Aksharathalukal

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 5

പാർട്ട്‌ 5
 

ഓമു : ഭയ്യാ എന്താ ഇത്.. ആരോടും ഒന്നും പറയാതെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഭയ്യക്കു എങ്ങനെ കഴ്ഞ്ഞു...
ആരോട് ചോദിച്ചിട്ട്...

അമ്മ : എന്നോട് ചോദിച്ചിട്ട്..

ഓമു : അമ്മ...

അമ്മ : മതി ഓമു ഇനിയും ഞങ്ങളെ വിഢികൾ ആക്കേണ്ട... എല്ലാം ഞങ്ങൾ അറിഞ്ഞു...

ഓമു : എന്ത് അറിഞ്ഞുവെന്ന്...

അമ്മ : ദാ ഈ കത്ത് .. കനിമോൾ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ നീ അവൾക്ക് എഴുതിയ ഈ കത്ത് ഞങ്ങൾക്ക് മനസിലാക്കി തന്നു, നിങ്ങൾ ഇരുവരോടും ഞങ്ങൾ എത്ര വലിയ തെറ്റാണു ചെയ്തത് എന്ന്..

ഓമു : ഏത് ഈ ലെറ്റർ ഓഹ്...

ഓമു അന്തം വിട്ട് അവരെ നോക്കിയിട്ട് ഗാന്ധുവിനെയും കനിയേയും നോക്കി, ദാമുവിനെ പോലെ ഇനി നമ്മൾ എന്ത് സെയ്യും മലയ്യ എന്ന എക്സ്പ്രഷൻ ഇട്ടു..

ഗാന്ധു ഓമുവിനെ ദയനീയമായി നോക്കി..

എന്നാൽ കനി ഇപ്പോഴും തനിക്കു മുൻപിൽ നടക്കുന്നതിന്റെ ഷോക്ക് വിട്ട് മാറാതെ വീറിനെ തന്നെ ഉറ്റുനോക്കി നില്കുകയായിരുന്നു...

വീർ ഓമുവിൻറെ അരികിലേക് ചെന്ന് അവനെ ചേർത്തുപിടിച്ചു..

വീർ : എനിക്കറിയാം, എന്നെയും ഈ കുടുംബത്തെയും വലിയ ഒരു നാണക്കേടിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ്, നിങ്ങൾ അന്ന് അങ്ങനെ ഒരു ത്യാഗം ചെയ്തത്.. പക്ഷെ, ഈ പ്രണയത്തിൽ നിന്ന് നമ്മൾ എത്രയോക്കെ പിന്മാറാൻ ശ്രമിച്ചാലും പരാജയപെട്ടു പോകും... അത് നിങ്ങൾക്കും ഇപ്പോൾ മനസിലായി കാണുമല്ലോ..
എന്തായാലും നിന്റെ സന്തോഷത്തേക്കാൾ വലുതല്ല മറ്റൊന്നും...

ഓമു : മൂട്ടിൽ കൊണ്ടുപോയി പടക്കം പൊട്ടിച്ചിട്ടാണോ ഭയ്യാ ഇവിടെയൊക്കെ സ്നേഹം പ്രകടിപ്പിക്കുന്നത്...

അപ്പോഴാണ് വീടിന് മുറ്റത് ഒരു കാർ വന്നു നിന്നത്..

കാറിൽ നിന്നും റെഡ് കളർ സാരി ധരിച്ച ഒരു പെൺകുട്ടി ഇറങ്ങി...

അമ്മ : ദയമോൾ വന്നു എന്ന് തോനുന്നു..
ഞാൻ പോയി കൂട്ടിയിട്ട് വരാം..

അമ്മ പുറത്തേക്ക് പോയി അഹ് പെൺകുട്ടിയെയും കൂട്ടി വന്നു...
അവൾ വീറിനെക്കണ്ടതും സന്തോഷത്തോടെ ഓടിപോയി അവനെ കെട്ടിപിടിച്ചു ചേർന്നു നിന്നു....

ദയ : ഞാൻ ലേറ്റ് ആയില്ലല്ലോ വീർ..

വീർ : ഹേയ് നെവർ...
ദയ, ഇതാണ് എന്റെ അനുജൻ ഓംവീർ

ദയ : ഹായ് ഓമു.. എവിടെ തന്റെയാൾ എന്താരുന്നു കാ..

വീർ : കാമിനി, കനി എന്ന് എല്ലാവരും വിളിക്കും, ദാ അതാണ് ആൾ..

ദയ : ഹായ് കനി... സത്യം പറഞ്ഞാൽ ഞാൻ ഒരുപാട് ഹാപ്പി ആണ്, എങ്ങനെ തന്നോട് നന്ദി പറയണം എന്ന് എനിക്കറിയില്ല, എന്റെ വീറിനെ തിരികെ തന്നതിന്..

"എന്റെ വീർ... അഹ് വാക്കുകൾ മാത്രം എന്റെ ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നു..."

ഓമു : എന്തൊക്കെ ആണിവിടെ നടക്കുന്നെ ഭയ്യാ ഏതാ ഈ പെണ്ണ്..

അമ്മ : ഓമു, നിന്റെ ഏട്ടത്തി ആകാൻ പോകുന്ന ആളോട് ഇങ്ങനെ ആണോ പെരുമാറുക..

ഓമു : ബാബി..?
മനസിലായില്ല...

അമ്മ : ഞാനും വളരെ വൈകി ആണ് അറിഞ്ഞത്.. ബാംഗ്ലൂർ വെച്ച് ഇവർ രണ്ടാളും ഇഷ്ടത്തിൽ ആയിരുന്നു.. വീറിന്റെ കൂടെ പഠിച്ചതാ ഈ കുട്ടി..
പക്ഷെ, ഈ കുട്ടിയുടെ വീട്ടുകാർ നിർബന്ധിച്ചും ഭീഷണിപെടുത്തിയും മറ്റൊരു വിവാഹം കഴിപ്പിച്ചു.. വിവാഹം കഴിഞ്ഞാണ് അറിഞ്ഞത് അയാൾ ഒരു ഡ്രഗ് അഡിക്റ്റ് ആയിരുന്നു എന്ന്.. പാവം കുട്ടി ഒരുപാട് അനുഭവിച്ചു. ബന്ധം പിരിഞ്ഞു നാട്ടിലേക്ക് വന്നു വീരുവിന്റെ കമ്പനിയിൽ ജോലിക്ക് കയറിയപ്പോൾ ആണ് എല്ലാം അറിഞ്ഞത്..
നിങ്ങളുടെ രണ്ടാളുടെയും കാര്യം അറിഞ്ഞപ്പോൾ വീറിനെ ഓർത്തു ഞാൻ ഒരുപാട് വിഷമിച്ചു.. പക്ഷെ, ഇപ്പോൾ അമ്മക്ക് ഒരുപാട് സന്തോഷമായി, എന്റെ രണ്ട് മക്കൾക്കും അവർ ആഗ്രഹിച്ച ജീവിതം കിട്ടാൻ പോകുവല്ലേ..

എല്ലാം കണ്ടും കേട്ടും ഒരു പ്രതിമ കണക്കെ നിൽക്കാൻ മാത്രേ എനിക്ക് സാധിച്ചോളൂ..

ദയ ഓമുവിനെ കൂട്ടി എനിക്ക് അരികിലേക്ക് വന്നു.. എന്റെ കൈകൾ അവന്റെ കൈകളോട് ചേർത്ത് വെച്ചുകൊടുത്തു ഇനി നിങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കഴിയണം എന്ന് പറഞ്ഞപ്പോൾ അഹ് നിമിഷം മരിച്ചു വീഴാൻ ഞാൻ ആശിച്ചു..
എനിക്ക് പറയുവാൻ ഉള്ളതുപോലും കേൾക്കാതെ ഓരോ ഊഹാബോഹങ്ങൾ മെനഞ്ഞെടുത്തു തീരുമാനങ്ങൾ എടുക്കുന്ന എല്ലാവരെയും കണ്ട് എനിക്ക് സ്വയം പുച്ഛം തോന്നി.. എല്ലാം ചിരിയോടെ കണ്ട് നിൽക്കുന്ന കടുവയെകൂടി കണ്ടപ്പോൾ പിന്നെ എനിക്ക് പിടിച്ചു നില്കുവാനായില്ല.. ഞാൻ ഓമുവിൻറെ കൈ തട്ടി തെറുപ്പിച്ചു ആരെയും നോക്കാതെ മുറിയിലേക്ക് ഓടി, സ്റ്റെപ്പുകൾ ഓടി കയറുമ്പോൾ എന്റെ കാലുകൾ ഇടാറുണ്ടായിരുന്നു.. അതൊന്നും കാര്യമാക്കാതെ ഞാൻ സർവ്വ ശക്തിയും എടുത്തു ഓടി മുറിയിൽ കയറി ലോക്ക് ചെയ്തു...

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

കനി കതക് തുറക്ക്...

കാമു കതകു തുറക്കടി...പ്ലീസ്‌..

ഓമനക്കുട്ട എനിക്ക് പേടി ആകുന്നു.. അവൾ..

നീ മാറ്.. ഞാൻ തള്ളാം..

ഗാന്ധു മാറിയതും ഓമു പിന്നിലേക്ക് അല്പം മാറി സ്പീഡിൽ ഓടി വന്നു കൈമുട്ട് കൊണ്ട് ഡോറിൽ ഇടിക്കാൻ തുടങ്ങിയതും കനി ഡോർ തുറന്നതും ഒരുമിച്ചായിരുന്നു,
പിടുത്തം കിട്ടാതെ അവൻ നിലത്തേക്ക് മലക്കം മറിഞ്ഞു മൂടിടിച്ചു വീണു...

ഓമു : എന്റമ്മച്ചിയെ... Engine out completely..

ഓമു നോക്കിപ്പോൾ കൈയിൽ വെട്ടുകത്തിയുമായി മുടി അഴിച്ചിട്ടു ഭദ്രകാളിയെ പോലെ നിൽക്കുന്ന കനിയെയാണ്...

ഓമു : ഇവിടെ ഇത്രയൊക്കെ നടന്നിട്ട് നീ നാടകത്തിൽ അഭിനയിക്കാൻ പോകുവാണോ 😳..

കനി : ഭാ....
നിനക്ക് എന്നെ കണ്ടിട്ട് അഭിനയം ആയിട്ട് തോന്നുണ്ടോ.. ഉണ്ടോടാ..

അവൻ ഇല്ല എന്ന് പേടിച്ചു തലയാട്ടി..

ഗാന്ധു : നീ ഇത് എന്താ ഈ കോലത്തിൽ..
ഞങ്ങൾ ഓർത്തു നീ ഇവിടെ കരഞ്ഞു തളർന്നിരിക്കുകയായിരുന്നു എന്ന്..

കനി : ജീവിതം മൊത്തം കരഞ്ഞു തീർക്കാൻ ഞാൻ എന്താ ഏഷ്യാനെറ്റ്‌ സീരിയലിലെ നായികയോ 😏..

അങ്ങനെ ഏതോ ഒരുത്തി എവിടൊന്നോ വന്നു കേറി എന്നും, ആരേലും എന്തേലും പറഞ്ഞു എന്നും കരുതി ഞാൻ നിലവിളിച്ചോണ്ട് നടക്കാൻ പോണില്ല, അങ്ങേരാണ് എന്നെ കെട്ടിയതു എങ്കിൽ അഹ് കെട്ടഴിക്കാൻ അങ്ങേരല്ല അങ്ങേരുടെ അപൂപ്പൻ വിചാരിച്ചാലും നടക്കില്ല..

ഓമു : കനി.. ഡോണ്ട് ഡു ഡോണ്ട് ഡു..

കനി : ഓഹ് സോറി ഡാ, നിങ്ങൾ ഒരേ ജീൻ ആണ് എന്ന് ഞാൻ മിക്കപ്പോഴും മറക്കും..
😌

ഗാന്ധു : നീ ഇത് എങ്ങോട്ടാ..

കനി : തട്ടാൻ 😈..

ഗാന്ധു : ആരെ

കനി : ഒരു ദയയുമില്ലാത്ത അഹ് പരട്ട ദയമോളെ..

ഓമു : അഹ് വേഗം ചെന്ന് കൊല്ല്.. എന്നിട്ട് ജയിലിൽ പോയി കിടക്ക്.. ഭയ്യാ വേറെ പെണ്ണ് കെട്ടി സ്വസ്ഥമായി ജീവിക്കട്ടെ..

