Part-6
✍️MIRACLE GIRLL
പെട്ടെന്നാണ് അജുവിനെ ഫോൺ റിംഗ് ചെയ്തത്. അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് മിഷേലിനെ നോക്കി.
" പപ്പയാണ്.. ഫൈവ് മിനിട്സ്" എന്നും പറഞ്ഞ് കൊണ്ട് അവൻ കോൾ അറ്റൻഡ് ചെയ്തു.
" ഹലോ"
" ഹാ...എന്റെ പുന്നാര മോന് തിരിച്ച് വരാനൊന്നും ഉദ്ദേശമില്ലെ? "
" അത് പപ്പ...ഞങൾ നെക്സ്റ്റ് വീക്ക് എത്തും"
" ഞാൻ പറയുന്നത് അങ്ങട് കേട്ടോണം...നാളെ അവിടന്ന് തിരിക്കണം"
" പപ്പ...എന്താ ഇത്ര പെട്ടെന്ന്..അതും നാളെ തന്നെ.."
" നിന്റെ ചോദ്യങ്ങൾ ഒന്നും വേണ്ട...പറയുന്നത് കേൾക്ക്..."
" ശരി" അതും പറഞ്ഞ് കൊണ്ട് അവൻ കോൾ കട്ട് ചെയ്തു.
അവൻ മിഷേലിന് അടുത്തേക്ക് ചെന്നു.
" എന്താ ചത്ത കോഴിയെ പോലെ നിൽക്കുന്നത്?" അവള് ചിരിച്ച് കൊണ്ട് ചോദിച്ചു.
" പപ്പ നാളെ തന്നെ തിരിക്കാൻ പറഞ്ഞു" അവൻ നിരാശയോടെ പറഞ്ഞു.
" അതേതായാലും നന്നായി, ഇവിടെ നിന്നിട്ട് എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ" അവള് അതും പറഞ്ഞ് അവനെ നോക്കി.
" നമ്മൾ ഇങ്ങോട്ട് വന്നത് മുതൽ ശ്രദ്ധിക്കുവാ..നിനക്ക് ഇവിടെ എന്തോ പറ്റാത്തത് പോലെ...എന്താ കാര്യം"
" ഏയ്... ഒന്നുല്ല..പപ്പയെയും മമ്മയെയും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്"
" മ്..."
" ഞാൻ ഇവിടേക്ക് എന്തിനാണോ വന്നത്.. ആ കാര്യം അവസാനിച്ചു..ഇനി എത്രയും പെട്ടെന്ന് ബോസിന്റെ അടുത്തേക്ക് പോവണം" അവള് മനസ്സിൽ ചിന്തിച്ചു.
____________________
" അമീറ എവിടെ? " അയാള് മദ്യം ചുണ്ടോടപ്പിച്ച് കൊണ്ട് ചോദിച്ചു.
" അത്..പിന്നെ അവള്.. അജുവിന്റെ കൂടെ..." സോഫിയ എന്ത് പറയണം എന്നറിയാതെ കുഴങ്ങി.
" അജുവിന്റെ കൂടെ?" അയാള് ഒരു പരിഹാസത്തോടെ ചോദിച്ചു.
" ബോസ്..അവർ ഇന്ത്യയിലേക്ക് പോയി" സോഫിയ പറഞ്ഞു.
" ഞാൻ അറിയാത്തത് കൊണ്ട് ചോദിക്കാ..അവള് അവനുമായി പ്രേമം നടിച്ച് നടിച്ച് ശരിക്കും അങ്ങനെ വല്ലതും തോന്നി തുടങ്ങിയോ" അയാള് ചോദിച്ചു.
" ഏയ്.. അങ്ങനൊന്നുമില്ല..ബോസിന് അറിയുന്നത് അല്ലേ അവളെ...അവൻ പോകണമെന്ന് പറഞ്ഞപ്പോ അവളും കൂടെ പോയെന്നെ ഉള്ളൂ"
"ഹാ...അതേതായാലും നന്നായി...അവന്റെ അന്ത്യാഭിലാഷം അല്ലേ..അവള് സാധിച്ചു കൊടുക്കട്ടെ...കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ ചത്ത് തുലയാനുള്ളതല്ലെ" അയാള് അതും പറഞ്ഞ് കൊണ്ട് ക്രൂരമായ ചിരി സമ്മാനിച്ചു.
