Aksharathalukal

അർജുന്റെ ആരതി - 23

ഭാഗം - 23
അർജുന്റെ ആരതി

 

കൈയടിയുടെ ശബ്ദം കേട്ടാണ് ആരതി സ്വബോധത്തിലേക്ക് വന്നത്.

"പാട്ടു ഇഷ്ടമായോ ആരതി. "

"ഞാൻ മുഴുവൻ കേട്ടില്ല അർജുൻ." അവൾ അല്പം മടിയോടെ പറഞ്ഞു.

"അതു  മനസിലായി. അല്ലേ അഭിനന്ദനങ്ങൾ പറഞ്ഞു ആദ്യമേ ഓടി വരില്ലേ. തമിഴ് അല്ലാത്തോണ്ടായിരിക്കും നീ ശ്രദ്ധിക്കാഞ്ഞത്."

"അങ്ങനെയൊന്നുമില്ല എനിക്കു എല്ലാ ഭാഷയിലേ പാട്ടും ഇഷ്ടമാണ്. ചില പാട്ടുകളുടെ  അർത്ഥം എന്താണെന്ന് അറിയില്ല എന്നാലും വല്ലാത്തൊരു ഫീലാണ് കേട്ടിരിക്കാൻ."

ആദിൽ "എന്റെ അനിയൻ തൊണ്ടകീറി പാടിയിട്ട് നീ കേട്ടില്ലേ എന്നാൽ അതിന്റെ ശിക്ഷയായി അവനൊരു ചൂട് ചായ ഉണ്ടാക്കിക്കൊടുക്കു."

"ജ്യൂസ്‌ മതിയോ അർജുൻ "

"ജ്യൂസോ! അവന്റെ സ്വരമാധുര്യം നഷ്ടപ്പെടുത്തുന്ന ഒരു വസ്തു അവൻ കൈകൊണ്ട് തൊടില്ല. അല്ലേടാ?"

"എനിക്കൊന്നു വേണ്ട ആരതി നീയാകെ കോലം കെട്ടുപോയി അതു കാൺകെ ഒരു വിഷമം. നീ കണ്ണാടിയിലേക്ക് നോക്കിയേ."

അവൾ സ്വയം കണ്ണാടിയിൽ നോക്കി കാഴ്ച്ചയിൽ നല്ല ക്ഷീണം തോന്നുണ്ട്.

"ശരിയാ ഇവൾ എത്ര കിലോ കാണും"

"മുപ്പത്തി എട്ടുണ്ട് ആദിലേട്ടാ "

"അത്രയുണ്ടോ! അതുകൂടുതലാ ആഹാരം കുറയ്ക്കണം എന്നിട്ട് ഗ്ളൂക്കോസ് ഇട്ടു കിടക്കണം അതാണ് സുഖം."

വിശ്വ അങ്കിൾ, ഞങ്ങളെ ഇവളെയും കൂട്ടി പുറത്തേക്കു പൊക്കോട്ടെ അധികം ദൂരം പോകില്ല.

നരേന്ദ്രൻ " പോയിട്ട് വരൂ. ശീതളിനെ കൂട്ടിക്കോ."

അമ്മയോ!ഞാൻ ആര്യാണ് മനസ്സിലാശിച്ചത്.

ആദിൽ അർജുനെ കണ്ണു കാണിച്ചു അവളെ കൂട്ടി പോകാൻ.

കേൾക്കണ്ട താമസം അർജുൻ ആരതിയേയും കൂട്ടി പുറത്തേക്കു പോയി.

എന്ത് അനുസരണയുള്ള അനിയൻ ആദിൽ ആത്മഗദം പറഞ്ഞു.

"നീ ഉറങ്ങാറില്ലേ ആരതി?"

"തിരിഞ്ഞു മറിഞ്ഞു കിടന്നു ഒന്നു കണ്ണു അടയ്ക്കുമ്പോൾ ഭൂതവും ഭാവിയും കൂടെ എന്റെ ഉറക്കം കെടുത്തുന്നു അർജുൻ."

