Aksharathalukal

The Titalee Of Love-27

THE TITALEE OF LOVE 🦋

{ പ്രണയത്തിന്റെ ചിത്രശലഭം }

 part : 27

________________🔹_______________
 
  Written by :✍️salwaah✨️
                     salwa__sallu
____________________________

"ആരാ ഇത് ദീദീ…"

   തന്റെ മുന്നിൽ നികുന്നവളെ നോക്കി തല ഉഴിഞ്ഞോണ്ട് ദിയാൻ ഊരക്ക് കൈയ്യും കൊടുത്തു നിൽക്കുന്ന ഡൗലയെ നോക്കി ചോദിച്ചു..

  ഇതേ സമയം മറ്റവൾ ദിയാനെ തന്നെ നോക്കി നില്കുകയായിരുന്നു…

   "ആരാ നീ… എന്തിനാ ഞങ്ങടെ പ്ലാറ്റിൽ കതന്നു കൂതിയേ…"

   ദിയാൻ നെറ്റി ചുളിച്ചു ചുണ്ട് കൂർപ്പിച്ചോണ്ട് ചോദിച്ചു..

      അവളെന്തോ പറയാൻ തുനിഞ്ഞപ്പോയെക്കും ഡൗല അവളെ തടഞ്ഞിരുന്നു…

   "ഡീ കുട്ടി പിശാച്ചെ.. നീ വായ തുറന്നു എന്റെ കൊച്ചിനെ കൂടെ ചീത്തയാക്കും…"

   ഡൗല അവളെ തടഞ്ഞു കൊണ്ട് പറഞ്ഞതും അവൾ ഡൗലയെ പല്ല് കടിച്ചു നോക്കി..

   "ഉയ്യോ… ഇത്രയും കാലം നിന്റെ കൂടെ നടന്നിട്ടും ഈ കൊച്ചു ചീത്തയായില്ല.. പിന്നെയല്ലേ ഞാൻ സംസാരിച്ചിട്ട് അവൻ വഴി തെറ്റുന്നത്…"

   അതും പറഞ്ഞു കൊണ്ട് ഡൗലയെ തള്ളി മാറ്റി അവൾ ദിയാന് മുന്നിൽ മുട്ട് കുത്തി ഇരുന്നു..

   "നിന്റെയീ മരമാക്രി ദീതിയില്ലേ ഇവൾക്ക് ഭ്രാ…."

    അവൾക് ബാക്കി പറയുന്നതിന് മുൻപ് അവൾക് ഡൗലായിൽ നിന്നൊന്ന് കിട്ടിയിരുന്നു..

    "ഡീ *പ്രാണാ മോഹിത്* എന്ന പ്രാണിയെ.. എന്റെ കൊച്ചിനോട് വേണ്ടാതീണം വല്ലതും പറഞ്ഞു കൊടുത്താൽ ചവിട്ടി കൂട്ടി വേസ്റ്റ് കൊട്ടയിൽ കൊണ്ടിടും…"

   "അല്ലെങ്കിലും നിന്നെ കുറിച്ച് സത്യം പറഞ്ഞാലും അത് വേണ്ടാതീണം തന്നെയാണല്ലോ…"

   പരിഹാസത്തോടെ അതും പറഞ്ഞു കൊണ്ട് പ്രാണ ദിയാനെ കൈയ്യിൽ എടുത്തു..

   "പറയുന്നവൾ വലിയ സൽപ്പുള്ളി ആണല്ലോ… പെറ്റിട്ട മുതൽ തുടങ്ങിയതല്ലെടി വായിനോട്ടം.. ഇന്നാ എയർപോർട്ടിലും അത് തന്നെയല്ലായിരുന്നോ നിന്റെ പണി.."

   "ഓഹ്.. നീ വലിയൊരു സൽപ്പുള്ളി വന്നേക്കുന്നു.. നീ അവിടെയുള്ള സെക്യൂരിറ്റിയെ വരേ വായി നോക്കിയില്ലേ...പോരാത്തതിന് ഇപ്പോയൊരു ലൈത്തും… എന്നാലും നിനക്കെങ്ങനെ അവനോട് ആത്മാർത്ഥ പ്രണയം തോന്നിയെടി.. ഇനി നിങ്ങൾ വല്ല മുജ്ജന്മ കപ്പിൾസ് വല്ലതും ആവോ.. അങ്ങനെ ഉള്ളവർക്കു ആണല്ലോ പൊതുവെ ആദ്യ നോട്ടത്തിൽ പ്രണയം തോന്നാ…"

    പ്രാണ പറഞ്ഞതും ഡൗല ഒരു നിമിഷം ചിന്തയിൽ ആണ്ടു..

   "ഇനി അങ്ങനെ വല്ലതും.. ഏയ്യ് ആയിരിക്കില്ല.. *ഞങ്ങൾ തമ്മിലുള്ള ബന്ധം ഈ ജന്മം തന്നെയുള്ളതാ.. പക്ഷേ എന്തോ ഒന്ന് അതിനെ മറച്ചു വെക്കുന്നു…!* "

    "ആഹാ നീ സാഹിത്യം ഓക്കെ പഠിച്ചോ കൊച്ചേ.. ഉഫ്ഫ് അടുത്ത ഓടകുഴൽ അവാർഡ് നിനക്ക് തന്നെ.."

