..........
എങ്കിലും അവൾ ഒന്നും അറിയാത്തത് പോലെ...
ഇല്ല എന്ന് മറുപടി കൊടുത്തു...
ദേവൻ ഒന്നുകൂടെ ചോദിച്ചു..
നന്ദന്റെയും ദേവിയുടെയും കഥ തന്നോടാരും പറഞ്ഞിട്ടില്ലേ...
ദേവി എന്ന് കേട്ടതും അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി...
ദേവൻ എല്ലാം കാണുന്നുണ്ടായിരുന്നു... എല്ലാം ലയയെ അറിയിക്കാൻ സമയം ആയിരിക്കുന്നു എന്നവന് തോന്നി... ഇന്നലെ പൂജ നടത്തിയതും അതിനായിരുന്നു....
ലയ ദേവനോട് ദേവിയെയും നന്ദനെയും കുറിച്ച് ചോദിച്ചു...
ലയ: ആരാ ഈ നന്ദനും ദേവിയും...
ദേവൻ : മാണിക്യം ഇല്ലത്തിലെ മണ്മറഞ്ഞു പോയ... ചിലരുടെ പാപത്താൽ ഒന്നിക്കാൻ കഴിയാതിരുന്ന ഹതഭാഗ്യരായ രണ്ടുപേർ....
ഇതുകേട്ട ലയ അത്ഭുതത്തോടെ ദേവൻ പറയുന്നത് ശ്രെദ്ധയോടെ കേട്ടിരിക്കുന്നുണ്ടായിരുന്നു....
മാണിക്യം ഇല്ലത്തിലെ ദേവനാരായണന്റെയും രുഗ്മിണിയുടെയും മകളായിരുന്നു ഭദ്ര ദേവി... എല്ലാവരുടെയും ദേവി.. അവൾക്കൊരു അനിയൻ...ഋഷിനാഥൻ... അവരെ കൂടാതെ രുഗ്മിണിയുടെ ജ്യേഷ്ഠൻ ബ്രഹ്മദത്തൻ ഭാര്യ കല്യാണി അവരുടെ മകൻ ജിതേന്ദ്രൻ എന്നിവരും അവരോടൊപ്പം അവിടെ താമസം ഉണ്ടായിരുന്നു...
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ദേവനാരായണൻറെ അനുജത്തി സുഭദ്രയെ അദ്ദേഹം അങ്ങോട്ടേക്ക് കൂട്ടി കൊണ്ടുവന്നത്....
പണ്ട് പഠിക്കുന്ന കാലത്ത് സഹപാഠിയോട് പ്രണയം തോന്നി വീട്ടുക്കാർ എതിർത്തിട്ടും തന്റെ ആദിയുടെ കൂടെ പോയവൾ....
ആദിനാരായണന്റെ മരണം സുഭദ്രയെ ആകെ പിടിച്ചുലച്ചിരുന്നു....
തന്റെ ജ്യേഷ്ഠൻ വന്നു വിളിച്ചപ്പോൾ കൂടെ പോരാതെ അവർക്ക് വഴിയില്ലായിരുന്നു....
വരാൻ വിസമ്മതം കാണിച്ച തന്റെ മകനെ ജ്യേഷ്ഠൻ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൂടെ കൂട്ടി...
ഇത്രകാലവും അമ്മയും അച്ഛനും പറഞ്ഞു കേട്ടറിവുള്ള തന്റെ അപ്പച്ചിയെ കാണുകയായിരുന്നു ദേവിയും ഋഷിയും....
അന്നാണ് നന്ദനും ദേവിയും ആദ്യമായി കാണുന്നത്..
തന്റെ മുത്തശ്ശി പറയാറുള്ള തന്റെ മുത്തശ്ശന്റെ പണ്ടത്തെ രൂപം ആണ് നന്ദനെ കണ്ടപ്പോൾ ദേവിക്ക് ഓർമ വന്നത്....
തുടരും... 🖤