"ആരതി, ഉറങ്ങുമ്പോൾ തല പോകുന്ന പ്രശ്നമുണ്ടേലും നീ അതൊന്നും ഓർക്കരുത്. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ആലോചിച്ചു കിടക്കണം അപ്പോൾ നമ്മൾ അറിയാതെ ഉറങ്ങി പോകും. കുറച്ചു ദിവസം അങ്ങനെയൊന്നു ചെയ്തു നോക്കു എന്താ സംഭവിക്കുന്നത് അറിയാല്ലോ."

തുറന്ന പുസ്തകപോലെയാണ് എന്റെ ജീവിതം മൂടിവയ്ക്കപ്പെട്ട ഒന്നുമില്ല. ആകെയുള്ള വേദന നഷ്ടപെട്ട സൗഹൃദം മാത്രം അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറം. ഓർത്താൽ ഓർത്തു എന്നു പറയും പക്ഷേ ഞാനെന്നു ഓർക്കും.
"സാവകാശം നീ എല്ലാം മറക്കണം അതിനു പുതിയ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങിയെ മതിയാകു. "

എങ്ങനെ മറക്കും ഒരുപാടു സന്തോഷിച്ച കഴിഞ്ഞു പോയ നല്ല നാളുകൾ. അതിനെ മറികടന്നു പോയേക്കാവുന്ന എന്തെങ്കിലുമൊക്കെ സന്തോഷങ്ങൾ വന്നാൽ ഒരുപക്ഷേ മറക്കുമായിരിക്കാം.
എന്റെ മുന്നിൽ രണ്ടു മാർഗ്ഗമാണ് അർജുൻ അന്ന് ഉണ്ടായിരുന്നതു.

ഒന്നുങ്കിൽ ജീവിക്കുക അല്ലെങ്കിൽ സ്വയം മരിക്കുക, ചെയ്യാത്ത തെറ്റുകൾക്ക് സ്വയം ഉരുകി മരിക്കാൻ എനിക്കു പറ്റില്ലായിരുന്നു. അല്ല എനിക്കതിന്റെ ആവശ്യം എന്തിരിക്കുന്നു ?

ഞാൻ ജീവിക്കാൻ തീരുമാനിച്ചു അതും അന്തസ്സായിട്ട് ആരുടേയും മുന്നിൽ തല താഴ്ത്താത്തേ. ചില സമയങ്ങളിൽ ഞാൻ തളർന്നു പോകും. പെട്ടെന്നൊന്നും തിരിച്ചുവരവ് ഉണ്ടാവില്ല.
അകലെ ഒരു വെളിച്ചം ഉണ്ടോ എന്നു പോലും അറിയില്ല പക്ഷേ മുന്നോട്ടു പോകാനേ ഞാൻ ശ്രമിക്കു. എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കും. ഇപ്പോഴതു ഞാൻ പറഞ്ഞാൽ കേൾക്കും.

എനിക്കു പിന്നെയും പേടി വരുന്നു അർജുൻ, കഴിഞ്ഞതൊക്കെ ഇനിയും എന്റെ ജീവിതത്തിൽ വീണ്ടും സംഭവിക്കാമെന്നു. ഇനിയാർക്കും അങ്ങനെയൊരു അവസ്ഥയുണ്ടാവരുത്. അതിനു ഒരുപക്ഷേ എനിക്കീ നിശബ്ദത ഭേദിക്കേണ്ടി വരുമായിരികും.

അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ഞാൻ ഒറ്റപ്പെടുവായിരിക്കും ആർക്കും വേണ്ടാത്തവളായി മാറുമായിരിക്കും എന്നാലും വരുന്നതു വരുന്നിടത്തു വച്ചു കാണാം എന്നു കരുതി ജീവിക്കും. പിന്നിലേക്ക് നോക്കുമ്പോൾ ഒരു വിഷമം അതു സ്വഭാവികമാണ്. മുന്നിലേക്കുള്ള വെളിച്ചം അകലുമ്പോഴാണ് എന്റെ അവസ്ഥ പലപ്പോഴും കൈവിട്ടു പോകുന്നത്.