     പ്രാണ പരിഹാസത്തോടെ പറഞ്ഞതും ഡൗലയവളെ കണ്ണുരുട്ടി നോക്കി..

   "ആക്കിയതാണല്ലേ… പക്ഷേ വലിയ രസല്ല.. ആ ആളുണ്ടായിരുന്നേൽ നിനക്കിപ്പോൾ കിട്ടേണ്ടത് കിട്ടിയേനെ…"

  "ചോപ്പ് …"

   ദിയാന്റെ അലർച്ച കേട്ടതും രണ്ടാളും പരസ്പരം നോക്കി പുച്ഛിച്ചു വേറെ വേറെ സൈഡിൽ ചെന്നിരുന്നു..
 
   "ഈ പ്രാണിയെ ഓക്കെ ഹൈദരാബാദിൽ നിന്ന് ഇങ്ങോട്ട് കൊണ്ട് വരേണ്ട വല്ല ആവശ്യവും എനിക്കുണ്ടായിരുന്നോ.. ഏതോ സായിപ്പ് സഹിക്കേണ്ടത് അല്ലെ ഞാനിപ്പോൾ സഹിക്കുന്നത്…"

   ഡൗല മനപ്പൂർവം ശബ്ദത്തിൽ പിറുപിറുക്കുന്ന പോലെ പറഞ്ഞു..

   "എന്തെടീ നിനക്കിത്ര പുച്ഛം.. ഞാൻ വരയ്ക്കുന്ന ടാറ്റുകൾക് അവിടെ എത്രയെത്ര ഫാൻസ്‌ ആന്ന് അറിയോ.."

   "എന്നിട്ട് നിനക്കിത് വരേ എന്റെ കൈയ്യിൽ ഉള്ളത് പോലോത്തത് വരയ്ക്കാൻ കഴിഞ്ഞില്ലല്ലോ… ആ ശലഭത്തിന്റെ ചിറക് പോലും നേരാവണ്ണം വരയ്ക്കാൻ അറിയില്ല… എന്നാലും ഡയലോഗ് അടിക്കൊരു കുറവുമില്ല…"

   ഡൗല തന്റെ കൈയിലുള്ള ടാറ്റുവിലേക്ക് നോക്കി പറഞ്ഞതും പ്രാണ അവളുടെ കൈ പിടിച്ചു ടാറ്റുവിലേക്ക് ഉറ്റ് നോക്കി..

   "എന്നാലും ഈ ടാറ്റു വരച്ചയാൾ ഒരു ഇതിഹാസം തന്നെയാണ്… നീയാ ഹൗസ്ബോട്ടിൽ വെച്ചല്ലേ വരയ്പ്പിച്ചത്.. നിനക്കിത് വരച്ചയാളെ ഓർമ ഉണ്ടോ.. ടെക്നിക് പഠിക്കായനും.."

    പ്രാണ പറഞ്ഞു..

   "ഇല്ല.. ആണാണോ പെണ്ണാണോ എന്ന് മനസ്സിലാവാത്തൊരു പ്രത്യേക രൂപമായിരുന്നു.. ഇനി വല്ല പ്രേതം ആണോന്ന് പോലും അറിയില്ല…"

   അത് പറഞ്ഞപ്പോളായിരുന്നു.. ഡൗലയ്ക്കു ഇന്നലത്തെ സംഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തിയത്..

   "പ്രാണാ.. ഞാനിന്നല്ലേ പ്രേതത്തിനെ കണ്ടെടി… നീല ചിറകുള്ള പ്രേതം…"

   ഡൗല പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ പ്രാണ പൊട്ടി ചിരിച്ചിരുന്നു..

   "പ്രേതം.. അതും നീല ചിറകുള്ളത്… എന്നിട്ട് പ്രേതം നിന്നെ വെറുതെ വിട്ടോ.. അല്ലേടി പ്രേതം ആണായിരുന്നോ പെണ്ണായിരുന്നോ…"

  "ഞാൻ സത്യം തന്നെയാ പറഞ്ഞത്.. അതൊരു സ്വപ്നമാണെന്ന് കരുതാൻ പോലും എനിക്ക് പറ്റുന്നില്ലെടി.. പോരാത്തതിന് ആ പ്രേതത്തിനെ ഞാൻ എവിടെ വെച്ചാ കണ്ടത് എന്നറിയോ…"

   ഡൗല പ്രാണയുടെ വായ പൊത്തി പിടിച്ചു പറഞ്ഞതും ഡൗല അവളുടെ കൈ എടുത്ത് മാറ്റി..

   "വല്ല ചെമ്പകശേരി മനയിൽ വെച്ചായിരിക്കും… എന്നാലും എന്റെ കൊച്ചേ.. പ്രേതമുണ്ട് പോലും.."

