Aksharathalukal

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘... 💘 Conclusion 💘

പാർട്ട്‌ 6   💘
 
 
"
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചു
കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു"..
 
 
ആരാടാ ഇവിടെ മതില് കൊണ്ട് വെച്ചത്..
 
ഏക്...
 
അടങ്ങിയിരിക്കട ശബ്ദ പേടകമേ, ഒച്ചവെച്ചു ആളെ കൂട്ടാതെ... കള്ളപ്പം ഉണ്ടാക്കാൻ അമ്മ ചെത്തുകാരൻ ദാമു ചേട്ടന്റെ കൈയിൽ നിന്ന് വാങ്ങിയ ഒരു കുപ്പി കള്ള് ഒറ്റയടിക്ക് അടിച്ചു മാറ്റി കേറ്റിയില്ലേ.. അതിന്റെ നന്ദി ഏങ്കിലും കാണിക്കടോ...
 
 
ഏക്..
 
നിന്നോടല്ലേ പറഞ്ഞത് ചുപ് രഹോ.. ഇല്ലെങ്കിൽ സുട്ടിടുവേ...
 
ഉം.. ഇപ്പോൾ ഒക്കെ.. അപ്പൊ ബീസണി ഏറ്റു 😎..
 
ഇനി ഈ മതില്.. ഇങ്ങോട്ട് വാടാ മതില്ലേ, വേണ്ടി വന്ന പൂജപ്പുര സെൻട്രൽ ജയിലിന്റെ മതിൽ വരെ ചാടി കടക്കും ഈ കനി...
 
എന്റെ സ്പൈടിർമാൻ അണ്ണാ കാത്തോണേ.. ആരവിടെ അഹ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടു...
 
"ജെയിംസ് ബോണ്ടിൻ ഡെറ്റോ
ഷെർലോക്ക് ഹോംസിൻ പെട്ടോ
ചീറിപായും ജെറ്റോ
ആറ്റം... ബോംബ്... ബോംബ്.. ബോംബ്
 
ഇന്ത്യ ഗേറ്റിൽ കാണാം
ഇനി ഇന്റർനെറ്റിൽ കാണാം
പകൽ ഇന്റർപോളിൽ തപ്പാം തപ്പാം "
 
💥
 
ഹമ്മച്ചി എഗൈൻ മൈ സ്പാർട്ട 😭
 
ഈ കടുവയുടെ വീടിനു എന്റെ സ്പാർട്ടയോട് അകാരണമായ പ്രണയം ആണ് എന്ന് തോനുന്നു 🤧.. എപ്പോ വന്നാലും എന്റെ സ്പാർട്ട ചതച്ചില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😪ബ്ലഡി ഫുൾസ് 😤..
 
 
അങ്ങനെ ഞാൻ കയ്യിലെയും മൂട്ടിലെയും എല്ലാം പൊടി തട്ടി കളഞ്ഞിട്ടു എഴുന്നേറ്റു..
കോപ്പ് ബാലൻസ് കിട്ടുന്നില്ലല്ലോ... ഇനി ഡോർ കണ്ട് പിടിക്കണം.. എന്നിട്ട് വേണം അകത്ത് ചെന്നു കടുവയെ കാണാൻ..
പിന്നെ ഒന്നും നോക്കാനില്ല കേറി അങ്ങ് പീഡിപ്പിക്കുക.. 😌
 
ഇങ് ബാ എന്റെ കാലേ അവിടെ കിടന്നു ആടാതെ, പോയിട്ട് എന്തോരം പണിയുള്ളതാ..
 
 
"ഏഴിമല പൂഞ്ചോല
ഹോയ് ഹോയ് ഹോയ് ഹോയ്
മാമലക്കു മണിമാല
ഹോയ് ഹോയ് ഹോയ് ഹോയ് "..
 
 
അങ്ങനെ ബാതിൽ കണ്ടു പിടിച്ചച്ചു..
ഇനി എങ്ങനെ അകത്തു കടക്കും.... 🤔
എന്ത് മണ്ടിയാ കനി നീ അതിനല്ലേ കാളിങ് ബെൽ വെച്ചിരിക്കുന്നത്.. ആദ്യ പീഡനം കാളിങ് ബെലിൽ നിന്ന് തന്നെയാവട്ടെ..
ഞാൻ ബെല്ലിൽ അമർത്തി പിടിച്ചു, ഡോർ തുറക്കാതെ ഞാൻ പിടിവിടമാട്ടെ.. അല്പസമയത്തിനകം വീട് മുഴുവൻ ലൈറ്റുകൾ തെളിഞ്ഞു.. വാതിൽ തുറക്കപ്പെട്ടു...
 
വാതിൽ മെല്ലെ തുറന്നു ആരോ പാതിരാത്രി.. ഇതെന്താ വീടിനകത്തും മതിലോ, ഈ കടുവക്ക് ആരെങ്കിലും മതിലിൽ കൈവിഷം കൊടുത്തിട്ടുണ്ടോ..
എങ്ങോട്ട് തിരിഞ്ഞാലും മതില്.. ഇനി ഈ മതിലും ഞാൻ ചാടി കടക്കണമല്ലോ..
പിന്നെ ഒന്നും നോക്കിയില്ല അഹ് മതിലിന്റെ മണ്ടലേക്ക് ഒറ്റ ചാട്ടം, ദാണ്ടേ മതിൽ എന്നെയുംകൊണ്ട് പുറകോട്ട് പോകുന്നു..
ഈ മതിലൊക്കെ ഇപ്പൊ നടക്കാനും തുടങ്ങിയോ.. അഹ് കടുവയുടെ മതിലല്ലേ നടക്കുവല്ല ചിലപ്പോൾ ഓടും.. മതിൽ എവിടോ സ്റ്റക്ക് ആയല്ലോ, അഹ് തൂണിൽ തട്ടി സ്റ്റക്ക് ആയി നിന്നതാ..
 
 
"എന്താ കനി ഇത്, താൻ എന്താ ഇവിടെ ഈ സമയത്ത് "..
 
