Aksharathalukal

അർജുന്റെ ആരതി - 24

 

                            ഭാഗം- 24

                      അർജുന്റെ ആരതി

ആരതിയെ കാണാത്തതിലുള്ള ദേഷ്യം 
പഞ്ച് ബാഗിൽ ഇടിച്ചു തീർക്കുകയാണ് അർജുൻ.

അവന്റെ ഭ്രാന്ത് കണ്ടു തൊട്ടരികിൽ മിഴിച്ചു നിൽക്കുവാണ് ആദിലും വാലാട്ടി കൂടേ ജിമ്മിയും.

"ഒന്നു നിർത്തു ചെറുക്കാ നിന്റെ ഭ്രാന്ത്."ആദിൽ രോക്ഷം പൂണ്ടു.

ജിമ്മിയും അവൻ അറിയാവുന്ന ഭാഷയിൽ അർജുൻ നേരെ കുരച്ചു.

അർജുൻ ജിമ്മിയെ കണ്ണുരുട്ടി നോക്കി.

"ഇനി അതിന്റെ മുകളിലോട്ടു കുതിര കയറണ്ട. ശ്രീദേവി ആന്റി താഴെ ഇരിപ്പുണ്ട്. നീയിതൊന്നു നിർത്തു. ഞാൻ ചോദിക്കട്ടെ ആരതിയുടെ വിവരം."

"മ്മ് " അവൻ ശാന്തനായി.

താഴെ ഹാളിൽ ശീതൾമ്മയുടെ കൂടേ ശ്രീദേവിയമ്മ നാട്ടു വർത്തമാനങ്ങളുമായി ഇരിപ്പുണ്ട്.

"ആരതി, എന്നു വരും ആന്റി." ആദിൽ അതു ചോദിച്ചു അവരുടെ അടുത്തേക്ക് ചെന്നു.

"അവൾ കുറച്ചു ദിവസം കഴിഞ്ഞേ വരൂ മോനെ. മിക്കവാറും കോളേജ് ഡേ അടുപ്പിച്ചെത്തും. അവിടെ അണ്ണന്റെയും പിള്ളേരുടെ കൂടേ  സിറ്റി മുഴുവൻ ചുറ്റി കറങ്ങുവാണു. ലോകാത്ഭുതം കാണാൻ വിളിച്ചാലും അവൾ വരില്ല പക്ഷേ എറണാകുളം എന്നു കേട്ടാൽ അപ്പോഴേ ചാടിപുറപ്പെടും. കൊച്ചിയാണ് ആരതിയുടെ സ്വർഗ്ഗം."

"അവളില്ലാഞ്ഞോണ്ട് വീടുറങ്ങിയല്ലേ ശ്രീദേവി " ശീതൾ ചോദിച്ചു.

"അതേ ചേച്ചി. അവളുണ്ടെങ്കിൽ എനിക്കൊന്നും അറിയണ്ട അവൾ അമ്മയും ഞാൻ കുഞ്ഞുമാണ്."

എല്ലാവരും ചിരിച്ചു.

"കേട്ടല്ലോ? സമാധാനമായോ, അവൾ അവിടെ അടിച്ചുപൊളിച്ചു നടക്കുവായിരിക്കും നീയിവിടെ ഇടിച്ചുപൊളിച്ചു ഇരുന്നോ."

"ഞാൻ അടുത്തില്ലാതെ അവൾക്കു സന്തോഷിക്കാനാകുമോ?"

"അവളെ കാണുമ്പോൾ വല്യ എയർ പിടുത്തമാണല്ലോ? ഇപ്പോൾ കാറ്റു പോയോ."

ഏട്ടാ പ്ലീസ്...

"നിങ്ങൾ തമ്മിലുള്ള ഇന്റിമേസി കാണുമ്പോൾ എല്ലാവർക്കും അറിയാം something , something മണക്കുന്നുണ്ട്.
നിങ്ങൾ എന്നു പ്രണയിച്ചു ഒളിച്ചോടും എന്നാണ് എല്ലാവർക്കും അറിയേണ്ടതു."

"അതാണ് കാര്യം. മറ്റുള്ളവർക്ക് ഒരു കാര്യവുമില്ലാത്ത കാര്യം. അവളെ ചേർത്തുപിടിക്കേണ്ട സമയത്തു ഞാനവളെ ചേർത്തുപിടിക്കും. മറ്റുള്ളവർക്ക് പറഞ്ഞു രസിക്കാനും ദുഷിക്കാനും ഞങ്ങളുടെ പ്രണയത്തെ വിട്ടുകൊടുക്കില്ല."

"നീയിവിടെ ജാഡയിട്ടു ഇരുന്നോ?"

"എനിക്കു ആരതി എത്ര മാത്രം പ്രിയപ്പെട്ടവളാണെന്നു ഞാനവളുടെ കൂടെയുണ്ടെന്നു എന്നെക്കാളും നന്നായി അവൾക്കറിയാം. ഞാനതു അവൾക്കു നന്നായി ഫീൽ ചെയ്യിപ്പിക്കാറുണ്ട്. അവൾക്കതു മാത്രമതി കൂടെയുണ്ടെന്നു വിശ്വാസം അതു ഞാൻ നൽകി കഴിഞ്ഞു. 

ജീവിതം അല്ലേ ഏട്ടാ, ആഗ്രഹിച്ചത് എല്ലാം നേടാനാവില്ല. അവൾക്കെന്നും ഒരു പരാതി ബാക്കിയുണ്ടാവും. പരാതിയും പരിഭവവുമില്ലാത്ത ബന്ധങ്ങളൊന്നുമില്ല. ഇപ്പോൾ ഇതുമാത്രമാണ് ശരി."

എന്തേലും കാണിക്കു ശുഭപര്യയവസായി കണ്ടാൽ മതി.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഒടുവിൽ ആ ദിവസം സമാഗതമായി കോളേജ് ഡേ.

അന്നു രാവിലെ ആരതി കോളേജിൽ പോകാൻ തയ്യാറാവുകയായിരുന്നു.

വലിയ മേക്കപ്പ് ഒന്നും വേണ്ട സെന്റ്ഓഫ്‌ അല്ലേ? കരഞ്ഞു പഞ്ചറായാല്ലോ...

കണ്ണാടിയുടെ മുന്നിൽ നിന്നു എങ്ങനെ ഒരുങ്ങിയിട്ടും അവൾക്കൊരു തൃപ്തിയില്ല.
'മുടി 'അവളുടെ ആത്മവിശ്വാസം കളയുന്നു.

പിന്നെ മുടിയിലല്ലേ ആത്മവിശ്വാസമിരിക്കുന്നത് 'ഒലക്ക '.

മുടിയിൽ അല്പം കാര്യമുണ്ട്.

"ചേച്ചി... "

ആരതി മുൻനിരയിലെ പല്ലുകൾ കാട്ടി സ്നേഹത്തോടെ ആര്യക്ക് മുന്നിൽ ചിരിച്ചു നിന്നു.

"എന്താണ് രാവിലെ ഒരു കിണിയും വിളിയും." ആര്യ പുരികം പൊക്കി ചോദിച്ചു.

"എന്നെ നന്നായിട്ടു ഒന്ന് ഒരുക്കി തരുമോ. കാണുന്നവർക്ക്, ഈ ലോകത്തിലെ ഏറ്റവും സുന്ദരി ഞാനാണെന്ന് തോന്നണം  ഒട്ടും കുറയ്ക്കണ്ട."

"വാ ഇരിക്കു ഒരുക്കി തരാം."

"മുടിയിഴകൾ സുന്ദരമാക്കാൻ ഇതൂടെ വച്ചോ?"

"ഇതു എന്തുവാണു? " ആരതി നീട്ടിയ സാധനം അവൾ അന്തിച്ചു നോക്കി.

"അമ്മമ്മയുടെ തിരുപ്പൻ."

"അയ്യേ! എന്തൊരു നാറ്റമാടി പെണ്ണേ ഇതിനു."

"കുറച്ചു മുല്ലപൂവും വെച്ചു അഡ്ജസ്റ്റ് ചെയ്യാം വേണേൽ സ്പ്രേ അടിക്കാം."

"ഡി മുല്ലപ്പൂവൊക്കെ ഔട്ട്‌ ഓഫ് ഫാഷനാണു. ഇതിന്റെ നാറ്റം കേട്ടിട്ട് തന്നെ ഛർദിക്കാൻ വരുന്നു. കൊണ്ടുപോയി കളയടി."

അറിയാൻ പാടില്ലാഞ്ഞിട്ടല്ല അർജുൻ അതൊക്കെയാണ് ഇഷ്ടം അവൾ മനസ്സിലോർത്തു.

അമ്മേ... നീയെന്തിനാ ചേച്ചി അമ്മേ വിളിക്കുന്നതു. പൂമുടിക്കെട്ടിന്റെ കാര്യം പറയാനല്ലേ.

"അതേടി "

"എന്തുപറഞ്ഞാലും അമ്മേ അമ്മേ എന്നു വിളിച്ചോണം..."പറഞ്ഞു തീർന്നില്ല അമ്മയെത്തി ആരതി തിരുപ്പൻ ഒളിപ്പിച്ചു.

"അമ്മേ ഇതുകണ്ടോ മരിച്ചു പോയ അമ്മമ്മയുടെ തിരുപ്പൻ." ആര്യ ഒറ്റി.

"ഈശ്വരാ...ഇതു എവിടുന്നു കിട്ടിയെടി?"

"ആ മച്ചിന്റെ മുകളിലേ പഴയ തകരപ്പെട്ടിയിൽ കിടന്നു. എനിക്കൊരു ആവശ്യം വന്നതു കൊണ്ടു ഞാനെടുത്തു."

പണ്ടേ നോക്കി വച്ചിരുന്നതാണ് ആരതി ആരോടുന്നില്ലാതെ പറഞ്ഞു.

"ഇതു വച്ചാൽ ഉള്ള പൂച്ചപൂട കൂടി പോവും മോളേ..."

അമ്മച്ചിക്ക് മോൾക്ക്‌ നല്ല മുടിയുണ്ടല്ലോ
കുറച്ചു വെട്ടി താ തലയിൽ തിരുകാൻ...

രണ്ടിനും അനക്കമില്ല ഒരു മുടി കൊഴിഞ്ഞാൽ ശ്വാസമുട്ടു വരുന്നവരാണ് രണ്ടും.