"നാളെ സൺ‌ഡേ അല്ലേ എന്താ നിന്റെ പരിപാടി?" അർജുൻ അവളുടെ ശ്രദ്ധ മാറ്റുവാൻ ശ്രമിക്കുന്നു.

"രാവിലെ ഗീത മാമിന്റെ അടുത്തേക്ക് പോകണം. കൗൺസിലിംഗ് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണം അതാണെന്റെ ഊർജ്ജം."

"നിനക്കു വേറെ പണിയില്ലേ ആരതി, അവിടെയൊക്കെ പോകാൻ മാത്രം നിനക്കു യാതൊരു പ്രശ്നമില്ല."

കാണുന്നവർക്ക് അങ്ങനെ തോന്നു. പക്ഷേ പിടിച്ചാൽ കിട്ടാത്ത മനസ്സാണ് എന്റേതു. ഗീത മാമിന്റെ കൗൺസിൽ സെക്ഷനിൽ വച്ചു എത്ര ജീവിതങ്ങളാണ് ഞാൻ കണ്ടതു. അവിടെ വരുന്ന പലരുടെയും ജീവിതം വച്ചു നോക്കുമ്പോൾ എനിക്കൊന്നുമില്ല തോന്നും.

എനിക്കു നല്ല മനോധൈര്യമുണ്ടെന്നു  മാം
എപ്പോഴും പറയും. ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ ഞാനതിനെ അഭിമുഖികരിക്കുന്നു. എന്നാൽ സത്യമതല്ല അർജുൻ" വിഷമം വന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ എന്താ ചെയ്യാ? നേരിട്ടല്ലേ പറ്റു അതു സ്വാഭാവികമല്ലേ ? "

"നിന്റെ മനസ്സിലെ അങ്ങനൊരു ചിന്ത വരൂ ആരതി എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല."

"എനിക്കു എന്റെ ജീവിതത്തിൽ എല്ലാം ബെസ്റ്റ് ആയിട്ടു വേണം. മറ്റൊരാൾ പറയുന്ന വിധി അല്ല എന്റെയീ രണ്ടാജന്മം. ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ രണ്ടു പേരുടെയും രണ്ടാജന്മമാണ് അല്ലേ അർജുൻ. "

"അതെ ആരതി. മരണത്തിൽ നിന്നു ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ടെങ്കിൽ നമ്മുക്കു ഇനിയും ഭൂമിയിൽ ജീവിതം ബാക്കിയുണ്ട്. അതിനർത്ഥം നമ്മുക്കിവിടെ ചെയ്തു തീർക്കാൻ ഒരുപാടു കാര്യങ്ങൾ ബാക്കിയുണ്ട്.  'മാനസിക പിന്തുണയ്ക്കു വേണ്ടി നീ എവിടെയും പോകണ്ട ആരതി.' ഇപ്പോൾ നിന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ എന്താണെന്ന് എന്നോട് പറയാം ഞാൻ നിനക്ക് നല്ലൊരു മറുപടി തരാം."

"ആണോ എന്നാൽ നീ പറയൂ... അർജുൻ "

"പീഡിപ്പിക്കപ്പെട്ടവർക്ക് ഇവിടെ പ്രണയിക്കാൻ അവകാശമില്ലേ?"

"ജീവിതം പ്രണയിച്ചവൻ ചതിച്ചാൽ അല്ലേ വിവാഹ വാഗ്ദാനം നൽകി ചതിച്ചാൽ ആത്മഹത്യ ചെയ്യാനുള്ളതാണോ?"

" പെണ്ണിനു മാത്രമാണോ ഇവിടെ എന്നും നഷ്ടങ്ങളുള്ളത് ? "

ഇതൊക്കെയാണോ കുഞ്ഞിതലയുടെ പ്രശ്നം.

