Aksharathalukal

പാർവതി ശിവദേവം - 59

Part -59
 
" ഇതിനുള്ള പണി ഞാൻ  നിനക്ക് തിരിച്ചു തരാം. നീ രാത്രി റൂമിലേക്ക് വാ ട്ടോ "ദേവ അവളുടെ കാതുകളിൽ പറഞ്ഞുകൊണ്ട് 
റൂമിലേക്ക് നടന്നു .
 
രേവതി അവൻ പോകുന്നത് നോക്കി ചിരിച്ചു.
 
 
_______________________________________
 
രാത്രി ഭക്ഷണം എല്ലാം കഴിച്ചു കഴിച്ച് രേവതി മുറിയിലേക്ക് വന്നപ്പോൾ ദേവ അവിടെ ഉണ്ടായിരുന്നില്ല.
 
 
അവൾ അവനെ അന്വോഷിച്ച് നേരെ ഓഫീസ് റൂമിലേക്ക് നടന്നു.അവൾ പ്രതീക്ഷിച്ച പോലെ ദേവ അവിടെ ഉണ്ടായിരുന്നു.
 
 
" കിടക്കാറായില്ലേ ദേവേട്ടാ " രേവതി ചോദിച്ചു.
 
 
"ഇല്ലാടാ കുറച്ച് വർക്ക് കൂടി ഉണ്ട് നീ പോയി കിടന്നോ "ദേവ അത് പറഞ്ഞതും രേവതി തലയാട്ടി കൊണ്ട് മുറിയിലേക്ക് തിരിച്ചു പോയി.
 
 
കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ രേവതി വെറുതെ എഴുന്നേറ്റ് ഫോൺ എടുത്തു. അപ്പോഴാണ് രശ്മിയുടെ 2, 3 മിസ് കോൾ കണ്ടത്.
 
 
അവൾ വേഗം ആ തിരിച്ച് നമ്പറിലേക്ക് വിളിച്ചു.
 
 
"ടീ ചേച്ചീ നീ എവിടെ പോയി കിടക്കായിരുന്നു. ഞാൻ എത്ര നേരായി വിളിക്കുന്നു"
 
 
" ഞാൻ താഴേയായിരുന്നു, .എന്താ നീ സമയത്ത് വിളിച്ചത് " 
 
 
" തുമ്പി ചേച്ചീടെ എക്സാം ഡേറ്റ് വന്നിട്ടുണ്ട്.''
 
 
" ആണോ. എന്നാ എക്സാം "
 
 
" ഇനി ഒരാഴ്ച്ചയെ ഉള്ളൂ. ഹോൾ ടിക്കറ്റ് ഒക്കെ വന്നിട്ടുണ്ട്. "
 
 
" അവളുടെ ഒപ്പം തന്നെ അല്ലേ നിനക്കും എക്സാം .നിൻ്റെ  പഠിച്ചു കഴിഞ്ഞോ "
 
 
" നീ അങ്ങനെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കരുത്.''
 
 
"ഓഹ്... എന്നാ പറയണ്ടാ. നിനക്കും ,തുമ്പിക്കും ഒരു കോളേജിൽ ആണോ എക്സാം "
 
 
"അല്ല ഞങ്ങളുടെ എക്സാം സെൻ്റർ വേറെ വേറെ ആയിരിക്കും. "
 
 
''ശരി എന്നാ ഞാൻ കോൾ കട്ട് ചെയ്യാ. തുമ്പിയെ വിളിച്ച് ഈ കാര്യം പറയട്ടെ. അവൾക്ക് പഠിക്കുകാ എന്ന് പറയുന്നത് തന്നെ മടിയാണ്" രേവതി അത് പറഞ്ഞ് കോൾ കട്ട് ചെയ്യ്തു.
 
 
__________________________________________
 
 
രാത്രി ബെഡിൽ ഇരുന്ന് ഫോണിൽ നോക്കുകയായിരുന്നു ശിവ. പാർവണയാണെങ്കിൽ കണ്ണാടിക്കു മുന്നിൽ നിന്ന് തന്റെ മുടിയെല്ലാം ഒതുക്കി കെട്ടിവക്കുകയായിരുന്നു .ആ സമയത്താണ് ദേവുവിന്റെ കോൾ അവൾക്ക് വന്നത്.
 
