Part -35
"നിനക്ക് എന്താ ചെവി കേൾക്കുന്നില്ലേ തുമ്പി. എത്ര നേരമായി ആരോ കോണിങ്ങ് ബെൽ അടിക്കുന്നു." രേവതി ഹാളിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
"നിനക്ക് എന്താ കണ്ണ് കണ്ടുടേ ഞാൻ നഖം വെട്ടുകയാണ് " ചെയറിൽ കാല് കയറ്റി വച്ച് നഖം വെട്ടുന്ന പാർവണ അവളെ നോക്കി പറഞ്ഞു.
"ആരോ പുറത്ത് വന്നിട്ടുണ്ട്. ആ കാല് താഴേ ഇറക്കി വച്ച് ഇരിക്ക് പെണ്ണേ " രേവതി അത് പറഞ്ഞ് ചെന്ന് വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി.
" ശിവ സാർ" അവന് പുറകിലായി ദേവയും ഉണ്ട്.
" പാർവണ എവിടെ " ശിവ ഗൗരവത്തോടെ ചോദിച്ചതും രേവതി ഡോറിനു മുന്നിൽ നിന്നും നീങ്ങി നിന്ന് ഹാളിൽ ഇരിക്കുന്ന പാർവണയെ നോക്കി. അവളെ കണ്ട ശിവ നേരെ അകത്തേക്ക് നടന്നു.
ശിവയുടെ പോക്ക് കണ്ട് രേവതി പേടിയോടെ ദേവയെ നോക്കി. അവൻ ഒന്നുമില്ലാ എന്ന രീതിയിൽ കണ്ണടച്ചു.
"ആരാ ദേവൂ വന്നേ " പാർവണ മുഖമുയർത്തി നോക്കിയതും തൻ്റെ നേർക്ക് വരുന്ന ശിവയെ കണ്ട് അവൾ ചെയറിൽ നിന്നും വേഗം എഴുന്നേറ്റു.
" നീ രാമച്ഛൻ്റെ മുറിയിൽ കയറിയോ "ശിവ ഗൗരവം വിടാതെ ചോദിച്ചു.
" അത്... അത് ഞാൻ " പാർവണ എന്ത് പറയണം എന്നറിയാതെ നിന്നു.
" നിന്നോട് ആ മുറിയിൽ കയറിയോ എന്നാ ഞാൻ ചോദിച്ചേ " അത് ഒരു അലർച്ചയായിരുന്നു.
അത് കേട്ട് പാർവണയും രേവതിയും ഒരുമിച്ചു ഞെട്ടി.
" കയറി സാർ'' അവൾ കണ്ണുകൾ അടച്ച് പറഞ്ഞു. ഒരു അടി പ്രതീക്ഷിച്ച പാർവണ ശിവയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ലാതെയായപ്പോൾ പതിയെ കണ്ണു തുറന്നു.
അത്രയും നേരം കൈകൾ കെട്ടി നിന്ന ശിവ അവൾ കണ്ണ് തുറന്നതും അവളുടെ കൈ പിടിച്ച് പുറത്തേക്ക് ഇറങ്ങി.
ദേവയേ പോലും കാത്തു നിൽക്കാതെ ശിവ അവളെ കാറിൽ കയറ്റി വീട്ടിലേക്ക് പോയി.
___________________________________________
ശിവ നല്ല സ്പീഡിൽ ആയിരുന്നു ഡ്രെയ്വ് ചെയ്യ്തിരുന്നത്.പാർവണ പേടിച്ച് സീറ്റ് ബെൽറ്റിൽ മുറുകെ പിടിച്ച് ഇരുന്നു.
കാർ മുന്നോട്ട് പോകുന്നതിനനുസരിച്ച് ശിവയുടെ ഓർമകളും പിന്നിലേക്ക് പോയി.
