Part -38
തുമ്പി ..."ഹാളിൽ നിന്നും ഇറങ്ങിവന്ന രേവതി പാർവണയെ ഉറക്കെ വിളിച്ചു .
അപ്പോഴാണ് തൊട്ടരികിൽ നിൽക്കുന്ന ശിവയേയും ദേവയേയും അവൾ കണ്ടത്.
പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത ഇടത്ത് ദേവയെ കണ്ടതും അവളുടെ കണ്ണുകളും വിടർന്നിരുന്നു .
"ദേവേട്ടൻ"... അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. ശേഷം യാന്ത്രികമായി അവളുടെ കാലുകൾ അവന്റെ അരിലേക്ക് ചലിച്ചിരുന്നു
"ഇതാര് ശിവയും ദേവയോ" മുറ്റത്തേക്ക് ഇറങ്ങിവന്ന നിഷ ചേച്ചി ദേവയേയും ശിവയും കണ്ടു അവരുടെ അരികിലേക്ക് നടന്നു വന്നു.
അവർ ഇരുവരും നിഷ ചേച്ചി നോക്കി ഒന്ന് പുഞ്ചിരിച്ചു.
" നിങ്ങളെന്താ ഇവിടെ തന്നെ നിൽക്കുന്നേ. അകത്തേക്ക് വാ".... ചേച്ചി അവരെ അകത്തേക്ക് ക്ഷണിച്ചു .
sivakkum ദേവക്കും ഒപ്പം പാർവണയും രേവതിയും അകത്തേക്ക് നടന്നിരുന്നു.
അവർ നാലുപേരും ഹാളിന്റെ ഒരു സൈഡിലായി ചെന്ന് ഇരുന്നു .
"ഇനി മേലാൽ ഇത്തരത്തിലുള്ള കള്ളങ്ങൾ പറഞ്ഞാൽ ഇതായിരിക്കില്ല എന്റെ പ്രതികരണം" ശിവ താക്കീതോടെ പതിയെ പാർവണയോട് ആയി പറഞ്ഞു .
അവൾ ഇനി പറയില്ല എന്ന അർത്ഥത്തിൽ തലയാട്ടി .
കുറച്ചു കഴിഞ്ഞപ്പോഴേക്കും റിസപ്ഷൻ തുടങ്ങിയിരുന്നു. പല ബന്ധുക്കളും
ഹാളിലേക്ക് വന്നതും അവിടമാകെ തിരക്കായി മാറിയിരുന്നു .
പാർവണ ആണെങ്കിൽ ആകെ ബോറടിച്ചു ഇരിക്കുകയാണ് .ദേവയും രേവതിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട് .ഓഫീസ് കാര്യങ്ങളാണ് എന്നുകരുതി പാർവണ അതൊന്നും ശ്രദ്ധിക്കാനും പോയില്ല.
ശിവയാണെങ്കിൽ ഫോണിൽ എന്തൊക്കെയോ നോക്കി കൊണ്ടിരിക്കുകയാണ് .
"നിങ്ങൾ കഴിക്കുന്നില്ലേ" കണ്ണൻ അവരുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു .
"ആഹ്...."പാർവണ ചാടിക്കയറി പറഞ്ഞു
"എന്നാ വാ .ഇവിടെ ഇരുന്നാ ഫുഡ് ഇങ്ങോട്ട് നടന്നു വരില്ല." കണ്ണൻ അവളുടെ തലക്കെട്ട് ഒന്ന് കൊട്ടിക്കൊണ്ട് പറഞ്ഞു .
അവൾ തല ഉഴിഞ്ഞ് ചെയറിൽ നിന്നും എഴുന്നേറ്റു.
" സാർ വരൂ... ദേവു വാ ...ദേവാ സാർ വരൂ"പാർവണ നാലുപേരെയും വിളിച്ച് കണ്ണന് പിന്നാലെ നടന്നു.
കണ്ണൻ അവർക്കുള്ള ഭക്ഷണവും മറ്റും എടുത്തു കൊടുത്തു വീണ്ടും അവന്റെതായ തിരക്കിലേക്ക് പോയി .
അപ്പോഴും അവന്റെ മനസ്സിലുള്ളത് പാർവണയോട് കാര്യങ്ങൾ എങ്ങനെ പറയണമെന്ന ചിന്തയായിരുന്നു കണ്ണന്റെ മനസ്സിൽ മുഴുവനും.