കനി : അമ്പട പുളുസു അയിന് ഇച്ചിരി പുളിക്കും...
ഞാൻ ശെരിക്കും തട്ടാൻ അല്ല പോകുന്നേ..

ഗാന്ധി : പിന്നെ..

കനി : ആക്ടിങ് ആക്ടിങ്...

ഓമു : എന്തോന്ന് ആക്ടിങ്..

കനി : ഞാൻ നേരെ അങ്ങോട്ട് പോകുന്നു, ദയയുടെ കഴുത്തിൽ ഈ കത്തി വെക്കുന്നു, കടുവയെ ഭീഷണിപെടുത്തുന്നു..
"ഡോ കടുവേ മര്യദക്കു ഈ നില്കുന്നവളെ പാക്ക് ചെയ്തു എന്റെ കൂടെ ജീവിച്ചോ, ഇല്ലെങ്കിൽ ഇപ്പൊ ഞാൻ ഇവളെ തട്ടും "..
അഹ് ബീസണിയിൽ അയാൾ വീഴുന്നു പേടിച്ചു കാമുകിയെ ഓടിക്കുന്നു, പിന്നെ ഞങ്ങൾ സെറ്റ്.. എപ്പടി..

ഓമു : നല്ല ബെസ്റ്റ് ബീസണി...

കനി : ആണല്ലേ.. എന്നെ സമ്മതിക്കണം..
ഞാൻ ഇന്നൊരു കലക്ക് കലക്കും..
വഴി മാറാടി മുണ്ടക്കൽ ശേഖരി, ഞാൻ എന്റെ പ്രാണനാഥന്റെ അരികിൽ പോകട്ടെ..

ഓമു : വഴി മാറി കൊടുക്ക്‌ വഴി മാറി കൊടുക്ക്.. അവൾ കിട്ടാനുള്ളത് പോയി വാങ്ങട്ടെ..

കനി : എന്തോന്നാ..

ഓമു : അല്ല വേഗം പോയി ചെയ്തു തീർക്കട്ടെ എന്ന്..

കനി : ഉം 😎.. ജയ് കിസാൻ കൃഷി ദീപം 💪🏻
 

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ഇന്ന് ഞാൻ ഒരു കലക്ക് കലക്കും എന്റെ കറവേട്ടാ..

"സ്റ്റോപ്പ്‌ ഇറ്റ് ദയ "..

ങേ ഇത് കടുവയുടെ അലർച്ച അല്ലേ.
ഇതെവിടുന്ന...
കടുവയുടെ മുറിയിൽ ആണലോ..

ഓഹ് രണ്ടെണ്ണവും ഇവിടെ ഉണ്ടല്ലോ..

ഞാൻ പുറത്തു കതകിന് മറവിലേക് ആരും കാണാതെ ഒളിച്ചു നിന്നു..
ഇപ്പോൾ അവർക്ക് എന്നെ കാണാനും സാധിക്കില്ല, എന്നാൽ അവർ പറയുന്നത് എനിക്ക് കേൾക്കുകയും ചെയാം..

വീർ : നമ്മൾ വിചാരിച്ചപോലെയാണ് കാര്യങ്ങൾ എന്ന് എനിക്ക് തോന്നുന്നില്ല.
അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് അവരുടെ ബന്ധം അംഗികരിച്ചപ്പോൾ സന്തോഷിക്കുക അല്ലേ വേണ്ടത്...

എന്നാൽ അവളുടെ അവസ്ഥ, എന്നെ നോക്കി ദയനീയമായി കണ്ണുനീർ പൊഴിച്ചു നിന്ന അവളുടെ മുഖം എന്റെ മനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞുപോയിട്ടില്ല..

ദയ : വീർ do u love her..

വീർ : എപ്പോഴൊ ഞാനും അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.. അന്ന് കല്യാണത്തിന് വന്നപ്പോൾ ഉള്ള അവളുടെ കുറുമ്പും കുസൃതിയും ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു..
പക്ഷെ, അവളുടെ പ്രായം അറിഞ്ഞപ്പോൾ ഇത്രയും ചെറിയ ഒരു കുട്ടി, ഞാനും അവളും തമ്മിൽ 15 വയസ്സിന്റെ difference ഉണ്ട്.. പിന്നീട് അവൾക്ക് എന്നെ ഇഷ്ടം ആയില്ലങ്കിലോ എന്ന ഭയം, എന്നിലെ കോംപ്ലക്സ് എല്ലാം കൂടി ആയപ്പോൾ ആണ് അവളെ അവളുടെ വീട്ടിൽ നിർത്താൻ ഞാൻ തീരുമാനിച്ചത്..
അവൾ കുറച്ചുകൂടി മുതിർന്നു കഴിഞ്ഞു അവൾ തന്നെ തീരുമാനിക്കട്ടെ എന്ന് കരുതിയെങ്കിലും, മനസുകൊണ്ട് അവൾ എന്നെ വിട്ട് പോകരുത് എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു..
ഇപ്പോൾ എന്തായാലും അത് നന്നായി, ഒരുപക്ഷെ ഞാൻ അവളോട് അടുത്തിരുന്നെങ്കിൽ, അവൾ ആഗ്രഹിച്ചാലും എന്നിൽ നിന്ന് അകലാൻ ഞാൻ സമ്മതിക്കില്ലായിരുന്നു..

ദയ : നിനക്കെന്താ വീർ ഭ്രാന്താണോ.. നിന്നെ ചതിച്ചവൾക്ക് വേണ്ടി ആണോ നീ ഇങ്ങനെ ഒക്കെ.. അനിയനെ മനസ്സിൽ വെച്ചു ചേട്ടനെ കെട്ടുക.. ശെരിക്കും നിന്നെ പൊട്ടൻ ആക്കുക അല്ലായിരുന്നോ അവർ രണ്ടാളും.. നിന്റെ അനിയൻ നിന്റെ ഭാര്യക്കുള്ള പ്രേമലേഖനം നിന്റെ കൈയിൽ തന്നെ തന്നു വിടുന്നു.. നീ അത് അവൾക്ക് അയക്കാൻ ആയി കൊണ്ട്പോകുന്നു... അന്ന് യാഥിർച്ഛികമായി ഞാൻ അഹ് ലെറ്റർ പൊട്ടിച്ചു വായിച്ചിലായിരുന്നുവെങ്കിൽ ഇത് വെല്ലോം അറിയുവായിരുന്നോ.. രണ്ടാളും നിന്നെ ഭേഷായി പറ്റിച്ചു.. ഒടുക്കം പിടിക്കപ്പെട്ടു എന്നായപ്പോൾ മൊതല കണ്ണുനീരും 😏.. ഈ നാണവും മാനവും ഇല്ലാത്തവൾക്ക് വേണ്ടി ആണോ നീ.....

വീർ : മതി നിർത്ത്.. ഇനി നീ ഒരക്ഷരം മിണ്ടി പോകരുത്... കേട്ട് നിന്നെന്ന് വരില്ല ഞാൻ..
ഇപ്പോഴും അവൾ എന്റെ ഭാര്യ ആണ് അഹ് ഓർമ്മ വേണം..എന്റെ അമ്മ അവളുടെ കാല് പിടിച്ചു കരഞ്ഞതുകൊണ്ടാ അവൾ അഹ് കല്യാണത്തിന് തയ്യാർ ആയത്.. അതുകൊണ്ട് തന്നെ സംഭവിച്ചതിൽ ഒന്നും അവരുടെ യാതൊരു തെറ്റുമില്ല, അവർക്കിടയിലെ തെറ്റ് ഞാൻ ആണ്.. അതുകൊണ്ട് തന്നെയാണ് ഞാൻ അവർക്കിടയിൽ നിന്ന് മാറി കൊടുക്കുന്നതും..

അഹ് പിന്നെ താഴെ അമ്മ പറഞ്ഞതോർത്തു സന്തോഷിക്കുകയൊന്നും വേണ്ട.. ഞാൻ ഒരു വിവാഹജീവിതം ഇല്ലാതെ നിന്നാൽ അമ്മ ഓമുവിനെയും കനിയേയും സ്വീകരിക്കില്ല..
അതുകൊണ്ട് മാത്രം ആണ് ഈ നാടകം..
അവരുടെ വിവാഹം കഴിയുന്ന അന്ന് ഇറങ്ങിക്കോണം ഇവിടെ നിന്ന്.. ഒരിക്കൽ ഉപേക്ഷിച്ചത് വീർ ഒരിക്കലും തിരികെ സ്വീകരിക്കാറില്ല.. അതല്ല മറ്റെന്തെങ്കിലും മനസ്സിൽ കരുതിയിട്ട് ഉണ്ടെങ്കിൽ, ഈ രൺവീർ ആരാണ് എന്ന് അറിയും..

ഉം..  പോകാൻ നോക്ക്..

വീറിന്റെ പെട്ടന്നുള്ള ഭവമാറ്റത്തിൽ പകച്ചു പോയ ദയ പെട്ടന്ന് അഹ് മുറി വിട്ട് ഇറങ്ങി പോയി..

ഇതെല്ലാം കേട്ട് കത്തുന്ന കണ്ണുകളോടെ നമ്മുടെ കഥനായികാ അഹ് വാതിലിനു പിന്നിൽ ഉണ്ടായിരുന്നു..

"അപ്പൊ നീ ആയിരുന്നല്ലേ, എന്റെ കഞ്ഞിയിൽ വീണ പാറ്റ.. 😡
നിനക്കുള്ള പെട്ടി സ്പോൺസർഡ് ബൈ ms. കാമിനി കണാരൻ.. ഉപ്സ്...
ന.. ന.. ന..
Mrs. കാമിനി രൺവീർ മൽഹോത്ര 😎"

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ഓമു : അപ്പൊ ഇതെല്ലാം അഹ് പെണുമ്പിള്ളയുടെ പണി ആയിരുന്നു അല്ലേ... അന്ന് ഞാൻ പോസ്റ്റ്‌ ചെയ്യാൻ പോയപ്പോൾ അഹ് പെണുംപിള്ള തട്ടിപ്പറിച്ചു ഞങ്ങൾ പോസ്റ്റിക്കോളാം എന്ന് പറഞ്ഞു എനിക്ക് പ്രതികരിക്കാൻ ഒരു അവസരം തരാതിരുന്നപ്പോഴേ മനസിലാക്കേണ്ടതായിരുന്നു ഇത് നമുക്കിട്ടുള്ള പണി ആന്ന്‌...

ഗാന്ധു : എല്ലാത്തിനും കാരണം നീയാ..
ഇമെയിലും സ്മാർട്ട്‌ ഫോണും ഉള്ള കാലത്താണ് അവന്റെ കത്ത്..

ഓമു : അത് പിന്നെ ഈ കത്തെഴുതുമ്പോൾ ഉള്ള ഫീലിംഗ് ഈ വാട്സ്ആപ്പ്നും മെയിലിനും ഒക്കെ തരാൻ പറ്റുമോ 😌..

ഗാന്ധു : ഫീലിംഗ് മണാങ്കട്ട, ഇപ്പോ കണ്ടോ നമ്മൾ കാരണം ഭയ്യയുടെയും കാമുവിന്റെയും ജീവിതം കൊളം തോണ്ടിയപ്പോൾ സമാധാനം ആയല്ലോ..

ഓമു : അതിപ്പോ ഞാൻ അറിഞ്ഞോ ഇങ്ങനെ ഒക്കെ ആകുമെന്ന്.. നിന്റെ പേര് വെച്ചിട്ട് ആർക്കും സംശയം തോന്നണ്ട എന്ന് കരുതിയ ഇവളുടെ പേര് അഡ്രസിൽ വെച്ചിട്ടു നിനക്ക് കത്തെഴുതിയത്.. ഇവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് കം ബാബി ആയതുകൊണ്ട് സേഫ് ആണെന്ന് കരുതി..
അത് ഇങ്ങനെ ഒക്കെ ആവുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല..

ഗാന്ധു : കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് എല്ലാം കൈവിട്ടു പോകുന്ന ലക്ഷണമാ.
നമ്മളെ കേൾക്കാൻ ആരും തയാറല്ല..
 

കനി : ഒന്നും കൈവിട്ടു പോകില്ല.. അതിന് ഞാൻ സമ്മതിക്കുകയുമില്ല.. അതിന് വേണ്ടി അല്ല, അയാളോ നിങ്ങളോ പോലും അറിയാതെ കഴ്ഞ്ഞ പത്തു വർഷം അയാളെ ഞാൻ സ്നേഹിച്ചത്. ഒരിക്കൽ ഞാൻ വിട്ടുകൊടുത്തത, പക്ഷെ അവളായി തന്നെ അത് വലിച്ചെറിഞ്ഞു. ഇനി ഒരിക്കൽ കൂടി ഇല്ല. ഇനി എനിക്ക് ഒരേഒരു ലക്ഷ്യമേ ഉള്ളു.. കടുവ.. കുഴി കുഴിച്ചാണെലും അങ്ങേരെ ഞാൻ വീഴ്ത്തും..

