Aksharathalukal

പാർവതി ശിവദേവം - 37

Part -37
 
.'' ദേവാ നീ ഉറങ്ങിയോ "ശിവ ദേവയുടെ മുറിയിലേക്ക് വന്നു കൊണ്ട്  ചോദിച്ചു.
 
'' ഇല്ല ശിവ " ദേവ ബെഡിൽ നിന്നും എണീറ്റ് ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു.
 
 
" ഞാൻ ഇനി ഒരാഴ്ച്ച ഓഫീസിലേക്ക് വരുന്നില്ല. ഒന്ന് രണ്ട് യാത്രകൾ ഉണ്ട്" ശിവ ബെഡിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.
 
 
- "യാത്രയോ അതിന്  പുതിയ മീറ്റിങ്ങുകൾ ഒന്നും നമ്മൾ സെറ്റ് ചെയ്യ്തിട്ടില്ലല്ലോ "
 
 
" ഇത് ബിസിനസ് പർപ്പസ് ഒന്നും അല്ല ദേവ. പേർസണൽ ആണ് "
 
 
" പേർസണലോ ,എന്ത് പേർസണൽ"ദേവ സംശയത്തോടെ ചോദിച്ചു.
 
 
"അതൊക്കെ ഞാൻ തിരിച്ച് വന്നിട്ട് പറയാം. ഞാൻ നാളെ രാവിലെ ഇവിടെ നിന്നും ഇറങ്ങും. തിങ്കളാഴ്ച്ച രാവിലേയേ ഇനി തിരിച്ചു വരു"
 
 
" തിങ്കളാഴ്ച്ചയോ. ഇത്രയും ദിവസം ഇനി നീ എങ്ങോട്ടാ പോകുന്നേ ശിവ "
 
 
 
" ഞാൻ പറഞ്ഞില്ലേ എല്ലാം വന്നിട്ട് പറയാം എന്ന്. ഈ ഒരാഴ്ച്ച ഓഫീസിലെ കാര്യങ്ങൾ നീ ഒന്ന് ഒറ്റക്ക് മാനേജ് ചെയ്യെണ്ടി വരും.പിന്നെ രാമച്ഛൻ്റെ കാര്യങ്ങൾ നീ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം." അത് പറഞ്ഞ് ശിവ ദേവയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ റൂമിൽ നിന്നും പുറത്തേക്ക് പോയി.
 
 
എതെങ്കിലും അത്യാവശ്യ കാരണം ഇല്ലാതെ ശിവ ഇങ്ങനെ ബിസിനസ്സിൽ നിന്നും മാറി നിൽക്കില്ലാ എന്ന് ദേവക്കും അറിയാമായിരുന്നു. അത് കൊണ്ട് അവനോട് അതേപ്പറ്റി ദേവ പിന്നീട് ഒന്നും ചോദിച്ചതും ഇല്ല
 
 
_____________________________________________
 
 
റൂമിലേക്ക് വന്ന ശിവ തന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു പേപ്പറുമായി ബാൽക്കണിയിലേക്ക് നടന്നു.
 
 
 ബാൽക്കണിയിലെ കൗച്ചിലേക്ക് ഇരുന്നു കൊണ്ട് അവൻ ആ പേപ്പറിലെ പേരുകൾ ഒന്നുകൂടി വായിച്ചു .
 
🔥ചന്ദ്രശേഖർ ,കളരിക്കൽ ജോൺ,Dr അനുരാഗ്🔥
 
 
രാമച്ഛൻ എഴുതി തന്ന പേരുകൾ ആയിരുന്നു അത് .
 
 
"ഞാൻ വരുകയാണ് നിങ്ങളെ തേടി .
എന്നോട് ചെയ്തതിന് ഒരു അണുവിട വിടാതെ ഞാൻ പകരം ചോദിച്ചിരിക്കും. ഒറ്റയടിക്ക് ഞാൻ കൊല്ലില്ല .ഇഞ്ചിഞ്ചായി നിങ്ങളെ മൂന്നുപേരെയും ഞാൻ ഇല്ലാതാക്കിയിരിക്കും ."
ശിവ പകയോടെ പേപ്പറിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
 
 
ശേഷം   സിഗരറ്റ് കത്തിക്കുന്നതിനുവേണ്ടി ടേബിളിനു മുകളിൽ വച്ചിരിക്കുന്ന ലെയ്റ്റർ എടുത്ത് ആ പേപ്പർ കത്തിച്ചു .
 