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞു പാർവണയും രേവതിയും അടുത്തുള്ള ചെറിയ ഇരുന്ന് സംസാരിക്കുകയാണ്. ശിവയും ദേവയും സ്റ്റേജിൽ കയറി അഞ്ജുവിനും ഹസ്ബന്റിനുമുള്ള ഗിഫ്റ്റ് കൊടുക്കുകയാണ്.
അതെല്ലാം നോക്കി പാർവണയും
രേവതിയും ഇരിക്കുന്നുണ്ട്. അപ്പോഴാണ് കണ്ണൻ പാർവണയുടെ അരികിൽ വന്നു ഇരുന്നത് .
"നീ ആകെ വിയർത്തു കുളിച്ചല്ലോ" അവന്റെ മുഖത്തെ വിയർപ്പ് കണ്ട് പാർവണ ചോദിച്ചു .
"നിന്നെപ്പോലെ ഞാൻ ഇവിടെ വെറുതെ ഇരിക്കല്ലേ. എനിക്ക് കുറെ തിരക്കുണ്ട് ."അവൻ ഷർട്ടിന്റെ കോളർ പൊക്കിക്കൊണ്ട് പറഞ്ഞു.
" ഓ പിന്നെ.... വലിയ ഒരു തിരക്കുക്കാരൻ വന്നിരിക്കുന്നു .വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന് അല്ലേ നീ തിരക്ക് എന്ന് പറയണേ "അവൾ കണ്ണനെ നോക്കിക്കൊണ്ട് പറഞ്ഞു .
അതിനിടയിൽ മെസ്സേജ് നോട്ടിഫിക്കേഷന്റെ ശബ്ദം വന്നതും കണ്ണൻ ഫോൺ എടുത്തു നോക്കി .
"ആരാ കണ്ണാ ..."പാർവണ ഫോണിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു .
"എനിക്കറിയില്ല. ഏതോ ഒരു പെണ്ണ്. രണ്ടുദിവസമായി എനിക്ക് ഇങ്ങനെ വെറുതെ മെസ്സേജ് അയക്കുന്നു. രണ്ടുവട്ടം ഞാൻ ബ്ലോക്ക് ചെയ്തതാ.അപ്പോ വേറെ നമ്പറിൽ നിന്നും അയക്കും.വല്ലാത്ത ഒരു ശല്യം ".... കണ്ണൻ ദേഷ്യത്തോടെ പറഞ്ഞു .
"നോക്കട്ടെ "അതു പറഞ്ഞു പാർവണ ഫോൺ വാങ്ങിച്ചു .
ആരും കാണാതെ ഞാൻ എന്റെ ഇടനെഞ്ചിൽ ചേർത്തു വെച്ചൊരു പ്രണയകാവ്യം ഉണ്ട്.💙
നിലാവ് പകരുന്ന ചന്ദ്രന്റെ ചുറ്റും തിളങ്ങും താരകങ്ങളെ പോലെ മിന്നിതിളങ്ങുന്നുണ്ട്
"നിന്നോടുള്ള എന്റെ പ്രണയം"💖
വർണകൾക്കതീതമാണ് നീ എന്ന
എൻ പ്രണയം.എന്നിലെ ഓരോ ശ്വാസ നിശ്വാസത്തിലും നിന്നോടുള്ള പ്രണയം അലയടിക്കുകയാണ്.💜
എന്നിൽ നിന്നും പറിച്ചെടുക്കാനാവാത്തത്രയും
ആഴത്തിലുള്ള വേരുകൾ പോലെ.വാടി വീണാലും തളിർക്കുന്ന തളിരികൾ പോലെ.🧡
"പ്രണയമാണ്.......💞 ഹൃദയം കൊണ്ടുള്ള പ്രണയം "
ആരിനാലും പറിച്ചെടുക്കാൻ കഴിയാത്ത എന്നിലെ പ്രണയം 💞💞
എന്ന്
നിന്റെ ആതമസഖി
"വലിയ സാഹിത്യകാരി ഒക്കെ ആണല്ലോ .
ഒന്ന് yes പറഞ്ഞു നോക്ക് കണ്ണാ "പാർവണ കളിയാക്കി കൊണ്ട് പറഞ്ഞു.