ഗാന്ധു : പുള്ളി നിന്നെ അഹ് കുഴിയിൽ തള്ളിയിട്ടു മൂടാതെ നോക്കിക്കോ..

കനി : ഗർർർ.. 😬

ഗാന്ധു : 😁

ഓമു : നീ എന്ത് ചെയ്യാൻ പോകുവാ..

കനി : ജസ്റ്റ്‌ വെയിറ്റ് ആൻഡ് വാച്ച് 😎

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

വളരെ ഗഹനമായി കനി റിസർച്ച് നടത്തികൊണ്ട് ഇരുന്നപ്പോൾ ആണ് ഓമു അവളുടെ മുറിയിലേക്ക് ചെന്നത്..
അവിടുത്തെ കാഴ്ച കണ്ട് അവൻ അന്തം വിട്ട് പോയി..

ഓമു : ഇതെന്താടി ഉള്ള ഹിന്ദി ഫിലിംസ്ന്റെ ഒക്കെ പോസ്റ്റർ കൊണ്ടുവന്നു മുറിയിൽ തൂക്കിയിരിക്കുന്നത്😳..

 

 


കനി :അയോ പറിക്കല്ലേ.. വളരെ കഷ്ടപ്പെട്ട് ആഹ് മേരി ചേട്ടന്റെ കയ്യെ കലെ പിടിച്ചു ഇരന്നു വാങ്ങിയ പോസ്റ്റർകള..😁
 

ഓമു : മേരി ചേട്ടനോ അതേതു ചേട്ടൻ..
 

കനി : ഡാ ആഹ് മേരി തീയേറ്റർ നടത്തുന്ന നമ്മുടെ ജോസ് ഏട്ടൻ ഇല്ലേ.. പുള്ളി ആണേൽ തീയേറ്റർ തുറന്നപ്പോൾ മുതൽ ഇതുവരെ റിലീസ് ചെയ്തിട്ടുള്ള എല്ലാ മൂവിസിന്റെയും പോസ്റ്റർ അങ്ങേര് സൂക്ഷിച്ചു വെച്ചിട്ടുണ്ടാരുന്നു.. അതിൽ നിന്നും മൂവി എക്സിബിഷൻ ആണെന്നു പറഞ്ഞു അങ്ങേരോട് കെഞ്ചി നമ്മുടെ രാഷ്ട്ര ഭാഷ ചലച്ചിത്രങ്ങളുടെ മാത്രം ചികഞ്ഞ് എടുത്തുകൊണ്ടു വന്നു ഒട്ടിച്ചുവെച്ചിരിക്കുകയാണ്..
 

അവൾ ചുമർ നിറയെ ഒട്ടിച്ചുവെച്ചിരിക്കുന്ന സിനിമ പോസ്റ്റേഴ്സ് നോക്കി ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു..
 

ഓമു : അല്ല എന്താ മോൾടെ ഉദെശം🤨..
 

കനി : തീർത്തും തുരുദ്ദേശം 😌.. നിന്റെ ബംഗാളി ചേട്ടനെ വളച്ചു കുപ്പിയിൽ ആക്കുക..

"അങ്ങേരെ കുപ്പിയിൽ ആക്കാൻ നോക്കി ഒടുക്കം നീ പെട്ടിയിൽ ആകാതെ നോക്കിക്കോ 😏.."
 

എവിടെ നിന്നാണ് ഈ അപശബ്‌ദം 😳😳(*2)

ദാ നോക്കു വാതിൽക്കൽ ഒരു മൈന 😌..

കനി : ഹോ.. ഇതാര് മഹാത്മാഗാന്ധിജിയോ.. എന്തേ അവിടുന്ന് സാരോപദേശത്തിനായി എഴുന്നള്ളാൻ താമസിച്ചു...
 

ഗാന്ധു : എന്നെ പുച്ഛിച്ചിട്ടു കാര്യമില്ല.. കൊല്ലം കുറെ ആയാലോ സ്വന്തം കെട്ടിയോനെ വളക്കാൻ നോക്കിയിട്ടു.. എന്നിട്ടു അങ്ങേര് ഇതുവരെ നിന്റെ മുഖത്തേക്ക് മര്യധക്കു നോക്കിയിട്ടു കൂടെ ഉണ്ടോ. 😏
ഇപ്പോൾ ആണെങ്കിൽ അങ്ങേര് നിന്നെ കളഞ്ഞിട്ടു അങ്ങേരുടെ പൂർവ കാമുകിയെ കെട്ടി ഹാപ്പി ആയി ജീവിക്കാൻ പോകുന്നു.. ആഹ് അങ്ങേരെ ആണ് ഇവൾ കണ്ണിക്കണ്ട ഹിന്ദി സിനിമകൾ കണ്ടു വീഴ്ത്താൻ പോകുന്നത്..
 

കനി : വീഴ്ത്തുമെടി വീഴ്ത്തും.. ഇനി എന്റെ പെർഫോമൻസ് ഇൽ അങ്ങേര് വീണില്ലേ, അങ്ങേരെ പഴത്തൊലി ഇട്ട് ഞാൻ വീഴ്ത്തും.. അങ്ങനെ വീണു നടുവൊടിഞ്ഞു തളർവാദം വന്നു കിടക്കുന്ന അയാളെ രണ്ടാമതും തേച്ചിട്ടു അവൾ പോകുമ്പോൾ പൂമുകവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്ന ഭാര്യ ആയി അങ്ങേരുടെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു ഞാൻ ഇടിച്ചു കേറും..
 

ഗാന്ധു : എന്നിട്ടെന്തേ കെട്ട് കഴ്ഞ്ഞപ്പോൾ മോള് ഇടിച്ചു കയറിയില്ല..🤨
 

കനി :അതു.. പിന്നെ.. അപ്പൊ ഞാൻ കുഞ്ഞാല്ലാരുന്നോ.. 😌
 

ഓമു :അയ്യടാ ഒരു കുഞ്ഞു.. നീയും അങ്ങേരും അന്നേ മനസ് വെച്ചിരുന്നുവെങ്കിൽ ഇപ്പോ എന്നെ ചെറിയച്ഛന്ന് വിളിച്ചു ഒരു ഡെസൺ പിള്ളേർ ഈ മുറ്റത്തു ഓടി കളിച്ചേനെ.. 😤
 

കനി : നീ ഇങ്ങനെ വിക്ഷോഭൻ ആകല്ലേ...

ഓമു : എന്തോന്ന്...

കനി : ഇങ്ങനെ കിടന്നു ചാടതട...

ഓമു : ആഹ് അങ്ങനെ പണ😌...

ഗാന്ധു : അല്ലേലും ഇത്രയും ദുരന്തം ലവ് സ്റ്റോറി ഈ ലോകത്തു വേറെ ഉണ്ടായിട്ടുണ്ടാകില്ല..
 

കനി : ഹോ.. എന്തായാലും നിന്റെ അപ്പനും അമ്മയും നിനക്ക് ഗാന്ധിമ എന്ന് പേരിട്ട അത്രയും ദുരന്തം എന്റെ ലവ് സ്റ്റോറിക്കു വരില്ല..😏
 

ഓമു : നീ എന്തിനാണ് ഈ പോസ്റ്ററുകൾ എല്ലാം ഇവിടെ കൊണ്ട് വന്നിരിക്കുന്നത്..
 

കനി : ഗുഡ് question.. അങ്ങനെ വിവരം ഉള്ള ചോദ്യങ്ങൾ ചോദിക്കു.. ഇതെല്ലാം ബോളിവുഡ് ലെ ഹിറ്റ്‌ റൊമാന്റിക് മൂവീസ് ആണു.. ഇതെല്ലാം വെച്ചു ഒരു കിടു പാട്ടുണ്ടാക്കി ഞാൻ അങ്ങേരുടെ പുറകെ നടന്നു പാടും.. എന്റെ ഹിന്ദിയിലെ പാണ്ടിത്യം കണ്ടു ഉടനെ അങ്ങേര് ഫ്ലാറ്റ്..
 

ഗാന്ധു : ഫ്ലാറ്റ് അല്ല ഫ്ലൈറ്റ്..

കനി : എന്തേ എന്റെ കിടിലോസ്‌കി ഐഡിയ പുടിച്ചില്ല🤨  Don't u like...😌

ഗാന്ധി : അവളുടെ ഒരു ലൈക്.. എന്തിനാ ഇത്രയും കഷ്ടപ്പെടണെ.. ആഹ് യൂട്യൂബ് എടുത്തു cid മൂസ സോങ്‌സ് സെർച്ച്‌ ചെയ്താൽ പോരെ.. ദിലീപ്പേട്ടൻ ആൾറെഡി ഈ ഐഡിയ റിലീസ് ചെയ്തു കഴ്ഞ്ഞു..
 

കനി : ശോ ഈ സിനിമകാരുടെ ഒരു കാര്യം.. ഞാൻ ആലോചിക്കുമ്പോഴേക്കും അവർ അതു അടിച്ചുമാറ്റി സിനിമയിൽ ഇടും.. ഇവർ ഇതൊക്കെ എങ്ങനെ അറിയുന്നു..
 

ഗാന്ധു : അതു നിന്റെ ബ്രെയിൻ വർക്ക്‌ ചെയുമ്പോഴേ അവർക്കു അവിടെ അലാറം അടിക്കും കനി ചിന്തിക്കുന്നു കനി ചിന്തിക്കുന്നു എന്ന് പറഞ്ഞു..
 

കനി : ഡി.. ഡി.. ഞാൻ ഒന്നു താഴ്ന്നു തരുമ്പോൾ നീ തലയിൽ കേറിയിരുന്നു പാനി പാനി കളിക്കുവാ..
ദേ കണ്ട ഒരു ലുക്ക്‌ ഉണ്ടെന്നേ ഉള്ളു.. ഞാൻ വെറും കൂറയാ..😠
 

ഗാന്ധു : അതു അല്ലേലും ഞങ്ങൾക്ക് അറിയാടി നീ വെറും വെറും വെറും കൂറയല്ല.. നല്ല അൽ കൂറയാന്..😏
 

കനി : ഡി നിന്നെ ഞാൻ..😡
 

ഓമു : ഓഹ്.. ഒന്നു നിർത്തുന്നുണ്ടോ രണ്ടും...ദേ നിങ്ങൾ രണ്ടും കൂടെ ഇങ്ങനെ അടിയുണ്ടാക്കികൊണ്ട് ഇരുന്നാൽ അധികം വൈകാതെ ഞാൻ ആഹ് ബിർള വൈറ്റ് വാൾ കെയർ പൂട്ടിയിൽ വീണ മതാമയെ ഏട്ടത്തി എന്ന് വിളിക്കേണ്ടി വരും 😢.
 

കനി : ഇല്ലടാ ഇല്ല അങ്ങനെ ഒരു വാൾ കെയർ പുട്ടിക്കും ഞാൻ അയാളെ വിട്ടുകൊടുക്കില്ല.. അങ്ങനെ വിട്ടുകൊടുക്കാൻ അല്ല ഞാൻ കഴ്ഞ്ഞ 10 വർഷം ആയിട്ട് അങ്ങേരെ ചങ്കിൽ കൊണ്ട് നടക്കുന്നത്..
അങ്ങനെ ഏതേലും ഒരു പുട്ടി വന്നാൽ വിട്ടു കൊടുത്തു മാറി നിന്നു മോങ്ങാൻ ഞാൻ ഏഷ്യാനെറ്റ്‌ സീരിയലിലെ നായിക അല്ല.. ഭർത്താവ് ക്യാമുകിക്കൊപ്പം ഹാപ്പി ആയി ജീവിച്ചോട്ടെ എന്ന് കരുതി അവർക്കു ഇടയിൽ തടസ്സം ആകാതെ ആത്മഹത്യക്കു ശ്രമിക്കാൻ ഞാൻ കുശി കുമാരി ഗുപ്ത അല്ല. എന്റെ പ്രണയത്തിന് വേണ്ടി പിഞ്ഞാലേ നടന്നു കെഞ്ചാൻ ഞാൻ കളർസ് സീരിയലിലെ ഹീറോയിനും അല്ല.. ഇതു കനി ആണു കാമിനി എന്ന കനി.. ഈ കനി നിന്റെ ചേട്ടനെ പ്രണയിച്ചിട്ടുണ്ടെങ്കിൽ.. അങ്ങേര് കെട്ടിയ താലി ആണു എന്റെ കഴുത്തിൽ കിടക്കുന്നതു എങ്കിൽ ആഹ് ബംഗാളിയെ ഒരു മതാമയും കൊണ്ടുപോകില്ല.
അതിനു ആരെങ്കിലും ശ്രമിച്ചാൽ അവളെ കൊന്നു പുട്ടുപൊടി ആയി പൊടിച്ചു പുട്ടുകുറ്റിയിൽ ഇട്ട് പുട്ടാക്കി നിങ്ങളെക്കൊണ്ട് ഞാൻ പഴവും കൂട്ടി തീറ്റികും.. എന്നിട്ട് ആഹ് നിരാശ കാമുകൻ ബംഗാളിയെ കിഡ്നാപ് ചെയ്തു പാരിസിലേക്ക് ഹണിമൂണിന് കൊണ്ടുപോകും 😎...
 

