാൾ ഉത്സവം . ആലോചിക്കുമ്പോൾ ഉള്ളിലൊരു പേടി. ഹിമ ചേച്ചി നിയമോളുമായി എന്റെ അടുത്തേക്ക് വന്നു. കൊറച്ചു നേരം നോക്കാൻ. തറവാട്ടിൽ ഉള്ള ഒരുവിധം എല്ലവരും അമ്പലത്തിലേക്ക് പോയതാണ്.അവിടെ എന്തൊക്കെയോ പണിയുണ്ട്. ഞാൻ മോളെയും എടുത്ത് ആ ഊഞ്ഞാലിൽ തന്നെ ഇരുന്നു.

" എന്താണ് എന്റെ പ്രിയതമ ഇവിടെ ഒറ്റക്കിരിക്കുന്നത്. "

എന്റെ അടുത്ത് വന്നു ഊഞ്ഞാൽ മെല്ലെ ആട്ടികൊണ്ട് ദേവ് ചോദിച്ചു.

" ശരിക്കും ഞാൻ തന്നെ ആണോ കാവിൽ വിളക്ക് വെക്കേണ്ടത്. "

" എന്തെ... "
ദേവ് സംശയ ഭാവത്തിൽ എന്നെ നോക്കി.

" അല്ല... വിളക്ക് വെക്കാൻ പറ്റാത്ത ഒരു സാഹചര്യം ആണെങ്കിൽ എന്തു ചെയ്യും .. "

" അതിനു നിനക്കിപ്പോ അങ്ങനത്തെ ഒരു സാഹചര്യം. അല്ലാലോ.. പിന്നെന്താ.. "

" അല്ല. എന്നാലും....
എന്തിനാ നവവധു തന്നെ വിളക്ക് വെക്കണം എന്നു. ഒരു വർഷം കല്യാണം ഒന്നും നടന്നില്ലങ്കിലോ.. "

" നമ്മുടെ ക്ഷേത്രത്തിലെതു ദേവി പ്രതിഷ്ടയാണ്. പാർവതി ദേവി. "

" അതെനിക്കറിയാം... അതും ഇതും തമ്മിൽ ബന്ധം. "

" പാർവതി ദേവി എന്നു വെച്ചാൽ മാതൃദേവതയാണ്. ശക്തി, ഭക്തി, വിവാഹം, മാതൃത്വം, കുട്ടികൾ, സ്നേഹം, ഐക്യം എന്നിവയുടെ ദേവത. 
വിവാഹം കഴിഞ്ഞു വരുന്ന സ്ത്രീകളാണ് തറവാട്ടിന്റെ ഐശ്വര്യം അവരെ ദേവിയുടെ സ്ഥാനത്താണ് കാണുന്നത്. നമ്മുടെ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ അന്ന് നവവധു വിളക്ക് വെക്കുന്നതോടെ അവൾ തറവാട്ടിലെ ആദിപത്യം ഉറപ്പിക്കുകയാണ്. അവർക്കു കഴിഞ്ഞില്ലങ്കിൽ അതു മറ്റാരെങ്കിലും ചെയ്യും. സ്ത്രീ അമ്മയാണ്, അന്നപൂർണശ്വരി.... മനസിലായോ.."