 
നിമിഷനേരംകൊണ്ട്  ആ പേപ്പർ കത്തി  എരിഞ്ഞ് ചാരമായി മാറിയിരുന്നു .
 
 
_____________________________________________
 
പിറ്റേദിവസം ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ടാണ് കണ്ണൻ ഉറക്കം ഉണർന്നത് .
 
 
എൻ ഹൃദയം നിനക്കുവേണ്ടി മാത്രമാണ് മിടിച്ചുകൊണ്ടിരിക്കുന്നത്.
 
അകലങ്ങളിൽ അകന്നിരിക്കുമ്പോഴും
നിനക്ക് വേണ്ടി മാത്രമാണെൻമിഴികൾ നിറയുന്നതും മനസ് വെമ്പുന്നതും.🥰
 
ഒരു നാൾ ഞാൻ നിന്നിൽ അലിയും.അന്ന്
നിന്റെ പ്രണയം എനിക്കായ് നീ നൽകും
 
ആ നിമിഷം അത്രമേൽ ആർദ്രമായ്
ഞാൻ നിന്നെ പുൽകും.🤗
 
അത്രമേൽ ഗാഡമായ് നിന്നെ ഞാൻ ചുംബിക്കും.
 
എന്റെ മാത്രം സ്വന്തമായി ❣️
 
                                        
                                     
 
                                       എന്ന്
                                       നിൻ്റെ ആത്മസഖി
 
 
 
"ഇത് വലിയ ശല്യം ആയല്ലോ.താനാരാ..." കണ്ണൻ ദേഷ്യത്തോടെ മെസ്സേജ് 
അയച്ചു.
 
 
" ഞാൻ പറഞ്ഞില്ലേ baby. ബേബിക്ക് എന്നെ അറിയില്ല .എന്നെ ഇഷ്ടമാണ് എന്ന് പറയ് ആ നിമിഷം ഞാൻ ബേബിയുടെ മുന്നിൽ എത്തിയിരിക്കും ."
 
 
"ഇഷ്ടമോ നിന്നോടോ. നിനക്കെന്താ വട്ടാണോ. എനിക്ക് നിന്നെ ഇഷ്ടമല്ല .ഇനി ഈ കാര്യം പറഞ്ഞു എനിക്ക് മെസ്സേജ് അയച്ചാൽ എന്റെ തനിസ്വഭാവം നീയറിയും." കണ്ണൻ ദേഷ്യത്തോടെ ആ മെസ്സേജ് അയച്ചു ശേഷം ആ നമ്പർ ബ്ലോക്ക് ചെയ്തു.
 
 
അവൻ വേഗം ഓഫീസിലേക്ക് പോകാൻ  റെഡിയായി .
 
_____________________________________________
 
 
പിന്നീടുള്ള ഒരാഴ്ചക്കാലം പാർവണ ശിവയെ കണ്ടതേയില്ല. ശിവ എവിടെയാണ് എന്ന് ദേവയോട് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എന്തോ അതിന് തോന്നിയില്ല.
 
 
 പിന്നീട് എപ്പോഴോ രേവതി പറഞ്ഞ് അറിഞ്ഞു ശിവ ഏതോ ബിസിനസ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് എങ്ങോട്ടോ പോയിരിക്കുകയാണ് എന്ന് .
 
 
ഓരോ ദിവസം കഴിയും തോറും രേവതിയും ദേവയും തമ്മിലുള്ള അടുപ്പം കൂടിക്കൂടി വന്നു. പലവട്ടം ദേവയുടെ കാര്യം പാർവണയോട് തുറന്നുപറയണം എന്ന് രേവതിക്ക് ഉണ്ടായിരുന്നെങ്കിലും കണ്ണന് വേണ്ടി അവൾ വെയിറ്റ് ചെയ്തു .
 
 
 
അങ്ങനെ ശനിയാഴ്ച ദിവസം വന്നെത്തി. പാർവണയും രേവതിയും അന്ന് വൈകുന്നേരം അഞ്ചുവിന്റെ കല്യാണത്തിന് പോകാനായി റെഡിയായി. കണ്ണനൊപ്പമായിരുന്നു അവർ എറണാകുളത്തേക്ക് പോയിരുന്നത് .
 
