Aksharathalukal

പാർവതി ശിവദേവം - 30

Part -30
 
"ഡീ ചേച്ചി നിന്നെ ആരോ വിളിക്കുന്നു "
രശ്മി ഫോൺ എടുത്തു കൊണ്ടു വന്നു പറഞ്ഞു .
 
"ആരാ അത് " അവൾ ബെഡിൽ കിടന്ന് കൊണ്ട് തന്നെ ചോദിച്ചു.
 
" Deva sir " രശ്മി ഡിപ്ലേയിൽ നോക്കി വായിച്ചു.
 
 
അത് കേട്ടതും രേവതി ബെഡിൽ നിന്നും ചാടി എണീറ്റു. രേവതി അവളുടെ കയ്യിൽനിന്നും ഫോൺ വാങ്ങി .ഡിസ്പ്ലേയിലേക്ക് നോക്കി. അതെ ദേവ സാർ തന്നെയാണ്.അവൾ 
വേഗം കോൾ എടുത്തു .
 
 
"ഹലോ "
 
 
"ഹലോ രേവതി വീട്ടിലെത്തിയോ." ദേവ ചോദിച്ചു .
 
 
"എത്തി സാർ .വൈകുന്നേരം തന്നെ എത്തി ."
 
 
"പാർവണയോ". 
 
 
"എന്നെ ഇവിടെ ആക്കിയിട്ട് ആണ് തുമ്പിയും കണ്ണനും അവളുടെ വീട്ടിലേക്ക് പോയത് ."
 
 
"ആണോ .ഓക്കേ ..ഓക്കേ .."പിന്നീട് എന്തുപറയണമെന്നറിയാതെ അവർക്കിരുവർക്കും ഇടയിൽ കുറച്ചു നേരം മൗനം തളം കെട്ടി നിന്നു.
 
 
"എന്നാ ശരി അവിടെ എത്തിയോ എന്നറിയാൻ 
വെറുതേ വിളിച്ചതാണ്." ദേവ പറഞ്ഞു 
 
 
"Ok  ഗുഡ് നൈറ്റ് sir"അതു പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു. മനസ്സിന് എന്തോ വല്ലാത്ത ഒരു സന്തോഷം പോലെ .
 
 
അവൾ ഫോൺ നെഞ്ചോട് ചേർത്ത് ബെഡിലേക്ക് കിടന്നു. അപ്പോഴേക്കും മറ്റൊരു കോൾ ഫോണിലേക്ക് വന്നിരുന്നു. നോക്കിയപ്പോൾ പാർവണയാണ് .രേവതി ഒരു പുഞ്ചിരിയോടെ കോൾ അറ്റന്റ് ചെയ്തു.
 
 
 "ഡീ... ഈ പാതിരാത്രിക്ക് നീ ആരോടാ ഫോണിൽ സംസാരിക്കുന്നേ." കോൾ അറ്റൻഡ് ചെയ്തതും മറു ഭാഗത്ത് നിന്ന് പാർവണ ചോദിച്ചു .
 
 
"അത് ദേവ സാർ ആയിരുന്നു.  നമ്മൾ ഇവിടെ എത്തിയോ എന്നറിയാൻ വെറുതെ വിളിച്ചതാണ് ."
 
 
" ആണോ ...എനിക്കും ഉണ്ട് ഒരു സാർ. വിളിക്കുന്നത് പോയിട്ട് നേരിൽ കണ്ടാൽ ഒന്ന് ചിരിക്കാൻ പോലും വയ്യ "പാർവണ  പരാതിയോടെ പറഞ്ഞു.
 
 
" നീ എന്തിനാ വിളിച്ചേ "രേവതി ചോദിച്ചു.
 
 
" ഒന്നുല്ല ഡീ ...എന്തോ നിന്നെ മിസ്സ് ചെയ്യുന്ന പോലെ. അതോണ്ട് വെറുതെ ഒന്നു വിളിച്ചതാ. എന്നാ ശരി നീ വെച്ചോ .ഞാൻ നാളെ വിളിക്കാം" പാർവണ അത് പറഞ്ഞ് കോൾ കട്ട് ചെയ്തു .
 
" ഈ പെണ്ണിന്റെ ഒരു കാര്യം." രേവതി പുഞ്ചിരിയോടെ പറഞ്ഞു.
 
