ആ വാതിൽ തള്ളി തുറക്കുവാനായി കൈ പൊക്കിയതും ആ വാതിൽ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു....
ദേവൻ വാതിൽ തുറന്നതും ആകെ സ്തംഭിച്ചു നിൽക്കുന്ന ലയയെ ആണ് കണ്ടത്..
ദേവൻ :എന്താടോ.. എന്ത് പറ്റി...
ഒന്നുമില്ലെന്ന് തല കൊണ്ട് കാണിച്ചവൾ വേഗം തന്നെ മുറിയിലേക്ക് പോയി...
ലയ : ശെ മോശായി... അങ്ങേര് എന്ത് കരുതിക്കാണുമോ...
അപ്പോഴേക്കും ദേവൻ അവളുടെ മുറിയിലേക്ക് വന്നിരുന്നു...
ദേവൻ : എടൊ.... താൻ വരുന്നോ... നമുക്ക് ഇവിടൊന്ന് ചുറ്റി കറങ്ങാം.... ഈ വീടൊക്കെ എല്ലാം ഒന്ന് നോക്കി കാണാം...
അവൾക്കും അത് നല്ലതാണ് തോന്നി..
അവർ രണ്ടുപേരും കൂടെ ആ വീടും പരിസരവും എല്ലാം കാണുവാനായി ഇറങ്ങി..
ചില സ്ഥലങ്ങൾ എല്ലാം അവൾ പണ്ട് കണ്ടത് പോലെ തന്നെ അവൾക്ക് തോന്നി...
ദേവൻ അവളുടെ മുഖഭാവവും മറ്റും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു...
ദേവൻ :എടൊ.. നമുക്ക് ആ കുളപ്പടവിൽ പോയി ഇരുന്നാലോ കുറച്ചു നേരം..
ലയ : ആ പോവാം.. വന്നപ്പോഴേ ഞാൻ അങ്ങോട്ട് പോവാൻ നിൽക്കുവായിരുന്നു...
അവർ രണ്ടാളും കൂടെ കുളപ്പടവിൽ ഇരുന്നു..
കുറെ നേരം ഇരുവരും ഒന്നും മിണ്ടാതെ ഇരുന്നു...
ഒടുവിൽ ദേവൻ സംസാരിച്ചു തുടങ്ങി..
എടൊ... തനിക്കെന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ... അവിടെ വന്നപ്പോൾ മുതൽ താൻ എന്നോട് അധികം സംസാരിക്കാറില്ല... അതുകൊണ്ട് ചോദിച്ചതാ...
ലയ : എനിക്ക് കുഴപ്പം ഒന്നുമില്ല... ഞാൻ അങ്ങനെ പെട്ടന്ന് അടുക്കില്ല അതാ..
ദേവൻ : ഞാൻ കരുതി.. അന്ന് പേര് എല്ലാം ചോദിക്കുകയും അങ്ങനെ ഒക്കെ ആയപ്പോൾ താൻ ഞാൻ ഒരു വായിനോക്കി ആണെന്ന് കരുതി എന്ന് 😁..
അതിന് മറുപടിയായി ലയ പൊട്ടിച്ചിരിച്ചു....
അവർ രണ്ടുപേരും പിന്നെയും കുറച്ചു നേരം മിണ്ടാതെ ഇരുന്നു...
ദേവൻ : എടൊ.. ഒരു കാര്യം ചോദിക്കട്ടെ...
തനിക്ക് നന്ദൻ എന്ന ആരെങ്കിലും അറിയാമോ...
ആ ചോദ്യം അവളെ ആകെ ഞെട്ടിച്ചു കളഞ്ഞു...
അവൾ ദേവനെ അത്ഭുതത്തോടെ നോക്കി..
തുടരും..