 
കല്യാണത്തിന് ഒരാഴ്ച മുമ്പ് എത്താത്തതിൽ അഞ്ജുവിന് നല്ല പരിഭവം ഉണ്ടായിരുന്നു എങ്കിലും അതെല്ലാം കുറച്ചുനേരത്തേക്ക് മാത്രമായിരുന്നു .
 
 
അത്രയും ദൂരം യാത്ര ചെയ്ത ക്ഷീണവും മറ്റുമായി അന്നത്തെ ദിവസം വേഗം കടന്നു പോയി .
 
 
തിങ്കളാഴ്ചയാണ് അഞ്ചുവിന്റെ കല്യാണം. ഞായറാഴ്ച വൈകുന്നേരം പല ഫങ്ക്ഷന്സ് 
അഞ്ചുവിന്റെ വീട്ടിൽ ഉണ്ടായിരുന്നു .അതിന്റെ ക്ഷീണത്താൽ രേവതിയും പാർവണയും നേരത്തെ തന്നെ കിടന്നുറങ്ങി.
 
 
 രേവതി തലേദിവസം തന്നെ ദേവയോട് തിങ്കളാഴ്ച ലീവ് ആണ് എന്ന് വിളിച്ചു പറഞ്ഞിരുന്നു .
 
 
ശിവ ഓഫീസിൽ ഇല്ലാത്തതിനാൽ കാര്യങ്ങളെല്ലാം തന്നെ നോക്കിയിരുന്നത്  ശിവയുടെ PA ആയിരുന്നു. അവരെ വിളിച്ച് ലീവിന്റെ കാര്യം ചോദിച്ചെങ്കിലും അവർ 
ഓഫീസിൽ കുറേ വർക്കുണ്ട് എന്നതിന്റെ പേരിൽ ലീവ് നൽകിയില്ല .
 
 
അതിന്റെ ചെറിയൊരു ടെൻഷനും 
പാർവണക്കും ഉണ്ടായിരുന്നു .
 
 
അങ്ങനെ അഞ്ചുവിന്റെ കല്യാണ ദിവസം വന്നെത്തി .പാട്ടും, ഡാൻസും ആഘോഷവും ആയി വലിയ രീതിയിൽ തന്നെയായിരുന്നു കല്യാണം നടന്നിരുന്നത് .
 
 
രാവിലെ താലികെട്ടും സദ്യയും എല്ലാം കഴിഞ്ഞു പാർവണയും രേവതിയും തിരിച്ച് വീട്ടിലേക്ക് പോകാനായി നിന്നു .പക്ഷേ റിസപ്ഷനിൽ കൂടി പങ്കെടുത്തിട്ടുണ്ട് പോയാൽ മതി എന്ന് നിഷ ചേച്ചിയും കണ്ണന്റെ അമ്മയും നിർബന്ധിച്ചതിനാൽ അവർ 
റിസപ്ഷന് പോകാനായി തീരുമാനിച്ചു. അതിനുവേണ്ടി റെഡിയാവാൻ അവർ ഇരുവരും അഞ്ചുവിന്റെ വീട്ടിലേക്ക് തിരിച്ചു വന്നു.
 
_____________________________________________
 
 
 തിങ്കളാഴ്ച രാവിലെയാണ് ശിവ തിരിച്ചെത്തിയത് .എന്തിനാണ് പോയത് എന്നും എവിടേക്കാണ് പോയത് എന്നും ദേവ പലവട്ടം ചോദിച്ചെങ്കിലും അത് പിന്നെ പറയാം എന്നായിരുന്നു ശിവയുടെ മറുപടി .
 
 
യാത്രയുടെ ക്ഷീണത്താൽ ശിവ വന്നതും വേഗം കുളിച്ച് ഫ്രഷായി ബെഡിലേക്ക് കിടന്നു.
 
 
ഉച്ചക്ക് അമ്മ വന്നു വിളിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്.
 
 
"മോനേ ശിവാ ഇന്നാണ് അഞ്ചു മോളുടെ കല്യാണം "
 
 
"അഞ്ചുവോ,  ഏതു അഞ്ചു '" ശിവ മനസ്സിലാവാതെ ചോദിച്ചു.
 
