Aksharathalukal

പാർവതി ശിവദേവം - 29

Part -29
 
പ്ലീസ്  പ്ലീസ് പ്ലീസ് മഹാദേവാ .ഒരു വട്ടം ഒരേ ഒരു വട്ടം നോക്കണേ" അവൾ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു.
 
 
കണ്ണൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തതും ശിവ അവളെ നോക്കിയതും ഒരുമിച്ചായിരുന്നു. അവൻ അവളെ നോക്കി എന്നുമാത്രമല്ല ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു .
 
 
അതുകണ്ട് അവളുടെ മനസ്സും സന്തോഷം കൊണ്ട് തുള്ളിച്ചാടി. തിരിച്ച് ഒരു പുഞ്ചിരി കൊടുക്കുന്നതിനു മുൻപ് കണ്ണന്റെ കാർ മുന്നോട്ടു പോയിരുന്നു .
 
 
അവർ നേരെ രേവതിയുടെ വീട്ടിലേക്ക് ആണ് പോയത് .വീടിനു മുൻപിൽ കാർ എത്തിയതും പാർവണ കാറിൽ നിന്നും ചാടി ഇറങ്ങി അകത്തേക്ക് ഓടി. പിന്നിലായി രേവതി കണ്ണനെയും വിളിച്ച് അകത്തേക്ക് നടന്നു .
 
 
അവരിരുവരും അകത്തേക്ക് കയറിയപ്പോൾ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു എന്തോ കഴിക്കുന്ന പാർവണയെ ആണ് കണ്ടത്. 
 
 
"നിന്റെ വയറ്റിൽ വല്ല കോഴികുഞ്ഞും ഉണ്ടോ .കുറച്ചു മുൻപ് റെസ്റ്റോറൻറ് നിന്നും 
രണ്ടു മസാലദോശ കയറ്റിയതല്ലേ ഉള്ളു."കണ്ണൻ അവളെ നോക്കി ചോദിച്ചു.
 
 
 
" അതിനിപ്പോ എന്താ .മസാല ദോശ കഴിച്ചു എന്ന് വച്ച് പഴംപൊരി കഴിക്കാൻ പാടില്ല എന്നുണ്ടോ ."അവൾ പഴംപൊരി കണ്ണന് നേരെ വീശി കൊണ്ട് പറഞ്ഞു.
 
 
" ഇരിക്ക് കണ്ണാ "രേവതി ചെയർ വലിച്ചിട്ടുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും ഒരു ട്രെയിൽ ചായയുമായി അമ്മ അവിടേയ്ക്ക് വന്നിരുന്നു.
 
 
 കണ്ണനെ കണ്ടതും അമ്മ മനസ്സിലാവാതെ രേവതിയുടെ മുഖത്തേക്ക് നോക്കി .
 
 
"കണ്ണാ ഇത് എന്റെ അമ്മ.അമ്മ ഇത് കണ്ണൻ. ഞങ്ങടെ ഫ്രണ്ടാണ്." രേവതി അവരെ പരസ്പരം പരിചയപ്പെടുത്തി . കണ്ണൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു .
 
 
"അച്ഛൻ എവിടെ അമ്മ." പഴംപൊരി കഴിക്കുന്നതിനിടയിൽ പാർവണ ചോദിച്ചു.
 
 
" അച്ഛൻ പാർട്ടി ഓഫീസിൽ പോയിരിക്കുകയാണ് .വൈകുന്നേരമേ വരു" 
 
 
"കണ്ണാ അച്ഛൻ കട്ട കമ്മ്യൂണിസ്റ്റാണ്"
പാർവണ കൈ കൊണ്ട്  ജയ് വിളിച്ചു കൊണ്ട് പറഞ്ഞു". 
 
 
" ഞാനും അതെ"കണ്ണൻ ഒരു ചിരിയോടെ പറഞ്ഞു.
 
 
 " രശ്മി എവിടെ അമ്മ "രേവതി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു .
 
 
"ഏതോ ബുക്ക് വാങ്ങിക്കാൻ ഇവിടെ അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുകയാണ്.വരേണ്ട സമയമായി." അമ്മ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
 
 
" എന്നാ നമുക്ക് ഇറങ്ങിയാലോ തുമ്പി .നേരം കുറേ ആവാറായി." കണ്ണൻ സമയം നോക്കി കൊണ്ട് പറഞ്ഞു .
 