" എന്റെ കയ്യിൽ നിന്നും വാങ്ങിക്കണ്ടെങ്കിൽ അങ്ങോട്ട് കുറച്ച് നീങ്ങി നിന്നോ ."കണ്ണൻ ദേഷ്യത്തോടെ പറഞ്ഞു .
"പിണങ്ങല്ലേ കണ്ണാ.ഞാൻ വെറുതെ പറയുന്നതല്ലേ. നമുക്ക് കണ്ടുപിടിക്കാം ആരാ ഇത് എന്ന്."
അത് പറഞ്ഞ് പാർവണ ആ നമ്പറിലേക്ക് ഒന്ന് കോൾ ചെയ്തു നോക്കി .പക്ഷേ കോൾ അറ്റൻഡ് ചെയ്യുന്നില്ല .
അത് കണ്ടതും പാർവണ തന്റെ ഫോണിൽ നിന്നും ആ നമ്പർ ഡയൽ ചെയ്തു കോൾ ചെയ്തു .വീണ്ടും കോൾ അറ്റൻഡ് ചെയ്യുന്നില്ല
"ഇനി നിന്റെ ഓഫീസിലെ ആ പെൺകുട്ടി എങ്ങാനും ആയിരിക്കുമോ ഈ ആത്മസഖി" രേവതി കളിയാക്കിക്കൊണ്ട് കണ്ണനോട് ചോദിച്ചു .
"അങ്ങനെയാണെങ്കിൽ yes പറ കണ്ണാ "
രേവതി ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.
" എല്ലാമറിയുന്ന നീ തന്നെ ഇത് പറയണം ദേവു" കണ്ണൻ ദയനീയമായി പറഞ്ഞു .
"ഇവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് ദേവു. ഈ പേടിതൊണ്ടൻ ആ കുട്ടിയോട് ഇഷ്ടം തുറന്നു പറയുന്നുമില്ല'' പാർവണ കണ്ണനെ നോക്കി പറഞ്ഞു .
"അതേയ് നീ കൂടുതൽ കളിയാക്കണ്ട. ഞാൻ ഈ അടുത്ത് തന്നെ എന്റെ മനസ്സിൽ ഉള്ളത് അവളോട് തുറന്നു പറയും ."
അപ്പോഴേക്കും സ്റ്റേജിൽ നിന്നും
ശിവയും ദേവയും അവരുടെ അരികിലേക്ക് വന്നിരുന്നു .
"എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്"
ദേവ അവരെ നോക്കി പറഞ്ഞു.
" ഇത്ര പെട്ടെന്നോ. കുറച്ചു കഴിയട്ടെ സാർ" കണ്ണൻ ആണ് അത് പറഞ്ഞത്.
" ഇപ്പൊ ഇറങ്ങിയാൽ അധിക ലേറ്റ് ആകുന്നതിനു മുൻപ് വീട്ടിലെത്താം. അത്രയും ദൂരം പോകേണ്ടതല്ലേ "ദേവ പറഞ്ഞു ദേവ.
"നിങ്ങൾ നാളെ ഓഫീസിലേക്ക് വരുമോ." ശിവ ചോദിച്ചു.
" വരും സാർ .ഞങ്ങൾ നാളെ രാവിലെ തന്നെ വരും" പാർവണ പറഞ്ഞു.
"എന്നാൽ നമുക്ക് ഇറങ്ങിയാലോ ".ദേവ ശിവയെ നോക്കി ചോദിച്ചു.
" ഇറങ്ങാം "....
" തുമ്പി എന്റെ ഒപ്പം ഒന്ന് വന്നേ "
കണ്ണൻ പാർവണ വിളിച്ചുകൊണ്ട് പറഞ്ഞു .
"എന്താ കണ്ണാ...."അവൾ സംശയത്തോടെ ചോദിച്ചു.
" അതൊക്കെ പറയാം. നീ വന്നേ "അതു പറഞ്ഞ കണ്ണൻ അവളുടെ കൈ പിടിച്ചു കൊണ്ട് പുറത്തേക്ക് പോയി .
പാർവണ പോയതും ദേവ വേഗം രേവതിയുടെ അരികിൽ ആയി ഇരുന്നു .
"സാർ എന്താ പോകുന്നില്ലേ "രേവതി ചോദിച്ചു .
