Aksharathalukal

നെഞ്ചോരം നീ മാത്രം ❤️  (2)

 
എന്താണ് വലിയ ആലോചനയിൽ ആണെന്ന് തോന്നുന്നല്ലോ.....
 
 
അതേടാ..... ഞാൻ പഴയതോരൊന്നും ആലോചിക്കുവായിരുന്നു.... എല്ലാരും പറയുന്ന പോലെ തെമ്മാടി അനന്തഭദ്രൻ ‌, ഈ സൂര്യനാരായണന്റെ കൂട്ടും കൂടപ്പിറപ്പും ആയതിനെ പറ്റി....
 
 
എന്തിനാടാ ഇപ്പോൾ അതൊക്കെ ഓർക്കുന്നെ.......
 
എടാ എത്ര ദിവസമായി നമ്മൾ കണ്ടിട്ട്..... അത് നമുക്ക് ഒന്ന് ആഘോഷിക്കണ്ടേ....
 
അപ്പോൾ സൂര്യനാരായണൻ ഇന്ന് ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചോ....
 
അത് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ......
 
പിന്നെ ഈ കോലം ഒക്കെ മാറ്റി ഒന്ന് വൃത്തിയായി വാ........ എന്നിട്ട് കൂടാം....
 
 
അതൊക്കെ പിന്നെ ആകാം... ഇപ്പോൾ നമുക്ക് ആഘോഷിക്കാം....
 
 
എന്ന വൈകിക്കണ്ട..........
 
 
 
 
എത്ര ദിവസമായെടാ ഇത് പോലെ ഒന്ന്  കൂടിയിട്ട്....
 
 
അനന്താ......
 
ഉം....
 
 
എടാ... നീ ഒന്ന് പാട്....
 
 
ഇപ്പോഴോ...
 
അതെന്താ ഇപ്പോൾ പാടിയ..... എത്ര ദിവസമായി നിന്റെ പാട്ട് കേട്ടിട്ട്... പ്ലീസ്
 
ടാ......
 
 
ഉം.....
 
 
🎶
പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
 
 
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്ത്രിയിൽ 
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
 
 
കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
 
 
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്ത്രിയിൽ..... 🎶
 
 
എടാ....... എടാ... നീ ഓഫ്‌ ആയോ....
 
 
ഒന്ന് പോടാ... അങ്ങനെ രണ്ട് പെഗ്ഗിൽ ഒന്നും ഓഫാകുന്ന ആളല്ല സൂര്യൻ എന്ന് നിനക്കറിയില്ലേ.......
 
പിന്നെന്താടാ നീ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..........
 
 
ഏയ്‌..... ഒന്നൂല്ലടാ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു പോയതാ....
 
ഉം...
ഇപ്പോൾ മനസിലായി..... നടക്കട്ടെ....
 
 
ഒന്ന് പോടാ.....
 
 
അല്ല നീ അന്ന് സൂചിപ്പിച്ച കാര്യം എന്തായി..... ആ പ്ലോട്ടിന്റെ കാര്യം.... അത് തീരുമാനമായോ....
 
 
ഇല്ലടാ..... അതിനെ പറ്റി ഇന്ന് അച്ഛനും ആയി ചെറിയ ഒരു സംസാരം ഉണ്ടായി.....
ഇന്ന് അച്ഛൻ അച്ഛന്റെ ആൾക്കാരെ പറഞ്ഞു വിട്ടിരിക്കുന്നു... അവരെ ഒഴിപ്പിക്കാൻ... അതോടെ ഒഴിയില്ലായെന്ന അവരുടെ വാശി ഒന്നുകൂടെ കൂടിയിട്ടുണ്ട്..... നാളെ നീ അവരോടൊന്നു സംസാരിക്കണം.....
 
 
ഉം......... ഞാൻ സംസാരിച്ചാൽ മാണിക്യമംഗലത്തുകാർക്ക് ഇഷ്ടക്കുറവാകുവോ....
 
