Aksharathalukal

ശിവരുദ്രം part 11

ഓഫീസിൽ എന്തോ വീഴുന്ന ഒച്ച കേട്ടാണ് സെക്യൂരിറ്റി ഓടിയെത്തുമ്പോൾ ഭ്രാന്തമായി അലറിക്കൊണ്ട് എല്ലാം തല്ലി തകർക്കുന്ന അജുനെ ആണ്‌.....
 
അയാൾ പെട്ടെന്ന് ഫോൺ എടുത്തു ജയൻ സർ എന്ന no ലേക്ക് വിളിച്ചു......
 
അയാൾ വന്നു നോക്കുമ്പോൾ എല്ലാം നഷ്ട്ടപെട്ടവനെ പോലെ നിൽക്കുന്ന തന്റെ മകനെയാണ്.......
 
അത് അയാളിൽ ഒരേ സമയം ദേഷ്യവും അതിലുപരി തന്റെ മകന്റെ അവസ്ഥ ഓർത്തു സഹതാപവും തോന്നി.....
 
അവനെ ഒരു വിധം അനുനയിപ്പിച്ചു അയാൾ തന്നോടൊപ്പം കൂട്ടി പൊന്നു......
 
എന്നാൽ അയാളുടെ മനം നിറയെ ശിവയെയും കുടുംബത്തേയും വേരോടെ പിഴിതെറിയാനുള്ള ദേഷ്യം അയാളെ ആളി കത്തിച്ചു.....
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
എത്രയോ വട്ടം വിളിച്ചിട്ടും ആമിയിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാത്തത്തിൽ രുദ്രൽ  വേദന നിറച്ചു......
 
ഫോൺൽ നന്ദുന്റെ വിവാഹത്തിന്റെ അന്നെടുത്ത ആമിയിടെ ഫോട്ടോ നോക്കി ഇരിക്കുമ്പോൾ ആണ്‌
" jayan uncle calling "
 
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
അന്ന് മുഴുവനും ശിവ ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടി
 
ആരു ചെന്നു വിളിച്ചിട്ടും അവൾ റൂം തുറന്നില്ല......
 
അവളുടെ മനസ്സ് മുഴുവനും അജുന്റെ വാക്കുകൾ അലയടിക്കുകയായിരുന്നു....
 
ശിവ പിന്നീട് അജുനെ കാണുവാനുള്ള അവസരങ്ങൾ എല്ലാം മനഃപൂർവം ഒഴിവാക്കി....
 
ശിവ തന്നെ മനപ്പൂർവം ഒഴിവാക്കുകയാണെന്ന് മനസിലാക്കിയ അജുവിൽ അതു ദേഷ്യത്തെ ആളി കത്തിച്ചു......
 
 
പിന്നീടാങ്ങോട്ട് ബിസിനസിൽ പരാജയങ്ങൾ മാത്രമായിരുന്നു ശിവയുടെ കുടുംബം നേരിട്ടത്....
 
ജയൻ സമ്മർദ്ധമായി തന്നെ പിന്നിൽ നിന്നും കളിച്ചു....
 
പാട്ണർ മാരെല്ലാം അവരുടെ ഓഹരി വാങ്ങി ഒഴിവായി.....
 
മാധവൻ ( ശിവയുടെ അച്ഛൻ ) എല്ലാം നഷ്ട്ടപെട്ടവനെ പോലെ തളർന്നിരുന്നു......
 
അജുവിന്റെ കാൾ ആണ്‌ ശിവയെ ഓർമയിൽ നിന്നും ഉണർത്തിയത്....
 
തെല്ലൊരു ഉൾ ഭയത്താൽ അവൾ ഫോൺ കാതോരം ചേർത്തു......
 
ശിവ...... തുടങ്ങിയട്ടെ ഉള്ളൂ ഞാൻ.... നിന്റെ അച്ഛനും ഏട്ടന്മാരും ഓടി തളർന്നത് നീ കണ്ടില്ലേ..... നിന്റെ ഒരു വാക്കിൽ തീരാവുന്നതേ ഉള്ളൂ ഇ പ്രശ്നങ്ങൾ.....
 
എന്തു പറയുന്നു ശിവ..... ആലോചിക്കു..... നിന്റെ തീരുമാനം പോലിരിക്കും മുന്നോട്ടുള്ള നിന്റെ അച്ഛന്റെ ഭാവി......
 
അതുംപറഞ്ഞു ഫോൺ കട്ടായി....
 
ഒഴുകി വന്ന കണ്ണുനീരിനെ വാശിയോടെ തുടച്ചു മാറ്റി......
 