ഈ വൃത്തികെട്ട ശബ്ദം ഞാൻ എബിഡോ കെട്ടിട്ടുണ്ടല്ലോ, ഇത് ആ കടുവയുടെ ശബ്ദം പോലെയില്ലേ, ഞാൻ അഹ് മതിലിനെ മൊത്തത്തിൽ ഒന്ന് നോക്കി,
😳😳ഫന്റാസ്റ്റിക്... മതിൽ എന്ന് കരുതി ഞാൻ ചാടി കേറി ഇരുന്നത് ഈ കടുവയുടെ എളിയിൽ ആയിരുന്നോ....
എന്തായാലും നന്നായി,  പീഡിപ്പിക്കപ്പെടാൻ ഉള്ളവൻ ഇങ്ങോട്ട് തന്നെ കൃത്യമായി വന്നു കേറിയല്ലോ, ഇനി അങ്ങോട്ട് പോയി തപ്പി ടൈം വേസ്റ്റ് ആക്കണ്ടല്ലോ..
ഒക്കെ കനി ഇനി ഒന്നും നോക്കാനില്ല അങ്ങ് തുടങ്ങിക്കോ.. ഞാൻ കടുവയുടെ എളിയിൽ നിന്ന് ചാടിയിറങ്ങി..
"
ഹേയ് മച്ചാനെ വായെൻ മച്ചാനെ വാ
ഞാൻ കടുവയുടെ കഴുത്തിൽ പിടിയിട്ട് തൂങ്ങിയാടി..
 
മറ്റാരും കാണാതെചാരം ത്താ ..
ഞാൻ പിടിവിട്ട് മുന്പോട്ട് തിരിഞ്ഞു നിന്നു കടുവയുടെ നെജിൽ ചാരി നിന്ന് കടുവയുടെ പിൻ കഴുത്തിൽ പിടുത്തം ഇട്ടു.
കടുവയുടെ ഹൃദയമിടുപ്പിന്റെ വേഗത കൂടിയത് എനിക്ക് അറിയുവാൻ സാധിക്കുന്നുണ്ടായിരുന്നു..
 
നെഞ്ചിലുന്മാത താളം 
പഞ്ചാബാണണ്ടേ മേളം
ഞാൻ കടുവയെ സോഫയിലേക്ക് തള്ളിയിട്ടു
 
ആവാഹ ..സ്വാഹായ ജപിച്ചിടും കുടുക്കുമായ
ഞാൻ കടുവയുടെ അരികിലേക് ചെന്നിരുന്നു, ഞാൻ അടുത്ത് ഇരിക്കുന്നതനുസരിച്ചു കടുവ നീങ്ങിയിരിക്കും, കടുവ നീങ്ങുന്നതനുസരിച്ചു ഞാൻ കടുവയുടെ അരികിലേക്ക് നീങ്ങും
 
വാ വാ വരാം ത്താ ..
ഇതു സൂജ മഹാരാജ..
ഞാൻ കടുവയുടെ നെഞ്ചിൽ കൈകൾക്കൊണ്ട് സ്‌പൈഡർ മാൻ ഭിത്തിയിൽ പിടിച്ചു കയറും പോലെ കയറി..
 
 
പെട്ടന്ന് കടുവയുടെ പിടി എന്റെ കൈകളിൽ വീണു... കടുവ എന്നെയും പിടിച്ചു വലിച്ചുകൊണ്ട് എഴുനേറ്റു..
 
 
വീർ : എന്താ കനി ഇത് നിനക്ക് ബോധമില്ല.
ആരെങ്കിലും കണ്ടോണ്ട് വന്നാൽ.. നീ എന്തിനാ തനിച്ചു ഇങ്ങോട്ട് വന്നത്.. ആരോട് ചോദിച്ചിട്ട്.. വാ നിന്നെ ഞാൻ കൊണ്ടുവിടാം...
 
 
എനിക്ക് അങ്ങ് ചൊറിഞ്ഞുകേറി വന്നു..
ഞാൻ കടുവയുടെ കൈ കുടഞ്ഞെറിഞ്ഞു..
 
 
കനി : ഇങ്ങോട്ട് വരാൻ എനിക്ക് അറിയാമെങ്കിൽ തിരിച്ചു പോകാനും എനിക്കറിയാം.. അതിന് എനിക്ക് നിങ്ങളുടെ കൂട്ടിന്റെ ആവിശ്യം ഇല്ല.. പിന്നെ അങ്ങനെയങ്ങ് പോകാൻ അല്ല ഞാൻ വന്നതും.. നിങ്ങൾ എന്തൊക്കെയാണ് ചോദിച്ചത്, ആരെങ്കിലും കണ്ടാല്ലോ എന്നോ, കാണട്ടഡോ ആര് വേണേലും കാണട്ടെ ഞാൻ എന്റെ ഭർത്താവിന്റെ കൂടെ ആണ് നില്കുന്നത് അത് ആര് കണ്ടാലും എനിക്ക് ഒരു ചുക്കുമില്ല, പിന്നെ എന്താ ചോദിച്ചേ, എന്തിനാ ഇങ്ങോട്ട് വന്നത് എന്ന്, നിങ്ങൾക്ക് വേണ്ടി, നിങ്ങൾക്ക് വേണ്ടിയാണെടോ മനുഷ്യ ഞാൻ ഈ പാതിരാത്രി അമ്മ അപ്പം ഉണ്ടാക്കാൻ വാങ്ങി വെച്ച കള്ളും കട്ട് കുടിച്ചു ഈ മതിലും ചാടി ഇങ്ങോട്ട് വന്നത്.. പിന്നെ എന്താ നിങ്ങൾ ചോദിച്ചേ.. എനിക്ക് ബോധമില്ലേ എന്നോ... ഇല്ലടോ എനിക്ക് ബോധം ഇല്ല... ഉണ്ടായിരുന്നെങ്കിൽ തന്നെ പോലൊരു കടുവയെ കഴിഞ്ഞ പത്തു കൊല്ലം ആയിട്ട് ഞാൻ സ്നേഹിക്കുമോ.
 
 
വീർ : കനി നീ.. നീ എന്തൊക്കെയാ ഈ പറയുന്നത്.... എനിക്കൊന്നും മനസിലാവുന്നില്ല..
 
