Aksharathalukal

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 4

പാർട്ട്‌ 4
 

അയോ ഓടി വായോ എന്നെ തല്ലി കൊല്ലുന്നേ.. ആരേലും രക്ഷിക്കോ..

ഗാന്ധു : ഡി കാമു.. എന്താടി ഇതു.. എന്തിനാ നീ ഇവനെ തല്ലുന്നത്..

കാമു : തല്ലുവല്ല, ഇവനെ ഞാൻ കൊല്ലും 😤.. ഈ കണ്ണി ചോര ഇല്ലാത്തവൻ ഒരു പാവം മാൻപേടയെ അഹ് കടുവക്ക് മുൻപിൽ എറിഞ്ഞു കൊടുത്ത കാപാലിക്കാൻ ആണ് ഇവൻ...

ഗാന്ധു : കടുവ മനസിലായി.. ആരാ ഈ മാൻപേട 🤔..

കാമു : ഇങ് വാ പറഞ്ഞു തരാം 😠..

ഗാന്ധു : ഓഹ് വേണ്ട 😁..

ഓമു : നിന്നോട് ആരാടി അങ്ങോട്ട് ചെന്ന് കയറിക്കൊടുക്കാൻ പറഞ്ഞത്..

കാമു : നിന്നോട് ആരാടാ അങ്ങേരെ അങ്ങോട്ട്‌ കൊണ്ടുപോകാൻ പറഞ്ഞത്. അങ്ങേർക്ക് സ്വന്തമായി റൂമില്ലേ 😤

ഓമു : ഭയ്യയുടെ മുറിയിൽ ചെന്നപ്പോൾ ബാത്‌റൂമിൽ അങ്കിൾ ഉണ്ടാരുന്നു അതാ..

ഗാന്ധു : അഹ് നീ ഒന്ന് സമാധാനപെട് കാമു .. ഒന്നും പറ്റിയില്ലല്ലോ..

കാമു : ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ 😒..

മീര : അഹ് നിങ്ങൾ ഇവിടെ ഉണ്ടാരുന്നോ പിള്ളേരെ.. നിങ്ങൾ ഇതുവരെ റെഡി ആയില്ലേ..വേഗം വാ.. താഴെ നിങ്ങളെ അന്വേഷിക്കുനുണ്ട്..

ഓമു : അഹ് ചേച്ചി ഞങ്ങൾ വേഗം വരാം..

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ഞങ്ങൾ തയാറായി താഴെ ചെന്നപ്പോൾ കാണുന്നത് അനുഗ്രഹം വാങ്ങുന്ന കടുവായെയാണ്.. വൈറ്റ് കുർത്ത ആൻഡ് പൈജാമ്മ ആയിരുന്നു വേഷം.. ഉം കാണാൻ ഭംഗി ഒക്കെ ഉണ്ട്.. പക്ഷെ വാ തുറന്നാൽ പോയില്ലേ..🤧

എന്തായാലും എല്ലാവരുടെയും കാല് പിടിക്കുന്ന കടുവയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം..😌.. കാലുപിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല മിച്ചർ.. തന്നെ രക്ഷിക്കാൻ ആരും വരില്ല 😏..

അങ്ങനെ കാലുവാരൽ ചടങ്ങ് കഴിഞ്ഞു..
നടുനിവർത്തിയതും അങ്ങേരു എന്നെ ആണ് കണ്ടത്.. ഞാൻ നന്നായി ഒന്ന് ചിരിച്ചു കൊടുത്തു😁.. നമുക്ക് പ്രേത്യേകിച്ചു കാശു ചിലവൊന്നുമില്ലലോ.. അണ്ടേ വീണ്ടും പുച്ഛം.. ഇങ്ങേർക്ക് ഇത് തന്നെയാണോ പണി.. എന്നെ പുച്ഛിക്കാൻ വേണ്ടിയാണോ ഇങ്ങേരു നടു നിവർത്തിയത് 🤧.. ഈശ്വര വന്നു കേറുന്ന ചേച്ചി ഇങ്ങേരുടെ നടു തല്ലി ഒടിക്കണേ.. പിന്നെ എങ്ങനെ ഇങ്ങേരു പുച്ഛിക്കുമെന്ന് അറിയണമല്ലോ.. 😏

അങ്ങനെ ജാതകൾ എല്ലാവരും കൂടി കല്യാണമണ്ഡപത്തിലേക്ക് പുറപ്പെട്ടു..

🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗

ഗാന്ധു : ഡി.. പായസം  അടപ്രഥമൻ ആണെന്ന തോന്നുന്നേ..

കാമു : സ്മെൽ കണ്ടിട്ട് പാലട അഹ്..

ഗാന്ധു : അല്ലെടി ഈ അടപ്രഥമനും പാലടയും തമ്മിൽ എന്താ വിത്യാസം..

കാമു : അതറിയില്ല സില്ലി ഗേൾ..
അടപ്രഥമനിൽ അടയുണ്ട്..

ഗാന്ധു : അപ്പൊ പാലടയിലോ..

കാമു: അതിൽ പാലല്ലേ ഉള്ളത്..

ഗാന്ധു : ഓഹ്.. അങ്ങനെ. ഇപ്പോ പിടികിട്ടി.

കാമു : ഇതെന്താടി ഇത്രയും നേരമായിട്ടും പെണ്ണിന്നെ കൊണ്ടുവരാത്തത്..

ഗാന്ധു : അതാ ഞാനും ആലോചിക്കുന്നെ..
വിശന്നു വയറുകത്തിയിട്ടു മേല, ഈ കേട്ടൊന്നു കഴ്ഞ്ഞിരുന്നുവെങ്കിൽ ആദ്യ പന്തിയിൽ തന്നെ കയറി ഇരിക്കാമായിരുന്നു..

കാമു : ഉം...

"എന്ന് പറഞ്ഞാൽ എങ്ങനെ ശെരിയാകും "

ഗാന്ധു : അതെന്താടി അവിടെ ഒരു ബഹളം.
വാ നോക്കാം..

അവൾ എന്നെയും വലിച്ചുകൊണ്ട് അങ്ങോട്ടേക്ക് പോയി. അവിടെ ചെന്നപ്പോൾ കാണുന്നത് കടുവയുടെ ഏതോ അമ്മാവനും വേറെ ആരൊക്കെയോ കൂടി പെണ്ണിന്റെ വീട്ടുകാരോട് തട്ടികയറുന്നതാണ്.. അമ്മയും മുത്തശ്ശിയും അവിടെ ഒരു മൂലക്ക് വിഷമിച്ചിരിപ്പുണ്ട്.. അവരെ സമാധാനിപ്പിച്ചു മീര ചേച്ചിയും ഓമനക്കുട്ടനും അരികിൽ നിൽപ്പുണ്ട്.. ഞങ്ങൾ മീരച്ചേച്ചിയുടെ അരികിലേക്ക് ചെന്നു തോണ്ടി വിളിച്ചു എന്താ കാര്യം എന്ന് അന്വേഷിച്ചു..

അപ്പോഴല്ലേ അറിയുന്നത്, കല്യാണപെണ്ണ് വരുന്നവഴിക്കു ശർദ്ധിക്കാൻ വരുന്നു എന്ന് പറഞ്ഞു വണ്ടി നിർത്തിച്ചിട്ടു, അതിലൂടെ വന്ന കാമുകന്റെ കാറിൽ കയറി കാണിച്ചോണ്ട് ഓടിപോയി എന്ന്.. ( ആരും അറിയാതെ ഒളിച്ചു ഓടിയാൽ അല്ലേ ഒളിച്ചോട്ടം ആകു 😌)..

എങ്ങനെ ഓടാതിരിക്കും ഈ കടുവയെ പേടിച്ചു ഉള്ള ജീവനും കൊണ്ട് ഓടി രക്ഷപെട്ടതാകും.. അല്ല ഇത്രയൊക്കെ സംഭവിച്ചിട്ടു ഈ കടുവ എവിടെ പോയി..
ആഹാ വാവ ഇവിടെ ഇരിക്കുവാ..
കൊള്ളാം പെണ്ണ് ഓടി പോയി എന്നറിഞ്ഞിട്ടും മണ്ഡപത്തിൽ ഇരുന്നു മൊബൈലിൽ കുത്താൻ ഇങ്ങേരെകൊണ്ട് മാത്രേ സാധിക്കു.. വെൽ ഡൺ മൈ ബോയ്..