"എന്നെ ആരും ഒരുക്കണ്ട ഞാൻ തന്നെ ഒരുങ്ങിക്കൊള്ളാം. ഇങ്ങോട്ട് എടുക്കു എന്റെ തിരുപ്പൻ..." ആര്യയുടെ കൈയിൽ നിന്നവൾ തട്ടിപ്പറിച്ചെടുത്തു.

"എന്റെ കുഞ്ഞികൃഷ്ണാ!!!ഇവൾക്കൊരു മൊട്ടത്തലയനെ ഭർത്താവായിട്ടു കൊടുക്കണേ, കുറേ മൊട്ടകുട്ടിക്കളേയും.
അന്ന് നീ മനസ്സിലാക്കും ഈ അനിയത്തീടെ സങ്കടം."

"നിനക്കു കിട്ടുമെടി കുറേ മൂക്കള ഒലിപ്പിച്ചു നടക്കുന്ന പിള്ളേരെ" ആര്യയും വിട്ടുകൊടുത്തില്ല.

"ആണോ ഞാൻ സഹിച്ചു എന്നാലും നിന്റെ പിള്ളേരേക്കാളും കിടിലമായിരിക്കും."

"ഒന്നും നിർത്തുന്നുണ്ടോ രണ്ടു കെട്ടിക്കാറായി എന്നാലും അടക്കവും ഒതുക്കമോ സ്വയബോധമില്ല രണ്ടിനും. ഹോ! കെട്ടിച്ചു അയച്ചാലും മതി...'
മനുഷ്യന്റെ സമാധാനം കളയാൻ.

ആരതി കോളേജിൽ പോകാൻ നോക്കു.

"ശരി അമ്മേ". നല്ല ഭവ്യതയോടെ പറഞ്ഞു.

ആരതിയുടെ കാര്യങ്ങൾ ഓർത്തു അമ്മയും ചേച്ചിയും ചിരിച്ചു.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കോളേജ് ഡേ പ്രമാണിച്ചു, കെട്ടിടവും ചുറ്റുപാടും നന്നായി അലങ്കരിച്ചിട്ടുണ്ട്. കാണാനൊക്കെ ചന്തമുണ്ട്. ചേലു കണ്ടിട്ടു ബോട്ടാനിക്കൽ ഗാർഡൻ പോലെയുണ്ട്.
ഡെക്കറേഷൻ ബോട്ടണിക്കാരാണെന്നു തോന്നുന്നു.

പിള്ളേരൊക്കെ നെഞ്ചിലൊരു ബാഡ്ജ് കുത്തി തിരക്കുപിടിച്ചു നടക്കുവാണ്. പോസിറ്റീവ് എനർജി തരുന്ന ഉത്സവത്തിന്റെ സന്തോഷത്തിന്റെ പ്രതീതി മൊത്തത്തിൽ . ആളും ആരവങ്ങളും നിറഞ്ഞു നിൽക്കുന്ന ക്യാമ്പസ്‌.

കോളേജ് വരാന്തയിലൂടെ ഉന്മേഷം പകരുന്ന എല്ലാ കാഴ്ച്ചകളും ചുറ്റി നടന്നു ആസ്വദിച്ചു കാണുന്നതിനിടയിലാണ് അവൾ അവനെ കണ്ടത്. 'അർജുൻ ' പ്രാക്ടീസ് ചെയ്യുവാണെന്ന് തോന്നുന്നു. ശല്യം ചെയ്യണ്ട അവൾ മറഞ്ഞു നിന്നു അവന്റെ  പാട്ടിനു കാതോർത്തു.

ആരതി... പിറകിൽ നിന്നൊരു നീട്ടി വിളിയും അവളെ പൊതിഞ്ഞു പിടിച്ചു ഉറ്റതോഴിമാർ.
ഇവളുമാർക്ക് കെട്ടിയെടുക്കാൻ കണ്ട സമയം. ഛേ... നശിപ്പിച്ചു.

"അതുശരി ഇവിടെ നിന്നു മാരനെ ഒളിഞ്ഞുനോക്കുവാണോ?"

"അതേടി നിനക്കൊക്കെ എന്തേലും പ്രശ്നമുണ്ടോ? "

"ഞങ്ങൾക്കു സന്തോഷമേയുള്ളു. ഇങ്ങനെ ഒളിഞ്ഞു പാടുപെടാതെ കൂടേ ചെന്നു നിൽക്കു."

"ഒന്നു വെറുതെയിരിക്കിനടി അകത്തു റിഹേഴ്സൽ നടക്കുവല്ലേ ശല്യമാക്കണ്ട എന്നു കരുതി ഞാനിവിടെ നിന്നതാണ് . മനുഷ്യനെ വഴിതെറ്റിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നു. ഫ്രണ്ട്‌സാണ് പോലും ഫ്രണ്ട്സ്." ആരതി പുച്ഛിച്ചു

"ഓഹോ! ഇപ്പോൾ അങ്ങനെയായോ."

ങേ.. ഹേ..

ആരതി...ഹാ! രുദ്രേട്ടാ...

"നീ കോംപയറിങ് ചെയ്യാൻ തയ്യാറായോ?"

"പ്രാക്ടീസ് ചെയ്തു. പിന്നെ കൂടേ മറ്റേ ബാച്ചിലെ സഖികളുണ്ടല്ലോ. എവിടേലും പാളിയാൽ അവർ നോക്കിക്കോളും. "

അവൾ സുന്ദരിയായിട്ടുണ്ടെന്നു അവൻ മനസ്സിൽ വിചാരിച്ചു. പക്ഷേ തുറന്നു പറയാൻ അവനാവില്ല.

ആശംസകൾ അറിയിച്ചു അവൻ പിൻവാങ്ങി.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

മൂന്നു വർഷങ്ങൾക്കു ശേഷം ആരതി വിശ്വനാഥ്‌ ഓൺ ദി സ്റ്റേജ്. ഒരു ആവേശത്തിനു അന്ന് പറഞ്ഞതാണ് കോംപയറിങ്. പിന്നീട് വേണ്ടാന്ന് തോന്നി പക്ഷേ തിരിച്ചുവരവു ഞാനാഗ്രഹിച്ചിരുന്നു. അങ്ങനെ എന്തൊക്കെയോ ആലോചിച്ചു നിന്നപ്പോൾ നേർക്കൊരു മൈക്ക് വന്നു.
വിറയാർന്ന കൈകളാൽ അവൾ മൈക്കു വാങ്ങി.

ശ്വാസമെടുത്തു അകത്തേക്കും പുറത്തേക്കു വിട്ടു അവൾ ഉമിനീർ ഇറക്കി വിറച്ചു നിന്നു. കൈകൾക്ക് നല്ല തണുപ്പ് അനുഭവപ്പെടുന്നു. കൈയിലിരിക്കുന്ന പേപ്പറിലേ അക്ഷരങ്ങളിലേക്കു നോക്കി നെടുവീർപ്പിട്ടു.

അർജുൻ അവളുടെ അടുത്തേക്കു വന്നു മൈക്ക് ഓണാക്കി  കൈകളിൽ പിടിച്ചു കൊടുത്തു. " ഓൾ ദി ബെസ്റ്റ് ഡിയർ ഡോണ്ട് ബി പാനിക്." ആത്മവിശ്വാസത്തിന്റെ പുഞ്ചിരി അവൾക്കു സമ്മാനിച്ചു അവൻ മടങ്ങി.

ആരതിയുടെ വാക്കുകൾ കേൾക്കാൻ കോളേജ് ഒന്നടങ്കം ആവേശഭരിതമായി നിന്നു. മുൻനിരയിൽ ഇരിക്കുന്ന ആൾക്കാരുടെ മുഖത്തെ പുഞ്ചിരി അവൾക്കു ധൈര്യമായി.

"ഗുഡ്മോർണിംഗ് ശ്രീകൃഷ്ണ..." ആരതിയുടെ ശബ്ദം മാത്രം കോളേജ് ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്നു. കോളേജ്, വിദ്യാഭ്യാസം, സൗഹൃദം, അധ്യാപക വിദ്യാർത്ഥി കൂട്ടായ്മ എന്ന വിഷയങ്ങളെ കുറിച്ചു മനംകവർന്ന രീതിയിൽ ലഘുസംഭാഷണങ്ങൾ അവൾ നടത്തി." ആദ്യത്തെ പതർച്ച മാറി തുടങ്ങിയതും കൈയിലിരുന്ന പേപ്പർ ചുരുട്ടി കാണികളെ ആവേശത്തിലാഴ്ത്തുന്ന തീപ്പൊരി ഡയലോഗ് പറഞ്ഞു കൈയടി വാങ്ങി... തുടർന്നു ഓരോ പരിപാടികൾക്കായി മത്സരാർഥികളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.

ഇനി നമ്മുക്കൊരു പാട്ടാവാം എന്തു പറയുന്നു ശ്രീകൃഷ്ണ അവൾ കാണികളോട് ആവേശത്തോടെ ചോദിച്ചു.

ആവാം അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

'യെസ് '...ലെറ്റസ്‌ വെൽക്കം അർജുൻ നരേന്ദ്രൻ ആൻഡ് ടീം ഓൺ ദി സ്റ്റേജ്...

അർജുൻ വേദിയിലിരിക്കുന്നവരെ അഭിവാദ്യം ചെയ്തു. അവന്റെ പാട്ടു കേൾക്കാനായി എല്ലാവരും കാതോർത്തു.

റെഡി വൺ  ടു  ത്രീ...

"ഹേയ്യ്...
നെഞ്ചാംക്കൂട്ടിൽ നീയേ നിക്കിതായി...പെണ്ണേ
നെട്രി പോട്ട് തീയെയി വയ്ക്കിതാ...
കട്ടി പോട്ടു കാതൽ സെയ്ഗിരായി മുതുകിൽ കട്ടെറുമ്പ് പോലെ ഉരുകിരായി
കാതൽ താനെ ഇതു കാതൽ താനെ "
ഉന്നെ നിനപ്പതു നിറുത്തി വിട്ടാൽ
നെഞ്ചു എന്നേടി തുടിക്കവില്ലെ"

( ഒരു നിമിഷം വായന നിറുത്തി ഈ പാട്ടു റെസ്സോ കേൾക്കുന്നതാണ് ഉചിതമായ ആസ്വാദനം. തമിഴിലെ ഡിഷ്യും സിനിമയിലേ പാട്ടാണ്.)