    അതും പറഞ്ഞു കൊണ്ട് പ്രാണ ചിരി തുടർന്നു.. പിന്നീട് ഡൗല പറഞ്ഞ കാര്യങ്ങളും കേട്ട് പ്രാണ നേരെ നിന്ന് ഞെട്ടലോടെ ഡൗലയെ നോക്കി..

    "നീയെന്താ പറഞ്ഞു വരുന്നത്.. നീയീ പറഞ്ഞ പ്രേതത്തെ കണ്ടത് ആ ഹൗസ്ബോട്ടിൽ വെച്ചാനെന്നോ… പക്ഷേ അത് ഹൈദരാബാദിൽ അല്ലായിരുന്നോ പിന്നെയെങ്ങനെ അതിവിടെയെത്തി.."

   പ്രാണ സംശയം വിട്ട് മാറാതെ ചോദിച്ചു..

    "I don't know… എന്തൊക്കെയോ അവിടെ സംഭവിച്ചിട്ടുണ്ട്..ഇന്നവിടെ വെച്ച് രണ്ട് ബോഡി കിട്ടി… ആ ബോട്ട് മുഴുവനായിട്ട് എന്തോ ദുരൂഹത്ത ഉള്ളത് പോലെ.."

   ഡൗലയത് പറയുമ്പോഴും പ്രാണ മറ്റെന്തോ ചിന്തയിൽ ആയിരുന്നു..

   "നീയെന്താ ചിന്തിക്കുന്നത്… "

   "അതില്ലേ ഡൗലാ… Maybe ഏകദേശംയൊരു ആറ് വർഷങ്ങൾക് മുൻപ് അഥവാ നിനക്ക് ആക്‌സിസിഡന്റ് പറ്റിയ സമയത്ത് ആ ബോട്ടിനെ തുടർന്നു ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു… എന്തോ പ്രേതമാണെന്ന് ഓക്കെ പറഞ്ഞു ഒരു പെൺകുട്ടിയെ ജനങ്ങൾ മരത്തിൽ കെട്ടി തൂക്കുകയൊക്കെ ചെയ്തിരുന്നു.. ആ കുട്ടിയുടെ ശരീരത്തിലും ഇത് പോലെയൊരു ടാറ്റു ഉണ്ടായിരുന്നു.. പക്ഷേ ആ കുട്ടീടെ പേരങ്ങോട്ട് മനസ്സിലേക്ക് വരുന്നില്ല…"

   "നീയൊന്ന് ഓർത്തു നോകിയെ…"

   പ്രാണ പറഞ്ഞത് കെട്ട് ഡൗല പറഞ്ഞതും പ്രാണ ഒന്ന് കൂടെ ചിന്തിച്ചു..

  "കി കിട്ടീ.."

  "ആരാ…"

  " *ദുആമിയാ….!* അതായിരുന്നു ആ പെൺകുട്ടി.. ആ കുട്ടിയെ പിന്നെയാരോ വന്നു രക്ഷിച്ചു… ആ സമയത്ത് നീ ഹോസ്പിറ്റലിൽ ആയതോണ്ട് നിനക്കൊന്നും ഓർമ ഉണ്ടാവില്ല…"

  പ്രാണയുടെ വാക്കുകൾ കേട്ട് ഡൗല എന്ത് എന്ന് ചോദിച്ചു അവളെ നോക്കി..

  "ദുആമിയ ആണോ… അതവാ എന്റെ ദുആ…"

  "അതാരാ.. ഞാൻ ഈ രണ്ട് പേരെയും നേരിൽ കണ്ടില്ലാ.. "

    പ്രാണയുടെ വാക്കുകൾക്ക് മറുപടി ഒന്നും പറയാതെ എന്തോ ഓർത്തു ഇരിക്കുമ്പോൾ ആയിരുന്നു അവളുടെ കൈയ്യിൽ ആരോ പിടിച്ചത്..

   "ദീദീ… നമ്മളെന്താ ചോപ്പിംഗിന് പോവാത്തത്… എത്ര നേരായി ഞാൻ ഡ്രഷ് ഇട്ട് നിൽക്കുന്നു…"

   ദിയാൻ ഡൗലയുടെ കൈ പിടിച്ചു കുലുക്കി പറഞ്ഞപ്പോൾ ആയിരുന്നു പ്രാണക്കും ഡൗലയ്ക്കും ഷോപ്പിംഗിന് പോവാൻ വേണ്ടിയാണ് അവർ ഒരുങ്ങിയിരുന്നത് എന്നത്… രണ്ടാളും ഒന്ന് കൂടെ കണ്ണാടിയിൽ നോക്കി ബാഗ് എടുത്ത് ദിയാന്റെ കൈ പിടിച്ചു പുറത്തിറങ്ങി ഫ്ലാറ്റ് അടച്ചു..

   മാളിൽ ചെന്ന് ഓരോന്ന് വാങ്ങി നടക്കുമ്പോൾ ആയിരുന്നു ഡൗലയെ ആരോ വന്നു ഇടിച്ചതു..

