Aksharathalukal

പാർവതി ശിവദേവം - 36

Part -36
 
ശിവ പാർവണയേയും കൂട്ടി തിരിച്ച് അവളുടെ വീട്ടിലേക്ക് പോയി. തിരിച്ചുള്ള യാത്രയിൽ 
അവർ ഇരുവർക്കും ഇടയിൽ ഒരു മൗനം 
നിലനിന്നിരുന്നു.
 
 
" നീ രാമച്ഛന്റെ മുറിയിൽ കയറിയതുപോലെ എന്റെ മുറിയിലേക്കും വന്നിരുന്നോ."ശിവ സംശയത്തോടെ അവളെ നോക്കി ചോദിച്ചു .
 
 
''ഞാൻ കയറി എന്ന് പറഞ്ഞാൽ എൻ്റെ മറ്റെ കവിൾ കൂടി അടിച്ച് പൊട്ടിക്കും .പിന്നെ എനിക്ക് ഒന്നും കഴിക്കാൻ കൂടി പറ്റില്ല. അതു കൊണ്ട് കയറിയില്ല എന്ന് പറയാം അതാ എൻ്റെ ആരോഗ്യത്തിനും നല്ലത് " പാർവണ അടി കിട്ടിയ കവിളിൽ കൈ വച്ച് കൊണ്ട് വിചാരിച്ചു.
 
 
" ഇല്ല സാർ ഞാൻ സാറിൻ്റെ മുറിയിൽ കയറിയിട്ടിട്ടേ ഇല്ല " അവൾ നിഷ്കു ആയി പറഞ്ഞു..
 
 
" നീ പറയുന്നത് കള്ളം ആണെന്ന് എനിക്കു അറിയാം. നിനക്കും അറിയാം. ഇനി സത്യം പറ .നീ എൻ്റെ മുറിയിൽ കയറിയിരുന്നു അല്ലേ " ശിവ അത് ശാന്തമായാണ് ചോദിച്ചത്.
 
 
 
"സോറി സാർ.ഞാൻ പാട്ടു കേട്ടപ്പോൾ അറിയാതെ കയറിയതാ '' അവൾ തല കുനിച്ചു കൊണ്ട് പറഞ്ഞു.
 
 
'' ohh ഷിറ്റ്. അപ്പോ അത് ഇവൾ ആയിരുന്നോ.സത്യയാണെന്ന് കരുതി ഞാൻ ... ഛേ... "ശിവ മനസിൽ പറഞ്ഞു. എന്തോ അവളെ ഫേസ് ചെയ്യാൻ പിന്നെ അവനും ഒരു മടി തോന്നി.
 
 
പിന്നെ വീട് എത്തുന്ന വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.
 
 
പാർവണയുടെ വീടിനു മുന്നിൽ എത്തിയതും 
ശിവ കാർ നിർത്തി .പാർവണ കാറിൽ നിന്ന് ഇറങ്ങിയതും ഒപ്പം ശിവയും പുറത്തേക്ക് ഇറങ്ങി .പാർവണയുടെ ഒപ്പം അവനും വീട്ടിലേക്ക് നടന്നു.
 
 
"ദേവാ..." സ്റ്റെപ്പ് കയറുന്നതിനിടയിൽ ശിവ ഉറക്കെ വിളിച്ചു .
 
 
"ഇയാൾ എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ.
അങ്ങോട്ട് തന്നെയല്ലേ പോകുന്നേ .പിന്നെ എന്താ ഇത്ര ദേവാ.. എന്ന് വിളിക്കാൻ ."
പാർവണ  പിറുപിറുത്തു കൊണ്ട് പറഞ്ഞു.
 
 
സത്യത്തിൽ അത് ദേവക്കുള്ള ഒരു സിഗ്നൽ ആയിരുന്നു. അകത്ത് ദേവാ ഉണ്ടായിരിക്കുമെന്നും ഒപ്പം തന്നെ രേവതിയും ഉണ്ടാകുമെന്ന് sivakkum അറിയാമായിരുന്നു .
 
 
ശിവയുടെ വിളികേട്ട് സോഫയിൽ ഒരുമിച്ച് ഇരുന്നിരുന്ന രേവതിയും  ദേവയും വേഗം എഴുന്നേറ്റു .രേവതി അടുക്കളയിലേക്ക് പോകുകയും ദേവ ഏതോ ബുക്ക് വായിക്കുന്ന പോലെ അടുത്തുള്ള ചെയറിൽ ഇരിക്കുകയും ചെയ്തു .
 
 
"ആഹ്... നിങ്ങൾ വന്നോ" രേവതി. അറിയാത്ത പോലെ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
 
"വന്നത് കൊണ്ടല്ലേ ഞാൻ ഇവിടെ വടി പോലെ നിൽക്കുള്ളൂ."  പാർവണ അതു പറഞ്ഞ് റൂമിലേക്ക് പോകാൻ നിന്നതും രേവതി അവളെ തടഞ്ഞു നിർത്തി .
 