കാമു : ഡാ ഓമനക്കുട്ട ഇങ്ങനെ വിഷമിക്കാതെ..

ഓമു : എങ്ങനെ വിഷമിക്കാതിരിക്കും.. അമ്മയും മുത്തശ്ശിയും ഞാനും ഒരുപാട് നിർബന്ധിച്ച ഭയ്യയെകൊണ്ട് സമ്മതിപ്പിച്ചത്.
ഇന്ന് ഭയ്യയുടെ കല്യാണം നടന്നില്ല എങ്കിൽ ഇനി ഒരിക്കലും നടക്കുമെന്ന് തോന്നുന്നില്ല.

കാമു : വളരെ നല്ല കാര്യം.. വെറുതെ എന്തിനാ പാവം പെൺപിള്ളേരുടെ ജീവിതം കളയുന്നെ..

😁

അതിനു നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ.. ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞത്.. അഹ് കടുവയെ കെട്ടുന്നതിലും ഭേദം സന്യസിക്കാൻ പോകുന്നതാ.. അഹ് ഏത് ഹതഭാഗ്യയുടെ തലയിൽ ആണോ ഇങ്ങേരെ വരച്ചിരിക്കുന്നത്..

ഗാന്ധു : ഡാ നിന്റെ ഭയ്യാ എന്താ ഇങ്ങനെ ഒരു കൂസലും ഇല്ലാതെ ഇരിക്കുന്നെ..

ഓമു : അങ്ങേരെ അമ്മ ഭീഷണിപെടുത്തിയ ഇവിടം വരെ എത്തിച്ചത്. ഈ കല്യാണത്തിനു കൂടി സമ്മതിച്ചില്ലെങ്കിൽ മുത്തശ്ശിയെയും കൂട്ടി കാശിക്ക് പോകും എന്ന ഒറ്റ ഡയലോഗില പുള്ളി അവിടെ ഇരിക്കുന്നെ.. അപ്പൊ പിന്നെ കല്യാണം മുടങ്ങിയ സന്തോഷം കാണില്ലേ..
ഇത്തവണ എങ്കിലും ഇങ്ങേർക്ക് മൂക്ക് കയറു വീഴുമെന്ന് കരുതിയതാ.. അഹ് യോഗം ഇല്ല അമ്മിണിയെ..

"ഞങ്ങൾക് എന്ത് ചെയ്യാൻ കഴിയും, അവൾ ഇങ്ങനെ കാണിക്കുമെന്ന് ആരെങ്കിലും കരുതിയോ "..

കാമു : അതേ അങ്കിൾ..

കാമുവിൻറെ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി..

അവൾ എല്ലാവരെയും ഒന്ന് നോക്കിയിട്ടു അവർക്കാർക്കിലേക്ക് ചെന്നു..

കാമു : ഒരു കാര്യം ചോദിച്ചോട്ടെ, മകൾക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നത് നേരത്തെ നിങ്ങൾക്ക് അറിയാമായിരുന്നോ..

"അല്ല, അതു പിന്നെ "..

കാമു : അപ്പോൾ അറിഞ്ഞുകൊണ്ട് അതു മറച്ചു വെച്ച് മകളെ ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടുവന്നതാണ് അല്ലേ...

"കുട്ടികൾ ആകുമ്പോൾ അങ്ങനെ പലതും ഉണ്ടായെന്നിരിക്കും, എന്ന് വെച്ച് എല്ലാം അങ്ങ് സമ്മതിച്ചുകൊടുക്കാൻ പറ്റുമോ "..

കാമു : എന്നിട്ടിപ്പോ എന്തായി, മകൾ ഇഷ്ടമുള്ള ആളുടെ കൂടെ പോകുകയും ചെയ്തു, എല്ലാവരുടെയും മുൻപിൽ തലകുനിച്ചു നിൽക്കേണ്ടിയും വന്നു..
അതൊക്കെ പോട്ടെ, നിങ്ങളുടെ മകൾ, നിങ്ങളുടെ കാര്യം, അതിലേക്ക് ഈ പാവങ്ങളെ എന്തിനാ വലിച്ചെഴച്ചത്..
ഇവരെ കൂടി നാണം കെടുത്തേണ്ട കാര്യം എന്തായിരുന്നു..

"അതേ ഇത് കുടുംബക്കാർ തമ്മിൽ ഉള്ള പ്രശ്നം ആണ്.. അതിൽ കുട്ടി ഇടപെടേണ്ട"

"അഹ് കൊച്ചു പറഞ്ഞതിൽ എന്താടോ തെറ്റ്, നിങ്ങൾ കാണിച്ച പോക്രിത്തരത്തിനു നാണം കേട്ടത് ഞങ്ങളുടെ കുടുംബമാണ്, എന്നിട്ട് നിന്ന് ന്യായം പറയുന്നോ "...

അമ്മാവാ ഇങ്ങള് പൊളി ആണ്.. അങ്ങട് ചോദിക്..

കാമു : അഹ് ഇരിക്കുന്ന അമ്മയെയും മുത്തശ്ശിയെയും കണ്ടോ.. മകന്റെയും കൊച്ചുമകന്റെയും കല്യാണം കൂടാൻ കൊതിച്ചു വന്ന അഹ് പാവങ്ങൾ ആണ് ഇപ്പോൾ അവിടെ ഇരുന്നു കരയുന്നത്. നിങ്ങൾക്ക് അല്പം എങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ, അവരെ സമാധാനിപ്പിക്കുന്നതിനു പകരം ഇങ്ങനെ കിടന്നു ബഹളം വെക്കില്ല..

"ശെടാ, ഇത് കൊള്ളാലോ, കുടുംബക്കാർക്കില്ലാത്ത ദണ്ണം ആണലോ വഴിയേ പോകുന്നവർക്ക്.. അത്രക്ക് സങ്കടം ആണെങ്കിൽ കൊച്ചു അങ്ങ് കേറി കേട്ട് "..

കാമു : അഹ് ഞാൻ കെട്ടും..

ങേ ഇതെന്താ ശബ്ദം ഒന്നും കേൾക്കത്തെ.
ഇതെന്താ എല്ലാവരും statue of liberty പോലെ നില്കുന്നെ.. അതിന് മാത്രം ഞാൻ ഇപ്പൊ എന്താ പറഞ്ഞെ.. ഞാൻ ഒന്നുടെ ഒന്ന് റിവൈണ്ട് അടിച്ചു നോക്കി 🤔..

ദേവിയെ 😳.. അഹ് കടുവയെ കെട്ടമെന്നല്ലേ ഞാൻ പറഞ്ഞത്..  അല്ലെങ്കിലും എനിക്ക് പണി തരുന്നതിൽ എന്റെ ശബ്ദ പേടകം phd എടുത്തേക്കുവല്ലേ 😤..
എനിക്ക് എന്തിന്റെ കേടായിരുന്നു.. അഹ് മൂലക്ക് എങ്ങാനും നിന്നാൽ പോരായിരുന്നോ, ആവേശം മൂത്ത് ഓരോന്ന് കാട്ടികൂടി എനിക്കുള്ള കുഴി ഞാൻ തന്നെ തോണ്ടിയല്ലോ...
കടുവ എന്താ അന്തം വീട്ടിരിക്കുന്നെ, എങ്ങനെ വിടാതിരിക്കും അമ്മാതിരി കാര്യങ്ങൾ അല്ലേ നടക്കുന്നെ, എവിടെ എന്റെ ചങ്ക്‌സ്.. ഇതുങ്ങൾ എന്താ അറ്റെൻഷൻ ആയി നില്കുന്നെ, ഈശ്വര കാറ്റ് പോയോ..

ഇതെന്താ അമ്മയും മുത്തശ്ശിയും കരയുന്നത്, അഹ് അല്ലെങ്കിലും എന്നെ പോലെ തങ്കപ്പെട്ട ഒരു മരുമോളെ കിട്ടുമെന്നറിഞ്ഞാൽ ആരായാലും കരഞ്ഞു പോകും..

ദാണ്ടേ അമ്മ അടുത്തേക്ക് വരുന്നു.. ഈശ്വര തല്ലാനാണോ, ഏത് വഴി ഓടും..
ഏയ് ഓൾഡ് പീപ്പിൾ ഇച്ചിരി വഴി തരു ഒന്ന് ഓടി രക്ഷപെടട്ടെ..