അർജുന്റെ പാട്ടിൽ കോളേജ് മുഴുവൻ പ്രകമ്പനം കൊള്ളുകയായിരുന്നു. പാട്ടിനൊത്ത് നൃത്തം ചവിട്ടുന്ന പിള്ളേരെ തട്ടി മാറ്റി, ഓഡിറ്റോറിയം ലക്ഷ്യമാക്കി കുറച്ചു ചെറുക്കന്മാർ പാഞ്ഞടുക്കുന്നു.

അതവരാണ് അനീഷും സംഘവും അലമ്പുണ്ടാക്കാൻ തുനിഞ്ഞു ഇറങ്ങിയതാണ് വരവ് കണ്ടാലറിയാം.

അനീഷിന്റെ രണ്ട് കണ്ണുകളും ലക്ഷ്യം വെക്കുന്നത് ബാക്ക്സ്റ്റേജിൽ നിൽക്കുന്ന ആരതിയിലേക്കാണ്.

അർജുൻ മൈക്ക് എറിഞ്ഞിട്ടു അവളുടെ കൈകളിൽ മുറുകെ പിടിച്ചു.

ഇതെന്ത് കൂത്തു!  അവൾക്കു അന്തവിട്ട് നിൽക്കാനുള്ള സമയം കൊടുത്തില്ല വലിച്ചെടുത്തു ഓടടാ ഓട്ടമല്ലേ.

അടഞ്ഞുകിടക്കുന്ന സയൻസ് ലാബിന്റെ ഇടനാഴിയിലേക്കു അവൻ അവളുമായി ഒളിച്ചു നിന്നു.

"ഇവിടെ ഇങ്ങനെയൊരു സ്ഥലമുണ്ടായിരുന്നോ അർജുൻ." ആരതി അതിശയത്തിൽ ചോദിച്ചു.

മിണ്ടാതിരിക്കാൻ അവൻ ചൂണ്ടു വിരൽ ചുണ്ടോടടുപ്പിച്ചു കാണിച്ചു കൊടുത്തു.

"നീയെന്തിനാ ഓടിയത്?"അവൾ അടക്കത്തിൽ ചോദിച്ചു.

"തല്ലാൻ വന്നതു കണ്ടില്ലായിരുന്നോ."

"എന്നെ അല്ലല്ലോ നിന്നെയല്ലേ തല്ലാൻ വന്നതു. അതിനു എന്തിനാ എന്നെ വലിച്ചോണ്ട് ഓടിയത്."

അവൻ അവളെ ഒന്നു സൂക്ഷിച്ചു നോക്കി.

"ഒന്നുങ്കിൽ തല്ലണം അല്ലെങ്കിൽ നിന്നു കൊള്ളണം. ഓടിയത് നാണക്കേടായി പോയി ഛേ! ഞാനിനി എല്ലാവരുടെയും മുഖത്തു എങ്ങനെ നോക്കും."

ദേ, ഞാനൊരു വീക്ക് വച്ചു തരും മിണ്ടാതെയിരിക്കു. അവൻ നല്ല ടെൻഷനിൽ പുറത്തേക്കു തലയിട്ട് നോക്കി പറഞ്ഞു. അവന്റെ കണ്ണുകൾ ആശങ്കയിൽ നാലു ചുറ്റും പാഞ്ഞു.

ആരതി അർജുന്റെ നെഞ്ചിൽ തലചായിച്ചു അവന്റെ ഹൃദയതാളം കേൾക്കുവായിരുന്നു.
അവളുടെ ആ പ്രവർത്തിയിൽ അവൻ സ്വയം മറന്നു നിന്നു.

"ഇതിപ്പോൾ പൊട്ടുമെന്ന് തോന്നുന്നു. നീ പേടിക്കണ്ട ഇവിടെയൊരു സംഘർഷവുമുണ്ടാകില്ല. എപ്പോഴേ എല്ലാം പരിഹരിച്ചു കാണും." അവൾ ചെറുചിരിയോടെ അവനെ നോക്കി പറഞ്ഞു.

അർജുൻ അതുകേട്ടതും ആശ്വാസം തോന്നി.

അവൻ അവളെ പുരികം ഉയർത്തി കാട്ടി സന്തോഷം പങ്കുവെച്ചു. അവർ പരസ്പരം ചെറുപുഞ്ചിരി കൈമാറി. വളരെ പ്രിയപ്പെട്ട എന്തോ ഒന്നു ആ ചിരിയിലുണ്ട്. അതൊരല്പ സമയം നീണ്ടു നിന്നു.

 

 

"എവിടെയായിരുന്നു? "

"മാമ്മന്റെ വീട്ടിൽ. "

"അവിടെ എന്തായിരുന്നു?"

" അവിടെ എന്താന്ന് ചോദിച്ചാൽ... അവൾ അവനെയൊന്നു പാളി നോക്കി."

ചോദിച്ചാൽ....അവൻ ഒന്നൂടെ ആരാഞ്ഞു.

ഒന്നുമില്ല എന്നവൾ ചുമലനക്കി.

" അതല്ല എന്തോ ഉണ്ട്? നിനക്കു അതു എന്നോട് പറയണമെന്നുണ്ട്. പറ ആരതി കേൾക്കട്ടെ... "

"ഞാൻ നിന്നെ മറക്കാൻ വേണ്ടി പോയതാണ്. പക്ഷേ അവിടെ ചെന്നപ്പോൾ എന്റെ ഇഷ്ടം വല്ലാതെ കൂടി പോയി.എന്തു ചെയ്യും അർജുൻ?" അവൾ നിഷ്കളങ്കമായി പറഞ്ഞു.

അവൻ താടിക്ക് കൈകൊടുത്തോണ്ട് തലയാട്ടി.

നിന്റെ പാട്ടു നന്നായിരുന്നു പക്ഷേ മുഴുവൻ കേൾക്കാൻ ഇന്നും പറ്റിയില്ല.

പക്ഷേ നീ മൊത്തത്തിൽ അടിപൊളിയായിരുന്നു. കോളേജ് കിടുക്കിയില്ലേ. 'റിയലി ഐ പ്രൌഡ് ഓഫ് യൂ ഡിയർ '

Appreciation is the best thing in every relationship.

"വാ പോകാം."

അവർ പുറത്തിറങ്ങിയതും അർജുൻ ചുറ്റും നോക്കി. ആരതി പറഞ്ഞതു പോലെ തന്നെ അവിടുത്തെ അന്തരീക്ഷം സമാധാനപൂർണ്ണമായിരുന്നു. അതു കണ്ടപ്പോൾ അർജുന്റെ മുഖത്തു ആശ്വാസം നിഴലിച്ചു.

തൊട്ടുമുന്നിൽ കൈകെട്ടി നിൽക്കുന്ന രുദ്രനെ കണ്ടപ്പോൾ ആശ്വാസത്തിനു അല്പം ചളിപ്പ് വീണു.

"പാട്ടു നിർത്തി നീ ഇതു എവിടെ പോയിരുന്നു അർജുൻ ? " രുദ്രൻ ചുഴിഞ്ഞു ചോദിച്ചു.

"അനീഷിന്റെയും കൂട്ടരുടെയും വരവ് കണ്ടപ്പോൾ അവർ എനിക്കു നേരെ അക്രമാസക്തമായി ചാടിവീഴുമെന്നു കരുതി. അതുകൊണ്ട് ഓടി രക്ഷപെടാന്നു  വിചാരിച്ചു രുദ്രൻ സർ."

"അതിനെന്തിനാണ് ഇവളെ വിളിച്ചോണ്ട് പോയതു. "

"അപ്പോൾ കൈകിട്ടിയത് ഇവളെയാണ്. ഒരാളെയെങ്കിലും രക്ഷിക്കാന്നു കരുതി.
മാത്രവുമല്ല ഈ കൊച്ചു എന്റെ അയൽക്കാരിയല്ലേ, ഞങ്ങളെന്നും  കാണണ്ടേ അല്ലേ!  പിന്നീടു സഹായിച്ചില്ല എന്നൊരു കുറ്റബോധം വേണ്ടാന്ന് കരുതി."


എന്തോരു ദീർഘാലോച്ചന ആരതി മനസ്സിലോർത്തു 

രണ്ടുപേരുടെയും ഇന്ത്യ-ന്യൂസിലാൻഡ് പ്രണയം ആരും അറിയുന്നില്ല എന്നു കരുതരുത്.

പ്രണയമോ? അർജുൻ ഒന്നുമറിയാത്ത മട്ടിൽ പറഞ്ഞു. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണ് അല്ലേ ആരതി.

അതേയെന്നു അവൾ തലയാട്ടി
ഞങ്ങൾ തമ്മിൽ ഒന്നുമില്ല രുദ്രേട്ടാ ഒന്നും...

ആരതി... നീ പോയി പ്രോഗ്രാം കണ്ടക്ട് ചെയ്യൂ.

അവളുടെ പിറകെ അർജുൻ പോകാനൊരുങ്ങിയതും രുദ്രൻ അവനെ തടഞ്ഞു.

അവൾ പൊക്കോട്ടെ നീയിവിടെ നിൽക്കു.

രുദ്രൻ അർജുനെ ശരിക്കൊന്നു പരിശോധിച്ചു നോക്കി. ഇടിവള മുതൽ കഴുത്തിലെ ലോക്കറ്റ് വരെ എതിരാളിയെ മുറിവേൽപ്പിക്കാൻ പറ്റിയ ആയുധങ്ങൾ.

"അപ്പോൾ രണ്ടു കൽപ്പിച്ചാണ് നീ വന്നതു."

"അതേ." കൈയിലേ ഇടിവള നേരെയാക്കി കൊണ്ടു അവൻ പറഞ്ഞു.

ഞാൻ പറഞ്ഞില്ലേ അർജുൻ ഏട്ടൻ വേണ്ടാന്ന് പറഞ്ഞതൊന്നും ഇവിടെ നടക്കില്ല.

"നല്ലതു തന്നെ രുദ്രേട്ടാ, വെറുതെ എന്റെ കൈയിൽ വിലങ്ങാഭരണം വീഴണ്ട സന്ദർഭം ഒഴിവായി ഞാനത്രേ കരുതിയൊള്ളൂ.

