✍️JUNAAF
Part - 6
"മിണ്ടി പോവരുത്... അവന്റെ ഒരു അറിയാതെ...."(അഹങ്കാരി)
എന്ന് അവൾ പറഞ്ഞപ്പോ തന്നെ അവളെ ഷാൾ സ്ഥാനം മാറി... അപ്പൊ അവളെ മാല എന്റെ കണ്ണിൽ പെട്ടു.... അതിൽ എന്തോ പേര് എഴുതീട്ട് ഉണ്ട്... ഞാൻ അത് വായിക്കാൻ ശ്രമിച്ചു.... അവസാനം ഞാൻ ആ പേര് വായിച്ചപ്പോ ഞെട്ടി പോയി....
"Arsal......."
ഒരു ചെറിയ കുഞ്ഞു മാല ആണ് അത്... കഴുത്തിനോട് അടക്കി പിടിച്ച മാല... ഈ മാലയിൽ എന്തിനാ അർസൽ എന്ന് എഴുതീക്കുന്നത്..... ആരാണ് ഈ അർസൽ.... ഇനി അർസൽ കാസിം എങ്ങാനും ആവോ... ഏയ് അർസൽ കാസിമിന്റെ പേര് എന്തിനാ അവൾ മാലയിൽ എഴുതിരിക്കുന്നത്....
അഹങ്കാരി ആണെങ്കിലും ഇവളെ എനിക്ക് ഒരുപാട് ഇഷ്ടാണ്.... പക്ഷെ ആ മാല കണ്ടത് മുതലേ എനിക്ക് എന്തോ പോലെ.... പടച്ചോനെ ഈ അർസൽ ആരാണെങ്കിലും ഐറിന്റെ ആരും ആവരുതേ....
മ്മൾ ഇതൊക്കെ ആലോചിച്ചു നിൽകുമ്പോൾ ആണ് എന്റെ ഫ്രണ്ട്‌സ് വന്നത്....
"നീ എന്താടാ ആലോചിക്കുന്നത്...."(അനു)
"എടാ ഐറിന്റെ കഴുത്തിൽ ഒരു മാല ഉണ്ടടാ...."
"അതിന് ഇപ്പൊ എന്താ... അവൾക് എന്താ മാല ഇടാൻ പാടില്ലേ... അവൾ ഒരു പെണ്ണ് അല്ലെ.... അപ്പൊ മാല ഇടും.... അയിന്...."(കാർത്തി)
"എടാ അതല്ല.... അതിൽ അർസൽ എന്ന് എഴുതീട്ടുണ്ട്...."
എന്ന് ഞാൻ പറഞ്ഞപ്പോ അനു ഞെട്ടി....
"എന്ത് പറ്റി... നീ എന്തിനാ ഞെട്ടിയത്...."
എന്ന് ഞാൻ ചോദിച്ചപ്പോ അവൻ കിടന്ന് വിയർകുവാ....
"എടാ നീ എന്തിനാ ഇങ്ങനെ വിയർക്കുന്നത്..."(ആഷി)
"ഒ... ഒന്നുല്ല...... നല്ല ചൂട്...."(അനു)
"അതൊക്കെ വിട്.... ആ അഹങ്കാരി നിന്നോട് കയർത്തിട്ട് അല്ലെ ഇവിടുന്ന് പോയത്...നമ്മക് രണ്ടണ്ണം പറഞ്ഞിട്ട് വരാം....."(കാർത്തി)
"കാർത്തി അത് വിട്ടേക് നമുക്ക് ക്ലാസ്സിലേക് പോകാം....."(അനു)
"അങ്ങനെ വിടാൻ പറ്റില്ലല്ലോ.... വാടാ ആദി...."(ആഷി)
"വേണ്ട നമുക്ക് ക്ലാസ്സിലേക് പോകാം...."(അനു)
"നിനക്ക് എന്താ പേടി ആണോ.... എടാ അഹങ്കാരിക് രണ്ടണ്ണം കൊടുക്കാതെ എനിക്ക് ഒരു മനസമാധാനം ഉണ്ടാവില്ല.... ഇതിനെ ഒക്കെ എങ്ങനെ ആണാവോ വളർത്തിയത്..... ഇതിനെ ഇങ്ങനെ വളർത്തിയ അവളെ മാതാപിതാകളെ ആദ്യം പറയണം.... ചിലപ്പോ അഹങ്കാരിടെ ഉപ്പയും ഉമ്മയും അവളെ അതെ സ്വഭാവം ആയിരിക്കും.... ഇതിനെ ഒക്കെ വളർത്തിയ അവർക്ക് അങ് ചാവുന്നത് ആണ് നല്ലത്...."