 
" നീ മറന്നു ശിവാ... നിഷയുടെ മോൾ അഞ്ചു" 
 
 
"അതിനെന്താ അമ്മ "...ശിവ ബെഡിൽ കിടന്ന് കൊണ്ടുതന്നെ ചോദിച്ചു .
 
 
 
"അത് എന്താണെന്നോ. ഞാൻ കഴിഞ്ഞ ആഴ്ച തന്നെ പറഞ്ഞതല്ലേ അഞ്ചു മോളുടെ കല്യാണമാണ് അതിന് പോകണമെന്ന് ''
അമ്മ ഗൗരവത്തോടെയാണ് അത് പറഞ്ഞത് .
 
 
"ഞാൻ മറന്നു അമ്മ.  പിന്നെ ഇപ്പോ ഉച്ച ആയില്ലേ .കല്യാണമൊക്കെ കഴിഞ്ഞു കാണും. നമുക്ക് വേണമെങ്കിൽ ഒരു ഗിഫ്റ്റ് എന്തെങ്കിലും ഡ്രൈവറുടെ കൈയ്യിൽ കൊടുത്തു വിടാം" ശിവ താൽപര്യമില്ലാത്ത രീതിയിൽ പറഞ്ഞു കണ്ണടച്ച് വീണ്ടും കിടന്നു .
 
 
"അതൊന്നും പറ്റില്ല ശിവ. നിഷ നമുക്ക് ചെയ്ത് തന്ന ഉപകാരങ്ങൾ ഒന്നും
നീ മറക്കരുത്. വേഗം എഴുന്നേറ്റ് കുളിച്ചു ഫ്രഷ് ആവാൻ നോക്ക്. വൈകുന്നേരം നാലുമണിക്കാണ് റിസപ്ഷൻ. നീയും ദേവയും കൂടി പോയാൽ മതി .എനിക്ക് ഇവിടെ രാമച്ഛനെ തനിച്ചാക്കി വരാൻ ഒരു സമാധാനം ഇല്ല. ഞാൻ ദേവയോട് പറഞ്ഞിട്ടുണ്ട് നീയും വേഗം റെഡിയാവ്."
 
 
" എനിക്കാ വയ്യാ അമ്മ ...ഈ കഴിഞ്ഞ ഒരാഴ്ച ആകെ അലച്ചിൽ ആയിരുന്നു .അതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല .കുറച്ചുനേരം കൂടി കിടക്കട്ടെ ഞാൻ"...ശിവ തലവഴി പുതപ്പിട്ടു കൊണ്ട് പറഞ്ഞു .
 
 
"ഇതൊക്കെ നിന്റെ അടവാണ് എന്ന് എനിക്ക് അറിയാം shiva. ഇതിലും വലിയ മീറ്റിങ്ങുകളിലും മറ്റും പങ്കെടുത്ത് പിറ്റേദിവസം തന്നെ ഓഫീസിലേക്ക് പോകുന്ന ആളല്ലേ നീ. നിനക്ക് പോകാൻ താൽപര്യം ഇല്ല. അതിനാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നത് "അമ്മ ദേഷ്യത്തോടെ പറഞ്ഞു അവന്റെ മേലെ പുതപ്പ് വലിച്ചെടുത്തു.
 
 
" പ്ലീസ് അമ്മ ....."അവൻ ദയനീയമായി വിളിച്ചു.
 
 
" ഒരു പ്ലീസും ഇല്ല. വേഗം പോയി റെഡിയാവാൻ നോക്ക് "അമ്മ തറപ്പിച്ചു പറഞ്ഞു കൊണ്ട് 
റൂമിനു പുറത്തേക്ക് ഇറങ്ങി.
 
 
 ശിവ കുറച്ചുനേരം അങ്ങിനെ തന്നെ കിടന്നു എങ്കിലും പിന്നീട് എഴുന്നേറ്റ് കുളിച്ചു ഫ്രഷ് ആയി ഫങ്ങ്ഷനു പോകാനായി റെഡിയായി വന്നു .
 
 
താഴെ അവനെ കാത്ത് ദേവാ ഇരിക്കുന്നുണ്ടായിരുന്നു .
 
എറണാകുളത്തേക്ക് കുറച്ചുദൂരം കുടുതൽ ഉള്ളതിനാൽ അവർ ഉച്ചയ്ക്കു തന്നെ ഇറങ്ങി. 
 