 
 
പാർവണ കോൾ സ്പീക്കറിൽ ഇട്ട് സംസാരിക്കാൻ തുടങ്ങി. 
 
 
"തുമ്പി നിന്റെ എക്സാം ഡേറ്റ് വന്നതു വല്ലതും നീ അറിഞ്ഞോ."
 
 
" അത് വന്നോ ..ഞാൻ ആ കാര്യം മറന്നു ഇരിക്കുകയായിരുന്നു .നീ എന്നെ അത് ഓർമ്മിപ്പിച്ചു ."
 
 
'അങ്ങനെ മറന്നു ഇരിക്കണ്ട . രശ്മി എന്നെ വിളിച്ചിരുന്നു .ഒരാഴ്ച കഴിഞ്ഞാൽ എക്സാം ആണെന്ന് . എന്റെ തുമ്പി കുട്ടി പഠിക്കാൻ തുടങ്ങിക്കോളൂ."
 
 
" എനിക്കിനി എക്സാം ഒന്നും എഴുതാൻ വയ്യ. അതിനി പിന്നെ എപ്പോഴെങ്കിലും എഴുതിയെടുക്കാം"
 
 
" നീ ഇത് എന്തൊക്കെയാണ് പറയുന്നത് തുമ്പി. ഇത്രയുംകാലം കഷ്ടപ്പെട്ട് പഠിച്ചിട്ട് നീ അതെല്ലാം വേണ്ട എന്ന് വക്കുകയാണോ "
 
 
"പിന്നെ ... കഷ്ടപ്പെട്ട് പഠിച്ചു പോലും. ചക്ക വീണു മുയല് ചത്ത അവസ്ഥയിൽ പാസ് ആയി വന്ന എന്നോട് തന്നെ നീയിത് പറയണം. ഇനി എക്സാം എഴുതിയാലും പാസ് ആവുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല."
 
 
"അതൊന്നും പറഞ്ഞാൽ പറ്റില്ല മോളേ. നാളെ മുതൽ പഠിക്കാൻ തുടങ്ങിക്കോ"
 
 
"എനിക്കൊന്നും വയ്യാ. ഞാൻ എക്സാം എഴുതില്ല."
 
 
''ദേ തുമ്പി നീ വെറുതെ കളിക്കാൻ നിൽക്കണ്ട. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. ഇത്രയും ഫീസ് എല്ലാം കൊടുത്തു പഠിച്ചിട്ട് എക്സാം എഴുതുന്നില്ലാ പോലും. മര്യാദക്ക് നാളെ മുതൽ പഠിക്കാൻ തുടങ്ങിക്കോ"അത് പറഞ്ഞ് രേവതി കോൾ കട്ട് ചെയ്യ്തു.
 
 
'' പിന്നെ.. ഞാൻ പഠിച്ചിട്ട് നീ കാണും . എനിക്കൊന്നും വയ്യാ " പാർവണ പിറുപിറുത്തു കൊണ്ട് തിരിഞ്ഞതും അവൾ നേരെ ശിവയുടെ നെഞ്ചിൽ തട്ടി നിന്നു.
 
 
''ആഹ്... നിങ്ങൾ എന്തിനാ മനുഷ്യാ മിണ്ടാതെ പിന്നിൽ വന്നു നിൽക്കുന്നേ " അവൾ തല ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.
 
 
'' എന്താ നിൻ്റെ ഉദ്ദേശം.'' ശിവ ഗൗരവത്തോടെ ചോദിച്ചു.
 
 
"എന്ത് ഉദ്ദേശം "
 
 
''നീ എന്താ എക്സാം എഴുതുന്നില്ലാ എന്ന് ദേവൂനോട് പറഞ്ഞത് "
 
 
"എനിക്ക് വയ്യാ പഠിക്കാൻ അതാ " അവൾ അലസമായി പറഞ്ഞ് ബെഡിലേക്ക് ഇരുന്നു.
 