 
"ഇത്.... ഇത് എന്താ പറ്റിയത് തുമ്പി" അവളുടെ അടികൊണ്ട കവിളിൽ തൊട്ടുകൊണ്ട് രേവതി ചോദിച്ചു. ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു .
 
 
" ശ്ശ്ശ്""രേവതി തൊട്ട ഭാഗത്ത് വേദനയാൽ  പാർവണ എരി വലിച്ചു .
 
 
"ഇതെന്താ ഇങ്ങനെ ..ചുമന്ന കിടക്കുന്നേ" 
രേവതി വീണ്ടും ചോദിച്ചു.
എന്നാൽ പാർവ്വണ ഒന്നും മിണ്ടാതെ ശിവയുടെ മുഖത്തേക്ക് നോക്കുകയാണ് ചെയ്തത്.
 
 
"നീ ഇവളെ തല്ലിയോ ശിവ "ദേവ ദേഷ്യത്തോടെയാണ് അത് ചോദിച്ചത് .
 
 
" Mmmm"ശിവ ഒന്ന് മൂളുക മാത്രം ചെയ്തു.
 
 
" അതിന്റെ ആവശ്യം എന്തായിരുന്നു .സത്യത്തിൽ അവൾ കാരണമല്ലേ രാമച്ചന് ചെറിയ ഒരു മാറ്റം ആണെങ്കിലും അത് ഉണ്ടായത്." ദേവ ദേഷ്യം വിടാതെ തന്നെ ചോദിച്ചു .
 
 
"ആ മാറ്റത്തിനു വേണ്ടി തന്നെയാണ് ഞാൻ ഇവളെ തല്ലിയത് അതിന്റെ കാരണം അവൾക്കും അറിയാം .എനിക്കും അറിയാം "ശിവ പറഞ്ഞു.
 
 
"എന്തൊക്കെ പറഞ്ഞാലും ഇത് ശരിയായില്ല ശിവ. ഇവൾ എന്റെ പെങ്ങളെ പോലെയാണെന്ന്  ഞാൻ വെറുതെ പറയുന്നതല്ല .അതുകൊണ്ട് നീ സോറി പറ" ദേവ shivaya നോക്കി പറഞ്ഞു.
 
 
" സോറിയോ ...ഞാനോ ... അതും ഇവളോട്.i can't man ...സോറി പറയാൻ മാത്രം അത്ര വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. ഇനി 
അത് തെറ്റാണെങ്കിൽ തന്നെ ആ തെറ്റിനു പിറകിൽ ഒരു ശരിയുണ്ട്."ശിവ ഇരുകൈകളും കെട്ടി പാർവണയെ നോക്കി ആണ് അതു പറഞ്ഞത് .
 
 
"ശിവാ... നീ ..."ദേവ എന്തോ പറയാൻ നിന്നതും പാർവണ അത് തടഞ്ഞു .
 
"സാരമില്ല സാർ എനിക്ക്. പരാതിയും പരിഭവവും ഒന്നുമില്ല ."അത് പറഞ്ഞ് 
പാർവണ നേരെ തന്റെ മുറിയിലേക്ക് പോയി .
 
 
"ദേവു താൻ അവളുടെ കവിളിൽ കുറച്ച് ഐസ് വച്ചു കൊടുക്ക് .ഈ ആന കൈകൊണ്ട് അടിച്ചിട്ട് അതിന്റെ മുഖത്തിന് കൂടുതൽ ഒന്നും പറ്റാഞ്ഞത് തന്നെ വലിയ ഭാഗ്യം "ദേവ അതുപറഞ്ഞ് പുറത്തേക്ക് നടന്നു .ഒപ്പം ശിവയും .
 
 
"ആരുടെയാടാ ആന കൈ" പുറത്തേക്കിറങ്ങിയ ശിവ ദേവയുടെ പുറത്ത് തല്ലി കൊണ്ട് പറഞ്ഞു.
 
 
 "എന്റെ അമ്മേ. നിന്റെ ഈ കൈ എന്താ ഇരുമ്പാണോ. വെറുതെ തല്ലുമ്പോൾ തന്നെ എന്തൊരു വേദനയാ. അപ്പൊ ശരിക്കും തല്ലുമ്പോൾ അവളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് എത്ര വേദനിച്ചു കാണൂം" 
ദേവ പുറം ഉഴിഞ്ഞു കൊണ്ട്  ശിവ നോക്കി പറഞ്ഞതും ശിവയുടെ മുഖത്തും എന്തോ കുറ്റബോധം നിറഞ്ഞുനിന്നു.
 