 
_____________________________________________  
 
 
വൈകുന്നേരത്തോടു കൂടി പാർവണയും രേവതിയും റെഡിയായി.
'
 
ഒരു പീച്ച് കളർ സാരിയാണ് രേവതിയുടെ വേഷം. അതിന് മാച്ചായ കമ്മലും മാലയും വളയും, മുടി എല്ലാംകൂടി ഫ്രണ്ടിലേക്ക് ഇട്ടിരിക്കുകയാണ്. 
 
അധികം മേക്കപ്പ് ഒന്നും ഇല്ലെങ്കിലും അവളെ കാണാൻ സുന്ദരിയായിരുന്നു .
 
 
പാർവണയും രേവതിയും റെഡിയായി  ഓഡിറ്റോറിയത്തിലേക്ക് ആണ് വന്നത് .
 
 
"തുമ്പീ.... എനിക്ക് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട്. ഒന്ന് വന്നേ ."കണ്ണൻ പാർവണയെ വിളിച്ചുകൊണ്ട് പറഞ്ഞു .അത് കണ്ട് രേവതി കണ്ണുകൊണ്ട് കണ്ണനെ കളിയാക്കി.കണ്ണൻ തിരിച്ച് ഒരു നല്ല ചിരി ചിരിച്ചു കൊടുത്തു .
 
 
 
കണ്ണൻ പാർവണയുടെ കയ്യും പിടിച്ച് ഹാളിന് പുറത്തേക്ക് ഇറങ്ങി .
 
 
"എന്താ കണ്ണാ ...എന്താ കാര്യം..." പാർവണ 
കണ്ണനോട് ചോദിച്ചു .
 
 
 
"തുമ്പി എനിക്ക് നിന്നോട് ..
അത് പിന്നെ ...എനിക്ക് നിന്നെ" കണ്ണൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് എങ്കിലും വാക്കുകൾ പുറത്തേക്ക് വരുന്നില്ല.
 
 
 പെട്ടെന്ന് പോക്കറ്റിൽ കിടക്കുന്ന അവന്റെ ഫോൺ റിങ് ചെയ്തതും അവൻ ഒന്ന് ഞെട്ടി .
 
 
"വൺ മിനിറ്റ് ".ഓഫീസിൽ നിന്നും ഉള്ള കോൾ ആയതിനാൽ അത് പറഞ്ഞ് കണ്ണ് അവിടെനിന്നും കുറച്ച് മാറി നിന്നു .
 
 
പാർവണ ഇരുകൈകളും കെട്ടി 
കണ്ണനെ തന്നെ നോക്കി നിന്നു .
 
 
_____________________________________________
 
 
 
  ശിവയും ദേവയും വൈകുന്നേരത്തോടു കൂടി തന്നെ  പാർട്ടി നടക്കുന്ന ഹാളിൽ എത്തി .കാർ പാർക്ക് ചെയ്യാനായി പാർക്കിങ്ങ് എരിയയിലേക്ക് തിരിയുമ്പോഴാണ് പാർവണയെ ദേവ കണ്ടത് .
  
 
"അത് പാർവണ അല്ലേ "ദേവ ഹളിനു മുന്നിൽ നിൽക്കുന്ന പാർവണയെ നോക്കി പറഞ്ഞതും ശിവ പെട്ടെന്ന് അവിടേക്ക് നോക്കി.
 
 
"ഇവളെന്താ ഇവിടെ" ശിവ സംശയത്തോടെ ചോദിച്ചു .
 
 
"അറിയില്ല .ദേവു ആരുടെയോ കല്യാണം ഉണ്ട് എന്നു പറഞ്ഞിരുന്നു .അത് ഇതായിരുന്നു അല്ലേ ."ദേവ എന്തോ ഓർത്ത പോലെ പറഞ്ഞു .
 
 
"പക്ഷേ ഇവൾ രാവിലെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു പനിയാണ് എന്നും ഇന്ന് വരാൻ പറ്റില്ല എന്നും ആണല്ലോ ."ശിവ സംശയത്തോടെ ചോദിച്ചു.
 
 
" പാർവണ അങ്ങനെ പറഞ്ഞോ 
അതെന്താ ആവോ "ദേവയും സംശയത്തോടെ 
പറഞ്ഞു.
 