"കുറച്ചു കഴിയട്ടെ. നീ എന്തായാലും ഇവിടെ ഒറ്റക്കല്ലേ .ഞാൻ ഒരു കമ്പനി തരാം ."അത് പറഞ്ഞു ദേവ അവളുടെ അരികിൽ ഇരുന്ന് തൻ്റെ കൈകൾ അവളുടെ കൈകളിൽ കോർത്തു പിടിച്ചു.
ശിവ അത് കണ്ട് ഒരു ചിരിയോടെ കുറച്ച് അപ്പുറത്തായി ചെന്നിരുന്നു .ശേഷം ഫോൺ എടുത്ത് പണ്ട് എങ്ങോ എടുത്ത സത്യയുടെ ഒരു ഫോട്ടോ ഗാലറിയിൽ നിന്നും എടുത്ത് അതിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.
"I miss you so much baby 🖤" അത് പറയുമ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാനും ഒന്നും പറയാതെ തന്നെ എൻ്റെ മനസിൽ എന്തെന്ന് മനസിലാക്കാൻ കഴിവുള്ളവൾ ആയിരുന്നു എൻ്റെ സത്യ. ഈ ശിവയുടെ ചെറിയ മാറ്റങ്ങൾ പോലും എളുപ്പത്തിൽ മനസിലാക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.ജീവനു തുല്യം സ്നേഹിക്കുന്നവൻ എന്താണോ ആവശ്യപ്പെടുന്നത്, അത് ഇനി സ്വന്തം ജീവൻ ആണെങ്കിൽ പോലും പകുത്തു നൽക്കാൻ മടിയില്ലാത്തവൾ ആയിരുന്നു അവൾ. അതു കൊണ്ട് തന്നെയായിരിക്കാം ജീവനു തുല്യം സ്നേഹിച്ചിട്ടും വിധി എന്നിൽ നിന്നും അവളെ അടർത്തി മാറ്റിയത്.
ശിവ ആ ഫോട്ടേയിലേക്ക് നോക്കി അങ്ങനെ തന്നെ ഇരുന്നു.
_____________________________________________
''എന്താ കണ്ണാ കാര്യം .നീ കുറേ നേരം ആയല്ലോ എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞ് നടക്കുന്നു എന്താ കാര്യം" ഹാളിനു പുറത്ത് എത്തിയതും തൻ്റെ കൈയ്യിലെ കണ്ണൻ്റെ പിടിവിടുവിച്ചു കൊണ്ട് പാർവണ ചോദിച്ചു.
" ഞാൻ പറയാം നീ വാ "...അതുപറഞ്ഞ് കണ്ണൻ ഹാളിന്റെ സൈഡിലുള്ള ഗാർഡൻ ഏരിയയിലേക്ക് നടന്നു .ഒപ്പം പാർവണയും .
"ഇനി പറ എന്താ കാര്യം" പാർവണ ഇരുകൈകളും കെട്ടി അവന് നേരെ നിന്നുകൊണ്ട് ചോദിച്ചു .
"കുറെ നാളായി ഞാൻ നിന്നോട് പറയാൻ ആഗ്രഹിച്ച നടന്നിരുന്ന കാര്യമായിരുന്നു ഇത്. പക്ഷേ എന്തോ എനിക്ക് വല്ലാത്ത ഒരു ഭയം ആയിരുന്നു. പക്ഷേ ഇപ്പോഴെങ്കിലും എനിക്ക് നിന്നോട് അത് പറയണം എന്നു തോന്നി."
" നീ വളച്ചുകെട്ടില്ലാതെ കാര്യം പറയടാ "... പാർവണ പറഞ്ഞു.
" അത്... അതുപിന്നെ क्या तुम मुझसे शादी करोगी"
"എന്തൊക്കെയാ കണ്ണാ നീ പറയുന്നേ . നിനക്ക് എന്താ വട്ടായോ."
"will you marry me"
വീണ്ടും അത് തന്നെ കേട്ടതും പെട്ടെന്ന് തന്നെ പാർവണയുടെ മുഖഭാവം മാറിയിരുന്നു.
കണ്ണൻ അവൾക്കു മുൻപിൽ മുട്ടുകുത്തി ഇരുന്നുകൊണ്ട് കയ്യിലെ റിങ്ങ് അവൾക്കു നേരെ നീട്ടി.