"മ്മ് "

എനിക്കു ഇങ്ങനെയൊക്കെ സംഭവിച്ചതു കൊണ്ടു പ്രണയിക്കാൻ പാടില്ലെന്ന് ഉണ്ടോ? ഒരു രാജകുമാരനെ സ്വപ്നം കാണാൻ പാടില്ലെന്നുണ്ടോ?എന്തെങ്കിലും കുറവുകൾ ഉള്ള ഒരാളെ ഞാൻ വിവാഹം ചെയ്യണോ അതിനു വേണ്ടി എന്തു കുറവാണു എന്നെ പോലെയുള്ളവർക്കു ഇവിടെയുള്ളത്. എല്ലാം തികഞ്ഞവർക്കു വേണ്ടിയുള്ളതാണോ ഈ ലോകം.

"എന്റെ അനുഭവത്തിലൂടെ പറയുകയാണെങ്കിൽ ഇങ്ങനെയൊക്കയുള്ള സാഹചര്യം വരുമ്പോൾ നമ്മുക്ക് ശക്തി പകരേണ്ടതും ഒപ്പം നിർത്തേണ്ടതും നമ്മുടെ പ്രിയപ്പെട്ടവരാണ് പ്രേത്യേകിച്ചു മാതാപിതാക്കൾ."

പക്ഷേ അർജുൻ അവരുടെ ഭാഗത്തു നിന്നു ചിന്തിച്ചു നോക്കിയാൽ...

എനിക്കു ഒന്നേ പറയാനുള്ളു ആരതി മാപ്പു കൊടുക്കുക.

കാര്യത്തിന്റെ ഗൗരവം എനിക്കറിയാൻ പാടില്ലാഞ്ഞട്ടല്ല മാതാപിതാക്കളോട് മാപ്പ് ചോദിക്കുന്നു. അവർ ചെയ്ത തെറ്റ് തെറ്റ് തന്നെയാണ്. തിന്ന ചോറിനു നന്ദിക്കേട് കാണിക്കരുത്.

പക്ഷേ സ്വന്തം മകളാണ് മാപ്പ് കൊടുക്കണം അവളെ നന്നായി നോക്കണം. കഴുത്തു ഞെരിക്കുന്നതിനു പകരം ഞങ്ങൾ ഉണ്ടെന്നു പറയണം നേരെ ചൊവ്വേ ആകാനുള്ളതൊക്കെ ആണേൽ കൊച്ചു നന്നാവും.

അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന്റെ ഫലമായി കുഞ്ഞുങ്ങളുണ്ടെങ്കിൽ കളയാനും പാടില്ല. കുഞ്ഞുങ്ങളെ പറയുന്ന കേട്ടിട്ടില്ലേ, അസുരവിത്ത്, പാപത്തിൽ കുരുത്തത്, നശിച്ച സന്തതി ഒരു തെറ്റും ചെയ്യാത്ത അവരെന്തു പിഴച്ചു. ഇന്നത്തെ സൊസൈറ്റി സിംഗിൾ പേരെന്റ്സ് ധാരാളമുണ്ട്‌. ജയിച്ചു വരുന്നവരെ മാറുന്ന സമൂഹം എന്നും അംഗീകരിക്കും.

നമ്മൾ നന്നായി ജീവിക്കാൻ തീരുമാനിച്ചാൽ നമ്മളെ നാശമാക്കാൻ ആർക്കും സാധിക്കില്ല. അന്നത്തിനുള്ള വക നമ്മൾ തന്നെ അല്ലേ കണ്ടെത്തുന്നത്. സൊസൈറ്റിയോടു പോകാൻ പറ.

ജീവിതം തകർന്നു നിൽക്കുന്നവരേ കുത്തി നോവിക്കാൻ ആർക്കും സാധിക്കും ചേർത്തു പിടിക്കാൻ മനുഷ്യത്വം ഉള്ളവർക്കേ സാധിക്കു.

"ഇനി പൊതുവേ നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങൾ?"

"എന്റെ ആവശ്യം കഴിഞ്ഞു നിന്നെ എനിക്കു ഇനി വേണ്ടാന്ന് പറയുമ്പോൾ ?"