ദാണ്ടേ തല്ലാൻ വരുന്നു.. തല്ലി, എനിക്കിതൊന്നും കാണാൻ വയ്യ കർത്താവെ ഞാൻ കണ്ണ് ഇറുക്കി പൂട്ടി..

മിനുസമായ എന്തോ ഒന്ന് എന്റെ കവിളിൽ തഴുകി.. ഹയ് നല്ല സുഖം.. ഞാൻ പതിയെ കണ്ണ് തുറന്നു.. ഓഹ് അമ്മ തലോടിയതായിരുന്നോ.. ബെറുതെ തെറ്റിദ്ധരിച്ചു 🤧..

"മോളെ ".....

എന്തോ.. ഇങ്ങനെ ഒന്നും വിളിക്കല്ലേ, എനിച്ചു കരച്ചിൽ വരും..

"എങ്ങനെയാ ഞാൻ മോളോട് നന്ദി പറയുക "..

എന്തിന് 😳..

"മോൾ എന്റെ മോന്റെ ജീവിതം മാത്രമല്ല, ഞങ്ങളുടെ കുടുംബത്തെ ഒരു വലിയ നാണക്കേടടിൽ നിന്ന് കൂടിയ രക്ഷിച്ചേ "..

ഇതൊക്കെ എപ്പോ 😳..

ലെ അമ്മാവൻ : സംസാരം ഒക്കെ പിന്നെയാവാം, മുഹൂർത്തം കഴിയുന്നതിനു മുൻപ് പെണ്ണിനെ മണ്ഡപത്തിലേക്കു ഇരുത്തികൊള്ളു..

അമ്മാവാ.. 🤧
ഒരു ആവേശത്തിന് കയറി പറഞ്ഞതാ, എല്ലാംകൂടെ ഇപ്പൊ എന്റെ കുഴി വെട്ടുമെന്ന തോന്നുന്നേ..
ഗണപതി ഭഗവാനെ, മാതാശ്രി അങ്ങേക്ക് വെച്ച അവലും പഴവും ശർക്കരയും ഈ ഉള്ളവൾ കട്ടു തിന്നു എന്നുള്ളത് നേരാ, പക്ഷെ, ഈ ടൈം ഇൽ എന്നോട് revenge എടുക്കരുത് പ്ലീസ്...

അപ്പോഴാണ് ദേവധൂതനെപോലെ എന്റെ ഓമനക്കുട്ടൻ വരുന്നത്.. വാടാ വാടാ വേഗം വാ.. ഇടപെടട.. ഇടപെടട..

ഓമു : അമ്മേ.. എന്തായിത്.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..

അമ്മാവൻ : എന്തായാലും ഇപ്പൊ സംസാരിച്ചു കളയാൻ സമയമില്ല, മുഹൂർത്തം കഴിയുന്നതിനു മുൻപ് താലി കേട്ട്..

ഇത് ഒരു നടക്കു പോവൂല..

കാമു : അമ്മേ.. എനിക്ക് പറയാൻ ഉള്ളതുകൂടി..

അമ്മാവൻ : മോൾക്ക് പറയാനുള്ളത് എന്താണ് എന്നറിയാം.. മോൾടെ വീട്ടുകാരെ വിളിക്കുന്ന കാര്യമല്ലേ.. മോൾ വിഷമിക്കണ്ട, ഈ താലികെട്ട് ഒന്ന് കഴിഞ്ഞിട്ട് നമുക്ക് നേരിട്ട് ചെന്നു പറഞ്ഞു മനസിലാക്കിപ്പിക്കാം..

ഇങ്ങേരെ ആരേലും വിളിച്ചോണ്ട് പോകുവോ.. ഇല്ലെങ്കിൽ ഇവിടെ ഇട്ടു ചവിട്ടി കൂട്ടും ഞാൻ.. വെറുതെ മനുഷ്യന് പണി ഇരന്നു വാങ്ങി തരാൻ കച്ചകെട്ടി നടക്കുവാ.
ഉവ്വ് ഉവ്വ്.. കുറേ പറഞ്ഞു മനസിലാക്കും..
അതു ഉലക്കവെച്ചാണോ അതോ കമ്പിപാര വെച്ചാണോ എന്നെ അറിയേണ്ടതുള്ളു 😌..
ഇവർക്കറിയില്ലല്ലോ എന്റെ പോരാളിയുടെ കൂറ സ്വഭാവം 🤧.. കഴ്ഞ്ഞ ദിവസം ഒളിച്ചു വെച്ച ഉപ്പേരി പാത്രം കണ്ടുപിടിച്ചതിനു വീടിനു ചുറ്റും ഇട്ടു ഓടിച്ചതാ.. ഇനി ചെറുക്കനെയും കെട്ടികൊണ്ട് അങ്ങോട്ട് ചെന്നാൽ എന്താകുവോ എന്തോ 😪..

കാമു : അമ്മേ, മുത്തശ്ശി.. ഞാൻ..

മുത്തശ്ശി : വേണ്ട മോളെ ഞങ്ങൾക്ക് മനസിലാകും, മോളുടെ നല്ല മനസാ അതുകൊണ്ടാ ഞങ്ങളുടെ വിഷമം കണ്ട് ഇങ്ങനെ ഒക്കെ പറയാൻ തോന്നിയത്..
പക്ഷെ, ഒരു സഹതാപത്തിന്റെ പേരിൽ മോള് ജീവിതം ത്യാഗം ഒന്നും ചെയ്യണ്ട...
ഞങ്ങൾ ഇത്രേ വിധിച്ചിട്ടൊള്ളു എന്ന് കരുതിക്കോളാം..

എന്നെ ആശ്വസിപ്പിച്ചു സാരി തലപ്പു കൊണ്ട് കണ്ണുനീർ ഒപ്പുന്ന മുത്തശ്ശിയെ കണ്ടപ്പോൾ എവിടെ നിന്നോ ചങ്കിൽ നിന്നൊരു വേദന ഉരുണ്ട് കേറി.. നിറക്കണ്ണുകളുമായി തലകുനിച്ചു നിൽക്കുന്ന മുത്തശ്ശിയെയും അമ്മയെയും, അവരെ ആശ്വസിപ്പിക്കാൻ പാടുപെടുന്ന ഓമനക്കുട്ടനേയും കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു..

"സമ്മതം "...

അഹ് വാക്ക് ഞാൻ പറയുമ്പോൾ എന്തായിരുന്നു എന്റെ മനസ്സിൽ എന്ന് എനിക്ക് അറിയില്ല.. പക്ഷെ, എന്നിൽ നിന്നു അഹ് വാക്ക് കേട്ടതിനു ശേഷം അമ്മയുടെയും മുത്തശ്ശിയുടെയും മുഖത്തു വിരിഞ്ഞ സന്തോഷത്തിന്റെ പുഞ്ചിരി എന്റെ മനസ്സിൽ കുളിർമഴ പെയിച്ചു..
എന്നെ സംശയത്തോടെ നോക്കിയ ഓമനക്കുട്ടനെയും ഗന്ധുവിനെയും നോക്കി ഒന്ന് പുഞ്ചിരിച്ചു കണ്ണ് ചിമ്മി കാണിച്ചപ്പോൾ അവരുടെ മുഖത്തും ആശ്വാസം നിറഞ്ഞു..