_____________________________________________
 
 
 
"അങ്ങോട്ട് നീങ്ങി കിടക്കെടാ "..പാർവണ തൊട്ടടുത്ത് കിടക്കുന്ന ആരുവിനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു .
 
 
"നിനക്ക് വേറെ വല്ല മുറിയിലും പോയി കിടന്നോടെ..." ഫോണിൽ നോക്കിക്കൊണ്ട് ആരു പറഞ്ഞു .
 
 
"മോൻ എന്താ പറഞ്ഞേ വേറെ മുറിയിലും പോവാനോ. നീയാണ് ഇവിടെ വലിഞ്ഞു കയറി വന്നു കിടക്കുന്നത് .നീ ഇറങ്ങി പോടാ എന്റെ മുറിയിൽനിന്ന്." പാർവണ അവനേ ബെഡിൽ നിന്നും താഴേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.
 
 
" എടീ ഞാനിപ്പോ താഴെ വീഴും ."അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞതും പാർവണ തിരിച്ച് അവനെ ബെഡിലേക്ക് വലിച്ചു കയറ്റി .
 
 
"നീ എന്റെ റൂമിൽ നിന്ന് ഇറങ്ങി പോകുന്നോ അതോ ഞാൻ ചവിട്ടി പുറത്താക്കണോ." ഇരുകൈയും കെട്ടി നിന്നുകൊണ്ട് പാർവണ ചോദിച്ചു .
 
 
"അയ്യോ ചതിക്കല്ലേ പെങ്ങളെ. ഈ വീട്ടിൽ ആകെ റേഞ്ച് ഉള്ളത് ഈ മുറിയിലാണ് .ഇവിടെ ഇരുന്നാലേ എനിക്ക് മെസ്സേജ് അയക്കാൻ പറ്റുള്ളൂ.
 
 
"അങ്ങനെ നീ ഇപ്പോ മെസ്സേജ് അയക്കേണ്ട" അവൾ അത് പറഞ്ഞു അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി .
 
 
"എടീ ഫോൺ താ അല്ലെങ്കിൽ മാളു പിണങ്ങും "
 
 
"അങ്ങനെ നീ നിന്റെ മാളുവും ആയിട്ട് ചാറ്റണ്ടാ ."അതു പറഞ്ഞ് പാർവണ ഫോൺ 
ടേബിനു മുകളിലേക്ക് വച്ചു.
 
 
" മനുഷ്യൻ വല്ലപ്പോഴുമാണ് വീട്ടിലേക്ക് വരുന്നത് .അപ്പോ അവന് ഒന്ന് സംസാരിക്കാൻ പോലും സമയമില്ല .എങ്ങോ കിടക്കുന്ന മാളുവിനേയെ അവനു വേണ്ടൂ " പാർവണ പരാതി പറഞ്ഞു കൊണ്ട് ബെഡിലേക്ക് കിടന്നു.
 
 
" അങ്ങനെ പറയല്ലെടി .നീ എന്റെ ജീവൻ ആണെങ്കിൽ അവൾ എന്റെ ജീവശ്വാസം  
അല്ലേ "ആരു നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.
 
 
" ഓഹ്.... പിന്നെ അവനും അവന്റെ  ഒരു സാഹിത്യവും.ഒരു കള്ള കാമുകൻ വന്നിരിക്കുന്നു.അവന്റെ ചെവിയിൽ പിടിച്ചുകൊണ്ട് പാർവണ പറഞ്ഞു. 
 
 
"എന്നാ ശരി നീ കിടന്നോ. ഞാൻ എന്റെ മുറിയിലേക്ക് പോവുകയാ" അത് പറഞ്ഞു 
ആരു ബെഡിൽ നിന്നും എഴുന്നേറ്റു .
 
 
"അയ്യോ പോവല്ലേ. ഞാൻ വെറുതെ പറഞ്ഞതാ.  നീ ഇവിടെ കിടന്നാൽ മതി .എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ "പാർവണ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
 
 
 അല്ലെങ്കിലും അവനും അറിയാമായിരുന്നു പാർവണക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണെന്നും താൻ പോകുമ്പോൾ  തടയുമെന്നും.
 