"കാർത്തി....."
എന്ന് അലറി അനു അവനെ തല്ലാൻ കൈ ഓങ്ങി...... പെട്ടന്ന് തന്നെ അവൻ കൈ താഴ്ത്തി ദേഷ്യം കണ്ട്രോൾ ചെയ്തു.... അവന്റെ ഈ പെരുമാറ്റത്തിൽ ഞങ്ങൾ ഒന്ന് ഞെട്ടി....
"എന്താ അനു നിനക്ക്.... അവളെ പറഞ്ഞതിന് നീ എന്തിനാ ഇങ്ങനെ ഹീറ്റ് ആവുന്നത്..... ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല...ഇതിന് മുന്പും നീ ഇങ്ങനെ പെരുമാറീട്ട് ഉണ്ട്.... ആ റനയും ടീമും അവളെ നേർക് പോയി പ്രശ്നം ഉണ്ടാകുന്നത് കണ്ടിട്ട് നിന്റെ മുഖത്തെ ഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചതാ.... ഇനി നിനക്ക് അവളോട് എന്തെങ്കിലും.... അപ്പൊ സിയ.....ഇനി നിനക്ക് അഹങ്കാരിയോട് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മറന്നേക്.... ഇനി അതിന് പറ്റില്ലെങ്കിൽ ആ സിയനോട് എങ്കിലും ഇത് പറഞ്ഞേക്...... ആ പൊട്ടി പെണ്ണ് വെറുതെ നിന്നെ സ്നേഹിച്ചു സമയം കളയണ്ട....."
"ആദി പ്ലീസ്.... നീ വിചാരിക്കുന്നത് പോലെ എനിക്ക് അവളോട് ഒന്നും ഇല്ല... എനിക്ക് സിയാ തന്നെയാ വലുത്... പിന്നെ ഞാൻ എന്തിനാ അവളെ കാര്യത്തിൽ കെയർ എടുക്കുന്നത് എന്ന് വെച്ചാൽ...."(അനു)
"എന്ന് വെച്ചാൽ...."
എന്ന് മ്മളെ ചോദിച്ചപ്പോ....
"ആദി എനിക്ക് ഇത് നിന്നോട് പറയാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ.... പക്ഷെ എന്റെ സിറ്റുവേഷൻ ഇപ്പൊ അതല്ല.... ഒരു ദിവസം എല്ലാം നീ അറിയും...."
എന്നും പറഞ്ഞു അവൻ പോയി... എനിക്ക് ഒന്നും മനസിലായില്ല.... എന്നാലും എന്തായിരിക്കും....
മ്മൾ പിന്നെ അത് വിട്ട് ക്ലാസ്സിലേക് പോയി... അപ്പൊ അനു അവിടെ ഉണ്ടായിരുന്നു... ഞങ്ങൾ അവന്റെ അടുത്ത് പോയി ഇരുന്നു... പിന്നെ ഞങ്ങൾ സംസാരിച്ചു എല്ലാം കോംപ്രമൈസ് ആക്കി....
ബ്രേക്ക് ആയപ്പോ ക്ലാസ്സിൽ നിന്ന് ഇറങ്ങിയത് ആണ് ആദിയും ടീമും... അവർ ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു.... അപ്പൊ അനു വെള്ളം കുടിക്കാൻ വേണ്ടി എണീറ്റു.... എന്നിട്ട് അവരോട് പറഞ്ഞു വെള്ളം കുടിക്കാൻ പോയി....
___________________________________
ഐറിൻ ക്യാന്റീനിൽ ഇരിക്കുമ്പോ ആണ് സിയയും ടീമും വന്നത്..... എന്നിട്ട് ഐറിന്റെ ഓപ്പോസിറ്റ് വന്നിരിന്നു.... ഐറിൻ അവിടെന്ന് എണീറ്റു വേറെ സീറ്റിൽ പോയി ഇരുന്നു... അപ്പൊ അവരും അവളെ അടുത്ത് വന്നിരുന്നു...
അപ്പൊ ഐറിൻ അവിടെ നിന്ന് എണീറ്റു കാന്റീനിൽ പുറത്ത് ഇറങ്ങി.... അപ്പൊ സിയയും ടീമും പുറത്ത് ഇറങ്ങി ഐറിന്റെ മുന്നിൽ തടസമായി നിന്നു... അപ്പൊ ഐറിൻ ദേഷ്യം കണ്ട്രോൾ ചെയ്ത്....
