Aksharathalukal

THE SECRET-7

PART-7

✍️MIRACLE GIRLL

"നിള " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

ഭയം പോലെ എന്തോ ഒരു വികാരം അവളെ പൊതിയുന്നത് അവൾ തിരിച്ചറിഞ്ഞു. ആ രൂപം അവളുടെയടുത്തേക്ക്  വരുന്നതിനനുസരിച്ച് അവളുടെ കാലുകളും പിന്നോട്ട് ചലിച്ചു കൊണ്ടിരുന്നു.

'നീ എ... എങ്ങനെ..?' അവൾ വിറയാർന്ന ചുണ്ടുകളോടെ ചോദിച്ചു. ഇപ്പോൾ ആ രൂപം തന്റടുത്തേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്നത് അവളൊരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.

" നീ എന്തിനാ പേടിക്കുന്നെ...ഞാൻ നിന്റെ കൂട്ടുകാരിയല്ലേ' അതൊരു ശാന്തമായ സ്വരമായിരുന്നു.

' നീ,, മ.. മരിച്ചതല്ലേ " അവൾ അവരിൽ നിന്നും നോട്ടം തെറ്റിക്കാതെ തന്നെ ചോദിച്ചു.

" മരിച്ചതല്ലല്ലോ... നീ കൊന്നതല്ലേ.. " അത് പറഞ്ഞപ്പോൾ അതിന്റെ ശബ്ദത്തിനുണ്ടായ മാറ്റം അവളെ ഭീതിപ്പെടുത്താൻ പോന്നതായിരുന്നു. അവൾ ഒരു അലറികരച്ചിലോടെ നിലത്തേക്കിരുന്നു. മുഖം കൈകൊണ്ട് മറച്ചു.

അൽപനേരം കഴിഞ്ഞ്, തന്റെ ഹൃദയമിടിപ്പിന്റെ താളം സാവധാനമായതും, അവളൊന്നു തലയുയർത്തി നോക്കി. അവിടം അങ്ങനെ ഒരാളുടെ സാന്നിധ്യം ഉണ്ടായതായിരുന്ന ലക്ഷണം പോലുമില്ല. എല്ലാം തന്റെ തോന്നലാണെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

'അമീറാ.. ' ഒരു ഞെട്ടലോടെ അവൾ  തലയുയർത്തി നോക്കി. ഖാലിദായിരുന്നു അത്. അവൾ ഒരാശ്വാസത്തോടെ നെഞ്ചിൽ കയ്യമർത്തി.

'എന്താ പപ്പാ, ഉറക്കമൊന്നുമില്ലേ?' അവൾ ചോദിച്ചു.

" നീയിങ്ങനെ അലറി വിളിച്ചാൽ ബാക്കിയുള്ളവർ എങ്ങനെ കിടന്നുറങ്ങും?' അയാളൊരു പുഞ്ചിരിയോടെ അവളുടെ അടുത്ത് വന്നിരുന്നു.

" സത്യം പറയാലോ, എനിക്ക് നിന്നോട് എന്തെങ്കിലും ഒരു കാര്യം പറയാൻ പോലും പേടിയാ.. നീയെങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ..' അയാൾ അതും പറഞ്ഞു കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു.

അവൾ ആ പറച്ചിൽ ഇഷ്ടപ്പെടാത്തത് പോലെ അയാളെ നോക്കിയൊന്ന് കണ്ണുരുട്ടിയ ശേഷം മുഖം തിരിച്ചു.

'നീ കേരളത്തിൽ പോയി ചെയ്ത കാര്യങ്ങൾ എല്ലാം ഞാനറിഞ്ഞു. ഇതോടെ നീയെനിക്ക് ഒരു വാക്ക് തന്നിരുന്നു, അത് നീ മറക്കരുത് ' അയാൾ ഒരു ഓർമപ്പെടുത്തൽ എന്ന പോലെ പറഞ്ഞു.

" അമീറ കൊടുത്ത വാക്കൊന്നും മറക്കാറില്ല... എന്റെ ജീവിതലക്ഷ്യം പൂർത്തിയായി... ഇതോടെ ഞാൻ പഴയതെല്ലാം മറക്കാൻ ആഗ്രഹിക്കുകയാണ് " അവൾ തലയൊന്ന് കുടഞ്ഞുകൊണ്ട് പറഞ്ഞു.

" അപ്പോൾ അജുവോ? " അയാൾ ഒരു സംശയത്തോടെ ചോദിച്ചു.