   "സോറി…"

   അതും പറഞ്ഞു കൊണ്ട് പോവാൻ നിന്ന അയാൾ അവളെ ഒന്ന് കൂടെ നോക്കി.. അവളുടെ നീല കണ്ണുകളിലേക്ക് നോക്കി എന്തോ മൊഴിഞ്ഞ അയാളുടെ ചുണ്ടുകൾ വിടർന്നു വന്നു.. അയാൾ അവളുടെ കണ്ണുകൾക്ക് അരികിലേക്ക് ചുണ്ടുകൾ കൊണ്ട് വന്നു..

    "ആരാടോ താൻ…"

   ഡൗലയവനെ പിടിച്ചു തള്ളി കൊണ്ട് ചോദിച്ചതും അയാൾ അയാളുടെ തലക്കൊരു മേട്ടം കൊടുത്തു മുന്നോട്ട് നടന്നു..

   "ആരെ വായിനോക്കി നിൽക്കാടി… "

    പ്രാണ ഡൗലയുടെ കൈ കുലുക്കി ചോദിച്ചതും ഡൗല ഒന്നുമില്ലെന്ന് പറഞ്ഞു അവളുടെ കൂടെ നടന്നു..

   "എന്നാലും ആരാവുമത്..അയാളെന്തിനാ അങ്ങനെ ഓക്കെ ചെയ്തത്…"

   അവൾ സ്വയം ചോദിച്ചു കൊണ്ട് അയാൾ പോയ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി..

 ( *പ്രാണ* : ഡൗലയുടെ ഫ്രണ്ട്.. ടാറ്റു വരയ്ക്കൽ ആണ് ലെവളുടെ മെയിൻ പണി..)

_______________•🦋•______________

   "നാളെ ഒരൊറ്റ ദിവസം തരാം.. ഒഴിഞ്ഞു പോയിക്കോണം… ഇനി നിങ്ങളെയൊന്നും രക്ഷിക്കാൻ നിങ്ങടെ ആൾ വരില്ല… എന്തായിരുന്നു ഓരോരുത്തരുടെയും ഡൈലോഗ്സ്.. ആ ആൾ വരും എന്നെ ശിക്ഷിക്കും.. ഇപ്പൊ എന്തായി…ആ ഭീരു ചത്തു പോയി.."

    അയാൾ പരിഹാസത്തോടെ പറഞ്ഞു തീരുന്നതിനു മുൻപേ അയാളുടെ മുഖതെന്തോ പതിച്ചിരുന്നു…

   "ച്ചീ .. ഏതവനാടോ ഇതെറിഞ്ഞേ…"

   തന്റെ മുഖത്ത് നിന്ന് ചീഞ്ഞ മുട്ടയുടെ അൽപം ഒപ്പിയെടുത്തു കൊണ്ട് അയാൾ അലറി.

   "അലറി വിളിക്കേണ്ടടോ..*ഐസക്* നിന്റെ തന്ത തന്നെയാടോ എറിഞ്ഞത്…"

  ഒരാൾ അയാൾക് നേരെ നടന്നു കൊണ്ട് പറഞ്ഞു.

   "ഡോ കിഴവാ.. എന്ത് ധൈര്യത്തിലാടോ നായെ നീയിതെന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞത്…"

    അയാളുടെ കഴുത്തിന് പിടിച്ചു കൊണ്ട് തന്റെ മകൻ പറഞ്ഞത് കേട്ട് അയാളുടെ മനസ്സിലെ അച്ഛന് ഒന്നും സംഭവിച്ചില്ല.. പക്ഷേ അയാളിലെ മനുഷ്യന് അത് വെറുപ്പായിരുന്നു നൽകിയത്..

  "ച്ചീ വിടെടോ കൈ..ആ ആളെ കുറിച്ച് പറഞ്ഞാൽ തനിക്ക് ജന്മം നൽകിയ ഞാൻ തന്നെ തന്നെ കൊന്ന് കളയും.."

    അയാൾ അവന്റെ കൈ ബലത്തിൽ പിടിച്ചു മാറ്റി..

   "ഇച്ചായാ വേണ്ട.."

  ഒരു സ്ത്രീ ശബ്ദം കേട്ടതും അയാൾ തന്റെ അച്ഛനിൽ നിന്ന് വിട്ട് മാറി…

   "ഒരാഴ്ച സമയം തരും… അതിനുള്ളിൽ കെട്ടും മാറാപ്പുമായി പോയിക്കോണം എല്ലാതേങ്ങളും.. അറിയാലോ ഐസക്കിനെ…."

    താകീത്തിന്റെ സ്വരത്തിൽ അതും പറഞ്ഞു കൊണ്ട് അയാൾ തന്റെ വാഹനത്തിൽ കയറി പോവുന്നത് ആ നിവാസികൾ വെറുപ്പോടെ നോക്കി നിന്നു..

   "ആ ആളോ ലക്കി മോളോ ഉണ്ടായിരുന്നേൽ ഈ വൃത്തി കെട്ടവൻ നമ്മളെയൊന്ന് നോക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ലായിരുന്നു.. പക്ഷേ വിധിയത് നല്ലവരെ വേഗം കൊണ്ട് പോയി…"

    ഒരു സ്ത്രീ ഇടരുന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് പൊട്ടി കരഞ്ഞു..