"എന്ത് പറ്റി.... ഞങ്ങളെ സ്ഥാനത് വേറെ ആരേലും ആണേൽ നീ ഇപ്പൊ അവർക്ക് ഇട്ട് കൊടുക്കണ്ട ടൈം കഴിഞ്ഞു..... ഞങ്ങളോട് മാത്രം എന്താ ദേഷ്യം കാണിക്കാത്തത്...."(സിയ)
"പ്ലീസ് സിയ... ഒരു ഇഷ്യൂ ഉണ്ടാകാൻ എനിക്ക് താല്പര്യം ഇല്ല... so എന്നെ വെറുതെ വിട്...."
"അത് പറ്റില്ലല്ലോ.... നീ ഈ കോളേജിലെ അഹങ്കാരി അല്ലെ.... ഈ കോളേജിൽ നിനക്ക് ഫ്രണ്ട്‌സ് എന്ന് പറയാൻ പോലും ആരുമില്ല.... ഇത്ര അഹങ്കാരം കാണിക്കാൻ മാത്രം നിനക്ക് എന്താടി ഉള്ളത്.... ഒരു അഹങ്കാരി വന്നിരിക്കുന്നു.... തന്തയും തള്ളയും ഇങ്ങനെ തന്നെ ആണോ..."
സിയ പറയുന്നത് കെട്ട് കൊണ്ടാണ് അനു വന്നത്...അനുവിനെ അത് ദേഷ്യം ഉണ്ടാക്കി....
"സിയാ...."
അനു അലറി വിളിച്ചു.... സിയ ഞെട്ടി കൊണ്ട് അനുവിനെ നോക്കി.... അനു പാഞ്ഞു സിയാടെ അടുത്തേക് വന്നു....
"അനു....."(സിയ)
"നീ ഇവിടുന്ന് പോ.... വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കണ്ട....."(അനു)
"അതെങ്ങനെ ശെരിയാവും... ഇവളെ പോലെ അഹങ്കാരിയെ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല... ഇവൾക്ക് ഒന്ന് കൊടുക്കണം എന്ന് ഞാൻ മുന്നേ വിചാരിച്ചത് ആണ്.... ഈ കോളേജിലെ ആണ്പിള്ളേർക് പോലും ഇവളെ പേടി ആണ്.... അത് കൊണ്ട ഇവളെ ഒന്ന് ഒതുക്കണം എന്ന് വിചാരിച്ചത്...."(സിയ)
"സിയ.... നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ.... നീ എന്റെ കയ്യിൽ നിന്ന് വേടിക്കും...."(അനു)
"അത് ശെരി ഇവളെ പറഞ്ഞപ്പോ നിനക്ക് പൊള്ളി അല്ലെ..."(സിയ)
"ആ പൊള്ളി..."
എന്ന് അനു പറഞ്ഞപ്പോ സിയ ഞെട്ടി...
"അപ്പൊ നിനക്ക് ഞാൻ ആണോ വലുത്... ഇവൾ ആണോ വലുത്..."
ഇടരുന്ന ശബ്ദത്തോടെ അവൾ ചോദിച്ചത്....
"എനിക്ക് ഐറിൻ തന്നെയാ വലുത്...."
എന്ന് അനു പറഞ്ഞപ്പോ സിയ കരഞ്ഞു കൊണ്ട് ഓടി.... അവളെ പിന്നാലെ തന്നെ മിനുവും ചാരുവും ഓടി.... ഐറിൻ ദേഷ്യത്തോടെ അവിടെ നിന്ന് പോയി.... അനു തിരിഞ്ഞപ്പോ ആദിയും ആശിയും കാർത്തിയും അവിടെ ഇതല്ലാം കണ്ട് നിൽക്കുന്നുണ്ടായിരുന്നു..... അനു അവരെ അടുത്തേക് പോയി....
"അനു നീ എന്തിനാ സിയയോട് അങ്ങനെ പെരുമാറിയത്.... നീ എന്തിനാ ഐറിനെ കെയർ ചെയ്യുന്നത് എന്ന് ഞങ്ങൾക് അറിയില്ല.... പക്ഷെ ഒരു കാര്യം അറിയാ എന്തോ വലിയ കാര്യം തന്നെ ഉണ്ട് അതിന്റെ പുറത്ത്.... പക്ഷെ നീ ഇപ്പൊ പെരുമാറിയത് തെറ്റാണ്.... നീ അവളോട് സോറി പറ...."(ആദി)
ആദി പറഞ്ഞപ്പോ അനു സിയനെ അന്യോഷിച്ചു പോയി.... സിയ ഒരു ഭാഗത് ഇരുന്ന് കരയുന്നുണ്ട്.... മിനുവും ചാരുവും അവളെ സമാധാനിപ്പിക്കുന്നുണ്ട്.... അനു അവരെ അടുത്തേക് പോയി.... അപ്പൊ സിയ അവിടെന്ന് എണീറ്റു പോവാൻ നിന്നു... അനു അവളെ അവിടെ പിടിച്ചു ഇരുത്തി....