"അർജുൻ " രുദ്രൻ ദേഷ്യത്തിൽ വിളിച്ചു.

ചൂടാവേണ്ട രുദ്രേട്ടാ ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ.

"അർജുൻ, എനിക്കു കുറച്ചു സംസാരിക്കാനുണ്ടായിരുന്നു. ജോലിസ്ഥലത്തു നിന്നു നീ എപ്പോൾ ഫ്രീ ആകും."

"എട്ടു മണിക്കു ശേഷമേ എന്തായാലും പറ്റത്തൊള്ളൂ രുദ്രേട്ടാ. "

"ആരതിയുടെ കാര്യമാണ് എനിക്കു നിന്നോട് സംസാരിക്കാനുള്ളത്."

"ഞാൻ വരാം. ഇറങ്ങുമ്പോൾ ഏട്ടനെ വിളിക്കാം."

"അന്നേരം സ്ഥലം ഞാൻ പറയാം. നിന്റെ പാട്ടു നന്നായിട്ടുണ്ട് പക്ഷേ മുഴുവൻ കേൾക്കാൻ സാധിച്ചില്ല. "

"ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകുമല്ലോ? രുദ്രേട്ടന്റെ കല്യാണത്തിനു എന്റെ പാട്ട് ഫ്രീ."

"അതുമതി താങ്ക്സ് അനിയാ നിന്റെ വിശാല മനസ്സിനു."

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

മഹാദേവന്റെ ഗോഡൗണിലേക്കു രുദ്രന്റെ കാർ പ്രവേശിച്ചു.

അനീഷിനെയും സംഘത്തെയും നല്ല രീതിയിൽ കൈകാര്യം ചെയ്തിരുത്തിയിട്ടുണ്ടവിടെ.

രുദ്രനെ കണ്ടതും എല്ലാവരുടെയും മുഖം താഴ്ന്നു.

മഹാദേവൻ " രുദ്രൻ സർ വന്നോ, പ്രിയ ശിഷ്യന്മാരെ കാണാൻ ".

ഏട്ടനോട് എന്തു പറയണമെന്നറിയാതെ രുദ്രൻ വിമ്മിഷ്ടപെട്ടു.

"ഹാ! വലിയ സർ ദോ ഇരിക്കുന്നു താടിക്ക് കൈ വെച്ചു."

പ്രിൻസിപ്പാൾ താടിക്ക് കൈവച്ചു അവിടിരിപ്പുണ്ട് മൗനം പൂണ്ടു. സാക്ഷാൽ ജയദേവൻ.

"രുദ്രാ...നീ വെറും സാറായി പോയല്ലോ."

"വിശ്വസിച്ചു പോയി ചേട്ടാ എന്റെ വിദ്യാർഥികളെ. നല്ല പാഠങ്ങൾ ചൊല്ലി പഠിപ്പിച്ചതു."

അവന്റെയൊക്കെ തലയിൽ കയറിയില്ല സർമാരെ. കൂടെപ്പിറപ്പുകളായി കാണേണ്ട പിള്ളേരെ വകവരുത്താൻ ഇവനൊക്കെ തുനിയുമൊ? അതും വല്ലവന്റെയൊക്കെ വാക്ക് കേട്ടു.

ഞാൻ മനസ്സറിഞ്ഞു ശരിക്കും കൊടുത്തിട്ടുണ്ട്.  ഇനി ഇവനൊക്കെ നന്നാവാനുള്ളതാണെങ്കിൽ നന്നായിരിക്കും

ഓരോരുത്തരുടെ മുഖത്തേക്ക് വിരൽ ചൂണ്ടി മഹാദേവൻ പറഞ്ഞു. " ഇതെന്റെ ക്യാമ്പസാണ് ഇവിടെ അതിക്രമങ്ങളും ഗുണ്ടായിസം പ്രോത്സാഹിപ്പിക്കില്ല. "

നീയൊക്കെ പരീക്ഷ എഴുതാനല്ലാതെ ക്യാമ്പസിൽ വരരുത്. അതെന്റെ ഔദാര്യമാണ് തിന്ന മിടുക്ക് കാണിക്കാനാണു ഭാവമെങ്കിൽ നീയൊക്കെ വിവരമറിയും.

സോറി സർ ഞങ്ങൾ അറിയാതെ ഇനി ആവർത്തിക്കില്ല. ഞങ്ങൾ അവരോട് മാപ്പു പറയാം.


രുദ്രൻ " വേണ്ട. ചെയ്ത ഉപകാരം ധാരാളം.

ഇവരുടെ പിന്നിൽ നമ്മൾ പുറന്തള്ളിയ രാഷ്ട്രീയകക്ഷികളാണ് . വേറെ നിഗൂഢ ലക്ഷ്യങ്ങളൊന്നുമില്ല. പഴയതു പോലെ ക്യാമ്പസിനുള്ളിൽ പ്രവേശനം നടത്തണം.

എന്തായാലും അതു നടക്കില്ല. നമ്മുടെ പിള്ളേർക്കു വേണ്ടുന്ന എല്ലാം സൗകര്യങ്ങളും നമ്മൾ ചെയ്തു കൊടുക്കും മറ്റു പ്രവർത്തനങ്ങളൊക്കെ ക്യാമ്പസിനു വെളിയിൽ അതൊന്നും അകത്തു പ്രോത്സാഹിപ്പിക്കരുത്.

രണ്ടു സാറന്മാരുടെ കണ്ണും കാതും ക്യാമ്പസിൽ വേണം. അല്ലെങ്കിൽ ചിലപ്പോൾ ചരിത്രം ആവർത്തിക്കും. ചോരത്തിളയ്ക്കുന്ന പ്രായമാണ് ഇനി അഹിതങ്ങളൊന്നും ഉണ്ടാകാൻ പാടില്ല.

അവർ തലയാട്ടി.

മ്മ്... അവന്മാർക്ക് മുറിവൊക്കെ വച്ചുകെട്ടി, നല്ല ആഹാരമൊക്കെ വാങ്ങി കൊടുത്തു ഒന്നു ഉഷാറാക്കി പറഞ്ഞു വിട്ടാൽ മതി.
ചോറും കൂറും ഇവിടെ തന്നെ വേണം.

"അർജുൻ മനസ്സിലായി അല്ലേ അവന്റെ ടാർഗറ്റ് ആരതിയാണെന്നു."

"അതേ ഏട്ടാ."

അപ്പോൾ ഇനി വൈകിക്കണ്ട എനിക്കു അവനെ നേരിൽ കാണണം. അതിനു വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യുക.

ശരി ഏട്ടാ.

"അല്ലേ വേണ്ടാ ആദ്യം നീ സംസാരിക്കു അതിനുശേഷം മാത്രം  കൂടിക്കാഴ്ച്ച മതി."

അതിനു മറുപടിയായി അവനൊരു പുഞ്ചിരി നൽകി.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ചൂളമടിച്ചു കറങ്ങി നടക്കും ചോല കുയിലിനു കല്യാണം പാടി ആരതി വീടിന്റെ പടിക്കലെത്തി.

പരിചയമില്ലാത്ത രണ്ടു ജോഡി പാദരക്ഷകൾ പുറത്തു കിടക്കുന്നു.

അകത്തു നിന്നു ചില സംഭാഷണങ്ങൾ കേൾക്കാം ആരായിരിക്കും അവൾ ആലോചിച്ചു.

അടുക്കളയിൽ നിന്നും നല്ലൊരു മണം മൂക്കിലേക്ക് തുളച്ചു കയറി. പലഹാരത്തിന്റെ മണം പിടിച്ചിട്ടു വളരെ വേണ്ടപ്പെട്ട ആരോ ആണ്. അല്ലേ, അമ്മ മെനകെട്ടു അടുക്കളയിൽ കയറുമോ?

അഹ്! വന്ന കാലിൽ നിൽക്കാതെ അവൾ അകത്തു കയറി.

ശീതൾ ആന്റിയും കൂടേ പ്രായമായൊരു സ്ത്രീയും. ശീതൾ ആരതിയെ കണ്ടു.

"അമ്മേ...ഇതാണ് ആരതി." അതുകേട്ടതും പ്രായമായ സ്ത്രീ അവളെ നോക്കി.

അവളെ കണ്ടതും അവരുടെ കണ്ണുകൾ സന്തോഷത്തിൽ തിളങ്ങി.

ആരതിക്ക് ആളെ പിടികിട്ടി.

അർജുന്റെ അമ്മമ്മയാണ്‌. നല്ല നാടൻ അമ്മൂമ്മ എന്തൊരു ഐശ്വര്യം കാണാൻ സെറ്റ് സാരിയും ചന്ദന കുറിയും നല്ല മുടിയും അതൊക്കെ മനസ്സിൽ പറഞ്ഞു ആരതിയൊന്നു ദീർഘശ്വാസമെടുത്തു.

അനുഗ്രഹം വാങ്ങിയല്ലോ അല്ലേ വേണ്ട, വെറുതെ എന്തിനാ ഒരു സംശയത്തിനു ഇട കൊടുക്കുന്നേ?

മോൾ വാ ചോദിക്കട്ടെ...അമ്മമ്മ അവളെ അടുത്തേക്ക് വിളിച്ചു.

അവളൊന്നും മടിച്ചു ശീതളിനെ നോക്കി മറ്റൊന്നു കൊണ്ടല്ല, അർജുന്റെ അമ്മമ്മയാണ് വാ തുറന്നു വല്ലതും പറഞ്ഞാൽ പ്രശ്നമാകുമോ? വാ അടച്ചു വച്ചാൽ പ്രശ്നമാകുമോ? 'കുഞ്ഞികൃഷ്ണ കാത്തോളണേ.'

അവർ ആരതിയെ സ്നേഹത്തോടെ വീണ്ടും വിളിച്ചു. അവൾ അടുത്തേക്ക് ചെന്നു ചിരിച്ചു നിന്നു.

അവർ ആരതിയുടെ കൈയിൽ പിടിച്ചു  സ്നേഹത്തോടെ തലോടി വിശേഷങ്ങൾ ചോദിച്ചു ?

എല്ലാ ചോദ്യത്തിനും ആരതി മറുപടി നൽകി.