 
കനി : അല്ലെങ്കിലും തനിക്കൊന്നും മനസിലാവില്ലടോ.. തനിക് ദയ മോളെ ഒക്കെ അല്ലേ കണ്ണിൽ പിടിക്കു🤧..
തനിക്കറിയുവോ എന്റെ 15മത്തെ വയസ്സ് മുതൽ തന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയതാ.. ഓമുവും ആയിട്ടുള്ള ഫ്രണ്ട്ഷിപ് നക്ഷ്ടപെട്ടാലോ എന്ന പേടിയിൽ അവനോട് പോലും പറഞ്ഞിട്ടില്ല.
ഓമുവിനെ കൊണ്ടുവിടാൻ നിങ്ങൾ സ്കൂളിൽ വരുമ്പോൾ എത്ര തവണ നിങ്ങളെ ഞാൻ ഒളിഞ്ഞു നിന്ന് വായിനോക്കിയിട്ടുണ്ട് എന്ന് അറിയുമോ 😢.
നിങ്ങളെ വായിനോക്കാൻ വേണ്ടി മാത്രം അഹ് പുളിമരത്തിലുള്ള നീറുകളുടെ കടി മുഴുവൻ ഞാൻ കൊണ്ടു 😪..
പിന്നെ നിങ്ങൾ പെട്ടിയും കിടക്കയും എടുത്തു ബാംഗ്ലൂർക്ക് വണ്ടി കേറി, അവിടെ ചെന്നു കഴ്ഞ്ഞപ്പോൾ വേറൊരു പെണ്ണുമായി നിങ്ങൾ അടുപ്പത്തിൽ ആയി വിവാഹം കഴിക്കാൻ പോകുവാണ് എന്ന് ഓമു പറഞ്ഞപ്പോൾ ചങ്ക് തകർന്നു പോയി എന്റെ.. ആരോടും ഒന്നും പറയുവാൻ കഴിയാതെ എത്ര നാൾ ഞാൻ നീറി ജീവിച്ചു. അഹ് വിഷമത്തിൽ ശ്രദ്ധയില്ലാതെ റോഡിലൂടെ സൈക്കിൾ ഓടിച്ചു ഒരു പാണ്ടി ലോറിയുടെ ബ്രേക്ക്‌ ചെക്ക് ചെയ്യാൻ പോയതാടോ രണ്ട് കൊല്ലം ഞാൻ കിടക്കയിൽ നിന്ന് എണിക്കാതെ കിടന്നേ 😪🤧..
 
പിന്നെ തന്റെ കാമുകി തന്നെ തേച്ചിട്ട് പോയി എന്നറിഞ്ഞപ്പോൾ മാലപ്പടക്കം പൊട്ടിച്ചു ഞാൻ ആഘോഷിച്ചു 😌..
പക്ഷെ, അതിന് അധികം ആയുസ്സില്ലായിരുന്നു 🥺..
ഒരു നീണ്ട ഇടവേളക്ക് ശേഷം ഈ ഓമനക്കുട്ടൻ എന്നെ വിളിച്ചത് അവന്റെ പുന്നാര ഭയ്യയുടെ കല്യാണത്തിന് ഉപ്പ് വിളമ്പാൻ... തീർന്നില്ലേ എല്ലാം 😪..
 
പക്ഷെ, അങ്ങനെ തോറ്റു പിന്മാറാൻ ഞാൻ തയാറായിരുന്നില്ല... നിങ്ങൾ കെട്ടാന്നിരുന്ന പെണ്ണിന്റെ അഡ്രെസ്സ് തപ്പി അവളുടെ ഫുൾ ഡീറ്റെയിൽസ് എടുത്തു.. അങ്ങനെ അവളുടെ മുൻകാമുകനെകുറിച്ച് അറിഞ്ഞു.. പ്യാവങ്ങൾ എന്തോ ഒരു ചെറിയ സൗന്ദര്യപിണക്കത്തിന്റെ പേരിൽ പിരിഞ്ഞതാ, ഞാൻ അതങ്ങ് സെറ്റ് ആക്കി കൊടുത്തു 😌...
അച്ഛന്റെ പോക്കറ്റിനു കാശ് അടിച്ചു മാറ്റി ഒളിച്ചോടാൻ ഉള്ള വഴി ചിലവും ഒപ്പിച്ചു കൊടുത്തു..
അവരും ഹാപ്പി ഞാനും ഹാപ്പി...
 
 
അങ്ങനെ പെണ്ണ് ഒളിച്ചോടിയ സങ്കടത്തിൽ മറ്റുള്ളവരും സന്തോഷത്തിൽ ഞാനും ഇരിക്കുമ്പോൾ ആണ് എനിക്ക് അഹ് ബംബർ ലോട്ടറി അടിക്കുന്നത്..
നാണക്കേടിൽ നിന്ന് രക്ഷപെടാൻ വേണ്ടി ആണ് അന്ന് നിങ്ങളെ കെട്ടാൻ അമ്മ എന്നോട് ആവിശ്യപെട്ടത് ഏങ്കിലും, എന്റെ ഉള്ളിൽ അന്ന്‌ അമ്മക്ക് ഒരു മാലാഖയുടെ രൂപം ആയിരുന്നു.. 😇
 
അങ്ങനെ നീണ്ട 5 വർഷത്തെ യുദ്ധത്തിന് ശേഷം നിങ്ങളെ ഞാൻ സ്വന്തമാക്കിയപ്പോൾ, നിങ്ങൾ എന്നെ എന്റെ സ്വന്തം വീട്ടിൽ കൊണ്ടു വിട്ടിട്ടു പോയി 😪.. അതും ഞാൻ സഹിച്ചു, പിന്നീട് നിങ്ങളുടെ അടുത്ത് എത്താൻ ഉള്ള എന്റെ ആക്രാന്തം കണ്ട് ഗാന്ധുവും ഓമുവും എന്നെ ഇട്ട് കുടഞ്ഞപ്പോൾ എല്ലാ നക്ന സത്യങ്ങളും എനിക്ക് പറയേണ്ടി വന്നു 🤧. ഒടുക്കം പഠിപ്പെല്ലാം കഴിഞ്ഞ് നീണ്ട അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം എന്റെ ഇഷ്ടം തുറന്നു പറയാൻ ഓടി വന്ന എന്നെ പിടിച്ചു നിങ്ങൾ നിങ്ങളുടെ അനിയന്റെ കാമുകി ആക്കിയില്ലേ ദുഷ്ട.. 😢
അതൊക്കെപോട്ടെ ഒടുക്കം എല്ലാം കലങ്ങി തെളിഞ്ഞപ്പോൾ തനിക് എന്നെ വേണ്ട അല്ലേ.. താൻ എനിക്ക് ചേരില്ല പോലും..
അല്ല ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..
താൻ ആരുവാ..
 
താൻ ആണോ തീരുമാനിക്കുന്നത് എനിക്ക് താൻ ചേരുവോ ഇല്ലയോ എന്ന് 😤..
പറയടോ എടൊ പറയാൻ..
 