അപ്പൊ അനു മിനുവിനെയും ചാരുവിനെയും നോക്കി... അതിന്റെ അർത്ഥം മനസിലായ അവർ അവിടെന്ന് പോയി...
"സിയ...."(അനു)
"എന്നെ വിളിക്കണ്ട.... നിനക്ക് അവൾ അല്ലെ വലുത്...അവളെ അടുത്തേക് പൊക്കോ....."(സിയ)
അപ്പൊ അനുവിന് ചിരി വന്നു.... പക്ഷെ സിയ അവനെ കൂർപ്പിച്ചു നോക്കിയപ്പോ ആ ചിരി പോയി....
"സിയ ഞാൻ അങ്ങനെ ഒക്കെ പെരുമാറാൻ ഒരു കാരണം ഉണ്ട്...."(അനു)
"എന്ത് കാരണം... നീ അവളെ മുന്നിൽ എന്നെ ചെറുതാകിലെ...."(സിയ)
"അവളെ മുന്നിൽ നീ ഒരിക്കലും ചെറുതാവില്ല....ഞാൻ അവളെ കെയർ ചെയ്യാൻ അത്രയും വലിയ കാരണം ഉണ്ട്...."(അനു)
"എന്ത് കാരണമാണ് ഉള്ളത്... അത് പറ നീ..... പറയാൻ....."(സിയ)
സിയ ചോദിച്ചപ്പോ അനു തല താഴ്ത്തി.... എന്നിട്ട് അവളെ നോക്കി കൊണ്ട്....
"ഞാൻ പറയാം.... ഞാൻ ഇന്നേവരെ ആരോടും ഇത് പറഞ്ഞിട്ടില്ല.... നീയും ഇത് ആരോടും പറയാൻ പാടില്ല.... നിന്റെ ഫ്രണ്ട്സിനോട് പോലും പറയരുത്...."(അനു)
എന്ന് അനു പറഞ്ഞപ്പോ സിയ സമ്മതിച്ചു.... അപ്പൊ അനു ഒന്ന് ശ്വാസം വലിച്ചു വിട്ടു.... എന്നിട്ട് അവൻ പറയാൻ തുടങ്ങി....
അനു പറയുന്ന ഓരോ കാര്യങ്ങളും കേട്ടപ്പോ സിയാടെ കണ്ണ് നിറയാൻ തുടങ്ങി.... അവസാനം അനു പറഞ്ഞു നിർത്തിയപ്പോ സിയ പൊട്ടി കരഞ്ഞു....
"സോറി അനു... എനിക്ക് അറിയില്ലായിരുന്നു... നീ എന്നോട് ക്ഷമിക്...."(സിയ)
"വേണ്ട സിയ എന്നെ വിശ്വാസം ഇല്ലാത്ത ഒരാളുടെ സ്നേഹം എനിക്ക് വേണ്ട...."(അനു)
"അനു പ്ലീസ്...."
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.... അവൻ അത് മൈൻഡ് ചെയ്യാതെ അവിടെന്ന് പോയി... സിയ അവിടെ ഇരുന്നു കരഞ്ഞു..... അനു നടന്ന് പകുതി എത്തി തിരിഞ്ഞു നോക്കി.... സിയ ഇരുന്നു കരയുന്നത് കണ്ട അനുവിന് ചിരി വന്നു....
"എന്നെ വെറുതെ തെറ്റിതരിച്ചത് അല്ലെ... so ഈ ചെറിയ ഡോസ് നിനക്ക് ഇരിക്കട്ടെ.... എന്നെ വിഷമിപ്പിച്ചത് അല്ലെ.... അത് കൊണ്ട് കുറച്ചു കരയ്...."
അനു മനസ്സിൽ പറഞ്ഞു.... പക്ഷെ അവന്റെ മനസ്സിൽ അപ്പോഴും സിയയോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.... താൻ ഇത് ആരോടും പറയില്ല എന്ന് വിചാരിച്ചത് ആയിരുന്നു.... പക്ഷെ ഇന്ന് തനിക് അത് പറയേണ്ടി വന്നു..... അവൻ അതും മനസ്സിൽ പറഞ്ഞു ആദിടെ ആഷിടെയും കാർത്തിയുടെയും അടുത്തേക് പോയി.....
(തുടരും..)
___________________________________