________________________
പിറ്റെ ദിവസം, അമീറയാണ് ആദ്യം ഉറക്കമുണർന്നത്. അവള് വീണ്ടും പുതപ്പ് തലയിലൂടെ മൂടിയിട്ട്, അജുവിന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവള് ഫോണെടുത്ത് നോക്കി. സമയം 9:45 ആയിരുന്നു. അജു അപ്പോഴും ഉറങ്ങുകയായിരുന്നു. അവള് അവന്റെ ഇരുകവിളിലും അമർത്തി ചുംബിച്ചു. എന്നിട്ട്, ഫോണെടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി, സോഫിയയുടെ നമ്പർ ഡയൽ ചെയ്തു.
" ഹലോ"
" ആഹ്... അമീറ...ഇന്ന് നേരത്തെ എഴുന്നേറ്റോ"
" നേരത്തെയോ...സമയം ഒരുപാടായല്ലോ...പിന്നെ അവിടത്തെ കാര്യങ്ങൾ ഒക്കെ എങ്ങനെ?"
" അത്...ബോസ് എല്ലാം അറിഞ്ഞു...നിന്നെ എത്രയും പെട്ടെന്ന് കാണണമെന്നാണ് പറഞ്ഞെ"
" മ്...മമ്മ പേടിക്കണ്ട...ഇന്ന് ഞങ്ങൾ തിരിക്കും, പിന്നെ ഒരു ഹാപ്പി ന്യൂസ് ഉണ്ട്.."
" എന്താ അത്? "
" മമ്മ ഞാൻ പിന്നെ വിളിക്കാം..അത് പറഞ്ഞപ്പോൾ ആണ് ഞാനൊരു കാര്യം ഓർത്തെ" അവളെന്തോ ചിന്തിച്ച് കൊണ്ട് പറഞ്ഞു.
" ശരി" എന്നും പറഞ്ഞ് അവർ കോൾ കട്ട് ചെയ്തു.
അവള് മുറിയിലേക്ക് തിരിച്ച് കയറിയപ്പഴും അജു ഉറക്കത്തിലായിരുന്നു. അവള് അവിടെ ഉണ്ടായിരുന്ന ടിവി ഓൺ ചെയ്ത്, ന്യൂസ് ചാനൽ വെച്ചു.
അപ്പോഴാണ് അതിലെ ന്യൂസ് ഹെഡ്‌ലൈൻ അവളുടെ കണ്ണിൽ ഉടക്കിയത്.
" വയനാട് ജില്ലയിൽ കൽപറ്റയിലെ പൊതുവഴിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. "
അവള് ആ ന്യൂസ് ഹെഡ്‌ലൈൻസ് വായിച്ചതും, ചുണ്ടിൽ ഒരു ക്രൂരമായ ചിരി തെളിഞ്ഞു.
അവള് ഫോണിൽ ഏതോ നമ്പർ ഡയൽ ചെയ്തു.
"ഹലോ" മറുതലക്കൽ നിന്നും ആരോ ശബ്ദിച്ചു.
" മ്... താങ്ക് യൂ...നിങ്ങൾക്ക് വേണ്ട പണം ഞാൻ എത്രയും പെട്ടെന്ന് അക്കൗണ്ടിലേക്ക് അയക്കാം"
" ഹൊ...ശരി മാഡം..ഇനിയും എന്തെങ്കിലും ആവശ്യം ഉണ്ടേൽ പറയണേ"
" മ്..." അവള് കോൾ കട്ട് ചെയ്തു.
"അങ്ങനെ ഡേവിസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി" അവള് ചിന്തിച്ചു.
അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്. ബോസിന്റെ കോൾ ആയിരുന്നു. അവള് ബാൽക്കണിയിലേക്ക് നടന്നു. എന്നിട്ട് കോൾ അറ്റൻഡ് ചെയ്തു.
" ഹലോ..സർ"
" അമീറ..എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം, താൻ എത്രയും പെട്ടെന്ന് അവിടന്ന് പോരാൻ നോക്ക് "
" സർ..വീണ്ടും ഇൗ നാട്ടിലേക്ക് ഞാൻ കാൽ കുത്തിയത്, ഒരു ലക്ഷ്യം വെച്ച് മാത്രമാ... ആ ലക്ഷ്യം ഞാൻ പൂർത്തീകരിച്ചു. എനിക്കും നിങ്ങളെ കണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്"
" തീർത്തോ അവനെ...??" അയാള് അത് ചോദിച്ചതും അവളുടെ ചുണ്ടിൽ ഒരു പുഛച്ചിരി വിരിഞ്ഞു.