ഇന്ന് സത്യയുടെ ഓർമ ദിവസം ആയതിനാൽ അവൻ പഴയതെല്ലാം മറക്കാൻ ഒരുപാട് മദ്യപിച്ചിരുന്നു.പിന്നീട് എപ്പോഴോ കിടന്ന് ഉറങ്ങി പോയി.
വൈകുന്നേരം ഫോണിൻ്റെ റിങ്ങ് കേട്ടാണ് ഉറക്കം ഉണർന്നത്. തലക്ക് വല്ലാത്ത ഭാരം തോന്നിയതും അവൻ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു.
വീണ്ടും ഫോൺ റിങ്ങ് ചെയ്തപ്പോൾ അവൻ കോൾ കട്ട് ചെയ്യ്ത് ഫോൺ സൈലൻ്റ് ആക്കി. കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്ന ശേഷം അവൻ ഡ്രസ്സുമായി ബാത്ത് റൂമിൽ കയറി.
കുറച്ച് നേരം ഷവറിനു കീഴേ നിന്നപ്പോൾ തലയുടെ ഭാരം കുറഞ്ഞ പോലെ. മുടിയിഴകളിൽ നിന്നും ഒഴുകി ഇറങ്ങിയ വെള്ളം പിൻ കഴുത്തിലുടെ ഇറങ്ങി പുറത്ത് തട്ടിയതും എന്തോ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു.
പുറം നീറി പുകയുന്ന പോലെ തോന്നിയതും അവൻ ഷവർ ഓഫ് ചെയ്യ്തി കണ്ണാടിക്കു മുൻപിലേക്ക് നടന്നു.
പുറത്ത് നഖം കൊണ്ട പോലെ ചെറിയ രണ്ട് മുറികൾ. ഇതെങ്ങനെ എൻ്റെ പുറത്ത് വന്നു. അവൻ മുടിയിൽ കോർത്തു വലിച്ച് കൊണ്ട് ബാത്ത് റൂമിലെ ചുമരിലേക്ക് ചാരി നിന്നു.
എതോ ഒരു പെൺകുട്ടി തൻ്റെ മുൻപിലേക്ക് വന്നതും ,താൻ അവളെ കെട്ടി പിടിച്ച് കൊണ്ട് കരഞ്ഞതും, തന്നെ അവൾ ബെഡിലേക്ക് തള്ളിയിട്ടതും അവൻ്റെ മനസിലൂടെ കടന്നു പോയി.
പക്ഷേ അവളുടെ മുഖം എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല. അവൾ പിന്നിലേക്ക് തള്ളിയപ്പോൾ അവളുടെ നഖം കൊണ്ടാണ് തൻ്റെ പുറത്ത് മുറിവ് ഉണ്ടായത്.
ആരാണ് അവൾ എന്തിനാ എൻ്റെ മുറിയിലേക്ക് കയറി വന്നത്. എത്ര ആലോചിച്ചിട്ടും ഓർമ വരുന്നില്ല
അവൻ വേഗം കുളിച്ച് ബാത്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി .ഡ്രസ് മാറ്റി ബാൽക്കണിയിൽ വന്ന് നിന്നു .
എത്ര ആലോചിച്ചിട്ടും ആ പെൺകുട്ടി ആരാണ് എന്ന് മനസ്സിലാകുന്നില്ല .
പുറത്ത് ചെറുതായി മഴ ചാറുന്നുണ്ട്. അവൻ മഴ പെയ്യുന്നതു നോക്കി ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്നു.
" മോനേ ...മോനേ ശിവ "അമ്മയുടെ ഉറക്കെയുള്ള വിളി കേട്ട ശിവ റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടീ ...
രാമച്ഛന്റെ മുറിയിൽ നിന്നാണ് അമ്മയുടെ ശബ്ദം കേട്ടത്. ശിവ ചെന്ന് നോക്കുമ്പോൾ അബോധ അവസ്ഥയിൽ കിടക്കുന്ന രാമച്ഛനെ ആണ് കണ്ടത്.
"മോനേ ...രാമചന്ദ്രൻ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലടാ." അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞതും
ശിവ രാമച്ഛന്റെ അരികിൽ ഇരുന്നു .