 
 
നീ അതൊന്നും കാര്യമാക്കണ്ടടാ...... എന്നെ മാത്രം നോക്കിയാൽ മതി...
 
ഉം... ഞാൻ വെറുതെ പറഞ്ഞതാടാ....
ഞാൻ നാളെ തന്നെ അവരോട് സംസാരിക്കാം.....
 
 
അല്ലടാ... ഇപ്പോൾ നീ പോയത് കൊട്ടെഷന്റെ ആവശ്യത്തിനാണോ.....
 
 
അതേടാ......ഒരു രാഷ്ട്രീയ കൊട്ടെഷൻ ആയിരുന്നു.....കാര്യങ്ങൾ എല്ലാം കൃത്യമായി നടന്നു... പറഞ്ഞ ക്യാഷും കിട്ടി....
 
 
അനന്താ..‌...
 
 
എടാ... അനന്താ.....
 
 
എന്താടാ....
ഞാൻ പലതവണ നിന്നോട് പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ്... നിനക്ക് ഇതെല്ലാം നിർത്തിക്കൂടെ.... എന്നിട്ട് എന്റെ ബിസിനസ്സിൽ നീയും കൂട്.... ഇനി അതിൽ താല്പര്യമില്ലായെങ്കിൽ, നമുക്ക് ഒരുമിച്ചു പുതിയ ഒരു ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാം....
 
 
അതൊന്നും വേണ്ടടാ.....
ഇതൊക്കെ ഇങ്ങനെ തന്നെ പോട്ടെ.....
നാളെ ഞാൻ ആ കോളനിയിൽ ഉള്ളവരോട് സംസാരിക്കാം..........
 
 
ഉം... പിന്നെ ഒന്ന് സൂക്ഷിക്കണം..... മനഃപൂർവം പ്രശനം ഉണ്ടാക്കാൻ നടക്കുന്ന ചിലരുണ്ടവിടെ........
അവരാണ് ആ കോളനിക്കാരെയും പറഞ്ഞിളക്കുന്നത്........
 
 
ഉം... അത് ഞാൻ നോക്കിക്കൊള്ളാമെടാ.....
ആ രാത്രി രണ്ടാളും വീടിൻറെ ഉമ്മറത്ത് തന്നെ കിടന്നു........
 
 
 
 
 
സൂര്യ, ടാ എഴുനേൽക്ക്...... ടാ.....
 
എന്താടാ....
 
എടാ... സമയം എത്രയായെന്ന് അറിയാമോ... ഇന്ന് കോളനിയിൽ പോകണം എന്ന് പറഞ്ഞിട്ടോ.........
 
വരുന്നെടാ..... ഏഹ്... നീ ഇത്ര നേരത്തെ റെഡി ആയോ... ഉം....താടീം മുടീം വെട്ടി ഒതുക്കിയപ്പോൾ തന്നെ കാണാൻ ഒരു ചന്തം ഒക്കെ വന്നിട്ടുണ്ട്....
 
 
ദേ സൂര്യ ഇനിയും വൈകിയ എന്റെ വായിലിരിക്കുന്നത് കേക്കുവേ....
 
ഓ... വേണ്ട... ഞാൻ ദാ എത്തി....
 
 
🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵
 
 
അതെ ഈ കോളനി ഇരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥർ അത് മാണിക്യമംഗലത്തുകാർക്ക് വിറ്റതാണ്......
അതുകൊണ്ട് തന്നെ നിങ്ങളെ ഇവിടെ നിന്നും ഇറക്കാൻ അവർക്ക് ആരുടേയും അനുവാദത്തിന്റെ ആവശ്യമില്ല...... എന്നിട്ടും അവർ അത് ചെയ്യാത്തതും,നിങ്ങൾക്കുള്ള താമസ സൗകര്യം ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞതും അവരുടെ മര്യാദയാണ്..... അത് കൊണ്ട് പ്രശനം ഒന്നും ഉണ്ടാക്കാതെ നിങ്ങൾ ഇവിടെ നിന്നും മാറി കൊടുത്തേ പറ്റു.......
 