" സർ, ഞാൻ പിന്നെ വിളിക്കാം...അജു ഇവിടെ തന്നെയുണ്ട്"
" നിങ്ങള് ഇങ്ങോട്ട് വാ...അവനെ ആ അജുവിനെ എന്റെ കൈ കൊണ്ട് തന്നെ തീർക്കണം, അത്രക്ക് പകയുണ്ട് എനിക്ക്...അവന്റെ തന്ത അന്ന് എന്നെ അപമാനിച്ച് വിട്ടത് ഞാൻ ഒരിക്കലും മറക്കില്ല..തന്ത ചെയ്ത തെറ്റിന് മകൻ ശിക്ഷ അനുഭവിക്കട്ടെ"
അയാള് അത് പറഞ്ഞതും അവളുടെ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി.
" ശരി സർ, ഞാൻ പിന്നെ വിളിക്കാം " അതും പറഞ്ഞ് കൊണ്ട് അവള് കോൾ കട്ട് ചെയ്ത് തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന അജുവിനെ കണ്ട് അവള് ഞെട്ടി.
" ആരായിരുന്നു ഫോണിൽ?" " അവന്റെ മുഖത്തെ ഗൗരവം കണ്ട് അവള് ഒന്ന് ഭയന്നു.
" അത്..അത്.. പപ്പയാ"
" ആര്? " അവൻ വീണ്ടും ചോദിച്ചു.
" സത്യായിട്ടും പപ്പയാ അജു.." അവള് നിഷ്കളങ്കമായി പറഞ്ഞു.
അവൻ വീണ്ടും എന്തെന്ന അർത്ഥത്തിൽ പിരികമുയർത്തി കാണിച്ചു.
ഇവന് ഇതെന്ത് പറ്റിയെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് അവന്റെ ചെവിയിലെ ഇയർഫോൺ അവള് ശ്രദ്ധിച്ചത്. താൻ ബോസിനോട് സംസാരിച്ചതൊന്നും അവൻ കേട്ടിട്ടില്ല എന്ന് മനസ്സിലായപ്പോൾ അവളുടെ മുഖത്ത് ഒരാശ്വാസം നിഴലിച്ചു.
അവള് അവന്റെ ചെവിയിൽ നിന്നും ഇയർഫോൺ വലിച്ചൂരി.
" ഈ കുന്തം ചെവിയിൽ വെച്ചാ എങ്ങനെ കേൾക്കാന.." അവള് ചോദിച്ചു.
അത് ചോദിച്ചതും അവൻ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി, അതിനനുസരിച്ച് അവള് പിറകോട്ടും പോയി കൊണ്ടിരുന്നു.
" എന്താണെന്ന് അറിയില്ല, ഇന്ന് എഴുന്നേറ്റപ്പോ റൊമാന്റിക് സോങ്സ് കേൾക്കാൻ ഒരാഗ്രഹം" അതും പറഞ്ഞ് അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു. അവള് അവന്റെ നെഞ്ചില് കൈവെച്ച് കൊണ്ട് തടഞ്ഞ് നിർത്തി.
" എന്താ സാറിന്റെ ഉദ്ദേശം?" അവള് കപട ദേഷ്യം മുഖത്ത് ഫിറ്റ് ചെയ്ത് കൊണ്ട് ചോദിച്ചു.
" അത്ര വലിയ ഉദ്ദേശം ഒന്നുമില്ല" എന്നും പറഞ്ഞ് കൊണ്ട് അവൻ അവളെ കൈകളിൽ വാരിയെടുത്ത് നെറ്റിയിൽ ചുംബിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു. അവള് കൈകാലുകളിട്ടടിച്ച് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും, അവൻ അപ്പോഴേക്കും അവളെ മുറിയിൽ കിടക്കയിലേക്ക് ഇട്ടിരുന്നു.
അവൻ അവളെ തന്നെ നോക്കികൊണ്ടിരുന്നു. അവളും അവനെ ഉറ്റു നോക്കി. അവന്റെ കൈകൾ വയറിന് മീതെ ഉള്ള തന്റെ കൈകളുമായി കൂട്ടുപിടിച്ചത് അവളറിഞ്ഞു. അവന്റെ മുഖം തന്നിലേക്ക് അടുപ്പിച്ചതും, അവള് പതിയെ കണ്ണുകൾ അടച്ചു, അവന്റെ ചുടു നിശ്വാസം തന്റെ മുഖത്തേക്ക് തട്ടിയതും, അവള് ഒന്ന് പിടഞ്ഞു.
തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവളറിഞ്ഞു. അവൻ അവളുടെ കഴുത്തിൽ മൃദുവായി ചുംബിച്ചു. ശരീരത്തിലൂടെ ഒരു മിന്നൽ പിണർ കടന്ന് പോയത് പോലെ അവൾക്ക് അനുഭവപ്പെട്ടു. അവള് അവന്റെ കൈകളിൽ മുറുകെ പിടിച്ചതും അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ ലക്ഷ്യമാക്കി നീങ്ങി, അധരങ്ങൾ തമ്മിൽ കൂട്ടിമുട്ടിയതും അവള് ഒരു പിടച്ചിലോടെ അവന്റെ ഇരുകൈകളിലും മുറുകെ പിടിച്ചു, അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. എന്താ ഉണ്ടായതെന്ന ബോധം വന്നതും അവൾ അവനെ തള്ളിമാറ്റി.. അവനെ തറപ്പിച്ചു നോക്കി കൊണ്ടിരുന്നു
" എന്ത് പറ്റി? എന്തിനാണാവോ ഈ മിസ്സൈൽ ഇങ്ങനെ മുഖം വീർപ്പിച്ചൊണ്ട് ഇരിക്കുന്നെ" അവൻ ഒരു ചിരിയോടെ ചോദിച്ചു.
" എന്ത് പറ്റിയെന്നോ..അപ്പോ ഇതായിരുന്നല്ലെ മനസ്സിലിരിപ്പ്... മാറ്..ഞാൻ പോവാ" കപട ദേഷ്യം മുഖത്ത് ഇട്ട് കൊണ്ട് പറഞ്ഞ്, അവിടെ നിന്നും പോകാനൊരുങ്ങിയതും അവൻ വീണ്ടും അവളുടെ കൈകളിൽ പിടിച്ച് തന്നിലേക്ക് വലിച്ച് അടുപ്പിച്ചു.
" ഇനിയെന്താ? " അവള് അവന്റെ മടിയിൽ ഇരുന്ന്, അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി കൊണ്ട് ചോദിച്ചു.
" നീയെങ്ങോട്ട ഈ പോകുന്നേ?"
" അത് ശരി അപ്പോ മറന്നോ..ഇന്ന് നമുക്ക് തിരിച്ച് പോവണം..വേഗം പോയി ഫ്രഷ് ആകാൻ നോക്ക്" അതും പറഞ്ഞ് കൊണ്ട് അവള് അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ കിടന്നിരുന്ന ടവ്വൽ അവന് നേരെ എറിഞ്ഞ് കൊടുത്തു.
" എനിക്കെന്തോ ഇവിടന്ന് പോകാൻ മനസ്സ് വരുന്നില്ലടോ" അവൻ അതും പറഞ്ഞു കൊണ്ട് അവളെ നോക്കി.
" അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, പോയെ പറ്റൂ.. ചെല്ല് പോയി ഫ്രഷ് ആവ്.." എന്നും പറഞ്ഞു കൊണ്ട് അവള് അവനെ ഉന്തിതള്ളി വിടുന്നതിനിടയിൽ അവൻ ബെഡിൽ കിടന്നിരുന്ന ഒരു ഷർട്ട് എടുത്ത് അവൾക്ക് നേരെ നീട്ടി.
" ഇത് നീ ഇന്നലെ ഇട്ട ഷർട്ട് അല്ലെ " അവൻ അവളോടായി ചോദിച്ചു.
" അതെ... എന്താ അജു? " അവൾ സംശയത്തോടെ അവനെ നോക്കി.
ഒന്നുമില്ല... ഞാൻ ഫ്രഷായി വരാം " എന്നും പറഞ്ഞു കൊണ്ട് അവൻ ബാത്‌റൂമിലേക്ക് കയറി പോയി.
ഇറ്റലിയിലേക്കുള്ള യാത്രക്കിടയിലും അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.