ഞാൻ കടുവയുടെ കോളറിൽ പിടിച്ചു വലിച്ചു.. കടുവ അവിടെ അനക്കം ഇല്ലാതെ നില്കുവാണ്.. ഈശ്വര തട്ടിപോയോ 🙄..
ചെവിയിലൂടെയും മൂക്കിലൂടെയും വായിലൂടെയും പുകയൊക്കെ പോകുന്നുണ്ട്.  ഫസ്റ്റ് നൈറ്റ്‌നു മുൻപേ ഞാൻ വിധവ അയോ..
 
 
ഞാൻ എത്ര കുലുക്കി വിളിച്ചിട്ടും അങ്ങേർക്ക് അനക്കം ഇല്ല.. എനിക്ക് ദേഷ്യം അങ്ങ് ഉച്ചസ്ഥയിൽ എത്തി..
വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു... പല്ലുകൾക്കിടയിൽ ഞെരിച്ചമർത്താൻ നോക്കിയിട്ടും , മുഷ്ടികൾ ചുരുട്ടി പിടിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പറ്റാത്ത അത്ര ദേഷ്യം...
 
 
ഞാൻ കണ്ണുകൾ മുറുക്കി അടച്ച് ശ്വാസം ആഞ്ഞു വലിച്ചു. കണ്ണുകൾ ആ ശരീരത്തിൽ ആകമാനം അലഞ്ഞു നടക്കാൻ തുടങ്ങി.
 
 
വേദനിപ്പിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു ആ സമയം മനസ്സിൽ നിറഞ്ഞു നിന്നത്. ഞാൻ ഇത്രയും പറഞ്ഞിട്ടും ഒന്നും പ്രതികരിക്കാതെ അനങ്ങാ പാറ പോലുള്ള കടുവയുടെ പ്രവർത്തി എന്നിൽ അത്രമാത്രം ക്രോധം നിറച്ചു..
 
 
ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ഞാൻ ആ കൊന്നതെങ്ങിന്റെ ഷർട്ടിൽ മുറുകെ പിടിച്ച് ആളെ ബലമായി പിടിച്ചു താഴ്ത്തി. എന്നെക്കാൾ ആരോഗ്യം ഉണ്ടെന്ന അഹങ്കാരത്തിൽ കാലൻ കുനിഞ്ഞു തരാൻ തയാർ ആയില്ല. 
 
അതുകൂടി ആയതോടെ ദേഷ്യം ഇരട്ടിച്ചു. 
 
വല്ലവന്ക്കും പുല്ല് ആയുധം എന്ന പോലെ പുള്ളിയുടെ കാലിൽ ഒരു തട്ട് വെച്ച് കൊടുത്തു. അതോടെ രണ്ടാളും ഭൂമി ദേവിയിൽ മുട്ട് കുത്തി മലർന്നടിച്ചു വീണു കിടന്നു കുർബാന ചൊല്ലാൻ തുടങ്ങി.
 
കടുവ മലർന്ന് വീണപ്പോൾ ഞാൻ കടുവയുടെ മുകളിലേക്ക് കമ്ഴ്ന്ന് വീണു..
 
 
ഞാൻ വീണ്ടും ആ ഷർട്ടിൽ പിടിച്ച് അടുത്തേക്ക് ചേർന്നു കിടന്നു..
 
 
ആദ്യമായി ബോധമില്ലാതെ ചുംബിച്ചുണർത്തിയ ചുണ്ടുകളിൽ തന്നെ എന്റെ ഹൃദയവേദനയുടെ വ്യാപ്തം അറിയിക്കാൻ ഞാൻ ആഗ്രഹിച്ചു.
 
 
ആ കണ്ണുകളിലെ വിവേചിച്ച് അറിയാൻ സാധിക്കാത്ത ഭാവങ്ങൾക്ക് മറുപടിയായി എന്റെ കണ്ണുകളിലൂടെ അതൃശ്യ രേഖകളിൽ ദേഷ്യം നിറച്ച് ഞാൻ തിരിച്ചു കൊടുത്തു.
 
 
നോട്ടം പിൻവലിക്കാതെ തന്നെ എന്റെ ചുണ്ടുകൾ നനച്ച് കൊണ്ട് ആ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു. വരണ്ട് കിടക്കുന്ന ആ ചുണ്ടുകൾക്ക് ഞാൻ എന്റെ ഉമിനീർ കൊണ്ട് പുനർജന്മം നൽകി... എന്റെ ദന്തങ്ങൾ കൊണ്ട് അവയിൽ നിന്നും രക്തം പകരമായി എടുക്കാൻ തുടങ്ങി.
 
 
എത്രത്തോളം ശക്തിയിൽ വേദനിപ്പിക്കാമോ അത്രയും ബലത്തിൽ തന്നെ ഞാൻ എന്റെ പല്ലുകൾ ആ ചുണ്ടുകളിൽ ആഴ്ത്തി.
 
 
ആ പല്ലുകൾ എന്റെ ഹൃദയത്തെ പ്രതിനിതീകരിച്ചു....
അവയുടെ കൂർത്ത അഗ്രങ്ങൾ
എന്റെ ഹൃദയത്തിൽ തുളച്ചു കയറിയ
വേദനകളെ പ്രതിഫലിപ്പിച്ചു...
അവയിൽ നിന്നും ആ ചുണ്ടുകളുടെ
മൃദുല പേശികളിലേക്ക് ഒഴുകി 
ഇറങ്ങിയ വേദന , 
എന്റെ ഹൃദയ വേദനയിൽ നിന്നും ഒഴുകിയ വർണമില്ലാത്ത , രൂപമില്ലാത്ത എന്നാൽ അനുഭവിക്കാൻ കഴിയുന്ന വൃണത്തെ ചൂണ്ടി കാണിച്ചു...
 
 
 
എന്നാൽ ഇടക്കെപ്പഴോ ആ വേദനയ്ക്ക് മുകളിൽ എന്റെ പ്രണയത്തിന്റെ ചുവപ്പ് പടർന്നതും ഒരു നിമിഷം ഞാൻ പതറിപോയി. ആ പതർച്ച പൂർണമാക്കും വിധം എന്റെ ശരീരത്തിൽ മുറുകിയ കടുവയുടെ കൈകൾ എന്നെ കോരി തരിപ്പിച്ചു.
 