"കണ്ണാ പ്ലീസ്.. താഴെ നിന്നും എഴുന്നേറ്റൽക്ക്." അവൾ അപേക്ഷ പൂർവ്വം പറഞ്ഞു .
"ഞാൻ നിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയാണ് കണ്ടിരിക്കുന്നത്. അല്ലാതെ നിന്നെ എനിക്ക് മറ്റൊരുതരത്തിൽ കാണാൻ കഴിയില്ല കണ്ണാ."
അവൾ അവനെ നോക്കി ദയനീയമായി പറഞ്ഞു .
"അതൊക്കെ നിന്റെ തോന്നലാണ് തുമ്പി ...
എനിക്ക് നീ ഇല്ലാതെ പറ്റില്ല. എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് ."അത് പറഞ്ഞ കണ്ണൻ അവളെ കെട്ടിപ്പിടിച്ചു. പാർവണ ഒരു നിമിഷം പകച്ചുനിന്നു .
ഒരു കോൾ വന്നപ്പോൾ ഫോണുമായി പുറത്തേക്ക് ഇറങ്ങി വന്ന ശിവ കാണുന്നത് പാർവണയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന കണ്ണനെ ആണ്.
അത് കണ്ടതും ശിവയ്ക്ക് എന്തോ വല്ലാത്ത ദേഷ്യം തോന്നി .തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ശിവേ കണ്ടതും പാർവണയും ഒന്ന് ഞെട്ടിയിരുന്നു .
അവൾ വേഗം തന്നെ തന്നിൽ നിന്നും കണ്ണനെ തള്ളിമാറ്റി. അപ്പോഴേക്കും തന്നെ തറപ്പിച്ച് നോക്കിയിട്ട് ശിവ അവിടെ നിന്നും പോയിരുന്നു.
പാർവണ അടുത്ത നിമിഷംതന്നെ കൈനീട്ടി കണ്ണനെ അടിക്കാൻ ആയി ഉയർത്തി. പക്ഷേ എന്തോ അവൾക്ക് അതിന് കഴിഞ്ഞില്ല
ഉയർത്തിയ കൈകൾ പതിയെ താഴ്ത്തി.
" കണ്ണാ പ്ലീസ്... എനിക്ക് എനിക്ക് കഴിയില്ല. ഇനി എന്നെ നിർബന്ധിക്കരുത് "അതു പറഞ്ഞ് പാർവണ അവിടെ നിന്നും പോയി.
ശിവയുടെ അടുത്തേക്കാണ് അവൾ നേരെ പോയത്. പക്ഷേ അപ്പോഴേക്കും ശിവയും ദേവയും കാറിൽ കയറി പോയിരുന്നു. അവരുടെ കാർ പോകുന്നത് നോക്കി ദയനീയമായി നിൽക്കാൻ മാത്രമേ പാർവണക്കു കഴിഞ്ഞിരുന്നുള്ളൂ .
പിന്നീട് പാർവണ ഒരക്ഷരം പോലും കണ്ണനോട് സംസാരിച്ചില്ല. കണ്ണൻ പലതും അവളോട് സംസാരിക്കാനായി വന്നെങ്കിലും മനപ്പൂർവ്വം ഒഴിഞ്ഞുമാറി.
നിഷ ചേച്ചിയോട് യാത്ര പറഞ്ഞു അവൾ രേവതിയേയും കൂട്ടി ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചു.അർദ്ധരാത്രിയോടു കൂടി അവർ വീട്ടിലെത്തി .
പാർവണയുടെ പ്രതികരണം കണ്ണൻ പറഞ്ഞ് അറിഞ്ഞതിനാൽ അതെക്കുറിച്ച് രേവതി അവളോട് കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല .എങ്കിലും എന്തുകൊണ്ടും പാർവണയ്ക്ക് യോജിച്ച ഒരു ലൈഫ് പാർട്ണർ ആയിരിക്കും കണ്ണൻ എന്ന് രേവതിക്ക് ഉറപ്പുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കുറച്ചു വൈകിയാണെങ്കിലും പാർവണയെ കൊണ്ട് കണ്ണനോട് ഇഷ്ടമാണെന്ന് പറയിക്കണമെന്ന ആഗ്രഹം രേവതിയുടെ ഉള്ളിലും ഉണ്ടായിരുന്നു.