 
" അങ്ങനെ വഴിക്ക് വാ'' അതുപറഞ്ഞ് ആരു അവളുടെ അരികിൽ കിടന്നു .
 
 
"എന്തൊക്കെയുണ്ട് നിന്റെ ഓഫീസിലെ വിശേഷങ്ങൾ. നിന്റെ ശിവ സാർ എന്തു പറയുന്നു "ആരു അവളോടായി ചോദിച്ചു.
 
 
  " അതെ എന്റെ ശിവ സാർ "പാർവണയുടെ ചുണ്ടുകൾ മന്ത്രിച്ചു .
  
 
"ഡീ നീയെന്താ സ്വപ്നം കാണുകയാണോ." മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് 
ആരു അവളെ തട്ടിവിളിച്ചു.
 
 
"എനിക്ക് ഉറക്കം വരുന്നുണ്ട് ഞാൻ കിടക്കുവാ." അതുപറഞ്ഞ് പാർവണ തലവഴി പുതപ്പിട്ട് തിരിഞ്ഞുകിടന്നു .
 
 
ഇവൾക്ക് എന്താ പറ്റിയത് എന്ന് മനസ്സിലാകാതെ ആരുവും തിരിഞ്ഞുകിടന്നു .അവൻ്റെ മാളുവിനെ സ്വപ്നം കണ്ടു കൊണ്ട്.
 
മാളു എന്ന മാളവിക .ആരുവിൻ്റെ പ്രണയം. മാളുംഇപ്പോ ഡ്രിഗ്രിക്ക് പഠിക്കുന്നു. കുറച്ചു വർഷങ്ങളായി പ്രണയം തുടങ്ങിയിട്ട്. ആരുവിൻ്റെ കുടുബത്തിൽ തന്നെയുള്ളതാണ് മാളു.
 
ആരു ഇപ്പോ പഠിപ്പ് എല്ലാം കഴിഞ്ഞ് ഒരു കമ്പനിയിൽ ട്രെയ്നിയായി കയറിയിരിക്കുകയാണ്. ആത്മാർത്ഥമായ പ്രണയം ആയതിനാൽ പാർവണ നല്ല കട്ട സപ്പോർട്ട് തന്നെയാണ്.
 
 
_____________________________________________
 
 
"ഡീ  ചേച്ചി ... ആരാ വിളിച്ചേ.എതാ ദേവ സാർ " രശ്മി ചോദിച്ചു
 
 
" അത് ഞങ്ങളുടെ ബോസ് ആണ്.ഞങ്ങൾ ഇവിടെ എത്തിയോ എന്നറിയാൻ വേണ്ടി 
വിളിച്ചതാ."
 
 
"സാർ ആയിരുന്നോ .ഞാൻ വിചാരിച്ചു നിന്റെ വല്ല  ബോയ്ഫ്രണ്ടും ആയിരിക്കുമെന്ന്" 
രശ്മി രേവതിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു .
 
 
അതു കേട്ട രേവതി ബെഡിൽ ഉള്ള തലയണ എടുത്ത് അവളെ എറിഞ്ഞു .അവൾ അത് കറക്റ്റ് ആയി ക്യാച്ച് ചെയ്തു.
 
 
" എടി ചേച്ചി ...നിനക്കൊരു ഹാപ്പി ന്യൂസ് ഉണ്ട് ."
അവൾ  രേവതിയുടെ അടുത്തിരുന്നോണ്ട്  പറഞ്ഞു .
 
 
 
"എന്ത് ഹാപ്പി ന്യൂസ് "
 
 
"നാളെ നിന്നെ കാണാൻ അപ്പച്ചി വരുന്നുണ്ട് ."
 
 
"അതിനെന്താ "
 
 
"വെറുതെയുള്ള വരവല്ല . നിന്റെയും 
ജിനീഷ് എട്ടന്റെയും കല്യാണത്തെക്കുറിച്ച് സംസാരിക്കാനാണ് ."അത് കേട്ടതും രേവതിയുടെ മുഖം മങ്ങി.
 
 
"എന്താ ചേച്ചി  നിന്റെ മുഖത്തിന് ഒരു വാട്ടം" രേവതി യുടെ മുഖം ഉയർത്തിപ്പിടിച്ചുകൊണ്ട് രശ്മി ചോദിച്ചു.
 