   ആ സ്ത്രീയടക്കം ഓരോ ജനങ്ങളും ചുവരിൽ തൂക്കിയിട്ട മാലയിട്ട ലക്കിയുടെയും ആ ആളുടെയും ചിത്രത്തിലേക്ക് നോക്കി പൊട്ടി കരഞ്ഞു…

  "അമ്മേ ഞാൻ വീട്ടിൽ പോവട്ടെ…."

   തന്റെ അമ്മയോട് അതും പറഞ്ഞു കൊണ്ട് ഒരു പതിനൊന്നു വയസ്സുള്ള പെൺകുട്ടി തന്റെ വീട്ടിലേക്ക് ഓടി.. തന്റെ മുറിയിൽ ചെന്ന് അലമാരയിൽ എന്തോ തിരഞ്ഞ ശേഷം തനിക്ക് കിട്ടിയ ഫോട്ടോ ഫ്രെയിംലേക്ക് നോക്കി… അവളുടെ ചുണ്ടുകൾ വിടർന്നു..

    ആ ഫ്രെമിൽ ഉള്ള ചിത്രത്തിലെ നീല കണ്ണുകളിൽ ഉമ്മ വെച്ച ശേഷം ആ പെൺകുട്ടിയൊന്ന് കണ്ണടച്ച്..

    *"നമുക്കൊരു കാര്യം നേടിയെടുക്കണമെങ്കിൽ പറ്റുന്നത്രയും പരിശ്രമിക്കുക… എന്നിട്ടും കഴിഞ്ഞില്ലെങ്കിലും നമ്മുടെ ധൈര്യവും വിശ്വാസവും കൈ വിടരുത്.. നമ്മെളെ രക്ഷിക്കാൻ ഏതെങ്കിലുമൊരു മാലാഖ പ്രത്യക്ഷപ്പെട്ടിരിക്കും…"*

   അവളുടെ വാക്കുകൾ ആ നിമിഷം അവൾക് ധൈര്യം പകർന്നു..

   *we are waiting for our angel…!!*

ആ പെൺകുട്ടിയുടെ ചുണ്ടുകൾ മൊഴിഞ്ഞു..അവളാ ഫ്രെയിം തന്റെ മാറോടു ചേർത്ത് വെച്ചു..

______________•🦋•______________

   "ഹെലോ… മൈ ആഞ്ചൽ …."

    അവനവളുടെ കഴുത്തിലൂടെ കൈയിട്ടു പറഞ്ഞതും അവളവന്റെ കൈ പിടിച്ചു മാറ്റി പല്ല് കടിച്ചു അവനെ നോക്കി..അവൻ അവളുടെ അടുത്ത് ചെന്നിരുന്നു..

  "നീയെന്തിനാ ഇങ്ങോട്ടും വന്നേ.. മനുഷ്യനെ സ്വൈര്യമായി ഒന്ന് ഭക്ഷണം കഴിക്കാനും സമ്മതിക്കില്ലേ…"

    അവൾ അവിടുന്ന് എഴുന്നേൽക്കാൻ ശ്രമിച്ചോണ്ട് പറഞ്ഞതും അഹ്‌സാൻ അവളുടെ കൈ പിടിച്ചു അവിടെ ഇരുത്തി.. അവന്റെ കണ്ണുകൾ പരതിയത് അവളുടെ കഴുത്തിലെ മഹർ ആയിരുന്നു.. അതവിടെ തന്നെ ഉണ്ടെന്ന് അരിഞ്ഞതും അവന്റെ ചുണ്ടുകൾ വിടർന്നു..

   "നീയെവിടെക്കും പോവുന്നില്ല… ഈ ഭക്ഷണം കഴിക്കാതെ നീയിവിടുന്ന് ഒരു പടി മുന്നോട്ട് വെക്കില്ല ലക്കീ… ഭക്ഷണത്തിന്റെയും ജീവന്റെയും വില നിനക്കറിയുമ്പോലെ എനിക്ക് പോലും അറിയില്ല… അതോണ്ട് മോളിത് കഴിച്ചിട്ട് പോയാൽ മതി…"

   അവന്റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു..

   "ആഹാ ആരാ ഈ പറയുന്നത്.. ജീവന്റെ വില നിനക്കറിയോ.. അങ്ങനെ അറിയുമായിരുന്നെങ്കിലും നീയിങ്ങനെ സ്വയം ചാവില്ലായിരുന്നല്ലോ.. ഇങ്ങനെ ഏത് സമയവും മയക്ക് മരുന്നും കള്ളും സിഗേരറ്റും ഉപയോഗിച്ച് നടക്കില്ലായിരുന്നു…"

   അവളുടെ വാക്കുകളിൽ പുച്ഛം കലർന്നിരുന്നു…

    "ഇതെല്ലാം ഞാനുപയോഗിക്കുന്നത് നിനക്ക് വേണ്ടിയാ പെണ്ണെ…"

    "എന്നാൽ എനിക്ക് വേണ്ടി തന്നെ ഇതെല്ലാം ഇന്നത്തോടെ നിർത്തികോണം… ഞാൻ കാരണം ആരുടെ ജീവനും ഇല്ലാതാവുന്നത് എനിക്ക് സഹിക്കില്ല…"

   അവൾ പറഞ്ഞു പോവാൻ നിന്നതും അവനവളുടെ അരയിലൂടെ കൈയ്യിട്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി..