 പക്ഷേ അത് അവൻ വേഗം തന്നെ മറച്ചുപിടിച്ചു.
 
 
" വേദനിച്ചെങ്കിൽ വേദനിക്കട്ടെ .എനിക്കെന്താ "അതു പറഞ്ഞു 
ശിവ കാറിൽ കയറി .
 
 
"ഇവനോടോന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന അർത്ഥത്തിൽ ദേവയും കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.
 
 
ദേവ കൂടി കാറിൽ കയറിയതും ശിവ കാർ സ്റ്റാർട്ട് ചെയ്തു തിരികെ വീട്ടിലേക്ക് പോയി .
 
 
____________________________________________
 
 
അവർ പോയതും രേവതി വേഗം പാർവണയുടെ മുഖത്ത് ഐസ് വച്ചുകൊടുത്തു .
 
അവളുടെ മുഖഭാവം കണ്ട് നല്ല വേദന ഉണ്ട് എന്ന് രേവതിയ്ക്കും മനസ്സിലായി .വേദന ഒന്നു കുറഞ്ഞപ്പോൾ പാർവണ അവിടെ ദേവയുടെ വീട്ടിൽ വച്ച് ഉണ്ടായ എല്ലാ കാര്യങ്ങളും രേവതിയോട് പറഞ്ഞു . ശിവയുടെ കാര്യം ഒഴികെ.അന്നത്തെ ദിവസം പരാതിയും പരിഭവം പറച്ചിലുമായി  കടന്നുപോയി .
 
 
രാമച്ചന്റെ അസുഖം കുറച്ച് കുറഞ്ഞത് ശിവയെ സന്തോഷപ്പെടുത്തിയിരുന്നു .
ഉള്ളിൽ പാർവണയോട് ചെറിയ ഒരു സഹതാപവും തോന്നിയിരുന്നു .
 
 
 
പിറ്റേദിവസം ആയപ്പോഴേക്കും പാർവണയുടെ കവിളിലെ അടിച്ചപാട് എല്ലാം മാറിയിരുന്നു. രാവിലെ തന്നെ അവർ ഇരുവരും റെഡിയായി ഓഫീസിലേക്ക് പോയി .
 
 
പാർവണ അവളുടേതായ ജോലികളിൽ ഏർപ്പെട്ടു. ഒപ്പം ശിവയുടെ മുന്നിലേക്ക് പോകാനുള്ള അവസരങ്ങളിൽ നിന്നും അവർ ഒഴിഞ്ഞുമാറി .ശിവയോട് സ്നേഹം ഉണ്ടെങ്കിലും എന്തോ ഒരു ദേഷ്യം അവനോടു തോന്നിയിരുന്നു .
 
 
അതുകൊണ്ടുതന്നെ അവൾ അവന്റെ മുന്നിൽ നിന്നും മനപ്പൂർവ്വം ഒഴിഞ്ഞുമാറി. ശിവയാകട്ടെ താൻ ഇന്നലെ ബോധമില്ലാതെ അവളോട് അങ്ങനെയെല്ലാം പെരുമാറിയതിന്റെ ഒരു നാണക്കേട് കൊണ്ട് പാർവണയുടെ മുന്നിലും പോകാൻ അവസരം ഉണ്ടാക്കിയില്ല .
 
 
ദേവയും രേവതിയും രാവിലെ മുതൽ നല്ല തിരക്കിലായിരുന്നു .പുതിയതായി കൺസ്ട്രക്ഷൻ വർക്ക് കൂടി ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതിനാൽ രാവിലെ മുതൽ പല കൺസ്ട്രക്ഷൻ സൈറ്റുകളും കയറി ഇറങ്ങാനായിരുന്നു  അവർക്ക് പ്രധാനമായും ഉണ്ടായിരുന്നത്.
 
 
 വൈകുന്നേരം ആയിട്ടും രേവതിയെ ഓഫീസിലേക്ക് കാണാതായപ്പോൾ പാർവണ അവളെ വിളിക്കാനായി ഫോണെടുത്തതും രേവതിയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു .
 
 
'ഓഫീസ് ടൈം കഴിയാറായല്ലോ ദേവു. നീ ഇത് എവിടെയാ" അവൾ കോൾ എടുത്തതും ചോദിച്ചു.
 
 
"ഞാൻ ദേവു അല്ല .ദേവയാ" മറു ഭാഗത്തുനിന്നും ദേവയുടെ ശബ്ദം കേട്ടതും പാർവണ സംശയത്തോടെ നിന്നു .
 
 
"ദേവ സാറോ ...ദേവു എവിടെ "
 
 
"അവൾ ഇവിടെയുണ്ട് .നിങ്ങൾക്ക് ഇന്ന് എന്റെ വക ചെറിയ ഒരു ട്രീറ്റ് .
രാമച്ചന്റെ അസുഖം കുറച്ചു കുറയാൻ കാരണമായതിനും പിന്നെ ശിവ തല്ലിയതിന് ഉള്ള ചെറിയ ഒരു പരിഹാരവും ."ദേവ മറുഭാഗത്ത് നിന്ന് പറഞ്ഞു .
 