 
" അമ്മാ എന്നാ ഞങ്ങൾ ഇറങ്ങാ.അച്ഛൻ വന്നാൽ ഞാൻ  വന്നിരുന്നു എന്ന് പറയണേ "
പാർവണ അമ്മയോട് ഓരോന്ന് സംസാരിച്ചു നിൽക്കുമ്പോഴാണ് കണ്ണന്റെ ഫോൺ റിങ് ചെയ്തത്.
 
 
 അവൻ ഫോണുമായി പുറത്തേക്കിറങ്ങിയതും ഗേറ്റ് കിടന്നു ഒരു പെൺകുട്ടി അവിടേയ്ക്ക് വന്നതും ഒരുമിച്ചായിരുന്നു.
  
 
പരിചയമില്ലാത്ത ഒരാളെ വീടിനുമുന്നിൽ കണ്ടതും അകത്തേക്ക് വന്ന രശ്മി ഒരു സംശയത്തോടെ കണ്ണനെ നോക്കി .
 
 
"രശ്മി ആണോ "കണ്ണൻ അവളെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു .
 
 
"അതെ ..ആരാ "രശ്മി അത്ഭുതത്തോടെ ചോദിച്ചു.
 
 
" ഞാൻ കണ്ണൻ .അല്ല ആർദവ് രേവതിയുടെ ഫ്രണ്ടാണ് "അപ്പോഴേക്കും പാർവണയും രേവതിയും അമ്മയും പുറത്തേക്ക് വന്നിരുന്നു .
 
 
"നീ വന്നോ ..."രേവതി അവളെ നോക്കി ചോദിച്ചു .
 
 
"എടി ...ചേച്ചി ...."അവൾ ഓടിച്ചെന്ന് രേവതിയെ കെട്ടിപ്പിടിച്ചു.
 
 
" നേരിൽ കണ്ടാൽ  കീരിയും പാമ്പും ആണ് .
പക്ഷേ കുറച്ചു നാൾ കാണാതിരുന്ന പിന്നെ അടയും ചക്കരയും "അമ്മ അവരിരുവരെയും നോക്കിക്കൊണ്ട് പറഞ്ഞു .
 
 
"എന്നാ ഞാൻ ഇറങ്ങട്ടെ 'പാർവണ അതു പറഞ്ഞു വീട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി.
 
 
 " എന്നാ പോകല്ലേ dear comrade" അവൻ കണ്ണന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചോദിച്ചു.
 
 
 " പോകാം സഖാത്തി."അവനും തിരിച്ച് കളിയായി കൊണ്ട് പറഞ്ഞു .
 
 
"ഞാൻ സഖാത്തി ഒന്നുമല്ല. ദാ ഇവളാ നല്ല കട്ട  കമ്മ്യൂണിസ്റ്റ്"പാർവണ രേവതിയെ നോക്കിക്കൊണ്ട് പറഞ്ഞു .ശേഷം  കോ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു .
 
 
കണ്ണൻ കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്തതും പാർവണ പുറത്തേക്ക് തലയിട്ടു കൊണ്ട് അവർ എല്ലാവരെയും കൈവീശി കാണിച്ചു.
 
 
 
"ഡി തല അകത്തേക്ക് ഇട് അല്ലെങ്കിൽ 
നാളെ നിന്റെ ഫ്ലക്സ് അടിക്കേണ്ടി വരും" കണ്ണൻ അതു പറഞ്ഞതും അവൾ വേഗം തല ഉള്ളിലേക്ക് ഇട്ടു .
 
 
അവിടെ നിന്നും 15 മിനിറ്റ് ദൂരമേ പാർവണയുടെ വീട്ടിലേക്ക് ഉള്ളൂ .പാർവണ വീട്ടിലെത്തിയതും എല്ലാവരും അവളെ കാത്തിരുന്ന പോലെ മുറ്റത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു .
 
 
"ആരു "....പാർവണ കാറിൽ നിന്നും ചാടിയിറങ്ങി മുറ്റത്ത് നിൽക്കുന്ന അനിയനെ വന്നു കെട്ടിപ്പിടിച്ചു .അപ്പോഴേക്കും കണ്ണൻ കാറിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നിരുന്നു. 
 
 
"മോനേ യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു .അവിടെ നിന്നും ഇവിടേക്ക് അത്യാവശ്യം ദൂരമൊക്കെയുണ്ടല്ലോ" അച്ഛൻ അവനെ നോക്കി ചോദിച്ചു.
 