ആരതിയുടെ അമ്മ അലമാരിയിൽ നിന്നു ആര്യയുടെ ജാതകം എടുത്തുകൊണ്ടു അങ്ങോട്ട് വന്നു.

ഓഹ്! അങ്ങനെയൊക്കെയാണ്‌ കാര്യങ്ങൾ ആരതി ഊഹിച്ചു.

അവരുടെ പരിചയത്തിൽ പ്രഗത്ഭനായ ഒരു ജോത്സ്യനുണ്ട്. അവർ വന്നതു ആദിലിന്റെയും ആര്യയുടെയും ജാതകം അദ്ദേഹത്തെ കൊണ്ടു നോക്കിപ്പിച്ചു വിവരം അറിയാനാണ്. എല്ലാം ഒത്തു വന്നാൽ വിവാഹ സദ്യ ഉണ്ണാനുള്ള വകയായി.

അർജുന്റെ അമ്മമ്മ ജോത്സ്യന്റെ കേമത്തരങ്ങൾ ഒന്നൊന്നായി പറഞ്ഞു തുടങ്ങി.

എന്റെ മൂന്നു പെൺകുട്ടികളുടെ ജാതകവും അവരുടെ മക്കളുടെ ജാതകം വരെ അദ്ദേഹമാണ് കുറിച്ചത് എല്ലാം അച്ചിട്ടായിരുന്നു.

അർജുന്റെ ജാതകത്തിലെ ദോഷങ്ങൾ അദ്ദേഹം അന്നു എടുത്തു പറഞ്ഞിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ അവൻ ദോഷസമയമാണെന്ന് സൂചനയുണ്ടായിട്ടും
ആരും കാര്യമായി ശ്രദ്ധിച്ചില്ല, വേണ്ട പോലെയൊന്നും പ്രതിവിധി ചെയ്തില്ല. ഇനി പറഞ്ഞിട്ടു എന്താണ് കാര്യം? വരാനുള്ളതു വഴി തങ്ങില്ലല്ലോ.

ഇരുപത്തിയൊന്നു തികയുന്നതിന് മുൻപേ അനർത്ഥങ്ങൾ കണ്ടുതുടങ്ങി. കോളേജിൽ തമ്മിൽ തല്ലും മറ്റു ക്ലേശങ്ങളും ഒന്നിനു പിറകെ ഒന്നായി വന്നു. ഒടുവിൽ എല്ലാം ഇതോടെ കഴിഞ്ഞു കാണുമെന്നു പ്രതീക്ഷിച്ചു. പക്ഷേ വരാനിരുന്ന വലിയ ദുഃഖത്തിന്റെ മുന്നോടിയായിരുന്നു ബാക്കിയെല്ലാം.

ഇന്നു കോളേജിൽ നിന്നു നേരത്തെ വരാന്നു പറഞ്ഞു പോയ എന്റെ കുട്ടി സന്ധ്യയായിട്ടും മടങ്ങിയെത്തിയില്ല. മനസ്സ് വല്ലാണ്ട് അസ്വസ്ഥമായി, എന്തോ അരുതാത്തതു സംഭവിക്കാൻ പോകുന്ന പോലെ.

ഫോൺ വന്നു. ബൈക്ക് ആക്‌സിഡന്റായി കുട്ടിയെ ആശുപത്രിയിലെത്തിച്ചിരിക്കുന്നുവെന്നു. അതുകേട്ടതും  നിന്ന നിൽപ്പിൽ ബോധം മറഞ്ഞു ഇവളുടെയും അനിയത്തിപിള്ളേരുടെയും. അന്നേരം ഈശ്വരനെ മുറുകി പിടിച്ചു നിന്നു.

തിരിച്ചു കിട്ടുമെന്ന് കരുതിയതാണോ അവനെ, ജലപാനമില്ലാതെ അവന്റെ ആയുസ്സിന് വേണ്ടി പ്രാർഥിക്കാൻ കയറി ഇറങ്ങാത്ത അമ്പലങ്ങളില്ലാ,  ഈ വൃദ്ധയുടെ ജീവനെടുത്തിട്ടു പകരമവനു ആയുസ്സ് കൊടുക്കാൻ ഉള്ളുരുകി പ്രാർഥിച്ചു.

അദ്ദേഹം പറഞ്ഞതു പോലെ യഥാവിധി കർമ്മങ്ങൾ ചെയ്തപ്പോൾ ഞങ്ങളുടെ കുഞ്ഞിനു ബോധം വന്നതു അതാണ് സത്യം. എത്ര വൈദ്യശാസ്ത്ര മികവു പറഞ്ഞാലും മുകളിലിരിക്കുന്ന ദൈവമാണ് മഹാ മാന്ത്രികൻ അവർ കരഞ്ഞു പറഞ്ഞു.

ആശുപത്രി വാസത്തിൽ അർജുന്റെ കുടുംബം അനുഭവിച്ച വേദനകൾ ഓരോന്നായി അമ്മമ്മ പറഞ്ഞതു
കേട്ടുനിന്ന എല്ലാവരെയും കരയിപ്പിച്ചു.
ഇനിയെന്തെക്കയാണോ അവൻ അനുഭവിക്കാൻ ഈശ്വരൻ ബാക്കി വച്ചിരിക്കുന്നതു അവർ അതു പറഞ്ഞു നിർത്തി.

'കുഞ്ഞികൃഷ്ണ, എന്റെ അർജുൻ ഒരാപത്തും സംഭവിക്കല്ലേ. എനിക്കു മറ്റൊരു പ്രാർഥനയുമില്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ  അവനൊരു ആപത്തുണ്ടായാൽ എനിക്കു താങ്ങാനാവില്ല.

ആരതിയുടെ ഒരു ദിവസത്തെ സന്തോഷം കൂടി കപ്പൽ പിടിച്ചു പോയി.

ശീതളുമ്മയും അമ്മമ്മയും കൂടേ ചിത്രശലഭത്തിലെത്തി.

ശീതേ, ഈ ജാതകം പൂജാ റൂമിൽ വച്ചോള്ളൂ. ഇളയകൊച്ചിന്റെ ജാതകം കൂടി കൊണ്ടുവരാൻ ശ്രീദേവിയോടു പറയണം കേട്ടോ.

"അതെന്തിനാ അമ്മേ? അർജുൻ വേണ്ടിയാണോ?" അവർ ആകാംക്ഷയോടെ ചോദിച്ചു.

"അർജുന്റെ ജാതകദോഷം നിനക്കു അറിയാവുന്നതല്ലേ ആ കൊച്ചിനെ കൊലയ്ക്ക് കൊടുക്കാനാണോ? "

അമ്മേ... ശീതൾ ദയനീയമായി വിളിച്ചു.

സങ്കടപെടുത്താനല്ല മോളേ പറഞ്ഞത് അവന്റെ സമയം ആവട്ടെ നല്ലൊരു കുട്ടിയെ ദൈവം കാണിച്ചു തരും.

നീ ശ്രദ്ധിച്ചോ ആ കൊച്ചില്ലേ ആര്യ വിവാഹകാര്യം സൂചിപ്പിച്ചപ്പോൾ മുഖത്തൊരു പതർച്ചയുണ്ട്. ഞാനതു ശ്രദ്ധിച്ചു. ഇപ്പോഴത്തെ കുട്ടികളല്ലേ മനസ്സിൽ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിലോ?

ഹേയ്! ആര്യ മോൾ പാവമാണ്. പതുങ്ങിയ പ്രകൃതമാണ് കുട്ടിയുടേതു. പെട്ടെന്ന് വിവാഹം എന്നൊക്കെ കേട്ടപ്പോൾ പേടിയായി കാണും.

ആ രണ്ടാമത്തെ കുട്ടി ആരതി ആ കുട്ടി അർജുന്... അല്ല. ഓഹ്! അവന്റെ പേരെ എപ്പോഴും നാവിൽ വരൂ, ആദിലിനു നന്നായി ചേരും.

ശീതൾ ഒന്നും പറഞ്ഞില്ല.

ആര്യയുടെ ഒത്തുവന്നില്ലെങ്കിൽ  ഇളയ കൊച്ചിനെ വിട്ടുകളയണ്ട. അവളെയെനിക്കു ബോധിച്ചു നിനക്കു കൂട്ടായിരിക്കും. ഇപ്പോൾ നീയിതു ആരോടും പറയണ്ട ആരതിയുടെ ജാതകം കൂടി നോക്കട്ടെ എന്നിട്ടു നമ്മുക്കു ആലോചിക്കാം. ഞാൻ മുൻകൈയെടുത്തു എല്ലാം ശരിയാക്കിയിട്ടേ ഇനി തിരികെ പോകു.

ദൈവമേ! അമ്മ കുഴപ്പിക്കുമോ.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അർജുൻ ഓഫീസിൽ നിന്നിറങ്ങാൻ നേരം രുദ്രനെ വിളിച്ചു സ്ഥലം മനസ്സിലാക്കി.
നേരെ കടൽപാലം ലക്ഷ്യമാക്കി വണ്ടി തുടങ്ങി.

ലൈറ്റ് ഹൗസിന്റെ മുന്നിൽ അവനെ കാത്തുനിൽക്കുന്നവരെ കണ്ടപ്പോൾ അവനൊന്നു അമ്പരന്നു.

"അച്ഛൻ, കൂടേ വിശ്വനങ്കിളും ജയനങ്കിളും ഉണ്ണിയങ്കിളും എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സംഗതി എന്തോ പന്തികേടാണെന്നു അവൻ തോന്നി."

അങ്ങു ദൂരെ ഒഴിഞ്ഞു മാറി ബ്ലാക്ക് ക്രൂസിനുള്ളിൽ അർജുനെ കാണാൻ മഹാദേവനിരുപ്പുണ്ടായിരുന്നു.

"ഏട്ടാ, അർജുൻ വന്നു."

അദ്ദേഹം ജിജ്ഞാസയോടെ അർജുനെ നോക്കി. അവനെ കണ്ടതും നെഞ്ചിലൊരു ഭാരം അനുഭവപെട്ടു. അദ്ദേഹം പെട്ടെന്നു തന്നെ സാധാരണ നിലയിലെത്തി.