 
പക്ഷേ അതെല്ലാം കേട്ട് ഒന്നും മനസ്സിലാവാതെ ഇരിക്കുകയാണ് പാർവണ .
 
 
"പുറത്ത് കാർ ഉണ്ട് അതിൽ ഡ്രൈവർ വെയിറ്റ് ചെയ്യുന്നുണ്ട്. അതിൽ കയറി വന്നാൽ മതി ഞങ്ങൾ ഇവിടെ ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുന്നിടത്ത് ആണ് .ഇവിടേയ്ക്ക് ഡ്രൈവർ കൊണ്ടുവന്നോളും "ദേവ അത് പറഞ്ഞ് കോൾ കട്ട് ചെയ്തു.
 
 
'എന്തായാലും ട്രീറ്റ് അല്ലേ പോയി കളയാം "
പാർവണയും അതു മനസ്സിൽ വിചാരിച്ച് 
വേഗം വർക്ക് എല്ലാം തീർത്തു ബാഗും എടുത്തു പുറത്തേയ്ക്ക് നടന്നു .
 
 
ദേവയുടെ കാർ പുറത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. പാർവണ ഫോണിൽ നോക്കി കൊണ്ട് കാറിനരികിൽ വന്നു .
 
 
കോംഡ്രൈവർ സീറ്റ് ഡോർ തുറന്ന് അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ശിവയെ അവൾ കണ്ടത്.
 
 
 "ഡ്രൈവർ വരും എന്നല്ലേ പറഞ്ഞത് പിന്നെന്താ ഇയാൾ കാറിൽ ഇരിക്കുന്നേ. ഇനി എനിക്ക് കാർ മാറിയതാണോ" അവൾ കാറിലേക്ക്  കയറ്റിവച്ച കാൽ തിരികെ ഇറക്കി വച്ചുകൊണ്ട് ആലോചിച്ചു.
  
 
 
"നിന്ന് സ്വപ്നം കാണാതെ വരുന്നുണ്ടെങ്കിൽ വാ "ശിവ  കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
 
 
 ശിവയാണ് കൂടെ വരുന്നത് എന്നറിഞ്ഞാൽ പാർവണ വരില്ല എന്ന് പറയും എന്ന് അറിയാവുന്നത് കൊണ്ടാണ് 
ദേവ ഡ്രൈവറാണ് കൂടെ വരുന്നത് എന്ന് കള്ളം പറഞ്ഞത് .
 
 
ശിവ സ്റ്റാർട്ട് ചെയ്തതും പാർവണ കാറിനുള്ളിലേക്ക് കയറി .പാർവണ കയറി ഡോർ അടിച്ചതും ശിവ കാർ മുന്നോട്ടെടുത്തു.
 
 
 അവർ  നേരെ പോയത് കൺസ്ട്രക്ഷൻ വർക്ക് നടക്കുന്ന സ്ഥലത്തേക്ക് ആണ്. അവിടെ ഫ്രണ്ട് സൈഡിൽ തന്നെ ദേവയും രേവതിയും അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു .
 
 
ശിവ കാർ നിർത്തിയതും പാർവണ കോ  ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങാൻ നിന്നപ്പോൾ ദേവ തടഞ്ഞു.
 
 
" പാർവണ അവിടെത്തന്നെ ഇരുന്നോളൂ. ഞങ്ങൾ പിന്നിൽ കയറാം "അത് പറഞ്ഞു  ദേവ രേവതിയോടൊപ്പം ബാക്ക് സീറ്റിൽ കയറി.
 
 
" പോവാം..." ശിവ പിന്നിലിരിക്കുന്ന ദേവയെ നോക്കി ചോദിച്ചു.
 
 
" പോകാം..." അതു പറഞ്ഞതും ശിവ കാർ മുന്നോട്ടെടുത്തു.
 
 
 പോകുന്ന വഴിയേ നാലുപേർക്ക് ഇടയിലും മൗനമായിരുന്നു. ഇടയ്ക്കെപ്പോഴോ ശിവയും 
ദേവയും ബിസിനസുമായി ബന്ധപ്പെട്ട് എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചിരുന്നു.
 
 
"നിങ്ങൾ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ" ദേവാ പാർവണയെ നോക്കി ചോദിച്ചു.
 
 
"എയ് ഒന്നുല്ല സാർ " പാർവണ  ദേവിയോട് ആയി പറഞ്ഞു .
 
 
"ഇന്നലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ആർദവ് ഗേറ്റിന് പുറത്ത് തന്നെ ഉണ്ടായിരുന്നോ." ദേവ പാർവണയോട് ആയി ചോദിച്ചു .
 