 
എന്റെ പല്ലുകൾ പ്രതികാരദാഹം ഉപേക്ഷിച്ച് മടങ്ങിയപ്പോൾ പ്രണയത്താൽ വിങ്ങിയ ചുണ്ടുകൾ സ്ഥാനം ഏറ്റെടുക്കുവാൻ തയ്യാറാകുന്നത് തിരിച്ചറിഞ്ഞ നിമിഷം അതിൽ നിന്ന് പിൻവലിയുവാൻ ഞാൻ എന്റെ ചുണ്ടുകളെ പിൻവലിക്കുവാൻ ശ്രമിച്ച അതേ നിമിഷം അതിലും ശക്തിയോടെ കടുവയുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പൊതിഞ്ഞു.. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി..
 
അഹ് ചുണ്ടുകൾ എന്റെ ചുണ്ടുകളെ നുകരുകയായിരുന്നോ അതോ ആ ചുണ്ടുകളെ അറിയികയായിരുന്നോ...? അറിയില്ല. ചുംബനത്തോടൊപ്പം അഹ് കരങ്ങൾ എന്റെ ഇടുപ്പിനെ തഴുകിയപ്പോൾ ഞാൻ പൂർണമായും തളർന്നുപോയി..
മറ്റെല്ലാം മറന്നു ഞാനും തിരികെ ചുംബിച്ചു, മൃദുലമായി, ആദ്യധികം പ്രണയത്തോടെ..
 
 
സത്യത്തിൽ ഞാൻ ആ ചുണ്ടുകളെ ആസ്വദിക്കുക ആയിരുന്നു. പ്രണയം അല്ലെങ്കിലും അങ്ങനെയാണ്... വിരസമായി തോന്നിയ കാഴ്ചകളിലും കൗതുകം ഉണർത്തും... അറപ്പോടെ മുഖം തിരിച്ചവയെ കൈവെള്ളയിൽ കൊണ്ട് നടക്കാൻ പ്രേരിപ്പിക്കും... വേദന കൊടുത്ത അതേ കൈകൾ കൊണ്ട് മരുന്ന് പുരട്ടിക്കും.
 
 
എന്റെ ചുണ്ടുകളും ആ സമയം മരുന്നു പുരട്ടുകയായിരുന്നു.. ഞാൻ എന്റെ ദേഷ്യത്തിന്റെ പുറത്ത് എന്റെ പ്രണയം മറന്നു പോയപ്പോൾ ഏൽപ്പിച്ച മുറിവിൽ അതേ പ്രണയം കൊണ്ട്...
 
 
എന്റെ ചുണ്ടുകളെ ഞാൻ ആ ചുണ്ടുകൾക്കുള്ളിലേക്ക് തള്ളി കയറ്റി...  ഞാൻ എന്റെ ചുണ്ടുകൾ കൊണ്ട് ആ വായക്കുള്ളിലെ അന്ധകാരത്തിൽ തപ്പി തടഞ്ഞ് അഹ് നാവിനെ സ്വന്തമാക്കി...
 
അടർന്ന് മാറാൻ ആഗ്രഹിക്കാത്ത വിധം ആ നാവിനെ ഞാൻ നുണഞ്ഞെടുത്തു...
ഒരിക്കലും വിട്ട് പിരിയുവാൻ ആഗ്രഹിക്കാതെ ശക്തമായി ഞങ്ങളുടെ നാവുകൾ പരസ്പരം കെട്ടിപിണഞ്ഞു..
 
 
💥..
 
എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് ഞങ്ങൾ പരസ്പരം വിട്ട് മാറി.. എന്തോ കടുവയുടെ നോട്ടത്തെ നേരിടുവാൻ എനിക്ക് സാധിച്ചില്ല, ഞാൻ വേഗം കടുവയിൽ നിന്ന് വിട്ട് മാറി എഴുന്നേറ്റു നിന്നു..
 
ചുറ്റും നോക്കിയപ്പോൾ 😳 കുട്ടിമാമ ഞാൻ ഞെട്ടി മാമാ.. കുടുംബത്തിൽ ഉള്ള എല്ലാവരും ഓസിനു ഒരു ഫ്രഞ്ച് കിസ്സ് സീൻ കണ്ട ഹാങ്ങോവറിൽ നില്കുന്നു.. കടുവയെ നോക്കിയപ്പോൾ അതാ അവിടെ ഒരു കൂസലുമില്ലാതെ നില്കുന്നു..
മീര ചേച്ചി എന്റെ അരികിലേക് വന്നു..
 
" അല്ല മോളെ നിങ്ങൾക്ക് രണ്ടാൾക്കും ഇത് തന്നെയാണോ പണി "..
 
ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു 😁😁..
അല്ല പിന്നെ, വന്നു വന്നു സ്വന്തം കെട്ടിയോനെ ഒന്ന് കിസ്സനും പറ്റില്ലേ 🤧..
 
 
അയോ അമ്മേ 😭😭😭😭😭😭....
 
ഇതെവിടുന്ന ഈ പട്ടിമോങ്ങുന്നത് എന്നോർത്തു നോക്കിയപ്പോൾ ആണ് ഓമുവിൻറെ കൈയിൽ ഇരിക്കുന്ന ഫോണിൽ വീഡിയോ കാളിൽ ഇരിക്കുന്ന ഗാന്ധുവിനെ കണ്ടത്...
 
 
ഗാന്ധു : അയോ എനിക്ക് സഹിക്കാൻ വയ്യെ 😭😭😭😭😭...
ഇതിപ്പോ രണ്ടാമത്തെ തവണയാണ് ഈ കാലമാടത്തി ഞങ്ങളുടെ എല്ലാം മുൻപിലിട്ട് ഈ മനുഷ്യനെ കിസ്സ് അടിക്കുന്നത്, അതും ഫ്രഞ്ച് 😱..
ഈ ദുഷ്ടൻ എനിക്ക് ഇതുവരെ ഒരു ഇന്ത്യൻ പോലും തന്നിട്ടില്ല 😭😭😭😭😭...
 
അത് കേട്ടതും എല്ലാവരും ഓമനക്കുട്ടനെ നോക്കി, പ്യാവം അവിടെ നിന്ന് വിയർത്തു ഡിസ്കോ കളിക്കുവോ..
 
ഓമു : ഒന്ന് നിർത്തടി മനുഷ്യനെ നാറ്റിക്കാതെ 🤧..
 
 
ഗാന്ധു : ഞാൻ നിർത്തൂല.. എനിക്ക് ദണ്ണം ഉണ്ട് 😭.. ഞാൻ ഇങ്ങനെ നിന്ന് മൂത്ത് നരച്ചു പോകത്തെ ഉളു 🤧..
 