 
" കുഴപ്പമില്ല. അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല "
 
 
"അകത്തേക്ക് വാ മോനെ" അച്ഛൻ അവനെ വിളിച്ച് അകത്തേക്ക് നടന്നു.
 
 
" ഇത് എന്റെ വീടാണോ അതോ അവന്റെ വീടാണോ. ഞാൻ വന്നിട്ട് എന്നെ ആർക്കും മൈൻഡ് ഇല്ലല്ലോ." തന്നെ ശ്രദ്ധിക്കാതെ കണ്ണനെ കൂട്ടി അകത്തേക്ക് നടക്കുന്ന 
അച്ഛനെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
 
 
" വരുന്നുണ്ടെങ്കിൽ വാടീ"ആരു അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി. പിന്നാലെ അവളും .
 
 
 
അമ്മ നേരെ അടുക്കളയിൽ പോയി കണ്ണനുള്ള ചായയും പലഹാരവും  എടുക്കുകയായിരുന്നു .ഒപ്പം പാർവണയും അടുക്കളയിലേക്ക് നടന്നു .
 
 
"അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട് "
ഹാളിനെ സെറ്റിയിൽ ഇരിക്കുന്ന കണ്ണൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു .
 
 
"എന്താ മോനെ"....
 
 
" അത് പിന്നെ അച്ഛാ .അവളെ കല്യാണം ആലോചിച്ചത് എനിക്ക് വേണ്ടിയാണ് എന്ന് തൽക്കാലം അവൾ അറിയണ്ട .സമയമാകുമ്പോൾ ഞാൻ തന്നെ അവളോട് എല്ലാം പറയാം ".അവൻ ശബ്ദം താഴ്ത്തി കൊണ്ട് തന്നെ പറഞ്ഞു .
 
 
"ശരി മോനേ. എല്ലാം മോന്റെ ഇഷ്ടംപോലെ . എന്നുവെച്ച് അധികം നീട്ടിക്കൊണ്ട് ഒന്നും പോകേണ്ട ."
 
 
"ഇല്ല അച്ഛാ അവളുടെ എക്സാം കഴിയുന്നവരെ. അതുകഴിഞ്ഞാൽ ഞാൻ തന്നെ അവളോട് പറയാം. അവൾക്കും എതിർപ്പൊന്നും കാണില്ല എന്നാണ് എന്റെ വിശ്വാസം "
 
 
അപ്പോഴേക്കും ചായയുമായി അമ്മയും പിന്നിൽ പലഹാരവുമായി പാർവണയും എത്തിയിരുന്നു .
 
 
"ദാ  മോനെ ചായ എടുക്കു ."അമ്മ അവന് ചായ കൊടുത്തു കൊണ്ട് പറഞ്ഞു.
 
 
" ഇതൊന്നും വേണ്ട അമ്മ ഞാനിപ്പോ രേവതിയുടെ വീട്ടിൽ നിന്നും ചായ കുടിച്ച് ഇറങ്ങിയതെ ഉള്ളൂ "അവൻ ചായ നിരസിച്ചുകൊണ്ട് പറഞ്ഞു .
 
 
"എന്നാലും കുറച്ചു കുടിക്ക് മോനെ" അമ്മ വീണ്ടും നിർബന്ധിച്ചു .
 
 
"ഇങ്ങോട്ട് തന്നെ. മനുഷ്യൻ കുറെ നേരായി ഒരു ഗ്ലസ്സ് ചായയ്ക്ക് വേണ്ടി പിന്നാലെ നടക്കുന്നു .
"പാർവണ ആ ചായ വാങ്ങിക്കൊണ്ട് പറഞ്ഞു 
 
 
"സമയം ആവാറായി എന്നാ ഞാൻ ഇറങ്ങട്ടെ" കണ്ണൻ അതു പറഞ്ഞു കൊണ്ട് എഴുന്നേറ്റു .
 
 
"സമയം സന്ധ്യ ആയില്ലേ. ഈ സമയത്ത് ഇനി അത്രയും ദൂരം ഡ്രൈവ് ചെയ്യാൻ പറ്റുമോ." അച്ഛൻ സംശയത്തോടെ ചോദിച്ചു.
 
 
" സാരില്യ അച്ഛാ.ഇപ്പൊ ഇറങ്ങിയാ രാത്രി ആകുമ്പോഴേക്കും അവിടെ എത്താം." അത് പറഞ്ഞ് അവൻ മുറ്റത്തേക്കിറങ്ങി.
 