 
ഭദ്രാ... നീയിതിൽ ഇടപെടേണ്ട, ഇത് മാണിക്യമംഗലത്കാരും ഞങ്ങളും തമ്മിലുള്ള പ്രശ്നമാണ്........ അങ്ങനെ നിന്നെ പേടിച്ചു ഞങ്ങൾ ഒഴിഞ്ഞു പോകുമെന്ന് കരുതണ്ട....മാണിക്യമംഗലത്തെ കൊച്ചു മുതലാളി കൂട്ടുകാരനെയും കൂട്ടി സ്ഥലം കാലിയാക്കാൻ നോക്ക്......
 
ടാ....
 
അനന്താ, വേണ്ട......
 
ഇത്രയും സമയം മാന്യമായാണ് ഞങ്ങൾ സംസാരിച്ചത്.....
വെറുതെ നിങ്ങളായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കാൻ നിൽക്കരുത്.... ഇവിടെ താമസിക്കുന്ന മറ്റാർക്കും ഇക്കാര്യത്തിൽ എതിർപ്പില്ല.... മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ ആണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ ഞങ്ങൾക്ക് നിയമപരമായി നേരിടേണ്ടിവരും.....
 
 ഹ.... അങ്ങനങ്ങ് പേടിപ്പിക്കാതെ സാറേ...... അങ്ങനെ പോലീസിനെ കാണുമ്പോൾ പേടിച്ചോടുന്നവരല്ല ഈ കോളനിക്കാർ...
 
 
ച്ചി..... നിർത്തെടാ..... നീ ആരെയാ ഭീഷണിപ്പെടുത്തുന്നത്.... അനന്തഭദ്രൻ ഇവിടെ നിൽക്കുമ്പോൾ സൂര്യന് നേരെ നിന്റെ ഒന്നും ശബ്ദം ഉയരരുത്... അനുവദിച്ചു തരില്ല ഭദ്രൻ.... ഇവിടെയുള്ള സാധാരണ ആളുകൾക്ക് പ്രശ്നമൊന്നുമില്ല എന്ന് എനിക്കറിയാം... പിന്നെ നിന്നെപ്പോലുള്ള ചിലരുടെ സൂക്കേട് തീർക്കാനുള്ള വഴിയും ഭദ്രന് അറിയാം.... പക്ഷേ തൽക്കാലം ഭദ്രൻ അത് വേണ്ടെന്നു വയ്ക്കുന്നു..... നാളെ വൈകുന്നേരം വരെ സമയം തരും... അതിനുള്ളിൽ ഇവര് ഏർപ്പാടാക്കിയ സ്ഥലത്തേക്ക് എല്ലാവരും മാറിയിരിക്കണം.... അല്ലെങ്കിൽ ഇപ്പോൾ കണ്ടതുപോലെ ആയിരിക്കില്ല നാളെ ഭദ്രൻ വരുന്നത്....
 
അനന്തന്റെ ആ രൂപം അവിടെയുണ്ടായിരുന്ന എല്ലാവരെയും ചെറിയ രീതിയിൽ ഭയപ്പെടുത്തിയിരുന്നു.... കാരണം സൂര്യനാരായണനന്റെ കൂട്ടുകാരനായ അനന്തനല്ല ഭദ്രൻ എന്ന് അവർക്കറിയാമായിരുന്നു........ ഇടഞ്ഞാൽ സർവ്വതും നശിപ്പിക്കുന്ന ഒറ്റയാൻ.......
 
 
 
🟠🔹🟠🔹🟠🔹🟠🔹🟠🔹🟠🔹🟠🔹🟠
 
 
മാധവേട്ട.....
 
ഉം....
 