പൾസ് നോക്കിയതിന് ശേഷം . രാമച്ഛനെ പരിശോധിച്ചു .
അവൻ കബോർഡിലെ ബോക്സ് എടുത്തു
അതിൽ നിന്നും സിറിഞ്ചും ഒരു മെഡിസിനും എടുത്ത് രാമച്ഛന്റെ കൈയ്യിൽ ഇൻജക്ട് ചെയ്തു.
"പേടിക്കണ്ട അമ്മ... പെട്ടെന്ന് അൺകോൺഷ്യസ് ആയതാണ് .ഇങ്ങനെ സംഭവിക്കാൻ എന്താ ഇവിടെ ഉണ്ടായത്
രാമച്ഛനിൽ എന്തൊക്കെയോ കാര്യമായ മാറ്റങ്ങൾ എനിക്ക് ഫീൽ ചെയ്യുന്നുണ്ട് ."ശിവ സംശയത്തോടെ പറഞ്ഞു .
ശേഷം രാമച്ഛന് ഡ്രിപ്പ് ഇട്ടുകൊടുത്തു.
" ഇവിടെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടില്ല ശിവ .
ഉച്ചയ്ക്കുള്ള ഭക്ഷണം കൊടുത്തു ഞാൻ താഴേക്ക് പോയി .പിന്നെ ഇപ്പോൾ രാമച്ഛന് ടാബ്ലെറ്റ് കൊടുക്കാനുള്ള സമയമായപ്പോൾ
ഇവിടേയ്ക്ക് വന്നത് .അപ്പോഴാണ് വിളിച്ചിട്ട് രാമച്ഛൻ കണ്ണുതുറക്കാതെ കിടക്കുന്നത് കണ്ടത് .
പിന്നെ ഉച്ചയ്ക്ക് പാർവണ മോള് രാമച്ഛനെ ഒന്നു വന്ന് കണ്ടിരുന്നു ."അമ്മ ചെറിയ ഒരു ഭയത്തോടെ ആണ് അത് പറഞ്ഞത് .
"പാർവണയോ ....അവൾ എന്തിനാ ഈ വീട്ടിലേക്ക് വന്നത്" ശിവ സംശയത്തോടെ
ചോദിച്ചു .
"പാർവണ രേവതി മോളോട് ഒപ്പം വന്നതാണ്. അപ്പോൾ രാമച്ഛനെ കാണണം എന്ന് നിർബന്ധം പിടിച്ചത് കൊണ്ട് മാത്രം ഞാൻ ഒന്ന് കയറി കണ്ടു കൊള്ളാൻ പറഞ്ഞതാണ്." അമ്മ തലതാഴ്ത്തി കൊണ്ട് പറഞ്ഞു .
"രാമച്ഛനെ കാണേണ്ട കാര്യം അവൾക്ക് എന്താ ."ശിവ അത് ദേഷ്യത്തോടെ ആണ് ചോദിച്ചത്.
അപ്പോഴേക്കും രാമചന്ദ്രൻ പതിയെ
കണ്ണുകൾ തുറന്നിരുന്നു. ശിവ തിരിഞ്ഞ് രാമച്ഛന്റെ അരികിൽ വന്നിരുന്നു.
ഇതുവരെ കാണാത്ത ഒരു തിളക്കം രാമച്ഛന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നപോലെ അവനും തോന്നി .
"രാമച്ഛാ..."അവൻ രാമച്ഛന്റെ കൈകൾ തന്റെ കയ്യിൽ എടുത്തുകൊണ്ട് പറഞ്ഞതും
അച്ഛന്റെ ചെറുവിരൽ ഒന്ന് അനങ്ങി .
ആ സ്പർശനം മനസ്സിലാക്കിയ ശിവ അത്ഭുതത്തോടെ അമ്മയെ നോക്കി .
അതേ അവസ്ഥയിൽ തന്നെയായിരുന്നു
അമ്മയും .