  "I love you…"

   അവൻ അവളുടെ ചെവിയോരം വന്നു പറഞ്ഞതും അവൾ ദേഷ്യത്തിൽ അവനെ തള്ളി മാറ്റി റെസ്റ്റ്വാറന്റിൽ തന്നെയും അവനെയും തുറിച്ചു നോക്കുന്നവരെ എല്ലാമൊന്ന് നോക്കി ആഹിയിലേക്ക് തന്നെ നോക്കി..

  "I hate you.. Because you hurt me…"

    അവൾ അതും പറഞ്ഞു താൻ കയിച്ച ഭക്ഷണത്തിന്റെ ബാക്കി പാർസൽ ആയിട്ട് കൊണ്ട് പോയി..ഒരേ സമയം അവന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞു വന്നു..

"അമൻ അത് ലക്കിയും ആഹിയും അല്ലെ.."

   തന്റെ ക്ലാസ്സ്‌മേറ്റ് ചോദിച്ചതും അമൻ അതേയെന്ന് പറഞ്ഞു..

  "നീയല്ലേ പറഞ്ഞത് അവർ രണ്ട് പേരും നേരിട്ട് കണ്ടാൽ അവിടെയൊരു യുദ്ധമുണ്ടാവുമെന്ന്…??"

    *"അവൾക് നേരെയുള്ള അവന്റെ ഏറ്റവും ശക്തമായ ആയുധം അവന്റെ പ്രണയമാണ്.. അവന് നേരെയുള്ള അവളുടെ ആയുധം അവളുടെ അവഗണനയും…!!!"*

    "നീ ശ്രദ്ധിച്ചില്ലേ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവർ രണ്ട് പേരും ഒരേ സമയം വേദന അനുഭവിക്കുന്നുണ്ടായിരുന്നു…"

   അമൻ പറഞ്ഞത് കേട്ട് മറ്റവനും അതിന് ശെരി വെച്ചു..

______________•🦋•_______________

   റേഡിയോയിൽ നിന്ന് കേൾക്കുന്ന പഴയ സിനിമാ ഗാനം ആസ്വദിച്ചു കൊണ്ട് ചായ കടയിൽ ഉള്ളവർ ചായ കുടിച്ചു…

   "എവിടുന്നാ…"

   പരിചയമില്ലാത്തൊരു ആളെ കണ്ട് ഒരാൾ ചോദിച്ചു..

  "ഞാനിവിടെക്ക് ആദ്യായിട്ടാ കോഴിക്കോട്ടീന്ന്…"

   പുതിയതായി വന്നയാൾ ഒരു സീറ്റിൽ ചെന്നിരുന്നു.. ആ നാട്ടിലുള്ളവർ അവനെയൊന്ന് ഉഴിഞ്ഞു നോക്കി..

    "ബാസ്കരാ… കടുപ്പത്തിലൊരു ചായ…"

   ഒരു മധ്യ വയസ്കൻ തന്റെ ചെയറിൽ ചെന്നിരുന്നു വിളിച്ചു പറഞ്ഞു..

   "ഇന്നെന്താ കുമാരേട്ട ഈ ഉച്ച സമയത്ത് കടുപ്പത്തിൽ… എന്നും ലൈറ്റ് ആയിരുന്നല്ലോ…"

    ബാസ്കരൻ കുമാരന് ചായ കൊടുത്തോണ്ട് ചോദിച്ചു..

   "ഒന്നും പറയേണ്ടന്നെ.. ആ ലത്തീഫിന്റെ മോൾക് എന്തോ കിട്ടിയത് പോലൊരു നോട്ടം.."

  "ആർക് ആ പോലീസ്കാരത്തിക്കോ.. അല്ലെങ്കിലും ഈ പോലീസ്കാര് എല്ലാവരെയും സംശയത്തിന്റെ കണ്ണുകൾ കൊണ്ടല്ലേ നോക്കുള്ളു.. അതിനെന്തിനാ കുമാരേട്ടാ ഇങ്ങളിങ്ങനെ ടെൻഷൻ അടിക്കുന്നത്…"

    മറ്റൊരാൾ കുമാരനോട് ആയി പറഞ്ഞു..

   "അത് പിന്നെ…എനിക്കാ കൊലയാളിനെ അറിയാം.. അതാ കൊച്ചിന് മനസ്സിലായെന്ന തോന്നുന്നേ.."