 
 അവനെ യാത്രയാക്കാൻ ആയി പാർവണയും അവനു പിന്നാലെ നടന്നു. കണ്ണൻ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. ആ സമയം പാർവണ കാറിന്റെ ഗ്ലാസ്സിൽ മുട്ടിവിളിച്ചതും
 അവൻ ഗ്ലാസ് പതിയെ താഴ്ത്തി .
 
 
" ഒരു സംശയം ചോദിക്കട്ടെ "പാർവണ ഇരുകൈകളും കെട്ടി നിന്നുകൊണ്ട് ചോദിച്ചു.
 
" എന്താടി "
 
 
"നീ ശരിക്കും നിന്റെ ഫ്രണ്ടിനെ കാണാൻ തന്നെയാണോ വന്നത് ."അവൾ സംശയദൃഷ്ടിയോടെ ചോദിച്ചു .
 
 
"അങ്ങനെ ചോദിച്ചാൽ, അതെ എന്നുപറഞ്ഞാൽ കള്ളം ആയിപ്പോകും. ഞാൻ നിങ്ങളെ ഇവിടേക്ക്  ആക്കാൻ തന്നെ വന്നതാണ് .എന്നാൽ ഞാൻ പോകട്ടെ "അത് പറഞ്ഞ് കണ്ണൻ വണ്ടി മുന്നോട്ടെടുത്തു .
 
 
പാർവണയുടെ മറ്റ് ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗം കൂടിയായിരുന്നു അത്. 
 
പാർവണ ഒന്നും മനസ്സിലാവാതെ കുറച്ചുനേരം റോഡിൽ തന്നെ നിന്നു .ഇതെല്ലാം കണ്ണൻ തന്റെ കാറിന്റെ മിററിലൂടെ കാണുന്നുണ്ടായിരുന്നു. ഒപ്പം അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.
 
 
" ഇനി കണ്ണന് എങ്ങാനും ദേവുവിനെ ഇഷ്ടാണോ. അങ്ങനെയാണെങ്കിൽ അവൻ എന്നോട് പറയില്ലേ. പക്ഷേ അന്ന് പറഞ്ഞത് എന്റെ ഹെല്പ് വേണ്ടി വരും എന്നല്ലേ .ഇനിയത് രേവതി ആയിരിക്കുമോ.ആവോ എന്തെങ്കിലുമാവട്ടെ. അത് അപ്പോഴത്തെ കാര്യമല്ലേ. അപ്പോൾ നോക്കാം."
 
 
 അതു പറഞ്ഞു പാർവണ നേരെ വീട്ടിലേക്ക് വന്നു.
 
 
____________________________________________
 
 
 പാർവണ ' പോയതും രേവതി കുളിച്ചു ഫ്രഷായി സന്ധ്യയ്ക്ക് വിളക്ക് വെച്ചു .
 
 
കുറേ കാലത്തിനുശേഷം കൃഷ്ണ സ്തുതി പാടിയപ്പോൾ അവൾക്കും മനസ്സിന് എന്തോ വല്ലാത്ത ഒരു ആശ്വാസം തോന്നി .
 
 
ജോലിസ്ഥലത്ത് ആകുമ്പോൾ അതിനൊന്നും സമയം കിട്ടാറില്ല .വീട്ടിലുള്ള ദിവസം വൈകുന്നേരം വിളക്ക് വെക്കുന്ന സമയത്ത് മുടങ്ങാതെ കൃഷ്ണസ്തുതി പാടുന്നത് തന്റെ ഒരു ശീലമായിരുന്നു .
 
 
"എടി ചേച്ചി നീ എനിക്ക് ഒന്നും കൊണ്ടുവന്നില്ലേ. " രശ്മി രേവതിയുടെ ബാഗിനുള്ളിൽ തടപ്പിക്കൊണ്ട് ചോദിച്ചു.
 
 
" നിനക്ക് എന്ത് കൊണ്ടുവരാൻ" അവളെ ദേഷ്യം പിടിപ്പിക്കാൻ ആയി രേവതി പറഞ്ഞു.
 