"രാമച്ഛാ കൈകൾ ഉയർത്താൻ ശ്രമിക്ക്....
ശ്രമിക്കൂ.. രാമച്ഛന് കഴിയും ..ശ്രമിക്ക് രാമച്ചാ "
ശിവ രാമച്ഛനെ പുഷ് ചെയ്തുകൊണ്ട്
പറഞ്ഞു .
രാമച്ഛൻ ശ്രമിക്കുന്നുണ്ടെങ്കിലും കൈകൾ ഉയർത്താൻ കഴിയുന്നില്ല. അതുകണ്ട്
ശിവ എഴുന്നേറ്റ് അമ്മയുടെ അരികിലേക്ക് വന്നു .
"അമ്മയ്ക്ക് ഉറപ്പാണോ ഈ മുറിയിൽ അവസാനമായി വന്നത് പാർവണയാണ് എന്ന് "
"അതേ മോനേ അവൾക്ക് ശേഷം വേറെ ആരും ഇവിടേക്ക് വന്നിട്ടില്ല "അതു കേട്ടതും ശിവ കാറ്റുപോലെ താഴേക്ക് നടന്നു .
ശിവ കാർ എടുക്കാനായി പോർച്ചിലേക്ക് നടന്നതും അമ്മ വേഗം ദേവയുടെ അരികിലേക്ക് ഓടി .
"ദേവാ ശിവയെ ഒറ്റയ്ക്ക് പറഞ്ഞയക്കേണ്ട. നീ കൂടി ഒന്ന് ചെല്ല്" അമ്മ ദേവയോട് പറഞ്ഞതും അവനും ശിവയുടെ ഒപ്പം കാറിലേക്ക് കയറി.
അവർ നേരെ ചെന്നത് പാർവണയുടെ വീട്ടിലേക്ക് ആയിരുന്നു.
ശിവ ഓർമ്മയിൽ നിന്നും മോചിതനായതും അവർ വീട്ടിൽ എത്തിയിരുന്നു .
ശിവ കാർ നിർത്തി പാർവണയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് നേരെ രാമച്ഛന്റെ മുറിയിലേക്ക് കൊണ്ടുപോയി .
ശിവ രാമച്ഛന്റെ മുറിയിലേക്ക് എത്തിയതും
പാർവ്വണയുടെ തോളിൽ പിടിച്ച് അവളെ മുന്നിലേക്ക് തള്ളി .
പെട്ടെന്നുള്ള ശിവയുടെ ആ പ്രവർത്തിയിൽ
പാർവണ മുന്നിലേക്ക് വീഴാൻ പോയി എങ്കിലും അവൾ ബെഡിൽ പിടിച്ച് നിന്നു.
___________________________________________
"നമുക്ക് കൂടി വീട്ടിലേക്ക് പോകാം ദേവ സാർ. എനിക്ക് എന്തോ പേടിയാവുന്നുണ്ട്. ശിവ സർ അവളെ എന്തെങ്കിലും ചെയ്യും." രേവതി നഖം കടിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.
" നീ ഒരു സ്ഥലത്ത് ഒതുങ്ങി ഇരിക്ക് എന്റെ ദേവു .ശിവ പാർവണയെ ഒന്നും ചെയ്യില്ല. രാമച്ഛന് പാർവണ വന്ന് കണ്ടതിൽ പിന്നെ എന്തോ ഒരു മാറ്റം ഉണ്ട്. അത് ഉറപ്പിക്കാൻ വേണ്ടിയാണ് ശിവ അവളെ വിളിച്ചു കൊണ്ട് പോയത്. അതിന് പേടിക്കാൻ ഒന്നും ഇല്ല." ദേവ അവളെ തന്റെ അരികിലേക്ക് പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു .
"എനിക്ക് എന്തോ വല്ലാത്ത പേടി തോന്നാ .രേവതി ടെൻഷനോടെ പറഞ്ഞതും ദേവ അവളുടെ തോളിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു .
"താൻ ഒന്നുകൊണ്ടും പേടിക്കേണ്ട .ശിവ അവളെ ഒന്നും ചെയ്യില്ല "ദേവ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു .
____________________________________________
"നീ ആരോട് ചോദിച്ചിട്ടാഡീ ഈ മുറിയിലേക്ക് കയറിയത്." ശിവ അലറിക്കൊണ്ട് ചോദിച്ചു.
" ഞാൻ ...ഞാൻ അത്.. പിന്നെ" പാർവ്വണക്ക് പേടിച്ചു കൊണ്ട് ശബ്ദം പോലും പുറത്തേക്ക് വന്നിരുന്നില്ല .
"എന്ത് അവകാശത്തിലാ നീ ഇവിടേക്ക് കയറി വന്നതെന്ന് . നിന്റെ ആരുമല്ല ഈ കിടക്കുന്ന മനുഷ്യൻ. പിന്നെ നീ എന്തിന് ഈ മുറിയിൽ കയറി. ആരോട് ചോദിച്ചിട്ടാ ഇവിടെ കയറിയത് ."
"ഞാൻ... ഞാൻ അമ്മയോട് ചോദിച്ചിരുന്നു "
അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
" ഇത് എന്റെ അച്ഛനാണ് .അപ്പോൾ എന്നോട് ചോദിച്ചിട്ട് വേണം ഈ മുറിയിൽ കയറാൻ. അല്ലാതെ മറ്റുള്ള അതു പറഞ്ഞു ഇതു പറഞ്ഞു എന്ന് കരുതി ഈ മുറിയിൽ കയറാൻ നീയാരാ..."
ശിവ ദേഷ്യത്തോടെ ചോദിച്ചു. ഒപ്പം അവൻ രാമച്ഛനേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താൻ പ്രതീക്ഷിക്കുന്ന മാറ്റം രാമച്ഛനിൽ ഉണ്ടാകുന്നില്ല എന്നു മനസ്സിലാക്കിയ ശിവ കൈനീട്ടി പാർവണയുടെ കവിളിൽ ആഞ്ഞടിച്ചു .
അടിയുടെ ആഘാതത്തിൽ പാർവണ ഒന്ന് വേച്ചു പോയി. അടികിട്ടിയ കവിളിൽ കൈവെച്ച് അവൾ നിറകണ്ണുകളോടെ ശിവയെ നോക്കി.
" രാമച്ഛന് ഇങ്ങനെ സംഭവിക്കാൻ കാരണക്കാരി നീയാണ് .അതിനുള്ള ശിക്ഷയാണ് ഇത്." അതു പറഞ്ഞ് ശിവ അവളുടെ മുടിയിൽ കുത്തി പിടിച്ച് ബെഡിലേക്ക് തള്ളി .
പാർവണ നേരെ രാമച്ഛന്റെ അരികിൽ വന്ന് വീണു .
അതുകണ്ട് ശിവ മുറിക്ക് പുറത്തേക്ക് ഇറങ്ങിപ്പോയി. പാർവണ വിതുമ്പിക്കൊണ്ട്
ശിവ തല്ലിയ കവിളിൽ കൈവെച്ചു കൊണ്ട് രാമച്ഛനെ നോക്കി .
"ഞാൻ ഒന്നും ചെയ്തില്ല രാമച്ഛാ.
ഞാൻ കാണാനുള്ള ആഗ്രഹം കൊണ്ടാ ഈ മുറിയിലേക്ക് കയറിയത് .അതും അമ്മയുടെ സമ്മതം ചോദിച്ചിട്ടാ കയറിയേ" അവൾ കരഞ്ഞുകൊണ്ട് നിലത്തിരുന്ന് ബെഡിലേക്ക് തലവെച്ചു.