എന്തോ കാര്യമായ ആലോചനയിൽ ആണെന്ന് തോന്നുന്നല്ലോ......
 
അതേടോ.... ഞാൻ സൂര്യനെ കുറിച്ച് ആലോചിക്കുവായിരുന്നു.......
അവനും ആ ഭദ്രനും ആയിട്ടുള്ള കൂട്ട് അത്ര ശരിയല്ല.... അത് എങ്ങനെങ്കിലും അവസാനിപ്പിക്കണം..... അല്ലെങ്കിൽ അത് നമ്മുടെ തറവാടിന് പേരുദോഷമാണ്.....
 
അതിപ്പോൾ എങ്ങനെയാണ് മാധവേട്ട...... അവന് ഇപ്പോൾ എല്ലാം ആ ഭദ്രനല്ലേ....
 
അതാ ഞാൻ പറഞ്ഞത് ആ കൂട്ടുകെട്ട് അവസാനിപ്പിക്കണം എന്ന്....
 
 
പക്ഷെ എങ്ങനെ.....
 
 
അതിന് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്....
 
എന്ത് വഴി.....
 
 
എത്രയും വേഗം സൂര്യനെ കൊണ്ട് കല്യാണം കഴിപ്പിക്കണം....
 
കല്യാണോ... അതിന് അവൻ സമ്മതിക്കുമോ......
 
സമ്മതിപ്പിക്കണം.....നമ്മൾ കണ്ടെത്തുന്ന ഒരു കുട്ടിയായിരിക്കണം...... അവളിലൂടെ പതിയെ അവന്റെയാ കൂട്ടുകെട്ട് അവസാനിപ്പിക്കണം.........
 
ഉം......
 
 
 
 
 
 
 
Excuse me sister....
 
ആ സൂര്യൻ സാറോ.....
 
ഡോക്ടർ റൌണ്ട്സിനു പോയിരിക്കുവാ... സാർ കേബിനിൽ വെയിറ്റ് ചെയ്തോ.. ഞാൻ ഡോക്ടറോട് പറയാം...
 
Ok........
 
 
 
ആ കേബിനിലെ നെയിം ബോർഡിലേയ്ക്ക് സൂര്യൻ ഒന്ന് നോക്കി...
 
 
Dr. Gourima Prathap
 
 
 
തുടരും......
 
 
ഇഷ്ടമായാൽ ലൈക്‌ and കമന്റ്‌ തരണെ.. ❣️
 

നെഞ്ചോരം നീ മാത്രം ❤️ (3)

നെഞ്ചോരം നീ മാത്രം ❤️ (3)

4.5
5023

    Dr. Gaurima Prathap    ആ പേരിലേയ്ക്ക് നോക്കുമ്പോൾ ഹൃദയത്തിനുള്ളിൽ നിന്നും അറിയാതൊരു പുഞ്ചിരി സൂര്യന്റെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു.....   ഗൗരിമ, സൂര്യന്റെ  ഗൗരി...... സൂര്യന്റെ പ്രണയമായ ഗൗരി ❤️........       എന്താണ് മാഷേ വന്നിട്ട് കുറെ സമയമായോ.......     ഇല്ലെടോ... ഒരു 5 മിനിറ്റ്.... അതിൽ കൂടുതലായില്ല.... തന്റെ തിരക്കൊക്കെ കഴിഞ്ഞോ......     ഓ... നമുക്ക് ഒക്കെ എന്ത് തിരക്ക്... തിരക്ക് മുഴുവൻ ഇയാൾക്കല്ലേ.... വിളിച്ചാൽ ഫോൺ എടുക്കാൻ സമയമില്ല...... തിരിച്ചൊന്നും വിളിക്കാൻ സമയമില്ല.... അങ്ങനെ ആകെ മൊത്തം തിരക്കോട് തിരക്ക്.....   പിണങ്ങാതെ എന്റെ ഗൗരി കൊച്ചേ....... രണ്ട്