_____________________________________________
പിറ്റേദിവസം ഓഫീസിലേക്ക് പോകുവാനും ശിവയെ നേരിട്ട് കണ്ട് ഒന്നു സംസാരിക്കുവാനും പാർവണക്ക് അതിയായ ആഗ്രഹം തോന്നി .അതുകൊണ്ടുതന്നെ അവൾ രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ഓഫീസിലേക്ക് പോകാൻ റെഡിയായി .
അവളുടെ മനസ്സിൽ മുഴുവൻ ശിവ തന്നെ തെറ്റിദ്ധരിച്ചോ എന്ന ടെൻഷനായിരുന്നു. അതിന്റെ ഒപ്പം കണ്ണന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു കാര്യം പ്രതീക്ഷിക്കാത്ത കൊണ്ട് തന്നെ അവളും ആകെ സങ്കടപ്പെടുന്നു. ആ സങ്കട ഭാവം അവളുടെ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു .
ഓഫീസിൽ എത്തിയതും അവൾ ഒരു ഫയലുമായി ശിവയുടെ കാബിനിലേക്ക് നടന്നു.
" Sir may I come in" ഡോറിനരികിൽ നിന്നുകൊണ്ട് അവൾ ചോദിച്ചു .
" Yaa come in" ശിവ താൽപര്യമില്ലാത്ത രീതിയിൽ പറഞ്ഞു.
അവൾ കയ്യിലുള്ള ഫയൽ ശിവയ്ക്ക് മുൻപിൽ വെച്ചതും ശിവ ആ ഫയൽ ഒന്ന് ചെക്ക് ചെയ്തതിനു ശേഷം സൈൻ ചെയ്തു തിരിച്ചു പാർണയ്ക്ക് നൽകി.
" സാർ എനിക്കൊരു കാര്യം പറയാൻ..." അവൾ ചെറിയൊരു മടിയോടെ പറഞ്ഞു തുടങ്ങിയതും ശിവ അത് തടഞ്ഞു.
"അഭിമാ ഫുഡസിലേക്ക് അയക്കാനുള്ള മെയിൽ അയച്ചോ "ശിവ ചോദിച്ചു .
"ഇല്ല സാർ ഉടനെ അയക്കാം "
"ഉടനെയോ .ഇന്ന് രാവിലെ അയക്കേണ്ട മെയിലിൽ അല്ലേ അത്. ഇത്ര നേരായിട്ടും നീ അയച്ചില്ലേ .ഇതിനൊന്നും പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് ജോലിക്ക് വരുന്നത്. അല്ലെങ്കിലും ഇപ്പോ ജോലി ചെയ്യണം എന്നൊന്നും അല്ലല്ലോ. മനസ്സിൽ വേറെ പല ചിന്തകളും ആണല്ലോ. അല്ലെങ്കിലും നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വീട്ടുകാർ കയറൂരി വിട്ടിരിക്കുകയാണല്ലോ.തോന്നുന്ന പോലെ നടക്കാൻ...."
" സാർ പ്ലീസ് ...വെറുതെ വീട്ടുകാരെ പറയരുത് "
"പിന്നെ ഞാൻ ആരെ പറയണം .സ്ഥലകാല ബോധമില്ലാതെ ഓരോന്ന് ...ശിവ പാതി പറഞ്ഞ് നിർത്തി.
"ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ സാർ."
"നിർത്തടി ....നീ എങ്ങനെ വേണമെങ്കിലും നടന്നോ .എനിക്ക് അതുകൊണ്ട് ഒരു പ്രശ്നവുമില്ല .പക്ഷേ എന്റെ ഓഫീസിലെ ഒരു സ്റ്റാഫ് മാന്യമല്ലാത്ത രീതിയിൽ ആണ് പുറത്ത് പെരുമാറുന്നത് എങ്കിൽ അത് എനിക്ക് കണ്ടോണ്ട് നിൽക്കാൻ കഴിയില്ല .ഇനി ഒരു കാര്യം ഇങ്ങനെ നിന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ പിന്നെ ഈ ഓഫീസിൽ നീ ഉണ്ടാവില്ല. അതോർത്ത് വച്ചാൽ നിനക്ക് നല്ലത് ."ശിവ ദേഷ്യത്തോടെ അലറിയാണ് അത് പറഞ്ഞത്.
അതെല്ലാം കേട്ടതും പാർവണയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവൾ കരയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു എങ്കിലും അതെല്ലാം തെറ്റിച്ചുകൊണ്ട് കണ്ണീർ ധാരധാരയായി ഒഴുകിയിരുന്നു .