 
"നാളെ മുതൽ മര്യാദക്ക് പഠിക്കാൻ തുടങ്ങിക്കോളണം .ഇവിടെ എന്തായാലും വെറുതെ ഇരുന്ന് സമയം കളയുകയല്ലേ .അപ്പോ ആ സമയം ഇരുന്ന് പഠിച്ചാൽ മതി".
 
 
" നീ കൂടെ ഇങ്ങനെ പറയല്ലേ ശിവാ .എനിക്ക് ശരിക്കും വയ്യാത്തതു കൊണ്ടാണ് "
 
 
" ഇതിൻ്റെ പേര് വയ്യായ്ക എന്നല്ലാ. മടി എന്നാണ്. നിൻ്റെ ബുക്ക്സ് ഒക്കെ എവിടേയാ"
 
 
''അന്ന് എൻഗേജ്മെൻ്റ് ടൈമിൽ ബുക്കെല്ലാം വീട്ടിലേക്ക് കൊണ്ടുപോയി. ഇപ്പോ എനിക്ക് പഠിക്കാൻ ബുക്കൊന്നും ഇല്ല. അതു കൊണ്ട് പഠിക്കാൻ പറ്റില്ലാലോ, "
 
 
" അത് സാരമില്ലാ ബുക്ക് അല്ലേ. അത് ഇവിടെ നിന്നും വാങ്ങിക്കാം."
 
 
" എയ് അതൊന്നും വേണ്ടാ ശിവാ .എന്തിനാ വെറുതെ ബുക്കെല്ലാം വാങ്ങിയിട്ട് പൈസ കളയുന്നത്. "
 
 
" അതാലോചിച്ച് നീ ടെൻഷനടിക്കണ്ട. എൻ്റെ കാഷ് അല്ലേ. അത് ഞാൻ സഹിച്ചു. നീ ഈ എക്സാം എന്തായാലും എഴുതണം. നീ പഠിച്ച് പാസ് ആയാൽ നിനക്ക് എന്തെങ്കിലും ഹോസ്പിറ്റലിൽ ജോലിക്ക് കയറാം. നമ്മൾ തമ്മിൽ പിരിഞ്ഞു കഴിഞ്ഞാൽ ഒറ്റക്കായാലും നിനക്ക് ജീവിക്കണ്ടേ. അതിന് ഒരു ജോലി അത്യ വശ്യമാണ് "
 
 
" അപ്പോ അതിനു വേണ്ടി ആണോ നീ എന്നേ കൊണ്ട് എക്സാം എഴുതിക്കുന്നത് ''
 
 
'' അതെലോ"
 
 
" ആ വിചാരം നിൻ്റെ മനസിൽ തന്നെ വച്ചാൽ മതിയെടാ കള്ള കിളവാ.നിൻ്റെ ജീവിതത്തിൽ നിന്നും ഞാൻ അങ്ങനെ എളുപ്പം ഒന്നും ഒഴിഞ്ഞു പോവില്ല. നിന്നെ ശരിയാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ" പാർവണ മനസിൽ പറഞ്ഞു.
 
 
'' അപ്പോ എന്നാ ഗുഡ് നൈറ്റ് " അത് പറഞ്ഞ് ശിവ മുറിക്ക് പുറത്തേക്ക് ഇറങ്ങി.
 
 
" നീ എങ്ങോട്ടാ ശിവാ ''
 
 
''നീ ഇവിടെ കിടന്നോ. ഞാൻ അപ്പുറത്തെ മുറിയിൽ ഉണ്ടാകും "
 
 
" പറ്റില്ലാ. നീ എവിടേയാണോ കിടക്കുന്നേ അവിടേയേ ഞാനും കിടക്കൂ "
 
 
''ഞാൻ ഇന്ന് ഒരുപാട് ടയേഡ് ആണ് പാർവണ .അതുകൊണ്ട് ഒരു വഴക്കിന് എനിക്ക് താൽപര്യം ഇല്ലാ നീ ഈ മുറിയിൽ കിടന്നോള്ളൂ."
 
 
" ഇല്ല ശിവാ .ഞാൻ ഒറ്റക്ക്  കിടക്കില്ല നീ ഇവിടെ വന്ന് കിടക്ക്."
 