 
" ഒന്നുമില്ല എനിക്ക് ജിനീഷേട്ടനെ അങ്ങനെയൊന്നും കാണാൻ പറ്റില്ല. എന്റെ സ്വന്തം ഏട്ടനെ പോലെയാ. പക്ഷേ എനിക്ക് ഇത് അച്ഛനോട് പറയാൻ പേടിയുമാണ് "
 
 
 
"ഞാൻ നിന്നെ ഹെൽപ്പ് ചെയ്യാം. പക്ഷേ അതുപോലെ തിരിച്ചും സഹായിക്കേണ്ടിവരും"
 
 
"എന്ത് ഹെൽപ്പ്" രേവതി മനസ്സിലാവാതെ ചോദിച്ചു 
 
 
"ഞാൻ കല്യാണം മുടക്കി തരും .പകരം  ഞാൻ
എന്റെ ബോയ്ഫ്രണ്ടിനെ കൊണ്ട് വരുമ്പോൾ നീ സപ്പോർട്ട് ചെയ്യണം .പറ്റുമോ"
 
 
" ബോയ്ഫ്രണ്ടോ ...അതും നിനക്കോ "രേവതി വിശ്വാസം വരാതെ ചോദിച്ചു .
 
 
"എനിക്ക് എന്താ ബോയ്ഫ്രണ്ട് ഉണ്ടായി കൂടെ "
രശ്മി സ്വരം കടുപ്പിച്ചു കൊണ്ട് ചോദിച്ചു .
 
 
"നിനക്ക് ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാം. ഇതൊന്നു മുടക്കി തന്നാ മതി "
 
 
"അങ്ങനെയാണെങ്കിൽ ഈ കല്യാണം മുടക്കുന്ന കാര്യം ഞാനേറ്റു " രശ്മി ഉറച്ച വാക്കുകളോടെ പറഞ്ഞു.
 
__________________________________________
 
 
രാവിലെ തൻ്റെ മേൽ കയറ്റി വച്ചിരിക്കുന്ന നാലു കാലുകളും നാല് കൈകളും കണ്ടാണ് പാർവണ ഉറക്കം ഉണർന്നു.
 
 
 ഫാനിന്റെ സ്പീഡ് കുറയ്ക്കാനായി എഴുന്നേറ്റതായിരുന്നു പാർവണ. പക്ഷേ കിടന്നിടത്തു നിന്നും ഒരടി പോലും അനങ്ങാൻ സാധിക്കുന്നില്ല.
 
 
 ഒരുഭാഗത്ത് ആരു തന്റെ രണ്ട് കൈകളും കാലുകളും തന്റെ മേൽ കയറ്റി വച്ചിട്ടുണ്ട് .
മറുഭാഗത്ത് രേവതി തന്റെ രണ്ട് കാലുകളും കൈകളും അവളുടെ മേൽ വെച്ചിട്ടുണ്ട്.
 
" ഇവൾ എപ്പോൾ വന്നു ."രേവതിയെ കണ്ടതും പാർവണ അന്തംവിട്ട് സ്വയം ചോദിച്ചു.
 
 
" ഡീ... ഡീ "രേവതിയെ അവൾ തട്ടി വിളിച്ചെങ്കിലും അവൾ ഒന്ന് ചിണുങ്ങി കൊണ്ട് വീണ്ടും തന്നെ കെട്ടിപ്പിടിച്ച് കിടന്നു.
 
 
 പുറത്തുനിന്നും രേവതിയുടെ അച്ഛന്റെ ശബ്ദം കേൾക്കുന്നുണ്ട് .അതുകൊണ്ട് അവൾ രാവിലെതന്നെ ഇവിടേയ്ക്ക് വന്നു എന്ന് പാർവണക്കും മനസ്സിലായി .
 
 
അവൾ ആരുവിന്റെയും രേവതിയുടെയും കൈകാലുകൾ തന്റെ മേൽ നിന്നും ഇറക്കി വെച്ച് എഴുന്നേറ്റ് ചെന്ന് ഫാനിന്റെ സ്പീഡ് കുറച്ചു.
 
 ശേഷം അവർ ഇരുവരുടെയും ഇടയിൽ വന്നു കിടന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി .
 