"നിന്റെ കള്ള കരച്ചിൽ കാണാൻ എനിക്ക് താല്പര്യമില്ല ."ശിവ അതുപറഞ്ഞ് ടേബിനു മുകളിലുള്ള ഫയൽ താഴേക്ക് എറിഞ്ഞു .
പാർവണ ഒരു നിമിഷം ഞെട്ടി എങ്കിലും അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി .
അവൻ ദേഷ്യപ്പെട്ടു എന്നതിനേക്കാളുപരി തന്നെ തെറ്റിദ്ധരിച്ചു എന്ന സങ്കടമായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് .
അവൾ വേഗം വാഷ് റൂമിലേക്ക് പോയി .ആരും കാണാതെ കുറെ നേരം കരഞ്ഞു. മനസ്സിലെ സങ്കടത്തിന് കുറച്ച് ആശ്വാസം തോന്നി എന്ന് കണ്ടതും അവൾ മുഖം എല്ലാം കഴിഞ്ഞു തിരിച്ചു തന്റെ ക്യാബിനിലേക്ക് വന്നു.
____________________________________________
"എടോ നമുക്ക് ഒന്ന് പുറത്തു പോകണം .
പിന്നെ പുതിയതായി കൺസഷൻ വർക്ക് നടക്കുന്ന ബിൽഡിങ്ങിന്റെ ഫയലും മറ്റും എടുത്തോളൂ" ദേവാ അതുപറഞ്ഞ് കാബിനിൽ നിന്നും പുറത്തേക്കിറങ്ങി. ഒപ്പം രേവതിയും.
ദേവ നേരെ പോയത് ശിവയുടെ ക്യാബിനിലേക്ക് ആയിരുന്നു .ചെയറിൽ തലവെച്ച് മുഖത്തിനു കുറുകെ കൈവെച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു അവൻ.
" ശിവ ..."ദേവാ അവന്റെ അരികിൽ വന്നു കൊണ്ടു വിളിച്ചു.
" എന്താടാ" അവൻ പെട്ടെന്ന് മുഖമുയർത്തി കൊണ്ട് ചോദിച്ചു.
" ഞാൻ കൺസ്ട്രക്ഷൻ വർക്ക് നടക്കുന്ന സ്ഥലം വരെ ഒന്ന് പോവുകയാ.ഉച്ചക്കെ തിരിച്ചു വരൂ"ദേവ അവനോട് പറഞ്ഞു.
" എനിക്കും ഒന്ന് പുറത്തു പോണം .എന്തോ ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റാത്ത പോലെ. ചിലപ്പോ ഞാൻ ഓഫീസിലേക്ക് ഇന്ന് വരില്ല ."അതു പറഞ്ഞ് ദേവക്കൊപ്പം ശിവയും എഴുന്നേറ്റു .
_____________________________________________
"പാർവണ തനിക്ക് ഒരു വിസിറ്റർ ഉണ്ട് "കൂടെ വർക്ക് ചെയ്യുന്ന റിസപ്ഷനിലെ കുട്ടി
പാർവണയെ വന്നു വിളിച്ചു .
"വിസിറ്ററോ എനിക്കോ "പാർവണ സംശയത്തോടെ ചോദിച്ചു .
"അതേ തനിക്കു തന്നെ ."
"ശരി ഞാനിപ്പോ വരാം ."അതുപറഞ്ഞ് പാർവണ കണ്ണുകൾ എല്ലാം നന്നായി തുടച്ചു ശേഷം താഴെ റിസപ്ഷൻ ഏരിയയിലേക്ക് നടന്നു .
അവിടെ ഇരിക്കുന്ന ആളെ കണ്ടതും പാർവണ
ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.
ഒപ്പം അവൾ കരയുന്നുണ്ടായിരുന്നു .
ദേവക്കോപ്പം റിസപ്ഷനിലേക്ക് വന്ന
ശിവ കാണുന്നത് ഒരു പയ്യനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന പാർവണയെയാണ് .അതുകൂടി കണ്ടതും അവന്റെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു. അവൻ ദേഷ്യത്തോടെ അവളുടെ ലേക്ക് നടന്നടുത്തു
( തുടരും )
🖤പ്രണയിനി 🖤