' അജുവും നിന്റെ വിക്ടിം ആയിരിക്കുമല്ലേ... ഞാൻ പലപ്പോഴും ചോദിക്കാൻ വിചാരിച്ചതാണ്... നീ അജുവിനെ സ്നേഹിക്കുന്നില്ലേ? അയാൾ തുടർന്നു.

ആ ചോദ്യം അവൾ അവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു. തന്റെയുള്ളിൽ അങ്ങനെയെന്തെങ്കിലും ചിന്തകൾ ഉണ്ടോ? ഇല്ല.... പാടില്ല...ഇനി ഉണ്ടെങ്കിൽ തന്നെ അവനെന്റെ ഇര മാത്രമാണ്. അവൾ അവളെ തന്നെ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

"നീയെന്താ ഞാൻ ചോദിച്ചതിന് മറുപടി പറയാത്തത്?" അയാൾ വീണ്ടും ചോദിച്ചു.

"അമീറ ആരെയും സ്നേഹിച്ചിട്ടില്ലാ..സ്നേഹിക്കുന്നുണ്ട്,, അത് എന്നോട് തന്നെയാണ്... ഇനി പപ്പ ഇത് പോലെയുള്ള കാര്യങ്ങൾ ചോദിച്ചു വരണ്ട " അവൾ അയാളുടെ മുഖത്തു നോക്കാതെ തന്നെ മറുപടി പറഞ്ഞു.

'ഹോ... അപ്പൊ അവനെയും തട്ടാനാണല്ലേ പ്ലാൻ? ' അയാളൊരു പുച്ഛചിരിയോടെ ചോദിച്ചു.

അത് കേട്ടതും ഹൃദയം പൊട്ടുന്ന പോലെയൊരു വേദനയാണ് അവൾക്ക് അനുഭവപ്പെട്ടത്. ഇത് വരെയും ഇങ്ങനെയൊരു നൊമ്പരം അവൾ അനുഭവിച്ചിട്ടില്ല. ഈ വേദനക്ക് എന്ത് പേര് വിളിക്കണമെന്നും തനിക്കറിയില്ല.

' ഒന്നോർത്താൽ നല്ലതാ... പടച്ചോൻ എല്ലാം കാണുന്നുണ്ട്...' അയാൾ പറഞ്ഞു.

" പടച്ചോൻ എല്ലാം കാണുന്നുണ്ടായിരുന്നു, ഒന്നും കണ്ടില്ലെന്ന് നടിക്കല്ലായിരുന്നോ..??' അവളൊരു പുച്ഛത്തോടെ പറഞ്ഞു. പടച്ചോൻ എന്ന വാക്ക് പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്തവളായി മാറിയ തനിക്ക് അങ്ങനെയൊരു ശക്തിയെയും പേടിയില്ല. പടച്ചോന്റെ സൃഷ്ടികളിൽ താൻ വെറുമൊരു പിശാചായിരിക്കാം. നരകത്തിന്റെ വാതിൽ പോലും തുറക്കപ്പെടുന്നത് ചിലപ്പോൾ തനിക്ക് മുൻപിലാകാം.

********************************

ഇടയ്ക്കിടെ വാച്ചിലേക്കും നോക്കി അക്ഷമയായി നിൽക്കുകയാണ് അന്ന. നുരഞ്ഞുപൊന്തി വന്ന ദേഷ്യം കടിച്ചമർത്തി ക്കൊണ്ട് ഫോണിലേക്ക് നോട്ടം തെറ്റിച്ചു.

"അന്ന, ഞാൻ റെഡിയായി... നമുക്ക് പോയാലോ?" ല്യു വീടിനകത്ത് നിന്നും മുടിയൊതുക്കി കൊണ്ട് പുറത്തേക്ക് വന്നു.

" സമയമെത്രയായെന്ന് വല്ല ബോധവും ഉണ്ടോ, എനിക്ക് പോകുന്ന വഴിക്ക് നൈൽ സാറിന്റെ വീട്ടിലേക്കും പോകാനുള്ളതാ... എന്നിട്ടേ, ചർച്ചിലേക്ക് പോകാൻ പറ്റൂ " അന്ന അവളോട് ദേഷ്യപ്പെട്ടു.