 
"നീ എന്തായാലും ഈ കാർ  പാർക്കിങ്ങിലേക്ക് നിർത്ത് .ഞാൻ ഇപ്പൊ വരാം ."അത് പറഞ്ഞ്   ശിവ കാറിൽ നിന്നും ഇറങ്ങി .
 
 
റോസ് കളർ സിമ്പിൾ ഡിസൈൻ സാരിയായിരുന്നു പാർവണയുടെ വേഷം.
രേവതിയുടെ സാരിയുടെ അതേ മോഡൽ തന്നെ ആയിരുന്നു അവളുടെയും. അതിന് മാച്ചായ ഓർണമെൻസും ആയിരുന്നു അവൾ ഇട്ടിരുന്നത്.
 
 
 തന്റെ സാരിയും വളയും മാലയും ഒക്കെ ഒന്ന് ശരിയാക്കി കൊണ്ട് കണ്ണനെ വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു പാർവണ.
 
 
" ഇവൻ ആരോടാ ഇങ്ങനെ സംസാരിക്കുന്നെ. മനുഷ്യനിവിടെ പോസ്റ്റ് ആയി നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി ."പാർവണ കുറച്ച് അപ്പുറത്തായി നിൽക്കുന്ന കണ്ണനെ നോക്കി കൊണ്ട് സ്വയം പറഞ്ഞു.
 
 
അതേസമയം തന്നെ അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു 
 
 
ഡിസ്പ്ലെ നേക്കിയപ്പോൾ നമ്പർ മാത്രമാണ് .
അവൾ കോൾ അറ്റൻഡ് ചെയ്തു .
 
 
"ഹലോ ..."
 
 
"നീയെന്താ ഇന്ന് ഓഫീസിൽ വരാഞ്ഞേ" കുറച്ചുകാലത്തിനുശേഷം ശിവയുടെ ശബ്ദം കേട്ടതും അവൾ ആകെ അന്താളിച്ചു നിന്നു.
 ഒപ്പം മനസ്സിൽ എന്തോ ഒരു സന്തോഷം നിറയുന്നതും അവൾ അറിഞ്ഞിരുന്നു.
 
 
" ഞാൻ പറയുന്നത് നിനക്ക് കേൾക്കാൻ ഇല്ലേ".  ശിവ വീണ്ടും ചോദിച്ചു.
 
 
" കേൾക്കുന്നുണ്ട് "....
 
 
"എന്നാൽ പറയൂ .എന്താ ഇന്ന് ഓഫീസിൽ വരാഞ്ഞത്" ശിവ അത് സൗമ്യമായി ആണ് ചോദിച്ചത് .
 
 
"ഞാൻ ...ഞാൻ ഒരു കല്യാ" പാർവണ അതു പറയാൻ നിന്നതും രാവിലെ ശിവയുടെ പിഎ യെ വിളിച്ച് പനിയാണ് എന്നു പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത് .
 
 
"സാർ ഇന്ന്... എ...എനിക്ക് പ...പനിയായിരുന്നു അതാ ഞാ... ഞാൻ ..അതാ ഞാൻ ഓഫീസിൽ വ...വരാഞ്ഞേ "പാർവണ വിറയാർന്ന ശബ്ദത്തോടെ വയ്യാത്ത പോലെ പറഞ്ഞു .
 
 
"എന്നിട്ട് പനി മാറിയോ "...ശിവ മറുചോദ്യം ചോദിച്ചു.
 
 
" കുറച്ച് കുറവുണ്ട് ...സാർ "അവൾ വീണ്ടും വയ്യാത്ത പോലെ പറഞ്ഞു.
 
 
" അവിടെ എന്താ ആകെ ഒരു ബഹളം .നീ എവിടെയാ നിൽക്കുന്നേ"
ശിവ ചോദിച്ചു .
 
 
"അത് ...അത് പിന്നെ അത്... ഞാനിവിടെ ഹോസ്പിറ്റലിൽ വന്നിരിക്കുകയാ... അതാ..." 
പാർവണ വായിൽ വന്ന കള്ളം വിളിച്ചുപറഞ്ഞു.
 
 
 
" Ok take rest" അതു പറഞ്ഞു ശിവ കോൾ കട്ട് ചെയ്തു.
 