 
" നിനക്കെന്താടീ മലയാളം പറഞ്ഞാൽ മനസിലാവില്ലേ " ശിവക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.
 
 
" നീ ഇങ്ങനെ ഒച്ചയെടുത്ത് സംസാരിച്ചാലൊന്നും ഞാൻ പേടിക്കില്ലാ ശിവാ .ഞാൻ നിൻ്റെ കൂടേയേ കിടക്കൂ ''
 
 
" എന്നാ ഞാനിന്ന് ഉറങ്ങുന്നില്ലെങ്കിലോ "
 
 
" എന്നാ ഞാനും ഉറങ്ങാതെ നിൻ്റെ കൂടെ ഇരിക്കും"
 
 
" ഈ നാശത്തിനെ കൊണ്ട് ഞാൻ തോന്നും. ശവം" അത് പറഞ്ഞ് ശിവ നേരെ ബെഡിൽ വന്നു കിടന്നു. പാർവണ ഉറങ്ങി കഴിഞ്ഞ് അപ്പുറത്തെ റൂമിലേക്ക് പോകാം എന്ന് പ്ലാൻ ചെയ്തു കൊണ്ടാണ് ശിവ ബെഡിൽ വന്നു കിടന്നത്.
 
 
പാർവണ ലൈറ്റ് ഓഫ് ചെയ്യ്ത് ബെഡ് ലാമ്പ് ഓൺ ചെയ്യ്തു.ശേഷം ശിവയുടെ അരികിൽ വന്നു കിടന്നു.
 
 
" ശിവാ ഞാൻ ഒരു കാര്യം പറയട്ടെ " പാർവണ അവനു നേരെ തിരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു.
 
 
"എന്താന്ന് വച്ചാൽ പറഞ്ഞ് തൊലക്ക് "
 
 
" അതു പിന്നെ ഉണ്ടല്ലോ ശിവാ ... നിന്നെ കാണാൻ ഉണ്ടല്ലോ എന്ത് രസാ എന്ന് അറിയോ. നിൻ്റെ ഈ കാപ്പി കളർ കണ്ണുകൾ ഉണ്ടല്ലോ അതിങ്ങനെ നോക്കി ഇരിക്കാൻ തോന്നു. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം എന്താ എന്ന് അറിയോ.നിൻ്റെ കഴുത്തിലെ ഈ മറുക് ഇല്ലേ അതാ  .അന്ന് ദേവൂന്റെ കല്യാണത്തിന് മുണ്ടൊക്കെ ഉടുത്ത് വന്നപ്പോ കാണാൻ എന്ത് ലുക്കായിരുന്നു എന്നോ.''
 
 
"ഒന്ന് വായടച്ചു വക്കുമോ. മനുഷ്യന് ഒന്ന് ഉറങ്ങണം. എതു സമയവും കല പില കലപില പറഞ്ഞ് ഒരു സമാധാനവും തരില്ലാ" അത് പറഞ്ഞ് ശിവ തിരിഞ്ഞ് കിടന്നു.
 
________________________________________
 
ദേവ റൂമിലേക്ക് വന്നപ്പോഴേക്കും രേവതി നല്ല ഉറക്കമായിരുന്നു. അവൻ ഡോർ അടച്ച് അവളുടെ അരികിൽ വന്നിരുന്നു.
 
അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ അവൻ സൈഡിലേക്ക് ഒതുക്കി വച്ചു.
 
 
" പാവം.. കല്യാണം കഴിഞ്ഞ് ഒരു ദിവസം പോലും ഒന്നു കൂടെ ഇരിക്കാനോ, സംസാരിക്കാനോ എനിക്ക് സമയം കിട്ടിയിട്ടില്ല. ഇവൾ ഒരു പാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.
 
 
സാരില്ല്യാട്ടോ ദേവൂസേ. നാളെ സൺഡേ അല്ലേ. നാളെ ഫുൾ നിൻ്റെ കൂടെ തന്നെ ഞാൻ ഉണ്ടാകും " ദേവ അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു.
 
ദേവ അവളെ പുതപ്പിച്ചു കൊടുത്തു കൊണ്ട് അവളുടെ അരികിൽ കിടന്നു.
 