ഓമു പെട്ടന്ന് കാൾ കട്ട് ആക്കി എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചുകാണിച്ചിട്ടു അവിടെ നിന്നു എസ്‌കേപ്പി...
 
 
അമ്മ കനിയുടെ അരികിലേക്ക് ചെന്നു..
ഒരുപാട് സന്തോഷമായി മോള് ഇവിടേക്ക് തിരികെ വന്നല്ലോ..  ഇനി മോള് പോകരുത്.
നിങ്ങൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം..
അമ്മ അവളുടെ നെറുകിൽ തലോടി..
പെട്ടന്ന് അമ്മയുടെ മുഖം ചുളിഞ്ഞു..
 
 
കനി : എന്തു പറ്റി അമ്മേ.
 
അമ്മ : എന്താന്ന് അറിയില്ല മോളെ.. മോള് ഇറങ്ങിയപ്പോൾ തൊട്ടു വയറിനു വല്ലാത്തൊരു അസ്വസ്ഥത.. ബാത്‌റൂമിൽ നിന്ന് ഇറങ്ങാൻ പറ്റുന്നില്ല.. നിങ്ങൾ എല്ലാവരും പോയി കിടന്നു ഉറങ്ങിക്കോ, ഞാൻ അങ്ങ് ചെലട്ടെ...
 
വയറിൽ താങ്ങി വേച്ചു വേച്ചു മുറിയിലേക്ക് നടക്കാനുള്ള സാവകാശം ഇല്ലാത്തത് കൊണ്ടു ബാത്‌റൂമിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു..
 
 
മീര : എന്നാലും എന്ത് പറ്റി ചിറ്റക്ക് 🤔..
 
കനി : ഓറഞ്ച് ജ്യൂസ്‌ പ്ലസ് നൂർ ചെറുനാരങ്ങയുടെ ശക്തി 😁..
 
 
മീര : ഡി ദുഷ്ട്ടെ.. നീ എല്ലാം ക്ഷമിച്ചു എന്ന് പറഞ്ഞിട്ട്..
 
കനി : ഇല്ല എന്നാരു പറഞ്ഞു.. എനിക്ക് ദേഷ്യം ഒന്നുമില്ല, പിന്നെ കാരണം തിരക്കാതെ എന്റെ കരണം അടിച്ചു പൊളിച്ചതിനു ഇത്രയും ഏങ്കിലും ഞാൻ ചെയ്തില്ലെകിൽ ഞാൻ ലോകത്തിലെ മരുമക്കൾക്കു തന്നെ അപമാനം ആകില്ലേ.
പിന്നെ അഹ് ജ്യൂസ്‌ കുടിപ്പിച്ചതിനു ശേഷം ആണ് ഞാൻ ക്ഷമിച്ചു എന്ന് പറഞ്ഞതും 😌.
 
 
മീര : എന്റെ പൊന്നോ നമിച്ചു.. 🙏
പാവം ചിറ്റ 🤕
 
 
അപ്പോഴാണ് കടുവയുടെ ഫോൺ റിങ് ചെയ്തത്, അതാരാണ് എന്ന് എത്തി വലിഞ്ഞു നോക്കിയപ്പോൾ ആണ് എന്റെ പിതാശ്രിയുടെ ചിരിക്കുന്ന മുഖം അതിൽ തെളിഞ്ഞു കണ്ടത്.. ഞാൻ കടുവയെ തോണ്ടി വിളിച്ചു.. കടുവ എന്നെ നോക്കി..
ഞാൻ ലൗഡ് സ്പീക്കറിൽ ഇടാൻ ആംഗ്യം കാണിച്ചു, പുള്ളി എന്നെ നോക്കി ചിരിച്ചിട്ട് ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു..
 
 
കണാരൻ : ഹലോ മോനെ ഇവിടെ നിന്ന് ഒരു ഉൽക്ക അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടായിരുന്നു.. അവിടെ ലാൻഡിയോ ആവോ..
 
 
വീർ : ആൾ ഇവിടെ ഉണ്ട്...
 
കണാരൻ : മോന്റെ ജീവിതം രക്ഷിക്കാൻ എന്നാൽ ആകും വിധം ഞാൻ ശ്രമിച്ചു.. പക്ഷെ കഴിഞ്ഞില്ല.. മോൻ അച്ഛനോട് പൊറുക്കണം.. ഇനി എല്ലാം മോന്റെ വിധി..
All the best.. ഞാൻ പോയി നാളെ ദോശക്കുള്ള മാവ് ആട്ടട്ടെ, അപ്പത്തിന് വെച്ച കള്ള് എടുത്തു മോന്തിയിട്ടല്ലേ ഒരു കുരിപ്പ് ഇവിടെ നിന്ന് പോന്നത്.. എനിക്ക് ഒരു തുള്ളിപോലും വെച്ചില്ല കുട്ടി പിശാച്..
ശെരി എന്ന.. Wish u a happy married life..
എന്നൊക്കെ ആശംസിക്കണം എന്നുണ്ട്..
പക്ഷെ മോന്റെ ഭാര്യ എന്റെ സന്താനം ആയതുകൊണ്ട് മാത്രം ഞാൻ മിനിമം മോൻ ജീവനോടെ ഉണ്ടാവാൻ ഏങ്കിലും പ്രാർഥിക്കാം...
 
 
വീർ കാൾ കട്ട് ആക്കിയതും എല്ലാവരും അടക്കി പിടിച്ച ചിരിയോടെ എന്നെ നോക്കി.
ഞാൻ പിന്നെ എല്ലാവരെയും മാന്യമായി അങ്ങ് ഇളിച്ചു കാണിച്ചു.. നമുക്കിതൊക്കെ ഗ്രാസ് ആണ് ഗ്രാസ്..
 
 
കിച്ചു : കാര്യങ്ങൾ ഒക്കെ ഒരു തീരുമാനം ആയ സ്ഥിതിക്ക് ഭാര്യയും ഭർത്താവും ഇവിടെ കിടന്നു കറങ്ങാതെ മുറിയിലേക്ക് കയറി പോയാൽ കൊള്ളാരുന്നു.. ഞങ്ങൾക്ക് ഒന്ന് ഉറങ്ങണം.. കൊണ്ടുവന്ന വെള്ളവും താഴെ പോയി.. ഹ ഇനി വേറെ പോയി എടുക്കാം...
 