 
"ഓഹ് .....അല്ലെങ്കിലും നിനക്ക് ഇപ്പോ എന്നോട് സ്നേഹം ഒന്നും ഇല്ല ."അവൾ ദേഷ്യത്തോടെ എണീറ്റു പോകാൻ നിന്നതും രേവതി അവളെ തടഞ്ഞുനിർത്തി . തന്റെ ബാഗിൽ നിന്നും ഒരു കവർ എടുത്തു അവൾക്കുനേരെ നീട്ടി.
 
 
 അതൊരു സാരി ആയിരുന്നു. റോസ് കളറിൽ ഗോൾഡൻ കളർ കരയുള്ള നല്ല ഭംഗിയുള്ള ഒരു സാരി.
 
 
" നല്ല രസം ഉണ്ടല്ലോ .നിനക്ക് ഇത്രയൊക്കെ 
സെലക്ട് ചെയ്യുന്നതിനുള്ള കഴിവുണ്ടായിരുന്നോ"
 
 
രശ്മി ആ ഡ്രസ്സ് തന്റെ മേൽ വെച്ച് കണ്ണാടിയിൽ നോക്കി കൊണ്ട് പറഞ്ഞു.
 
 
 " ഇത് ഞാൻ സെലക്ട് ചെയ്തതല്ല .
കണ്ണന്റെ സെലക്ഷൻ ആണ് .എനിക്കും നിനക്കും തുമ്പിക്കും ഒരേ പോലത്തെ സാരി .
നിനക്ക് റോസ്, എനിക്ക് ബ്ലാക്ക് ,തുമ്പിക്ക് നീല."  അവൾ തന്റെ സാരി കവറിൽ നിന്നും പുറത്തെടുത്തു കൊണ്ട് പറഞ്ഞു.
 
 
"എന്തായാലും നന്നായിട്ടുണ്ട് .ചേട്ടന് നന്നായി സെലക്ട് ചെയ്യാൻ അറിയാം "രശ്മി  സാരിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു .
 
 
"നിന്റെ പഠിത്തം ഒക്കെ എങ്ങനെ പോകുന്നു. എളുപ്പം ഇല്ലേ ."
 
"കുഴപ്പമില്ല. അടുത്ത മാസം എക്സാം ഉണ്ടാവും ."
 
 
"അടുത്തമാസം ആണോ എക്സാം. തുമ്പിക്കും ഉണ്ട് സപ്ലി എക്സാം"
 
 
"മിക്കവാറും എന്റെ പഠിപ്പ് കഴിഞ്ഞ് ഞാൻ നേഴ്സ് ആയാലും നീ നേഴ്സ് ആവുന്ന ലക്ഷണം കാണുന്നില്ലല്ലോ ചേച്ചി ."
 
 
"നീ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട. ഈ  എക്സാമിൽ എന്തായാലും തുമ്പി പാസാകും .പിന്നെ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ 2 വർഷത്തെ ബോണ്ട് ഉണ്ട്. അത് കഴിഞ്ഞു മാത്രമേ എന്തായാലും ഏതെങ്കിലും ഹോസ്പിറ്റലിൽ നഴ്സായി കയറാൻ പറ്റുകയുള്ളൂ ''
 
 
"ഞാൻ എന്തായാലും ഇത് അമ്മയ്ക്ക് കാണിച്ചു കൊടുത്തിട്ട് വരാം ."അത് പറഞ്ഞു അവൾ കവറുമായി അമ്മയുടെ അരികിലേക്ക് നടന്നു. രേവതി നേരെ ബെഡിലേക്ക് കിടന്നു.
 
 
 ഇന്ന് ശനിയാഴ്ച . ഇനി നാളെ കഴിഞ്ഞ് മറ്റന്നാളേ ദേവ സാറിനെ കാണാൻ പറ്റുള്ളൂ. അതോർത്തപ്പോൾ രേവതിയുടെ മനസ്സിന് എന്തോ ഒരു സങ്കടം .
 
അവളുടെ മനസ്സിലേക്ക് ദേവയെ കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ  ഓടിയെത്തി. അവൾ കണ്ണുകളടച്ച്  കിടന്നു .
 
 
_____________________________________________
 
 
 
"ദേവ നീ കഴിക്കാൻ വരുന്നില്ലേ "
അമ്മ റൂമിൽ ഇരിക്കുന്ന ദേവയെ വിളിച്ചു കൊണ്ട് ചോദിച്ചു .
 
 
"ഇപ്പോ വരാം അമ്മ "അതു പറഞ്ഞ് അവൻ നേരെ ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി .
 