"രുദ്രാ, എനിക്കു അവനെ ഇഷ്ടായി. ഇനി അവന്റെ മറുപടി കേട്ടിട്ട് വേണം ബാക്കികാര്യങ്ങൾ തീരുമാനിക്കാൻ. ഞാനൊന്നിനുമില്ല നിങ്ങൾ എല്ലാവരും കൂടി വേണം നല്ലൊരു തീരുമാനത്തിലെത്താൻ."
അതുപറഞ്ഞു അദ്ദേഹം സീറ്റിലേക്കു ചാരി കണ്ണടച്ചിരുന്നു.

ഏട്ടന്റെ മറുപടിയിൽ  രുദ്രൻ തെല്ലൊന്നു അതിശയിച്ചു.

രുദ്രൻ ലൈറ്റ് ഹൗസിനരികിലെത്തി.

നിങ്ങൾ സംസാരിക്കു രുദ്രാ, ഞങ്ങൾ അല്പം കടൽകാറ്റ് കൊള്ളട്ടെ. നാലവർ സംഘം നടന്നു നീങ്ങി.

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയാതെ രുദ്രൻ അർജുന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

അവന്റെ മുഖത്തും ആശങ്ക നിഴലിച്ചു.
കേൾക്കാൻ പോകുന്ന കാര്യം അത്ര സുഖകരമല്ല എന്നവൻ തോന്നി. ഒരു കാര്യം ഉറപ്പാണ് ' ഇതു പാസ്ററ് അല്ല ഇട്സ് ഫ്യൂച്ചർ ഓറിയന്റ്ഡ് '.

അർജുൻ എന്തു ഫേസ് ചെയ്യാൻ തയ്യാറായി കഴിഞ്ഞുവെന്നു അവന്റെ മുഖം വിളിച്ചോതി.

അതുമനസ്സിലാക്കിയ രുദ്രൻ പറഞ്ഞു തുടങ്ങി, എന്റെ ജീവിതത്തിൽ ആരതി എന്ന അധ്യായം തുടങ്ങുന്നത് ദിയയിലൂടെയാണ്. ദേവർ മഠത്തിലെ മഹാദേവന്റെയും മീനാക്ഷിയുടെയും ഏക മകൾ ദിയ മഹാദേവൻ. ആദ്യ പ്രസവത്തോടെ തന്നെ ഞങ്ങളുടെ ഏട്ടത്തി,ദിയയുടെ അമ്മ ഈ ലോകത്തോടു വിടപറഞ്ഞു. 

അമ്മയില്ലാത്തത്തിന്റെ കുറവ് അറിയിക്കാതെയാണ്‌ ദേവർ മഠം നെഞ്ചിലിട്ട് വളർത്തിയതാണു ഞങ്ങളുടെ ദിയ മോളേ.
കുറച്ചു അസൂയയും കുശുമ്പും മുൻശുണ്ഠിയും തൊട്ടാവാടിത്തരവും കൈമുതലായ സാധാരണ പെൺകുട്ടി.

ഇച്ഛാച്ചന്റെ ദിയ കുട്ടിയായിരുന്നവൾ. എന്നെക്കാളും ഏഴു വയസ്സിന്റെ ഇളപ്പം അവൾക്കുള്ളൂ.
എന്റെ പെരുവിരലിൽ തൂങ്ങി അക്ഷരമുറ്റത്തെത്തി.

ദിയയേ കൂട്ടാൻ അവളുടെ ക്ലാസ്സ്‌റൂമിൽ ചെല്ലുമ്പോഴാണ് ഞാൻ ആരതിയെ ആദ്യമായി കാണുന്നത്. "പാലുകുപ്പി കാണാനില്ല ടീച്ചറേ" എന്ന് പറഞ്ഞു ഗിരിജ ടീച്ചറുടെ സാരി തുമ്പിൽ പിടിച്ചു കരയുന്ന ആരതി. ടീച്ചർ അവളെ കൊണ്ടു തോറ്റു എന്ന മട്ടിൽ കൈകെട്ടി നിൽപ്പായിരുന്നു.

അവളെ ആശ്വസിപ്പിക്കുന്ന ദിയ.  എന്തൊക്കെയോ പറഞ്ഞു അവർ പരസ്പരം വലിയ ദുഃഖങ്ങൾ പങ്കുവയ്ക്കുന്നതു ഞാൻ കൗതുകത്തോടെ നോക്കി നിന്നു.

അന്ന് ചിരിയാണു വന്നതെങ്കിൽ അന്നത്തെ കുഞ്ഞുലോകത്തെ നിഷ്കളങ്കത ഇന്നു ഓർക്കുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ് അനുഭവപ്പെടുന്നതു.

"സൗഹൃദം എന്താന്ന് അറിയാത്ത പ്രായം അവർ പരസ്പരം കരുതലും സ്നേഹവും നിറഞ്ഞ ലോകം പങ്കുവെച്ചിരുന്നു. ഇപ്പോഴും എന്റെ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്ന രണ്ടു കുസൃതികുടുക്കകൾ."

ആരോടു വഴക്കിട്ടാലും ആരതിയോടു ദിയ പിണങ്ങിയിരുന്നില്ല. ആരതിയായിരുന്നു അവളുടെ ലോകം. ദിയ പറയുന്നതിനപ്പുറം ആരതിക്കില്ല. ഒരുപക്ഷേ അങ്ങനെയുള്ള ആരതിയുടെ പ്രകൃതമാവാം ആരതിയെ ഏറെ ആകർഷിച്ചത്.

വർഷങ്ങൾ ഓടി അകന്നു പോയപ്പോഴും അവരുടെ സൗഹൃദം ഇണപിരിയാതെ മുന്നോട്ടു പോയി...കാണുന്നവർക്ക് അസൂയ തോന്നുന്നവിധം.

അങ്ങനെയിരിക്കെ ദിയയേ ഡൽഹിയിലേക്ക് കൂട്ടി കൊണ്ടുപോകാൻ ഏട്ടനെത്തി. വരില്ലെന്ന് അവൾ വാശി കാണിച്ചു. ഏട്ടനും അവളെ കൂട്ടിയേ മടങ്ങു എന്ന വാശിയിയിൽ ഉറച്ചു നിന്നു.

ഏട്ടത്തിയുടെ ആഗ്രഹമായിരുന്നു അവർ പഠിച്ച സ്കൂളിൽ ദിയ പഠിക്കണമെന്നു ആ ഒരൊറ്റ കാര്യം കൊണ്ടാണ് ആരും ദിയയുടെ പക്ഷം ചേരാതിരുന്നത്. പൊതുവേ അല്പം വാശിക്കാരിയാണവൾ ആരതിയോടാണ് ഏറ്റവും കൂടുതൽ സ്നേഹവും പിടിവാശിയും കാണിക്കുന്നത് കാരണം ആരതി നിന്നു കേൾക്കും വേണേൽ രണ്ടു നിന്നു കൊള്ളും പക്ഷേ ദിയ അവളുടെ ആരുവിനെ നോവിക്കില്ല.

ഒടുവിൽ ആരതി തന്നെ നിർബന്ധിച്ചു അവളെ പറഞ്ഞു വിട്ടു.

പോകുന്നതിനു തലേ ദിവസം, ദിയ കാണാൻ ആരതി വീട്ടിൽ വന്നു.

അവൾ കൊണ്ടുവന്ന സമ്മാനപൊതിയും ആരതിയേയും ദിയ അവഗണിച്ചു. അതിലേറെ എന്തൊക്കെയോ പറഞ്ഞു അവളെ വേദനിപ്പിച്ചു. എന്നിട്ടും മതിയായില്ല, ആരതിയേ അവൾക്കിനി കാണണ്ട എന്ന് പറഞ്ഞു തല്ലി പുറത്താക്കി.

പക്ഷേ ആരതി പറഞ്ഞതു " സാരമില്ല രുദ്രേട്ടാ, അവൾക്കു എന്നേ വിട്ടുപോകാനുള്ള വിഷമം കൊണ്ടാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്. ഞാനവളെ വിട്ടു കളഞ്ഞല്ലോ എന്നുള്ള ദേഷ്യം എനിക്ക് മനസ്സിലാകും. നാളെ അവൾ ഡൽഹിയിൽ പോയി വലിയ പഠിപ്പൊക്കെ പഠിച്ചു വരുമ്പോൾ ഇതൊക്കെ പറഞ്ഞു ഞങ്ങൾ ചിരിക്കും രുദ്രേട്ടൻ കണ്ടോ? "

' അങ്ങനെ ആരതിയും ദിയയും രണ്ടു വഴിക്കായി '.

പിന്നീടു എന്നെ കാണുമ്പോൾ ആരതി ഓടി വരും ദിയയുടെ ഡൽഹിയിലേ വിശേഷങ്ങൾ തിരക്കാൻ. ആദ്യമൊക്കെ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറും പക്ഷേ അവൾ വിടാതെ പിന്തുടരും.

ഒരിക്കൽ പോലും ദിയ ആരതിയെ അനേഷിച്ചിരുന്നില്ല. 'എങ്ങനെ ഞാനവളോട്‌ പറയും അതായിരുന്നു എന്നെ അലട്ടിയിരുന്ന ഏക വിഷയം.' ഒടുവിൽ സഹികെട്ടു ആരതിയോട് അപ്രിയ സത്യം തുറന്നു പറഞ്ഞു.

ചെറുചിരിയോടെ അവൾ കേട്ടിരുന്നുവെങ്കിൽ അവളുടെ ഉള്ളു പിടയുന്നത് മുഖത്തു നിന്നു വായിച്ചെടുക്കാമായിരുന്നു.

എന്തോ അപ്പോൾ എനിക്കു ദിയയോട് ദേഷ്യം തോന്നി.

ആരതി പിന്നീട്  എന്നെ തിരക്കി വന്നില്ല.
അപ്പോൾ എനിക്കു എന്തോ വിഷമം തോന്നി. ഇത്രയും ദിവസം എന്നെ കാത്തു ഒരാൾ നിൽക്കുമ്പോൾ പെട്ടെന്നൊരു ദിവസം അയാൾ വരാതെ പോകുമ്പോഴുള്ള വിഷമം.
എന്തോ ഒരു ശൂന്യത പോലെ അനുഭവപെട്ടു.