ഓമു : നീ ഹണിമൂണിന് പോകുന്നത് ഒക്കെ.. ബട്ട്‌ ആ പുട്ട് എന്തിനാ ഞങ്ങളെക്കൊണ്ട് തീറ്റിക്കുന്നത്..
 

കനി : പിന്നെ ആഹ് പുട്ടിയ പിടിച്ചു പുട്ടാക്കി തിന്നിട്ടു എനിക്ക് വെല്ലോം സംഭവിച്ചാൽ എന്റെ ബംഗാളിക് പിന്നെ ആരുണ്ട്.. ഞങ്ങളുടെ കുടുംബാസൂത്രണം 😢..
OMG... 😱..
സൈനേടിനെകാൾ കൂടിയ വിഷം ആണത്.. ആഹ് ഗുണം അവളെ വെച്ചുണ്ടാകുന്ന പുട്ടിനും കാണും
നിങ്ങൾ ആകുമ്പോൾ സിംഗിൾ പസങ്ക അല്ലേ...😁
 

ഗാന്ധു : ഡി ദുഷ്ട്ടെ.. ചുമ്മാതല്ലടി.. കേട്ടിട്ട് 5 കൊല്ലം ആയിട്ടും നീ ഇങ്ങനെ കന്യാകുമാരി ആയി നില്കുന്നത്.. 😤
 

കനി : എന്നലെ ഇത്തവണ ഈ കന്യാകുമാരി ആഹ് കശ്‍മീർ ആപ്പിൾനെ കൊണ്ടേ പോകു 😤..
 

ഓമു : ഇങ്ങനെ ആണെ മിക്കവാറും നീ പോകും കൊണ്ടിട്ടു 😏...
 

കനി : നീ എന്റെ സൈഡ് ആണോ അതോ ആഹ് വെള്ളപ്പാറ്റയുടെ സൈഡോ.. എനിക്ക് ഇപ്പൊ അറിയണം 😤..
 

ഓമു : അയോ ഞാൻ എന്റെ പുഞ്ഞാര ഏട്ടത്തിയമ്മയുടെ സൈഡ് അല്ലേ 😌...
 

ഗാന്ധു : ഉം.. അല്ല എന്താണ് മോൾടെ പ്ലാൻ..
 

കനി : നീ നോക്കിക്കോ എന്റെ പ്രണയത്തിനു വേണ്ടി ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിചെന്നിരിക്കും ഒരു ഭ്രാന്തിയെ പോലെ.. ബുഹഹ ബുഹഹ ബുഹഹ..
 

ഓമു : അതേ നിർത്ത്..

കനി : എന്തേ...🤨
 

ഓമു : സഞ്ചരിക്കും എന്ന് പറഞ്ഞാൽ മതി.. ഭ്രാന്തി എന്ന് എപ്പോഴും ഓർമിപ്പിക്കണം എന്നില്ല..
 

കനി : 😏..നോക്കിക്കോടാ ഇതിനൊക്കെ എന്റെ മക്കൾ നിന്നോട് ചോദിക്കും.. പട്ടിമാമാ എന്ന് വിളിച്ചു നാട് മുഴുവൻ നാറ്റിക്കും..
 

ഓമു : ആദ്യം നീ അങ്ങേരെ കൊണ്ട് നിന്റെ മുഖത്തേക്ക് എങ്കിലും നോകിപ്പിക്.. എന്നിട്ടല്ലേ
 

കനി : അതിന് ഇവിടെ പ്രസക്തി നഹി ഹേ 😏

ഗാന്ധു : നിങ്ങൾ ഒന്ന് മിണ്ടാതിരിക്ക്..
ദേ ആരോ ഡോറിൽ കൊട്ടുന്നു...

അവർ മൂവരും പരസ്പരം നോക്കിയിട്ടു, ഗാന്ധു ചെന്ന് ഡോർ തുറന്നു..

അമ്മ : ആഹാ... നിങ്ങൾ മൂന്നാളും ഇവിടെയുണ്ടോ.. വേഗം താഴേക്ക് വാ.. വീർ വിളിക്കുന്നു..

ഓമു : എന്തിനു..

അമ്മ : അതറിയില്ല, എന്തോ പ്രധാനപ്പെട്ട കാര്യം പറയാനാണത്രെ...

കനി : അമ്മ നടന്നോളു.. ഞങ്ങൾ വരാം..

അമ്മ : വേഗം വന്നേക്കണേ..

കനി : ശെരി..

അമ്മ അവിടെ നിന്ന് പോയതും അവർ ഡോർ ലോക്ക് ചെയ്തു...

ഓമു : ഇപ്പൊ എന്തിനാ ഭയ്യാ എല്ലാരേയും വിളിച്ചു കൂട്ടുന്നത്..

ഗാന്ധു : എന്തിനായാലും അത് നമുക്കുള്ള പണി ആണ് എന്ന് ഉറപ്പാ..

കനി : ഉം... നോക്കാം എന്താ സംഭവിക്കുക എന്ന്...

 

പാർട്ട്‌ 6

 

വീർ പറഞ്ഞതനുസരിച്ചു എല്ലാവരും ഹാളിലേക്ക് ചെന്നു....

ഓമു : ഭയ്യാ എന്തിനാ വിളിപ്പിച്ചത്..

വീർ : വാ പറയാം.. എല്ലാവരോടും ഒരു ഹാപ്പി ന്യൂസ്‌ പറയുവാൻ ആണ് വിളിപ്പിച്ചത്..

ഓമുവും ഗാന്തുവും കനിയും ഒന്നും മനസിലാവാതെ പരസ്പരം നോക്കി..

വീർ : ഈ വരുന്ന സൺ‌ഡേ ഓമുവിന്റെയും കനിയുടെയും എൻഗേജ്മെന്റ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു...

എന്താ 😳😳😳... (*3)

വീർ : ഞെട്ടി അല്ലേ... ആദ്യം സർപ്രൈസ് ആയി ചെയാം എന്നാണ് ഓർത്തത്, പിന്നെ ഓർത്തു നിങ്ങളുടെ ലൈഫിലെ ഒരു സ്പെഷ്യൽ ഡേ അത് നിങ്ങളുടെ ഇഷ്ടത്തിന് തന്നെ ചെയമെന്ന്..

ഗാന്ധു : അങ്ങേരുടെ ഒരു സർപ്രൈസ്, ഓമു നിന്റെ ചേട്ടൻ ആണ് എന്നൊന്നും നോക്കൂല, ഇങ്ങേരെ ഞാൻ പുഴയിൽ മുക്കി കൊല്ലും.. 😤

ഓമു : എന്നിട്ട് വേണം അതിലെ മീനുകൾ ചത്തു പൊങ്ങാൻ 🤧

അമ്മ : സന്തോഷമായില്ലേ മോനു.. നിന്റെ ഭാഗ്യ നിന്റെ ഭയ്യാ...

ഓമു : ഇത് വല്ലാത്തൊരു ഭാഗ്യമായിപ്പോയി 😪..
ഭയ്യാ എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടൂടെ..

വീർ : നീ പറയുവാൻ പോകുന്നത് എന്താണ് എന്നറിയാം.. ഡിവോഴ്സ് കഴിയാതെ എൻഗേജ്മെന്റ് നടത്തുന്നതിനെകുറിച്ചല്ലേ..
അത് പ്രശ്നമല്ല, തത്കാലം എൻഗേജ്മെന്റ് നടക്കട്ടെ, ഡിവോഴ്സ് കഴ്ഞ്ഞു പതിയെ മാര്യേജ് നടത്താം... ഇനി എന്തെകിലും എതിർപ്പുണ്ടോ...

"സമ്മതം "...

വീർ പറഞ്ഞു നിർത്തുന്നതിനു മുൻപേ കനിയുടെ ശബ്ദം അവിടെ മുഴങ്ങി..

എല്ലാവരുടെയും ശ്രദ്ധ അവളുടെ നേരെ ആയി.. എന്നാൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവൾ വീറിനരികിലേക്കു ചെന്നു കൈകൾ രണ്ടും മാറിൽ പിണച്ചു വെച്ചു, വീറിന്റെ മുഖത്തോട് നോക്കി നിന്നു..

കനി : സമ്മതം.. ഈ സൺ‌ഡേ എൻഗേജ്മെന്റ് നടത്തുവാൻ എനിക്ക് സമ്മതം ആണ്..

ഗാന്ധു : ഓമു ഇവൾ ഇത് എന്താ ചെയ്യാൻ പോകുന്നേ...

ഓമു : തമ്പുരാനറിയാം..

വീർ : അപ്പോൾ എല്ലാവർക്കും സമ്മതം ആയ സ്ഥിതിക്കു, അങ്ങനെ തന്നെ തീരുമാനിക്കാം..

കനി : ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല mr. രൺവീർ മൽഹോത്ര.. ഈ എൻഗേജ്മെന്റ് നടക്കണം എങ്കിൽ ഒരു കണ്ടിഷൻ ഉണ്ട്, ഇതിനോടൊപ്പം തന്നെ താങ്കളുടെ എൻഗേജ്മെന്റ് ഉം നടക്കണം...

കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ വീർ കനിയെ ഞെട്ടി നോക്കി..
എന്നാൽ ഇത് കേട്ട ദയ സന്തോഷത്താൽ മതി മറന്നു.. ചുറ്റും ആളുകൾ നില്കുന്നതിനാൽ മാത്രം അവൾ തന്റെ സന്തോഷം അടക്കി പിടിച്ചു..

കനി : എന്താണ് mr. രൺവീർ മൽഹോത്ര..
സമ്മതമാണോ, നടക്കുകയാണെങ്കിൽ ഈ സൺ‌ഡേ എന്റെയും നിങ്ങളുടെയും എൻഗേജ്മെന്റ് നടക്കും, ഇല്ലെങ്കിൽ ഒന്നും നടക്കില്ല..

വീർ : സമ്മതം... ഓമുവിന്റെ എൻഗേജ്മെന്റ് നൊപ്പം എന്റെ എൻഗേജ്മെന്റ് ഉം നടത്തുന്നതായിരിക്കും..

കനിയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.. അവൾ തിരിഞ്ഞു നടക്കുവാൻ പോയതും ദയ അവളെ പിന്നിൽ നിന്ന് വിളിച്ചു..

ദയ : കനി നീ പേപ്പേഴ്സ് സൈൻ ചെയുവാൻ വിട്ടുപോയി...

കനി അഹ് പേപ്പേഴ്സ് വാങ്ങി വീറിനെ ഒന്ന് നോക്കി.. അവൻ മറ്റെവിടെക്കോ ദൃഷ്ടി പതിപ്പിച്ചു നില്കുകയായിരുന്നു.. അവൾ അവനരികിലേക്ക് ചെന്നു, കനി തനിക്കു തൊട്ടടുത്തു നില്കുന്നത് കണ്ടവൻ അവളെ സംശയത്തോടെ നോക്കി.. അവളുടെ കൈ അവനു നേരെ നീണ്ടു, ഇവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അവൻ അന്തിച്ചുനോക്കിയപ്പോഴുതേക്കും അവൾ അവന്റെ ഷർട്ടിന്റെ പോക്കറ്റിലെ പെൻ എടുത്തു, അഹ് പേപ്പേഴ്സ് സൈൻ ചെയ്ത ശേഷം അവൾ അത് തിരികെ പോക്കറ്റിൽ തന്നെ വെച്ചു.. കനി അഹ് പേപ്പേഴ്സ് ദയക്ക് നേരെ നീട്ടി, ദയ അത് സന്തോഷത്തോടെ വാങ്ങി, കനി വീറിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും പോയി..