" ഞാൻ ഒരിക്കലും കരുതിയില്ല ഇങ്ങനെ സംഭവിക്കും എന്ന് .ഞാൻ ഈ മുറിയിലേക്ക് കയറിയത് കൊണ്ടാണോ രാമച്ഛന് വയ്യാതെ ആയത്. ഇങ്ങനെ വയ്യാതെ ആവും എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇവിടേയ്ക്ക് വരില്ലായിരുന്നു. സോറി..." അവൾ കരഞ്ഞു കൊണ്ട് ബെഡ്ഡിൽ മുഖം വച്ച് കരഞ്ഞു.
പെട്ടെന്ന് നിറുകയിൽ ഒരു തണുത്ത കരസ്പർശം ഏറ്റതും പാർവണ ഞെട്ടി തല ഉയർത്തി നോക്കി. രാമച്ഛന്റെ കൈകളായിരുന്നു അത്.
ഒപ്പം ആ വൃദ്ധന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു .
ഡോറിന് പുറത്ത് നിന്ന് ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന ശിവ താൻ പ്രതീക്ഷിച്ച മാറ്റം രാമച്ചന് ഉണ്ടായി എന്ന് മനസ്സിലായതും അവൻ റൂമിലേക്ക് കയറി വന്നു .
"ഒന്ന് സംസാരിക്കാൻ ശ്രമിക്ക് രാമച്ചാ...രാമച്ഛന് കഴിയും ." ശിവ രാമച്ഛന്റെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
ആ വൃദ്ധൻ ചുണ്ട് അനക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ശബ്ദം തൊണ്ടക്കുഴിയിൽ തങ്ങിനിൽക്കുന്ന പോലെ ശബ്ദം പുറത്തേക്ക് വരുന്നില്ല. കുറെ തവണ ശ്രമിച്ചുവെങ്കിലും
പരാജയമായിരുന്നു ഫലം. ആ വൃദ്ധൻ ഒരു തളർച്ചയോടെ തന്റെ ശ്രമം ഉപേക്ഷിച്ചു.
എന്നാൽ എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാവാതെ ഇരിക്കുകയാണ് പാർവണ. അവൾ താഴെ നിന്നും എഴുന്നേറ്റു ശിവയിൽ നിന്നും ഒരു കൈ അകലം പാലിച്ചുകൊണ്ട് നിന്നു.
" രാമച്ഛൻ പതിയെ ശ്രമിക്ക് .നമുക്ക് കണ്ടു പിടിക്കണ്ടേ നമ്മുടെ സത്യയെ .അവളെ നമ്മളിൽ നിന്നും അകറ്റിയ അവന്മാരോട് നമുക്ക് പകരം ചോദിക്കണ്ടേ രാമച്ഛാ.അതിന് രാമചന്ദ്രൻ തന്നെ വിചാരിക്കണം "
ശിവ അത് പറഞ്ഞതും രാമച്ഛന്റെ തന്റെ വലതു കൈ എടുത്ത് ശിവയുടെ കൈകൾക്ക് മുകളിൽ വെച്ചു .
അതുകണ്ട് ശിവ വേഗം ടേബിളിൽ നിന്നും ഒരുവൈറ്റ് പേപ്പറും പേനയും എടുത്തു രാമച്ഛന്റെ അരികിൽ വന്നിരുന്നു .
പേപ്പർ മുകളിൽ വെച്ച് പേന രാമച്ഛന്റെ കയ്യിൽ പിടിപ്പിച്ചു. വിറയാർന്ന കൈകളോടെ ആ വൃദ്ധൻ പേപ്പറിൽ എന്തോ എഴുതി.
അക്ഷരങ്ങൾ വ്യക്തമല്ലെങ്കിലും അതിൽ എഴുതിയത് ശിവക്ക് മനസ്സിലായിരുന്നു .
"ചന്ദ്രശേഖർ ,കളരിക്കൽ ജോൺ,Dr അനുരാഗ് "ആ പേപ്പറിലെ പേരുകൾ ശിവ ഉറക്കെ വായിച്ചു .ഒപ്പം അവൻ്റെ കണ്ണുകളിലും അടങ്ങാത്ത പക നിറഞ്ഞു വന്നിരുന്നു.
