Aksharathalukal

നെഞ്ചോരം നീ മാത്രം ❤️  (1)

 
 
അച്ഛാ...
വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഇറങ്ങി പോകാൻ പറയ്‌ ഇവരോട്.......... നാണം ഇല്ലല്ലോ ഇങ്ങനെ വന്നു നിൽക്കാൻ....... ഒറ്റ ഒന്നിനെ എന്റെ കൺ മുന്നിൽ കണ്ട് പോകരുത്...... കടന്ന് പൊയ്ക്കോണം എല്ലാം........
 
 
സൂര്യ ..... നീ ഇങ്ങനെ ദേഷ്യപ്പെടാതെ..... ഒന്ന് സമാധാനപ്പെട്.......... അല്ലങ്കിലും ഇപ്പോൾ നീ ഇത്രയും ഒച്ച വയ്ക്കാൻ മാത്രം ഇവിടെ എന്താണ് ഉണ്ടായത്....
 
എന്താണ് ഉണ്ടായതെന്ന് അച്ഛന് അറിയില്ലേ......
 
സൂര്യ .... അതിനു മാത്രം ഒന്നും ഇവിടെ ഉണ്ടായിട്ടില്ല... നമ്മുടെ പുതിയ പ്രോജെക്ടിന് വേണ്ടി കണ്ട് വച്ചിരിക്കുന്ന സ്ഥലം ആണത്.... അവിടെ താമസിക്കുന്നവരോട് ഒഴിഞ്ഞു തരണം എന്ന് എത്ര നാള് കൊണ്ട് പറയുന്നതാണ്.... അതിന് അവർ വിലകൽപ്പിക്കാത്തത് കൊണ്ടല്ലേ എനിക്ക് നമ്മുടെ ആളുകളെ പറഞ്ഞ് അയക്കേണ്ടി വന്നത്......
 
 
അച്ഛാ.... പെട്ടന്നൊരു ദിവസം അവരോട് അവിടെ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞാൽ അവർ എങ്ങോട്ട് പോകാനാണ്...... അവർക്ക് സമയം കൊടുക്കണം... പിന്നെ താമസ സ്ഥലവും ഏർപ്പാടാക്കി കൊടുക്കണം..... അത് നമ്മൾ പറഞ്ഞാൽ അവർ വിശ്വസിക്കണം എന്നില്ല.... അത് കൊണ്ടല്ലേ, അവരോട് സംസാരിക്കാൻ ഞാൻ അനന്തനെ ഏർപ്പാടാക്കിയത്..... പിന്നെ അവൻ എത്തുന്നതിനു മുൻപ് അച്ഛൻ അച്ഛന്റെ ആളുകളെ പറഞ്ഞ് അയച്ചത് എന്തിനാണ്......
 
സൂര്യ, പലതവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്, തന്തയും തള്ളയും ആരാണെന്ന് അറിയാത്ത,തല്ലും വഴക്കും ആയിട്ട് നടക്കുന്ന ആ വാടക ഗുണ്ടയും ആയിട്ടുള്ള ചങ്ങാത്തം മാണിക്യമംഗലത്തെ അനന്തിരാവകാശി സൂര്യനാരായണന് ചേരുന്നതല്ലായെന്ന്......
കേൾക്കില്ലല്ലോ നീ........
 
അച്ഛാ.....അനന്തനെ കുറിച്ച് ഇത്തരം സംസാരങ്ങൾ വേണ്ടന്ന് പലതവണ ഞാനും പറഞ്ഞിട്ടുള്ളതാണ്..... കേട്ട് നിൽക്കില്ല സൂര്യൻ......
 
സൂര്യ....... അച്ഛനോട് എതിർക്കാറായോ നീയ്.....
 
അനന്തനെ പറഞ്ഞാൽ അച്ഛനല്ല ആരായാലും ക്ഷമിക്കില്ല സൂര്യൻ...........
 
 
നീയിതെങ്ങോട്ടാ....... സൂര്യ നിന്നോടാ ചോദിക്കുന്നത്.......
 
അവൻ എത്തിയിട്ടുണ്ട്....... ഇന്ന് എന്നെ പ്രതീക്ഷിക്കണ്ട, ഞാൻ അവന്റെ കൂടെയ ഇന്ന്.........
 
 
 
സൂര്യനാരായണൻറെ കാറ്‌ മാണിക്യമംഗലത്തിന്റെ ഗേറ്റ് കടക്കുന്നത് അവിടെ ഉള്ള ഓരോരുത്തരും നോക്കി നിന്നു.......
 
 
 
 
അല്ല അണ്ണ... ആ പോയത് ഇവിടുത്തെ സർന്റെ മകൻ അല്ലെ.....
 
അതെ..... നീ എന്താ അങ്ങനെ ചോദിച്ചത്.....
 