നീ പറയണം നീ എന്നെ കെട്ടുമെന്ന് കരുതിയല്ല ഞാൻ നിന്റെ കൂടെ കിടന്നത്.

ക്യാമറയിൽ സ്വകാര്യ രംഗങ്ങൾ പകർത്തി ഭീഷണിപെടുത്തുമ്പോൾ സൈബർ നിയമങ്ങൾ ഇവിടെ ധാരാളമുണ്ട്.

ഒരു പെണ്ണിനെ തളർത്താൻ ആയിരമായിരം പഴികൾ അവളുടെ മേൽ ചുമത്തും.
നമ്മൾ നേരിടാൻ തയ്യാറായാൽ അവിടെ തകരാവുന്നതെയുള്ളൂ ഭീഷണിയുടെ സ്വരം.

ചെളിയിൽ വീണാൽ അതു കഴുകി കളയാം,
ചെളിക്കുണ്ട് അവിടെ കാണും വീണ്ടും അതിലേക്കു വീഴാതെ സൂക്ഷിക്കണം.

ആരതിയെ പോലെയുള്ള പെൺകുട്ടികൾക്കു ഇനി ഇവിടെ ജീവിതമില്ല പൊതുവെയുള്ള വിലയിരുത്തൽ മാത്രമാണ്. എന്തോ വലിയ കുറവ് സംഭവിച്ചു പോയി.

ഇവിടെ ആരതി ശ്രമിക്കുന്നത് സ്വന്തം ജീവിതം കൊണ്ടു മറുപടി പറയാൻ അല്ലേ. പ്രതികരിക്കണം എന്നു പറയുക എളുപ്പമാണ്. എങ്ങനെ പ്രതികരിക്കണം കാണിച്ചു കൊടുക്കുകയാണ്‌ ചെയ്യേണ്ടതു. അതല്ലേ നീ ചെയ്യുന്നത്.

അതെ അർജുൻ, അതാണ് ഞാൻ ശ്രമിക്കുന്നത്. അതു മനസ്സിലാക്കിയ ഒരാൾ നീ മാത്രമാണ്.

പാവം പെൺകുട്ടികളേ പറഞ്ഞു മയക്കി വിശ്വാസം നേടിയിട്ടു സർവ്വസ്സും അടിയറവു
വയ്പ്പിച്ചിട്ടും വിവാഹം കഴിക്കണമെന്ന് ഇവന്റെയൊക്കെ കാൽകീഴിൽ യാചിക്കുമ്പോൾ 'പോയി ചാകെടി അല്ലേ വല്ലാ... ' അങ്ങനെയൊക്കെ പറയുന്നവരുടെ മുന്നിലൂടെ തന്നെ പെൺകുട്ടികൾ മുന്നോട്ടു ജീവിച്ചു പ്രതികരിക്കണം.

എന്തിന്റെ പേരിലായാലും ആരും നമ്മളെ ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കരുത് പെൺകുട്ടികളുടെ അടുത്തേക്കു ദുരുപയോഗത്തിന്റെ നിഴലുകളുമായി അടുത്തുകൂടുന്നവർ പേടിക്കണം. നഷ്ടപ്പെടാൻ അവൾക്കു മാത്രമല്ല അവനുമുണ്ടാവും എന്നു ഓർക്കണം.

ആരു പറഞ്ഞു ഇതിനൊക്കെ പോകാൻ എന്നു ഓരോ പെൺകുട്ടിയുടെ മുഖത്തു നോക്കി വലിയ ഭാവത്തിൽ ചോദിച്ചു സ്വയം കേമത്തം നടിക്കുന്നവർക്കും ഇതാണ് മറുപടി. ' തല ഉയർത്തി പിടിച്ചു ജീവിക്കുക '.

രക്ഷിക്കാൻ അവകാശമുള്ള കൈകൾക്കേ ശിക്ഷിക്കാൻ അവകാശമുള്ളു.

സ്ത്രീകൾ സ്ത്രീകളെ പിന്തുണയ്ക്കുന്ന
പുരുഷന്മാർ സ്ത്രീ എന്താണെന്നറിഞ്ഞു വരുന്ന കാലം. നല്ല മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകും.