ഇനിയും ഞാൻ കാരണം എന്റെ അച്ഛൻ തോൽക്കാൻ പാടില്ല....
 
മനസ്സിൽ ഉറച്ച തീരുമാനവുമായി അവൾ മാധവന്റെ അടുത്തേക്ക് നടന്നു....
 
കസേരയിൽ കണ്ണും അടച്ചു ഇരിക്കുന്ന അച്ഛനരികിലായി മുട്ട് കുത്തി ശിവ ഇരുന്നു...
 
അച്ഛാ.......
 
അവളുടെ വിളികേൾക്കേ അയാൾ മിഴികൾ തുറന്നു....
 
ആ കണ്ണുകൾ കരഞ്ഞു കലങ്ങി ഇരുന്നു.....
 
അച്ഛാ ഇ വിവാഹത്തിന് എനിക്ക് സമ്മതം ആണ്.....
 
ആ വാക്കുകൾ കേൾക്കെ അയാൾ കസേര യിൽ നിന്നും ചാടി എണിറ്റു..
 
എന്തിനാ മോളെ നീ ഇഷ്ട്ടം ഇല്ലാത്ത ബന്ധത്തിന് തല കുനിക്കുന്നത്.....????
 
അച്ഛനെ ഇനിയും ഇങ്ങനെ കാണുവാൻ എനിക്ക് കഴിയില്ല.... എല്ലാം ഞാൻ കാരണമാ.....
 
അവൾ അച്ഛന്റെ നെഞ്ചിൽ വീണു എങ്ങലടിച്ചു കരഞ്ഞു.....
 
തന്റെ മകളുടെ വേദന അയാളിലും ഒരു നോവായി.....
 
മാധവേട്ട...........??????
 
അയാൾ മായയുടെ വിളി കേട്ട ഭാഗത്തേക്ക്‌ നോക്കി..
 
നമ്മുക്ക് ഒന്നും വേണ്ട.... ഉള്ളതെല്ലാം വിറ്റു പെറുക്കി കടങ്ങൾ എല്ലാം വീട്ടാം..
 
നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.....
 
പോകാം അതിനു മുന്ന് എനിക്ക് അവനെ ഒന്ന് കാണണം.
 
 
ആ ജയനെ.....
 
അയാൾ കാറ്റു പോലെ പുറത്തേക്ക് പോയി വണ്ടിയും എടുത്തു.....
 
ഇത്ര തടയാൻ നോക്കി ഇട്ടും അയാൾ നിന്നില്ല....
 
ശിവ മോളെ നീ ഒന്ന് പോയി നോക്ക്.....
 
അവൾ ഫോൺ എടുത്ത് വല്ലേട്ടനെ വിളിച്ചു വിവരം പറഞ്ഞു..... വണ്ടി എടുത്തു അവൾ നേരെ അജുവിന്റെ വീട്ടിലേക്ക് പോയി....
 
അജുവിന്റെ വീടിനു മുന്നിലായി നിർത്തി ഇട്ടിരിക്കുന്ന അച്ഛന്റെ കാർ കണ്ടു അച്ഛൻ അവിടെ ഉണ്ടെന്ന് ഉറപ്പിച്ചു വണ്ടി നിർത്തി അകത്തേക്ക് നടന്നു....
 
കണ്മുന്നിൽ കണ്ട കാഴച്ച അവളെ രൗദ്ര ഭാവത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.....
 
തന്റെ അച്ഛനെ ആരോ ഷർട്ടിൽ കുത്തി പിടിച്ചിരിക്കുന്നു.....
 
അവൾ ഓടി.....
 
അപ്പോളേക്കും മാധവനെ അയാൾ തള്ളി പുറത്തേക്ക് എറിഞ്ഞു.....
 
മാധവൻ ശിവയുടെ കാലിൻ ആരുകിലായി തെറിച്ചു വീണു....
 
അവൾ ഓടിച്ചെന്നു അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു.....
 
എന്നാൽ മുന്നിൽ നിൽക്കുന്നവനെ കണ്ടു അവളുടെ ചുണ്ടുകൾ മദ്രിച്ചു "രുദ്ര് "
 
 
രുദ്രനു അവന്റെ കണ്ണുകളെ വിസ്വാസിക്കനായില്ല.....
 
ആമി.... തന്റെ പ്രാണനായവൾ....
 
അവളുടെ അച്ഛനെ ആണോ താൻ......
 
അവൻ തളർന്നു ഇരുന്നു പോയി......
 