തന്റെ നാടിനെ വിട്ട് പോകുന്നതിന്റെ നിരാശയായിരുന്നു അജുവിന്റെ മനസ്സിൽ എന്നാൽ, മിഷേൽ അവളുടെ ലക്ഷ്യം തീർത്ത് മടങ്ങുന്നതിന്റെ ആനന്ദ ത്തിലായിരുന്നു, ഇനിയൊരിക്കലും ഈ നാട്ടിലേക്ക് കാൽ കുത്തരുതെന്ന ആഗ്രഹത്തോടെ...
_______________________
വീണ്ടും ഇറ്റലിയിൽ കാൽ കുത്തുമ്പോൾ അവളൊരു ശപഥം കൂടെ എടുത്തിരുന്നു. ഇനി ഒരിക്കലും പഴയ അമീറയിലേക്ക് ഇല്ലെന്ന്...ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായം തുറക്കാൻ അവള് ആഗ്രഹിച്ചു.
രാത്രി ഒരുപാട് വൈകിയിരുന്നു അവള് വീട്ടിൽ എത്തിയപ്പോൾ, സോഫിയ അവളെ നോക്കി ഉറങ്ങാതെ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവളെ വീട്ടിലാക്കിയ ശേഷം അജുവും അവിടെ നിന്ന് പോയി.
" നീ നാളെ രാവിലെ തന്നെ ബോസിനെ പോയി കാണണം" അവൾക്ക് നേരെ ഒരു ടവൽ നീട്ടിക്കൊണ്ട് സോഫിയ പറഞ്ഞു.
" മ്... എന്ത് പറ്റി? അയാള് മമ്മയോട് ദേഷ്യപ്പെട്ടോ?" അവള് അതും പറഞ്ഞ് കൊണ്ട് അവരെ നോക്കി.
" നീ അജുവിന്റെ കൂടെ പോയത് അത്ര പിടിച്ചിട്ടില്ല അവർക്ക്...അജുവിനോട് ഉള്ള പകയാ അവരുടെ മനസ്സ് മുഴുവൻ..അതൊക്കെ പോട്ടെ നീ ഫ്രഷായി വന്ന് കിടക്കാൻ നോക്ക്" അതും പറഞ്ഞ് കൊണ്ട് അവളെ ഒന്ന് നോക്കിയ ശേഷം അവർ പുറത്തേക്ക് പോയി.
" അജു..." അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. മനസ്സിലെവിടെയോ നോവുന്നത് പോലെ അവൾക്ക് തോന്നി. നിറഞ്ഞ് വന്ന കണ്ണുകൾ തുളുമ്പാതിരിക്കാൻ അവള് പാട് പെട്ടു.
അവള് വാഷ്രൂമിലേക്ക് ഓടി കയറി, കണ്ണാടിയുടെ മുൻപിൽ ഒരു പ്രതിമ കണക്കെ നിന്നു, അനുസരണയില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ടാപ്പ് തുറന്ന് വെച്ച് അതിൽ നിന്നും വെള്ളം വരുന്നതും നോക്കി നിന്നു.
എന്തോ തീരുമാനിച്ച പോലെ അവള് കണ്ണീർ തുടച്ച് മാറ്റിയ ശേഷം, ദേഹത്ത് നിന്നും വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് ഷവർ ഓൺ ചെയ്ത് ഒരു ശില പോലെ നിന്നു.
നഗ്നമായ ശരീരത്തിലൂടെ വെള്ളം ഒലിച്ചിറങ്ങുമ്പോഴും, അവളുടെ താളം തെറ്റിയ മനസ്സിനെ പിടിച്ചുനിർത്താൻ അവള് പാട് പെട്ടു.
" എനിക്ക് മാത്രമെന്താ ഇങ്ങനെ...ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ ശ്രമിക്കുമ്പോഴെല്ലാം തടസ്സമായി എന്തെങ്കിലും കാണും.. അജുവിന് എന്തെങ്കിലും സംഭവിക്കുന്നത് എനിക്ക് ഓർക്കാൻ പോലും വയ്യ..പക്ഷേ, അവൻ എന്റെ വെറും ഒരു ഇരയാണെന്ന് ഞാൻ എന്താ മറന്ന് പോകുന്നേ.."
" ഇല്ല...ഇത്രയും കാലം അമീറ ബോസിന് വിശ്വസ്ഥയായ ഒരു ഏജൻറ് ആയിരുന്നു, ഇത് എന്റെ അവസാനത്തെ ദൗത്യമാണ്, എനിക്ക് ബോസിന്റെ വിശ്വാസം നിലനിർത്തണം, അത് ഇനി അജുവിന്റെ ജീവൻ എടുത്തിട്ട് ആയാലും" അവള് ഉറപ്പിച്ചത് പോലെ നിന്നു.