____________________________________________
 
 
 
"ഹലോ ...നയന താൻ അവളെ വിളിച്ചോ "
 
രാവിലെ ഓഫീസിലേക്ക് പോകാൻ റെഡിയാകുന്ന ശിവ ഫോണിൽ തന്റെ PA ആയ നയനയോട് ചോദിച്ചു.
 
 
" ഞാൻ വിളിച്ചിരുന്നു സാർ. പക്ഷേ കോൾ എടുത്തത് മറ്റാരോ ആണ്. പാർവണ ഉറങ്ങുകയാണ് എഴുന്നേറ്റിട്ടില്ല എന്നും എഴുന്നേറ്റാൽ തിരിച്ചു വിളിക്കാം എന്നും പറഞ്ഞു."നയന ചെറിയ ഒരു ഭയത്തോടെ ശിവയോട് പറഞ്ഞു.
 
 
" Ok" അതുപറഞ്ഞ് ശിവ വേഗം കോൾ കട്ട് ചെയ്തു .
 
 
ഞായറാഴ്ച ആണെങ്കിലും പ്രധാനപ്പെട്ട ചില വർക്കുകൾ ചെയ്യേണ്ടത് കൊണ്ട് ശിവ ഓഫീസിലേക്ക് പോകാൻ നിൽക്കുകയാണ് .
 
എം എസ് കോളേജിലെ പ്രോജക്ടുമായി ചില ബന്ധപ്പെട്ട ഫയലുകൾ പാർവണയുടെ കൈയിൽ ആണ് .അത് എവിടെയാണ് എന്ന് അറിയുന്നതിന് വേണ്ടിയാണ് നയനാ അവളെ വിളിച്ചത്.
 
 
 പക്ഷേ കോൾ എടുത്തത് ആരു ആയിരുന്നു. അവൻ പാർവണ ഉറങ്ങുകയാണ് എന്നു പറഞ്ഞ് കോൾ കട്ട് ചെയ്തു.  
 
 
ശിവ ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് ഇട്ടു.  കുളികഴിഞ്ഞ് അലങ്കോലമായി കിടക്കുന്ന  തൻ്റെ  മുടി ജെൽ തേച്ച് ഒതുക്കി വച്ചു. 
 
"സമയം നോക്കുമ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു. ഇത്രയും നേരമായിട്ടും ഇവൾ  ഉറക്കമുണർന്നിട്ടില്ലേ. "ശിവ വാച്ചിലേക്ക് നോക്കി  ചോദിച്ചു .ശേഷം ഫോണും തന്റെ ലാപ്ടോപ്പും അടങ്ങിയ ബാഗ് എടുത്ത് ഓഫീസിലേക്ക് ഇറങ്ങി .ഒപ്പം ദേവയും ഉണ്ടായിരുന്നു .
 
 
____________________________________________
 
 
" തുമ്പീ എണീക്ക്''അമ്മ പാർവ്വണയെ തട്ടി വിളിച്ചു .
 
 
"കുറച്ചു നേരം കൂടി ഉറങ്ങട്ടെ അമ്മ." അവൾ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടു കൊണ്ട് പറഞ്ഞു .
 
 
"ഇപ്പോൾ തന്നെ സമയം പതിനൊന്നര കഴിഞ്ഞു. ഇതെന്ത് ഉറക്കമാ. ഇനിയും നീ എഴുന്നേറ്റില്ല എങ്കിൽ ഞാൻ തലവഴി വെള്ളം കൊണ്ടുവന്ന് ഒഴിക്കും." അമ്മ അതു പറഞ്ഞതും പാർവണ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു .
 
 
മുറിയിൽ നിന്നും പുറത്തേക്ക് വന്ന പാർവണ ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഫുഡ് കഴിക്കുന്ന രേവതിയെ ആണ് കണ്ടത്.
 
 
" നീ എന്താ ഇവിടെ "പാർവണ അവളെ നോക്കി ചോദിച്ചു.
 