നൂറു പേരെ നോക്കിയാൽ, പത്തു പുരുഷന്മാരെ സ്ത്രീയേ അറിയാൻ ശ്രമിക്കുന്നുള്ളു. അവർക്കു വേണ്ടുന്ന പിന്തുണ നൽകു. സ്നേഹത്തിന്റെ കവചം നൽകി നിയന്ത്രിച്ചു നിർത്തുകയാണ് അധികപേരും.

പുരാണങ്ങളിലും ആദ്യ കാലഘട്ടത്തിലും സ്ത്രീകൾക്ക് ലഭിച്ച മര്യാദകളൊന്നു വികസ്വരഭാരതത്തിൽ അധികം കാണാനില്ല അല്ലാ സ്ത്രീകൾ അധികം അനുഭവിക്കാറില്ല
അതാണ് ഞാൻ മനസ്സിലാക്കിയ സത്യം.

ആരതിക്കു പ്രണയിക്കണം തോന്നിയത് ആ ഒരൊറ്റ കാര്യം കൊണ്ടാണ്.
ആരോ വച്ചു നീട്ടുന്ന ഒരു ഔദാര്യം ജീവിതം എനിക്കു വേണ്ടാന്നു എപ്പോഴോ തോന്നി തുടങ്ങി.
ആദ്യം പ്രണയിക്കണം തന്നെ തോന്നി പിന്നീടു എപ്പോഴെങ്കിലും എന്റെ ഭൂതകാലം അറിഞ്ഞ ശേഷം എന്റെ നല്ല പാതിയായാൽ മതിയെന്നു എനിക്കു തോന്നി.

പക്ഷേ ഇപ്പോൾ ആ ചിന്തയും മാറി വരുന്നു അർജുൻ. ഇപ്പോൾ എന്റെ മനസ്സിൽ എന്താന്ന് പറയാൻ പറ്റുമോ അർജുൻ?

എന്താണെന്നു അർഥത്തിൽ അവൻ അവളെ നോക്കി.

ആരതിയുടെ മനസ്സിൽ അർജുൻ മാത്രമേയുള്ളൂ. "ആരേങ്കിലും പ്രണയിക്കാൻ പറ്റുമോ?"

ഒരിക്കലുമില്ല. എനിക്കു പ്രേത്യേക പരിഗണന നൽകുന്ന ഒരാളാവണം. ഞാനയാൾക്ക് സ്പെഷ്യൽ ഔട്ട്‌ ഓഫ് സ്പെഷ്യൽ ആയിരിക്കണം അങ്ങനെ എന്തൊക്കെ ആലോചിച്ചു വച്ചിരുന്നു ഒരു നാൾ വരെ. കൃത്യം പറഞ്ഞാൽ നിന്നെ കാണുന്നത് വരെ.

ഞാൻ സ്വപ്നം കാണുന്ന രാജകുമാരൻ നിന്റെ മുഖമാണ് അർജുൻ. നിന്നെ നേരിൽ കണ്ട അന്നു മുതൽ... അല്ലാതെ മുൻജന്മബന്ധമൊന്നുമല്ല.

എനിക്കു ശക്തിയില്ല ശക്തനായ ഒരാൾ കൂടെ വേണം. മനസ്സ് കൊണ്ടു ഞാൻ നിന്റെ കൈകളിൽ പിടിച്ചിരിക്കുവാണ് കൈ തട്ടി മാറ്റില്ല എന്ന വിശ്വാസത്തിൽ. നിരാലംമ്പയായ ഒരു പെൺകുട്ടിയുടെ യാചനയുടെ സ്വരമാണിത്.
നീ എനിക്കു തരേണ്ട ധൈര്യം നീ ഉദ്ദേശിക്കുന്നതിലും അപ്പുറമാണ്.