കുളി കഴിഞ്ഞ് അവള് കണ്ണാടിയുടെ മുൻപിൽ നിന്ന് മുഖം തുവർത്തുമ്പോഴാണ് പിന്നിൽ ഒരു നിഴലാട്ടം ശ്രദ്ധിച്ചത്, അവള് തിരിഞ്ഞ് നോക്കി, അവിടെയൊന്നും കാണാൻ ആയില്ല, അപ്പോഴാണ് ഫ്ലോറിലെ രക്തപ്പാടുകൾ അവള് ശ്രദ്ധിച്ചത്, ആരോ നടന്നു പോയ അടയാളം പോലെയായിരുന്നു അത്.
പിറകിൽ നിന്നും ചില്ല് തകരുന്ന പോലെയുള്ള ശബ്ദം കേട്ട് അവള് അങ്ങോട്ടേക്ക് നോക്കി. നോക്കിയപ്പോൾ കണ്ണാടി പൊട്ടിയ നിലയിലായിരുന്നു. അതിലൂടെ മുറിഞ്ഞ പോലെയാണ് അവളുടെ മുഖം കണ്ടത്. ഈ കാണുന്നതെല്ലാം സത്യമോ മിഥ്യയോ എന്നറിയാത്ത മാനസികാവസ്ഥയിൽ ആയിരുന്നു അവള്.. എന്ത് കൊണ്ടോ അവളുടെ മനസ്സിൽ ഭയം തോന്നിയില്ല. ഫ്ലോറിലേക്ക് നോക്കിയപ്പോൾ അവിടെ ആ രക്തപ്പാടുകൾ അപ്രത്യക്ഷമായിരിക്കുന്നു.
കണ്ണാടിയും പഴയ പോലെ ഒരു പൊട്ടലും കൂടാതെ ഉണ്ട്. എല്ലാം തന്റെ തോന്നൽ ആണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് അവള് പുറത്തേക്കിറങ്ങി.
പെട്ടെന്ന് എന്തോ ഒരു കാഴ്ച കണ്ട് അവള് തറഞ്ഞുനിന്നു. ശ്വാസം എടുക്കാൻ പോലും അവൾക്ക് ഭയം തോന്നി.
തന്റെ മുറിയിൽ ഒരു മൂലയിലായി നിൽക്കുന്ന ഒരു സ്ത്രീ രൂപം. അത് അവളെ പകയോടെ നോക്കി കൊണ്ടിരുന്നു.
" ആ..ആരാ???" അവള് ധൈര്യം സംഭരിച്ച് ചോദിച്ചു.
പക്ഷേ, അത് അതേ നിൽപ്പ് തുടർന്നതല്ലാതെ മറുപടി ഒന്നും വന്നില്ല. എന്തോ വീഴുന്ന ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയപ്പോൾ ഷെൽഫിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ നിലത്ത് വീണു കിടക്കുന്നത് കണ്ടു. അവർ ആ സ്ത്രീയിലേക്ക് തന്നെ നോട്ടം പായിച്ചതും അവരെ അവിടെ കാണാനായില്ല.
അവള് ഒരു നെടുവീർപ്പിട്ടു കൊണ്ട് ഷെൽഫിനടുത്തേക്ക് പാഞ്ഞു. ഷെൽഫിൽ നിന്നും ഒരു കവർ എടുത്ത്, അതിൽ ഉണ്ടായിരുന്ന ഒരു ബോട്ടിൽ പുറത്തെടുത്ത് കൊണ്ട് അവള് മുറിയിൽ നിന്നും പുറത്തേക്ക് ഓടി.
ലിവിംഗ് റൂമിലെ കബോർഡിലായി വെച്ചിരുന്ന സിറിഞ്ച് എടുത്ത്, നിലത്ത് ഇരുന്നു. എന്നിട്ട്, ആ ബോട്ടിലിൽ ഉണ്ടായിരുന്നത് ആ സിറിഞ്ചിലേക്ക് വലിച്ചെടുത്തു.