പിന്നീട് എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. ആരൊക്കോയെ എന്നെ കൊണ്ട് ചെന്നു മണ്ഡപത്തിൽ ഇരുത്തി.. കടുവയെ ഞാൻ നോക്കാനേ പോയില്ല, വെറുതെ എന്തിനാ കെട്ടിന് മുൻപേ പുള്ളിയെ വിധവൻ ആക്കുന്നത് 🤧..
അമ്മാവൻ മഞ്ഞനൂലിൽ കോർത്ത താലി കടുവയുടെ നേരെ നീട്ടി..
ബാക്കിയുള്ളവനുള്ള കൊലക്കയർ എടുത്തു കൊടുക്കാൻ എന്താ കിളവന് ഉത്സാഹം 😤.. എനിക്കിതൊന്നും കാണാൻ വയ്യേ 😪.. ഞാൻ കണ്ണും പൂട്ടി ഇരുന്നു..
അടുത്ത് നിൽക്കുന്ന അമ്മച്ചിമാർ ഒക്കെ ഓരി ഇടാൻ തുടങ്ങി, ഐ മീൻ ചിരവ ഇടാൻ തുടങ്ങി, ചെ 🤧 കുരവ ഇടാൻ തുടങ്ങി.. കടുവയുടെ കൈകൾ എന്റെ കഴുത്തിൽ സ്പർശിച്ചു.. ഞെക്കി കൊല്ലാനാണോ എന്തോ 🙄..
ഞാൻ കണ്ണ് തുറക്കാൻ പോയില്ല, കടുവയുടെ ചുടു നിശ്വാസം എന്റെ കാതിൽ തട്ടി, എനിക്ക് ഇക്കിളി എടുത്തു, പക്ഷെ ചിരിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് കടിച്ചുപിടിച്ചിരുന്നു..
കടുവയുടെ കൈകൾകൊണ്ട് അഹ് താലി ചരട് എന്റെ കഴുത്തിൽ മുറുകി, 1,2,3...
മൂന്നാമത്തെ കേട്ട് അങ്ങേര് കുറച്ചൂടെ മുറുക്കി കെട്ടി, എന്റമ്മച്ചി 🤧.. ഇനി ചരട് മുറുക്കി കെട്ടി കൊല്ലാൻ വെല്ലോം ആണോ പ്ലാൻ..
മൂന്നാമത്തെ കെട്ടും കെട്ടിയതിന് ശേഷം കടുവയുടെ കരസ്പർശവും ചുടുനിശ്വാസങ്ങളും എന്നിൽ നിന്നു അകലുന്നത് ഞാൻ അറിഞ്ഞു...
ഉടനെ തന്നെ കടുവയുടെ വിരലുകൾ എന്റെ നിറുകിൽ പതിയുന്നത് ഞാൻ അറിഞ്ഞു..
കടുവ എന്റെ നെറുകിൽ സിന്ദൂരം ചുമപ്പിച്ചതാണ് എന്ന് മനസ്സിലായി.. കടുവയുടെ വിരലുകൾ പിൻവലിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുകൾ തുറന്നു..
ആദ്യം തന്നെ കണ്ടത് സദസിനു മുൻപിലേക്ക്  ഗൗരവത്തോടെ നോക്കിയിരിക്കുന്ന കടുവയെ ആണ്..
ഞാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചു..
സന്തോഷത്തോടെ പുഞ്ചിരിച്ചു നിൽക്കുന്ന അമ്മയെയും മുത്തശ്ശിയെയും കണ്ടപ്പോൾ മനസ്സിൽ ഒരു ആശ്വാസം നിറഞ്ഞു..

അവിടെ നിന്ന് എന്റെ കണ്ണുകൾ നീണ്ടത് എന്നെ  ദയനീയമായി നോക്കി നിൽക്കുന്ന ഓമനക്കുട്ടനിലും ഗാന്ധുവിലുമാണ്.
അവരെ നോക്കി ചാണകത്തിൽ ചവുട്ടിയ ഒരു എക്സ്പ്രഷനും ഇട്ടു ഞാൻ നിന്നു 🤧..
അല്ലാതെ എന്ത് സെയ്യാൻ 😒...

അങ്ങനെ ഞാനും ഒരു ഫാര്യയായി..
ഇനി എന്തരാകുവോ എന്തോ 😪..
 

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
 

@ കാമിനിസ് ഹൗസ്..

"നീ എന്താടാ ഇവിടെ ഇരിക്കുന്നെ "..

"മാഷേ, ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഈ പെൺകുട്ടിയെ കല്യാണം കഴിക്കേണ്ടി വന്നു "...

"എന്റെ അംബിക ഈ നൂറുവട്ടം കണ്ട സിനിമ ഇരുന്നു പിന്നെയും കാണാതെ എന്നെ വന്നു അഹ് പറമ്പിൽ ഒന്ന് സഹായിച്ചൂടെ "..

"ഒന്ന് പൊ കാണാരേട്ടാ, ഞാൻ ഇതൊന്ന് കാണട്ടെ, ഇപ്പൊ തിലകൻ ചേട്ടൻ വരും..
ഹോ ഇവന്റെയൊക്കെ ഒരു ധൈര്യം, കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയിട്ട്, പെണ്ണും കെട്ടി വന്നേക്കുന്നു...
അല്ല പറഞ്ഞപോലെ ഇവിടുന്നും ഒരെണ്ണം കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം കൂടാൻ പോയിട്ടുണ്ടലോ.. എപ്പോ എത്തുമോ ഇനി "..
 

"പിള്ളേർ ഇങ് എത്തിക്കോളും നീ ഒരു ഗ്ലാസ് ചായ ഇങ് എടുക്കു "..

അമ്മ അവിടെ നിന്ന് എഴുന്നേറ്റപ്പോൾ ആണ് മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്..

അവർ വരാന്തായിലേക്ക് ഇറങ്ങി ചെന്നു നോക്കിയപ്പോൾ പരിചയമില്ലാത്ത രണ്ട് കാർ കിടക്കുന്നതാണ്.. കണ്ടത്..
അതിൽ നിന്ന് ഇറങ്ങിയ അമ്മയെയും അമ്മാവനെയും കണ്ട് അവർ സംശയത്തോടെ നെറ്റി ചുളിച്ചു, എന്നാൽ അവർക്ക് പിന്നാലെ ഇറങ്ങിയ ഓമനക്കുട്ടനേയും ഗാന്ധുവിനെയും കണ്ട് അവരിൽ ചിരി വിരിഞ്ഞു..

കണാരൻ : അഹ് നിങ്ങളായിരുന്നോ..
എന്തിനാ ഓമനക്കുട്ട ഇവരെകൊണ്ട് വിടാൻ നിങ്ങൾ ബുദ്ധിമുട്ടിയെ, ഒരു ബസിൽ ഇങ് കയറ്റി വിട്ടാൽ പോരായിരുന്നോ..

കണാരനോട് എന്ത് മറുപടി പറയുമെന്ന് അറിയാതെ അവർ പരസ്പരം നോക്കി നിന്നു..

അമ്മാവൻ : നിങ്ങൾ എല്ലാവരും ഇങ്ങനെ നിന്നാൽ എങ്ങനെ ശെരിയാകും.. ചേച്ചി വേഗം ചെന്നു ഒരു നിലവിളക്ക് കത്തിച്ചു എടുത്തുകൊണ്ടു വരിക..

അംബിക : നിലവിളക്കൊ.. അതെന്തിനാ..

അമ്മാവൻ : അല്ല കല്യാണം കഴിഞ്ഞ് ചെറുക്കനെയും പെണ്ണിനേയും സ്വീകരിക്കണ്ടേ..

കണാരൻ : അഹ്.. അവരെ കൂട്ടി നേരെ ഇവിടെക്കാണോ വന്നത്.. എന്നിട്ടാണോ പുറത്തു നില്കുന്നത്, വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വരൂ..
അല്ല ഗാന്ധുമോളെ, ഇവിടുത്തെ സന്താനം എന്തിയെ...

ഗാന്ധു : അവൾ കാറിലുണ്ട് അങ്കിൾ..

അംബിക : കാറിലോ, അപ്പൊ അവൾക്ക് വീട്ടിലേക്ക് കയറുവാനുള്ള ഉദ്ദേശം ഒന്നുമില്ലേ..

ഗാന്ധു : ഞാൻ.. ഞാൻ വിളിക്കാം ആന്റി..

ഗാന്ധു ചെന്നു കാറിന്റെ ഡോർ തുറന്നു കൊടുത്തു അവളോട് ഇറങ്ങാൻ പറഞ്ഞു..
അപ്പുറത്തെ സൈഡിൽ നിന്ന് ആദ്യം ഇറങ്ങിയത് കടുവയാണ്. കൈയിൽ ബൊക്കയും കഴുത്തിൽ പൂമാലയുമായി ഇറങ്ങിയ കടുവയെ കണ്ട് കണാരന്റെയും അംബികയുടെയും നെറ്റി ചുളിഞ്ഞു..
അപ്പോഴാണ് ഗാന്ധു തുറന്നു പിടിച്ച ഡോറിലൂടെ കനി ഇറങ്ങിയത്..

കഴുത്തിൽ താലിയും പൂമാലയും നെറുകിൽ സിന്ദൂരവും കൈയിൽ ബൊക്കയുമായി ഇറങ്ങി വരുന്ന കനിയേ കണ്ടതും അവർ അന്തംവിട്ട് നിന്നു...