 
__________________________________________
 
 
പാർവണ ഉറങ്ങി എന്ന് തോന്നിയതും ശിവ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് നടന്നു.
 
 
"ഹാവൂ.. രക്ഷപ്പെട്ടു." അവൻ ദീർഘനിശ്വാസം എടുത്ത് അപ്പുറത്തെ മുറിയിലേക്ക് പോയി.
 
 
" ആ പെണ്ണിൻ്റെ നാക്കിന് ഒരു ലൈസൻസും ഇല്ലാ. എന്തൊക്കെയാ പറയുന്നേ " കണ്ണാടിയിൽ തൻ്റെ കാക്കാ പുള്ളിയിലേക്ക് നോക്കി ശിവ പറഞ്ഞു. ശേഷം അവൻ ബെഡിൽ കിടന്നു.
 
 
ഹോസ്പിറ്റലിൽ നല്ല തിരക്കുള്ള ദിവസമായതിനാൽ ശിവയും ഒരുപാട് ക്ഷീണിച്ചിരുന്നു.
 
 
" ശിവാ ...." സൈഡിലേക്ക് തിരിഞ്ഞു കിടന്നിരുന്ന ശിവ പിന്നിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞ് നോക്കിയതും തൻ്റെ തൊട്ടരികിൽ ചിരിച്ചു കൊണ്ട് കിടക്കുന്ന പാർവണ .
 
 
" നീ ഉറങ്ങിയില്ലേ" ശിവ ഞെട്ടി എണീറ്റുകൊണ്ട് ചോദിച്ചു.
 
 
" ഇന്ന് പകൽ കുറെ നേരം കിടന്നുറങ്ങിയത് കൊണ്ട് ഉറക്കം വരാതെ കിടക്കുകയായിരുന്നു ഞാൻ. നീ വിചാരിച്ചു ഞാൻ ഉറങ്ങി എന്ന് അല്ലേ.പക്ഷേ ഞാൻ ഉറങ്ങീട്ടില്ലായിരുന്നില്ല. നി എന്നേ ഒറ്റക്കാക്കി വന്നത് ഞാൻ അറിഞ്ഞു അതുകൊണ്ടാ ഞാൻ ഇവിടേക്ക് വന്നത്. "
 
 
പാർവണ അവനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു.
 
 
" ഈ പിശാശ് എന്നേം കെണ്ടേ പോവൂ. നിൻ്റെ കൂടെ കിടക്കാൻ വയ്യാത്തതു കൊണ്ടാണ് ഇവിടേക്ക് എണീറ്റ് വന്നത്. അപ്പോ പിന്നാലെ ഇവിടേക്കും വന്നു.'' ശിവ ദേഷ്യത്തോടെ പറഞ്ഞു.
 
 
"അതെന്താ നിനക്ക് എൻ്റെ കൂടെ കിടന്നാൽ ശിവാ . ഞാൻ പിന്നെ പിടിച്ച് തിന്നുകയൊന്നും ഇല്ല."
 
 
" നിൻ്റെ കൂടെ കിടക്കുന്നതിനേക്കാൾ നല്ലത് പോയി suicide ചെയ്യുന്നതാണ് "
 
 
" ഈ പാതിരാത്രി പോയി നീ ആത്മഹത്യ ചെയ്യ്ത്, വീണ്ടും ജനിച്ച് എൻ്റെ അരികിൽ എത്താൻ കുറേ സമയം എടുക്കില്ലേ "പാർവണ
ചോദിച്ചു.
 
 
"പിന്നെ... ഒരു ജന്മം തന്നെ നിന്നെ സഹിക്കാൻ വയ്യാ പിന്നെയാണ് അടുത്ത ജന്മം കൂടി. എതു നേരത്താണാവോ ഈ ശവത്തെ എടുത്ത് എൻ്റെ തലയിൽ വക്കാൻ തോന്നിയത് "
 
 
" അത് നിങ്ങളുടെ കഷ്ടകാലം. എന്തായാലും എടുത്ത് തലയിൽ വച്ചില്ലേ.ഇനി സഹിച്ചോ " അത് പറഞ്ഞ് പാർവണ തിരിഞ്ഞു കിടന്നു.
 