" മ്മ് "
ഞാൻ ആലസ്യമായൊന്നു മൂളി

" ഒരു തിരി തെളിയിക്കാൻ നീ എന്തിനാ ഇങ്ങനെ ആലോചിക്കുന്നെ.
ഇന്നും നാളെയും പൂജകർമങ്ങൾ മാത്രമേ ഒള്ളു. ഒരു നാല് മണിയാകുമ്പോൾ ശ്രീ കോവിലിനു മുന്നിലെ മണ്ഡപത്തിൽ ഏഴു തിരിയിട്ട വിളക്കു കിഴക്കുനിന്നു പ്രദക്ഷിണ രീതിയിൽ തെളിയിക്കുന്നത്തോട് കൂടി ഉത്സവാരംഭം. അതുകഴിഞ്ഞ് കോടിയേറ്റം പിന്നെ ദേവകൾക്കും ഉപദേവകൾക്കുമുള്ള പൂജയും മറ്റുമാണ്. ദീപാരാധന കഴിഞ്ഞാൽ നട അടക്കും. അതോടെ ഇന്നത്തെ പരിപാടി കഴിയും നാളെയും ഇത്രയൊക്കെ തന്നെ. മാറ്റന്നാളാണ് മെയിൻ. അന്നദാനം അയ്യപ്പന്മാർക്കുള്ള ഭിക്ഷ താലപ്പൊലി എഴുന്നള്ളത് അങ്ങനെ അങ്ങനെ.. പിന്നെ ഇവിടം ഫുൾ ദീപങ്ങൾ കൊണ്ട് അലങ്കരിക്കണം നാഗക്കാവിലും തിരിവെക്കണം. അവിടെ പ്രത്യേക പൂജയാണ് നാഗകളവും നാഗപാട്ടും ഒക്കെയായിട്ട്."

" അവിടെയും ഞാനാണോ വിളക്കു വെക്കേണ്ടത്.. "

" അതെ.. "

" അയ്യോ... അപ്പൊ പാമ്പ് ഉണ്ടാവില്ലേ.. "

" ഉണ്ടാകും. നിനക്ക് ഭാഗ്യമുണ്ടങ്കിൽ അവരെ കാണാം നാഗരാജാവിനെയും നാഗാദേവതയെയും. 🐍🐍നാഗങ്ങൾ ദൈവങ്ങളാണ്. സർപ്പം പ്രജകളും കാവൽക്കാരും.. സർപ്പം സത്യമാടോ അവരെ നമ്മൾ കാണുന്നില്ലേ യഥാർത്ഥത്തിൽ സർപ്പങ്ങളുടെ വിഷവും പ്രണയവും ഒരുപോലെയാണ് വശ്യമായതു വീര്യം കൂടിയത്. അവരു പരസ്പരം കേട്ടുപിണഞ്ഞു കിടക്കും.... "

" മതി മതി നിർത്ത്... "
ഞാൻ അലറി.

" എന്താ... എന്തുപറ്റി. "😳

" എനിക്കു പാമ്പിനെ പേടിയാ.. ആലോചിക്കുമ്പോൾ തന്നെ എന്തൊക്കെയോ പോലെ ആകും."😭😭😭

🤣🤣🤣🤣🤣🤣
" എന്റെ ഉണ്ണിയാർച്ചക്കു പേടിയോ... "

നിയ മോളെ എന്റെ അടുത്തുനിന്നും എടുത്ത് മുറ്റത്തുള്ള അരമതിലിൽ ചെന്നിരുന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ദേവ് പറഞ്ഞു.

" നിന്റെ പേടിക്കുള്ള ട്രോഫിയാണോ ഈ കയ്യിൽ കെട്ടിയിട്ടുള്ളതെല്ലാം. "

എന്റെ കയിൽ കെട്ടിയിട്ടുള്ള ചരട്ടിലേക്കും ബാന്റിലേക്കും നോക്കി ദേവ് പറഞ്ഞപ്പോൾ ഞാൻ ഒന്നു കൂർപ്പിച്ചു നോക്കി.

" സർപ്പ കാവിൽ വിളക്ക് വെക്കാൻ എനിക്കു പേടിയാണെന്നല്ലേ പറഞ്ഞോളു അതിനു ഇങ്ങനെ കളിയാക്കണോ. "😒

" ശരി. പേടിയാണെങ്കിൽ നിന്റെ ഒപ്പം വിളക്ക് വെക്കാൻ ഞാനും വരാം. "

😳😳😳😳😳😳
എന്റെ കാതുകളെ വിശ്വസിക്കാൻ എനിക്കു തന്നെ കഴിഞ്ഞില്ല.