എല്ലാവരും ഹാൾ വിട്ട് പോയപ്പോഴും വീർ മാത്രം അവിടെ തനിച്ചായി.. കിച്ചുവിന്റെ കരം വീറിന്റെ തോളിൽ പതിഞ്ഞു.. അവൻ നിറഞ്ഞ കണ്ണുകളോടെ കിച്ചുവിനെ നോക്കി..

"ഒരിക്കൽ ഏങ്കിലും അവൾ എന്നെ മതിയെന്ന് പറയുമെന്ന് ഞാൻ വെറുതെ മോഹിച്ചു കിച്ചു.. തോറ്റുപോയി ഞാൻ.. വീണ്ടും "..
അവൻ തന്റെ കണ്ണുനീർ ഒപ്പി അവിടെ നിന്നും നടന്നകന്നു.. വീറിന്റെ അവസ്ഥ വേദനയോടെ കണ്ട് നില്കുവാനെ കിച്ചുവിനായൊള്ളു..

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

ഓമു : നീ എന്തൊക്കെയാ കനി താഴെ കാണിച്ചു കൂട്ടിയത്.. എന്തിനാ നീ എൻഗേജ്മെന്റ്നു സമ്മതം ആണ് എന്ന് പറഞ്ഞത്.. എന്തിനാ അഹ് പേപ്പേഴ്സ് സൈൻ ചെയ്തുകൊടുത്തത്..

എന്നാൽ കനി യാതൊരു പ്രതികരണവും ഇല്ലാതെ ജനിലൂടെ പുറത്തേക്ക് നോക്കി നില്കുകയായിരുന്നു...

ഓമു ഗാന്ധുവിനെ നോക്കുമ്പോൾ അവൾ ഒരു പാത്രത്തിൽ ചിപ്സ് ഇരുന്നു കഴിക്കുന്നു..

ഓമു : ഇവിടെ ബാക്കി ഉള്ളവർക്ക് പ്രാണവേദന ഒരുത്തിക്കു മൗനവൃതം, മറ്റൊരുത്തിക്ക് തീറ്റ മത്സരം.. എന്റെ വിധി..
എന്റെ ഗാന്ധു നീ ഇങ്ങനെ തിന്നോണ്ടിരുന്നാൽ നിന്റെ ചെക്കനെ എല്ലാരും കൂടെ നിന്റെ കൂട്ടുകാരിക്ക് കെട്ടിച്ചുകൊടുക്കും...

ഗാന്ധു : അവളുടെ വിധി..

ഓമു : എന്തോന്നാ..

ഗാന്ധു : കൂൾ ഡൌൺ ഓമനക്കുട്ട..
എന്തിനാ ഇത്ര ടെൻഷൻ, നീ സ്വസ്ഥമായി അവൾ പറഞ്ഞത് ഒന്നുടെ ഒന്ന് ആലോചിച്ചു നോക്ക്..

ഓമു : നീ മനുഷ്യനെ വട്ടക്കാതെ ഒന്ന് തെളിച്ചു പറയുന്നുണ്ടോ..

ഗാന്ധു : എന്റെ ഓമനക്കുട്ട, ലവൾ എന്താ പറഞ്ഞത്.. അവളുടെയും വീർ ഭായ്യയുടെയും എൻഗേജ്മെന്റ് ഈ സൺ‌ഡേ നടക്കും എന്നല്ലേ.. അവർ കെട്ടിയോനും കെട്ടിയോളും തമ്മിൽ എൻഗേജ്മെന്റ് നടത്തുവോ അടിയന്തിരം നടത്തുവോ എന്താന്ന് വെച്ച ആയിക്കോട്ടെ.
അതിന് നീ എന്തിനാ ടെൻഷൻ അടിക്കുന്നത് മുത്തേ.. വാ നമ്മുക്ക് നമ്മുടെ ഭാവി മക്കളുടെ പേര് കണ്ടുപിടിക്കാം..

ഓമു : നീ ഒന്ന് ചുമ്മാതിരുന്നേ...
കനി എന്താ നിന്റെ മനസ്സിൽ....

കനി അപ്പോഴും ജനലിലൂടെ ഗാർഡനിലിരിക്കുന്ന വീറിനെ നോക്കി നില്കുകയായിരുന്നു..

"കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കാണോ "...

അവൾ അവനിൽ നിന്നും നോട്ടം മാറ്റാതെ പറഞ്ഞു...

💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

(എൻഗേജ്മെന്റ് ഡേ )

ഹാൾ മുഴുവൻ അലങ്കരിച്ചിരിക്കുന്നു.. അടുത്ത ബന്ധുക്കൾ മാത്രമേ അവിടെ ഉള്ളു.. റൈറ്റ് സൈഡിലെ സ്റ്റെപ് ഇറങ്ങി വീറും ഓമുവും കിച്ചുവും വന്നു.. ലെഫ്റ്റ് സൈഡിലെ സ്റ്റെപ്സ് ഇറങ്ങി ദയയും ഗാന്ധുവും മീരയും എത്തി.. വീറും ഓമുവും സെന്റർ ഫ്ലോറിൽ കയറി നിന്നപ്പോൾ ദയ വീറിനോപ്പം ചെന്നു നിന്നു..

അമ്മ : അല്ല കനിമോൾ എന്തിയെ..

ഗാന്ധു : അവളെ റൂമിൽ എങ്ങും കണ്ടില്ല..

അമ്മ : കാണുന്നില്ല എന്നോ.. അഹ് കുട്ടി എവിടെ പോകാൻ.. മീര മോള് ഒന്ന് പോയി നോക്കിക്കേ..

മീര പോകാൻ തിരിഞ്ഞപ്പോഴേക്കും പെട്ടന്ന് ഹാളിലെ ലൈറ്റ് അണഞ്ഞു.. എല്ലാവരും വളരെ അധികം പരിഭ്രമിച്ചു... പെട്ടന്ന് അവർക്ക് ഓപ്പോസിറ്റ് ആയിട്ട് ഒരു ലൈറ്റ് തെളിഞ്ഞു, അവിടെ ഒരു വധുവിനെപോലെ അണിഞ്ഞൊരുങ്ങി ദുപ്പട്ടകൊണ്ട് മുഖം മറച്ചു ഒരു പെൺകുട്ടി നില്കുന്നു.. എല്ലാവരും ആശ്ചര്യത്തോടെ അവിടേക്ക് നോക്കിയപ്പോൾ ചുറ്റിലും ലൈറ്റ് തെളിഞ്ഞു, മ്യൂസിക് സിസ്റ്റത്തിൽ നിന്ന് സോങ് പ്ലേ ആയി...

(https://music.youtube.com/watch?v=J_8I_i4T0TA&feature=share
ഈ 👆 സോങ് ഒന്ന് കേട്ടിട്ടു വായിച്ചോ, ചുമ്മ ഒരു ഫീലിന് 😉)

"Aaaaaaaaaaaaaa
Aaaaaaaaaaaaaaa

അഹ് പെൺകുട്ടി പതിയെ തന്റെ മുഖത്തുനിന്ന് ദുപട്ട മാറ്റി.... അവിടെ കനിയേ കണ്ട് എല്ലാവരും അന്തം വിട്ട് നിന്നു..

അവൾ അഹ് പാട്ടിനൊത്തു ചുവടുകൾ വെച്ച് തുടങ്ങി.
"
രണ്ട് കൈകളിലെയും ചെറുവിരൽ കണ്ണുകളിലേക്ക് ചൂണ്ടി, പിന്നീട് ഇടുത്തു കൈയിലെ ചെറുവിരൽ ചുണ്ടിനോട് ചുറ്റിച്ചു, പിന്നീട് കണ്ണുകളിൽ സുറുമ എഴുതുന്നത് പോലെ കാണിച്ചു പാട്ടിന്റെ വരികൾക്കൊപ്പം അവൾ ചുണ്ടുകൾ അനക്കി..
Kajra mohabbat wala
Akkhiyon mein aisa dala
Kajra mohabbat wala
Akkhiyon mein aisa dala "

"വീറിന് നേരെ വിരൽ ചൂണ്ടി മുൻപോട്ട് രണ്ട് ചുവട് നടന്നിട്ട്, ഹൃദയത്തിൽ കൈകൾ പൊതിഞ്ഞു, എന്നിട്ട് പിന്നോട്ട് രണ്ട് ചുവട് നടന്നിട്ട് വീണ്ടും വീറിനു നേരെ വിരൽ ചൂണ്ടി ഇരുകയികളും വീറിനെ ഉഴിഞ്ഞു കനി അവളുടെ തലയ്ക്കു ഇരുവശവും വെച്ചു മടക്കി..
Kajre ne leli meri jaan
Haye re main tere kurbaan "

"അവൾ അവിടെ കൂടി നിന്ന അവളെ നോക്കി മതി മറന്നു നിൽക്കുന്ന ആൺപടകളുടെ നേരെ വിരൽ ചൂണ്ടി വട്ടം കറങ്ങി
Duniya hai mere peeche "

"ഒരു കൈ തലയിൽ കൊടുത്തു മറ്റേ കൈകൊണ്ട് ഇടുപ്പിൽ അടിച്ചു കറങ്ങി
Lekin main tere peeche "

"അവൾ അവിടെ കൂടി നിന്ന അവളെ നോക്കി മതി മറന്നു നിൽക്കുന്ന ആൺപടകളുടെ നേരെ വിരൽ ചൂണ്ടി വട്ടം കറങ്ങി
Duniya hai mere peeche "

"ഒരു കൈ തലയിൽ കൊടുത്തു മറ്റേ കൈകൊണ്ട് ഇടുപ്പിൽ അടിച്ചു കറങ്ങി
Lekin main tere peeche "

"വീറിനു നേരെ തന്റെ കൈകൾ നീട്ടി
സ്വയം പുണർന്നു കൊണ്ടാടി
Apna bana le meri jaan
Haye re main tere kurbaan "..

എന്നാൽ അവൾ ഇത്രയൊക്കെ ചെയ്തിട്ടും വീർ അവളെ മൈൻഡ് ചെയ്തില്ല..

കള്ള കടുവ, ബാക്കിയുള്ളവർ ഈ 10കിലോടെ ലഹങ്കയും 5 കിലോടെ ഓർണമന്റ്സും ഇട്ട് അറിയാമെല്ലാത്ത ഡാൻസ് ഊണും ഉറക്കവും ഇല്ലാതെ പഠിച്ചെടുത്തു കളിച്ചിട്ടു ബെല്ല മൈൻഡ് ഉം എന്ന് നോക്കിക്കേ... കനിമോളെ ഇങ്ങനെ പോയാൽ ശെരിയാവില്ല.. ഇനി വെല്ലോം നടക്കണമെങ്കിൽ നീ നിന്റെ കൂറ സ്വഭാവം എടുത്തേ മതിയാകു..
ഈ സ്റ്റെപ് നമുക്ക് അങ്ങ് മാറ്റി പിടിക്കാം..
കം ഓൺ കനി ഇത് നിന്റെ ലാസ്റ്റ് ചാൻസ് ആണ്, പറ്റിയ ഒന്ന് പീഡിപ്പിച്ചു വിട്ടേരെ..

"ഞാൻ ഓടി ചെന്നു കടുവയുടെയും ദയമോളുടെയും നടുക്ക് കയറി നിന്നു ഹിപ്പ് വെച്ചു ദയമോളെ തട്ടി മാറ്റി.. അവളെ പിടിക്കാൻ ചെന്ന കടുവയുടെ തോളിലേക്ക് ചാടി കയറി കഴുത്തിൽ പിടുത്തം ഇട്ട് തടഞ്ഞു, അല്ല പിന്നെ എന്റടുത്ത കളി.. പോക്കമില്ലായിമയുടെ ഓരോ ഗുണങ്ങളെ 😌..

അതിനോടൊപ്പം തന്നെ വരികൾക്ക് ചുണ്ട് ചലിപ്പിച്ചു, വിരലുകകൾ കടുവയുടെ കണ്ണിനു ചുറ്റും ചിത്രം വരച്ചു, കടുവയുടെ കവിളിൽ പിടിച്ചു വലിച്ചു..
Aii ho kahaan se gori
Aankhon mein pyar lekr
Aii ho kahaan se gori
Aankhon mein pyar lekr "

" ഞാൻ കടുവയുടെ തോളിൽ നിന്നും ചാടിയിറങ്ങി മുൻപിലേക്കു വന്നു കടുവയുടെ കഴുത്തിൽ ചുറ്റി പിടിച്ചു കടുവയെ എന്റെ നേർക്ക് താഴ്ത്തി ഞാൻ കടുവയുടെ കഴുത്തിൽ തൂങ്ങി പകുതി ശരീരഭാഗം കിടക്കുന്ന പൊസിഷനിൽ ചരിച്ചു നിർത്തി നിന്നുകൊണ്ട് ഊഞ്ഞാൽ പോലെ ആടി
Dilli sheher ka saara
Meena bazaar leke
Dilli sheher ka saara
Meena bazaar leke "..