ആരതി പതുക്കെ ഉൾവലിഞ്ഞു തുടങ്ങി ഒന്നിലും ഒരു ശ്രദ്ധയില്ലാതായി. ' മൊണ്ണ ആരതി ' എന്നായി അവളുടെ പേര് പോലും. ശ്രീകൃഷ്ണയിലേ ഏറ്റവും മോശപെട്ട വിദ്യാർത്ഥിനി. വിജയിക്കുന്ന വിഷയങ്ങൾ ഒന്നോ രണ്ടോ, എന്നും ഉഴപ്പിന്റെ പേരിൽ ക്ലാസിനു വെളിയിലാണ് സ്ഥാനം. PTA മീറ്റിംഗിൽ പോലും അവളുടെ രക്ഷകർത്താവാണെന്നു പറയാൻ ആരും അറച്ചു പോകും.

അവൾക്കൊപ്പം തന്നെയായിരുന്നു എന്റെ വിശേഷങ്ങളും. നാടിനും വീടിനും കൊള്ളാത്ത രീതിയിൽ ഞാനും പടർന്നു പന്തലിച്ചു. ഇന്നത്തെ പിള്ളേരുടെ ഭാഷയിൽ ഓപ്ഷൻ നമ്പർ ത്രീ 'വീട്ടിലേ വാഴ '.

പിന്നെ ഞാൻ ഹയർ സ്റ്റഡീസ് പുറത്തു പോയി. ഇവിടെ നിന്നാൽ ശരിയാകില്ലാ ഒഴപ്പും അടിയും ഇടിയും.  എന്റെ വക അടുത്ത കത്തി കുത്തിനു മുന്നേ സ്ഥലം വിടാന്നു ഞാനും കരുതി.

"അർജുൻ അറിയുമോ? "നാടെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന മുഖം ആരതിയുടേതാണ് എന്നേ കാത്തു നിൽക്കുന്ന ആരതി. അതുപറഞ്ഞു അവൻ ദീർഘശ്വാസമെടുത്തു.

പിന്നീടു ലീവിനു വരുമ്പോൾ അറിയുന്നത് ആരതിയും ദിയയും തമ്മിൽ കടുത്ത മത്സരമാണെന്ന്. എന്താണ് അതിന്റ കാര്യമൊന്നും അറിയില്ല. 'ദിയക്ക് ആരതിയേ കണ്ണെടുത്താൽ കണ്ടൂടാ' അത്ര ദേഷ്യം.
എന്താ കാര്യമെന്നു ദിയയോട് ചോദിച്ചപ്പോൾ "ഇച്ഛച്ചൻ പോയി പണി നോക്കാൻ പറഞ്ഞു അങ്ങേരുടെയൊരു ആരതി... എന്തുപറഞ്ഞാലും ആരതി ".അവൾ പുച്ഛിച്ചു.

അവളുടെ അഹങ്കാരത്തിനു മുഖമടച്ചു ഒരെണ്ണം കൊടുക്കാൻ എനിക്കു തോന്നി. പിന്നെ കൊച്ചല്ലേ എന്നു കരുതി സ്വയം സമാധാനിച്ചു. ആ വരവിൽ ഞാൻ ആരതിയെ കണ്ടിരുന്നില്ല.

എന്റെ അടുത്ത വരവ് അവരുടെ സൗഹൃദത്തിനു സാക്ഷ്യം വഹിക്കാനാന്നു കരുതിയതു പക്ഷേ വിധി എനിക്കു കാത്തുവച്ചത് അവരുടെ ദുരന്തവഴികളുടെ നേർക്കാഴ്ച്ചയായിരുന്നു.
 

ആരതി ശ്രീകൃഷണയുടെ പ്രഗത്ഭയായ കുട്ടിയായി മാറിക്കൊണ്ടിരുന്നു. പഠിത്തത്തിൽ മാത്രമല്ല, കലാമത്സരവേദികൾ , സാഹിത്യമത്സരങ്ങൾ, വാദപ്രതിവാദങ്ങൾ, വിശേഷണ ബുദ്ധിയും, പരീക്ഷണകൗതുകവും ആരെയും ആകർഷിക്കുന്ന ഒരു പ്രകൃതം അവളിൽ പതിയെ രൂപപ്പെട്ടു.

ഒരിക്കൽ ജയിച്ച സുഖം അറിഞ്ഞാൽ പിന്നേ തോൽക്കാൻ മടിക്കും. മുന്നിൽ വരുന്ന എതിരാളികളുടെ വാദപ്രതിവാദങ്ങളിൽ കോൺഫിഡൻസ് കൂട്ടാൻ ആരതി താഴ്ന്നു കൊടുക്കും. ഒരിക്കൽ ചോദിച്ചിരുന്നു 'അതു ത്യാഗമനോഭാവമാണോടി'

" അല്ലാ രുദ്രേട്ടാ എതിരാളിക്കു ശക്തി കൂടുമ്പോൾ നമ്മുക്കും ശക്തി കൂടണം ."

പ്ലസ്ടുവിന്റെ മോഡൽ എക്സാം സമയത്താണ് ആരതിയും അഭിലാഷും തമ്മിൽ കാണുന്നത് അതത്ര സുഖകരമായ കൂടിക്കാഴ്ച്ചയല്ലായിരുന്നു. അവനീ ശ്രീകൃഷ്ണയുടെ അനന്തരാവകാശിയാണ് അതിന്റെ അഹന്ത അവനിൽ നന്നായിട്ടുണ്ട്.
അവനൊരു ചെറിയ ഗാങ് ഉണ്ടായിരുന്നു കൊച്ചു കള്ളങ്ങൾ, ചൂതാട്ടം, വഴക്കിടൽ, പുകവലി, കമന്റ്ടി അങ്ങനെ നീളുന്നു അവരുടെ സ്വഭാവദൂഷ്യങ്ങൾ.

ആരതി ചെയ്തു കൊണ്ടിരിക്കുന്ന സന്മാർഗ്ഗ പ്രവർത്തനങ്ങൾ ഈ ഗാങ്ങിനു തടസ്സമായി. ഇതൊരു വലിയ സാമൂഹിക വിപത്താണ് വേണ്ട പോലെ കൈകാര്യം ചെയ്യണമെന്നു ആരതി മാനേജ്മെന്റിന് നിവേദനം നൽകി.

പക്ഷേ ഞങ്ങൾ അറിഞ്ഞില്ല പല മോശം കാര്യങ്ങളും കോളേജ് വളപ്പിൽ നടക്കുന്നുണ്ടായിരുന്നുവെന്നു. ആ നശിച്ച ദിവസം വന്നെത്തുന്നതു വരെ...

എൻട്രൻസ് റിസൾട്ട്‌ അറിയുന്നതിനു രണ്ടു ദിവസം മുൻപ് ദിയയേ കാണാൻ ആരതി വീട്ടിൽ വന്നിരുന്നു.

ഡോർ ബെൽ മുഴുങ്ങിയതും വീട്ടിലെ ജോലിക്കാരി വന്നു കതകു തുറന്നു ഒന്നും സംസാരിക്കാതെ അവർ അകത്തേക്ക് പോയി. അവിടുത്തെ പതിവു ശൈലി അങ്ങനെയാണ്‌ അവൾക്കു അതിശയം തോന്നിയില്ല.

അവളുടെ കണ്ണുകൾ വലിയ വീടിന്റെ അകത്തളങ്ങളിൽ ദിയ തിരഞ്ഞു. അവളെ അവിടെങ്ങും കണ്ടില്ല. പക്ഷേ നീളമുള്ള ദിവാൻ കൊട്ടിൽ പുസ്തകം വെച്ചു മുഖം മറച്ചു കിടക്കുന്ന രുദ്രനെ കണ്ടു.

പകുതി സമാധാനത്തോടെ അവൾ അവന്റെ അരികിലെത്തി.

"ദിയ എവിടെ രുദ്രേട്ടാ, അവൾ ഇവിടെ ഇല്ലേ."

"ആ... അവിടെങ്ങാനും കാണും. നീ എല്ലായിടത്തും നോക്കിയോ?"

"ഈ വീട്ടിൽ ആരൊക്കെയുണ്ട് ഇല്ലാ എന്നു പോലുമറിയില്ലേ രുദ്രേട്ടനു."

"ഇതൊരു വീടാണോ?" അവൻ ചോദിച്ചു. ഇതിനകത്തു ഇരുന്നാൽ ഭ്രാന്ത് പിടിക്കും അതാണ് ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകുന്നത് .

രുദ്രന്റെ മറുപടി കേട്ടതും ആരതിയുടെ കണ്ണു തള്ളി.

"മിഴിക്കണ്ട നിനക്കിപ്പോൾ എന്താ വേണ്ടേ?"

"ദിയ " അവൾ ഉത്തരം നൽകി.

വൈകിട്ട്, നീ കൂടേ വന്നിട്ട് ക്ഷേത്രത്തിൽ പോകണം എന്നു പറയുന്നത് കേട്ടു. ഞാൻ കൂടി വരാന്നു പറഞ്ഞപ്പോൾ ' വേണ്ടാ. ഞങ്ങൾ പൊക്കോളാന്നു'. പിന്നെ അവളെ ഞാൻ കണ്ടില്ല.

"രണ്ടിന്റെയും കാട്ടുപുറം വഴിയുള്ള നടത്തം ആരും അറിയുന്നില്ല എന്നാണ് വിചാരം."
രുദ്രൻ ആരതിയെ ഏറുകണ്ണിട്ടു നോക്കി. പക്ഷേ അവൾ മറ്റൊരു ലോകത്തായിരുന്നു.

എന്നോട് പറഞ്ഞില്ലല്ലോ, എനിക്കു പോകാൻ പറ്റില്ലെന്ന് അവൾക്കു അറിയാല്ലോ?
ആരതിയുടെ മനസ്സിൽ ഭയം തോന്നി.

"എന്താടി?"

അതു രുദ്രട്ടാ, പിന്നെ... ഞാനിന്നു
അമ്പലത്തിൽ വരുന്നില്ലെന്നു അവളോട് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ എന്നെ കാണാൻ അങ്ങോട്ട്‌ വരാന്നു അവൾ പറഞ്ഞിരുന്നു. ഇതുവരെയും കാണാത്തതു കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നതു.

അതുകേട്ടതും രുദ്രന്റെ മനസ്സിൽ വെപ്രാളം തോന്നി.