കനി അവർക്കരികിലേക്ക് മടിച്ചു മടിച്ചു ചെന്നു...

കനി : "അമ്മേ, അച്ഛാ ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് ചെറുതായിട്ട് ഒന്ന് കല്യാണം കഴിക്കേണ്ടി വന്നു.. എല്ലാം പെട്ടന്ന് ആയതുകൊണ്ട് നിങ്ങളെ അറിയിക്കുവാൻ പറ്റിയില്ല.. "

ഈശ്വര, ഇതെന്താ രണ്ടിന്റെയും കാറ്റ് പോയോ അനക്കം ഒന്നുമില്ലല്ലോ.. മകളുടെ വിവാഹ വാർത്ത അറിഞ്ഞു നിന്നനിൽപ്പിൽ ദമ്പതികൾ വടിയായി എന്ന് നാളെ പത്രത്തിൽ വാർത്ത വരുമോ...

കനി : അമ്മേ, അച്ഛാ...

അമ്മാവൻ : ഹാ.. നിങ്ങൾ ഇങ്ങനെ നിന്നനിൽപ് നില്കാതെ, പെണ്ണിനേയും ചെറുക്കനെയും ആരധി ഉഴിഞ്ഞു സ്വീകരിക്ക്..

"ആരോട് ചോദിച്ചിട്ടഡോ കെട്ടിച്ചത്.. പ്ലസ്ടുവിൽ പഠിക്കുന്ന ചെക്കനെ പിടിച്ചു കെട്ടിച്ചിട്ട് വീരവാദം പറയുന്നോ.."

പെട്ടന്ന് ടീവിയിൽ നിന്നു കേട്ട സൗണ്ട് കാരണം എല്ലാവരുടെയും നോട്ടം സിനിമയിലേക്കായി...

മുൻപിൽ അച്ഛനും അമ്മയും നില്കുന്നതുകൊണ്ട് ടീവി കാണാൻ ബുദ്ധിമുട്ടായതുകൊണ്ട് പെരുവിരലിൽ ഉന്തി പൊങ്ങി സിനിമ നോക്കുകയാണ് കനി.. പെട്ടന്ന് അമ്മയും അച്ഛനും അവൾക്ക് നേരെ തിരിഞ്ഞപ്പോൾ അവൾ നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചു നേരെ നിന്നു..

അമ്മ അവളെ നോക്കി പേടിപ്പിച്ചിട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി...

ഗാന്ധു : ഡി രക്ഷപെട്ടുന്നാ തോന്നുന്നേ.. ആന്റി നിലവിളക്ക് എടുക്കാൻ പോയതായിരിക്കുമല്ലേ..

കനി : ഇത്ര പെട്ടന്ന് പോരാളി അനുഗ്രഹിച്ചോ..

ഗാന്ധു : എത്രയൊക്കെ ആയാലും മകളല്ലെ.. സ്വീകരിക്കാതെ പറ്റില്ലല്ലോ..

അപ്പോഴാണ് ഒന്നും മിണ്ടാതെ അവിടെ നിൽക്കുന്ന അച്ഛനെ അവൾ ശ്രദ്ധിച്ചത്..

കനി : അച്ഛാ....
തേനും പാലും സമാസംമം ചേർത്ത് കനി വിളിച്ചു..

അവളുടെ വിളി കേട്ടതും കണാരൻ മുഖം തിരിച്ചു..

ങേ ഇതെന്താ പിതാശ്രീ മണ്ടപോയ തെങ്ങിലെ തേങ്ങയുടെ എണ്ണം എടുക്കുവാണോ..

"അച്ഛാ"..
ഒന്നുടെ ഞാൻ തേൻ ഒട്ടും കുറക്കാതെ അച്ഛനെ വിളിച്ചു വീടിനു അകത്തേക്ക് നോക്കിയതേ ഉള്ളു, സ്തംഭിച്ചുപോയി..

അതാ വരുന്നു മാതാശ്രി, പക്ഷെ, കൈയിൽ നിലവിളക്കിന് പകരം വീട് അടിച്ചു വാരുന്ന ചൂലാണ് എന്ന് മാത്രം...

"ശിവനേ "..
പിന്നെ അങ്ങോട്ടേക്ക് ഒരു ഓട്ടമത്സരം ആയിരുന്നു, പിടി കൊടുത്താൽ നാളെ എന്റെ ശവമടക്ക് ആണ് എന്ന് ഉറപ്പുള്ളത് കൊണ്ട്, ജീവൻ രക്ഷിക്കാൻ എനിക്ക് ഈ ഓട്ടമത്സരത്തിൽ വിജയിച്ചേ മതിയാകു..

എന്റമ്മോ പഴകഞ്ഞിക് ഇത്രയും സ്റ്റാമിനയോ.. ഇതിപ്പോ മൂന്നാമത്തെ തവണയാണ് ഈ പോരാളി എന്നെ വീടിനു ചുറ്റും ഇട്ടു ഓടിക്കുന്നെ.. ആരേലും ഒന്ന് പിടിച്ചു മറ്റോ 🤧.. ഇല്ലെങ്കിൽ കല്യാണദിവസം പെണ്ണ് അമ്മയുടെ ചൂലിനടിയേറ്റ് മരിച്ചു എന്ന് ചരമകോളത്തിൽ വാർത്ത വരും..

എങ്ങോട്ടേക്ക ഒന്ന് ഓടി രക്ഷപെടുക, ഹായ് കിട്ടിപ്പോയി.. മണ്ട പോയ തേങ്ങെങ്കിൽ അത്.. ഞാൻ ഓടി പോയി അച്ഛൻ തേങ്ങ കണക്കെടുത്ത മണ്ടപോയ തേങ്ങിലേക്ക് വലിഞ്ഞു കയറി..

അംബിക : ഡി കനി മര്യദക് താഴെ ഇറങ്ങിക്കോ..

പിന്നെ ഇപ്പൊ ഇറങ്ങിയത് തന്നെ, എനിക്ക് വട്ടല്ലേ തെളച്ചു മറിയുന്ന ലാവയിലേക്ക് എടുത്തു ചാടാൻ 😏..

കനി : ആദ്യം അമ്മ അഹ് ചൂല് ദൂരെ കള, എന്നിട്ട് കുറച്ചു അങ്ങോട്ട്‌ മാറി നില്ക്കു.. എന്ന ഞാൻ ഇറങ്ങി വരാം..

അംബിക : അല്ലെങ്കിലും നീ ഇറങ്ങി വരും..
ഇങ്ങോട്ട് ഇറങ്ങടി താഴെ..

കനി : ചൂല് കളയാതെ ഞാൻ ഇറങ്ങിവരുന്ന പ്രശ്നം ഇല്ല...

അംബിക : ശെരി വേണ്ട, നീ ഇങ്ങോട്ട് വരണ്ട.. എനിക്ക് അങ്ങോട്ട്‌ വരാലോ..

കനി : അതിന് അമ്മക്ക് തെങ്ങേൽ കേറാൻ അറിയില്ലലോ..

അംബിക : കാണാരേട്ടാ അഹ് ഏണി ഇങ് എടുക്..

കനി : അമ്മേ...
അച്ഛാ വേണ്ട അച്ഛാ പ്ലീസ്.. കെട്ടിനു അന്ന് തന്നെ എന്റെ കെട്ടിയോനെ വിധവൻ ആക്കല്ലേ പ്ലീസ്...

പറഞ്ഞപോലെ കടുവ എവിടെ പോയി... പ്രാണൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ പ്രാണനാഥനെ ശ്രദ്ധിക്കാൻ ടൈം കിട്ടിയില്ല.
ഇത്രയും ബഹളം നടന്നിട്ടും അങ്ങേരുടെ ഒരനക്കവും ഇല്ലല്ലോ..

ആഹാ അവിടെ കാറിൽ ചാരി നിന്നോണ്ട് ഫോണിൽ കുത്തുവാ.. ഇങ്ങേരെ ഫോണിൽ ആണോ പെറ്റിട്ടത് 😤..
നേരത്തെ കെട്ടാൻ ഇരുന്ന പെണ്ണ് ഓടിപോയപ്പോഴും ഇതേ കുത്തൽ.
ഇപ്പോൾ കെട്ടിയ പെണ്ണിനെ കൊല്ലാൻ ഇട്ട് ഓടിക്കുമ്പോഴും ഇതേ കുത്തൽ..
ഇങ്ങനെ ഒരു കുത്ത് രോഗിയെ ആണല്ലോ എനിക്ക് കിട്ടിയത്... 😪.. വിധി 🤧..