അവളുടെ നോട്ടത്തിൽ സർവ്വതും ചുട്ടു ചാമ്പലാക്കാനുള്ള തീ എരിയുന്നുണ്ടായിരുന്നു....
 
ശിവ മാധവനെ താങ്ങി എടുത്തു നടന്നു..... അയാൾ അപ്പോളേക്കും വേവെച്ചു പോയിരുന്നു.....
 
കാറിൽ കോ ഡ്രൈവിങ് സീറ്റിൽ ഇരുത്തി ശിവ വണ്ടി മുന്നോട്ടു എടുത്തു.....
 
മാധവനിൽ അസ്സഹാനീയമായ നെഞ്ച് വേദന അനുഭവ പെട്ടതിനാൽ ശിവ അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി.....
 
മാധവനെ icu ക്കു മാറ്റി.....
 
Icu നു മുന്നിൽ അക്ഷമയായി അവൾ നിന്നു......
 
എല്ലാവരോടും ഉള്ള പക അവളിൽ ആളി കത്തി....
 
തന്റെ മുന്നിലൂടെ ചോരയിൽ കുളിച്ചു വരുന്ന സ്റ്റെക്ചർ കണ്ടു ശിവ അലമുറ ഇട്ടു കരഞ്ഞു....
 
"വല്യേട്ട "
 
Icu ന്റെ ഡോർ തുറന്നു (ശിവ ജിത്ത് - വല്ലേട്ടൻ )
ജിത്തൂനെ അകത്തേക്ക് കയറ്റിയ നിമിഷം മറ്റൊരു ഡോക്ടർ പുറത്തേക്ക് വന്നു....
 
ശിവ അയാൾക്കരികിലേക്ക് ചെന്നു.....
Dr..... അച്ഛൻ.... അച്ഛന് എങ്ങനെ ഉണ്ട്......
 
Sry.... ഞങ്ങൾ മാസ്‌സിമം try ചെയിതു but രക്ഷിക്കാൻ ആയില്ല.....
 
കേട്ട വാക്കുകളെ വിസ്വാസിക്കാനാവാത്ത അവൾ തറഞ്ഞു നിന്നു.....
 
ഒരു വശത്തു പ്രാണൻ നഷ്ട്ടപെട്ട അച്ഛൻ മറുവശത്തു പ്രണാനുവേണ്ടി മല്ലിടുന്ന സഹോദരൻ.......
 
 
എല്ലാ തിരക്കിനിടയിലും കഷ്ട്ട പെട്ടു എഴുതുന്നതാണ്.... കമന്റ്‌ ഇടുന്നില്ല..... റെയിറ്റിങ് എങ്കിലും തന്നൂടെ..... റേറ്റിംഗ് കുറച്ചു കമന്റും ഇല്ലാതായപ്പോൾ എനിക്കു ആകെ ചങ്കടായി.... പിന്നെ ഒന്നും എഴുതാൻ കിട്ടുന്നില്ല.... ഇത് എങ്ങനെ ഒക്കെയോ തട്ടി കുട്ടിയതാ.... നന്നായോ എന്നറിയില്ല.... ഇ part നു എന്തായാലും കമന്റ്‌ must ആണേ..... ഇ part ഞാൻ ഒട്ടും ചിന്തിക്കാതെ എഴുതിയതാ അതുകൊണ്ട് ആണ്‌ നന്നായോ എന്നറിയാൻ കമന്റ്‌ ആക്കാൻ പറഞ്ഞത്.....
 
 
 

ശിവരുദ്രം part 12

ശിവരുദ്രം part 12

4.9
2663

ജിത്തിന്റെ അപകടവും മാധവന്റെ മരണവും ആ കുടുംബത്തെ ആകെ തകർത്തു... കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് നോക്കി കാണുവാനേ ശിവക്ക് കഴിഞ്ഞുള്ളു....     ആമിയെ പെട്ടെന്ന് കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു രുദ്ര്....   അവനു ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി....   എന്നാൽ ശിവയെ കണ്ടപ്പോൾ ഉള്ള രുദ്ര് ന്റെ ഭവമാറ്റം ആധിയിൽ സംശയം ഉളവാക്കി...   അവൾ രുദ്ര് ന്റെ അടുത്തേക്ക് ചെന്നു....   കിച്ചേട്ടാ...... അവൾ അവനെ വിളിച്ചു....   മ്മ്   എനിക്ക് ഒന്നും അറിയില്ല ആദി....   ഇവിടെ എന്താ നടക്കുന്നെ....   ആരാ അവരൊക്കെ?????   അവന്റെ സംശയത്തിനുള്ള മറുപടി ആയി  തൊട്ട് മുന്ന്