 
"ഉണ്ടായിരുന്നു ...ഞങ്ങൾ നേരെ ബീച്ചിലേക്ക് ആണ് പോയത് .കുറേനേരം കളിച്ചു .ഐസ്ക്രീം കഴിച്ചു. പിന്നെ ബലൂൺ വാങ്ങിച്ചു. മണലിൽ വീടുണ്ടാക്കി പിന്നെ വൈകുന്നേരമാണ് വീട്ടിലേക്ക് എത്തിയത്. കണ്ണൻ തന്നെയാണ് ബൈക്കിൽ ഞങ്ങളെ വീട്ടിൽ ആക്കിയതും"
 
 
 കണ്ണന്റെ കാര്യം പറഞ്ഞതും അത്ര നേരം മിണ്ടാതെ ഇരുന്നിരുന്ന പാർവണ സംസാരിക്കാൻ തുടങ്ങി. എന്നാൽ കണ്ണനെന്ന പേര് കേൾക്കാൻ തുടങ്ങിയതും ശിവയ്ക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു. ഒപ്പം പാർവണയുടെ നിർത്താതെയുള്ള സംസാരം അവന്റെ ദേഷ്യം കൂടാൻ കാരണം ആയതേ ഉള്ളൂ .
 
 
അതുകൊണ്ട് ശിവ വേഗം 
മ്യൂസിക് ഓൺ ചെയതു .കാറിൽ 
പാട്ടിന്റെ ശബ്ദം ഉയർന്നതും പാർവണ സംസാരം നിർത്തി സീറ്റിലേക്ക് ചാരിയിരുന്നു .
മധുരമായ ഗാനം ആ കാറിൽ ഒഴുകിനടന്നു .
 
 
*എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ
 
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ
 
എന്നിലെ റൂഹിലേ പകുതിയല്ലേ
 
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ
 
എന്നിലേ വെളിച്ചവും നീയേ
 
മുത്തായ് നീ മിന്നണ മാലയല്ലേ
 
എന്നിലേ…ഇഷ്ഖിന്റെ നൂറേ..ആരും കാണാ 
 
 ഒളിയും നീയേ........*
 
 
"എത്ര കറക്റ്റ് ആയ വരികൾ ആണല്ലേ. എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ .
ഓൾഡ് ജനറേഷൻ  തീയതിയനുസരിച്ച് 
ആണിന്റെ വാരിയെല്ലിൽ നിന്നാണല്ലോ പെണ്ണിനെ സൃഷ്ടിച്ചത്. അപ്പൊ എന്റെ വാരിയെല്ല് എവിടെയാണോ എന്തോ.നീ ആണോ ശിവാ അത്"
 
 പാട്ടിന്റെ വരികൾ മൂളി കൊണ്ട്
പാർവണ മനസ്സിൽ പറഞ്ഞു.
 
 
 ആ പാട്ട് കേട്ടതും ശിവ വേഗം പാട്ട് മാറ്റി മറ്റൊരു  പാട്ട് വെച്ചു .
 
 
"ഇയാളിത് എന്ത് കാട്ടുമാക്കാനാ. നല്ല പാട്ടായിരുന്നു" പാർവണ പിറുപിറുത്തു.
 
 
" എന്തിനാ ശിവ മാറ്റിയേ .നല്ല പാട്ടാ. അത് വെച്ചേ "അതുപറഞ്ഞ് ദേവ കുറച്ച് മുന്നോട്ട് ആഞ്ഞ് ആ പാട്ട് തന്നെ വച്ചു.
 
 
ശിവ ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു .
 
 
"ഇത് എന്ന് നിന്നെ മൊയ്തീനിലെ പാട്ടല്ലേ."  ദേവ ചോദിച്ചു .
 
 
"അതെ... കാഞ്ചന മാല മൊയ്തീൻ പ്രണയകഥ സൂപ്പർ അല്ലേ"അതു പറഞ്ഞത് രേവതി ആയിരുന്നു.
 
 
" പക്ഷേ എനിക്കിഷ്ടം അപ്പുവേട്ടനെയാണ്"
പാർവണ തിരിഞ്ഞ് ദേവയെ നോക്കി കൊണ്ട് പറഞ്ഞു. 
 
 
ശേഷം വീണ്ടും പാട്ട് ആസ്വദിച്ചുകൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു .
 
 
"ഇനി  എങ്ങാനും അപ്പുവേട്ടന്റെ അവസ്ഥ ആകുമോ എനിക്കും. ഇങ്ങനെയൊക്കെ പ്രേമിക്കാൻ നടന്നിട്ട് അവസാനം ഞാൻ വിരഹഗാനം പാടിക്കൊണ്ട് നടക്കേണ്ടി വരുമോ .
 