 
എല്ലാ ആഴ്ചയിലും ശനിയാഴ്ച ദേവയും ശിവയും വീട്ടിലേക്ക് വരുമായിരുന്നു. ഗസ്റ്റ് ഹൗസിൽ പോയി ചില ഫയലുകൾ എല്ലാം എടുത്തു അവർ തിരിച്ച് വീട്ടിലേക്ക് തന്നെ വന്നു. ഗസ്റ്റ് ഹൗസിൽ പോകുമ്പോഴാണ് പാർവണയേയും രേവതിയും കണ്ടിരുന്നത്.
 
 
 ദേവ ഡൈയ്നിങ് ഹാളിൽ എത്തുമ്പോൾ അവനെ കാത്ത് അമ്മയും ശിവയും  ഇരിക്കുന്നുണ്ടായിരുന്നു. ദേവ കൂടി വന്നതും അമ്മ ഫുഡ് വിളമ്പി .
 
 
ശിവ രാത്രി മാത്രമേ സാധാരണയുള്ള ഫുഡ് കഴിക്കുകയുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ എപ്പോഴും  macaroni and cheese.,
bean,corn on the cob പോലുള്ള western ഫുഡ് ആണ് കഴിക്കുക .
 
 
അമ്മ അവരിരുവർക്കും ചോറുവിളമ്പി കൊണ്ട് അവരുടെ അരികിൽ ഇരുന്നു.
 
 
" അമ്മ എന്താ കഴിക്കുന്നില്ലേ ."ശിവ കഴിക്കുന്നതിനിടയിൽ ചോദിച്ചു .
 
 
"കുറച്ചു കഴിഞ്ഞിട്ടേ ഉള്ളൂ "
 
 
അമ്മ എപ്പോഴും അങ്ങനെയായിരുന്നു. അച്ഛൻ ഉള്ളപ്പോൾ അച്ഛൻ കഴിച്ച് കഴിഞ്ഞ് ആ പ്ലേറ്റിൽ മാത്രമേ അമ്മ കഴിക്കുമായിരുന്നുള്ളൂ. പെട്ടെന്നുള്ള അച്ഛന്റെ വേർപാട് അമ്മയ്ക്ക് വലിയ ഒരു ഷോക്കായിരുന്നു.
 
 
" ദേവാ...." അമ്മ സീരിയസ് ആയി ഒരു കാര്യം പറയാനാണ് വിളിച്ചത് എന്ന് അവന് മനസ്സിലായി .
 
 
"എന്താ അമ്മ "അവൻ ചോദിച്ചു 
 
 
 
"നീ നമ്മുടെ രാജീവേട്ടന്റെ മകൾ  അനന്യയെ കണ്ടിട്ടില്ലേ ."
 
 
"ആ കണ്ടിട്ടുണ്ടല്ലോ. ആ മെലിഞ്ഞ്, മുടിയൊക്കെ സ്ട്രെയ്റ്റ് ചെയ്ത ഒരു പെൺകുട്ടിയല്ലേ .ബാംഗ്ലൂരിൽ എങ്ങോ പഠിക്കുന്ന "ദേവ സംശയത്തോടെ ചോദിച്ചു.
 
 
"അല്ല അത് രണ്ടാമത്തെ മോൾ ആണ്. ഞാൻ പറയുന്നത് മൂത്ത മകളെ കുറിച്ചാണ്. നല്ല കുട്ടിയാ .അവിടെ രാജീവേട്ടന്  രണ്ടു മക്കളാണ് മൂത്തവൾ അനന്യ .രണ്ടാമത്തേത് അനുധ്യ.
 
 
രാജീവേട്ടൻ നിനക്കുവേണ്ടി അനന്യയെ ഒന്ന് ആലോചിക്കണം എന്നുണ്ട് .ഒപ്പം അനുധ്യയെ
sivakkum " അമ്മ അതു പറഞ്ഞു നിർത്തിയതും ഒരു കുപ്പി ഗ്ലാസ് താഴെവീണ ഉടഞ്ഞതും ഒരുമിച്ചായിരുന്നു .
 
 
"ശിവ ഞാൻ നീ ദേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല . അവർക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു എന്നെ ഉള്ളൂ. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ നിന്നെ ഒരിക്കലും കല്യാണത്തിന് വേണ്ടി നിർബന്ധിക്കില്ല .പിന്നെ അനുധ്യയെ നിനക്ക് വേണ്ടി ആലോചിക്കാനും എനിക്ക് വലിയ താൽപര്യമൊന്നുമില്ല .
 