" എന്ത് 😳"

ഞാൻ ദേവിനടുത്തേക്ക് ചെന്നിരുന്നു ചോദിച്ചു. 

" അതായത്. നിനക്കെ... പേടിയാണെങ്കിൽ.. നിന്റെ ഒപ്പം... വിളക്കു വെക്കാനെ.... ഞാനും വരാന്ന്. പക്ഷെ വലിയ ഉത്സവത്തിന്റെ അന്ന് ok. "

എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ടാണ് ദേവ് മറുപടി പറഞ്ഞതു

'' വേണ്ട... "

" അതെന്താ. ഞാൻ നിന്റെ കൂടെ വന്നാൽ."

" എനിക്കു പേടിയുണ്ട് ശരിതന്നെ. പക്ഷെ വിശ്വാസവും ഉണ്ട്. അതില്ലാത്തവർ വെറുതെ ഒരു പ്രഹസനം നടത്തണ്ട. "

" എന്തൊക്കെയാ നീയീ പറയുന്നേ "

" നിരീശ്വര വാദികൾ വിളക്കു വെച്ചു വെറുതെ ദൈവകോപം വരുത്തണ്ടന്ന് . "

" നിരീശ്വരവാദിയോ... 😳 ഞാനോ.., ആര് പറഞ്ഞു നിന്നോട്. "

" ആരെങ്കിലും പറയണോ, എനിക്കറിയാവുന്നതല്ലേ. അതുകൊണ്ടല്ലേ അമ്പലത്തിൽ പോലും കയറാത്തത്. "

"🤣🤣🤣🤣🤣
അമ്പലത്തിൽ കയറാത്തവരെല്ലാം വിശ്വാസികൾ അല്ല എന്നുണ്ടോ..."

" പിന്നല്ലാതെ. "

" അങ്ങനെയാണെങ്കിൽ, അമ്പലത്തിൽ കയറുന്നവരെല്ലാവരും വിശ്വാസികളാണോ. "

🤔🤔🤔🤔 അലോചിക്കേണ്ട വിഷയം.

" ഒന്നുമില്ലേലും ഞാനൊരു ഡോക്ടർ അല്ലെ. മെഡിക്കൽ സയൻസിലും മുകളിൽ ഒരു ശക്തിയില്ലേ...

ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്. മറ്റുള്ളവരുടെ മുന്നിൽ അതു തെളിയിക്കാൻ ശ്രമിക്കുന്നില്ലെന്നു മാത്രം. മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഉണ്ട് എന്നല്ലേ പറയുന്നേ. നിന്നിലും എന്നിലും ഈ ഭൂമിയിലെ ഓരോ അണുവിലും ദൈവഅംശം ഉണ്ട്. ഈശ്വരൻ നമുക്ക് മുന്നിൽ സർവ്വഭരണ വിഭൂഷണനായി തൃശങ്കു പദ്മ ചക്ര ഗാഥായുമായിട്ടൊന്നും അല്ല പ്രത്യക്ഷപ്പെടുക. നമ്മൾ വീഴാൻ പോകുമ്പോൾ താങ്ങായി നമ്മുടെ മുന്നിൽ പച്ചയായ മനുഷ്യനായിട്ടാകും ഉണ്ടാവുക. നമുക്ക് പ്രാർത്ഥിക്കണം എന്നുണ്ടങ്കിൽ എവിടെ വെച്ചും അതു ചെയ്യാം അതിന് ഒരു പ്രത്യേക സ്ഥലം വേണം എന്നൊന്നും ഇല്ല.