അപ്പോഴാണ് ശിവ തന്റെ അരികിൽ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിൽക്കുന്ന പാർവണയെ കണ്ടത് .
"ഇറങ്ങി പോടീ ..."മുറിയിൽനിന്നും ശിവ ഉറക്കെ അലറിയതും പാർവണ പേടിച്ച് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി .
"രാമച്ഛന് ഉറപ്പാണോ ഇവരാണ് എന്ന് ."
ശിവ രാമച്ഛന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു .
രാമച്ഛൻ അതെയെന്ന അർത്ഥത്തിൽ
കണ്ണുകൾ ചലിപ്പിച്ചു .
"ഇവരാണ് സത്യയെ എന്നിൽ നിന്നും അകറ്റിയതിനുള്ള ഉത്തരവാദികൾ എങ്കിൽ ഈ ശിവ അതിനുള്ള ശിക്ഷ അവർക്ക് നൽകിയിരിക്കും. മരണത്തിൽ കുറയാത്ത ശിക്ഷ." ശിവ പകയോടെ പറഞ്ഞ് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി .
മുറിക്ക് പുറത്തേക്ക് ഇറങ്ങിയ ശിവ കണ്ടു ചുമരിൽ ചാരി നിന്ന് വാ പൊത്തി കരയുന്ന
പാർവണയെ. അതുകണ്ട് അവന്റെ അവന്റെ മനസ്സിലും ഒരു സങ്കടം നിറഞ്ഞു .
ശിവ പതിയെ അവളുടെ അരികിലേക്ക് നടന്നു. മുഖം പൊത്തി കരയുന്ന അവളുടെ തോളിൽ ശിവ കൈ വെച്ചതും അവൾ മുഖത്തെ കൈമാറ്റി നോക്കി. മുന്നിൽ നിൽക്കുന്ന ശിവയെ കണ്ടു അവൾ പേടിച്ചു സൈഡിലേക്ക് നീങ്ങി.
" സോറി"... ശിവ അവളുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് പറഞ്ഞു .
അത് കേട്ട് പാർവണയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുക മാത്രമാണ് ചെയ്തത് .
"രാമച്ഛന്റെ കൈകൾ ചലിക്കണമെങ്കിൽ
അങ്ങനെ ചെയ്യണമായിരുന്നു .അതാണ്
നിന്നെ തല്ലിയത്. സോറി..." ശിവ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞതും പാർവണ കരഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.
അവളുടെ കണ്ണീർ തന്റെ ശരീരത്തിൽ പതിച്ചതും അവന്റെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ കടന്നുപോയി.
അവളെ ആശ്വസിപ്പിക്കാനായി ശിവ അവളുടെ നെറുകയിൽ തലോടി .
ശിവ അവളെ മുകളിലെ ഓപ്പൺ ബാൽക്കണിയിലെ ചെയറിൽ കൊണ്ടുപോയി ഇരുത്തി.
ഒരു ഗ്ലാസ്സ് വെള്ളം എടുത്തു അവൾക്കു കൊടുത്തു .ശേഷം അവളുടെ ചെയറിന് ഓപ്പോസിറ്റ് ഉള്ള ചെയറിൽ അവനും ഇരുന്നു.
" 3 കൊല്ലം ആയി രാമച്ഛൻ ഇതേ കിടപ്പ് കിടക്കുന്നു. കണ്ണിലെ ചലനം മാത്രമാണ് ജീവൻ ഉണ്ടായിരുന്നു എന്നതിന്റെ ഏക അടയാളം. എന്നാൽ ഇന്ന് നീ വന്നു പോയതിന് ശേഷമാണ് രാമച്ഛനിൽ ഒരു മാറ്റം പ്രകടമായത്. നീ കാരണമാണ് രാമച്ഛന്റെ കയ്യിന്റെ ചലനശേഷി തിരിച്ചു കിട്ടിയത്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിന്നെ കണ്ടപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു മാറ്റം ഉണ്ടായത് എന്ന് എനിക്ക് അറിയില്ല.