💥അമ്മച്ചിയെ...
പേടിക്കണ്ട കടുവ എന്റെ പിടി കഴുത്തിൽ നിന്ന് വീടിയിപ്പിച്ചപ്പോൾ ഞാൻ പിടിവിട്ട് സ്പാട്ടയും കുത്തി തറയിൽ ലാണ്ടിയതാ..
നോക്കിക്കേ എന്നെ തള്ളി താഴെ ഇട്ടിട്ടു മൈൻഡ് ചെയ്തേ പോകാൻ നോക്കുനെ.
ഇങ്ങേരെ ഞാൻ, ശെരിയാക്കി താരാടാ കടുവേ.. ഫസ്റ്റ് നെറ്റിനു എടുക്കാൻ വെച്ച എന്റെ മാസ്റ്റർ പീസ് ഐറ്റമാ, പബ്ലിക് ആയി എടുക്കാൻ ആയിപോയി വിധി..

എനിക്കരികിൽ കൂടി നടന്നുപോകാൻ തുടങ്ങിയ കടുവയുടെ കാലെ പിടിച്ചു ഞാൻ വലിച്ചു.. ദാണ്ടേ കിടക്കുന്നു കടുവ താഴെ, കടുവ എഴുനേൽക്കുന്നതിനു മുൻപേ ഞാൻ കടുവയുടെ മേലേക്ക് കിടന്നു, കൃഷ്ണൻകുട്ടി മിന്നിച്ചേക്കണേ..

ഞാൻ കടുവയുടെ വയറിന്റെ ഭാഗത്തുനിന്നും മുകളിലേക്ക് നിലത്തു ഇരുവശത്തുമായി കൈകൾ ഒന്നി ഇഴഞ്ഞിഴഞ്ഞു ചെന്നു..
Jhumka bareley wala
Kaano mein aisa dala
Jhumka bareley wala
Kaano mein aisa dala "..

കടുവയുടെ മുഖത്തിന് മുൻപിൽ എന്റെ മുഖം എത്തിയപ്പോൾ ഞാൻ കടുവയുടെ ഇരുവശത്തുമുള്ള താടിയിൽ എന്റെ കവിളുകൾ ഉരസി..
Jhumke ne leli meri jaan
Haye re main tere kurbaan.."

കടുവായെന്നെ പെട്ടന്ന് അപ്പുറത്തേക്ക് മറിച്ചിട്ടു എഴുനേറ്റു..
ഞാൻ നിലത്തുന്നു കടുവയുടെ പിന്നാലെ നിരങ്ങി തറയിലും തോളിലും കൈയിട്ടടിച്ചു കടുവക്ക് നേരെ കൈചൂണ്ടി എഴുന്നേറ്റു
ഒരു കൈ എളിക്ക് കൊടുത്തു മറ്റേ കൈ മടക്കി നെറ്റിയിൽ അടിച്ചു..
Duniya hai mere peeche
Lekin main tere peeche
Duniya hai mere peeche
Lekin main tere peeche
Apna bana le meri jaan
Haye re main tere kurbaan "..

ഞാൻ കടുവയെ അവിടെ കിടന്ന സോഫയിലേക്ക് തള്ളിയിട്ടു ചാടി കടുവയുടെ മടിയിൽ കയറിയിരുന്നു..
മുൻപിലൂടെ കടുവയുടെ പിന്നിലേക്ക് കയ്യിട്ടു ചേർത്ത് പിടിച്ചു കടുവയുടെ കഴുത്തിലും കവിളിലും മുഖം ഉരസി..
Haye re main
Haye re main
Haye re main tere kurbaan "..

പെട്ടന്ന് ആരോ എന്നെ പിടിച്ചെഴുനേൽപ്പിച്ചതും എന്തോ ഉൽക്ക പോലൊരു സാധനം എന്നെ കവിളിൽ പതിഞ്ഞു...
ട്വിങ്കൾ ട്വിങ്കിൾ ലിറ്റിൽ, നോ ലിറ്റൽ അല്ല കുറച്ചു ബലിയ ലാർജ് സ്റ്റാർസ് ദ ചുറ്റും കിടന്നു കറങ്ങുന്നു..⭐️⭐️⭐️⭐️

"അമ്മേ "...

എന്റമ്മോ.. കടുവയുടെ ഗർജനം കേട്ടാണ് ഞാൻ നക്ഷത്രലോകത്ത് നിന്ന് ഭൂമിയിലേക്ക് വന്നത്..

കണ്ണ് തുറന്നു നോക്കിയപ്പോൾ എന്റെ അമ്മായിഅമ്മയുടെ കൈയിൽ പിടിച്ചു തടഞ്ഞു നിൽക്കുന്ന കടുവയെ ആണ്..
അഹ് മുഖം ദേഷ്യം കൊണ്ട് ചുമന്നു...

അമ്മ : നീ എന്തിനാ വീർ എന്നെ തടയുന്നത്.. ഇവൾ ഇവിടെ കാണിച്ചുകൂട്ടുന്നത് ഒക്കെ നീ കണ്ടില്ലേ.
നീ പറഞ്ഞിട്ടല്ലേ ഓമുവിന് വേണ്ടി ഞാൻ വീണ്ടും ഇവളെ സ്വീകരിക്കുവാൻ തയ്യാർ ആയത്.. എന്നിട്ടിപ്പോ..

ദയ : 😏 ആദ്യം അനിയനെ പ്രേമിച്ചോണ്ട് ചേട്ടന്റെ ഭാര്യ ആയി, എന്നിട്ടും അനിയന്റെ പിന്നാലെ ഉള്ള നടത്തം നിർത്താറായില്ല..
ഇപ്പോ അനിയനെ കിട്ടുമെന്ന് ആയപ്പോൾ വീണ്ടും ചേട്ടന്റെ പുറകെ.. ഇവൾക്ക് ഒ....
💥...

നോക്കണ്ട എന്റെ കൈ ദയമോളുടെ കവിളിന്റെ അളവ് എടുത്തതാ..

കനി : ഞാനും ഓമുവും തമ്മിൽ ഇഷ്ടത്തിൽ ആണ് എന്ന് ഞങ്ങൾ നിന്നോട് പറഞ്ഞോ.. പറഞ്ഞോന്നു...

എന്റെ ശബ്ദം അവിടെ മുഴങ്ങിയപ്പോൾ അവൾ ഒന്ന് ഞെട്ടി...

ദയ : അത്.... പിന്നെ... അഹ്.. കത്ത്...

കനി : ഗാന്ധു, ഓമനക്കുട്ട ഇവിടെ വാ...

കനി ഗാന്ധുവിന് നേരെ കൈ നീട്ടിയതും അവൾ അഹ് കൈകളിലേക്ക് അഹ് ലെറ്റർ വെച്ച് കൊടുത്തു..

കനി : ഈ ലെറ്റർ... ഈ ലെറ്ററിന്റെ പേരിൽ ആണലോ ഇവിടെ ഈ കണ്ട പുക്കാറൊക്കെ ഉണ്ടായത്... ഇതിൽ എവിടെയെങ്കിലും നീ എന്റെ പേര് കണ്ടോ..

കനി അഹ് ലെറ്റർ ദയക്ക് നേരെ നീട്ടി ചോദിച്ചു.. അവൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ കനി അവളെ നോക്കി അലറി..

"നീ കണ്ടോന്നു "..

അവൾ ഞെട്ടി പേടിച്ചു ഇല്ല എന്ന് തലയാട്ടി..

"നിങ്ങൾ ആരെങ്കിലും ഇതിൽ എന്റെ പേര് കണ്ടോ,"  അവൾ അവിടെ നിന്ന ഓരോരുത്തർക്ക് നേരെയും ലെറ്റർ ചൂണ്ടി കാണിച്ചു ചോദിച്ചു..

അപ്പോൾ കണ്ടവർ ആരും ഇല്ല, പിന്നെ എങ്ങനെ നിങ്ങളൊക്കെകൂടി തീരുമാനിച്ചു ഇത് എനിക്കുള്ളതാണ് എന്ന്...

അമ്മ : ഓമു ഇത് നിന്റെ അഡ്രസിൽ എഴുതിയത് അല്ലേ, അപ്പോൾ പിന്നെ അത് നിനക്കല്ലാതെ മാറ്റാർക്കാണ്..

കനി : ശെരിയാണ്, ഇത് എന്റെ അഡ്രസ്സിൽ എഴുതിയത് തന്നെയാണ്, പക്ഷെ അഹ് അഡ്രെസ്സിൽ ഞാൻ മാത്രം ആണോ താമസിക്കുന്നത്...

ഓമു, എല്ലാവരും ഇവിടെ ഉണ്ട്, സത്യം പറയൂ, ആർക്ക് വേണ്ടി ആണ് നീ ഈ ലെറ്റർ എഴുതിയത്, ഇനി ഒന്നും ഒളിച്ചുവെക്കേണ്ട കാര്യം ഇല്ലല്ലോ..
അതുകൊണ്ട് തത്ത പറയുന്നത് പോലെ എല്ലാം നല്ല മണിമണിയായി പറഞ്ഞോ, ഇല്ലെങ്കിൽ അഹ് ഇരിക്കുന്ന ഫ്ലവർ വാസ് എടുത്തു നിന്റെ തലവഴി എറിഞ്ഞുടക്കും.
പറയടാ എല്ലാം..

ഓമു : ഞാനും ഗാന്ധുവും തമ്മിൽ ഇഷ്ടത്തിൽ ആണ്, ഈ ലെറ്റേഴ്സ് ഞാൻ അവൾക്ക് എഴുതിയതാ, അവളുടെ അഡ്രെസ്സിൽ എഴുതിയ പിടിക്കപെട്ടാലോ എന്ന് പേടിച്ചു കനിയുടെ പേര് അഡ്രസ് കോളത്തിൽ വെച്ച് എഴുതിയതാ.. പക്ഷെ, അതിന് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞില്ല 😪..
ഞാൻ ഓർത്തോ നിങ്ങൾ എല്ലാം കൂടെ എനിക്ക് ആകെ ഉള്ള ഒരു ഏടത്തിയെ പിടിച്ചു ഫ്രീ ആയി അവിഹിതം ഉണ്ടാക്കി തരുമെന്ന്... 🤧

ഗാന്ധു : ആരെ വഹ്.. തത്ത പറയുമോ ഇത് പോലെ...

അമ്മ : എന്നിട്ട് നീ എന്താ ഇത് നേരത്തെ പറയാതിരുന്നേ..

ഓമു : ദെ എന്നെകൊണ്ട് ഒന്നും പറയിക്കരുത്.. അമ്മയാണ് എന്നൊന്നും നോക്കൂല എടുത്തു വല്ല പിള്ളേരെ പിടുത്തകർക്കും പിടിച്ചു കൊടുക്കും പറഞ്ഞേക്കാം..
നിങ്ങൾ ആരേലും എന്നെ ഒന്ന് വാ തുറക്കാൻ സമ്മതിച്ചോ ഹേ..
സമ്മതിച്ചൊന്നു 😤..
ഒരു കത്ത് പൊക്കി പിടിച്ചുകൊണ്ടു വരാൻ ഒരു ദയയും, അത് കണ്ണും പൂട്ടി വിശ്വസിക്കുവാൻ ഒരു ഭയ്യയും, അതിനൊത്തു തുള്ളാൻ ഒരു അമ്മയും...
ഇതിനിടയിൽ എപ്പോഴെങ്കിലും എനിക്കോ ഇവൾക്കോ പറയാനുള്ളത് കേൾക്കാൻ നിങ്ങൾ എപ്പോഴെങ്കിലും തയ്യാറായോ..
എന്നിട്ട് ഒന്നും പറഞ്ഞില്ല പോലും...

അഹ് അമ്മയുടെ തല കുറ്റബോധത്താൽ താഴ്ന്നു...