 
"ഇതാ ഇപ്പോ നന്നായേ . നീ അല്ലേ പറഞ്ഞത് എന്നെ മിസ്സ് ചെയ്യുന്നു എന്ന്. അതല്ലേ വെളുപ്പാൻ കാലത്ത് തന്നെ ഞാൻ ഓടി വന്നത്." ഭക്ഷണം കഴിക്കുന്നതിനിടയിൽ 
രേവതി പറഞ്ഞു അതു കേട്ട് പാർവണ പുഞ്ചിരിച്ചുകൊണ്ട് അടുക്കള ഭാഗത്തേക്ക് പോയി .
 
___________________________________________
 
 
 
ഉച്ചയ്ക്കുള്ള ഭക്ഷണം റെഡി ആക്കുന്ന തിരക്കിലായിരുന്നു അമ്മ .ആ സമയത്താണ് തുടരെത്തുടരെയുള്ള ഫോണിന്റെ റിംഗ് കേട്ട് അമ്മ പാർവണയുടെ റൂമിലേക്ക് വന്നത്.
 
 
" ഹലോ "...അമ്മ പാർവണയുടെ ഫോൺ എടുത്തു കൊണ്ട് പറഞ്ഞു.
 
 
" നീ ഇത് എവിടെ പോയി കിടക്കാ" മറുഭാഗത്ത് നിന്നും ശബ്ദം ഉയർന്നു .
 
 
"ഹലോ ഇത് ആരാ "അമ്മ മനസ്സിലാവാതെ ചോദിച്ചു. പാർവണ അല്ലാ മറുഭാഗത്ത് എന്ന് മനസ്സിലായതും ശിവ ഒന്ന് പതറി.
 
 
" ഇത് പാർവണയുടെ നമ്പർ അല്ലേ ."അവൻ ഒരു സംശയത്തോടെ ചോദിച്ചു.
 
 
" അതേ ഞാൻ പാർവണയുടെ അമ്മയാണ് ."
 
 
"പാർവണ അവിടെയില്ലേ "shiva സൗമ്യമായി ചോദിച്ചു.
 
 
" ഇവിടെ ഉണ്ട് മോനേ .തൊടിയിൽ പിള്ളേരുടെ കൂടെ കളിക്കുകയാ. എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ."അമ്മ അവരോടായി ചോദിച്ചു .
 
 
മോനെ എന്നുള്ള ആ വിളിയിൽ ശിവയ്ക്ക് തന്റെ അമ്മയെ ഒന്ന് ഓർമ്മ വന്നു .
 
 
"അതേ അമ്മ .ഓഫീസിൽ നിന്നാണ് വിളിക്കുന്നത് .ഇംപോർട്ടന്റ് ആയ ഒരു കാര്യം ചോദിക്കാനാണ് ."
 
 
"ആണോ .ഞാൻ എന്നാൽ ഇപ്പോ അവളെ വിളിക്കാം ട്ടോ ."അതുപറഞ്ഞ് അമ്മ മുറ്റത്തേക്ക് ഇറങ്ങി.
 
 
" തുമ്പി ഇതാ നിനക്കൊരു ഫോൺ" അമ്മ പറമ്പിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു .
 
 
കുട്ടികളുടെ ഒപ്പം കളിക്കുന്ന പാർവണ അത് കേട്ടതും അമ്മയുടെ അരികിലേക്ക് ഓടി വന്നു.
 
 
" ആരാ അമ്മ ...കണ്ണൻ ആണോ" അവൾ ഫോൺ വാങ്ങി കൊണ്ട് ചോദിച്ചു .
 
 
"അല്ല വേറെ ആരോ ആണ് "
അമ്മ അതുപറഞ്ഞ് അകത്തേക്ക് കയറി പോയി.
 
 
 കണ്ണൻ ആ പേര് കേട്ടത് ശിവയുടെ മനസ്സിൽ ദേഷ്യം നുരഞ്ഞുപൊന്തി .
 
അഞ്ച് വയസ്സോളം പ്രായമുള്ള ഒരു ആൺകുട്ടിയും അവനെ ഭക്ഷണം കഴിക്കാനായി ഒരു പ്ലേറ്റുമായി പിന്നാലെ കണ്ണാ എന്ന് വിളിച്ചു ഓടുന്ന സ്ത്രീയുടെ മുഖവും അവന്റെ മനസ്സിലേക്ക് ഓടി വന്നു .
 
 
പഴയ കാര്യങ്ങൾ ഓർമയിലേക്ക് വന്നതും അവൻ ഇരുകണ്ണുകളും ഇറുക്കിയടച്ചു.
 