" അനിയത്തിക്ക് വേണ്ടി ചേച്ചി കുറച്ചൊക്കെ സഹിക്കുന്നത് നല്ലതാ... എനിക്ക് സൗകര്യം ഉണ്ടാവുമ്പോഴെ ഞാൻ വരൂ " ല്യൂ അൽപ്പം നീരസത്തോടെ അവളുടെ തോളിൽ തട്ടി ക്കൊണ്ട് പറഞ്ഞു.

നൈൽ അബ്രഹാംമിന്റെ വീടിനു മുൻപിൽ എത്തിയപ്പോൾ ല്യൂവിനോട് കാറിൽ ഇരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് അന്ന അയാളുടെ ഗാർഡനിലേക്ക് നടന്നു. തന്നെ കാത്തെന്ന പോലെ അയാളും അവിടെ ഇരിപ്പുണ്ടായിരുന്നു.

" വരൂ അന്ന, ഇരിക്ക്.. "അയാൾ അവൾക്ക് നേരെയുള്ള ചെയറിലേക്ക് നീട്ടികൊണ്ട് ഇരിക്കാൻ ആവശ്യപ്പെട്ടു. അവൾ പക്ഷെ, ഇരിക്കാൻ മടിച്ച് കൊണ്ട് അവിടെ തന്നെ നിന്നു.

" അന്ന, താൻ ഇന്നേവരെ ചെയ്ത എല്ലാ പ്രൊജക്ടുകളും തന്നെ ആത്മാർത്ഥമായാണ് ചെയ്തത്, അതുകൊണ്ട് ഈ പ്രൊജക്റ്റും നിന്നെയാണ് ഞാൻ ഏല്പിക്കുന്നത്."
അയാൾ അവിടെ ഉണ്ടായിരുന്ന ടേബിളിൽ നിന്നും ഒരു ഫയലെടുത്തു അവൾക്ക് നേരെ നീട്ടി.

" ഇതാണ് ഫയൽസ്, നന്നായി വായിച്ചു മനസ്സിലാക്കൂ... എത്രയും പെട്ടെന്ന് സബ്‌മിറ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. " അയാളൊരു പ്രതീക്ഷയോടെ അവളെ നോക്കികൊണ്ട് പറഞ്ഞു.

" തീർച്ചയായും സർ,, I will try my level best" അവൾ പറഞ്ഞു.

അപ്പോഴാണ് ടേബിളിൽ കിടന്ന ഒരു പേപ്പറിൽ അവളുടെ കണ്ണുടക്കിയത്. ആ കടലാസിൽ ഉള്ളത് എന്തിന്റെയോ ലോഗോ ആണെന്ന് അവൾ ഊഹിച്ചു.

" സർ, ഇത്?? " അവൾ ആ കടലാസ് എടുത്ത് കൊണ്ട് അയാളോട് ചോദിച്ചു.

" അത് കാസ്ട്രാ സ്‌ക്വാഡിന്റെ ലോഗോയാണ്... കേട്ടിട്ടില്ലേ?? "

തുടരും....

Please review തരണേ🙏


THE SECRET-8

THE SECRET-8

4.6
1440

Part-8 ✍️MIRACLE GIRLL " അത് കാസ്ട്രാ സ്‌ക്വാഡിന്റെ ലോഗോയാണ്... കേട്ടിട്ടില്ലേ? " "കാസ്ട്രാ സ്‌ക്വാഡ്..?' അവളൊരു സംശയത്തോടെ ആ ലോഗോയിലേക്ക് നോക്കി. റാഞ്ചി പറക്കാൻ ഒരുങ്ങി നിൽക്കുന്ന രണ്ട് പരുന്തുകളുടെ പടമായിരുന്നു അത്, അതിനു താഴെയായി വാൾ പോലെ എന്തോ ഒരു ആയുധവും. " സർ, ഇത് ഞാൻ എടുത്തോട്ടെ? " അവൾ ചോദിച്ചു. " അതിനെന്താ... ഞാൻ ഇതൊക്കെ വെറുതെ സൂക്ഷിക്കുന്നു എന്ന് മാത്രേ ഒള്ളു. " അയാൾ പറഞ്ഞു. " താങ്ക് യൂ സർ, എന്നാ ഞാൻ വരട്ടെ " അവൾ യാത്ര പറഞ്ഞു കൊണ്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങി. " ഇനി താൻ  എങ്ങോട്ടാ? " അയാളും അവളുടെ ഒപ്പം നടന്നു. " ഇന്ന് പപ്പയുടെയും മമ്മയുടെയു