 
പക്ഷേ അനന്യ അവൻ നല്ല കുട്ടിയാ.നിനക്ക് നന്നായി ചേരും ദേവാ. ഞാൻ രാജീവ് ഏട്ടനോട് ഒന്ന് സംസാരിക്കട്ടെ" അമ്മ പ്രതീക്ഷയോടെ ദേവയെ നോക്കി.
 
 
എന്നാൽ അവനാണെങ്കിൽ ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ ചെലത്തി.
 
 
" ദേവാ ഞാൻ നിന്നോടാ ചോദിക്കുന്നേ "
 
 
" ഞാനൊന്ന് ആലോചിക്കട്ടെ "അത് പറഞ്ഞ് ദേവാ കഴിക്കൽ നിർത്തി എണീറ്റ് പോയി. അവൻ എഴുന്നേറ്റ് പോവുന്നത് കണ്ട അമ്മ 
ശിവയെ നോക്കി .
 
 
"അവന് ഒരു കുട്ടിയെ ഇഷ്ടം ആണ് അമ്മ. ഞങ്ങളുടെ കമ്പനിയിലെ തന്നെ സ്റ്റാഫ് ആണ്. 
പേര്  രേവതി. ഒരു മിഡിൽ ക്ലാസ് ഫാമിലി ആണ് ."ശിവ മുഖവുര ഒന്നുമില്ലാതെ അമ്മയോട് പറഞ്ഞു.
 
 
" ദേവക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് അതെ നടത്താം .ആ കുട്ടിയുടെ വീട് എവിടെയാ. നമുക്ക് ചെന്ന് വീട്ടുകാരോട് സംസാരിച്ചാലോ " അമ്മ ശിവയെ നോക്കി ചോദിച്ചു .
 
 
"തിരക്ക് വേണ്ട അമ്മ. ആദ്യം ആ കുട്ടിയുടെ മനസ്സിൽ എന്താണ് എന്ന് അറിയട്ടെ. അതിനുശേഷം നമുക്ക് വീട്ടുകാരോട് സംസാരിക്കാം. അവന്റെ ഇഷ്ടം ഇതുവരെ അവൻ ആ കുട്ടിയുടെ തുറന്ന് പറഞ്ഞിട്ടില്ല. ആദ്യം അവളുടെ പ്രതികരണം അറിയട്ടെ. എന്നിട്ട് മതി ബാക്കി കാര്യം" അത് പറഞ്ഞു ശിവ എഴുന്നേറ്റ് കൈ കഴുകി. 
 
 
 
 ശേഷം താൻ എറിഞ്ഞ് പൊട്ടിച്ച് കുപ്പി ഗ്ലാസ്സിന്റെ ചില്ലുകൾ താഴെനിന്നും പെറുക്കിയെടുക്കാൻ തുടങ്ങി. 
 
 
"വേണ്ട മോനേ അതൊക്കെ ഞാൻ ചെയ്തുകൊണ്ട് "അമ്മ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു .എന്നാൽ അവൻ അത് കേൾക്കാതെ കുപ്പിച്ചില്ലുകൾ എല്ലാം പെറുക്കിയെടുത്തു അവിടം വൃത്തിയാക്കി.
 
 
 ശേഷം അവൻ നേരെ പോയത് രാമച്ചന്റെ മുറിയിലേക്കാണ്. 
 
മുറിയിലേക്ക് കയറി വന്നു ശിവയെ കണ്ടതും രാമച്ഛന്റെ കണ്ണുകൾ വിടർന്നു. തൊട്ടടുത്തായി ഒരു ഹോം നഴ്സും ഇരിക്കുന്നുണ്ട്.
 
 
" മരുന്ന് കൊടുത്തോ" ശിവ ഹോം നേഴ്സിനെ നോക്കിക്കൊണ്ട് ചോദിച്ചു .
 
 
"കൊടുത്തു .പക്ഷേ ഇപ്പൊ കൊടുക്കുന്ന ടാബ്ലെറ്റിന് കുറച്ച് ഡോസ് കൂടുതൽ ആണെന്ന് തോന്നുന്നു . സാറിന് എന്തോ അത് കഴിക്കുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത" ഹോംനേഴ്സ് സംശയത്തോടെ  പറഞ്ഞു. അത് കേട്ട് ശിവ രാമച്ചന് കൊടുത്ത ടാബ്ലറ്റ് എടുത്തു നോക്കി .
 