നമ്മൾ കൈകൂലി കൊടുത്തു ഒരു കാര്യം നേടുന്നത് പോലെ അല്ലെ ഓരോരോ വഴിപാടും നടത്തുന്നത്. നമ്മുടെ സ്വർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കാട്ടികൂട്ടുന്നവ.
എല്ലാ ദൈവങ്ങളും പറഞ്ഞിട്ടുള്ളത് കർമ്മം ചെയ്യാനാണ്. Do your duty. മറ്റുള്ളവർക്ക് നന്മ വരുന്ന രീതിയിൽ നമ്മൾ നമ്മളിൽ നിക്ഷിപ്തമായ കർമ്മം ചെയ്യുക, അല്ലാതെ ദൈവത്തിന്റെയും ഭക്തിയുടെയും പേര് പറഞ്ഞു ലോകത്തെവിടെയും ഇല്ലാത്ത ആചാരവും ദുരാചാരവും തലയിൽ കൊണ്ട് നടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

നീ പറഞ്ഞതുപോലെ മറ്റുള്ളവരുടെ മുന്നിൽ വെറുതെ പ്രഹസനം നടത്തിയിട്ടു ഒരു കാര്യവുമില്ല.

( ഹൊ 😳 നിങ്ങള്ക്ക് വല്ല പ്രഭാഷണവും നടത്താൻ പൊയ്ക്കൂടേ മനുഷ്യ )

" വിധിയിലും ദൈവത്തിലും ഞാൻ വിശ്വസിക്കുന്നു മോളെ... എന്റെ ജീവിതത്തിൽ അമാനുഷികത നടത്താൻ ഞാൻ സൂപ്പർ ഹീറോ ഒന്നും അല്ല, സാദാരണ ഒരു മനുഷ്യനാണ്. നീ എന്നെ ഇനിയും ഒരുപാട് മനസിലാകാനുണ്ട് പ്രിയ. സാരമില്ല സമയമുണ്ടല്ലോ.... "

( വല്ലതും വായ തുറന്നു പറഞ്ഞാലല്ലേ മനസിലാക്കാൻ പറ്റാ... ഇനി വല്ല ഹിപ്നോട്ടിസവും ചെയ്യേണ്ടി വരുമോ 🤔)

" പിന്നെ ഞാൻ അമ്പലത്തിൽ കയറാത്തതിന് മൈനായിട്ട് രണ്ടു കാരണം ഉണ്ട്. "

" അതെന്താ.. "

" രണ്ടാമത്തേത്. ഇങ്ങനെ ഒരു ബിൽഡ് അപ്പിൽ നിന്നില്ലെങ്കിലേ അമ്മ സകല അബലങ്ങളിലും കൊണ്ടുപോയി ശയന പ്രദക്ഷിണ വെപ്പിക്കും. "

" 😬😬😬
ഒന്നാമത്തതോ.. "

" അത് 😊 അതുണ്ടല്ലോ... എനിക്കെ... എനിക്കു ഷർട്ട്‌ ഊരാൻ മടിയാ.. 🤭🤭 "

" ഇതിനാണോ നിങ്ങളീ കണ്ട പ്രസംഗം മുഴുവൻ നടത്തിയതു. 😠. ഇതങ്ങു നേരത്തെ പറഞ്ഞാൽ പോരെ. ഒരു നിമിഷം ഞാൻ പോലും ഒന്നു മറിച്ചു ചിന്തിച്ചു. ദൈവമേ.. എന്നോട് പൊറുക്കണേ..."

ഞാൻ മെലോട്ടും നോക്കി കണ്ണടച്ച് ആത്മാർത്ഥമായിട്ട് തന്നെ പ്രാർത്ഥിച്ചു.

" എന്റെ ശരീരം മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ചോണ്ട് നിക്കാൻ എനിക്കു മടിയ. "

" ഓ... പിന്നെ നിങ്ങളുടെ ഈ ഓഞ്ഞ ബോഡി കാണാനല്ലേ ഓരോരുത്തര് വരുന്നേ. "

" അതേടി... എന്റെ ഈ ഓഞ്ഞ ബോഡി അതങ്ങനെ നാട്ടുകാരാരും കാണണ്ട. നീ മാത്രം കണ്ടാൽ മതി."