അങ്ങനെയാണെങ്കിൽ അപ്പുവേട്ടൻ സ്റ്റയിലിൽ എങ്ങനെയാ ഞാൻ  ഇഷ്ടമാണെന്ന് പറയാ...
 
 
" ഈ ലോകത്ത് മറ്റെന്തിനെക്കാളും നിന്നെ ഞാൻ സ്നേഹിക്കുന്നു ശിവാ. പണ്ട്  നീ എന്നെ പറഞ്ഞ ഒരു ചീത്തയും
നിന്റെ സിഗ്നേച്ചർ പതിഞ്ഞ ഒരു ഫയലും മനസ്സിലിട്ട് കൊണ്ടുനടക്കുകയാണ് ഈ ഞാൻ. ഇനിയും കാത്തിരിക്കാൻ വയ്യ ശിവ നിനക്കെന്നെ സ്നേഹിച്ചു കൂടെ."
 
 
" എന്നെക്കൊണ്ട് പറ്റില്ല പാർവണ .നീ എന്നെ  സ്നേഹിക്കുന്നതിനേക്കാൾ ഒരായിരം ഇരട്ടി ഞാനെന്റെ സത്യയെ സ്നേഹിക്കുന്നുണ്ട്. അതിന്റെ ഒരു പതിനായിരം ഇരട്ടി സത്യ എന്നെ തിരിച്ചു സ്നേഹിക്കുന്നുണ്ട് .ഈ ജന്മത്തിൽ ഈ ശിവക്ക് ഒരു പെണ്ണുണ്ടെങ്കിൽ അത് സത്യ മാത്രമായിരിക്കും "
 
 
''ഹ.:ഹ....ഹ...ഹ " പാർവണ അത് ആലോചിച്ചുകൊണ്ട് ഉറക്കെ ചിരിച്ചതും രേവതിയും ദേവയും ശിവയും ഒരേ പോലെ അവളെ തന്നെ നോക്കി നിൽക്കുകയാണ്.
 
 
" നിനക്കെന്താ തുമ്പി പറ്റിയെ .എന്തിനാ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നേ." രേവതി അവളോടായി ചോദിച്ചു .
 
 
"അത് ...ഞാൻ ...അത് ഞാൻ പിന്നെ എന്ന്  നിന്റെ മൊയ്തീനിലെ അപ്പുവേട്ടന്റൊം കാഞ്ചനമാലയുടേയും സീൻ ആലോചിച്ച് ചിരിച്ചതാ "
 
 
"അതിനകത്ത് കോമഡിസീൻ ഒന്നുമല്ലല്ലോ .ഇങ്ങനെ ചിരിക്കാൻ "
ദേവയാണ് അത് ചോദിച്ചത് .
 
 
"അല്ലേ... ഞാൻ വിചാരിച്ചു അത് കോമഡി ആണ് എന്ന് . അതാ ഞാൻ ചിരിച്ചേ ."അവൾ പെട്ടെന്ന് പറഞ്ഞൊപ്പിച്ചു.
 
 
" തലയ്ക്കു സുഖമില്ലാത്ത ഇതിനൊക്കെ കൊണ്ടുനടന്നാ ഇങ്ങനെ ഇരിക്കും." അത് പറഞ്ഞു  ശിവ കാറിൽ നിന്നും ഇറങ്ങി .
സ്ഥലം എത്തിയെന്ന് അപ്പോഴാണ് പാർവണയും അറിഞ്ഞത്.
 
 
 രേവതി അവളെ ഒന്ന് കൂർപ്പിച്ച് നോക്കിക്കൊണ്ട് കാറിൽ നിന്നു ഇറങ്ങി.
 
 
" ച്ഛേ....ആകെ നാണം കെട്ടു "പാർവണ സ്വന്തം തലയ്ക്ക് ഇട്ടു കൊട്ടികൊണ്ട് കാറിൽ നിന്നും പുറത്തേക്കിറങ്ങി. 
 
 
___________________________________________
 
 
 
അവർ നേരെ പോയത് ഒരു റസ്റ്റോറന്റിലേക്ക് 
ആയിരുന്നു .ഒരു ഓപ്പൺ റസ്റ്റോറന്റ് ആയിരുന്നു അത് .
 
 
അവർഅധികം തിരക്ക് ഇല്ലാത്ത ഒരു സൈഡിലെ ടേബിളിൽ പോയി ഇരുന്നു. 
 
 
രേവതിയും പാർവണയും അടുത്തടുത്തു ഇരുന്നു. അവർക്ക് ഓപ്പോസിറ്റ് ആയി ശിവയും ദേവയും ഇരുന്നു .
 
 
"നിങ്ങൾക്ക് എന്താ കഴിക്കാൻ വേണ്ടത്" ദേവ അവരെ നോക്കി ചോദിച്ചു.
 