 
"ഒരു മിനിറ്റ് ട്ടോ "മറ്റു ഭാഗത്തുനിന്നും പാർവണയുടെ ശബ്ദം കേട്ടതും അവൻ കണ്ണുകൾ തുറന്നു .
 
 
"ദേവു നീയാണ് ട്ടോ out.അപ്പൊ നീ പൊത്തണം .ഞാനിപ്പോ വരാം നീ എണ്ണാൻ  തുടങ്ങിക്കോ "പാർവണ മുറ്റത്തുനിന്ന് തൊടിയിൽ നിൽക്കുന്ന രേവതിയോട് ആയി ഉറക്കെ വിളിച്ചു പറഞ്ഞു. ശേഷം ഫോണുമായി അകത്തേക്ക് നടന്നു .
 
 
"ഹലോ ആരാ "അവൾ മനസ്സിലാവാതെ ചോദിച്ചു .
 
 
"എം. എസ് കോളേജിലെ പ്രൊജക്ടുമായി ബന്ധപ്പെട്ട ആ ഫയൽ നീ എവിടെയാ വെച്ചത്" മറു ഭാഗത്തു നിന്നും ശിവയുടെ ശബ്ദം ഉയർന്നു .
 
 
"ശിവ സാർ ആയിരുന്നോ ഇത് "അവൾ 
മനസ്സിലോർത്തു.
 
 
"നീയെന്താ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ" പാർവണയുടെ ഭാഗത്തുനിന്ന് മറുപടി കേൾക്കാതെ ഇരുന്നപ്പോൾ ശിവ ദേഷ്യത്തോടെ ചോദിച്ചു.
 
 
"ആ...സാർ കേൾക്കുന്നുണ്ട്. ആ ഫയൽ ഇന്നലെ കാന്റീനിലേക്ക് പോകുന്നതിനു മുൻപ് എന്റെ ടേബിളിനു മുകളിൽ വെച്ചു .പോയി വന്ന് ആ ഫയൽ എടുത്ത് സാറിന്റെ റൂമിലേക്ക് വന്നു. പക്ഷേ സാർ അവിടെ ഉണ്ടായിരുന്നില്ല. കുറച്ചുനേരം ഞാൻ അവിടെ കാത്തു നിന്നിട്ട് ഫയലിൽ എന്താ ചെയ്തത്" അവൾ ഇന്നലത്തെ കാര്യങ്ങൾ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു .
 
 
"അത് എന്നോടാണോ ചോദിക്കുന്നത്. നിനക്കറിയില്ലേ എവിടെയാ വെച്ചത് എന്ന്"
ശിവ ദേഷ്യം വിടാതെ തന്നെ പറഞ്ഞു .
 
 
"അത്... ഞാൻ.. എവിടെയാ വെച്ചത്??? സാറിന്റെ ക്യാബിനിൽ കബോർഡിൽ 
രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഷെൽഫിൽ ഉണ്ടാവും"
 
പാർവണ പറയുന്നത് കേട്ട് ശിവയുടെ ദേഷ്യം കൂടുകയാണ് ചെയ്തത്. എന്റെ ക്യാബിനിൽ ആകെ നാലു ഷെൽഫേ ഉള്ളൂ .3 ഷെൽഫിലും ഉണ്ടോ എന്ന് നോക്കാൻ നീ പറയേണ്ട ആവശ്യം ഇല്ല."
 
 ശിവ അലറികൊണ്ട് പറഞ്ഞ് കോൾ കട്ട് ചെയ്തു .
 
 
ഇയാൾ ഓഫീസിൽ വെച്ച് മാത്രമല്ല വീട്ടിലും മനുഷ്യന് ഒരു സമാധാനം തരില്ല എന്നാണ് തോന്നുന്നത് .
 
പാർവണ കട്ട് ചെയ്ത ഫോണിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. 
 
ശിവയാണെങ്കിൽ ആകെ ദേഷ്യത്തിൽ നിൽക്കുകയാണ്. രാവിലെ പാർവണയെ വിളിച്ചിട്ടും തിരിച്ചു വിളിക്കാതെ ഇരുന്നതിനുള്ള ദേഷ്യമായിരുന്നു കൂടുതൽ .
 