    കുമാരൻ പറഞ്ഞതും ബാക്കിയുള്ളോർ ഞെട്ടി.. ബാസ്കരൻ ചെന്ന് റേഡിയോ ഓഫ്‌ ചെയ്തു കുമാരനെ തന്നെ ഉറ്റ് നോക്കി..

   "എന്നാ പിന്നെ കുമാരാ.. നിനക്കത് അവളോട് പറഞ്ഞാൽ പോരെ.. ആട്ടെ ആരാ ഈ കൊലയളി.. കള്ളൻ കപ്പലിൽ തന്നെയാണോന്ന് ഒന്നറിയണല്ലോ…"

   ഒരാൾ കുമാരനോടായി ചോദിച്ചതും കുമാരനൊന്ന് ദീർഘ ശ്വാസം വലിച്ചു വിട്ടു..

  "അത് പറഞ്ഞിട്ട് വേണം.. പിന്നയീ കേസിന്റെ പിന്നാലെ നടക്കാൻ.. നമ്മക്കതിനൊക്കെ എവിടുന്നാ സമയം.."

   "എന്നാ ഇങ്ങളെ കൊലയാളിയെ കുറിച്ച് പറയ്.."

   "ഇന്നലെ രാത്രിയൊരു പതിനൊന്നു മണിയോടെ അടുത്തപ്പോൾ ഞാൻ ശാപ്പീന്ന് ഇറങ്ങി വരുന്ന സമയത്തായിരുന്നു അത് കണ്ടത്.. ആ ഹൗസ് ബോട്ടിൽ നിന്നൊരു ശവ ശരീരം താനേ പൊങ്ങി വന്നു കായലിൽ ചെന്ന് പതിച്ചു.. ഞാനൊരു മരത്തിനു പിന്നിലേക്ക് മാറി നിന്ന് ആ ഹൗസ് ബോട്ടിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു കൈ മാത്രമായിരുന്നു.. ആരുടെയോ ആ കൈയുടെ മോളിൽ ആ ശവത്തിന്റെയൊക്കെ മേലുള്ള പോലത്തെ പച്ച കുത്തിനും .. അപ്പോ തന്നെ ഞാനവിടുന്ന് ഓടി വീട്ടിൽക് പോയി.. ഇന്ന് രാവിലെ എണീറ്റപ്പോ അറിഞ്ഞതോ കായലോരത്തീന്ന് രണ്ട് ബോഡി കിട്ടീന്നും...."

   കുമാരൻ പറഞ്ഞു നിർതി..

  "ആരാപ്പത് (ആരാ +ഇപ്പോൾ +അത്)..

    "അറിയില്ല.. ന്തായാലും കൈയ്യിന്മേൽ പച്ച കുത്തിയ ആരോ ആണ്.. എന്തായാലും ഈ നാട്കാർ അല്ലാ.. അക്കരെയുള്ള ആരേലുമായിരിക്കും.."

   കുമാരൻ പറഞ്ഞു തീർത്തതും എല്ലാവരും തന്റെ സ്ഥാനത്തിരുന്നു..

   "ഇയാള് പോവാണോ…കോഴിക്കോട് എവിടാ.. എന്തിനാ ഇവിടെ വന്നേ.."

   ചായയുടെ പൈസ കൊടുത്ത പോവാൻ നിൽക്കുന്ന ആദ്യം വന്ന പുതിയ ആളോടായി ചോദിച്ചു..

   "ഞാൻ അവിടെ.. കൊടുവള്ളി.. ഇവിടൊരു ജോലിയാവശ്യത്തിന് വന്നതാ.."

   അതും പറഞ്ഞു പോവുന്ന അയാൾ കുമാറാനെയൊന്ന് നോക്കി വെച്ചിരുന്നു..

_____________•🦋•______________

  "എന്തേയ് കുശുമ്പി പാറൂനെ ചൊറിഞ്ഞു കഴിഞ്ഞോ…"

   കാറിലേക്ക് കയറിയ പാടെ ലെന ചോദിച്ചതും ആഹി കണ്ണൊന്നു തുടച്ച ശേഷം അവളെ നോക്കി ഇളിച്ചു കൊടുത്തു..

   "എന്താ സാറെ കൊച്ചു നിങ്ങളെ അടിച്ചോ…"

   "അതിന് മാത്രയൊന്നും അവൾ വളർന്നിട്ടില്ല.."

   "എന്നിട്ടാണല്ലോ പ്രൊപ്പോസ് ചെയ്ത അന്ന് ഒന്ന് കിട്ടിയേ…"

   ലെന അവൻ പറഞ്ഞു തീരുന്നതിനു മുൻപേ ലെന പറഞ്ഞതും ആഹി മുഖത്തൊന്ന് കൈ വെച്ചു..

  "അതിന് ശേഷമുള്ളത് കൂടെ ഓർത്താൽ ആ അടിയെനിക്കൊരു ലോട്ടറി ആയിരുന്നു…"

   പഴയതെല്ലാം ഓർത്തു പറയുന്ന ആഹിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു..

   "അല്ലേടി.. നിനക്ക് പ്രേമം ക്രഷ്.. ഈ പറഞ്ഞ സാധങ്ങൾ ഒന്നുമില്ലേ.."