അമ്മാവാ : നിങ്ങൾ എന്താ ഈ കാണിക്കുന്നത്, വിവാഹം കഴിഞ്ഞു വന്ന മകളോടാണോ ഇങ്ങനെ ഒക്കെ പെരുമാറുന്നത്...

ഓഹ് അമ്മാവാ, നിങ്ങളാണ് അമ്മാവാ അമ്മാവൻ, അങ്ങനെ ചോദിക്കങ്ങോട്ട്, കണ്ട് പഠിക്കടോ കടുവേ 😏.

അംബിക : പിന്നെ പ്ലസ്ടുവിൽ പഠിക്കുന്ന പെണ്ണ് കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം കൂടാൻ പോയിട്ടു അഹ് കല്യാണചെക്കനെയും കെട്ടി ഇങ്ങോട്ട് കേറി വന്നാൽ ഞാൻ ആരതി ഒഴിഞ്ഞു സ്വീകരിക്കണോ..

💥..

എന്താണ് ഒരു ശബ്‌ദം..
അഹ് ഇതായിരുന്നോ.. ആരും പേടിക്കണ്ട, എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല.. കടുവയുടെ ആദ്യ ഭാര്യ, അതായത് പുള്ളിയുടെ പ്രിയതമായ ഫോൺ ജസ്റ്റ്‌ ഭൂമിയെ ഒന്ന് വന്ദിച്ചതാ 🤧.. പാവം ഫോൺ റസ്റ്റ്‌ ഇൻ പീസ് പീസ്.. 😌

അങ്ങനെ എല്ലാവരുടെയും നോട്ടം മണ്ടപോയ തെങ്ങിന്റെ മണ്ടയിൽ ഇരിക്കുന്ന എന്റെ മണ്ടയിലേക്കായി...
ഞാൻ എന്റെ മാസ്റ്റർ പീസ് ചിരി അങ്ങ് കാണിച്ചു കൊടുത്തു.. ക്ലോസ് അപ്പ് എന്താ സുമ്മാവാ... 😁
 

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
 

"ശൊ ഈ സ്കൂൾ യൂണിഫോമിൽ ഞാൻ എങ്ങനെ അങ്ങോട്ട്‌ പോകും ഈശ്വര..

ശൊ മാനം പോയി..

ടൈ എവിടെടാ...

ഉണ്ട്..

എടുത്തു കേട്ട് അങ്ങോട്ട്‌..

പോസ്‌തകം ഒക്കെ എടുത്തിട്ടുണ്ടോ?..

ഉവ്വ്..

ഇൻസ്‌ട്രുമെന്റ് ബോക്സ്‌..

ഉവ്വ്..

എഴുതാനുള്ള പെൻ...

ഉവ്വ്...

സമയത്ത് സ്കൂളിൽ പോകാൻ നോക്കടാ വായിനോക്കി...  "

ഈ സിനിമ ഇതുവരെ കഴിഞ്ഞില്ലേ 🤧..

എല്ലാവരും എന്നെ നോക്കുന്നു.. പിന്നെ ടീവി നോക്കുന്നു.. വീണ്ടും ടീവി നോക്കുന്നു പിന്നെ എന്നെ നോക്കുന്നു...

ഈ kseb കാരെയും കേബിൾ സേട്ടനെയും കൊണ്ട് തോറ്റു.. ആവിശ്യം ഉള്ളപ്പോൾ കറന്റ്‌ ഉം പോകില്ല കേബിളും പോകില്ല..

എന്ന ചുമ്മ ഈച്ചയും ആട്ടി ഇരിക്കുമ്പോൾ കറന്റ്‌ ഉം കാണില്ല കേബിളും കാണില്ല 😪..

അമ്മ : ഓമുവിൻറെ ഫ്രണ്ട് ആണ് എന്ന് പറഞ്ഞപ്പോൾ കരുതി, അവനൊപ്പം കോളേജിൽ പഠിക്കുന്നത് ആയിരിക്കുമെന്ന്.. ഇത്രയും ചെറിയ കുട്ടി ആണ് എന്ന് കരുതിയില്ല... നിനക്ക് ഒരു വാക്ക് പറഞ്ഞൂടാരുന്നോ ഓമു...

ഓമു : വാക്കോ, ഒരു പാരഗ്രാഫ് തന്നെ പറയാൻ വന്ന എന്നെ നിങ്ങൾ ആരെങ്കിലും വാ തുറക്കാൻ സമ്മതിച്ചോ 🤧..

അംബിക : ചേച്ചി കരുതുന്നത് പോലെ അല്ല, കനിയും ഓമുവും ഒരെ പ്രായം തന്നെയാണ്.. പ്ലസ് one വരെ അവർ ഒരുമിച്ചായിരുന്നു.. പ്ലസ് oneil പഠിക്കുമ്പോൾ ആണ് കനിക്ക് ഒരു ആക്‌സിഡന്റ് പറ്റുന്നത്.. അല്പം സീരിയസ് ആയിരുന്നു.. രണ്ട് വർഷം റസ്റ്റ്‌ എടുക്കേണ്ടി വന്നു..
അത് കഴ്ഞ്ഞു അവൾ സ്കൂൾ റിജോയിൻ ചെയ്തത്.. അപ്പോഴേക്കും ഇവളുടെ കൂടെ പഠിച്ചവർ കോളേജിലെത്തി.. ഓമു പോയതിന് ശേഷം ഇവൾക്ക് സ്കൂളിൽ കിട്ടിയ കൂട്ടാണ് ഗാന്ധുമോൾ.. കനിക്ക് ശെരിക്കും 19 ആയി..

ഗാന്ധു : അതേ ആന്റി, കാര്യം ഞാൻ സ്നേഹത്തോടെ കാമു എന്നൊക്കെ വിളിക്കുമെങ്കിലും, ഇവൾ ശെരിക്കും എന്റെ മുത്തിയമ്മയാണ്.. അല്ലേ സേച്ചി 😁..

കനി : 😬😤...

മുത്തശ്ശി : എന്തൊക്കെ പറഞ്ഞാലും സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയെ....

അമ്മാവൻ : ഹ.. അതിപ്പോ നമ്മൾ അറിഞ്ഞുകൊണ്ടല്ലല്ലോ.. പറ്റിയത് പറ്റി..
ഇനിയിപ്പോ കല്യാണം കഴ്ഞ്ഞ സ്ഥിക്ക് മോളെ വീട്ടിലേക്ക് കൂട്ടുക....

"അത് നടക്കില്ല "...

ങേ 😳.. ഇതെവിടുന്ന ഈ ഗർജനം 🙄..
ഓഹ് കടുവ ആയിരുന്നോ 😒...

അമ്മാവൻ : നീ എന്താ വീർ ഈ പറയുന്നത്..

വീർ : ഇതുവരെ ഉള്ള കാര്യങ്ങൾ നിങ്ങൾ എല്ലാവരും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തിലെ.. മതി..
ഇത്രയൊക്കെ ആയ സ്ഥിതിക്കു ഇനി എന്റെ ഭാര്യയുടെ കാര്യം ഞാൻ തീരുമാനിച്ചോളാം..

ഭാര്യയോ 😳.. കർത്താവെ കടുവയുടെ തലയിൽ ഉൽക്ക വെല്ലോം വീണു ഫ്യൂസ് ആയിപോയോ.. 🤧

വീർ : അങ്കിൾ, ആന്റി, സംഭവിക്കുവാൻ ഉള്ളത് സംഭവിച്ചു.. പക്ഷെ, ഈ ഒരു വിവാഹത്തിന്റെ പേരിൽ കനിയുടെ പഠിത്തവും, future പ്ലാൻസും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..

ഇങ്ങേർക്ക് എന്റെ പേരൊക്കെ അറിയാമായിരുന്നോ 😳.. ഒരു പണിയും എടുക്കത്തെ ലൈഫ് ലോങ്ങ്‌ വെറുതെ ഇരുന്നു തിന്നു ഉറങ്ങി സുഗിക്കുക ആണ് എന്റെ future പ്ലാൻ മിച്ചർ കെട്ടിയോൻ 🤧😌.