 
അവളോട് ഇനി കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ട് ശിവയും കിടന്നുറങ്ങി.
 
 
__________________________________________
 
 
രാവിലെ സൂര്യവെളിച്ചം മുഖത്ത് തട്ടിയപ്പോഴാണ് ശിവ കണ്ണു തുറന്നത്. വയറിനു മുകളിൽ എന്തോ വല്ലാത്ത ഭാരം അനുഭവപ്പെട്ടപ്പോൾ ആണ് അവൻ താഴേക്ക് നോക്കിയത്.
 
 
തൻ്റെ വയറിനു മുകളിൽ തലവച്ചു കൊണ്ടാണ് പാർവണ കിടക്കുന്നത്.
 
 
" ഉറക്കത്തിൽ പോലും ഇവൾ എനിക്കൊരു സമാധാനം തരില്ലാ എന്ന് തോന്നുന്നു." ശിവ അവളുടെ തല ബെഡിലേക്ക് എടുത്ത് വച്ച് എഴുന്നേറ്റ് ഇരുന്നു.
 
 
താഴേക്ക് കിടത്തിയ പാർവണ അവൻ്റെ മടിയിലേക്ക് തന്നെ തല വച്ച് കിടന്നു.ആള് നല്ല ഉറക്കത്തിലാണ് എന്ന് ശിവക്കും മനസിലായിരുന്നു.
 
 
"ഡീ എണീക്ക്... "ശിവ അവളെ തട്ടി വിളിച്ചു. പക്ഷേ ആര് കേൾക്കാൻ .
 
 
''ഡീ പിശാശേ എൻ്റെ മടിയിൽ നിന്നും എണീക്കടി " അവൻ ഉറക്കെ അലറിയതും പാർവണ പതിയെ കണ്ണു തുറന്നു കണ്ണെടുക്കാതെ ശിവയെ തന്നെ നോക്കി കിടന്നു.
 
 
"എൻ്റെ മുഖത്തേക്ക് അന്തം വിട്ട് നോക്കി കിടക്കാതെ എണീക്കടീ" അവൻ വീണ്ടും ഉറക്കെ പറഞ്ഞതും പാർവണ ഒന്നും മിണ്ടാതെ അവൻ്റെ മടിയിൽ നിന്നും എണീറ്റു.
 
 
സാധാരണ ഉരുളക്കുപ്പേരി പോലെ മറുപടി തരുന്ന അവൾ മിണ്ടാതെ ഇരിക്കുന്നത് കണ്ട് ശിവ സംശയത്തോടെ എണീറ്റ് കുളിക്കാനായി ബാത്ത് റൂമിലേക്ക് കയറി.
 
 
ശിവ കുളി കഴിഞ്ഞ് വരുമ്പോഴും പാർവണ അതേ ഇരിപ്പിൽ തന്നെയായിരുന്നു. എന്താ കാര്യം എന്ന് ചോദിക്കണമെന്ന് ഉണ്ടെങ്കിലും അവൻ്റെ ഈഗോ അതിന് സമ്മതിച്ചില്ലാ.
 
 
" ഞാൻ ഇറങ്ങാ " ശിവ അത് പറഞ്ഞപ്പോഴാണ് പാർവണ സ്വബോധത്തിലേക്ക് വന്നത് '
 
 
" ഇന്ന് ഞായറാഴ്ച്ചയായിട്ട് നിനക്ക് ഹോസ്പിറ്റലിൽ പോവണോ ''.
 
 
''പേഷ്യൻസിന് അസുഖം വരുന്നത് ശനിയും, ഞായറും നോക്കിയല്ലാ''അവൻ പുച്ഛത്തോടെ പറഞ്ഞു.
 
 
" എന്നെ ഒന്ന് അമ്പലം വരെ കൊണ്ടു പോകുമോ ശിവാ . ഇവിടെ അടുത്തുള്ള ചെറിയ അമ്പലമായാലും മതി''
 
 
"ഇന്നെനിക്ക് നേരത്തെ ഹോസ്പിറ്റലിൽ പോവണം. അമ്പലത്തിൽ കൊണ്ടുപോകാനൊന്നും സമയം ഇല്ല"
 
 
" പ്ലീസ് ശിവാ ... പ്ലീസ്" അവൾ അപേക്ഷാപൂർവ്വം പറഞ്ഞു.
 