ഒരുപക്ഷേ നിന്നെ കണ്ടപ്പോൾ രാമച്ഛന്
സത്യയേ ഓർമ്മ വന്നിട്ടുണ്ടാകും ."
പാർവണ അതെല്ലാം ഒന്ന് മൂളി കേൾക്കുക മാത്രമാണ് ചെയ്തത് .
"ഞാൻ സോറി പറഞ്ഞില്ലേ. ഇനിയെങ്കിലും ഒന്ന് ചിരിച്ചു കൂടെ." ശിവ ചിരിയോട അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
അവന്റെ മുഖത്തെ ആ ചിരി പാർവണ അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം അവന്റെ ചിരി അവളുടെ ചുണ്ടിലേക്കും പടർന്നു .
"ആഹ്...ചിരിച്ചല്ലോ. എന്നാ നമുക്ക് ഇറങ്ങിയാലോ. ഞാൻ ദേവയെ അവിടെ ആക്കിയിട്ടു ആണ് വന്നത് .അധികനേരം അവൻ അവിടെ നിന്നാൽ ശരിയാവില്ല ."ശിവ അതു പറഞ്ഞു അവളെ ചെയറിൽ നിന്നും എണീപ്പിച്ചു.
അവൻ പറഞ്ഞതിന്റെ അർത്ഥം പാർവണക്ക് മനസ്സിലായിരുന്നില്ല.
താഴെ ഹാളിൽ ഇരിക്കുന്ന അമ്മ കാണുന്നത് പാർവണയുടെ കൈയും പിടിച്ച് താഴേക്കിറങ്ങി വരുന്ന ശിവയെ ആണ് .
ഒരു ടീഷർട്ടും മുട്ടിനോടൊപ്പം ഉള്ള ത്രീ ഫോർത്തും ആയിരുന്നു പാർവണയുടെ veasham .അതുകണ്ട് അമ്മ അത്ഭുതത്തോടെ
ശിവടെ മുഖത്തേക്കും പാർവണയുടെ ഡ്രസ്സിലേക്കും മാറിമാറി നോക്കി.
ശിവയും അപ്പോഴാണ് അവളുടെ ഡ്രസ്സ് ശ്രദ്ധിച്ചത്. പെട്ടെന്ന് അവളെ പിടിച്ചു വലിച്ച് കൊണ്ടുവരുന്നതിന് ഇടയിൽ അവളുടെ ഡ്രസ്സ് ഒന്നും അവനും ശ്രദ്ധിച്ചിരുന്നില്ല .
"അമ്മാ... രാമച്ഛന്റെ കൈകൾ അനങ്ങി." ശിവ സന്തോഷത്തോടെ പറഞ്ഞതും അമ്മ മുഴുവൻ കേൾക്കാതെ മുകളിലേക്ക് പോയിരുന്നു .
ശിവ പാർവണയേയും കൂട്ടി തിരിച്ച് അവളുടെ വീട്ടിലേക്ക് പോയി. തിരിച്ചുള്ള യാത്രയിൽ
അവർ ഇരുവർക്കും ഇടയിൽ ഒരു മൗനം
നിലനിന്നിരുന്നു.
" നീ രാമച്ഛന്റെ മുറിയിൽ കയറിയതുപോലെ എന്റെ മുറിയിലേക്കും വന്നിരുന്നോ."ശിവ സംശയത്തോടെ അവളെ നോക്കി ചോദിച്ചു .
(തുടരും )
ഈ ശിവ എന്താ ഇങ്ങനെ ലെ.പാവം തുമ്പീ. അവളെ ഇങ്ങനെ സങ്കടപ്പെടുത്താ.ശിവയോട് പോവാൻ പറ തുമ്പീ നമ്മുക്ക് നമ്മുടെ കണ്ണൻ ഉണ്ട്😁
🖤പ്രണയിനി 🖤