" ഐസ് .."പാർവണ എന്തോ പറയാൻ നിന്നതും രേവതി അവളുടെ കയ്യിൽ പിടിച്ചു.
 
 
"എന്തായാലും കുഴപ്പമില്ല  സാർ "രേവതിയുടെ പിടുത്തത്തിന്റെ അർത്ഥം  മനസ്സിലായ പാർവണ പറയാൻ വന്നത് നിർത്തി മാറ്റി പ്പറഞ്ഞു.
 
 
അത് കേട്ടതും ദേവ സപ്ലൈയറേ 
 വിളിച്ച് ഏതൊക്കെയോ ഫുഡ് ഓർഡർ ചെയ്തു. കുറച്ചു നേരം കൊണ്ട് തന്നെ ടേബിളിൽ കുറെ ഫുഡ് നിരന്നു .
 
 
ചപ്പാത്തി, ബിരിയാണി ,മസാല ദോശ ഐസ്ക്രീം, ചിക്കൻ ,ബീഫ്, ജൂസ് ,,എല്ലാം ഉണ്ടായിരുന്നു .
 
ഇതെല്ലാം എങ്ങനെ കഴിക്കും എന്നാലോചിച്ച് പാർവണയും രേവതിയും മുഖത്തോട് മുഖം നോക്കി .
 
"എന്താ നോക്കിയിരിക്കുന്നേ. കഴിക്ക് ."ദേവ അതു പറഞ്ഞതും പർവണയും രേവതിയും കഴിക്കാൻ തുടങ്ങി.
 
 
പാർവണ ചപ്പാത്തിയും കറിയും ആണ് കഴിച്ചത് .രേവതി ബിരിയാണിയും ,
ദേവയും ചപ്പാത്തിയാണ് കഴിച്ചത്.
 
 
 എന്നാൽ പാർവണ ഇതുവരെ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ ചേർത്ത് ഉണ്ടാക്കിയ 
ഫുഡ് ആണ് ശിവ കഴിക്കുന്നത് .
 
 
അത് കണ്ട പാർവണയും രേവതിയും അത്ഭുതത്തോടെ നോക്കി 
ദേവയ്ക്ക് അതെല്ലാം കണ്ടു പരിചയം ഉള്ളതിനാൽ അവനിൽ പ്രത്യേകിച്ച്  ഭാവ മാറ്റമൊന്നും ഉണ്ടായിരുന്നില്ല .
 
 
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് ഐസ്ക്രീമും കഴിച്ച് അവർ കൈകഴുകി .അപ്പോഴേക്കും ദേവ ബില്ല് പേ ചെയ്തിട്ട് വന്നിരുന്നു 
 
 
ശേഷം അവർ വീട്ടിലേക്ക് തിരിച്ചു പാർവണയേയും രേവതിയേയും വീട്ടിൽ ആക്കിയതിന് ശേഷം അവർ ഗസ്റ്റ് ഹൗസിലേക്ക് പോയി .
 
_____________________________________________
 
രാത്രി പാർവണയുടെ ഫോട്ടോ ഫോണിൽ നോക്കി ഇരിക്കുകയാണ് കണ്ണൻ .
 
 
"ഞാൻ എങ്ങനെയാടി എന്റെ മനസ്സിൽ ഉള്ളത് നിന്നോട് പറയുക .ഇനി പറഞ്ഞാൽ ഇപ്പോഴുള്ള ഫ്രണ്ട്ഷിപ്പ് കൂടി   ഇല്ലാതാകുമോ  എന്നാണ് എന്റെ പേടി. എന്തായാലും അഞ്ചുവിന്റെ കല്യാണത്തിന് നീ വരുമല്ലോ. അന്ന് എന്റെ മനസ്സിൽ ഉള്ളത് ഞാൻ നിന്നോട് തുറന്നു പറയും "കണ്ണൻ അവളുടെ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു .
 
 
ഇന്നലെ ബീച്ചിൽ പോയപ്പോൾ എടുത്ത ഫോട്ടോകളാണ് അതിൽ മുഴുവൻ .
 
ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും കണ്ണൻ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു .
 
 
പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നാണ് മെസ്സേജ് അയച്ചിരിക്കുന്നത് .അവൻ ഒരു സംശയത്തോടെ മെസ്സേജ് ഓപ്പൺ ചെയ്തു .
 