" 😬😬😬 ഏതൊക്കെ വഴിക്കു പോയാലും അവസാനം ഇവിടെ തന്നെ ആണല്ലോ വന്നു നിൽക്കുന്നെ.
ഇതൊക്കെ പെണ്ണുങ്ങളോട് പറയണ്ട ഡയലോഗ് ആണ് മനുഷ്യനേ..."

" എടി കുന്നിക്കുരോ... നിന്റെ ഈ അഞ്ചടി അഞ്ചിഞ്ചുള്ള ശരീരവും അതിന്റെ ഉള്ളിലുള്ള മനസും എനിക്കുള്ളതാണെന്നു നന്നായിട്ടറിയാം അതങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ല കേട്ടോഡി... മാളു കുട്ട്യേ... "

ഒരു കയ്യാൽ നിയമോളെയും മാറുകയ്യാൽ എന്നെയും ചേർത്തു പിടിച്ചു ദേവ് പറഞ്ഞപ്പോഴാണ് പിന്നിൽ നിന്നും ഒരു ശബ്ദം.

" എന്താണ് ഭാര്യക്കും ഭർത്താവിനും കൂടെ ഇവിടെ പണി. "

തിരിഞ്ഞു നോക്കിയപ്പോൾ സംഘങ്ങൾ എല്ലാം ഉണ്ട്. അരുണേട്ടൻ വന്നു ഊഞ്ഞാലിൽ ഇരുന്നു. ബാക്കി എല്ലാം കൂടെ അവിടെയും ഇവിടെയും ആയി ഞങ്ങൾക്ക് ചുറ്റും. 

" ചോദിക്കാനുണ്ടോ അരുണേട്ടാ അവരു ഫാമിലി പ്ലാനിങ് നടത്തുവല്ലേ... "
( ഹര്യേട്ടൻ )

" ഇതേ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മൊതലാണ്. എന്റെ കൊച്ചിനെയും വെച്ചൊന്നും വേണ്ട നിങ്ങളുടെ പ്ലാനിങ്. "

അനിയേട്ടൻ നിയമോളെ ദേവിന്റെ അടുത്ത് നിന്നു എടുത്തു കൊണ്ട് പറഞ്ഞു.

" എന്തു പ്ലാനിങ്. ഒന്നു പോയെടാ..."

" ദേവേട്ടനെ ഇപ്പൊ കാണാനും കൂടെ കിട്ടുന്നില്ല. ഞങ്ങളുടെ ഏട്ടത്തിക്കു കൊറച്ചു റസ്റ്റ്‌ കൊടുക്ക് ഏട്ടാ... 🤭"

ജിത്തേട്ടൻ ഒരുമാതിരി ഒരു ചിരിയോടെ പറഞ്ഞു.

( 😬😬😬 അലവലാതികൾ എല്ലാം കണക്കാ.)

" ഡാ.. അപ്പുവേ... ഇങ്ങനെ പോകുവാണേൽ നിങ്ങളുടെ വീടൊരു പീഡിയാട്രിക് ക്ലിനിക് ആക്കേണ്ടി വരും.👶
( അനിയെട്ടൻ )

" ഹായ്.. അപ്പൊ ദേവേട്ടനു ഹോസ്പ്പിറ്റലിൽ പോകാതെ വീട്ടിൽ തന്നെ പണിയെടുക്കാം അല്ലെ അപ്പേട്ടാ... "
( നിഖി )

" ആ.... പണിയെടുത്തു പണിയെടുത്തു ബാക്കിയുള്ളവർക്ക് പണിയാകാഞ്ഞാൽ മതി. "

അപ്പുവേട്ടന്റെ കൗണ്ടർ അപാരം. 🤯

" ഡാ.. ഡാ... ഡാ...എങ്ങോട്ടാ നിങ്ങളിങ്ങനെ അടിച്ചു മിന്നി പോണേ...
തല്ക്കാലം ഞങ്ങൾക്ക് ഒരാളു മതി അല്ലേടി മാളു.."