വീർ : അതുകൊണ്ട്, കനിയുടെ പഠിത്തം എല്ലാം കഴിഞ്ഞു അവൾ ജീവിതത്തിൽ സ്വയം തീരുമാനം എടുക്കാൻ പ്രാപ്ത ആകുന്നത് വരെ ഇതുവരെ ഉള്ളത് പോലെ ഇവിടെ തന്നെ നിൽക്കട്ടെ.. അവളുടെ പഠിത്തം എല്ലാം കഴിഞ്ഞതിനു ശേഷം, അന്ന് എന്താണോ അവൾക്ക് താല്പര്യം അതനുസരിച്ചു ഈ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കാം..

ശിവനെ 😳... എന്റെ പെട്ടിക്കുള്ള ആണി അടിക്കുവാൻ ആയിരുന്നോ കെട്ടിയോൻ കടുവ ഇത്രയും build up കൊടുത്തു വന്നത്.
ഇതിലും ഭേദം ഇങ്ങേരു അഹ് ഫോണുമായി പ്രേമിച്ചു നടക്കുന്നതായിരുന്നു.. 😪🤧..

കണാരൻ : മോൻ പറഞ്ഞത് തന്നെയാണ് അതിന്റെ ശെരി.. എന്ന കാര്യങ്ങൾ അങ്ങനെ തന്നെ നടക്കട്ടെ..

"മോഹഭംഗ മനസിലെ..
ശാപ പങ്കില നടകളിൽ 🥺"..

കനി : ഓമു എന്നെകൂടി കൊണ്ടുപോട, ഇല്ലെങ്കിൽ പോരാളി ഇന്ന് എന്നെ കറിവെച്ചു അത്താഴത്തിനു വിളമ്പും..

ഓമു : ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ, എന്നെ വെറുതെ വിട്ടൂടെ 🥺..

കനി : ഓമു 🥺..

വീർ : എന്നാപ്പിന്നെ നമ്മൾക്കു എല്ലാം ഇറങ്ങാം..

അങ്ങനെ അന്ത്യരാജ്യശാസനവും നൽകി എന്റെ ഭർതൃ mr. കടുവ ആൻഡ് ഫാമിലി യാത്രയായി..
I'm trapped 😪...

"വിട പറയുകയാണോ.
ചിരിയുടെ വെൺ പ്രാവുകൾ "..

🚶‍♀️..

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

കാലവും കാലനും ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലല്ലോ..
ഹേമന്തവും ശിശിരവും സമ്മർ ഇൻ ബാത്‌ലഹേംമും എല്ലാം ഒരു നോട്ടീസ് പോലും തരാതെ വന്നു പോയി.. ഞാനും ഗാന്ധുവും സ്കൂൾ യൂണിഫോമിൽ നിന്ന് മുക്തി നേടി കോളേജ് കുമാരികൾ ആയി..
കാര്യം എന്റെ ഭർതൃ എന്നെ എന്റെ വീട്ടിൽ ഉപേക്ഷിച്ചു അന്ന് പോയെങ്കിലും, ഒരു ഭർത്താവിന്റെ ഉത്തരവാദിത്തം പിന്നീട് അങ്ങോട്ട് കണ്ടറിഞ്ഞു നടത്തി..
പിന്നീട് ഉള്ള എന്റെ സഹല ചിലവുകളുടെയും സ്പോൺസർ mr. കടുവ ആയിരുന്നു.. ഇത്രയും ആത്മാർത്ഥ ഉള്ള കെട്ടിയോനെ സങ്കടപെടുത്തേണ്ടല്ലോ എന്ന് കരുതി ചിലവാകുന്നതിൽ ഞാനും നന്നായി ആത്മാർത്ഥി 😌...

പ്ലസ് ടു എന്ന വന്മരം വീണു.. ഇനി എന്ത് എന്നുള്ള ചോദ്യത്തിന് തേപ്പും വാർപ്പും എന്ന് പറയാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.. (സായിപ്പന്മാർ അതിനെ architect എന്നൊക്കെ പറയും 😏).

സ്പോൺസർ കടുവ ആണ് എന്നുള്ള ഒറ്റ കാരണത്താൽ, ഗവണ്മെന്റ് കോളേജിൽ കിട്ടിയ സീറ്റ്‌ ധാനം ചെയ്തു, അവിടുത്തെ പ്രശസ്തമായ സെൽഫ് ഫിനാൻസ് കോളേജിലേക്ക് ഞാൻ ചേക്കേറി.. എന്ത് സെയ്യാൻ നാം ഒരു പാവം വിസാല മനസ്കയായ ധാനശീല ആയി പൊയച്ചു 🤧...

പുട്ടിനു തേങ്ങ പോലെ ഗാന്ധിജിയും, i mean നമ്മുടെ ഗാന്ദൂടിയും കൂടെ ഉണ്ട് 😎..

Assignments, പ്രൊജക്ടസ്, viva, internals, iv, യൂണിവേഴ്സിറ്റി എക്സാംസ്, കോളേജ് fests 🥵..
4 വർഷം പോയതറിഞ്ഞില്ല..
ഞങ്ങൾ രണ്ടാളും ഹോസ്റ്റലിൽ ആയിരുന്നു.
ഈ വർഷങ്ങളിൽ ഒന്നും ഒരിക്കൽ പോലും കടുവ എന്നെ കാണാൻ വന്നിട്ടില്ല 😪..
പക്ഷെ, എന്റെ കാര്യങ്ങൾ എല്ലാം പുള്ളി കൃത്യമായി നോക്കുന്നുണ്ട് 😌..

ഇന്നാണ് സൂർത്തുക്കളെ അഹ് ദിവസം..
നാല് വർഷത്തെ കാരാഗ്രഹവാസം കഴിഞ്ഞു ഈ കാമിനി കനി തിരിച്ചു നാട്ടിലും വീട്ടിലും കാലുകുത്തുന്ന ദിവസം..
ചില കളികൾ കാണുവാനും, ചിലരെ ചില കളികൾ പഠിപ്പിക്കുവാനും... 😎

ഓമു : ഡി സ്ഥലം എത്തി, രണ്ടാളും ഇറങ്ങുന്നില്ലേ..

ഗാന്ധു : ങേ ഇത്ര പെട്ടന്ന് വീട് എത്തിയോ..

ഓമു : ഉവ്വ് പെട്ടന്ന്.. അതെങ്ങനെ കാറിൽ കയറിയപ്പോൾ തൊട്ട് ഉറക്കമല്ലേ.. ഡെഡ് ബോഡി മാറി നില്കും.. പിന്നെ എങ്ങനെ ബോധം ഉണ്ടാവും.. വാ രണ്ടാളും ഇറങ്ങ്..

കനി : ഇതെന്താ ഇങ്ങോട്ട് വന്നത്..

ഓമു : നിന്റെ കെട്ടിയോൻ പറഞ്ഞു നിന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ, ഞാൻ കൊണ്ടുവന്നു.. ബാക്കി എന്തെങ്കിലും അറിയണമെങ്കിൽ നേരിട്ട് ചോദിച്ചോളൂ..

ഓമുവിന്റെ കൂടെ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അമ്മ നിലവിളക്കുമായി വരുന്നത്..

അമ്മ : വിവാഹത്തിന് ശേഷം ആദ്യമായി വരിക അല്ലേ, ദ ഈ നിലവിളക്കുമായി വലതുകാൽ വെച്ച് കയറു മോളെ..

ഞാൻ അമ്മ തന്ന നിലവിളക്കുമായി വലതുകാൽ വെച്ച് അകത്തേക്ക് പ്രവേശിച്ചു.. പൂജ മുറിയിൽ വിളക്ക് വെച്ചതിനു ശേഷം എന്നെയും ഗാന്ധുവിനെയും അമ്മ വിശ്രമിക്കുവാൻ മുറിയിലേക്ക് പറഞ്ഞു വിട്ടു..

പോകുന്നവഴി അഹ് വീട് മുഴുവൻ എന്റെ കണ്ണുകൾ കടുവയെ തേടിയെങ്കിലും കണ്ടെത്തുവനായില്ല...
നിരാശ തോന്നിയെങ്കിലും പുറമെ പ്രകടിപ്പിച്ചില്ല..

ഞാൻ കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ
കണ്ണാടിയിൽ നോക്കി ഒരു റെഡ് ലഹങ്ക ഇട്ട് അണിഞ്ഞൊരുങ്ങുന്ന ഗാന്ധുവിനെയാണ് കാണുന്നത്..