എനിക്കും ഇവൾക്കും പരസ്പരം ഇഷ്ടം ആയിരുന്നെങ്കിൽ, ഇവൾ ഒരിക്കലും ഭയ്യയുടെ ഭാര്യ ആവില്ലാരുന്നു, എനിക്ക് ഇവൾ ഒരു ഫ്രണ്ട് മാത്രമല്ല, ഒരു കൂടപ്പിറപ്പുകൂടിയാണ്, അഹ് അവളെയാണ് നിങ്ങൾ ഒക്കെ കൂടെ..

ഓമു വീറിന്റെ അരികിലേക്ക് ചെന്നു..

നിങ്ങൾ എന്താ ഭയ്യാ വിചാരിച്ചേ, ഇവൾ നിങ്ങളോടും കുടുംബത്തോടും ഉള്ള സഹതാപം കൊണ്ടാണ് നിങ്ങൾക് കഴുത്തു നീട്ടി തന്നത് എന്നോ.. എങ്കിൽ നിങ്ങൾക്ക് തെറ്റി.. ഇവൾ നിങ്ങളെ വിവാഹം കഴിച്ചെങ്കിൽ, അത് ഇവൾക്ക് നിങ്ങളെ അത്രക്ക്....

"ഓം "....

ഓമു ബാക്കി പറയുന്നതിന് മുൻപ് തന്നെ കനിയുടെ ശബ്ദം അവനെ തടഞ്ഞു..
ഓമു തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവനെ നോക്കി വേണ്ട എന്നു തലയാട്ടി..

എന്നാൽ ഓമുവിൻറെ വാക്കുകൾ വീറിൽ ഒരു ഞെട്ടൽ ഉളവാക്കി, അതിന് ശേഷം അത് മുഴുമിപിക്കാതെ ഉള്ള ഓമുവിൻറെയും കനിയുടെയും പ്രവർത്തി അവനിൽ സംശയം നിറച്ചു..

ദയ : ഇതൊക്കെ സത്യം ആണോ എന്ന് ആർക്കറിയാം, ആന്റി വീർ, ഇവർ രണ്ടാളും നിങ്ങളെ പറ്റിക്കുവാൻ വേണ്ടിയാണ് ഇതെല്ലാം ചെയുന്നത്.. നിങ്ങൾ ഇതൊന്നും വിശ്വസിക്കരുത്..

കനി : ഇവളെ ഇന്ന് ഞാൻ...

ഗാന്ധു : സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ സ്റ്റോപ്പ്‌.. നീ ഇത് എങ്ങോട്ടാ മോളെ.. കുറേ നേരമായി എന്നെ പോസ്റ്റാക്കി നിങ്ങൾ രണ്ടാളും ഷൈൻ ചെയ്യുന്നു.. ഇതുവരെ ആയിട്ടും ഒരു ചിന്ന ഡയലോഗ് ഏങ്കിലും എനിക്ക് തന്നോ..😪
എനിക്ക് നല്ല ബെസ്മമുണ്ട് 🤧.. അതുകൊണ്ട് ഈ അരിമണി എനിക്കുള്ളതാണ്.. ഇതിൽ കൈകടത്താൻ ആരെയും ഞാൻ സമ്മതിക്കില്ല..

കനി : എന്നാൽ ഭവതി ചെന്നട്ടെ..

ഗാന്ധു : കാവിലമ്മേ ശക്തി തരൂ....

ഗാന്ധു ദയയുടെ അരികിലേക്ക് ചെന്നു..

ഗാന്ധു : ms. ദയ അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത്, ഈ നിൽക്കുന്ന എന്റെ കക്ഷികൾ ആയ ഓമനക്കുട്ടനും കാമുവും കള്ളം പറയുകയാണ് എന്നും എല്ലാവരെയും പറ്റിക്കുകയാണ് എന്നുമാണോ..

ഓമു : ഇവൾ എന്ത് തേങ്ങ ആടി ഈ പറയുന്നത്..

കനി : അവൾ എന്താണ് പറയുന്നത് എന്ന്
അവൾക്ക് തന്നെ അറിയില്ല പിന്നെയാ നമുക്ക്..

ഓമു : എന്റെ വിധി..

ഗാന്ധു : ഞാൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ.. Say yes or no...

ദയ : അത്... പിന്നെ..

ഗാന്ധു : ഞാനാ പുഞ്ഞാ നഞ്ഞ.. എനിക്ക് essay ഒന്നും വേണ്ട.. Say yes or no...

ദയ : yes...

ഗാന്ധു : that's all your owner..

😳😳😳😳😳(*all)

ഓമു : കവി എന്താണാവോ ഉദെശിക്കുന്നത്..

"ഹായ് ഗാന്ധുമോളെ "..
എല്ലാവരും അപരിചിതമായ അഹ് ശബ്ദം കേട്ട് വാതിൽക്കൽ നോക്കി.. അവിടെ അതാ സുമുഖനായ ഒരു ചെറുപ്പക്കാരൻ നില്കുന്നു...

"ഹായ് ജീവേട്ട "..

ഗാന്ധു ഓടി ചെന്നു വന്നയാളെ കെട്ടിപിടിച്ചപ്പോൾ, ബാക്കി എല്ലാവരും ഇതാരാ പുതിയ കുരിശ് എന്നോർത്തു അന്തം വിട്ട് നിന്നു. എന്നാൽ ദയ വന്നയാളെ കണ്ട് പേടിച്ചു വിറച്ചു നിന്നു.. അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു..

ജീവൻ : ഞാൻ ലേറ്റ് ആയില്ലല്ലോ മോളെ..

ഗാന്ധു : ഏയ്.. കറക്റ്റ് ടൈമിംഗ് ആയിരുന്നു.. വാ ചേട്ടാ വെച്ച് താമസിപ്പിക്കാതെ നമുക്ക് അഹ് കർമ്മം അങ്ങ് ചെയ്തേക്കാം...

ഗാന്ധു ജീവനെയും കൂട്ടി അവർക്കരികിലേക്ക് ചെന്നു...

ജീവൻ : ഹായ് രൺവീർ അല്ലേ.. ഞാൻ ജീവൻ മോഹൻ.. നമ്മൾ തമ്മിൽ കണ്ടിട്ടില്ലെങ്കിലും പറഞ്ഞാൽ താങ്കൾ എന്നെ അറിയും.. താങ്കളുടെ പൂർവ്വകാമുകിയുടെ ക്രൂരനായ മുൻഭർത്താവ്, എന്റെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ ആണലോ ദയ ഇവിടേക്ക് വന്നത്.. അല്ലേ ദയ...

ജീവയുടെ വാക്കുകൾ അവരെ ഞെട്ടിച്ചു..
ദയയിൽ നിന്നറിഞ്ഞ ജീവയോട് വീറിനു ദേഷ്യം തോന്നിയെങ്കിലും ഒന്നും പ്രതികരിക്കാതെ തലകുനിച്ചു നിൽക്കുന്ന ദയയെ കണ്ട് വീറിനു സംശയം തോന്നി..

ജീവ : ലുക്ക് വീർ, ദയ ഇവിടെ പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു, ഗാന്ധു മോള് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.. അതുകൊണ്ടാണ് ഇത്ര ബിസി schedule ഇടയിലും ഞാൻ വന്നത്...

ദയ താങ്കളുമായി റിലേഷൻഷിപ്പിൽ ഇരുന്ന സമയത്താണ് എന്റെ ആലോചന വരുന്നത്.
അഹ് ടൈമിൽ ഫിനാൻഷ്യലി താങ്കളെക്കാൾ എന്റെ തട്ട് താനിരുന്നത് കൊണ്ട് ദയ എന്നെ ചൂസ് ചെയ്തു..
പിന്നീട് ഇടക്ക് എനിക്ക് വലിയ രീതിയിൽ തന്നെ ഫൈനഷ്യൽ പ്രോബ്ലെംസ് നേരിട്ട ടൈമിൽ ആണ് താങ്കളുടെ വളർച്ച.. അത് ദയയിൽ നഷ്ടബോധം വളർത്തി..
അവൾ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നിൽ നിന്നകന്നു.. അവൾ കേരത്തിലേക്കു തിരിച്ചു വന്നു, എനിക്കു ഡിവോഴ്സ് നോട്ടീസ് കിട്ടിയപ്പോൾ ഞാൻ അവളെ പിന്തിരിപ്പിക്കുവാൻ ഒരുപാട് നോക്കി.. പക്ഷെ അവൾക്ക്‌ ആവിശ്യം ലൈഫ് പാർട്ണർ ആയിരുന്നില്ല, ബാങ്ക് ബാലൻസ് ആൻഡ് atm കാർഡ് ആയിരുന്നു.. അത് അപ്പോഴുത്തെക്കും എന്നിൽ നിന്നു നക്ഷപെടുകയും നിങ്ങളിൽ വന്നു ചേരുകയും ചെയ്തു... ഇവിടെ വന്നു കഴിഞ്ഞാണ് താങ്കളുടെ മാര്യേജ് കഴിഞ്ഞ വിവരം അറിയുന്നത്. പിന്നീട് നിങ്ങളെ തമ്മിൽ പിരിക്കുവാൻ ആയിരുന്നു അടുത്ത പ്ലാൻ, അതിനൊരു അവസരം കിട്ടിയപ്പോൾ അവൾ അത് വിനയോഗിച്ചു. വിശ്വാസം വരുന്നില്ല അല്ലെ.. ഒരിക്കൽ കുടിച് ലക്കിലത്തെ എന്നെ വിളിച്ചു പറഞ്ഞ കാര്യങ്ങൾ ആണിതെല്ലാം, ഞാൻ അതൊക്കെ കയ്യോടെ റെക്കോർഡ് ചെയുകയും ചെയ്തു.. ദ കേട്ട്നോക്ക്..

ജീവ അഹ് കാൾ റെക്കോർഡിങ് പ്ലേ ചയ്തു.. അതിൽ ഉള്ളത് കേൾക്കും തോറും അവിടെ ഉള്ളവരുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.. വീർ ദയക്കരികിലേക്ക് ചെന്നു..

വീർ....

ദയ എന്തോ പറയുവാൻ തുടങ്ങിയതും വീർ അവളെ കൈയുയർത്തി തടഞ്ഞു....

വീർ : ഇനി ഒരു നിമിഷം പോലും നീ ഇവിടെ നിൽക്കരുത്.. ഇപ്പോൾ ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങണം.. ടെർമിനേഷൻ ലെറ്റർ മെയിൽ ചെയാം.. ഇനി നിന്നെ എന്റെ കണ്മുഞ്ഞിൽ കണ്ടാൽ പച്ചക്ക് കൊളുത്തും ഞാൻ.. അറിയാലോ എന്നെ..

വീർ.. പ്ലീസ്..

  Getout you bloody %&₹#..

വീറിന്റെ ദേഷ്യം കണ്ടതും ദയ പേടിച്ചു വിറച്ചു.. അവൾ പിന്നെ ഒരു നിമിഷം പോലും അവിടെ നില്കാതെ അവിടം വിട്ടിറങ്ങി...

ഓമു : താങ്ക്യൂ ജീവേട്ട.. ഇവിടെ വന്നു സത്യങ്ങൾ വെളിപ്പെടുത്തിയതിനു..
ഇവിടെ പലർക്കും കുടുംബത്തുള്ളവരെകാൾ വിശ്വാസം വഴിയേ പോകുന്നവർ ആണലോ..

ഓമുവിൻറെ വാക്കുകൾ കേട്ട് അമ്മയുടെയും വീറിന്റെറ്റും തല കുറ്റബോധത്താൽ കുനിഞ്ഞു..

കനി : അല്ല ഗാന്ധു നിനക്കെങ്ങനെ ആണ് ജീവേട്ടനെ പരിചയം..

ഗാന്ധു : അതേ തലച്ചോർ ഉണ്ടായിട്ട് കാര്യമില്ല, അത് പ്രവർത്തിപ്പിക്കാൻ പഠിക്കണം... നിങ്ങൾ എല്ലാം മൂട്ടിൽ തീപ്പിടിച്ചപോലെ ഓടി നടന്നപ്പോൾ ഞാൻ ബുദ്ധിപരമായി ദയയുടെ ഡീറ്റെയിൽസ് കളക്റ്റ് ചെയ്തു. അതിൽ നിന്നാണ് ജീവേട്ടനെ കുറിച്ച് അറിയുന്നത്, ചേട്ടനെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞതും ദയ പറഞ്ഞതും തമ്മിൽ ഒട്ടും യാതൊരു ബദ്ധവും ഇല്ല. അങ്ങനെ ഞാൻ ചേട്ടനെ കോൺടാക്ട് ചെയ്യുന്നതും പരിചയപെടുന്നതും കാര്യങ്ങളുടെ കിടപ്പ് വശം മനസിലാകുന്നതും.. അങ്ങനെ ഞങ്ങൾ ഇങ്ങനെ ഒരു എൻട്രി അങ്ങ് പ്ലാൻ ചെയ്തു.. എപ്പടി..