 
"എന്റെ  മഹാദേവ... തൽക്കാലം രക്ഷപ്പെട്ടു "
അവൾ നെഞ്ചിൽ കൈവെച്ചു കൊണ്ട് തിരിഞ്ഞതും ആരെയോ ചെന്ന് തട്ടി നിന്നതും ഒപ്പമായിരുന്നു .
 
 
"തനിക്ക് എന്താടോ കണ്ണു കണ്ടോട്ടെ" അവൾ തലയുയർത്തി മുന്നിൽ നിൽക്കുന്ന ആളെ നോക്കിയതും ഞെട്ടി തരിച്ചു നിന്നു .
 
 
" ശി...ശി...ശിവ ...ശിവ സാർ "അവൾ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു .
 
 
"ശി...ശി... ശിവയല്ല. ശിവ "
ഇരുകൈകളും  കെട്ടി പാർവണയെ നോക്കിക്കൊണ്ട് ശിവ പറഞ്ഞു.
 
 
"ഇതാണോ നിന്റെ ഹോസ്പിറ്റൽ ."ശിവ അവളെയും ഓഡിറ്റോറിയത്തിലേക്കും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു .
 
 
"അത് ..അത്.. സോറി സാർ ഞാൻ എനിക്ക് ലീവ് തരില്ല എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ കള്ളം പറഞ്ഞത് .എനിക്ക് അത്രയും വേണ്ടപ്പെട്ട ഒരാളുടെ കല്യാണം ആയിരുന്നു. അതാ ഞാൻ അങ്ങനെ പറഞ്ഞത്." പാർവണ തലകുനിച്ചു കൊണ്ട് പറഞ്ഞു .
 
 
"ഹായ് പാർവണ "മറ്റൊരു ശബ്ദം കേട്ടതും അവൾ തല ഉയർത്തി നോക്കി. ദേവയായിരുന്നു അത് .
 
 
 "സാറെന്താ ഇവിടെ" അവൾ  അതിശയത്തോടെ ചോദിച്ചു .
 
 
" അതെന്താ എനിക്ക് കല്യാണത്തിന് വന്നുകൂടെ. ഇത് ഞങ്ങളുടെ വേണ്ടപ്പെട്ട ഒരാളുടെ കല്യാണമാണ്  "ദേവ ചിരിയോടെ പറഞ്ഞു.
 
 
" തുമ്പി ..."ഹാളിൽ നിന്നും ഇറങ്ങിവന്ന രേവതി പാർവണയെ ഉറക്കെ വിളിച്ചു .
 
അപ്പോഴാണ് തൊട്ടരികിൽ നിൽക്കുന്ന ശിവയേയും ദേവയേയും അവൾ കണ്ടത്.
 
 
 പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത ഇടത്ത് ദേവയെ കണ്ടതും അവളുടെ കണ്ണുകളും വിടർന്നിരുന്നു .
 
 
"ദേവേട്ടൻ"... അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. ശേഷം യാന്ത്രികമായി അവളുടെ കാലുകൾ അവന്റെ അരിലേക്ക് ചലിച്ചിരുന്നു
 
 
 
 (തുടരും)
 
 
🖤പ്രണയിനി 🖤

പാർവതി ശിവദേവം - 38

പാർവതി ശിവദേവം - 38

4.6
4671

Part -38   തുമ്പി ..."ഹാളിൽ നിന്നും ഇറങ്ങിവന്ന രേവതി പാർവണയെ ഉറക്കെ വിളിച്ചു .   അപ്പോഴാണ് തൊട്ടരികിൽ നിൽക്കുന്ന ശിവയേയും ദേവയേയും അവൾ കണ്ടത്.      പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത ഇടത്ത് ദേവയെ കണ്ടതും അവളുടെ കണ്ണുകളും വിടർന്നിരുന്നു .     "ദേവേട്ടൻ"... അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. ശേഷം യാന്ത്രികമായി അവളുടെ കാലുകൾ അവന്റെ അരിലേക്ക് ചലിച്ചിരുന്നു     "ഇതാര് ശിവയും ദേവയോ" മുറ്റത്തേക്ക് ഇറങ്ങിവന്ന നിഷ ചേച്ചി ദേവയേയും ശിവയും കണ്ടു അവരുടെ അരികിലേക്ക് നടന്നു വന്നു.      അവർ ഇരുവരും നിഷ ചേച്ചി നോക്കി ഒന്ന് പുഞ്ചി