   "ഏത് നിമിഷവും മരിക്കുമെന്ന് ഉറപ്പുള്ള എനിക്കെന്ത് പ്രണയം..!"

    മനസ്സിൽ ചോദിച്ചു കൊണ്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു..

  "സിംഗിളായി നടക്കുന്നത് ഒരു പ്രത്യേക ഫീലാണ് സാറേ… ഇപ്പൊ സർ കരഞ്ഞു പോലെ കരയേണ്ടാ.. ഒരു ടെൻഷനും വേണ്ടാ.. ഇങ്ങനെ ഫ്രീ ബർഡ്‌ ആയിട്ട് പറന്നു കളിക്കും.. ഒരു ചിത്രശലഭത്തെ പോലെ.."

   അവൾ കണ്ണുകൾ വിടർത്തി കൊണ്ട് പറഞ്ഞു..

  "ഒരുത്തനും സെറ്റ് ആവാത്തവർ അങ്ങനെ പലതും പറയും…അല്ലെങ്കിലും നിന്റെയീ ഓന മോന്ത ആർക് ഇഷ്ടപ്പെടാനാ.."

   അവൻ പരിഹാസത്തോടെ പറഞ്ഞതും അവളവനെ പിടിച്ചു നുള്ളി..

   "സത്യം മാത്രം പറയരുത്.. ഞങ്ങൾ സിംഗിൾസ് എന്ന വികാരം ഞങ്ങൾക് മാത്രമേ മനസ്സിലാവുള്ളി.."

  "ഉവ്വ്…"

    അവളെ അവള്ടെ വീട്ടിലാക്കി അവൻ തന്റെ വീട്ടിലേക്ക് പോയി..

  "എങ്ങോട്ടാ തള്ളേ ഇറങ്ങി പോവുന്നെ… ആ എരണം കെട്ടവളെ ഈ വീട്ടിലേക്ക് കയറ്റി കൊണ്ട് വരേണ്ട വല്ല ആവശ്യവും ഉണ്ടോ…"

   ഇഷയുടെ അലർച്ച കേട്ടായിരിന്നു അവൻ വീടിന്റെ മുന്നിൽ തന്നെ എങ്ങോട്ടോ പോവാൻ വേണ്ടി തയ്യാറായി നിൽക്കുന്ന തന്റെ ഉമ്മയെയും ഉപ്പയെയും അവൻ ശ്രദ്ധിച്ചത്..

   "എങ്ങോട്ടാ.. ശരീഫ് ഡോക്ടറും ഭാര്യയും കൂടെ…"

   അത് ചോദിക്കുമ്പോൾ അവന്റെ മുഖത്തൊരു ഭാവവും ഇല്ലെന്നുള്ളത് അവരിൽ വേദന പടർത്തിയിരുന്നു..

  "അത്.. ഞങ്ങൾ ലക്കി മോളെ ഇങ്ങോട്ട് കൊണ്ട് വരാൻ പോവാ...അവളെ ഞങ്ങൾ നിന്നിൽ നിന്ന് അകറ്റിയതിനല്ലേ നീയിപ്പോയും ഞങ്ങളോട് അകൽച്ച കാണിക്കുന്നത്.. പറ്റുന്നില്ല മോനെ… ആറ് മാസം നീയെവിടെയാണ് പോലും അറിയാതെ ഇവിടെ ജീവിച്ചു.. "

    അവരുടെ സ്വരം ഇടരുന്നത് അവനിൽ വേദന പടർത്തിയിരുന്നു.

   "ഞാൻ നിങ്ങളോട് ദേഷ്യം കാണിക്കുന്നത് അതിനൊന്നുമല്ല..നിങ്ങളെന്നോട് അതിലും വലിയൊരു തെറ്റ് ചെയ്തില്ലേ…"

    തുടരും…….

Written by salwa Fathima 🦋


The Titalee Of Love - 28

The Titalee Of Love - 28

5
1102

THE TITALEE OF LOVE 🦋 { പ്രണയത്തിന്റെ ചിത്രശലഭം }  part : 28 ________________🔹_______________     Written by :✍️salwaah✨️                      salwa__sallu ____________________________ "ഞാൻ നിങ്ങളോട് ദേഷ്യം കാണിക്കുന്നത് അതിനൊന്നുമല്ല..നിങ്ങളെന്നോട് അതിലും വലിയൊരു തെറ്റ് ചെയ്തില്ലേ…" അവന്റെ വാക്കുകൾക്ക് അവർക്ക് മറുതൊന്നും പറയാനില്ലായിരുന്നു..    "പൊറുത്തു തന്നൂടെ…"   "ഉമ്മാ.. ഉപ്പാ…"     അവന്റെ സ്വരം ഇടറിയിരുന്നു.. അവനവരെ വാരി പുണർന്നു..    "പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല… എന്റെ ഉമ്മയും ഉപ്പയും എങ്ങോട്ടും പോവേണ്ടാ.. അവളെന്റെ പെണ്ണാ അവളിങ്ങോട്ട് വരും…"