 
സത്യത്തിൽ ശിവയുടെ പി. എ വിളിച്ച കാര്യം പാർവണയും അറിഞ്ഞിരുന്നില്ല .
 
 
ശിവ കബോർഡ് തുറന്നു ആ കബോർഡിൽ മൊത്തത്തിൽ ഒരു 200 300 ഫയൽസ് എങ്കിലും അടുക്കി വെച്ചിട്ടുണ്ട്. പുതിയതും പഴയതും എല്ലാം ഒരുമിച്ചാണ്. ഇതിൽ നിന്നും ഞാൻ എങ്ങനെ ഫയൽ തെരഞ്ഞെടുക്കാനാ...
 
 
 ആ ശിവ തലയ്ക്ക് കൈ കൊടുത്തുകൊണ്ട് ബോർഡിനുള്ളിലെ  എല്ലാ ഫയലും എടുത്തു നോക്കാൻ തുടങ്ങി .
 
 
ഒരു ഷെൽഫിലെ ഫയൽ മൊത്തം നോക്കിയിട്ടും ആ ഫയൽ മാത്രം കാണാനില്ല. 
 
ദേവ ദേഷ്യത്തോടെ ചേയറിക്ക് ഇരുന്നതും ഫോണിലേക്ക് ഒരു കോൾ വന്നതും ഒരുമിച്ചായിരുന്നു .
 
ശിവ ഫയൽ തിരയുന്നതിനൊപ്പം തന്നെ കോൾ അറ്റൻഡ് ചെയ്തു .
 
"ഹലോ ..ശിവ സാർ ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ "
പാർവണ പതിയെ പറഞ്ഞു.
 
 
" നീയെന്താ ഇങ്ങനെ പതിയെ സംസാരിക്കുന്നേ"അവളുടെ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ട് ശിവ സംശയത്തോടെ ചോദിച്ചു.
 
 
" അത് ഞങ്ങൾ ഇവിടെ ഒളിച്ചു കളിക്കുകയാണ്. ദേവു പൊത്തുന്നുണ്ട് അതുകൊണ്ട് ഞാനിവിടെ ഒരു സ്ഥലത്ത് ഒളിച്ചിരിക്കുകയാ. അപ്പോഴാണ് എനിക്ക് ഫയലിന്റെ കാര്യം ഓർമ്മ വന്നത് .
 
സാറിന്റെ ഷെൽഫിൽ അല്ല ഫയൽ. എന്റെ ടേബിളിൽ ആണ്."അവൾ അടക്കിപ്പിടിച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു .ശിവ ആണെങ്കിൽ മറുപടി ഒന്നും പറയാതെ കോൾ കട്ട് ചെയ്തു .
 
 
(തുടരും)

പാർവതി ശിവദേവം - 31

പാർവതി ശിവദേവം - 31

4.5
4840

Part -31   സാറിന്റെ ഷെൽഫിൽ അല്ല ഫയൽ. എന്റെ ടേബിളിൽ ആണ്."അവൾ അടക്കിപ്പിടിച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു .ശിവ ആണെങ്കിൽ മറുപടി ഒന്നും പറയാതെ കോൾ കട്ട് ചെയ്തു .   "ഹലോ സാർ". ഒന്നു ശിവയുടെ ഭാഗത്ത് നിന്ന്  കേൾക്കാത്തതു കൊണ്ട് പാർവണ ചോദിച്ചു.   '' അപ്പോഴേക്കം angry baby ഫോൺ കട്ട് ചെയ്യ്തോ" പാർവണ സ്വയം പറഞ്ഞു.   ____________________________________________     "ഇവൾ ഇത് ആദ്യമേ പറഞ്ഞ് തൊലച്ചിരുന്നെങ്കിൽ ഞാൻ ഈ ഫയൽ ഒക്കെ ഇങ്ങനെ വലിച്ച് വാരി ഇടുമായിരുന്നോ. ഓരോന്ന് ഇങ്ങനെ ഇറങ്ങി കൊള്ളും നാശം പിടിക്കാൻ " ശിവ പിറുപിറുത്തു കൊണ്ട് പ്യൂണിനെ വിളിച്ചു.   ടേബിളിലും  കബോർഡിലും  വലിച്ചുവാ