അത് കേട്ട് ഞാൻ കിച്ചുചേട്ടനെ നോക്കി പുച്ഛിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഞാൻ ഭൂമിയിൽ നിന്നും പൊങ്ങി പോകുന്നത് പോലെ തോന്നിയത്.. ഇതെന്താ ഞാൻ പറക്കുന്നെ... റെഡ് ബുൾ ഗിവ്സ് യൂ വിങ്സ് എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ഞാൻ കേറ്റിയത് കുട്ടപ്പൻ ചേട്ടന്റെ പറമ്പിൽ നിന്ന് ചെത്തിയ തെങ്ങിൻ കള്ളണലോ...
 
ആകെ മൊത്തം നോക്കിയപ്പോൾ അല്ലേ കാര്യം മനസിലായെ, അങ്ങനെ പണ, കടുവ എന്നെ കൈകളിൽ കോരി എടുത്തിരിക്കുകയാണ്.. ഞാൻ കടുവയെ നോക്കി അവിടെ എന്നിൽ നിന്ന് കണ്ണെടുക്കാതെ നിൽക്കുകയാണ്.. ഞാൻ കടുവയിൽ നിന്നു നോട്ടം മാറ്റി, കുറേ നാൾ ഇട്ട് വെള്ളം കുടിപ്പിച്ചതല്ലേ, അങ്ങനെ ഇപ്പോൾ മൈൻഡ് ആക്കുന്നില്ല..😏
 
 
കടുവ എന്നെയും കൊണ്ടു മുകളിലെക്കുള്ള സ്റ്റെപ് കയറി.. കടുവയുടെ മുറിയിലേക്കാണ് എന്നെ കൊണ്ടുപോയത്..
കാര്യം കെട്ട് കഴ്ഞ്ഞു 5 വർഷം ആയിരുന്നു എങ്കിലും ആദ്യമായി ആണ് ഞാൻ ഈ റൂമിൽ പ്രവേശിക്കുന്നത്.. റൂമിലേക്ക് കയറി കടുവ എന്നെ താഴെ ഇറക്കി.. ഞാൻ അഹ് റൂം മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു..
ഇയാൾ ആൾ ശെരിയല്ല.. എന്തൊരു അടുക്കും ചിട്ടയും.. ഇത് എന്റെ ലെവൽ ആക്കാൻ ഞാൻ കുറേ കഷ്ടപ്പെടും..
അപ്പോഴാണ് ബെഡിൽ ഇരിക്കുന്ന, ഞാൻ സൈൻ ചെയ്ത ഡിവോഴ്സ് പേപ്പർ കാണുന്നത്.. ഞാൻ അത് കൈയിൽ എടുത്തു.. തമ്പുരാനെ ഇത് കടുവ കണ്ടോ ആവോ..
അതിൽ signature കോളത്തിൽ നല്ല വെണ്ടയ്ക്ക വലിപ്പത്തിൽ "സൗകര്യമില്ല ഈനാംപേച്ചി ആൻഡ് മരപ്പട്ടി " എന്ന് എഴുതിയിരിക്കുന്നത് നല്ല തെളിമയോടെ നില്കുന്നു.. പെട്ടന്ന് അത് കടുവ എന്റെ കൈയിൽ നിന്ന് വാങ്ങിച്ചു..
 
 
വീർ : ഞാൻ എപ്പോഴും സ്ലോ ആണ് അല്ലേ..
 
പാവം.. നാളെ തന്നെ ലൈഫ് ബോയ് വാങ്ങി കൊടുക്കണം..
 
വീർ : അറ്റ്ലീസ്റ്റ് ഇതെങ്കിലും ഞാൻ നേരത്തെ തുറന്നു നോക്കിയിരുവെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാവില്ലാരുന്നു..
 
ഞാൻ ഒന്നും മിണ്ടാത്തെ ഫ്ലോറിന്റെ ഭംഗി നോക്കി നിന്നു...
 
 
കടുവ അഹ് പേപ്പേഴ്സ് കീറി വേസ്റ്റ് ബിന്നിൽ ഇട്ട് കഴിഞ്ഞു എന്നെ പിന്നിൽ നിന്ന് വന്നു പുണർന്നു.. ഞാൻ ഒരു പ്രതികരണവും ഇല്ലാതെ നിന്നു, എന്നെ കുറേ പോസ്റ്റ്‌ ആക്കിയതല്ലേ, ഇനി അങ്ങേര് കുറച്ചു പോസ്റ്റ്‌ ആകട്ടെ 😏..
 
 
വീർ : കനി....
കടുവയുടെ കൈകൾ എന്റെ വയറിൽ മുറുക്കുന്നതിനോടൊപ്പം ആളുടെ മുഖം എന്റെ പിൻ കഴുത്തിൽ അമർന്നു.. എനിക്ക് പറഞ്ഞറിയിക്കുവാൻ സാധിക്കാത്ത എന്തൊക്കെയോ തോന്നി..
പെട്ടന്നാണ് എന്റെ പിൻകഴുത്തിൽ നനവ് അനുഭവപ്പെട്ടത്, ഞാൻ അഹ് കരവലയത്തിൽ നിന്നുകൊണ്ട് തന്നെ തിരിഞ്ഞു കടുവയുടെ മുഖം കൈകളിൽ എടുത്തു.. അഹ് നിറഞ്ഞ കണ്ണുകൾ കണ്ടതും എന്റെ ഹൃദയം വിങ്ങി...
 
 
വീർ : കനി.... എന്നോട്... ഷമിക്കാൻ.. നിനക്ക്..
 
ശു....
 
ഞാൻ എന്റെ ചൂണ്ടുവിരൽ അഹ് ചുണ്ടുകളോട് ചേർത്തു..
 
 
കനി : വേണ്ട.. ഒന്നും പറയണ്ട.. കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം.. പുതിയ ഒരു തുടക്കം, പുതിയ ഒരു ജീവിതം നമുക്ക് ഇന്ന് ആരംഭിക്കാം.. ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള നമ്മുടെ സുന്ദരമായ കൊച്ചു ലോകം...
 