അല്ല, അപ്പോൾ നമ്മൾ ഇവരുടെ ആളുകൾ അല്ലെ, പിന്നെ ആ സർ എന്തിനാ നമ്മളോട് ദേഷ്യപെട്ടത്......
 
നീ പുതിയതായിട്ട് വന്നതല്ലേ..
 
അതെ....
 
നിനക്ക് ഇവരെ പറ്റി എന്തെങ്കിലും അറിയാമോ....
 
ഇല്ല അണ്ണാ....
 
ഉം..... എടാ ഇത് മാണിക്യമംഗലം തറവാട്.... നമ്മൾ ഇവിടുത്തെ മാധവ മേനോന്റെ ഗുണ്ടകളാണ്.... ആ പോയത് അദ്ദേഹത്തിന്റെ മകനാണ് സൂര്യനാരായണൻ..........മാധവൻ സർന്റെ ബിസിനസ്‌ ആവശ്യങ്ങൾ നമ്മൾ തല്ലുണ്ടാക്കിയാണ് അധികവും നേടി എടുക്കുന്നത്.....അതിനോട് സൂര്യന് താല്പര്യം ഇല്ല..... അയാൾക്ക് നമ്മളെ ഒന്നും കണ്ണിൽ പിടിക്കില്ല........ അയാൾക്ക് അവൻ മാത്രം മതി ഭദ്രൻ 🔥
 
""ഭദ്രൻ??‌ ''"  അതാരാണ്...........
 
പറയുമ്പോൾ അവനും നമ്മളെ പോലെ തന്നെ ഗുണ്ടയ........ശരിക്കും ഒരു ഒറ്റയാൻ.....അവന്റെ കൂടെ മറ്റാരും ഇല്ല...... ഒരു ഇരട്ടചങ്കൻ......കിട്ടുന്ന കോട്ടെഷൻ എല്ലാം അവൻ ഒറ്റയ്ക്ക് തീർക്കും...... കൂടെ ആരെയും കൂട്ടാറില്ല..... നമ്മുടെ നിയമം ഒക്കെ ഒരു പരിധി വരെ അവന്റെ മുമ്പിൽ മുട്ട് മടക്കും....... ഇവിടത്തെ സൂര്യൻ സാറും ആയി കൂട്ടാണ്.... പുള്ളി മാത്രമാണ് അവനോട് അടുക്കാറ്.... അടുപ്പമുള്ളവർക്ക് മാത്രം അവൻ അനന്തനാണ്....പക്ഷെ അവര് തമ്മിലുള്ള ആ ചങ്ങാത്തം ഇവിടെ ആർക്കും ഇഷ്ടമല്ല.......
 
 
ഓ... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ.....
 
ഉം....... അതെ...
 
 
അല്ല ഈ പറഞ്ഞ ആളെ ഒന്ന് പരിചയപ്പെടാൻ പറ്റുവോ.....
 
ആ ഏരിയയിൽ അധികം അടുക്കണ്ടിരിക്കുന്നതാ നല്ലത്.... തൊട്ടാൽ പൊള്ളുന്ന ഇനമാണ് മോനെ.....
 
എന്ന ഒന്ന് പരിചയപ്പെടണം അല്ലോ...
 
ഞാൻ പറയാനുള്ളത് പറഞ്ഞു..... ഇനി നിന്റെ ഇഷ്ടം പോലെ.....
 
 
 
 
 
 
ആ ദാസേട്ട.......
 
സൂര്യൻ കുഞ്ഞ് എത്തിയോ.....
 
ഉവ്വ് ദാസേട്ട.... ഞാൻ ചേട്ടൻ വിളിച്ചപ്പോൾ തന്നെ ഇങ്ങ് പോന്നു.....
 
ഭദ്രൻ ‌ വരുമ്പോൾ തന്നെ അറിയിക്കണം എന്ന് മോൻ പറഞ്ഞിരുന്നല്ലോ... അതാ ഞാൻ വിളിച്ചത്....... ഇവിടെ വന്ന് പതിവ് ചായ കുടിച്ചിട്ടാ വീട്ടിലേയ്ക്ക് പോയത്......
 
അല്ല.... എവിടേയ്ക്ക പോയതെന്ന് ചേട്ടനോട് പറഞ്ഞോ....
 
ഇല്ല മോനെ... ഞാൻ ചോദിച്ചില്ല... ചോദിച്ചാൽ ചിലപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിലോ.......
 
ഉം...... ദാസേട്ട.... എങ്കിൽ ശരി ഞാൻ അവിടെക്ക് ചെല്ലട്ടെ..... എവിടെ പോയതാണെന്ന് അറിയണമല്ലോ.....
 
ശരി കുഞ്ഞേ......
 