എന്നിട്ട്, അവള് ധരിച്ചിരുന്ന ഷർട്ടിന്റെ സ്ലീവ് പൊക്കി വെച്ച്, വലത്കയ്യിലെ ഞരമ്പിലേക്ക് സിറിഞ്ച് കുത്തികയറ്റുമ്പോൾ അറിയാതെ തന്നെ കണ്ണുകൾ അമർത്തി അടച്ചു, ശരീരമാകെ വലിഞ്ഞ് മുറുകുന്നത് പോലെ, വേദന കടിച്ചമർത്തി കുറെനേരം അങ്ങനെ ഇരുന്നു, സിറിഞ്ച് കയ്യിൽ നിന്നും വലിച്ചൂരിയതും കണ്ണുകളെല്ലാം ചുവന്നു കലങ്ങിയിരുന്നു.
അവളാദ്യമായി ഡ്രഗ്സ് ഉപയോഗിച്ച ദിവസം അവള് ഓർത്തു.
ഒരു 4 വർഷം മുൻപ്, സ്മഗ്ളിങ്ങിന്റെ ഭാഗമായി താനും ആത്മമിത്രമായ ഗബ്രിയേലും സെന്റ് അലോഷ്യസ് ഹോസ്പിറ്റലിൽ രഹസ്യമായി മരുന്നിന്റെ കൂടെ ഡ്രഗ്സും മറ്റു പല സ്ഥലങ്ങളിലേക്കും കടത്താറുണ്ടായിരുന്നു, ഗബ്രിയേലിന് ഡ്രഗ്സ് ഉപയോഗം ഒരു ശീലമായിരുന്നു, അവൻ പലപ്പോഴും അത് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, ആ സമയത്ത് എല്ലാം താൻ അവനെ ശാസിക്കാറാണ്..
അങ്ങനെ ഒരിക്കൽ പതിവ് പോലെ അവനെ കാണാതായപ്പോൾ അവനെ തിരക്കി അവന്റെ റൂമിലേക്ക് പോയി, ഡ്രഗ്സ് യൂസ് ചെയ്യുന്നത് സ്ഥിരം കാഴ്ചയായത് കൊണ്ട് അവന്റെ അടുത്ത് പോയിരുന്നു, തന്റെ ഉള്ളിൽ എന്ത് വിഷമം തോന്നുമ്പോഴും അതെല്ലാം ഉള്ള് തുറന്ന് പറയാ രണ്ട് പേരുടെ അടുത്താണ്, അതിലൊന്ന് ഗബ്രിയേലും പിന്നെ മാർത്തയും...
" എന്താ അമീറ എന്നോട് എന്തേലും പറയാനുണ്ടോ?" ഗബ്രിയേൽ
" നീയൊക്കെ നാല് നേരവും ഈ സിറിഞ്ച് മസിലിനാത്തേക്ക് കുത്തികയറ്റുവല്ലെ, ഞാൻ പറയുന്നത് കേൾക്കാൻ നിനക്ക് നേരം ഉണ്ടാവോ?" അവള് മുഖം കോട്ടി കൊണ്ട് പറഞ്ഞു.
" നീയീ ഡ്രഗ്സ് കടത്താന്നല്ലതെ,ഇത് വരെ യൂസ്‍ ചെയ്തിട്ടില്ലല്ലോ?" അവൻ ഒരു ചിരിയോടെ ചോദിച്ചു.
" ഇല്ല, എന്തിനാ വെറുതെ..ഒരാവശ്യവും ഇല്ല..കുറെ വേദനിക്കാന്ന് അല്ലാതെ"
" ആഹാ.. ആ വേദനയാണ് ഞാൻ ആസ്വദിക്കുന്നത്..നീ ഉപയോഗിച്ച് നോക്കുന്നോ? "
അവൻ അങ്ങനെ ചോദിച്ചെങ്കിലും ഉപയോഗിച്ച് നോക്കാനുള്ള കൗതുകം കൊണ്ടോ മറ്റോ അവള് അന്നാദ്യമായി ഡ്രഗ്സ് ഉപയോഗിച്ചു, പിന്നീട് എപ്പോഴോ അതൊരു ശീലമായി മാറുകയായിരുന്നു.
അതെല്ലാം ചിന്തിച്ച് ഇരിക്കുമ്പോഴാണ് തന്റെ മുൻപിൽ ആരോ വന്ന് നിൽക്കുന്നതായി അവൾക്ക് തോന്നിയത്.. അവള് മുഖമുയർത്തി നോക്കി. അവരെ കണ്ട് അവള് ഞെട്ടി തരിച്ചു.
" നിള" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
തുടരും....