നീ വീട്ടിൽ പൊക്കോ ഞാൻ പോയി അവളെ കൂട്ടികൊണ്ടു വരാം.

എനിക്കു പേടിയാവുന്നു രുദ്രേട്ടാ, ഞാനില്ലാതെ അവൾ എവിടെയും പോകില്ല.
വൈകുന്നേരങ്ങളിൽ ഞങ്ങൾ അമ്പലത്തിൽ പോകാറില്ല.

"പിന്നെ എന്താണ് ഇന്ന് പതിവില്ലാതെ ഒരു പൊക്ക് " രുദ്രൻ ദേഷ്യത്തിൽ ചോദിച്ചു.

അതു രുദ്രേട്ടാ... "പേടിക്കണ്ട അവൾ അല്ലേ ആൾ നിന്നെ കളിപ്പിക്കാൻ എവിടേലും ഒളിച്ചിരിക്കുവായിരിക്കും. നീയിവിടെ ഒറ്റയ്ക്കു നിൽക്കണ്ട വീട്ടിൽ പൊക്കോ ഞാൻ അവളെയും കൂട്ടി അങ്ങോട്ട് വരാം."

ആരതി അവിടുന്നിറങ്ങി.

രുദ്രൻ അവൾ പോകാൻ സാധ്യതയുള്ള സ്ഥലത്തൊക്കെ നോക്കി പക്ഷേ അവളെ കണ്ടെത്താനായില്ല.

വഴിയരികിൽ സുമേഷിനെയും പൂജയും കണ്ടു. ദിയ ആരതിയുടെ വീട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞിരുന്നു.

"രുദ്രേട്ടാ, ദിയ ചിലപ്പോഴൊക്കെ  കോളേജിലെ അത്തിമര ചുവട്ടിൽ തനിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്." സുമേഷ് പറഞ്ഞു.

അവൾ കോളേജ് കോമ്പൗണ്ടിൽ കാണുമായിരിക്കും രുദ്രൻ ആശ്വാസമായി.
സുമേഷേ നീയും കൂടേ എന്റെ കൂടേ വാ...

നേരം വൈകി തുടങ്ങുന്നു.

നീ കിഴക്കു ഭാഗം നോക്കു ഞാൻ പടിഞ്ഞാറു നോക്കാം.

ദിയ...ദിയ... എത്ര ഉറക്കെ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. അവിടെയില്ലെന്നു കരുതി തിരികെ പോകാനൊരുങ്ങിയപ്പോൾ മുകളിൽ നിന്നൊരു നിലവിളി കേട്ടതു.

രുദ്രേട്ടാ......

അലർച്ച കേട്ടതും രുദ്രൻ തറഞ്ഞു നിന്നു.

ആരതിയുടെ ശബ്ദമല്ലേ...അവൾ ഇവിടെ !!!
പ്രവർത്തനരഹിതമായ ബിൽഡിംഗിലേക്കു രുദ്രനോടി.

മുകളിലത്തെ നിലയിൽ കണ്ട കാഴ്ച്ചയുടെ നടുക്കത്തിലായിരുന്നു രുദ്രൻ.

ആരാന്നു അറിയില്ല ഒരുത്തൻ രുദ്രൻ ആദ്യമായാണ്  അവനെ കാണുന്നതു അവൻ ആരതിയെ തൂണിനോട് ചേർത്തു ബലമായി നിർത്തിയിരിക്കുന്നു. അവന്റെ കൈപിടിയിൽ നിന്നു കുതറി മാറാൻ ശ്രമിക്കുന്ന ആരതി, അവനെ അകറ്റാൻ പരമാവധി അവൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ആരതി...രുദ്രൻ ഉറക്കെ വിളിച്ചു.

രു...ദ്ര... ട്ടാ അവൾ വിക്കി വിളിച്ചു.

"വിടടാ അവളെ " എന്നു പറഞ്ഞു അവിടേക്കു പാഞ്ഞു അടുക്കുന്ന രുദ്രനെ പകയോടെ നോക്കി മറ്റേവൻ നിന്നു. അവനെ പിടിച്ചു വലിച്ചോണ്ട് പോകാനൊരുങ്ങുന്ന വേറൊരുത്തനും രുദ്രന്റെ കണ്ണിൽപെട്ടു. പക്ഷേ അതു ആരാണെന്നു അവൻ വ്യക്തമായില്ല.

ഈശ്വരാ!!! എന്തൊക്കെയോ ഇവിടെ നടക്കുന്നതു രുദ്രൻ പരിഭ്രമിച്ചു. മുന്നോട്ടു ചലിക്കാൻ വേണ്ടുന്ന ശക്തി കിട്ടുന്നില്ല എന്നു പോലും അവൻ തോന്നി.

വിട്ടുകൊടുക്കാൻ മനസ്സില്ലാതെ വന്യമായ ആവേശത്തോടെ അവൻ വീണ്ടും അവളിലേക്ക് പാഞ്ഞടുക്കുന്ന കാഴ്ച്ച രുദ്രന്റെ മനോനില തെറ്റിച്ചു. അവൻ ശരവേഗത്തിൽ പാഞ്ഞെത്താൻ ശ്രമിക്കുന്നു.

ആരോ ക്രൂരനെ വിളിച്ചോണ്ടു ഓടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആരതിയോടുള്ള അവന്റെ അടങ്ങാത്ത
അഭിനിവേശം കൂട്ടാളിയേ തടഞ്ഞു.

" നീ രക്ഷപെടുന്നതു ഒന്നും കാണണം."അവൻ അവൾക്കു നേരെ വെല്ലുവിളി ഉയർത്തി.

കൈയിൽ കരുതിയിരുന്ന ഇരുമ്പുദണ്ഡ് കൊണ്ടവൻ അവളെ തല്ലി ചതച്ചു .

അവൾ വേദന കൊണ്ടു നിലവിളിച്ചു.

അവളുടെ രക്തം അവന്റെ നേർക്കു ചീറ്റി.
അവനതു ആസ്വദിച്ചു നുണഞ്ഞുകൊണ്ടു
മുട്ടുകുത്തി അവളുടെ അരികിലിരുന്നു മുടിയിൽ ചുരുട്ടി പിടിച്ചു അവളുടെ മുഖം അവന്റെ മുഖത്തോട് ചേർത്തു പിടിച്ചു . "നീ ചത്താലും ഇല്ലെങ്കിലും ഞാൻ വരും എനിക്കു വേണം നിന്നെ." ചോരയിൽ പൂണ്ടിരിക്കുന്ന ആരതിയെ അവൻ ചുംബിക്കാനൊരുങ്ങി.

അവൾ അവനെ കാർക്കിച്ചു തുപ്പി. അവൻ വീണ്ടും വീണ്ടും അവളെ തല്ലി എന്നിട്ടും കലിയടങ്ങാതെ നിന്നപ്പോൾ വേറൊരുത്തൻ വന്നു അവനെ ബലമായി പിടിച്ചുവെച്ചു.

"രുദ്രന്റെ കണ്ണിൽപ്പെട്ടാൽ നമ്മൾ ബാക്കിയുണ്ടാകില്ല. " അവളെ അവന്റെ പെണ്ണാണ്.

അതുകേട്ടതും അക്രമിയുടെ കണ്ണിൽ ഇരുട്ട് കയറി. അവന്റെ കൈകൾ വീണ്ടും മാരകായുധത്തെ തിരഞ്ഞു. അതു കൈയിൽ കിട്ടിയ നിമിഷം ക്രൂരതയുടെ അങ്ങേയറ്റം അവൻ ചെയ്തു കഴിഞ്ഞു. ദുർബലയായ ഒരു ചെറിയ പെൺകുട്ടിയെ അടിവയറ്റിനു നേർക്കു അവൻ ആഞ്ഞടിച്ചു.

അവന്റെ അടിയുടെ ആഘാതത്തിൽ അവൾ പടികളിൽ നിന്നുരുണ്ടു നിലംപതിച്ചു.

ആരതി...

ആരതി... മോളേ...  രുദ്രൻ അവളെ പൊതിഞ്ഞു പിടിച്ചു. അവൾ അവന്റെ കൈകളിൽ നിന്നു വഴുതി മാറാൻ ശ്രമിച്ചു. ആരതി രുദ്രന്റെ ഷർട്ടിൽ മുറുകെ പിടിച്ചു മുകളിലേക്കു വിരൽ ചൂണ്ടി.

അ... വി... ടെ അ..വി...ടെ ദി...
അവളുടെ ശ്വാസം നിലച്ചു തുടങ്ങി.

ചോരയിൽ കുതിർന്നു ആരതിയും അവളെ ചേർത്തുപിടിച്ചു രുദ്രനും നിന്നു.

ആരതി... മോളേ...കണ്ണുതുറക്കു.

ഏട്ടാ.... രുദ്രൻ അലറി.

(തുടരുന്നു )

 


അർജുന്റെ ആരതി - 25

അർജുന്റെ ആരതി - 25

4.6
1958

ഭാഗം - 25 അർജുന്റെ ആരതി   രുദ്രൻ ആരതിയെയും തോളിലേറ്റി വേച്ചു വേച്ചു വണ്ടിക്കരികിലെത്തി. കോളേജ് വളപ്പിലുണ്ടായിരുന്ന സുമേഷും പൂജയും ആ കാഴ്ച്ച കണ്ടു നിശ്ചലരായി നിന്നു. അവരോടി അടുക്കുന്നതിനു മുൻപ് തന്നെ രുദ്രൻ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. ആശുപത്രിയിൽ തിരക്കു കുറവുള്ള സമയമായിരുന്നു. ആരതിയെ അത്യാഹിത വിഭാഗത്തിലേക്ക് പെട്ടെന്ന് മാറ്റി. ക്ലോസ് ഒബ്സെർവേഷൻ വേണ്ടി ഡോക്ടറുമാരുടെ സംഘം അവിടെ തടിച്ചുകൂടി. മെഡിക്കൽ ഭാഷയിൽ ചർച്ചകൾ നടക്കുന്നു. നിയമവശങ്ങളും തുടർന്നുണ്ടാകുന്ന നൂലമാലകളും ഭയന്നു ഈ കേസ് അറ്റൻഡ് ചെയ്യാൻ വിദഗ്ധ ഡോക്ടമാർ പോലും മടിച്ചു. എല്ലാത