ഞാൻ അഹ് മുഖത്തു നിന്ന് കണ്ണുകൾ പിൻവലിക്കാതെ നിന്നു.. അഹ് ചുണ്ടുകൾ എന്റെ വിരലിൽ അമർന്നു.. ഞാൻ ഒരു ഞെട്ടലോടെ വിരൽ പിൻവലിക്കുവാൻ തുടങ്ങിയപ്പോഴേക്കും  കൈയിൽ പിടി വീണു.. അഹ് കണ്ണുകളിൽ മറ്റൊരു ഭാവം വന്നു നിറയുന്നത് ഞാൻ ഒരു വിറയലോടെ മനസിലാക്കി... അഹ് മുഖം എന്നിലേക്ക് താഴ്ന്നു വന്നു.. ഞാൻ മിഴികൾ അടച്ചു...
അഹ് ചുണ്ടുകൾ എന്റെ കവിളിൽ പതിയുന്നതും പിന്നീട് കവിളിനെ തഴുകി അത് കഴുത്തിൽ ഒഴുകി എത്തുന്നതും അഹ് താടിയും മീശയും എന്നിൽ ഇക്കിളി കൂട്ടുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു..
ലഹങ്കയുടെ ദുപട്ടകിടയിലൂടെ എന്റെ അണിവയറിൽ അഹ് ഉള്ളം കൈയുടെ ചൂട് ഏറ്റത്തിനോടൊപ്പം  തന്നെ അഹ് നാവ് എന്റെ തൊണ്ടകുഴിയുടെ വ്യാപ്തി അളന്നപ്പോൾ ഞാൻ ഏങ്ങി പോയി...
 
"വിച്ചേട്ടാ "...
 
ഞാൻ അറിയാതെ തന്നെ വളരെ പ്രണയധുരമായി എന്റെ നാവ് അഹ് നാമം മന്ത്രിച്ചപ്പോൾ, എന്നിൽ നിന്ന് പിൻവലിഞ്ഞ ചുണ്ടുകളും എന്റെ അണിവയറിൽ നിന്നയഞ്ഞ പിടിയുമാണ് എന്നെ മായിക ലോകത്ത് നിന്ന് ബോധത്തിലേക്ക് കൊണ്ടു വന്നത്....
 
ശേ, ഞാൻ എന്താ ഇപ്പൊ വിളിച്ചേ.. ഇത്രയും നാൾ മനസ്സിൽ മാത്രം കൊണ്ടു നടന്ന പേര്.. എന്റെ ഇഷ്ടം തുറന്നു പറയുമ്പോൾ വിളിക്കുവാൻ കരുതി വെച്ച പേര്.. എന്റെ മാത്രം വിച്ചേട്ടൻ ❤️..
 
അറിയാതെ അത് പുറത്ത് വന്നിരിക്കുന്നു..
ഞാൻ പതിയെ തല ഉയർത്തി നോക്കി അഹ് കണ്ണുകൾ എന്നിൽ തന്നെയാണ്.. അഹ് നോട്ടം നേരിടുവാൻ ആകാതെ ഞാൻ തല താഴ്ത്തി..
 
 
കനി...
 
അഹ് ചുടു നിശ്വാസം എന്റെ ചെവിയിൽ തട്ടിയപ്പോൾ ഞാൻ ഒന്ന് കുറുകി പോയി..
 
"നിന്റെ height തീരെ പോരാ കേട്ടോ "..
 
ഞാൻ പെട്ടന്ന് കണ്ണ് തുറന്നു നോക്കി.. അവിടെ അതാ ഒരു കുസൃതി ചിരിയുമായി നില്കുന്നു.. Height ഇല്ല അല്ലേ ഇപ്പൊ ശെരിയാക്കി തരാം.. ഞാൻ കട്ടിലിലേക്ക് ചാടി കയറി, 
 
"നീ എന്താ ഈ കാണിക്കുന്നേ.."
 
"കാണിച്ചില്ലല്ലോ കാണിക്കാൻ പോകുന്നല്ലേ ഉള്ളു "
 
ഞാൻ കടുവയുടെ മേലേക്ക് ഒറ്റ ചാട്ടം വേച്ചു കൊടുത്തു എന്നിട്ട് കഴുത്തിൽ ചുറ്റി പിടിച്ചു എന്റെ കാലുകൾ കടുവയുടെ അരയിലൂടെ ചുറ്റി ലോക്ക് ആക്കി.. എന്നിട്ട് കടുവയുടെ മുഖത്തോട് മുഖം അടുപ്പിച്ചു ചോദിച്ചു...
 
"ഇനി പറ എനിക്ക് height ഇല്ലെ"..
 
 
ഒരു അവലക്ഷണം പിടിച്ച ചിരി ആയിരുന്നു മറുപടി.. ഞാൻ കൂർപ്പിച്ചു നോക്കിയതും
അഹ് കൈകൾ എന്റെ ഇടുപ്പിൽ മുറുകി..
അതുവരെ കുസൃതി നിറഞ്ഞ എന്റെ കണ്ണുകളിൽ നാണം തിരികെ വന്നു.. അഹ് കൈകൾ എന്നെ കോരിയെടുത്തുകൊണ്ട് ബെഡിൽ കിടത്തി.. പുറത്തു മഴ തകിർത്തിയായി പെയ്യുന്നുണ്ടായിരുന്നു..
അഹ് തുലവർഷ പേമാരി പോലെ വിച്ചേട്ടൻ എന്നിലും ഒരു പ്രണയമഴയായി പെയ്തു തുടങ്ങി.. ഇടയിൽ എപ്പോഴോ നീണ്ടുപോയ കൈകൾ തൊട്ടടുത്ത ടീപൊയിൽ ഇരുന്ന മ്യൂസിക് സിസ്റ്റത്തിൽ അമർന്നു.. അന്ന് അഹ് മഴ സമ്മാനിച്ച തണുപ്പിലും ഞങ്ങളുടെ പ്രണയമഴയുടെ ചൂടിലും പരസ്പരം പുതപ്പായി, കവചമായി മാറുമ്പോൾ എനിക്ക് ഏറെ പ്രിയപ്പെട്ട അഹ് പ്രണയ ഗാനവും ഞങ്ങളുടെ പ്രണയ സംഗമത്തിന് മാറ്റ് കൂട്ടനായി ഒഴുകി എത്തി..
 
"ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ
തിരി...
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ "..
 
അഹ് ചുവരുകളെ മൂക സാക്ഷികൾ ആക്കി... അഹ് പ്രണയമഴയുടെയും പ്രണയഗാനത്തിന്റെയും ലഹരിയിൽ ലയിച്ചലിഞ്ഞു ഞങ്ങളുടെ ജീവിതം പുതിയൊരു തുടക്കം കുറിച്ചു..
 
ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കുസൃതികളുടെയും കുറുമ്പുകളുടെയും അതിരുകൾ ഇല്ലാത്ത പ്രണയത്തിന്റെയും പുതിയൊരു ജീവിതയാത്ര...💘💘
 
 
 
And They  Lived  Happily Everafter 💘💘💘💘..