ഇതെന്താടി നീ വല്ല ഫാഷൻ ഷോക്കും പോകുന്നുണ്ടോ ഈ രാത്രി..

ഗാന്ധു : അഹ് നീ ഇറങ്ങിയോ.. അമ്മ കൊണ്ട് തന്നതാ.. നിനക്കുള്ള സാരി ദാ കട്ടിലിൽ ഉണ്ട്.. വേഗം ഒരുങ്ങി താഴോട്ട് ചെല്ലാൻ പറഞ്ഞു.. താഴെ എന്തോ പാർട്ടി ഉണ്ട്..

കനി : എന്ത് പാർട്ടി..

ഗാന്ധു : അതെനിക്കു എങ്ങനെ അറിയാം..
ചിലപ്പോൾ നിങ്ങളുടെ വെഡിങ് റിസപ്ഷൻ ആയിരിക്കും.. നിന്റെ പഠിത്തം കഴ്ഞ്ഞു കാര്യങ്ങൾ സെറ്റ് ആക്കാം എന്നല്ലേ അന്ന് വീർ സേട്ടൻ പറഞ്ഞത്..

അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്നിൽ ഞാൻ അറിയാതെ ഒരു വെപ്രാളം പൂവിട്ടു.

ഞാൻ എനിക്കായി കൊണ്ട് വെച്ച പാർട്ടി വെയർ സാരിയും ഓർണമന്റ്സും അണിഞ്ഞ് തയാറായി അവൾക്കൊപ്പം താഴേക്ക് ചെന്നു...

എന്റെ ഫാമിലിയും, കടുവയുടെ ഫാമിലിയും ആയി അടുത്ത ബന്ധുക്കൾ മാത്രമേ അവിടെ ഉണ്ടായിരുന്നോളൂ..

ഞാൻ അവിടെയെല്ലാം കടുവക്കായി പരതിയെങ്കിലും കാണുവാൻ സാധിച്ചില്ല.
എന്നിൽ വീണ്ടും നിരാശ നിറഞ്ഞു...

പെട്ടന്നാണ് ഒരു മൈക്ക് അന്നൗൺസ്‌മെന്റ്റ് കേട്ടത്, അത് കേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും, ഒരു മൈക്കുമായി എനിക്കരികിലേക്ക് വരുന്ന കടുവായെയാണ് ഞാൻ കണ്ടത്..

അഹ് കാഴ്ച കണ്ടപ്പോ.. എന്റെ പൊന്നു സാറെ... ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല 😌... ഔട്ട്‌ കംപ്ലീറ്റെലി..

വീർ : ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയിരിക്കുന്ന എല്ലാവർക്കും നന്ദി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു..
ഇന്ന് നമ്മൾ എല്ലാവരും ഇവിടെ ഒത്തുകൂടാൻ കാരണം, ഇന്ന് ഒരു സ്പെഷ്യൽ ഡേ ആണ്. ഈ ഡേയെ കൂടുതൽ സ്പെഷ്യൽ ആക്കുവാൻ ആണ് ഇന്ന് ഈ ഒരുക്കങ്ങൾ എല്ലാം.. യെസ് മൈ dears, ഇന്ന് എന്റെ പ്രിയതമയുടെ പിറന്നാൾ ആണ്.. Happy birthday my sweet wify ❤️...

കടുവ എനിക്കരികിൽ വന്നു എന്റെ കൈകൾ പിടിച്ചു മുൻപോട്ടു നടന്നപ്പോൾ ആണ് ഞാൻ ഇത്രയും നേരം ഒരു ദാക്ഷണ്യവുമില്ലാതെ എന്റെ കെട്ടിയോന്റെ ചോര ഊറ്റി കുടിക്കുകയാണ് എന്നുള്ള നഗ്നസത്യം തിരിച്ചറിയുന്നത്..

എന്നെ കേക്കിന് മുൻപിൽ കൊണ്ട് നിർത്തി knife എടുത്തു എന്റെ കൈയിൽ പിടിപ്പിച്ചു എന്റെ കൈക്ക് മുകളിൽ കൈ വെച്ച് എന്നോട് ചേർന്ന് നിന്ന് കേക്ക് കട്ട് ചെയ്തു.
ഞാൻ കടുവയിലേക്ക് തന്നെ ഒതുങ്ങി നിന്നു.. കടുവയുടെ ചുടു നിശ്വാസം എന്റെ ചെവിക്ക് പിന്നിൽ പതിച്ചപ്പോൾ, കടുവയുടെ നെഞ്ച് എന്റെ പുറത്ത് അമർന്നപ്പോൾ, എന്നിൽ ഉടലെടുത്ത വെപ്രാളത്തെയും വിറയലിനെയും നിയന്ത്രിക്കുവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു..

കേക്കിന്റെ ആദ്യ കഷ്ണം ഞാൻ കടുവക്ക് നീട്ടിയപ്പോൾ, അതിൽ നിന്ന് അല്പം എടുത്തു കടുവ എന്റെ വായിൽ വെച്ച് തന്നു. അതിന് ശേഷം മനോഹരമായ ഒരു ഗിഫ്റ്റ് ബോക്സ്‌ എനിക്ക് നേരെ നീട്ടി..

വീർ : a small gift for u my wify... ❤️..

ഞാൻ നാണത്തോടെ അതിലധികം സന്തോഷത്തോടെ അഹ് ഗിഫ്റ്റ് വാങ്ങിച്ചു.

വീർ : open it..

കടുവ അത് പറഞ്ഞതും ഞാൻ ആകാംഷയോടെ അഹ് ബോക്സ്‌ തുറന്നു നോക്കി..

എന്നാൽ അഹ് ഗിഫ്റ്റ് ബോക്സിനു ഉള്ളിൽ ഉള്ളത് കണ്ടതും അത്രയും നേരം എന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ചിരി മാഞ്ഞു..
ഞാൻ വിറക്കുന്ന കൈകളോടെ അത് പുറത്തെടുത്തു.. എന്റെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിറച്ചു.. എന്റെ കൈയിൽ നിന്ന് അത് താഴെ വീണു..
ഞാൻ ദയനീയമായി കടുവയുടെ മുഖത്തേക്ക് നോക്കി..
എന്നാൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന ഭാവത്തിലുള്ള കടുവയുടെ നിൽപ് എന്നെ കൂടുതൽ വേദനയിൽ ആഴ്ത്തി.. എന്റെ കണ്ണുനീർ അനുവാദമില്ലാതെ പുറത്തേക്ക് ഒഴുകി, അഹ് സാഗരത്തിൽ കടുവയുടെ മുഖം പോലും അവ്യക്തമായി..

ഓമു കുനിഞ്ഞു താഴെ വീണ അഹ് സമ്മാനം കൈയിൽ എടുത്തു.. അവൻ അതിലേക് അവിശ്വസിയനതയോടെ നോക്കി മന്ത്രിച്ചു..

"Divorce Petition 💔"

 

തുടരും.....

 


മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 5

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 5

4.5
2587

പാർട്ട്‌ 5   ഓമു : ഭയ്യാ എന്താ ഇത്.. ആരോടും ഒന്നും പറയാതെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഭയ്യക്കു എങ്ങനെ കഴ്ഞ്ഞു... ആരോട് ചോദിച്ചിട്ട്... അമ്മ : എന്നോട് ചോദിച്ചിട്ട്.. ഓമു : അമ്മ... അമ്മ : മതി ഓമു ഇനിയും ഞങ്ങളെ വിഢികൾ ആക്കേണ്ട... എല്ലാം ഞങ്ങൾ അറിഞ്ഞു... ഓമു : എന്ത് അറിഞ്ഞുവെന്ന്... അമ്മ : ദാ ഈ കത്ത് .. കനിമോൾ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ നീ അവൾക്ക് എഴുതിയ ഈ കത്ത് ഞങ്ങൾക്ക് മനസിലാക്കി തന്നു, നിങ്ങൾ ഇരുവരോടും ഞങ്ങൾ എത്ര വലിയ തെറ്റാണു ചെയ്തത് എന്ന്.. ഓമു : ഏത് ഈ ലെറ്റർ ഓഹ്... ഓമു അന്തം വിട്ട് അവരെ നോക്കിയിട്ട് ഗാന്ധുവിനെയും കനിയേയും നോക്കി, ദാമുവിനെ പോലെ ഇനി നമ്മൾ എന്ത് സെയ്