ഓമു : ഡി നീ ഇത്രക്ക് ഭീകരി ആയിരുന്നോ 😳..

കനി : നീ എന്താ ഞങ്ങളോട് പറയാതിരുന്നത്..

ഗാന്ധു : നേരത്തെ പറഞ്ഞു അഹ് ത്രിൽ കളയണ്ട എന്ന് തോന്നി..

ജീവൻ : അപ്പോൾ ശെരി മക്കളെ എന്നാൽ പോയിട്ട് അല്പം തിരക്കുണ്ട്.. നമുക്ക് പിന്നീട് കാണാം..

കനി : ഒക്കെ ചേട്ടാ താങ്ക്യൂ സൊ മച്ച്..

ജീവൻ : വീർ ഇനിയെങ്കിലും മറ്റുള്ളവരുടെ വാക്കുകളിൽ മയങ്ങാതെ, നിങ്ങൾക്കിടയിൽ ഉള്ളത് നിങ്ങൾക്കുള്ളിൽ തന്നെ പരിഹരിച്ചു മുൻപോട്ടു പോകു.. അപ്പോ ശെരി എന്ന ഞാൻ ഇറങ്ങുകയാണ്. Wish u a happy married life.. ബൈ

വീർ : താങ്ക്യൂ.. താങ്ക്സ് ഫോർ എവെരിതിങ്.
ബൈ..

അങ്ങനെ ജീവയും അവിടെ നിന്നും പോയി..

കനിയുടെ അച്ഛനും അമ്മയും അവർക്കരികിലേക്ക് ചെന്നു..

കണാരൻ : ചേച്ചി, ഇത്രയും നാൾ നിങ്ങൾ എന്റെ മകളെ കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങൾ പ്രതികരിക്കാതിരുന്നത്, ഞങ്ങൾ അതൊക്കെ വിശ്വസിച്ചിട്ടല്ല, മറിച്ചു ഞങ്ങൾക്ക് ഞങ്ങളുടെ മകളെ നന്നായി അറിയാം, അവളുടെ കൂട്ടുകാരെയും..
അവരുടെ ഭാഗം അതവർ തന്നെ ക്ലിയർ ചെയ്യുമെന്ന് അറിയാം,  അതുപോലെ തന്നെ സംഭവിച്ചു..

അംബിക : നിങ്ങളുടെ ആരുടേയും അത്രയും വിവരം ഒന്നും ഞങ്ങൾക്കില്ല, ഏങ്കിലും ഒന്ന് പറയാം.. ആദ്യം സ്വന്തം കുഞ്ഞുങ്ങളെ വിശ്വസിക്കുവാനും മനസിലാകുവാനും പഠിക്കു.. അല്ലാതെ വഴിയേ പോകുന്നവരുടെ കൈയിലെ കളിപ്പാവ ആവരുത്....

അമ്മ കനിക്കു അരികിലേക്ക് ചെന്നു.. അഹ് കണ്ണുകൾ നിറഞ്ഞിരുന്നു.. അവർ പതിയെ താൻ അടിച്ച അവളുടെ കവിളിലേ പാടിൽ തലോടി..

"മോള്.. അമ്മയോട്.. ക്ഷമിക്കണം... അമ്മ.. അറിയാതെ..."

അത്രയും പറഞ്ഞപ്പോഴുതേക്കും അവർ വിക്കാൻ തുടങ്ങി..

കനി അടുക്കളയിലേക്കോടി.. വീറും ഓമും അവരെ താങ്ങി നിർത്തി... അവൾ വേഗം ഒരു ഗ്ലാസ്സ് ജ്യൂസുമായി വന്നു.. അത് അവൾ അമ്മക്ക് കൊടുത്തു. അമ്മ അത് ഒറ്റവലിക്കു കുടിച്ചു.

വീർ : എങ്ങനെ ഉണ്ട് അമ്മേ...

അമ്മ : കുഴപ്പമില്ല.. ഇപ്പോൾ ഒക്കെ ആണ്..
മോളെ കനി..

കനി : ഏയ്‌ സാരമില്ല അമ്മ, ഞാൻ അതൊക്കെ മറന്നു.. എനിക്ക് ഒരു ദേഷ്യവുമില്ല.. അമ്മയും അത് വിട്ടേരെ.. കഴ്ഞ്ഞത് കഴ്ഞ്ഞു....

കണാരൻ : എനിക്ക് പ്രധാനപെട്ട ഒരു കാര്യം സംസാരിക്കുവാൻ ഉണ്ട്...

എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് നീണ്ടു..

കണാരൻ : വീർ.. അന്ന് നീ പറഞ്ഞിരുന്നു..
കനിയുടെ പഠിത്തം എല്ലാം കഴ്ഞ്ഞു അവൾ കുറച്ചുകൂടി മുതിർന്നു പക്വത ആകുമ്പോൾ അവൾക്ക് തന്നെ ഈ വിവാഹത്തെ കുറിച്ച് തീരുമാനം എടുക്കാം എന്ന്.. ഇന്ന് അവളുടെ ഭാവിക്കു വേണ്ടി അവളുടെ അച്ഛൻ എന്ന നിലയിൽ ഞാൻ ഒരു തീരുമാനം എടുക്കുകയാണ്..

ഈ ബന്ധം ഇനി തുടരാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല, മറ്റുള്ളവരുടെ വാക്ക് കേട്ട് ഞങ്ങളുടെ മകളെ മനസിലാകാതെ അവളെ വേദനിപ്പിക്കുന്ന ഒരാളെ അവളുടെ ഭർത്താവായി ഞങ്ങൾക്ക് ആവിശ്യം ഇല്ല..
അതുകൊണ്ട് കനിയേ ഞങ്ങൾ ഇപ്പോൾ തന്നെ കൊണ്ടുപോകുകയാണ്...

കനിയുടെ അച്ഛന്റെ വാക്കുകൾ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്..

കനിയുടെ കണ്ണുകൾ നിറഞ്ഞു, അവൾ വീറിനെ നോക്കിയപ്പോൾ അവൻ അവിടെ ഒന്നും മിണ്ടാത്തെ തലകുനിച്ചു നില്കുന്നതാണ് കണ്ടത്.. അവൾക്ക് അവനോട് വല്ലാത്ത ദേഷ്യം തോന്നി..
വീറിന്റെ അമ്മ എന്തോ പറയുവാൻ തുടങ്ങിയപ്പോൾ വീർ അവരെ തടഞ്ഞു.

വീർ കനിക്കരികിലേക്ക് ചെന്നു.. കനി വീറിന്റെ മുഖത്തേക്ക് തന്റെ ഉറ്റുനോക്കി...

വീർ : തന്റെ അച്ഛൻ പറഞ്ഞത് തന്നെയാണ്  ശെരി.. എനിക്കൊപ്പം ഒരിക്കലും താൻ സന്തോഷമായി ഇരിക്കില്ല.. ഞാൻ ഒരു തരത്തിലും തനിക്കു ചേർന്ന ആൾ അല്ല കനി, പ്രായം കൊണ്ടും സ്വഭാവം കൊണ്ടും ഒന്നും..  നമ്മൾ കണ്ട് മുട്ടിയ നാൾ മുതൽ
തനിക്കു ഞാൻ വേദന മാത്രമേ തന്നിട്ടുള്ളു.. ഇനിയും ഞാൻ കാരണം താൻ വേദനിക്കരുത്.. പോയിക്കൊള്ളൂ.. തനിക്ക് ചേരുന്ന ഒരാളെ വീട്ടുകാർ കണ്ടെത്തി തരും.. താൻ എന്നും സന്തോഷമായി ഇരിക്കണം.. എന്റെ പ്രാർഥന ഉണ്ടാവും എപ്പോഴും..

വീർ പിന്നീട് ആരെയും നോക്കാതെ തിരിഞ്ഞു നടന്നു സ്റ്റെപ് കയറി മുകളിലേക്ക് പോയി.. കനിയുടെ കണ്ണുകൾ നിറഞ്ഞു അവളുടെ കാഴ്ച്ച മറച്ചു.. അവനെ തടയുവാൻ അവൾ ആഗ്രഹിച്ചു..
എന്റെ സന്തോഷം നിങ്ങളോടൊപ്പം ആണ് എന്ന് ഉറക്കെ വിളിച്ചു പറയുവാൻ അവൾ ആശിച്ചു.. എന്നാൽ അവളുടെ ശബ്ദം തൊണ്ടകുഴിയിൽ നിന്ന് പുറത്തേക്ക് വന്നില്ല..

കനിയുടെ ഒരു കൈയിൽ അച്ഛന്റെ പിടി വീണു.. അവൾ അച്ഛനെ ദയനീയമായി നോക്കി.. എന്നാൽ അഹ് നോട്ടം അവഗണിച്ചുകൊണ്ട് അദ്ദേഹം അവളുടെ കൈപ്പിടിച്ചു അവിടെ നിന്നിറങ്ങി.. പുറകെ തന്നെ അവളുടെ അമ്മയും ചെന്നു.. കാറിൽ കയറുന്നതിനു മുൻപ് അവൾ മുകളിൽ വീറിന്റെ മുറിയിലേക്ക് തിരിഞ്ഞു നോക്കി, എന്നാൽ പ്രതീക്ഷിച്ചയാളെ അവിടെ കാണാൻ കഴിയാത്ത നിരാശയാലും, അവനോട് തോന്നിയ പരിഭവത്താലും, ദേഷ്യത്താലും ഒഴുകി ഇറങ്ങിയ കണ്ണുനീർ കൈകൾ കൊണ്ട് അമർത്തി തുടച്ചു കാറിൽ കയറി ഡോർ വലിച്ചടച്ചു.. വേദന അസഹ്യമായപ്പോൾ അവൾ കണ്ണുകൾ ഇറുക്കിപൂട്ടി സീറ്റിലേക്ക് ചാരിയിരുന്നു....

കനിയുടെ കാർ ഗേറ്റ് വിട്ട് പോകുന്നതും നോക്കി മിഴികൾ നിറച്ചു അഹ് ജനലിലെ കർട്ടന്റെ മറവിനു അപ്പുറം അവനും നിൽപുണ്ടായിരുന്നു.. കാറിൽ കയറുന്നതിനു മുൻപായി അവൾ താൻ നിൽക്കുന്ന ഭാഗത്തേക്ക്‌ പ്രതീക്ഷയോടെ നോക്കിയ നോട്ടം അവന്റെ ഹൃദയത്തിൽ ചെന്നു തറച്ചു.. അവൻ തന്റെ മുറിയിലെ ക്യാൻവാസിൽ വരച്ച അവളുടെ ചിത്രം കയ്യിലെടുത്തു, അതുമായി കട്ടിലിൽ ചെന്നിരുന്നു, അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി അതിൽ വീണു.. അവൻ അവളുടെ അഹ് പെയിന്റിംഗ് തന്റെ നെഞ്ചോടു ചേർത്തു പൊട്ടികരഞ്ഞു...💔💔

 
തുടരും...

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘... 💘 Conclusion 💘

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘... 💘 Conclusion 💘

4.7
1987

പാർട്ട്‌ 6   💘     " പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ പതിനെട്ടാം പട്ട തെങ്ങു വച്ചു കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ തണ്ണീർ തേവി വെള്ളമൊഴിച്ചു കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു"..     ആരാടാ ഇവിടെ മതില് കൊണ്ട് വെച്ചത്..   ഏക്...   അടങ്ങിയിരിക്കട ശബ്ദ പേടകമേ, ഒച്ചവെച്ചു ആളെ കൂട്ടാതെ... കള്ളപ്പം ഉണ്ടാക്കാൻ അമ്മ ചെത്തുകാരൻ ദാമു ചേട്ടന്റെ കൈയിൽ നിന്ന് വാങ്ങിയ ഒരു കുപ്പി കള്ള് ഒറ്റയടിക്ക് അടിച്ചു മാറ്റി കേറ്റിയില്ലേ.. അതിന്റെ നന്ദി ഏങ്കിലും കാണിക്കടോ...     ഏക്..   നിന്നോടല്ലേ പറഞ്ഞത് ചുപ് രഹോ.. ഇല്ലെങ്കിൽ സുട്ടിടുവേ...   ഉം.. ഇപ്പ