ആദിത്യ
part 7
"താൻ ആള് കൊള്ളാമല്ലോ"
"വച്ചിട്ട് പോടാ, ഇഡിയറ്റ് " അവളൊരു അമർഷത്തോടെ ഫോൺ കട്ട് ചെയ്തു.
അർജുൻ എന്താണ് സംഭവിച്ചതെന്നറിയാതെ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ദേഷ്യത്തോടെ അവനെ നോക്കി ദഹിപ്പിച്ചു
💮🌸💮🌸💮🌸💮🌸💮🌸💮🌸💮🌸💮🌸💮🌸
" അർജുൻ, താൻ പറഞ്ഞത് ശരിയാണ് എന്ന് എനിക്കിപ്പോൾ തോന്നുന്നു"
" എന്താ നീ ഉദ്ദേശിച്ചത്"
" ഞാൻ ഇവിടെ വന്നതും ചാർജ് എടുത്തുതും നമുക്കും നമ്മുടെ സ്റ്റേഷനിലെ പോലീസ് ഓഫീസേഴ്സിനും മാത്രമറിയാവുന്ന കാര്യമാണ്. കൂട്ടത്തിലുള്ളർ തന്നയാണ് ഒറ്റുന്നത് "
"ഞാനും അവരെ കുടുക്കാൻ പദ്ധതികൾ മെനയുമ്പോൾ അതിലൊന്നും പെടാതെ അവർ വിദഗ്ധമായി രക്ഷപ്പെട്ടപ്പോൾ തന്നെ എനിക്ക തോന്നിയതാ അതാ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിനക്ക് മാത്രം ഞാൻ അയച്ചത്"
അവർ ആ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി. അവരെ ചോദ്യം ചെയ്ത ശേഷം അവർ അവൾ പഠിച്ചിരുന്ന കോളേജിലും താമസിച്ചിരുന്ന ഹോസ്റ്റലിലും അവളെക്കുറിച്ചു അന്വേഷിച്ചു. അവളുടെ റൂംമേറ്റിസിനെ ഒരോരുത്തരെ ആയി ആദിത്യ ചോദ്യം ചെയ്തു, എന്നാൽ അവരുടെ അടുത്തുനിന്നും വേണ്ടപ്പെട്ട ഒന്നും ലഭിച്ചില്ല.
"ഇനി എന്താടോ പ്ലാൻ "അർജുൻ ആദിത്യയോട് ചോദിച്ചു.
"അവർ ഇവിടെ തന്നെയുണ്ട്, ആ കുട്ടിയുടെ മരണത്തിനു അവർ തന്നെയാണ് കാരണം, അന്നത്തെ ചെക്കിങ്ങും മറ്റുമായി അവർക്ക് ഒരിക്കലും ഈ സിറ്റി വിട്ടു പോകാൻ സാധിച്ചിട്ടുണ്ടാവില്ല. ചെക്കിംഗ് ഊർജിതപ്പെടുത്തുകയാണ് വേണ്ടത്"
അവൻ അവൾക്ക് മറുപടി നൽകിയില്ല. അവൾ തുടർന്നു
" ഞാൻ സിറ്റീ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട് സർ, ഫുൾടൈം ചെക്കിംഗ് തുടരും എന്ന് ഉറപ്പു തന്നിട്ടുണ്ട്"
" അല്ല, ചോദിക്കാൻ മറന്നു. തനിക്ക് താമസിക്കാനുള്ള അറേഞ്ച് മെന്റ് ഒക്കെ"
" സർ അതിന് ഞാൻ എന്റെ വീട്ടിൽ താമസിച്ചു കൊള്ളാം സ്റ്റേഷനിൽ നിന്നും ഒരു മണിക്കൂറത്തെ യാത്ര അല്ലേ ഉള്ളൂ"
"ok"
അവരുടെ വരവ് കാത്തെന്നോണം വഴിയിൽ ഒരു ബ്ലേക് വാൻ നിർത്തിവച്ചിട്ടുണ്ടായിരുന്നു. അവരെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു കൊണ്ട് വാനിൽ നിന്നും ഒരാൾ പുറത്തേക്കിറങ്ങി.
(തുടരും)
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ലെങ്ത് കുറവായിപ്പോയെന്ന് അറിയാം സോറിട്ടോ. ഇനി ഞാനും ഈ തെറ്റ് ആവർത്തിക്കില്ല, പ്രോമിസ്.
mubishana