 
ശേഷം സൈഡിലുള്ള ബോർഡിൽ നിന്നും 
ടാബ്‌ലറ്റുകളുടെ പാക്കറ്റിൽ നിന്നു ഒരു ടാബ്ലെറ്റ് എടുത്തു ഹോംനഴ്സിന്റെ കയ്യിൽ കൊടുത്തു.
 
 
"ഈ ടാബ്ലെറ്റിന് ഡോസ് കുറച്ച് കുറവാണ്
 നാലു മണിക്കൂർ ഇടവിട്ട് കൊടുത്താൽ മതി." 
 
 
അത് പറഞ്ഞു അവൻ നേരെ രാമച്ഛൻ്റെ അരികിലിരുന്നു. ശേഷം അച്ഛന്റെ കൈകൾ എടുത്ത് തന്റെ കൈകളിൽ  വച്ച് അവൻ കിടന്നു. 
 
കുറെ നേരം അവൻ അങ്ങനെ തന്നെ കിടന്നു .
രാമച്ഛൻ ഉറങ്ങി എന്ന് കണ്ടതും അവൻ പതിയെ തന്റെ കൈകളിൽ നിന്നും രാമച്ഛന്റെ കൈകൾ എടുത്ത് വെച്ചു. ശേഷം  മുറിവിട്ട് പുറത്തേക്കിറങ്ങി .
 
____________________________________________
 
ഇതേസമയം ദേവ ഫോണും കയ്യിൽ പിടിച്ചു ബാൽക്കണിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് .
 
 
"വിളിക്കണോ ...വേണ്ട ഈ സമയത്ത് വെറുതെ വിളിച്ചാ എന്തെങ്കിലും കരുതിയാലോ അവൻ ഡയൽ ചെയ്ത നമ്പർ കട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
 
 
" അല്ലെങ്കിൽ ഒന്ന് വിളിച്ചാലോ. വിളിക്കാതെ എനിക്ക് ഉറക്കം വരില്ല" 
 
അവനാകെ ആശയക്കുഴപ്പത്തിലായി ശേഷം മനസ്സിൽ എന്തോ ഉറപ്പിച്ച് അവൻ രേവതി എന്ന നമ്പറിലേക്ക് കോൾ ചെയ്തു.
 
 
 ഓരോന്നാലോചിച്ച് രേവതി ഉറങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഫോണിന്റെ റിംഗ് കേട്ടിരുന്നില്ല.
 
 
" ഡീ ചേച്ചി നിന്നെ ആരോ വിളിക്കുന്നു "
രേവതി ഫോൺ എടുത്തു കൊണ്ടു വന്നു പറഞ്ഞു .
 
"ആരാ അത് " അവൾ ബെഡിൽ കിടന്ന് കൊണ്ട് തന്നെ ചോദിച്ചു.
 
 
" Deva sir " രശ്മി ഡിപ്ലേയിൽ നോക്കി വായിച്ചു.
 
 
 
(തുടരും)
 
പ്രണയിനി 🖤

പാർവതി ശിവദേവം - 30

പാർവതി ശിവദേവം - 30

4.7
4916

Part -30   "ഡീ ചേച്ചി നിന്നെ ആരോ വിളിക്കുന്നു " രശ്മി ഫോൺ എടുത്തു കൊണ്ടു വന്നു പറഞ്ഞു .   "ആരാ അത് " അവൾ ബെഡിൽ കിടന്ന് കൊണ്ട് തന്നെ ചോദിച്ചു.   " Deva sir " രശ്മി ഡിപ്ലേയിൽ നോക്കി വായിച്ചു.     അത് കേട്ടതും രേവതി ബെഡിൽ നിന്നും ചാടി എണീറ്റു. രേവതി അവളുടെ കയ്യിൽനിന്നും ഫോൺ വാങ്ങി .ഡിസ്പ്ലേയിലേക്ക് നോക്കി. അതെ ദേവ സാർ തന്നെയാണ്.അവൾ  വേഗം കോൾ എടുത്തു .     "ഹലോ "     "ഹലോ രേവതി വീട്ടിലെത്തിയോ." ദേവ ചോദിച്ചു .     "എത്തി സാർ .വൈകുന്നേരം തന്നെ എത്തി ."     "പാർവണയോ".      "എന്നെ ഇവിടെ ആക്കിയിട്ട് ആണ് തുമ്പിയും കണ്ണനും അവ