 
" ഇന്ന് തന്നെ അമ്പലത്തിൽ പോകണമെന്ന് എന്താ ഇത്ര നിർബന്ധം. പിന്നെ ഒരു ദിവസം പോയാൽ പോരെ''
 
 
" ഇന്ന് തന്നെ പോവണം ശിവാ .ഇന്ന് അച്ഛൻ്റെ പിറന്നാളാണ്.സാധാരണ ഞാൻ കൂടെയുള്ളപ്പോൾ രാവിലെ ഞങ്ങൾ എല്ലാ വരും അമ്പലത്തിൽ പോയി തൊഴാറുണ്ട്. എന്നെ ഒന്ന് കൊണ്ടു പോകുമോ ശിവാ പ്ലീസ് "
 
 
" ശരി ഞാൻ അമ്പലത്തിലേക്ക് കൊണ്ടുവിടാം.പക്ഷേ തിരിച്ച് നീ ഓട്ടോ പിടിച്ച് വരേണ്ടി വരും എനിക്ക് സമയമുണ്ടാകില്ല നിന്നെ ഇവിടെ കൊണ്ടുവന്നു വിടാൻ "
 
 
" അതു കുഴപ്പമില്ല. ഞാൻ തിരികെ ഒറ്റക്ക് വന്നോളം .ഒരു പത്തു മിനിറ്റ് ഞാൻ വേഗം റെഡിയായി വരാം." അത് പറഞ്ഞ് അവൾ വേഗം ബാത്ത് റൂമിലേക്ക് പോയി.
 
 
ശിവ താഴേ കാറിൽ അവളെ കാത്തു നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ വാതിൽ പൂട്ടി പാർവണ പുറത്തേക്ക് വന്നു. ഒരു റോസ് കളർ ടോപ്പും വൈറ്റ് കളർ ലെഗ്ഗിനും ആണ് വേഷം. അവളുടെ മുഖത്ത് വലിയ തെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല.
 
 
പാർവണ കാറിൽ കയറിയതും അവൻ കാർ മുന്നോട്ട് എടുത്തു.പോകുന്ന വഴിയിൽ ഉള്ള ഒരു കൃഷ്ണൻ്റെ അമ്പലത്തിൽ ശിവ അവളെ ഇറക്കി വിട്ടു.
 
 
"തിരിച്ചു പോകുമ്പോൾ സൂക്ഷിച്ചു പോവണം .പൈസ കയ്യിലുണ്ടോ."
 
" ഉണ്ട്"
 
" എന്നാ പോയി തൊഴുതിട്ട് വാ " അത് പറഞ്ഞ് ശിവ കാറുമായി മുന്നോട്ട് പോയി.
 
__________________________________________
 
ദേവ രാവിലെ ഉറക്കം എണീക്കുമ്പോൾ രേവതി കുളി കഴിഞ്ഞ് ഇറങ്ങി കണ്ണാടിക്ക് മുൻപിൽ നിൽക്കുകയായിരുന്നു.
 
 
അവളുടെ മുടിയിൽ നിന്നും ഇറ്റു വീഴുന്ന വെള്ളതുള്ളികളും, മുടിയിൽ നിന്നും പടരുന്ന കാച്ചിയ എണ്ണയുടെ മണ്ണവും അവന് ഒരു കുളിർമ്മയായിരുന്നു.
 
 
അവൻ എഴുന്നേറ്റ് രേവതിയുടെ അരികിലേക്ക്  നടന്നു. അവൻ അവളെ പിന്നിൽ നിന്ന് തന്നിലേക്ക് ചേർത്തു പിടിച്ചു.
 
 
" ഇന്നെന്താ നേർത്തെ എണീറ്റോ ദേവേട്ടാ.സൺഡേ അല്ലേ. കുറച്ചു നേരം കൂടി കിടക്കാമായിരുന്നില്ലേ. "
 
 
" ഉം... അവൻ മൂളി കൊണ്ട് അവളുടെ താളിൽ താടി ചേർത്തു നിന്നു.
 