 
അകലാൻ കഴിയാത്ത കടലും കരയും പോൽ
അത്രമേൽ നിന്നെ ഞാൻ പ്രണയിച്ചിടുന്നു 💕
 
നിന്നിലെ ഓരോ ഭാവവും എന്നുള്ളിൽ
ഒരു തിരമാലയുയർത്തിടുന്ന🌊💖
 
അത്രയും ആഴത്തിൽ ഞാൻ സൂക്ഷിച്ചുവച്ചോരൻ പ്രണയം❤
 
ജീവന്റെ പാതിയായി എൻ മെയ്യോട് ചേരുവാൻ നീയെന്ന പ്രണയം മതിയെനിക്.💖
 
അത്രയും മാധുര്യം നിറഞ്ഞതാണ് ആന്മാവിൽ അലിഞ്ഞ ഈ പ്രണയം ❤️❤️❤️
 
                                                   എന്ന് 
                                           നിന്റെ ആത്മസഖി
 
 
 
"ഇതാരാ ഈ ആത്മസഖി .ഇനി നമ്പർ എങ്ങാനും മാറി അയച്ചത് ആയിരിക്കുമോ .
ആവോ റിപ്ലേ ഒന്നും കൊടുക്കേണ്ട" അവൻ മനസ്സിൽ വിചാരിച്ച് ഫോൺ ഓഫ് ചെയ്യാൻ 
നിന്നതുംമറ്റൊരു മെസ്സേജ് കൂടി വന്നു.
 
 
"ഫുഡ് കഴിച്ചോ baby"
 
 
 Babyo ഇതാരാ .
  
 
" Who are you"അവൻ തിരിച്ച് അയച്ചു .
 
 
Babyക്ക് എന്നെ അറിയാൻ ചാൻസ് കുറവാണ്. പിന്നെ അതു പറഞ്ഞതുകൊണ്ട് വലിയ ഉപയോഗം ഒന്നുമില്ലലോ."
 
"പിന്നെന്തിനാ എന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചത് .ഞാനിപ്പോ ബ്ലോക്ക് ചെയ്യും" കണ്ണൻ 
തിരിച്ച് റിപ്ലെ കൊടുത്തു .
 
 
"അയ്യോ ബ്ലോക്ക് ചെയ്യല്ലേ  baby. ഞാൻ സത്യമാ പറഞ്ഞേ .ഇയാൾക്ക് എന്നെ അറിയില്ല. പക്ഷേ എനിക്ക് ഇയാളെ അറിയാം "
 
 
അതുകൂടി കണ്ടപ്പോൾ കണ്ണന് ദേഷ്യം തോന്നി .അവൻ അതിലെ പേര് നോക്കി .
സോൾമേറ്റ് അതാണ് കൊടുത്തിരിക്കുന്ന  നെയിം .
 
 
ഡിപിയിൽ ഒരു പുസ്തകത്തിൽ ആർദവ് എന്നെഴുതിയിരിക്കുന്നതിൽ കൈ വെച്ച് ഇരിക്കുന്ന ഒരു പെൺകുട്ടി. തിരിഞ്ഞാണ് ഇരിക്കുന്നത് അതുകൊണ്ട് മുഖം കാണാൻ പറ്റുന്നില്ല .
 
 
"ഇതാരാ എന്തായാലും അത്ര ശരിയല്ല 
ഈ മെസ്സേജ് . ചിലപ്പോ കളിപ്പിക്കാൻ ആരെങ്കിലും അയക്കുന്നതായിരിക്കും"
കണ്ണൻ വേഗം തന്നെ ആ നമ്പർ ബ്ലോക്ക് ചെയ്തു .
 
 
ശേഷം നെറ്റ് ഓഫ് ചെയ്തു ബെഡിലേക്ക് കിടന്നു .
 
 
 
(തുടരും)
 
 
🖤 പ്രണയിനി🖤

പാർവതി ശിവദേവം - 37

പാർവതി ശിവദേവം - 37

4.7
4775

Part -37   .'' ദേവാ നീ ഉറങ്ങിയോ "ശിവ ദേവയുടെ മുറിയിലേക്ക് വന്നു കൊണ്ട്  ചോദിച്ചു.   '' ഇല്ല ശിവ " ദേവ ബെഡിൽ നിന്നും എണീറ്റ് ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു.     " ഞാൻ ഇനി ഒരാഴ്ച്ച ഓഫീസിലേക്ക് വരുന്നില്ല. ഒന്ന് രണ്ട് യാത്രകൾ ഉണ്ട്" ശിവ ബെഡിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.     - "യാത്രയോ അതിന്  പുതിയ മീറ്റിങ്ങുകൾ ഒന്നും നമ്മൾ സെറ്റ് ചെയ്യ്തിട്ടില്ലല്ലോ "     " ഇത് ബിസിനസ് പർപ്പസ് ഒന്നും അല്ല ദേവ. പേർസണൽ ആണ് "     " പേർസണലോ ,എന്ത് പേർസണൽ"ദേവ സംശയത്തോടെ ചോദിച്ചു.     "അതൊക്കെ ഞാൻ തിരിച്ച് വന്നിട്ട് പറയാം. ഞാൻ നാളെ രാവിലെ ഇവിടെ