ഞാൻ പോകുന്നു ഇനി ഇങ്ങനെ നിന്റെ മുൻപിൽ ഒരിക്കലും വരാതെ ഞാൻ നോക്കും. നിനക്കു ഇഷ്ടമില്ലാത്ത പ്രണയത്തെക്കാൾ സൗഹൃദത്തിനു ഞാൻ പ്രാധാന്യം നൽകും അധികം വൈകാതെ.

എനിക്കു പേടിയാണ് അർജുൻ എല്ലാവരെയും അവർക്കാർക്കും എന്നെ ഒരിക്കലും മനസ്സിലാവില്ല പക്ഷേ നീയങ്ങനെ അല്ല എന്നു എനിക്കു എപ്പോഴും തോന്നും.

എന്റെ മനസ്സും ശരീരവും തളരുമ്പോൾ എനിക്കു എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ തോന്നും. ഇപ്പോൾ നിന്റെ അടുത്തേക്ക് ഓടി വരാനാണ് തോന്നുന്നതു.

'ലവ് യു അർജുൻ 'ഒരു ഫ്രണ്ട് എന്ന നിലയിൽ മറക്കില്ലതു ....

ബൈ അർജുൻ....

അഹ്! പിന്നെ നിന്റെ കാമുകിയാകാൻ വേണ്ടുന്ന ക്വാളിഫിക്കേഷൻ എന്താ? അടുത്ത ജന്മത്തു ട്രൈ ചെയ്യാനാ...

അവളതും പറഞ്ഞു നടന്നകന്നു പോയി.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കുറച്ചു ദിവസങ്ങൾക്ക് ശേഷം അർജുന്റെ വീട്ടിൽ

ജിമ്മിയോടു അനിഷ്ടത്തോട് പെരുമാറുന്ന അർജുൻ. എന്നിട്ടും സ്നേഹത്തോടെ വാലാട്ടി അവന്റെ കീഴിൽ ജിമ്മി.

"അർജുൻ, എന്തിനാണ് ആ മിണ്ടപ്രാണിയോട് ദേഷ്യം കാണിക്കുന്നേ."

"അവൻ നിന്ന് കേട്ടോളും അതാണ്."

"എന്താണ് നിന്റെ പ്രശ്നം കുറേ നേരമായല്ലോ തുടങ്ങിയിട്ട് "

ആരതിയെ കാണുന്നില്ല...

അവൾ മാമ്മന്റെ വീട്ടിൽ പോയേക്കുവല്ലേ രണ്ടു ദിവസം കഴിഞ്ഞു വരും.

'എനിക്കവളെ കാണണം'  പഞ്ച് ബാഗിൽ ആഞ്ഞു ഇടിച്ചു കൊണ്ടവൻ പറഞ്ഞു.

(തുടരുന്നു )

 


അർജുന്റെ ആരതി - 24

അർജുന്റെ ആരതി - 24

4.9
2082

                              ഭാഗം- 24                       അർജുന്റെ ആരതി ആരതിയെ കാണാത്തതിലുള്ള ദേഷ്യം  പഞ്ച് ബാഗിൽ ഇടിച്ചു തീർക്കുകയാണ് അർജുൻ. അവന്റെ ഭ്രാന്ത് കണ്ടു തൊട്ടരികിൽ മിഴിച്ചു നിൽക്കുവാണ് ആദിലും വാലാട്ടി കൂടേ ജിമ്മിയും. "ഒന്നു നിർത്തു ചെറുക്കാ നിന്റെ ഭ്രാന്ത്."ആദിൽ രോക്ഷം പൂണ്ടു. ജിമ്മിയും അവൻ അറിയാവുന്ന ഭാഷയിൽ അർജുൻ നേരെ കുരച്ചു. അർജുൻ ജിമ്മിയെ കണ്ണുരുട്ടി നോക്കി. "ഇനി അതിന്റെ മുകളിലോട്ടു കുതിര കയറണ്ട. ശ്രീദേവി ആന്റി താഴെ ഇരിപ്പുണ്ട്. നീയിതൊന്നു നിർത്തു. ഞാൻ ചോദിക്കട്ടെ ആരതിയുടെ വിവരം." "മ്മ് " അവൻ ശാ