 
" ഇന്ന് സൺഡേ അല്ലേ. നമ്മുക്ക് ഒന്ന് പുറത്ത് പോയാലോ "ദേവ ചോദിച്ചു.
 
 
"പോവാം. നമ്മുക്ക് ശിവേട്ടനേയും തുമ്പിയേയും കൂടി വിളിക്കാം"
 
 
"ശിവക്ക് ഹോസ്പിറ്റലിൽ കുറച്ച് തിരക്കുകൾ ഉണ്ട്.അതുകൊണ്ട് അവൻ വരുമോ എന്ന് അറിയില്ലാ. എന്തായാലും ചോദിച്ചു നോക്കാം."
 
 
" ഞാൻ ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ ദേവേട്ടാ."
 
 
"എന്താ എൻ്റെ ദേവൂട്ടിടെ ആഗ്രഹം. എന്തായാലും ഞാൻ നടത്തി തന്നിരിക്കും "
 
 
" നമ്മുക്ക് ഒരു ദിവസം വടക്കുംനാഥൻ ക്ഷേത്രത്തിൽ പോയാലോ  .എൻ്റെയും തുമ്പിയുടേയും കുറേ കാലത്തെ ആഗ്രഹം ആണ് "
 
 
"അതിനെന്താ നമ്മുക്ക് നാളെ തന്നെ പോവാം ലോ"
 
 
" ഞാനും, ദേവേട്ടനും, തുമ്പിയും, ശിവേട്ടനും. നല്ല രസമായിരിക്കും "
 
 
" ഞാനും നീയും തുമ്പിയും ok പക്ഷേ ശിവ വരും എന്ന് തോന്നുന്നില്ല"
 
 
"അതെന്താ "
 
 
"ശിവ അമ്പലത്തിൽ ഒന്നും പോവില്ലാ. നിരിശ്വരവാദിയാണ്"
 
 
" അത് സാരമില്ലാ. തുമ്പി അല്ലേ കൂടെ ഉള്ളത്. അവൾ കൊണ്ടുവന്നോളും എട്ടനെ "
 
 
" കൊണ്ടു വന്നാൽ നല്ലത് "ദേവ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
 
 
" ഞാൻ താഴേക്ക് പോവുകയാ ദേവേട്ട " അത് പറഞ്ഞ് പാർവണ താഴേക്ക് നടന്നു.
 
 
(തുടരും)
 
 
🖤 പ്രണയിനി 🖤
 
ലെങ്ങ്ത്ത് കുറവാണ്. കുറച്ച് തിരക്കുണ്ട്.അതാ.

പാർവതി ശിവദേവം - 60

പാർവതി ശിവദേവം - 60

4.7
6004

Part -60     അമ്പലത്തിൽ നിന്നും ഇറങ്ങിയ പാർവണ നേരെ പോയത് ദേവയുടെ വീട്ടിലേക്കായിരുന്നു. ഓട്ടോക്കാരന് പൈസകൊടുത്ത് അവൾ ഗേറ്റ് കടന്ന് അകത്തേക്കു കയറി.    അകത്തൊന്നും ആരേയും കാണുന്നില്ല എന്ന് കണ്ടതും അവൾ നേരെ അടുക്കളയിലേക്ക് നടന്നു .അവിടെ ദേവു നല്ല  പണിയിലാണ്.  അടുത്ത് തന്നെയായി അമ്മയും നിൽക്കുന്നുണ്ട്.     പാർവണ ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിൽ ചെന്ന് നിന്ന് അവളെ  കെട്ടിപ്പിടിച്ചു.     " വെറുതെ കളിക്കാൻ നിൽക്കല്ലേ ദേവേട്ടാ.. വിട്ടേ..." അവളുടെ കൈ പിടിച്ചു കൊണ്ട് രേവതി പറഞ്ഞു.      ശേഷം തിരിഞ്ഞുനോക്കിയ രേവതി കാണുന്നത് അന്തംവിട്