എന്റെ തോളിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചുകൊണ്ടാണ് ദേവ് പറഞ്ഞതു.

( അല്ലെങ്കിലേ ഇവന്മാരുടെ കൗണ്ടർ സഹിക്കാൻ വയ്യ. അപ്പളാ ഒരു കെട്ടിപ്പിടുത്തം വിട്ടു പിടി മനുഷ്യ.)

" ഡാ.. ദേവാ, ഒരു മയത്തിലൊക്കെ തള്ള്...😏 "
അരുണേട്ടൻ പുച്ഛിക്കുന്നു.

" ആ ഒരാള് ഇവിടുന്ന് പോകുന്നതിനു മുന്നേ തന്നെ ആകനാണ് സാധ്യത. "
ദച്ചു അടിച്ചു വാരി തൂക്കി എറിയുന്നുണ്ട്.

( യു ടൂ ദച്ചു ഭ്രൂട്ടസി... )

" അതെന്താ കുഞ്ഞി നീ അങ്ങനെ പറഞ്ഞെ. "
അപ്പുവേട്ടൻ ഒരു പ്രത്യേക താളത്തിൽ ചോദിച്ചു.

" ചിലരുടെ ഒക്കെ രാത്രി സഞ്ചാരം കാരണം നിശാചാരന്മാർക്ക് പൊറത്തിറങ്ങാൻ വയ്യ എന്നൊരു ന്യൂസ്‌ കെട്ടു. "

ദച്ചു ഞങ്ങളെ നോക്കി കളയാക്കി പറഞ്ഞപ്പോൾ ഏകദേശം എല്ലാവർക്കും കാര്യങ്ങൾ മനസിലായി. ഹിമ ചേച്ചിയും കൂടി ഗ്രൂപ്പിൽ ജോയിൻ ചെയ്തപ്പോൾ പിന്നെ അവിടെ ഒരു യുദ്ധ ഭൂമിയായിരുന്നു. ഒരു ഭാഗത്തു വലിയ പട മറു ഭാഗത്തു ഞങ്ങൾ രണ്ടു ചെറിയ പട.

****************
 


പ്രിയമാണവൾ 18

പ്രിയമാണവൾ 18

4.5
5619

അബലത്തിലേക്കു പോകാൻ റെഡിയായി നിൽക്കുകയാണ് മാളു. അവൾക്കാകെ ഒരു പരവേശം. പേടിയുടെ അസ്കിത അത്രേ ഒള്ളു. ദേവ് റൂമിലേക്ക്‌ വന്നതൊന്നും അവളു കണ്ടില്ല. കുട്ടി നഖം തിന്നു തീർക്കുന്ന തിരക്കിലായിരുന്നു. അവൻ അവളെ പൊക്കി എടുത്തു. പെട്ടന്നായതിനാൽ മാളു ഒന്നി പതറി. ദേവ് അവളെ അവിടെയുള്ള ഒരു മേശക്കു മുകളിൽ ഇരുത്തി. " ദേ.. എന്നെ ഇങ്ങനെ കുന്നത്തു കയറ്റി വെക്കാരുത് കേട്ടോ... " " അതെന്താ.. " " ഇങ്ങനെ ഇരിക്കുമ്പോഴേക്കും എനിക്കാ പിശാചിന്റെ മുഖവാ ഓർമ്മവരുന്നേ. " 🤣🤣🤣🤣 " ഇത്രയും ടെൻഷൻ അടിക്കുമ്പോഴും ചളിക്കു മാത്രം ഒരു കൊറാവില്ലല്ലേ.. " " ആര് പറഞ്ഞു എനിക്കു ടെൻഷൻ