 
 
സൂര്യന്റെ കാർ ചെന്ന് നിന്നത് അത്യാവശ്യം വലിപ്പമുള്ള ഒരു ഒരുനില വീടിന് മുമ്പിലാണ്......
ചുറ്റും മരങ്ങളും ചെടികളും നിറഞ്ഞുനിൽക്കുന്ന മുറ്റം ഉള്ള ഒരു വീട്......
 
 
 കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട്  ഡോർ തുറന്ന് ഒരാള് പുറത്തേയ്ക്ക് വന്നു......ആറടി പൊക്കവും, ഒത്ത ശരീരവും, കറുത്ത മുണ്ടും കറുത്ത കുർത്തയും ആണ് വേഷം, താടിയും മുടിയും അലസമായി വളർന്നു കിടക്കുന്നു...... നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന രുദ്രാക്ഷം വിരിഞ്ഞ നെഞ്ചിന് മാറ്റ് കൂട്ടുന്നു......അവൻ അനന്തഭദ്രൻ ‌ 🔥 പേര് കേട്ടാൽ പോലും ആരും വിറയ്ക്കുന്ന ഒറ്റയാൻ.......
 
 
ആ ആരിത്, മാണിക്യമംഗലത്തെ സൂര്യനാരായണനോ........
 
ദേ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിൽക്കരുത്.... എവിടാരുന്നെടാ പുല്ലേ നീ...... എന്ത്‌ കോലമാട ഇത്,എത്ര തവണ നിന്നെ ഞാൻ വിളിച്ചു.... ആ ഫോൺ ഒന്ന് എടുത്താൽ എന്താരുന്നെടാ കുഴപ്പം..... നിന്റെ നാവ് എന്താ ഇറങ്ങി പോയോ.....
 
ഹാ....... എനിക്ക് പറയാൻ ഉള്ള അവസരം തന്നാലല്ലേ പറയാൻ പറ്റു.... എന്തെ വിളിച്ചിട്ട് കിട്ടാതായപ്പോൾ ആരുടെ എങ്കിലും കത്തി മുനയിൽ തീർനെന്നു കരുതിയോ........
 
എടാ.... ദേ വെറുതെ എന്റെ വായിൽ ഇരിക്കണത് കേൾക്കണ്ടാട്ടോ.........
 
ചൂടാവതടാ ..... അല്ല ഇവിടെയ്ക്ക വരുന്നത് എന്ന് വീട്ടിൽ പറഞ്ഞിട്ടാണോ പോന്നത്.....
 
ഉം......ഇന്ന് അങ്ങോട്ട് പ്രതീക്ഷിക്കണ്ട എന്നും പറഞ്ഞിട്ടുണ്ട്.......
 
മാണിക്യമംഗലത്തിന്റെ കൊച്ച് തമ്പുരാൻ ഈ തെമ്മാടിയുടെ കൂടെ നടക്കുന്നതിൽ ഇപ്പോഴും എതിർപ്പല്ലേ.......
 
 
അതിന് നേർത്ത ഒരു ചിരി മാത്രമായിരുന്നു സൂര്യന്റെ മറുപടി.......
 
സൂര്യന്റെ മനസ്സ് നിറയെ അവനായിരുന്നു..... അനന്തൻ ‌ 🔥
 
 
 
തുടരും...... 
 
 
തുടരണോ വേണ്ടയോ ❤️
 
 
 

നെഞ്ചോരം നീ മാത്രം ❤️  (2)

നെഞ്ചോരം നീ മാത്രം ❤️  (2)

4.7
6053

  എന്താണ് വലിയ ആലോചനയിൽ ആണെന്ന് തോന്നുന്നല്ലോ.....     അതേടാ..... ഞാൻ പഴയതോരൊന്നും ആലോചിക്കുവായിരുന്നു.... എല്ലാരും പറയുന്ന പോലെ തെമ്മാടി അനന്തഭദ്രൻ ‌, ഈ സൂര്യനാരായണന്റെ കൂട്ടും കൂടപ്പിറപ്പും ആയതിനെ പറ്റി....     എന്തിനാടാ ഇപ്പോൾ അതൊക്കെ ഓർക്കുന്നെ.......   എടാ എത്ര ദിവസമായി നമ്മൾ കണ്ടിട്ട്..... അത് നമുക്ക് ഒന്ന് ആഘോഷിക്കണ്ടേ....   അപ്പോൾ സൂര്യനാരായണൻ ഇന്ന് ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചോ....   അത് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ......   പിന്നെ ഈ കോലം ഒക്കെ മാറ്റി ഒന്ന് വൃത്തിയായി വാ........ എന്നിട്ട് കൂടാം....     അതൊക്കെ പിന്നെ ആകാം... ഇപ്പോൾ നമുക്ക് ആഘോ